Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:2)

വേദു എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാ ഇന്നും ഇന്നലേം ഒന്നും തുടങ്ങിയത് അല്ലാ എനിക്ക് അറിവുവെച്ച നാള് തൊട്ട്
നിന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയതാ.
നീ എന്നെ ഇന്ന് അവോയ്ഡ് ചെയ്തപ്പോ എനിക്ക് സഹിച്ചില്ല അതാ ഞാൻ നിന്നോട് വേഗം തന്നെ ഇത് പറഞ്ഞത്.എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന്. നീ എന്നെ നോക്കുന്ന ഓരോ നോട്ടത്തിലും എനിക്ക് അത് ഫീൽ ആയിട്ടുണ്ട്.


എന്നാൽ വിശാൽ പറയുന്നത് എല്ലാം നിറമിഴികളോടെ കേട്ടുനിൽക്കനെ സിദ്ധുവിന് കഴിഞ്ഞോള്ളു.എങ്കിലും അവളുടെ മറുപടി കേൾക്കാനായി അവൻ അവിടെ തന്നെ നിന്നു.


നീ എന്താ വേദു ഒന്നും മിണ്ടാത്തെ വിശാൽ ചോദിച്ചു.


വിശാലേട്ടാ എനിക്ക്......
വേദു പറയാൻ തുടങ്ങി.

____________________________________________


സിദ്ധു നീ എന്താടാ ഇവിടെ നിക്കുന്നെ. അരുൺ അവിടേക്ക് വന്നു ചോദിച്ചു.(സിദ്ധുവിന്റെ frnd)


ഒന്നുല്ലടാ ഒരു call വന്നപ്പോ ഇവിടേക്ക് വന്നതാ. വേദുന്റെ കാര്യം ഇപ്പോഴെ അവനോട് പറഞ്ഞാൽ ശെരിയാവില്ലാന്ന് സിദ്ധുവിന് തോന്നി. ആദ്യം അവൾ എന്താ പറയാൻ പോവുന്നെന്നു അറിയണം,എന്നിട്ട് പറയാം അവൻ സ്വയം ആലോചിച്ചു.


എന്നാ നീ ഇങ്ങ് വന്നേ ഞാൻ ഒരാളെ നിനക്ക് പരിചയപ്പെടുത്തി തരാം.


ഞാൻ വന്നേകാം നീ പൊയ്ക്കോ.സിദ്ധു ഒഴിഞ്ഞുമാറാൻ നോക്കി. അവന് അവളുടെ മറുപടി അറിയാണായിരുന്നു.


അത് ഒന്നും പറ്റില്ലാ നീ ഇപ്പൊ എന്റെ കൂടെ വരണം.അരുൺ സിദ്ധുവിനേം വിളിച്ചോണ്ട് പോയി.


എന്നാൽ അരുണിന്റെ കൂടെ നിൽക്കുമ്പോഴും സിദ്ധുവിന്റെ മനസ്സിൽ മുഴുവൻ വേദു എന്ത് മറുപടി പറയും എന്നതായിരുന്നു.

____________________________________________


വിശാലേട്ടാ എനിക്ക്.... ഒരാളെ ഇഷ്ടമാ. പക്ഷേ അത് വിശാലേട്ടൻ അല്ല.


ആരാ അത് വിശാൽ പെട്ടെന്ന് ചോദിച്ചു.


അത് എനിക്ക് ഇപ്പൊ ഏട്ടനോട് പറയാൻ പറ്റില്ലാ. കാരണം ഞാൻ സ്നേഹിക്കുന്ന ആൾക്ക് പോലും അറിയില്ല അത്. ഞാൻ പറഞ്ഞിട്ടില്ല എന്നതാണ് സത്യം.


പക്ഷേ വിശാലേട്ടന് എങ്ങനെ കഴിഞ്ഞു എന്നെ അങ്ങനെ കാണാൻ ഞാൻ ഏട്ടന്റെ അനിയത്തി അല്ലെ അപ്പൊ എന്നോട് അങ്ങനെ ഒരു ഇഷ്ടം തോനാവോ വേദു വിശാലിനോടായി ചോദിച്ചു.


പെട്ടെന്നാണ് വിശാൽ വേദുനെ കെട്ടിപിടിച്ചത്. അവൻ അങ്ങനെ ചെയ്യുമെന്ന് അവളും വിചാരിച്ചില്ലാ. വിശാലിന്റെ ആ പ്രവർത്തിയിൽ വേദുവിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി പോയി.


എന്നാൽ അവളുടെ മറുപടി കേൾക്കാൻ വേണ്ടി അവിടേക്കു ഓടി വന്ന സിദ്ധു കാണുന്നത് വിശാലുമായി കെട്ടിപിടിച്ച് നിക്കുന്ന വേദുനെയാണ്.അവനു ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. സിദ്ധു വേഗം അവിടെ നിന്നും പോയി.


പക്ഷേ വിശാലിനു അറിയായിരുന്നു സിദ്ധു ഇത് എല്ലാം കാണുന്നുണ്ടെന്ന്.


വേദു വേഗം അവനിൽ നിന്ന് വിട്ടു മാറി. കൈനീട്ടി വിശാലിന്റെ മുഖത്തിനട്ട് ഒന്ന് കൊടുത്തു.


ഈ അടി എന്തിനാന്ന് തനിക്ക് മനസ്സിലായോ ഞാൻ ഓരോളെ സ്നേഹിക്കുന്നുണ്ടെന്നു പറഞ്ഞിട്ടും എന്നോട് ഇങ്ങനെ ചെയ്തതിനു. അതും പറഞ്ഞ് തിരിഞ്ഞു പോവാൻ തുടങ്ങിയ വേദുന്റെ കൈയിൽ വിശാൽ പിടിച്ചു നിർത്തി.


നീ എന്താ വിചാരിച്ചേ നീ എന്നെ വേണ്ടാന്നു പറഞ്ഞത് പോയാൽ ഞാൻ വെറുതെ ഇരിക്കുമെന്നോ എന്നാ നിനക്ക് തെറ്റി വേദു. നീ സ്നേഹിക്കുന്ന ഒരുത്തൻ ഇല്ലേ അവൻ ഇനി നിന്നെ തിരിച്ചു സ്നേഹിക്കില്ല. നോക്കിക്കോ അതിനു ഉള്ള പണി ഞാൻ തരുന്നുണ്ട് നിനക്ക്.അതും പറഞ്ഞ് വിശാൽ അവൾടെ കൈയിലെ പിടിവിട്ട് അവിടെനിന്നും പോയി.


വേദുന് വിശാൽ എന്തുകൊണ്ടണ് അങ്ങനെ പറഞ്ഞതെന്ന് മനസിലായില്ല. അവൾ വേഗം വൃന്ദയുടെ അടുത്തേക്ക് പോയി.


നീ എവിടെ പോയതായിരുന്നു വേദു. തന്റെ അടുത്തേക്ക് വന്ന വേദുനോട് വൃന്ദ ചോദിച്ചു.


ഞാൻ ഇവിടെ തന്നെ ഇണ്ടായിരുന്നു ചേച്ചി.


നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ എന്താ നിനക്ക് പറ്റിയെ.


ഏയ്‌ ഒന്നുല്ലനെ ചെറിയ ഒരു തലവേദന അതാവും.


വൃന്ദയോട് സംസാരിച്ച് നിൽക്കുമ്പോഴും വേദുന്റെ കണ്ണുകൾ ആരെയോ അവിടെ തിരയുന്നുണ്ടായിരുന്നു.


____________________________________________


സിദ്ധു ടെറസിൽ നിക്കുവാണ്. അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ട്.
സിദ്ധുവിന് താൻ കണ്ടത് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കാരണം വേദുനെ അവന് ജീവനായിരുന്നു. അവൾക്കും വിശാലിനെ ഇഷ്ടം ആണെന്ന് സിദ്ധു വിശ്വസിച്ചു.പക്ഷേ എന്തൊക്കെ വന്നാലും വേദു തന്റേത് ആണ് വേറെ ആർക്കും ഞാൻ അവളെ വിട്ടുകൊടുക്കില്ലാന്ന് അവൻ തീരുമാനിച്ചു.


അപ്പോഴാണ് വിശാൽ അവിടേക്കു വന്നത്. സിദ്ധുവിനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു അവൻ.


എന്നാൽ വിശാലിനെ കണ്ടതും സിദ്ധുവിന് ദേഷ്യം വരാൻ തുടങ്ങി.


വിശാൽ സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു.


ഹായ് ഞാൻ വിശാൽ സിദ്ധുവിന് നേരെ കൈനീട്ടികൊണ്ട് വിശാൽ പറഞ്ഞു.


എന്നാൽ സിദ്ധു ഒന്നും മിണ്ടാതെ വിശാലിനെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നിൽക്കുവാണ് ചെയ്തത്.


തനിക്ക് എന്നോട് ദേഷ്യം ആണോ വിശാൽ ചോദിച്ചു.


എന്തിന് സിദ്ധു പുച്ഛത്തോടെ ചോദിച്ചു.


അല്ല ഞാൻ വേദുനെ... അവൻ പറഞ്ഞ് മുഴുവനാക്കും മുന്നേ സിദ്ധു ദേഷ്യത്തോടെ അവനെ നോക്കി.


എടൊ എനിക്ക് വേദുനെ ഒത്തിരി ഇഷ്ടാ. എനിക്ക് അറിയാം തനിക്കും അവളെ ഇഷ്ടം ആണെന്ന്. പക്ഷേ എന്റെ മനസ്സിൽ മുഴുവൻ വിശാലേട്ടാ എന്നും വിളിച്ചു എന്റെ അടുത്തേക് ഓടി വരുന്ന വേദുവാണ്. താൻ ഇനി അവൾടെ പുറകെ നടക്കരുത്. വേദു എന്റെ....


മതി നിർത്ത് വിശാലിനു നേരെ  തിരിഞ്ഞുകൊണ്ട് സിദ്ധു പറഞ്ഞു.


ഒരുത്തൻ വന്നു പറയുമ്പോഴേക്കും സ്നേഹിക്കുന്ന പെണ്ണിനെ വിട്ടുകൊടുക്കാൻ മാത്രം ത്യാകി ഒന്നും അല്ല ഞാൻ. വേദു അവൾ എന്റെ പെണ്ണാ എന്റെത് മാത്രം. നിനക്ക് എന്നല്ല ഒരുത്തനും അവളെ ഞാൻ ഒന്നിന്റെ പേരിലും വിട്ടുകൊടുക്കില്ല.
ഇത് എല്ലാം വളരെ ദേഷ്യത്തോടെയാണ് സിദ്ധു  പറഞ്ഞത്.


പിന്നെ ഒരു കാര്യം കൂടെ വിശാൽ (വേദിക ദേവനെ) എത്രയും പെട്ടെന്ന് തന്നെ ഞാൻ (വേദിക സിദ്ധാർഥ്) ആകുന്നതായിരിക്കും.


നിന്റെ മോഹം മനസ്സിൽ ഇരിക്കാത്തെ ഒള്ളു സിദ്ധാർഥ്. നീ ഇത്രയും ഒക്കെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒരു കാര്യം പറയാം വേദുന് എന്നെ ഇഷ്ടമാണ് അവൾ അത് കുറച്ച് മുമ്പ് എന്നോട് തുറന്നു പറഞ്ഞതെ ഒള്ളു. നീ കണ്ടതല്ലേ അവൾ എന്നെ കെട്ടിപിടിച്ചു നിന്നത്. എന്നിട്ടാണോ അവൾ നിന്റെ പെണ്ണാണെന്ന് നീ പറയുന്നേ.


പക്ഷേ അത് കേട്ടപ്പോൾ സിദ്ധുവിന് ഒരു നിമിഷത്തേക് ഒന്നും മിണ്ടാൻ ആയില്ല. കാരണം വേദു തന്റേത് മാത്രമാണെന്ന് അവൻ മനസ്സിൽ ഉറപ്പിച്ച കാര്യമാണ്. എന്നാൽ അവൾക്കും വിശാലിനെ ഇഷ്ടം 
ആണെന്ന് വിശാൽ പറഞ്ഞപ്പോൾ കുറച്ച് മുമ്പ് വിശാലിനോട് ഒപ്പം നിന്ന വേദുനെ അവനു ഓർമ്മ വന്നു. വിശാൽ പറഞ്ഞത് സത്യമായിരിക്കല്ലേ എന്ന് അവൻ പ്രാർത്ഥിച്ചു.


വിശാൽ ഇനി അവൾക് നിന്നെ ഇഷ്ടമാണെങ്കിൽ കൂടെ വേദു എന്റെത് മാത്രമാണ് എന്നും എന്റെ ഈ നെഞ്ചിൽ എന്റെ വേദു മാത്രായിരിക്കും. അതും പറഞ്ഞ് സിദ്ധു അവിടെ നിന്നും പോയി.

പക്ഷേ ആ സമയം വിശാലിനു സിദ്ധുനോട് ദേഷ്യവും വാശിയും കൂടുകയാണ് ചെയ്തത്.
സിദ്ധാർഥ് നിന്നെ കൊന്നിട്ടാണെങ്കിലും ശെരി വേദുനെ ഞാൻ സ്വന്തമാക്കിയിരിക്കും അവൻ ദേഷ്യത്തോടെ പറഞ്ഞു.


വേദുനെ കുറിച് ആലോചിച്ചു താഴേക്കുള്ള സ്റ്റെപ് ഇറങ്ങുവാണ് സിദ്ധു. പെട്ടെന്നാണ് ഒരു പെൺകുട്ടിയുമായി അവൻ കൂട്ടിയിടിച്ചത്.അവൾ വീഴാതെ ഇരിക്കാൻ സിദ്ധു അവൾടെ കൈയിൽ പിടിച്ചു. സിദ്ധു മുഖം ഉയർത്തി നോക്കിയപ്പോഴാണ് താൻ വീഴാതെ പിടിച്ചിരിക്കുന്ന പെൺകുട്ടി വേദു ആണെന്ന് മനസിലായത്.


സിദ്ധു നോക്കിയപ്പോൾ വേദു അവനെ തന്നെ നോക്കിനിക്കുവാണ്. പെട്ടെന്ന് സിദ്ധു അവളെ നേരെ നിർത്തി.


ഐ ആം റിയലി സോറി ഞാൻ കണ്ടില്ലായിരുന്നു താൻ വരുന്നത് സിദ്ധു വേഗം അവളോട് പറഞ്ഞു.


ഏയ്‌ അത് കുഴപ്പമില്ല ഞാനും ശ്രെദ്ധിച്ചിരുന്നില്ല.അവന്റെ കാപ്പി കണ്ണുകളിലേക് നോക്കികൊണ്ട് വേദു പറഞ്ഞു.അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൾ അവിടെ നിന്നും പോയി.


അവളുടെ ആ ചിരിയിലും സിദ്ധുവിന്റെ ഹൃദയം വേദനിക്കുന്നുണ്ടായിരുന്നു.

____________________________________________


അവിടുത്തെ പരുപാടി  ഒക്കെ കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിയതും വേദു വേഗം പോയി ഫ്രഷ് ആയി വന്ന് കിടന്നു.
വൃന്ദ ആ വീട്ടിൽ ഇല്ലാത്തോണ്ട് വേദുന് ശെരിക്കും സങ്കടം ഇണ്ടായിരുന്നു. കാരണം വൃന്ദ അവൾടെ ചേച്ചി ആണെങ്കിലും വേദുന് അവൾ ഒരു അമ്മയെ പോലെ തന്നെയായിരുന്നു.


എത്രയൊക്കെ ഉറങ്ങാൻ ശ്രെമിച്ചിട്ടും വേദുന് ഉറങ്ങാൻ കഴിയുന്നില്ല. അവൾ ബെഡിൽ നിന്നും എഴുനേറ്റ് അവൾടെ 
റൂമിനോട് ചേർന്നുള്ള ബാൽകാണിയിലെ ചെയറിൽ പോയി ഇരുന്നു.


അവളുടെ മനസുമുഴുവൻ വിശാൽ പറഞ്ഞ കാര്യങ്ങളാണ്.


എന്നാലും വിശാലേട്ടൻ എന്തായിരിക്കും അങ്ങനെ പറഞ്ഞത്.ഇനി ഞാൻ ആരെയാണ് സ്നേഹിക്കുന്നതെന്നു വിശാലേട്ടന് അറിയായിരിക്കുവോ? അതാണോ അയാൾ അങ്ങനെ പറഞ്ഞെ.വിശാലേട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ എന്താവും ഏട്ടന് എന്നോട് ഇങ്ങനെ ഒരു ഇഷ്ടം തോന്നാൻ കാരണം.


നാളെ എന്തായാലും വിശാലേട്ടനെ
പോയി കാണണം. അയാളുടെ ഉദ്ദേശം എന്താണെന്നു കണ്ടുപിടിച്ചേ പറ്റു.വേദു സ്വയം ഓരോന്നെ ഒക്കെ ആലോജിച്ച് റൂമിൽ പോയി കിടന്നു.
അവളുടെ അന്നത്തെ സ്വപ്നത്തിൽ മുഴുവൻ ആ കാപ്പി കണ്ണുകളായിരുന്നു.

____________________________________________


ഇതേ സമയം സിദ്ധുവും വലിയ ആലോചനയിലാണ്. വേദുന് വിശാലിനെ ഇഷ്ടായിരിക്കുമോ അതാണ് അവന്റെ മനസ്സുമുഴുവൻ.


അവൾ ഇന്ന് എന്നെ നോക്കിയ ആ നോട്ടത്തിൽ ഞാൻ കണ്ടു എന്നെ കണ്ടപ്പോൾ ഉള്ള അവളുടെ കണ്ണുകളിലെ തിളക്കം. ഈ സിദ്ധു ജീവിച്ച് ഇരിക്കുമ്പോൾ നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല വേദു.... വേദുന്റെ ഫോട്ടോയിലേക്കു നോക്കിയാണ് സിദ്ധു അത് പറഞ്ഞത്....


നാളെ തന്നെ നിന്നോടുള്ള എന്റെ ഇഷ്ടം ഞാൻ നിന്നെ അറിയിക്കും.
സിദ്ധു ഫോണിലുള്ള വേദുവിന്റെ ഫോട്ടോയും നെഞ്ചോടുചേർത്ത് അവളെയും സ്വപ്നം കണ്ടുറങ്ങി.
                  
                                                     തുടരും.....

____________________________________________

സഖി🦋



ജന്മന്തരങ്ങളിൽ💞(പാർട്ട്‌:3)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:3)

4.6
13557

രാവിലെ കണ്ണു തുറന്നിട്ടും എന്തോ കട്ടിലിൽ നിന്നും എഴുനേൽക്കാൻ തോന്നിയില്ല. ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് എന്തൊക്കെയാ എന്റെ ജീവിതത്തിൽ സംഭവിച്ചത് ഞാൻ ഇന്നലെ എന്തൊക്കെയാ ചിന്തിച്ചു കൂട്ടിയെ എന്റെ ദൈവമേ.നീ എന്താ വേദു ഇങ്ങനെ (വേദുന്റെ ആത്മ)ആഹ് പറഞ്ഞിട്ട് കാര്യമില്ല ഇതൊന്നും നമ്മുടെ കൈയിൽ അല്ലല്ലോ.ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 8 മണി. ഇന്ന് ഞാൻ നേരത്തെ ആണല്ലോ എഴുന്നേറ്റത് ഇന്നലെ എപ്പോഴാണാവോ ഉറങ്ങിയത്.എന്തായാലും ഇന്ന് വിശാലേട്ടനെ പോയി കണ്ട് സംസാരിക്കണം. അല്ലെങ്കിൽ ഞാൻ ഓരോന്നെയൊക്കെ ചിന്തിച്ചുകൂട്ടും ഒന്നും വേണ്ടാ.... വിശാലേട്ടനെ എങ്ങനെയെങ്കിലും പറഞ്