Aksharathalukal

നിനക്കായ്‌ ഈ പ്രണയം (71)

രഘുവും മിലിയിൽ വീട്ടിലെത്തുമ്പോൾ എലീനയും മാത്യൂസും പുറത്തുതന്നെ ഇരിക്കുന്നു ഉണ്ടായിരുന്നു. വിളി അകത്തേക്ക് കയറിപ്പോയ ഉടനെ എലീന രഘുവിന് തടഞ്ഞു. 

\" നീ എങ്ങോട്ടാ?\"

\"അകത്തേക്ക്.. \" അവൻ സാധാരണ മട്ടിൽ പറഞ്ഞു.

\"എന്തിനാ നീ ഇപ്പോൾ ഇങ്ങോട്ട് വന്നേ?\" വീണ്ടും എലീനയുടെ ചോദ്യം. 

\"എനിക്ക് ഇങ്ങോട്ട് വരാൻ കാരണം വല്ലതും വേണോ? എനിക്ക് എൻറെ എലിനാമ്മയെ കാണണമെന്ന് തോന്നിയാൽ വന്നുകൂടെ?\" രഘു ഒരു കുറുമ്പാലേ ചോദിച്ചു

\"നിനക്ക് എലിനാമ്മയെ കാണണമെന്ന് തോന്നിയാൽ എപ്പോ വേണമെങ്കിലും വരാം.. പക്ഷേ ഞാൻ ഇങ്ങനെ ഇവിടെ വടി പോലെ നിൽക്കുകയല്ലേ.. പിന്നെന്തിനാണ് നീ അകത്തേക്ക് കയറി പോകുന്നത\" എലീനയുടെ ചോദ്യത്തിനു പകരം ഒരു പച്ച ചിരി ചിരിച്ചു കാണിച്ചു. 

\" എലീനാമ്മേ.. ഞാൻ ഇത്രയും കാലം നടന്ന കഷ്ടപ്പെട്ട് വളച്ച് ഒരു ട്രാക്കിലാക്കി ഇപ്പൊ കൊണ്ടുവന്നേ ഉള്ളൂ,.. പാര വയ്ക്കരുത് പ്ലീസ്.. എൻറെ പൊന്നു മാത്യു അച്ചായൻ അല്ലേ.. ഈ എലീനാമ്മയെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്.. ഒന്നുമില്ലെങ്കിലും നിങ്ങളും കുറെക്കാലം പ്രേമിച്ചു നടന്നത് അല്ലേ..?\" അവൻ മാത്യൂസിനെ നോക്കി ചോദിച്ചു. 

\"എടാ.. ഞങ്ങള് പ്രേമിച്ചു നടന്ന കാലത്തു ഞങ്ങൾ രണ്ടും കുട്ടികൾ ആയിരുന്നു.. നിങ്ങളെ പ്രേമിക്കാൻ വിട്ടാൽ നിങ്ങൾക്ക് കുട്ടികൾ അവോന്ന അവളുടെ പേടി.. ഇന്നലെ രാത്രി ഏതു സാഹചര്യത്തിൽ ആണ് എനിക്ക് നിന്റെ കൂടെ കിടക്കേണ്ടി വന്നത് എന്നു നീ മറന്നു കാണില്ലായിരിക്കും അല്ലോ?\" മാത്യുസ് പറഞ്ഞത് കേട്ട് രഘു ആകെ ചൂളി പോയി.

\"എന്നാ പിന്നെ ഞാൻ പോയിട്ട് പിന്നെ വരാലേ..?\" അവൻ  ചോദിച്ചു.

\"ഓ.. അങ്ങനെ ആവട്ടെ..\" എലീന സാരിത്തുമ്പു ഇടുപ്പിൽ കുത്തി എഴുന്നേറ്റ്കൊണ്ടു പറഞ്ഞു.

***************

\"നീര്വേട്ട...\" മായ കൊഞ്ചിക്കൊണ്ട് വിളിച്ചു

\"ഉം..?\" കണ്ണടച്ച് കിടന്നു ഉറങ്ങാൻ ശ്രമിച്ചുകൊണ്ട് നിരഞ്ജൻ വിളി കേട്ടു.

\"അതെ.. എന്നെ ഒന്ന് കെട്ടി പിടിച്ചു കിടക്കാമോ?\" മായ കൊഞ്ചിക്കൊണ്ട് തന്നെ ചോദിച്ചു.

\"എന്റെ മായേ.. നീ കിടന്നു ഉറങ്ങാൻ നോക്കിക്കേ.. എനിക്ക് നാളെ രാവിലെ എഴുന്നേറ്റ് പോകേണ്ടതാ.. ഒന്ന് ഡിസ്റ്റർബ് ചെയ്യാതിരിക്കാമോ?\" നിരഞ്ജൻ തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു.

\"ഞാൻ ഇപ്പൊ നിരുവേട്ടന് ഒരു ഡിസ്റ്റർബ്ൻസ് ആണോ?\" കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു കരച്ചിലിന്റെ വക്കോളാം എത്തി അവൾ ചോദിച്ചു.

\"എനിക്കൊന്നു ഉറങ്ങണം... ഡിസ്റ്റർബ് ചെയ്യാൻ വന്നാൽ ഡിസ്റ്റർബ്ൻസ് എന്നു അല്ലാതെ എന്താ പറയാ?\" നിറഞ്ജനും ഈർഷ്യയോടെ ചോദിച്ചു.

\"ഏട്ടന് എപ്പളും ഏട്ടന്റെ കാര്യം മാത്രം... ഒന്നില്ലെങ്കിലും ഏട്ടന്റെ കുട്ടിയെ വയറ്റിൽ ചുമക്കുന്നവൾ അല്ലേ ഞാൻ.. എനിക്കും എത്ര ബുദ്ധിമുട്ട് ഉണ്ടെന്നോ? പക്ഷേ ഏട്ടന് അതൊന്നും അറിയണ്ടല്ലോ..\" മായയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.

\"നീ ഒരു കാര്യം ചെയ്യ്.. ഇവിടെ ഇരുന്നു കരയു.. ഞാൻ അപ്പുറത്ത് പോയി കിടന്നു ഉറങ്ങിക്കോളാം..\" നിരഞ്ജൻ തലയിണയും എടുത്തു അടുത്ത മുറിയിലേക്ക് നടന്നു.

*********

\"എലീനമ്മ പുറത്താക്കി..\" മിലിയുടെ ഫോണിൽ രഘുവിന്റെ മെസ്സേജ് വന്നു.

\"ഉം.. ഞാൻ കേട്ടു..\" മിലി റിപ്ലൈ കൊടുത്തു.

\"എനിക്ക് കാണണം..\" അടുത്ത മെസ്സേജ്

\"നാളെ ഓഫീസിൽ കാണാം.. \" മിലിയുടെ റിപ്ലൈ

പകരം ഒരു sad സ്മൈലി ആയിരുന്നു അവൾക്ക് കിട്ടിയത്. മിലി അതു ഒന്ന് നോക്കി പുഞ്ചിരിച്ചു ഫോൺ ബെഡിലേക്ക് ഇട്ടു കുളിക്കാൻ കയറി.

ബെഡിൽ കിടന്ന ഫോണിൽ അടുത്ത മെസ്സേജ് വന്നത് അവൾ കണ്ടില്ല. \"ഞാൻ ഇപ്പൊ അങ്ങോട്ട് വരാം..\"

കുളി കഴിഞ്ഞു ഇറങ്ങിയ മിലി ബെഡിൽ ഇരിക്കുന്ന രഘുവിനെ കണ്ടു ഞെട്ടി.

\"നീ എങ്ങനെ അകത്തു കയറി?\" അവൾ ചോദിച്ചു.

\"അയ്യേ.. കാമുകൻ ആദ്യമായി റൂമിൽ വരുമ്പോൾ ഇങ്ങനെ ആണോ കുട്ടി പെരുമാറുന്നത്..\" അവൻ ഒരു കളിയോടെ ചോദിച്ചു അവൾക്കു നേരെ നടന്നു.

\"ഉം? എന്താ ഉദ്ദേശം..?\" മിലി ചോദിച്ചു.

\"എനിക്ക് പല ഉദ്ദേശങ്ങളും ഉണ്ട്.. അത്‌ എത്ര നടക്കും എന്നത് നീ എത്ര സഹകരിക്കും എന്നതിന് അനുസരിച്ചു ഇരിക്കും..\" അവൻ പറഞ്ഞു.

\"അയ്യടാ.. ഇറങ്ങി പോവാൻ നോക്കിക്കേ.. അല്ല നീ എങ്ങനെ അകത്തു കയറി?\" അവൾ ചോദിച്ചു.

\"ഓഹ്.. ബാൽക്കണി വഴി കയറി.. ഈ വീടിന്റെ മുക്കും മൂലയും എനിക്കു അറിഞ്ഞുകൂടെ.. പിന്നെ ഷാജി ഉണ്ടായിരുന്നെങ്കിൽ കുഴപ്പം ആയേനെ.. അവൻ ഇല്ലാത്തതു കൊണ്ടു രക്ഷപെട്ടു. \" മിലിയെ ബെഡിൽ ഇരുത്തി അവളുടെ മടിയിൽ ആയി കിടന്നു അവൻ പറഞ്ഞു.

അവൾ മെല്ലെ അവന്റെ മുടിയിഴകളെ തഴുകി. \"ഉം.. ഷാജി വീട്ടിൽ പോയിരിക്ക.. അവന്റെ ഉമ്മയ്ക്ക് സുഖമില്ലത്രേ.. സയുന്നേ ഒന്ന് കാണണം എന്നു പറഞ്ഞത്രേ..\"  മിലി പറഞ്ഞു.

\"മിലി..\" രഘു മെല്ലെ വിളിച്ചു.

\"ഉം?\" അവൾ മൂളിക്കൊണ്ട് ചോദിച്ചു.

\"ഐ ലവ് യു...\" അവൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് ചിരിച്ചു.

\"ഹോ.. എന്നാലും തിരിച്ചു പറയരുത് കേട്ടോ.. ഇച്ചിരി കഷ്ടം ആണ്.. ഈശ്വരാ.. ഇങ്ങനെ ഒരു അൺറൊമാന്റിക് പെണ്ണിനെ ആണല്ലോ എനിക്ക് കിട്ടിയത്..\" അവൻ മേലേക്ക് നോക്കി അവളുടെ മടിയിൽ മലർന്നു കിടന്നുകൊണ്ട് പറഞ്ഞു.

മിലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൻ ആ പുഞ്ചിരിയിൽ മുഴുകി ഇരിക്കവേ അവൻ പോലും അറിയാതെ അവൾ അവന്റെ ചുണ്ടിൽ ചുണ്ട് ചേർത്തു. ഒരു ചെറു മുത്തം അവന്റെ ചുണ്ടിൽ പകർത്തി അവൾ പറഞ്ഞു. \"ഐ ലവ് യു റ്റൂ...\"

അവളുടെ മടിയിലേക്ക് ആയി തല ചായ്ച്ചു അവൻ കണ്ണുകൾ അടച്ചു കിടന്നു.

\"മിലി...\" അവൻ മെല്ലെ വിളിച്ചു..

\"ഉം.. \" മിലി ഒന്ന് മൂളിക്കൊണ്ട് വിളി കേട്ടു.

\"എന്താ പെണ്ണെ ഈ ആലോചിച്ചു കൂട്ടുന്നത്?\" അവൻ ചോദിച്ചു.

\"ഏയ്‌... ഞാൻ വെറുതെ..\"

\"നിനക്കു എന്തും പറഞ്ഞൂടെ മിലി? ഞാൻ പറയട്ടെ നീ എന്താ ഓർക്കുന്നത് എന്ന്?\" അവളുടെ മടിയിൽ നിന്നു എഴുന്നേറ്റു അവൾക്ക് അഭിമുഖം ആയി ഇരുന്നുകൊണ്ട് അവൻ ചോദിച്ചു..

\"ഉം??\"

\"വാട്ട്‌ ഈസ്‌ ദി ഫ്യുച്ചാർ ഓഫ് ദിസ്‌ റിലേഷൻ? നാട്ടുകാർ എന്തു പറയും, വീട്ടുകാർ എന്ത് പറയും.. ഇതൊക്കെ അല്ലേ?\" അവന്റെ ചോദ്യത്തിൽ സ്നേഹത്തോടൊപ്പം അല്പം പുച്ഛവും കലർന്നിരുന്നു.

മിലി ഒരു പുഞ്ചിരി മാത്രം മറുപടി നൽകി അവനു..

\"നിന്നെ കൂടെ കൂട്ടാൻ എനിക്കു ആരുടെയും അനുവാദം വേണ്ട മിലി.. നിന്നെ നന്നായി നോക്കാൻ എനിക്ക് കഴിയും എന്ന ഉറപ്പ് എനിക്ക് ഉണ്ട്.. അതു മാത്രം മതി എന്നു വച്ചൂടെ നിനക്ക്?\" അവളുടെ കൈകളിൽ ചുണ്ടുകൾ ചേർത്തുകൊണ്ട് അവൻ ചോദിച്ചു.

\"കുടുംബത്തിന്റെ വില നിനക്ക് അറിയില്ല രഘു.. അതു ഇല്ലാതാകുമ്പോൾ മാത്രമേ മനസിലാകൂ.. എനിക്ക് നന്നായി അറിയാം ആ നഷ്ടത്തിന്റെ വില..\" അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു.

രഘു അവളുടെ മുഖം കൈകളിൽ കോരി എടുത്തു. അവളുടെ നിറഞ്ഞകണ്ണുകൾ തുടച്ചു കൊടുത്തു. \"നിനക്കു ആരെയും നഷ്ടപ്പെട്ടിട്ടില്ല.. നഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല.. എനിക്കും ആരെയും നഷ്ടപ്പെടില്ല.. കാരണം.. നിന്നെ ഇഷ്ടപ്പാടാതിരിക്കാൻ ആർക്കും കഴിയില്ല.. അത്രയും നല്ലവൾ ആണ് നീ.. ആൻഡ് ഫോർ മീ.. യു ആർ ആർ പെർഫെക്ട്..\"

അവൻ മിലിയെ നെഞ്ചോട് ചേർത്ത് അടുക്കി പിടിച്ചു.

**********

രഘുവിന്റെ ഫോൺ നിറുത്താതെ ബെല്ലടിച്ചു.
വെളുപ്പാൻ കാലത്ത് ആണ് അവൻ മിലിയുടെ അടുത്ത് നിന്നു തിരികെ എത്തിയത്. അവൻ കണ്ണു തിരുമി എഴുന്നേറ്റിരുന്നു. പതിയെ ഫോൺ എടുത്തു നമ്പർ നോക്കി. ഇന്റർനാഷണൽ കാൾ ആണ്.

അവൻ ഫോൺ എടുത്തു. \"ഹലോ.. രഘു ഹിയർ.. \"

മറുവശത്തുനിന്നും ഒരു മനോഹരമായ സ്ത്രീ ശബ്ദം കേട്ടു.

\"hello sir, i am cathy.\"(ഹലോ സർ, ഞാൻ കാത്തിയാണ്.)

ഇനിയുള്ള സംസാരം ഇംഗ്ലീഷിൽ ആണെങ്കിലും മലയാളത്തിൽ എഴുതുന്നു.

\"ഹായ് കാത്തി, സുഖമാണോ?\"

\" എനിക്ക് സുഖമാണ്.. സർ പറഞ്ഞ രണ്ടു പേരെക്കുറിച്ചു ഉള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. \"

\"ഓഹോ.. അത്‌ കൊള്ളാം.. എനിക്ക് അതെല്ലാം e-mail ചെയ്യൂ..\"

കാത്തിയുമായുള്ള ഫോൺ വിളി അവസാനിപ്പിച്ചു രഘു ലാപ്ടോപ് തുറന്നു. E-മെയിലിൽ വന്ന കാര്യങ്ങൾ കണ്ടു അവൻ ഞെട്ടി. അവൻ ഫോൺ എടുത്തു ശ്യാമിനെ വിളിച്ചു.

\"ഡാ.. പറയ്..\"

മറുവശത്തു ശ്യാമിന്റെ ശബ്ദം കേട്ട ഉടനെ രഘു പറഞ്ഞു \"എടാ.. നീ വേഗം ബൈക്കും എടുത്തു വാ.. നമുക്ക് അതിരപ്പിള്ളി വരെ ഒന്ന് പോണം.. \" 

(തുടരും..)

ഒരു യാത്രയിൽ ആണ്.. എഴുതാൻ പറ്റുന്നില്ല.. എന്തെങ്കിലും ഒക്കെ എഴുതി വച്ചു ബോറാക്കണ്ട എന്നു തോന്നുന്നു. മൂന്ന് നാലു ദിവസ്സം കഴിഞ്ഞേ തിരിച്ചെത്തുള്ളൂ.. സ്റ്റോറി വന്നില്ലെങ്കിൽ അതാണ് കാരണം കേട്ടോ.. തിരിച്ചു എത്തിയിട്ട് ഫുൾ സ്പീഡിൽ പോസ്റ്റാം 



നിനക്കായ്‌ ഈ പ്രണയം (72)

നിനക്കായ്‌ ഈ പ്രണയം (72)

4.5
3296

രഘുവിന്റെയും ശ്യാമിന്റെയും ബൈക്കുകൾ എക്സ്പ്രസ്സ്‌ ഹൈവെയിൽ നിന്നും തിരിഞ്ഞു അതിരപ്പിള്ളി എന്നു എഴുതി വച്ച വഴിയിലേക്ക് തിരിഞ്ഞു. ചുറ്റും തെങ്ങും മാവും പച്ചപുല്ലും നിറഞ്ഞ ഗ്രാമാന്തരീക്ഷത്തിലൂടെ അവരുടെ ബൈക്കുകൾ കുടു കുട ശബ്ദത്തോടെ കുതിച്ചു നീങ്ങി. ഇടയ്ക്ക് ഒന്നവർ വണ്ടി നിറുത്തി ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഒന്ന് കൂടി ചെക്ക് ചെയ്തു.ആതിരപ്പിള്ളിയിലെ മനോഹരമായ വെള്ളച്ചാട്ടം കാണാൻ മറ്റു വണ്ടികൾ പറന്നപ്പോൾ രഘുവും ശ്യാംമും തങ്ങളുടെ വണ്ടി ഗൂഗിൾ മാപ് കാണിച്ച മൺ വഴിയിലേക്ക് തിരിച്ചു. പരുക്കനായ വഴികളിലൂടെ പിന്നെയും ഉള്ളിലേക്ക് ഏകദേശം ഒരുമണിക്കൂർ യാത്രക്ക് ഒ