Aksharathalukal

അലൈപായുതേ💜(പാർട്ട്‌:3)

സ്കൂളിൽ എത്തിയതും ഞാൻ വിച്ചേട്ടന്റെ ബൈക്കിൽ നിന്നും ഇറങ്ങി.അപ്പോഴാണ് കുറെ ചെക്കന്മാർ ഞങ്ങളുടെ നേരെ തന്നെ നോക്കി നില്കുന്നത് ഞാൻ കണ്ടത്.

വിച്ചേട്ടനോട് യാത്ര പറഞ്ഞ് ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോഴാണ് ഏട്ടൻ എന്നെ അടുത്തേക്ക് വിളിച്ചത്.

ഞാൻ ഏട്ടന്റെ അടുത്തേക്ക് ചെന്നതും ഏട്ടൻ സ്നേഹത്തോടെ എന്റെ കവിളിൽ ഒരു ഉമ്മ തന്നു.

\"എന്റെ വിച്ചേട്ടാ ഇതാ ഞാൻ ഏട്ടന്റെ കൂടെ വരില്ലാത്തത്.\"
നേരത്തെ പഠിച്ച സ്കൂളിൽ ആയിരുന്നപ്പോഴും വിച്ചേട്ടൻ എന്നെ സ്കൂളിൽ കൊണ്ട് ആക്കിയാൽ ഇതുപോലെ ഒരു ഉമ്മ തന്നിട്ടേ പറഞ്ഞ് വിടു.അത്‌ ഇന്ന് കിട്ടാതെ ഇരിക്കാൻ ആണ് ഞാൻ വേഗം യാത്ര പറഞ്ഞ് തിരിഞ്ഞ് നടന്നത്.

\"വിച്ചേട്ടാ ഞാൻ എന്താ കുഞ്ഞു വാവയാണോ ഇങ്ങനെ ഉമ്മ തന്ന് പറഞ്ഞ് വിടാൻ\"
ഞാൻ നോക്കിയപ്പോൾ അവിടെ നിന്ന ചെക്കന്മാരും ഹൃദ്യയും ഒക്കെ ഞങ്ങളെ നോക്കി ചിരിക്കുവാണ്.

\"എന്റെ ദച്ചുട്ടി നീ എന്തിനാ അതിന് ദേഷ്യപെടുന്നേ നീ എത്ര വലുതായാലും എനിക്ക് എന്നും നീ കുഞ്ഞ് തന്നെയ\"

\"നീ കുഞ്ഞായിരുന്നപ്പോൾ എന്നും സ്കൂളിൽ എത്തുമ്പോ എനിക്ക് ഉമ്മ തന്നിട്ടേ ക്ലാസ്സിലേക്ക് പോകാറുള്ളു.പക്ഷെ ഇപ്പൊ എന്റെ കുട്ടി വലുതായി അപ്പൊ എന്റെ ദച്ചൂന് അത്‌ ഒന്നും ഇഷ്ടല്ലതായി.പക്ഷെ ഈ ഏട്ടന് അത്‌ ഒന്നും അങ്ങനെ മറക്കാൻ പറ്റില്ലടാ\"

വിച്ചേട്ടൻ അത്രയും പറഞ്ഞപ്പോൾ എനിക്ക് എന്തോ സങ്കടം വന്നു.ഞാൻ പിന്നെ ഒന്നും നോക്കിയില്ല വിച്ചേട്ടനെ കെട്ടിപിടിച് ഒരു ഉമ്മ കൊടുത്തു.

\"സോറി ഏട്ടാ ഞാൻ അറിയാതെ പറഞ്ഞതാ ഏട്ടന് സങ്കടയോ\"

\"ഏയ്‌ ഇല്ലടാ ഞാൻ വൈകുന്നേരം ഇവിടെ വെയിറ്റ് ചെയ്യാട്ടോ\"
ഏട്ടൻ എന്റെ കവിളിൽ ഒന്ന് തട്ടികൊണ്ട് പറഞ്ഞു.

ഞാൻ നോക്കിയപ്പോൾ ഹൃദ്യ നടന്ന് പോലീസേട്ടന്റെ അടുത്തേക്ക് ചെല്ലുന്നുണ്ട്.

പുള്ളി ആണെങ്കിൽ അവളെ എന്താ എന്നുള്ള രീതിയിൽ നോക്കി.

ഹൃദ്യ ചുറ്റും ഒന്ന് നോക്കിയിട്ട് പോലീസേട്ടനെ കെട്ടിപിടിച് കവിളിൽ ഒരു ഉമ്മ കൊടുത്തു.

\"അയ്യേ നീ എന്താ പെണ്ണെ കൊച്ചു കുട്ടി ആണോ ഇങ്ങനെ സ്കൂളിൽ കൊണ്ട് ആകുമ്പോൾ ഉമ്മ തന്നിട്ടു പോവാൻ?\" ഹൃദ്യയുടെ ഉമ്മ കിട്ടിയപ്പോൾ പോലീസേട്ടൻ കവിള് തുടച്ചുകൊണ്ട് പറഞ്ഞു.

\"അല്ല എന്താ ഇത്രയും നാൾ ഇല്ലാത്ത ഒരു സ്നേഹം ഒക്കെ ഇന്ന്?\"
പുള്ളി അവളെ സംശയത്തോടെ നോക്കി ചോദിച്ചു.

അവൾ അപ്പൊ തന്നെ എന്നെയും വിച്ചേട്ടനെയുമാണ് നോക്കിയത്.എനിക്ക് ആണെങ്കിൽ അത്‌ കണ്ടിട്ട് ചിരിയും വരുന്നുണ്ട്.

ഹൃദ്യ നോക്കുന്നത് കണ്ട് പോലീസേട്ടനും ഞങ്ങളെ നോക്കി എന്നിട്ട് ഹൃദ്യയെ നോക്കി ഒരു പുഞ്ചിരിയോടെ ഞാൻ വൈകുന്നേരം വരാം എന്ന് പറഞ്ഞ് പോയി.പുറകെ എന്റെ വിച്ചേട്ടനും.

അപ്പോഴാണ് നന്ദുനോട് എന്തൊക്കെയോ പറഞ്ഞ് ദേഷ്യപെടുന്ന നിവേദെട്ടനെ ഞാനും ഹൃദ്യയും ശ്രെദ്ധിക്കുന്നത്.

അവളുടെ കണ്ണുകൾ നിറഞ്ഞ് ഇരിക്കുന്നുണ്ട്.
\"എന്തിനാവും ഏട്ടൻ അവളെ വഴക്ക് പറയുന്നത്?\"
ഞാൻ അറിയാതെ തന്നെ ഹൃദ്യയോട് ചോദിച്ചു.

\"ആ ആർക്കറിയാം നീ വന്നേ ഞാൻ ഫ്രണ്ട്സിനെ ഒക്കെ പരിചയപ്പെടുത്തി തരാം\"
അത്‌ പറഞ്ഞ് ഹൃദ്യ എന്നേം കൂട്ടി ക്ലാസ്സിലേക്ക് പോയി.

ക്ലാസ്സിൽ വന്നപ്പോ എല്ലാവരെയും പരിചയപെട്ടു.അങ്ങനെ ഞാൻ അവരോട് ഒക്കെ സംസാരിച്ചോണ്ട് ഇരുന്നപ്പോഴാണ് നന്ദു ക്ലാസ്സിലേക്ക് വന്നത്.അവളുടെ മുഖം ഒക്കെ കരഞ്ഞു ചുവന്നിരിക്കുന്നുണ്ട്.
അവൾ ആരോടും മിണ്ടാതെ ഒരു സീറ്റിൽ പോയി ഇരുന്നു.അവളോടും ആരും മിണ്ടാൻ ചെല്ലുന്നില്ല.എന്താണാവോ പ്രശ്നം.

ഞാൻ പതിയെ സീറ്റിൽ നിന്നും എഴുനേറ്റു.

\"നീ ഇത് എവിടെ പോകുവാ?\"
ഹൃദ്യ എന്നെ നോക്കി ചോദിച്ചു.

\"ഞാൻ ഒന്ന് നന്ദുനോട് സംസാരിച്ചിട്ട് വരാം,
നിങ്ങൾ ഇവിടെ ഇരിക്ക്‌\"
ഞാൻ അത് പറഞ്ഞ് നന്ദുന്റെ അടുത്ത് ചെന്ന് ഇരുന്നു.അവൾ ഡെസ്കിൽ തലവെച്ച് കിടക്കുവായിരുന്നു.അടുത്ത് ആരാ ഇരിക്കുന്നെ എന്ന് അറിയാൻ ആണെന്ന് തോനുന്നു അവൾ തല ഉയർത്തി നോക്കി.

\"എന്ത് പറ്റി നന്ദു?
താൻ എന്തിനാ കരഞ്ഞേ?\"

അവൾ അതിന് മറുപടി ഒന്നും പറയാതെ പുറത്തേക്ക് നോക്കി ഇരുന്നു.

\"എടൊ എന്താ മിണ്ടാത്തെ എന്തിനാ താൻ കരഞ്ഞേ?\"
ഞാൻ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

\"പ്ലീസ് എനിക്ക് ഇപ്പൊ ആരോടും സംസാരിക്കാൻ താല്പര്യം ഇല്ല താൻ ഒന്ന് പോയി തരുമോ\"
നന്ദു കുറച് ദേഷ്യത്തോടെയാണ് എന്നോട് അത്‌ ചോദിച്ചത്.ഞാൻ ഒന്നും മിണ്ടാതെ എഴുനേറ്റ് നേരത്തെ ഇരുന്ന സീറ്റിൽ തന്നെ വന്ന് ഇരുന്നു.

\"അവൾ എന്താ നിന്നോട് പറഞ്ഞെ?\"
ഹൃദ്യ എന്റെ അടുത്ത് വന്ന് ഇരുന്നുകൊണ്ട് ചോദിച്ചു.

\"അവൾക്ക് ഇപ്പൊ ആരോടും മിണ്ടാൻ താല്പര്യം ഇല്ലാന്ന്\"

\"ഞാൻ പറഞ്ഞില്ലേ ദച്ചു അവൾക്ക് ജാടയാ അല്ലാതെ എന്താ?\"
ഹൃദ്യ പിന്നെ ഓരോന്നെ ഒക്കെ പറഞ്ഞ് ഇരുന്നപ്പോഴേക്കും ടീച്ചർ വന്നു.

ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് ഹൃദ്യ എന്നെയും കൂട്ടി ഗ്രൗണ്ടിലുള്ള ഒരു മരത്തിന്റെ ചോട്ടിൽ പോയി ഇരുന്നു.ഞങ്ങൾ അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ച് ഇരുന്നപ്പോൾ ഞങ്ങളുടെ അടുത്തേക്ക് 3 ചെക്കന്മാർ നടന്ന് വന്നു.

അവർ ഞങ്ങളുടെ സ്കൂളിലെ യൂണിഫോം അല്ല ഇട്ടിരിക്കുന്നത്.ഞാൻ ഹൃദ്യയെ നോക്കിയപ്പോൾ അവൾ പറഞ്ഞു ഞങ്ങളുടെ സ്കൂളിന്റെ തന്നെ കോളേജ് ഗ്രൗണ്ടിന്റെ അപ്പുറത്തെ സൈഡിൽ ഉണ്ടെന്ന്.അവിടെ പഠിക്കുന്നവരാണ്.

ഞാൻ ഹൃദ്യയോട് പോകാം എന്ന് പറഞ്ഞ് എഴുനേറ്റു.അപ്പോഴേക്കും അവർ ഞങ്ങളുടെ മുമ്പിൽ വന്ന് നിന്നു.

\"എടൊ തന്റെ പേരെന്താ?\"
അതിൽ ഒരാൾ എന്നെ നോക്കി ചോദിച്ചു.

\"ഗോകുലേട്ടാ നിങ്ങൾക്ക് എന്താ വേണ്ടേ?\" ഹൃദ്യ എന്റെ പേര് ചോദിച്ച ആളോട് ചോദിച്ചു.

\"ഹൃദു അതിന് ഞാൻ ഈ കുട്ടിയുടെ പേര് അല്ലെ ചോദിച്ചോള്ളൂ അതിന് നീ എന്തിനാ ദേഷ്യപെടുന്നേ?\"

അവൾ ഒന്നും മിണ്ടാതെ നില്കുന്നത് കണ്ട് ഞാൻ എന്റെ പേര് പറഞ്ഞു.

\"അതെ ദക്ഷ ദേ ഇവന് കുട്ട്യേ കണ്ടപ്പോ തന്നെ സ്പർക്ക് അടിച്ചുന്ന് പറഞ്ഞു.താൻ സിംഗിൾ ആണല്ലോലെ\"
ഗോകുലേട്ടൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

സത്യം പറഞ്ഞ അത്‌ കേട്ടപ്പോ എന്റെ കിളി മൊത്തോം കൂടും തുറന്ന് പറന്നു പോയിന്ന് പറഞ്ഞ മതിയല്ലോ.

\"ദക്ഷ ഞാൻ ആരവ് എനിക്ക് തന്നെ കണ്ടപ്പോ തന്നെ ഇഷ്ടയെടോ.സത്യം പറയാലോ എനിക്ക് ഈ പ്രണയിക്കാൻ ഒന്നും അങ്ങനെ താല്പര്യമില്ല പക്ഷെ തന്നെ കണ്ടപ്പോ എനിക്ക് എന്തോ ഇന്ന് വരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒന്ന് എന്നിൽ വന്നതുപോലെ എനിക്ക് തോന്നുവാ\"

\"ആരാവേട്ടാ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ എന്ന് വല്ല ബോധവും ഇണ്ടോ?\"

\"ഇത്രയും നാൾ നിങ്ങടെ കൂട്ടുകാരന് ആയിരുന്നു പ്രശ്നം ഇപ്പൊ നിങ്ങൾക്കും തുടങ്ങിയോ?\"
ഹൃദ്യ അവരെ നോക്കി ദേഷ്യത്തോടെ ചോദിച്ചു.

\"ഹൃദ്യ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് നിനക്ക് അറിയാം എന്നിട്ടും നീ ഇങ്ങനെ തന്നെ പറയണം.നീ എന്നെ സ്നേഹിക്കാത്തത് ഞാൻ നിന്നോട് നേരിട്ട് എന്റെ ഇഷ്ടം പറയാത്തതുകൊണ്ടാണോ എന്ന് ഒന്നും എനിക്ക് അറിയില്ല.ഞാൻ എന്റെ ഇഷ്ടം നിന്നോട് നേരിട്ട് പറയാൻ വൈകിപ്പോയി.പക്ഷെ ആരവിന് എന്റെ അവസ്ഥ വരരുത് അതിന് വേണ്ടിയാണ് ഇപ്പോൾ തന്നെ ആരവിനോട് അവന്റെ ഇഷ്ടം ദക്ഷയോട്  പറയാൻ ഞാൻ പറഞ്ഞത്\"ഗോകുലേട്ടൻ അവളുടെ മുന്നിലേക്ക് കയറി നിന്നുകൊണ്ട് പറഞ്ഞു.

\"ദക്ഷ താൻ നന്നായി ആലോജിച് ഒരു തീരുമാനം പറഞ്ഞാൽ മതി.ഞാൻ എത്ര നാൾ വേണെങ്കിലും വെയിറ്റ് ചെയ്തോളാം. ഇതുവരെയും എന്റെ മനസ്സിൽ ഒരു പെണ്ണിന് സ്ഥാനം ഉണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ അങ്ങനെ അല്ല\"
ആരാവേട്ടൻ എന്നെ നോക്കി പറഞ്ഞിട്ട് അവരേം കൂട്ടി പോയി.

\"നിന്റെ തീരുമാനം എന്താ?\"
ഹൃദ്യ എന്നെയും കൂട്ടി ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിൽ ചോദിച്ചു.

\"എന്ത് തീരുമാനം?\"
ഞാൻ മനസ്സിലാവാത്തപോലെ ചോദിച്ചു.

\"നിനക്ക് മനസ്സിലായില്ലേ ഞാൻ ആരാവേട്ടന്റെ കാര്യമാണ് ചോദിച്ചത്
നീ യെസ് പറയുമോ അതോ?\"

\"എത്ര നാൾ വേണെങ്കിലും വെയിറ്റ് ചെയ്തോളാം എന്നല്ലേ പറഞ്ഞെ അപ്പൊ സമയം ഇണ്ടല്ലോ ആലോചിക്കാം\"
ഞാൻ അത്‌ പറഞ്ഞ് ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് കയറി.

അങ്ങനെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞ് ഞാനും ഹൃദ്യയും കൂടി ഗേറ്റിന് അടുത്തേക്ക് ചെന്നപ്പോ അവിടെ വിച്ചേട്ടനെ കണ്ടു.തൊട്ട് പുറകിലായി പോലീസേട്ടനും നിൽക്കുന്നുണ്ട്.
ഞാൻ നേരെ വിച്ചേട്ടന്റെ അടുത്തേക്ക് ചെന്നപ്പോഴാണ് ഗേറ്റിന് അടുത്ത് ആരാവേട്ടനും ഗോകുലേട്ടനും നില്കുന്നത് കണ്ടത്.ഞാൻ അവരെ മൈൻഡ് ചെയ്തേ വിച്ചേട്ടന്റെ ബൈക്കിന്റെ പുറകിലേക്ക് കയറി.അപ്പോൾ ഞാൻ ആരാവേട്ടനെ ഒന്ന് നോക്കി പുള്ളിടെ മുഖത് മിന്നി മറയുന്ന ഭാവങ്ങൾ എന്താണെന്ന് എനിക്ക് അപ്പോൾ മനസ്സിലായില്ല.

വിച്ചേട്ടൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഞാൻ വിച്ചേട്ടനെ ചുട്ടിപിടിച്ച് ഏട്ടന്റെ പുറത്തേക്ക് എന്റെ തലചായ്ച്ച് വെച്ചു.
ഇതെല്ലാം ഞാൻ ആരാവേട്ടനെ നോക്കിയാണ് ചെയ്തത്.ഞാൻ നോക്കിയപ്പോൾ ആരാവേട്ടൻ തന്റെ കൈ മുറുക്കെ ചുരുട്ടിപിടിച്ച് തന്റെ ദേഷ്യം കണ്ട്രോൾ ചെയുന്നത് കണ്ടു.എനിക്ക് അത്‌ കണ്ടപ്പോൾ ചിരിയാണ് വന്നത്.

പിന്നെ ഞാൻ അവിടേക്ക് നോക്കാൻ പോയില്ല.ഞങ്ങളുടെ ബൈക്ക് അവരെ മറികടന്നു പോയി.ഞങ്ങളുടെ പിന്നിലായിട്ടാണ് പോലീസേട്ടനും ഹൃദ്യയും വന്നത്.പക്ഷെ നിവേദെട്ടനെ മാത്രം കണ്ടില്ല.

വീട്ടിൽ എത്തിയതും ഞാൻ നേരെ കിച്ചണിലേക്കാണ് ചെന്നത്.എന്റെ മാതശ്രീ കാര്യമായിട്ട് എന്തൊക്കെയോ ഉണ്ടാക്കുന്ന തിരിക്കലാണ്.

ഞാൻ ചെന്ന് നോക്കിയപ്പോൾ നല്ല ചൂട് കട്ലൈറ്റ്.
ആഹാ എന്താണോ അമ്മക്ക് ഇന്ന് കട്ലൈറ്റ് ഒക്കെ ഉണ്ടാക്കാൻ തോന്നിയത്.

ഞാൻ കട്ലൈറ്റ് എടുക്കാൻ ചെന്നതും അമ്മ സ്പൂൺ വെച്ച് എന്റെ കൈകിട്ട് ഒരടി തന്നു.

\"ദച്ചു നിന്നോട് എത്ര പ്രാവശ്യം പറയണം സ്കൂളിൽ പോയിട്ട് വന്നാൽ ഫ്രഷ് ആയിട്ടേ എന്തെങ്കിലും കഴിക്കാൻ പാടൊള്ളുന്ന്\"

\"ഒന്ന് പോയെ അമ്മേ ഞാൻ ഇവിടെ വിശന്ന് ഇരിക്കുമ്പോഴാ ഫ്രഷ് ആകൻ പോകുന്നത്\"

ഞാൻ വേഗം കൈ കഴുകി ഒരു കട്ലൈറ്റ് എടുത്ത് കഴിച്ചുകൊണ്ട് എന്റെ റൂമിലേക്ക് വന്നു.

ബാഗ് ടേബിളിൽ വെച്ചിട്ട് ഡ്രസ്സ്‌ എടുക്കാൻ തിരിഞ്ഞപ്പോഴാണ് ഞാൻ എന്തോ കണ്ടതുപോലെ തിരിഞ്ഞു നോക്കിയത്.

ഈ നിമിഷം എന്റെ ഹൃദയം നിലച്ചുപോകും എന്ന് എനിക്ക് തോന്നി.കാരണം നന്ദനം വീട്ടിലെ ഇതുവരെ തുറക്കാത്ത ആ റൂമിന്റെ ജനൽ ഇന്ന് തുറന്നിട്ടിരിക്കുന്നു.എനിക്ക് അറിയില്ല എന്തുകൊണ്ടാണ് അവിടേക്ക് നോക്കുംതോറും എന്റെ ഹൃദയമിടിപ്പ് കൂടുന്നതെന്ന്.

ഞാൻ ആ റൂമിലേക്ക് തന്നെ നോക്കി നിന്നപ്പോഴാണ് ഒരാൾ അവിടെ എന്തോ തിരയുന്നത് കണ്ടത്.പക്ഷെ മുഖം കാണാൻ പറ്റുന്നില്ല തിരിഞ്ഞാണ് നില്കുന്നത്.

പെട്ടെന്ന് അയാൾ തിരിഞ്ഞു.അയാളെ കണ്ടതും എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലാ.ഞാൻ കാണുന്നത് സ്വപ്നം ആണോ എന്ന് വരെ എനിക്ക് തോന്നി പോയി.


                                                       തുടരും......
___________________________________________________

അപ്പൊ ഗൂയ്‌സ് റേറ്റിംഗ് റിവ്യൂ തന്നിട്ട് പോണേയ്😁

സഖി🦋


അലൈപായുതേ💜(പാർട്ട്‌:4)

അലൈപായുതേ💜(പാർട്ട്‌:4)

4.8
8714

ഞാൻ ആ റൂമിലേക്ക് തന്നെ നോക്കി നിന്നപ്പോഴാണ് ഒരാൾ അവിടെ എന്തോ തിരയുന്നത് കണ്ടത്.പക്ഷെ മുഖം കാണാൻ പറ്റുന്നില്ല തിരിഞ്ഞാണ് നില്കുന്നത്.പെട്ടെന്ന് അയാൾ തിരിഞ്ഞു.അയാളെ കണ്ടതും എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായ്യില്ല.ഞാൻ കാണുന്നത് സ്വപ്നം ആണോ എന്ന് വരെ എനിക്ക് തോന്നി പോയി.Dr.ധ്രുവ് ആദർവ്ഞാൻ അറിയാതെ തന്നെ പറഞ്ഞു.അയാൾ എന്നെ കാണുന്നതിന് മുമ്പേ തന്നെ ഞാൻ ജനൽ അടചിട്ട് വേഗം ഫ്രഷ് ആയി വന്ന് ബെഡിലേക്ക് കിടന്നു.അപ്പോഴും എന്റെ മനസ്സിൽ അയാളുടെ മുഖം മാത്രം ആയിരുന്നു.ഞാൻ പത്തിൽ പഠിച്ചപ്പോൾ ഞങ്ങളുടെ സ്കൂളിൽ ഒരു മെഡിക്കൽ ക്യാമ്പ് നടന്നിരുന്നു.അന്ന് അവിടെ വന്ന ഡ