Aksharathalukal

കുയിൽ പെണ്ണ്. 3

ഭാഗ്യം ഇന്നും റോസ് ഉണ്ടല്ലോ ബസ് സ്റ്റോപ്പിൽ …

ഹായ് റോസ് എന്തുണ്ട് വിശേഷം?

ഹായ് സെലിൻ ….ഓ സുഖം… ജോലി ഒക്കെ എങ്ങനെ?
ഇന്നലെ സമയത്ത് വണ്ടി വന്നയിരുന്നോ..?

സോറി ഞാൻ സെലിനെ ഒറ്റക്കാക്കി പോയി ഇന്നലെ .. ബസിൽ കയറി കഴിഞ്ഞ് എനിക്ക് വിഷമം തോന്നി. എനിക്ക് ഇവിടുന്ന്  കൂടെ കൂടെ ബസ് ഉണ്ടായിരുന്നു.....

സെലിൻ അതിശയത്തോടെ റോസിനെ നോക്കി....ഇന്നലെ പരിചയപെട്ടു...എന്നാലും എന്നോട് എന്ത് നല്ലപോലെ പെരുമാറുന്നു.

അത് സാരമില്ല റോസെ കുറച്ച് കഴിഞ്ഞ് എൻ്റെയും ബസ്സ്  വന്നു…. എന്നാലും 9.30 ആയി വീട്ടിലെത്താൻ…അങ്കിൾൻ്റെ വക വഴക്കും കിട്ടി ..... അതും പറഞ്ഞു അവളൊന്നു പുഞ്ചിരിച്ചു..

അയ്യോ ആണോ…..

അത് സാരമില്ല...ഇപ്പൊൾ അത് എനിക്ക്‌ വലിയ വിഷമം ഇല്ല ... എന്നും കേൾകുന്നതല്ലെ….

എൻ്റെ അപ്പൻ എന്നെ വഴക്ക് പറയും എങ്കിലും അത് ഞാൻ തെറ്റ് ചെയ്താലായിരുന്ന്...  ഇവിടെ അതല്ല…. അങ്കിൾ എപ്പോഴും വഴക്ക് പറയും,  എന്തായാലും എങ്ങനെയായാലും  തെറ്റുകരി ഞാൻ തന്നെ…... സെലിൻ്റെ മുഖം പെട്ടന്ന് വാടി… അവരുടെ കുറ്റം അല്ല....അവരും വിചാരിച്ചില്ല ഞാൻ ഇങ്ങനെ ആകും എന്ന്... അവരു പ്രതീക്ഷിച്ചത് ഒരു അടുക്കും ചിട്ടയും ഉള്ള വീട്ടുകാര്യങ്ങൾ  ഒക്കെ നോക്കുന്ന എന്നെയാണ്. എൻ്റെ അമ്മയും ചേച്ചിമാരും അങ്ങനെ ആണല്ലോ....ഞാൻ ഇളയ കുട്ടി ആയത്കൊണ്ട് കുറെ  ലാളിച്ച് വളർത്തി.....

സെലിൻ ഓർത്തു ഞാൻ എന്തിനാ ഇതെല്ലാം ഇവളോട് പറയുന്നത്... ഛെ!! ഇവൾ എന്ത് വിചാരിക്കും.....

സാരമില്ല സെലിനെ ...നമ്മുടെ വീട് പോലെ ആകില്ലല്ലോ അന്യ വീട്.... അമ്മ വഴക്ക് പറഞാൽ നമ്മൾ മറക്കും അതല്ലല്ലോ ആൻ്റി പറഞാൽ....

അത് സത്യമാണ് റോസ്, പെട്ടന്നാണ് സെലിന് ഓർമ വന്നത് ഇന്നും ഫോൺ നമ്പർ ഇല്ലാതെ ചെന്നാൽ വീട്ടിൽ പുകിലായിരിക്കും. അങ്കിലും ആൻ്റിയും ഇപ്പൊ വഴക്ക് പറച്ചിൽ ഒരു എക്സർസൈസ് പോലെ ആക്കി… സമയം തെറ്റാതെ എന്നുമുണ്ട്... പറഞ്ഞു കഴിഞ്ഞാൽ അവർക്കും സന്തോഷം കേട്ട് കഴിഞ്ഞാൽ എനിക്കും …. ഇന്നത്തെ കഴിഞ്ഞല്ലോ എന്നുള്ള ഒരു സമാധാനം...

റോസ്  ഞാൻ എൻ്റെ നമ്പർ താരം  അതും പറഞ്ഞു  സെലിൻ റോസിന് ഫോൺ നമ്പർ പറഞ്ഞു കൊടുത്തു, റോസ് അവൾക്ക് ഒരു മിസ്സ് കോൾ അടിച്ചു അവള് അത് സേവ് ചെയ്ത് അവളെ നോക്കി പുഞ്ചിരിച്ചു.

റോസ് ഓർത്തു ഇവൾ ഇരുനിറം ആണേലും കാണാൻ വലിയ കുഴപ്പം ഇല്ല….എന്നാൽ വലിയ സുന്ദരിയും അല്ല…..നല്ല വലിയ കണ്ണുകൾ അതാണല്ലോ അവളിലെ അട്ട്രാക്ഷൻ… ബാക്കിൽ മുകളിലേക്ക്  ചുറ്റി കെട്ടി വച്ചിരിക്കുന്ന മുടി കണ്ടാലേ അറിയാം നല്ല നീളൻ മുടി ആയിരിക്കും ..നല്ല കട്ടിക്കെഴുതിയ കൺമഴി. ഒരു കറുത്ത കല്ല് കമ്മലും കഴുത്തിൽ ഒരു ചെറിയ മാലയിൽ ഒരു കുരിശും. വലിയ ഒരുക്കം ഒന്നും ഇല്ലാ എങ്കിലും രണ്ടു കയ്യിലും നന്നായി നീട്ടി വളർത്തിയ നിഖങ്ങൾ പോളിഷ് ഇട്ടു ഭംഗിയായി വെച്ചിട്ടുണ്ട് കാണാൻ നല്ല രസം ഉണ്ട്... അപ്പഴാണ് റോസ് ഓർത്തത് എൻ്റെ നിഖം മാത്രം എന്താണോ ഇങ്ങനെ ... ഒരുമാതിരി ചൊറി കുത്തിയ പോലെ….  വീണ്ടും റോസ് അവളെ നോക്കി... വിലയില്ലാത്ത ചുരിദാർ ആണേലും അവൾക്ക്  കടും പച്ച നിറം  നന്നായി  ഇണങ്ങുന്നുണ്ട് ... വലിയ നീളം  ഇല്ല ഇവൾക്ക് …. എങ്കിലും വടിവൊത്ത് ശരീരം .

സെലിൻ ഓർത്തു..എങ്ങനെ ചോദിക്കും P Gയേ കുറിച്ച്… പരിചയപെട്ട ഉടനെ  സഹായം  ചോദിച്ചു എന്ന് വിചാരിക്കുമോ  ആവോ.... എന്തും വരട്ടെ...

റോസ് എനിക്ക് ഇവിടുന്ന് രണ്ടു  മണിക്കൂർ എടുക്കും വീട്ടിൽ എത്താൻ… ഇവിടെ അടുത്ത്  വല്ല PG ആക്കോമോഡേഷൻ കിട്ടാനുള്ള ചാൻസ് ഉണ്ടോ... എനിക്ക്  ഇവിടെ  ആരെയും അറിയില്ല. ഓഫീസിൽ മലയാളികൾ ആരും ഇല്ല.. ഇവിടെ ഉള്ളവരോട് ചോദിക്കാൻ ഒരു മടി.  ഒരുവിധം സെലിൻ പറഞ്ഞു വച്ച്....

സെലിനെ എനിക്ക് PG ഒന്നും അറിയില്ല. ഞാൻ ഇവിടെ എൻ്റെ ചേട്ടൻ്റെ വീട്ടിലാണ് താമസം അവരും  ഇനി നാട്ടിൽ പോകുവാ… നാത്തൂന്  ട്രാൻസ്ഫർ.. അപ്പോ ചേട്ടനും ജോലി കളഞ്ഞ് പോകുവാ....പിന്നെ എൻ്റെ സ്വന്തം ചേട്ടൻ അല്ല കേട്ടോ ... ഇളയമ്മെടെ മോനാ...

ആണോ? റോസ് പിന്നെ എന്ത് ചെയ്യും

അതാണ് ഞാൻ പറഞ്ഞു വന്നെ .… എൻ്റെ ഒരു കസിൻ ഇവിടെ ഒരു ഫ്ലാറ്റ് എടുത്ത് താമസം ഉണ്ട് അവള് ഇവിടെ 5 വർഷം ആയി  നേഴ്സ് ആണ്. അവളുടെ റൂം മേറ്റ്  നാട്ടിൽ പോകുവാ. ഞാൻ അവളുടെ കൂടെ ഷിഫ്റ്റ് ആകാം എന്ന് വിചാരിക്കുന്നു.

പെട്ടന്ന് സെലിൻ്റെ മുഖം തെളിഞ്ഞു….. റോസ് പ്ലീസ് എന്നെ കൂടെ അവിടെ താമസിപ്പിക്കാൻ പറ്റുമോ??

സെലിൻ പ്രതീക്ഷയോടെ റോസിനെ നോക്കി. നിങൾക് ഒരു ബുദ്ധിമുട്ടും വരില്ല. ഞാൻ എൻ്റെ അങ്കിൾനൊട് പറഞ്ഞ് റോസിനോടും അങ്ങളയോടും സംസാരിപ്പിക്കാം. സെലിൻ പ്രതീക്ഷയോടെ നോക്കി....

അത് സെലിനെ എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ അവിടെ 2 പേരെ താമസിക്കാൻ അനുവാദം ഉള്ളൂ. ലാൻഡ് ലേഡി അങ്ങനാണ് പറഞ്ഞത്.

അവിടെ അടുത്ത്  തന്നെ വേറെ ഫ്ലാറ്റ് ഉണ്ടാകും... ഞാൻ എൻ്റെ കസിനോട്  ചോദിക്കട്ടെ നിനക്ക് വേണ്ടി സെലിനെ???

അയ്യോ വേണ്ട റോസ്… എനിക്ക് ഒറ്റക്ക് താമസിക്കാൻ പറ്റില്ല. അതിനുള്ള ശമ്പളം ഒന്നും എനിക്കില്ല…. പിന്നെ അങ്കിൾ സമ്മതിക്കില്ല ഒറ്റക്ക്......

സെലിൻ വിഷമത്തോടെ നിക്കുന്ന കണ്ടപ്പോൾ റോസിനും വിഷമം ആയി... പരിചയം ആയി അധികം ആയില്ല എങ്കിലും എന്തോ ഒരു അടുപ്പം പോലെ…

സെലിൻ വിഷമിക്കണ്ട...ഞാൻ അവളോട് ഒന്ന് സംസാരിച്ചു നോക്കട്ടെ...

ഒകെ ...റോസ് ...വളരെ നന്ദി...എനിക്കറിയാം ഞാൻ ഒരു ബുദ്ധിമുട്ടായി … എനിക്ക് ആരെയും അറിയില്ല അതുകൊണ്ടാണ്.

സെലിൻ പറഞ്ഞതൊക്ക കേട്ടിട്ട് റോസിനും വിഷമമായി... എന്തോ അവളെ സഹായിക്കണം എന്ന് മനസ്സ് പറയുന്നു.

കമ്മോൺ  സെലിൻ ...ഞാനും നിന്നെ പോലെ കുടുംബം പോറ്റാൻ വന്നതാണ്  ഇവിടെ ... നിൻ്റെ വിഷമം എനിക്ക് മനസ്സിലാകും.

ഇന്നെന്തായലും ബസ്സ് ഒന്നിച്ചു വന്നു…. ബൈ സെലിൻ നാളെ കാണാം

ബൈ റോസ്…

ഇന്നു നേരത്ത് വീട്ടിൽ എത്താം... നാളെ സൺഡേ അവധിയാണല്ലോ….കുറേ നേരം ഉറങ്ങണം.  അങ്ങനെ ഒത്തിരി ഉറക്കം ഒന്നും നടക്കില്ല.... അതൊക്കെ വീട്ടിൽ....  അങ്ങനെ ഒരോന്നോർത്തു  സെലിൻ ബസിൻ്റെ സീറ്റിൽ ഇരുന്നു. ഫോൺ എടുത്ത് കുറച്ച് നേരം വീട്ടിൽ വിളിച്ച് എല്ലാവരോടും സംസാരിച്ചു...എന്തോ ഒരാശ്വാസം.

രാവിലെ എഴുന്നേറ്റ് പള്ളിയിൽ പോയി. പിന്നെ ആൻ്റിയുടെ കുറെ ഫ്രണ്ട്സ്ൻ്റേ വീടുകളിൽ  പോയി… പുറത്ത് നിന്ന് ഫുഡ് ,  ഫാമിലി ഫ്രണ്ട്സ്കൂടെ ഒരു പിക്നിക്….. സന്തോഷത്തോടെ ഒരു ഞായറാഴ്ച കഴിഞ്ഞു്...… നാളെമുതൽ വീണ്ടും ഓഫീസിലേക്ക്…

ഇന്ന് രാവിലെ മുതൽ നല്ല തിരക്കായിരുന്നു…..സാലറി ദിവസം ആണ്… എല്ലാം തന്നെ ചെയ്യണം. പക്ഷേ അത് ഒത്തിരി എന്ജോയ് ചെയ്യുന്നുണ്ട്. അങ്ങനെ ജോലിയിൽ ഇരുന്നപ്പോഴാണ് ഫോൺ ബെൽ അടിച്ചത്. സെലിൻ എടുത്തു നോക്കി. ഇനി ആരാണാവോ ഈ നേരം

ഹലോ…..

ഹായ് സെലിൻ… റോസാണ്… പിന്നെ ഒരു കാര്യം പറയാൻ വിളിച്ചതാ…..എൻ്റെ കസിൻ ലാൻഡ് ലേർഡിയോട് ചോദിച്ചു നിൻ്റെ കാര്യം . അവര് ഓക്കേ ആണ്….നിനക്കും അവിടെ താമസിക്കാം… പക്ഷേ അവർക്ക് കുറച്ച് റെൻ്റ് കൂട്ടി കൊടുക്കണം
ഓ  സത്യം ... താങ്ക്സ്  റോസ് , ഞാൻ അങ്കിൾനോട് ഒന്ന് പറയട്ടെ… റെൻ്റ് കൂടുതൽ ചോദിച്ചത് കൊടുക്കാമെന്ന് പറ.
ഓഫീസിൽ സാലറി ടൈം ആണ്…. കുറച്ചു ബിസിയാ… ഞാൻ പിന്നെ വിളിച്ചാൽ പോരെ.....

ഒകെ ഒകെ ...  സമയം പോലെ വിളിക്ക്... ബൈ.....

എന്തായാലും സന്തോഷമായി. ഇനി നാല് മണിക്കൂറിൻ്റെ യാത്ര വേണ്ടല്ലോ.

കുറേ നാളുകൾക്ക് ശേഷം അവള് സമാധാനമായി  അന്ന് ഉറങ്ങി..

(തുടരും)കുയിൽ പെണ്ണ്. 4

കുയിൽ പെണ്ണ്. 4

4
7002

റോസിൻ്റെ ചേട്ടനും സെലിൻ്റെ അങ്കളും ഫോണിൽ സംസാരിച്ചു.. രണ്ടുപേർക്കും പരസ്പരം ബോധിച്ചു. അങ്ങനെ വരുന്ന സൺഡേ തന്നെ താമസം മാറാൻ തീരുമാനിച്ചു. കർശനമായ മുന്നറിയിപ്പ് ഉണ്ടായിരുന്നു അങ്കിളിൻ്റെ, എല്ലാ സാറ്റർഡേയും  വൈകിട്ട് ഓഫീസിൽ നിന്നും നേരിട്ട് വീട്ടിൽ എത്തിയെക്കണം എന്നുള്ളത്. അങ്ങനെ സന്തോഷത്തിൻ്റെ ദിവസങ്ങൾ  ആരംഭിച്ചു..  എല്ലാ കാര്യങ്ങളും സ്വയം തീരുമാനിച്ചു ചെയ്യണമായിരുന്നു എങ്കിലും വല്ലാത്ത ഒരു റിലാക്സേഷൻ ആയിരുന്നു അത്. റോസിൻ്റെ കസിൻ സിജിയെ റൂം കാണാൻ പോയപ്പോൾ തന്നെ  പരിചയപെട്ടതാണ് .... റോസിനെ  പോലെ അല്ല…. ഒരു പ്രത്യേക സ്വഭാവം ആയിരുന്നു …. കുറച്