Aksharathalukal

അലൈപായുതേ💜(പാർട്ട്‌:4)

ഞാൻ ആ റൂമിലേക്ക് തന്നെ നോക്കി നിന്നപ്പോഴാണ് ഒരാൾ അവിടെ എന്തോ തിരയുന്നത് കണ്ടത്.പക്ഷെ മുഖം കാണാൻ പറ്റുന്നില്ല തിരിഞ്ഞാണ് നില്കുന്നത്.

പെട്ടെന്ന് അയാൾ തിരിഞ്ഞു.അയാളെ കണ്ടതും എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായ്യില്ല.ഞാൻ കാണുന്നത് സ്വപ്നം ആണോ എന്ന് വരെ എനിക്ക് തോന്നി പോയി.

Dr.ധ്രുവ് ആദർവ്
ഞാൻ അറിയാതെ തന്നെ പറഞ്ഞു.

അയാൾ എന്നെ കാണുന്നതിന് മുമ്പേ തന്നെ ഞാൻ ജനൽ അടചിട്ട് വേഗം ഫ്രഷ് ആയി വന്ന് ബെഡിലേക്ക് കിടന്നു.അപ്പോഴും എന്റെ മനസ്സിൽ അയാളുടെ മുഖം മാത്രം ആയിരുന്നു.

ഞാൻ പത്തിൽ പഠിച്ചപ്പോൾ ഞങ്ങളുടെ സ്കൂളിൽ ഒരു മെഡിക്കൽ ക്യാമ്പ് നടന്നിരുന്നു.അന്ന് അവിടെ വന്ന ഡോക്ടർ ആണ് ഇപ്പോൾ ഞാൻ കണ്ട ധ്രുവ് ആദർവ്.

***

ഞങ്ങൾ ക്ലാസ്സിൽ ഇരിക്കുമ്പോളാണ് ഇന്ന് ഉച്ച വരെയേ ക്ലാസ്സ്‌ ഒള്ളു എന്ന് ടീച്ചർ വന്ന് പറഞ്ഞത്.എല്ലാവരും വീട്ടിൽ പോവാലോ എന്ന് ഓർത്ത് സന്തോഷിച്ചപ്പോളാണ് ടീച്ചർ പറഞ്ഞത് നമ്മുടെ സ്കൂളിൽ മെഡിക്കൽ ക്യാമ്പ് നടക്കുവാണ് അതുകൊണ്ട് ഞങ്ങൾ എല്ലാവരും ഒന്ന് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ കൊടുക്കാണെന്ന്.

അത്‌ കേട്ടതും ഞാൻ ശെരിക്കും ഞെട്ടി. എനിക്ക് സൂചി കാണുന്നതേ പേടിയാ.

\"എടി ലെച്ചു നീ ബ്ലഡ്‌ കൊടുക്കുന്നുണ്ടോ ഞാൻ കൊടുക്കില്ല എനിക്ക് പേടിയാ\"
ഞാൻ എന്റെ അടുത്തിരുന്ന ലച്ചുന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.

\"നീ എന്തിനാ പേടിക്കുന്നെ ഒരു ഉറുമ്പ് കടിക്കുന്ന വേദന അല്ലെ ഒള്ളു.ഞാൻ കൊടുക്കുന്നുണ്ട് എന്തേലും പ്രശ്നം ഇണ്ടോയെന്ന് അറിയാലോ\"

\"പിന്നെ എന്ത് പ്രശ്നം ഇണ്ടവനാ ഞാൻ കൊടുക്കില്ല എടി കിച്ചു നീയും കൊടുക്കുന്നുണ്ടോ\"

\"അഹ് ഒണ്ട് എനിക്ക് നിന്നെപ്പോലെ പേടി ഒന്നും ഇല്ല\"

\"ഓഹോ അപ്പൊ നിങ്ങൾ ഒക്കെ ബ്ലഡ്‌ കൊടുക്കാൻ തന്നെ തീരുമാനിച്ചുലെ.എന്റെ അച്ചു ഇന്ന് വന്നാർനെ എനിക്ക് കൂട്ടിന് അവളും കൊടുക്കില്ലാരുന്ന്\"
ഞാൻ സങ്കടത്തോടെ പറഞ്ഞു.

\"ഓഹ് ഞങ്ങൾ കൊടുക്കും,പത്തിൽ ആയില്ലേ എന്നിട്ടും കുഞ്ഞിപ്പിള്ളേരെ പോലെ പേടി ആണോ ദച്ചു നിനക്ക് ഇപ്പോഴും\"
ലെച്ചു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു.

\"ആർക്ക് പേടി എനിക്ക് ഒരു പേടിയും ഇല്ല നിന്നെ ഒക്കെ പറിക്കാൻ വേണ്ടി ഞാൻ പറഞ്ഞതാ ഞാൻ ബ്ലഡ്‌ കൊടുക്കില്ല എനിക്ക് പേടി ആണെന്ന് ഒക്കെ\"

\"ശെരിയാ അത്‌ ഞങ്ങൾക്ക് മനസ്സിലായി. നിനക്ക് പേടി ഇല്ലെങ്കിൽ ഇപ്പൊ ഞങ്ങടെ കൂടെ വാ നമ്മുക്ക് പോയി ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ കൊടുക്കാം\"കിച്ചു എന്നെ നോക്കി പറഞ്ഞു.

ഇവരുടെ മുമ്പിൽ വലിയ വീരവാദം ഒക്കെ അടിച്ചിട്ട് പോവാതെ ഇരുന്നാൽ നാണക്കേടാ. എങ്ങനെ എങ്കിലും ആ ഡോക്ടർടെ കാലു പിടിച്ചിട്ട് ആണെലും എന്റെ ബ്ലഡ്‌ എടുക്കില്ലാന്ന് പറയിക്കണം ഇതൊക്കെ തീരുമാനിച്ചാണ് ഞാൻ അവരുടെ കൂടെ പോയത്.

അവിടെക്ക്‌ ചെന്നപ്പോൾ തന്നെ കണ്ടു ഒരുപാട് കുട്ടികൾ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ കൊടുക്കാൻ നില്കുന്നത്.

\"ദച്ചു നീ തന്നെ ആദ്യം കൊടുക്കണം നമ്മുടെ കുട്ടത്തിൽ നിന്നും\"
കിച്ചു അത്‌ പറഞ്ഞതും ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി.

\"അതിന് എന്താ ഞാൻ തന്നെ
കൊടുക്കാം\"

ഇല്ലാത്ത ധൈര്യം ഒക്കെ ഉണ്ടാക്കി ഞാൻ ഡോക്ടറിന്റെ മുന്നിലുള്ള ചെയറിൽ ഇരിക്കാൻ തുടങ്ങിയതും എന്റെ കണ്ണിൽ ഇരുട്ട് വന്ന് മൂടിയതും ഞാൻ താഴേക്ക് വീണു. കണ്ണ് അടയാൻ തുടങ്ങിയപ്പോൾ ഞാൻ കണ്ടു വെപ്രാളപെട്ട് എന്റെ അടുത്തേക്ക് ഓടി വരുന്ന Dr. ധ്രുവ് ആദർവിനെ അപ്പോഴേക്കും എന്റെ ബോധം പോയി.

പിന്നീട് ഞാൻ കണ്ണ് തുറന്നപ്പോൾ ഞാൻ ഒരു റൂമിൽ ആയിരുന്നു.വേഗം ബെഡിൽ നിന്നും എഴുനേൽക്കാൻ നോക്കിയപ്പോളാണ് എന്റെ ഇടത് കൈയ്ക്ക് വല്ലാത്ത വേദന തോന്നിയത്.ഞാൻ കൈയിൽ നോക്കിയപ്പോൾ ഗ്ളൂക്കോസ് കെറ്റാൻ വേണ്ടി സൂചി കുത്തി വെച്ചിരിക്കുന്നു.ഞാൻ വേഗം അത്‌ കൈയിൽ നിന്നും അഴിക്കാൻ തുടങ്ങി.

\"എടൊ താൻ എന്താ ഈ കാണിക്കുന്നേ?\"

വളരെ ഗൗരവം നിറഞ്ഞ ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.അപ്പോൾ ദേ ഇരിക്കുന്നു നമ്മുടെ ഡോക്ടർ.ഞാൻ നോക്കിയപ്പോൾ ഡോക്ടർ എന്നെ തന്നെ നോക്കി ഇരിക്കുവാണ് ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് നോക്കുന്നതാവും.എന്നെ നോക്കുന്നത് കണ്ട് ഞാനും ഡോക്ടറിനെ തന്നെ നോക്കി ഇരുന്നു.

ബ്രൗൺ കളറുള്ള കൊലൻ മുടികൾ നെറ്റിയിലേക്ക് വീണുകിടക്കുന്നത് ഇടക്ക് മാറ്റി വെക്കുന്നുണ്ട് കക്ഷി.എന്നാൽ മാറ്റി വെക്കുമ്പോൾ വീണ്ടും അത്‌ മുന്നിലേക്ക് ചാടി വരുന്നു.പിന്നീട് എന്റെ ശ്രെദ്ധ പോയത് വളരെ ഭംഗിയോടെ ഡോക്ടറിന്റെ ഡ്രിം ചെയ്ത് നിർത്തിയിരിക്കുന്ന താടിയിലും മീശയിലുമാണ്.പെട്ടെന്നാണ് എന്റെ കണ്ണുകൾ ഡോക്ടറിന്റെ കണ്ണുമായി ഉടക്കിയത്.വളരെ ഭംഗിയുള്ള ആ കാപ്പി കണ്ണുകളിൽ നിന്നും എന്റെ കണ്ണ് പിൻവലിക്കാൻ എനിക്കായില്ല.ഈ സമയം ഡോക്ടറും എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നു.പെട്ടെന്ന് സോബോധം വന്നിട്ട് ആണെന്ന് തോനുന്നു ഡോക്ടർ എന്നിൽ നിന്നുള്ള നോട്ടം മാറ്റി.അപ്പോഴും ഞാൻ ഏതോ മയലോഗത്തിൽ പെട്ടത് പോലെ ഇരിക്കുവായിരുന്നു.

\"താൻ എന്തിനാ ഈ ഡ്രിപ് ഊരാൻ നോക്കിയത്?\"
പെട്ടെന്നുള്ള ഡോക്ടറിന്റെ ഒച്ച കേട്ടാണ് ഞാൻ സോബോധത്തിലേക്ക് വന്നത് അപ്പോൾ ദേ പുള്ളി എന്റെ തൊട്ട് അടുത്ത് വന്ന് നിന്ന് എന്റെ കണ്ണിൽ ഒക്കെ പിടിച്ച് നോക്കുന്നു.

\"എന്തെ താൻ ഒന്നും മിണ്ടില്ലേ?\"
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത് കൊണ്ട് ആവും വീണ്ടും ചോദ്യം എത്തി.

\"ഒന്നുമില്ല പെട്ടെന്ന് കണ്ടപ്പോ എനിക്ക് പേടി തോന്നി അതാ\"

\"അല്ല താൻ എന്താ രാവിലെ ഒന്നും കഴിക്കാതെ ആണോ സ്കൂളിലേക്ക് വന്നത്?\"

\"ഏയ്‌ ഞാൻ 5 ദോശ കഴിച്ചിട്ട വന്നത്\"
ഞാൻ ചാടി കയറി പറഞ്ഞു.അപ്പൊ ഡോക്ടർ എന്നെ എന്തോ പോലെ നോക്കുന്നത് കണ്ടു.

\"എന്നിട്ട് എന്താ തലകറങ്ങി വീണത്?\"
പുള്ളി എന്നെ സംശയത്തോടെ നോക്കി.

\"അത്‌ എനിക്ക് പേടിയാ?\"
ഞാൻ തല കുനിച്ചുകൊണ്ട് പറഞ്ഞു.

\"പേടിയോ എന്തിന്?\"

\"അത്‌ പിന്നെ സൂചി കുത്തുന്നത് എനിക്ക് പേടിയാ\"

\"ഓഹോ അപ്പൊ അതാണ് കാര്യം അതുകൊണ്ട് ആണല്ലേ ഇപ്പൊ കൈയിലെ ഡ്രിപ് ഊരി കളയാൻ നോക്കിയത്\"
എന്നെ നോക്കി ചിരിച്ചുകൊണ്ട് ഡോക്ടർ അത്‌ ചോദിച്ചപ്പോൾ ഞാൻ അതെന്നും അല്ലാന്നും ഉള്ള രീതിയിൽ തലയാട്ടി.

20 ദിവസത്തെ ക്യാമ്പ് ആയിരുന്നു.പിന്നീട് ക്യാമ്പ് തീരുന്നത് വരെ ഞങ്ങൾ കണ്ട് മുട്ടുവായിരുന്നു അങ്ങനെ എന്റെ ഒരു നല്ല ഫ്രണ്ട് കൂടിയായി ഡോക്ടർ.അങ്ങനെ അവസാന ദിവസത്തെ ക്യാമ്പിന്റെ അന്ന് ഞാൻ വെറുതെ ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു.

\"അല്ല ആരിത് ദക്ഷയോ?\"
എന്തോ ഫയൽ നോക്കികൊണ്ടിരുന്ന ഡോക്ടർ എന്നെ കണ്ടതും ചോദിച്ചു.ഞാൻ അതിന് ഒന്ന് ചിരിച്ചു.

\"ഇന്ന് ക്യാമ്പ് തീരുവാണല്ലേ ഡോക്ടറെ?\"

\"മ്മ്... അതേടോ ഇന്ന് തീരും അതിന് മുമ്പ് എനിക്ക് തന്നോട്....\"

ഡോക്ടർ അത്രയും പറഞ്ഞപ്പോഴേക്കും ഒരു നേഴ്സ് അവിടേക്ക് വന്ന് ഡോക്ടർനോട് എന്തൊക്കെയോ പറഞ്ഞിട്ട് എന്നെ ഒന്ന് നോക്കി കണ്ണുരുട്ടി കാണിച്ചിട്ട് പുറത്തേക്ക് പോയി.

ആ നേഴ്സ് എന്നെ നോക്കിയപ്പോൾ എന്നോട് എന്തോ ദേഷ്യം ഉള്ളതുപോലെയാണ് എനിക്ക് തോന്നിയത്.എന്തിനാണാവോ എന്നെ കണ്ണുരുട്ടി കാണിച്ചത്.ഞാൻ അതും ആലോജിച് ഡോക്ടറെ നോക്കിയപ്പോഴാണ് പുള്ളി എന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടത്.

\"എന്താ ഡോക്ടറെ ഇങ്ങനെ നോക്കണേ?\" ഞാൻ ഒരു ചിരിയോടെ ചോദിച്ചു.

\"അല്ല ഡോക്ടർ എന്നോട് എന്തോ പറയാൻ വരുവായിരുന്നില്ലേ?\"

\"മ്മ്... അത്‌ എനിക്ക് തന്റെ പേരെന്റ്സിന്റെ ആരുടെ എങ്കിലും നമ്പർ വേണം,കൂടെ ഇയാളുടെ അഡ്രസ്സും\"

ഡോക്ടർ അത്‌ പറഞ്ഞതും എനിക്ക് പേടിയായി ഇനി ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തതിൽ എനിക്ക് എന്തെങ്കിലും അസുഗം ഉണ്ടാവോ?

\"എന്താ ഡോക്ടറെ കാര്യം എന്റെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തതിൽ എന്തെങ്കിലും കുഴപ്പം?\"ഞാൻ പേടിയോടെ ചോദിച്ചു.

\"ഏയ്‌ അതൊന്നും അല്ലടോ\"

\"ഹോ ഇപ്പോഴാ സമാധാനം ആയത്.
അല്ല പിന്നെ എന്തിനാ നമ്പറും അഡ്രസ്സും?\" ഞാൻ സംശയത്തോടെ ചോദിച്ചു.

\"ആദ്യം അഡ്രെസ്സ് താൻ തായോ എന്നിട്ട് പറയാം\"
ഡോക്ടർ അത്‌ പറഞ്ഞതും ഞാൻ അപ്പോൾ തന്നെ എന്റെ അഡ്രസ്സും അച്ഛന്റെ നമ്പറും ഒരു പേപ്പറിൽ എഴുതി കൊടുത്തു.

\"ഇനി പറ ഡോക്ടറെ എന്തിനാ എന്റെ അഡ്രെസ്സ് ഒക്കെ?\"

ഞാൻ അത്‌ ചോദിച്ചതും ഡോക്ടർ ചെയറിൽ നിന്നും എഴുനേറ്റ് എന്റെ അടുത്ത് വന്ന് നിന്നു.

\"ഞാൻ പറയുന്നത് താൻ എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല\"

\"എന്താ ഡോക്ടറെ കാര്യം പറയുന്നേ\"

\"ദക്ഷ ഞാൻ ഇത് പറഞ്ഞു കഴിയുമ്പോൾ തനിക്ക് ഞാൻ പറഞ്ഞത് ഇഷ്ടായില്ലെങ്കിൽ ഇപ്പോളുള്ള നമ്മുടെ ഈ സൗഹൃദം ഇതുപോലെ തന്നെ മുന്നോട്ട് പോവണം എന്നാണ് എന്റെ ആഗ്രഹം\"

\"എന്താ ഡോക്ടറെ ഇങ്ങനെ ടെൻഷൻ അടിപിക്കാതെ കാര്യം പറയുന്നേ\"
ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

\"എന്റെ ഈ കുഞ്ഞ് ദച്ചു വലുതാവുമ്പോ എനിക്ക് തരുവോന്ന് ചോദിക്കാന ഞാൻ അഡ്രെസ്സ് ചോദിച്ചത്\"
ഡോക്ടർ ഒരു കള്ളചിരിയോടെ എന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.

\"ഡോക്ടർ എന്താ പറഞ്ഞെ?\"
ഞാൻ ഇനി കേട്ടതിന്റെ കുഴപ്പം ആണോ എന്ന് അറിയാൻ ആയി ഒന്നുടെ ചോദിച്ചു.

\"എന്റെ കുഞ്ഞാ നീ കേട്ടത് തന്നെയാ ഞാൻ പറഞ്ഞത്.എനിക്ക് ഈ കുഞ്ഞ് ദച്ചുനെ ഒത്തിരി ഇഷ്ടായി.
ഇപ്പൊ നിന്നോട് ഇത് പറയാണെന്ന് വിചാരിച്ചത് അല്ല പക്ഷെ കുറച്ചുകൂടെ നീ വലുതാകുമ്പോൾ ആരെ എങ്കിലും നീ പ്രണയിച്ചാൽ ഒരിക്കലും നിന്നെ എനിക്ക് കിട്ടില്ല ദച്ചു,മാത്രവുമല്ല എന്റെ ദച്ചുന്റെ അഡ്രെസ്സ് അറിയുവാണേൽ എനിക്ക് വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാമല്ലോ\"

സത്യം പറഞ്ഞാൽ ഡോക്ടർ പറയുന്നതൊക്കെ കേട്ട് ശെരിക്കും എന്റെ കിളി പോയി.

\"അതെ എന്റെ കുട്ടി ഇപ്പൊ 10ൽ ആണ് പഠിക്കുന്നത് അതുകൊണ്ട് ഇപ്പൊ ഈ കുഞ്ഞി തലയിൽ പഠിക്കുന്ന കാര്യം മാത്രം മതി.ഇപ്പൊ ഞാൻ പറഞ്ഞത് ഒക്കെ മറന്നേക്ക് കേട്ടോ.സമയം ആകുമ്പോൾ ഞാൻ തന്നെ വന്ന് പെണ്ണ് ചോദിച്ചോളാം ഈ കുരുപ്പിനെ\"
ഡോക്ടർ അത്‌ പറഞ്ഞ് എന്നെ നോക്കി ചിരിച്ചു.

ഞാൻ പെട്ടെന്ന് ഡോക്ടറിന്റെ കൈ എന്റെ തോളിൽ നിന്നും തട്ടി മാറ്റിയിട്ട് അവിടെ നിന്നും തിരിഞ്ഞ് നടന്നു.ഡോക്ടർ എന്നെ പിന്നിൽ നിന്നും വിളിച്ചെങ്കിലും ഞാൻ തിരിഞ്ഞ് നോക്കിയില്ല.ഞാൻ പുറത്തേക്ക് വന്നപ്പോൾ കണ്ടു എന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ആ നേഴ്സിനെ.

\"കൊച്ചുകുട്ടി ആണെങ്കിൽ എന്താ ഇപ്പോഴേ ആണുങ്ങളെ വാശികരിക്കാൻ പഠിച്ചു.എവിടുന്ന് പഠിക്കുന്നു നീ ഇതൊക്കെ\"

ആ നേഴ്സ് എന്നെ നോക്കി അത്‌ പറഞ്ഞപ്പോൾ ശെരിക്കും എനിക്ക് സങ്കടമായി.കാരണം ഞാൻ ഡോക്ടറെ അങ്ങനെ തെറ്റായ രീതിയിൽ കണ്ടിട്ടില്ല.എന്നിട്ടും ഞാൻ ഇപ്പോൾ ഇതൊക്കെ കേൾക്കേണ്ടി വരുന്നു.
ഞാൻ ഒന്നും പറയാതെ തന്നെ ക്ലാസ്സിലേക്ക് പോയി.

പിന്നിടുള്ള ദിവസങ്ങളിൽ എന്നും ഡോക്ടർ എന്റെ മനസ്സിൽ വരുമായിരുന്നു.പക്ഷെ എന്റെ ഈ പ്രായത്തിൽ ആരോടും തോന്നാവുന്ന ഒരു ഇൻഫക്റ്റുവാഷൻ ആവും അത്‌ എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞ് മനസ്സിലാക്കി.ഒപ്പം ആ നേഴ്സ് എന്നോട് പറഞ്ഞ വാക്കുകളും.പിന്നീട് എന്റെ ശ്രെദ്ധ മുഴുവൻ പഠിക്കുന്നതിലേക്ക് ഞാൻ തിരിച്ച് വിട്ടു.

പക്ഷെ ഇന്ന് ഞാൻ ഒരിക്കലും ഇനി കാണില്ലെന്ന് കരുതിയ ആളെ ഇവിടെ വെച്ച് കാണുമെന്ന് ഞാൻ വിചാരിച്ചതല്ല.അന്ന് എന്റെ അഡ്രസ്സും മേടിച്ചോണ്ട് പോയ ആളാ പിന്നെ ഒരു രീതിയിലും എന്നെ കാണാൻ കൂടെ ആള് ശ്രമിച്ചിട്ടില്ല പിന്നെയാണ് ഞാൻ വലുതാകുമ്പോൾ എന്നെ പെണ്ണ് ചോദിക്കാൻ വീട്ടിൽ വരുന്നത്.

ഇനി എന്നെ ഓർമ ഉണ്ടാവോ അതോ മറന്ന് കാണുവോ.എങ്ങനെ ഓർക്കനാ ഡോക്ടർനെ കാണാൻ നല്ല അടിപൊളി അല്ലെ ഇപ്പൊ വേറെ ഏതേലും പെണ്ണ് ആയിട്ട് സെറ്റ് ആയിട്ട് ഉണ്ടാവും.ഏയ്‌ ഇനി എന്നെ മറന്നിട്ടില്ലെങ്കിലോ? ഞാൻ സ്വയം മനസ്സിൽ ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഇരുന്നു.

\"ദച്ചു നീ എപ്പോ ഇങ്ങോട്ട് കയറി പോന്നതാ സമയം 5:30 കഴിഞ്ഞു നിനക്ക് ചായ ഒന്നും കുടിക്കണ്ടേ?\"
അമ്മ എന്റെ റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് വന്ന് അത്‌ ചോദിച്ചപ്പോഴാണ് ഞാൻ ഇത്രയും നേരം ഓരോന്നെ ആലോചിച് ഇരുന്ന് സമയം പോയത് അറിഞ്ഞത്.

\"അത്‌ അമ്മ എനിക്ക് നല്ല തലവേദന അതാ ഞാൻ ഫ്രഷ് ആയിട്ട് അപ്പൊ തന്നെ കിടന്നത് ഒന്ന് ഉറങ്ങാൻ ആയിട്ട്\"

\"എന്നിട്ട് നീ ഉറങ്ങിയില്ലലോ ഞാൻ വന്നപ്പോ കണ്ണും തുറന്ന് മേപ്പൊട്ടും നോക്കി കിടക്കുവല്ലാർന്നോ\"

\"അത്‌ ഞാൻ ഉറങ്ങാൻ കിടന്നിട്ട് ഉറങ്ങിയില്ല അത്‌ എന്താന്ന് എനിക്കും അറിയില്ല\"

\"മ്മ്.. വന്ന് ചായ കുടിക്ക് നിന്നെ കാണാത്തോണ്ട് ഞാൻ അന്നോഷിച്ചു വന്നത\"

\"എന്തിനാ ഈ ജനൽ ഇങ്ങനെ അടച്ച് ഇട്ടേക്കുന്നെ ഇടക്ക് എങ്കിലും അത്‌ ഒന്നു തുറന്ന് ഇട്ടൂടെ\"
അമ്മ അതും പറഞ്ഞ് ഞാൻ കുറച്ച് മുമ്പ് അടച്ചിട്ട ജനൽ തുറന്നു. അപ്പൊഴേക്കും എന്റെ ഹാർട്ട്‌ ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി.

അമ്മ ജനൽ തുറന്നതും ഞാൻ പെട്ടെന്ന് തന്നെ ഡോക്ടർ നിന്ന റൂമിലേക്ക് നോക്കി പക്ഷെ അവിടുത്തെ ജനൽ അടഞ്ഞാണ് കിടന്നത്.

\"വാ ദച്ചു ചായ കുടിക്കാം\"
അമ്മ അത്‌ പറഞ്ഞ് പുറത്തേക്ക് നടന്നപ്പോൾ ഞാനും കൂടെ പോയി.

ഞാൻ ചായ കുടിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് ഹൃദ്യ അവിടേക്ക് വന്നത്.

\"ആഹാ ഇപ്പൊഴാണോ നീ ചായ കുടിക്കുന്നെ?\"
അവൾ എന്റെ അടുത്തുള്ള ചെയർ വലിച്ചിട്ട് അവിടെ ഇരുന്നുകൊണ്ട് ചോദിച്ചു.

\"ഞാൻ കുറച്ച് നേരം കിടന്നു അതാ വൈകിയത്\"

\"അല്ല ആരാ ഇത് ഹൃദ്യ മോളോ? മോള്‌ ചായ കുടിച്ചോ?\"

\"ആഹ് ആന്റി കുടിച്ചു.\"

\"എന്നാലും സാരില്ല ഞാൻ ചായ എടുക്കാം.\"

\'എന്നാ രണ്ട് ഗ്ലാസ്‌ എടുത്തോ\"
അമ്മ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ഹൃദ്യ പറഞ്ഞു.അപ്പോൾ ഞാനും അമ്മയും അവളെ സംശയത്തോടെ നോക്കി.

\"ഞാൻ ഒറ്റയ്ക്ക്‌ അല്ല എന്റെ കൂടെ ഒരാള് കൂടെ ഉണ്ട്.ധ്രുവിയേട്ടാ ഇങ്ങ് കയറി വന്നേ.\"
ഹൃദ്യ ഞങ്ങളുടെ അടുത്ത് ഇരുന്ന് പുറത്തേക്ക് നോക്കി വിളിച്ചു.

പുറത്തെന്ന് എല്ലാവരെയും മയക്കാൻ പാകത്തിനുള്ള ഒരു പുഞ്ചിരിയും സെറ്റ് ചെയ്ത് കയറി വരുന്ന ഡോക്ടറിനെ കണ്ടതും എന്റെ ഹൃദയം അനുസരണയില്ലാതെ സ്പീഡിൽ മിടിക്കാൻ തുടങ്ങിയിരുന്നു.

                                                        തുടരും.....
സഖി🦋🧸
അലൈപായുതേ💜(പാർട്ട്‌:5)

അലൈപായുതേ💜(പാർട്ട്‌:5)

4.8
8398

പുറത്തെന്ന് എല്ലാവരെയും മയക്കാൻ പാകത്തിനുള്ള ഒരു പുഞ്ചിരിയും സെറ്റ് ചെയ്ത് കയറി വരുന്ന ഡോക്ടറിനെ കണ്ടതും എന്റെ ഹൃദയം അനുസരണയില്ലാതെ സ്പീഡിൽ മിടിക്കാൻ തുടങ്ങിയിരുന്നു.\"ആന്റി ദേ ഇതാണ് എന്റെ ധ്രുവി ഏട്ടൻ വലിയ ഡോക്ടർ ഒക്കെയാണെട്ടോ\"അവൾ ചിരിയോടെ പറഞ്ഞു.\"ആഹാ ഇങ്ങനെ ഒരാൾ കൂടെ ഒള്ള കാര്യം ആരും പറഞ്ഞില്ലല്ലോ\"അമ്മയും ചിരിയോടെ പറഞ്ഞു.\"ചുമ്മാ ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് വെച്ചു അതല്ലേ ഞങ്ങൾ പറയാതിരുന്നേ അല്ലെ ഏട്ടാ\"ഹൃദ്യ പറയുന്നതൊക്കെ കേട്ട് ചിരിയോടെ ഡോക്ടർ തിരിഞ്ഞതും എന്നെയാണ് കണ്ടത്.എന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ പ്രത്യേകിച്ച് ഭവമാറ്റം ഒന്നും എനിക്ക് ത