Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:4)

വീട്ടിലെക്ക് തിരിച്ചു നടന്നു പോകുന്നതിന്റെ ഇടയിലാണ് വേദുന്റെ അടുത്തേക്ക് ഒരു കാർ വന്നു നിന്നത്.


കാറിൽ ആരാണെന്നു നോക്കിയപ്പോഴാണ് ഉള്ളിൽ ഇരിക്കുന്ന ആളെ കണ്ടതും വേദുവിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.


അപ്പോഴാണ് സിദ്ധു കാറിന്റെ ഡോർ തുറന്ന് അവളോട് കയറാൻ പറഞ്ഞത്.


വേദു ഒരുനിമിഷം കേറണോ വേണ്ടയോ എന്ന് ആലോചിച്ചുനിന്നു.


എടൊ കേറിക്കോ ഞാൻ വീട്ടിലാക്കാം എനിക്ക് അവിടേക്കു വരേണ്ട ഒരു ആവശ്യം ഇണ്ട്.


കാറിൽ ഇരുന്നിട്ടും വേദുവിന് ഒന്നും പറയാൻ പറ്റുന്നില്ല സിദ്ധുവിന്റെ നേരെ നോക്കുമ്പോഴേക്കും അവൾടെ ഹൃദയമിടിപ്പ് കൂടുകയാണ്.


ഞാൻ സിദ്ധാർഥ് എല്ലാവരും എന്നെ സിദ്ധു എന്ന് വിളിക്കും. അവൻ പറഞ്ഞു തുടങ്ങി.തന്റെ പേര് വേദിക എന്നല്ലേ എല്ലാവരും വേദു എന്ന് വിളിക്കുമല്ലേ.


എങ്ങനെ അറിയാം അവൾ ചോദിച്ചു.

അതൊക്കെ എനിക്ക് അറിയാം 😁


എടൊ എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഇണ്ട്.


അവൾ എന്താന്ന് ഉള്ള അർത്ഥത്തിൽ അവനെ നോക്കി.


അത് ഇങ്ങനെ കാറിൽ ഇരുന്നു പറയാൻ പറ്റിയ ഒരു കാര്യം അല്ല. നമ്മുക്ക് വേറെ എവിടേക്ക് എങ്കിലും പോയാലോ.തനിക്ക് വീട്ടിൽ പോയിട്ട് എന്തെങ്കിലും അത്യാവിശം ഉണ്ടോ.


ഏയ്‌ ഇല്ല....

എന്നാ നമ്മുക്ക് പോയാലോ

അവൾ സമ്മതം എന്നാ പോലെ തലയാട്ടി.


അവർ നേരെ പോയത് ഒരു കുന്നിൻ മുകളിലേക്കാണ്.
സിദ്ധു കാർ നിർത്തി വേദുനോട് ഇറങ്ങാൻ പറഞ്ഞു.


വേദു കാറിൽ നിന്നും ഇറങ്ങി അവിടം മുഴുവനും ഒന്ന് നോക്കി. ആ കുന്നിന് മുകളിൽ നിന്നാൽ ആ പ്രേദേശം മുഴുവനും കാണാൻ കഴിയുമായിരുന്നു.


സിദ്ധു പതിയെ അവൾടെ അടുത്തേക്ക് വന്നു വേദുന്റെ മുമ്പിലായി നിന്നുകൊണ്ട് പറഞ്ഞു തുടങ്ങി.


ഞാൻ തന്നെ എന്ന് മുതലാണ് കാണാൻ തുടങ്ങിയതെന്നു തനിക്ക് അറിയുമോ വേദു.


അവൾ ഇല്ല എന്ന് തലയാട്ടി.അവൻ അതിനു ഒന്ന് ചിരിച്ചു.


അന്ന് ആദ്യമായി നീ പഠിക്കുന്ന കോളേജിൽ ഫ്രഷേഴ്‌സ് ഡേയ്ക്കു ഗസ്റ്റ്‌ ആയി ഞാൻ വന്നപ്പോൾ സ്റ്റേജിൽ നിന്നു പാട്ടു പാടുന്ന ഒരു പെൺകുട്ടിയിലാണ് ആദ്യം തന്നെ എന്റെ കണ്ണുടക്കിയത്.


വേദു ആ ദിവസം ഓർത്തു.



താൻ സ്റ്റേജിലേക്ക് കയറിയപ്പോഴാണ് ആരോ വിളിച്ചു പറയുന്നത് കേട്ടത് നമ്മുടെ ഗസ്റ്റ്‌ ആയ SVM Groups Of Companyയുടെ MD സിദ്ധാർഥ് ശങ്കർ വന്നു എന്ന്.


വേദുന് നല്ല പേടി തോന്നിയിരുന്നു ഗസ്റ്റിന്റെ മുമ്പിൽ നിന്നു പാടുന്നത് ഓർത്തിട്ട്. അപ്പോഴേക്കും അവളോട് പാടി തുടങ്ങിക്കോളാൻ പറഞ്ഞു.
പേടി കാരണം വേദു കണ്ണ് അടച്ചു പിടിച്ചു പാടാൻ തുടങ്ങി.


\"എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല....

എപ്പഴോ നിന്നെയെനിക്കിഷ്ടമായി.....
ഇഷ്ടമായി....

എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല.......

എന്നിലെ എന്നെ നീ തടവിലാക്കി
എല്ലാം സ്വന്തമാക്കി നീ.....
സ്വന്തമാക്കി......

                   (എന്തിനെന്നറിയില്ല )\"



ഈ സമയമാണ് സിദ്ധു അവിടേക്കു വന്നത്.അവൻ ആദ്യം തന്നെ നോക്കിയത് സ്റ്റേജിൽ നിന്നു മനോഹരമായി തന്റെ ഇഷ്ടഗാനം പാടുന്ന വേദുവിലാണ്.അവൻ കണ്ണെടുക്കതെ അവളെ തന്നെ നോക്കി ഇരുന്നു.പാടുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും അവൻ ചിരിയോടെ കാണുകയായിരുന്നു.


\"ഇലകൾ കോഴിയുമായ ശിശിര സന്ധ്യകളും....

ഇന്നെന്റെ സ്വപ്നങ്ങളിൽ വസന്തമായി.....

ഇതുവരെയില്ലാത്തൊരഭിനിവേഷം 
ഇന്നെന്റെ ചിന്തകളിൽ നീയുണർത്തി....

നീയെന്റെ പ്രിയാതൊഴാ പോകരുതേ 
ഒരുനാളും എന്നിൽ നിന്നകലരുതേ......


                       (എന്തിനെന്നറിയില്ല)\"


പാടുന്നതിന്റെ ഇടയിൽ പതിയെ അവൾ കണ്ണുതുറന്നു മുമ്പിലേക്ക് നോക്കിയതും കണ്ടു അവളെ തന്നെ നോക്കി ഇരിക്കുന്ന സിദ്ധുവിനെ. അവൾ സിദ്ധുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.


വേദുവിന്റെ പാട്ടിൽ ലയിച്ചിരിക്കുവാണ് സിദ്ധു. അവൾ ഓരോ വരികൾ പാടുമ്പോഴും അവന്റെ ഹൃദമിടിപ്പ് കൂടുന്നത് പോലെ തോന്നി അവന്. എല്ലാവരുടെയും കൈയടി ശബ്‌ദം കേട്ടാണ് സിദ്ധു സോബോധത്തിലേക്ക് വന്നത്. അപ്പോഴേക്കും വേദു സ്റ്റേജിൽ നിന്നും പോയിരുന്നു.


സിദ്ധുവിനെ സ്റ്റേജിലേക്ക് വിളിച്ചു. സ്റ്റേജിൽ നിന്ന് അവൻ സംസാരിക്കുമ്പോഴും അവന്റെ കണ്ണുകൾ വേദുവിനെ തിരയുകയായിരുന്നു.പക്ഷേ അവളെ കാണാൻ കഴിഞ്ഞില്ല.


അന്നു മുതലാണ് വേദു ഞാൻ നിന്നെ തിരയാൻ തുടങ്ങിയത്. നിന്റെ കാര്യങ്ങൾ അറിയാൻ വേണ്ടി നിന്നെ പിന്തുടർന്ന് എന്റെ ആളുകൾ ഉണ്ടായിരുന്നു.നിന്റെ എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞുകൊണ്ടാണിരുന്നത്.


വേദു എല്ലാം കേട്ടു നിൽക്കുകയാണ്.
അപ്പോഴാണ് സിദ്ധു അവൾക്ക് മുമ്പിൽ മുട്ടുകുത്തി നിന്ന് ഒരു റിങ് നീട്ടിയത്.


വേദു.....

എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്.
ഈ ജന്മത്തിലും ഇനിയുള്ള എല്ലാ ജന്മത്തിലും തനിക്ക് എന്റെ ജീവന്റെ പാതിയായികൂടെ. 

I Love Youuu Vedhu....❤

Will You Marry Me.....


വേദു എന്ത് പറയാണമെന്ന് അറിയാതെ അവനെ തന്നെ നോക്കി നില്ക്കുവാണ്.


എടൊ താൻ പെട്ടെന്ന് ഒരു മറുപടി പറയണ്ട.എനിക്ക് അറിയാടോ തന്റെ മനസ്സിൽ ഒരാളോട് പ്രണയം ഉണ്ടെന്ന്.പക്ഷേ എന്റെ ഭാര്യയായി ഞാൻ ഒരാളെ ഒപ്പം കൂട്ടുന്നുണ്ടെങ്കിൽ അത് ഈ വേദികയെ മാത്രമായിരിക്കും. ഞാനായിട്ട് ഒരിക്കലും തന്നെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ടാണ് ഞാൻ പ്രൊപ്പോസ് ചെയ്തത്.


\"ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും എന്റെ ഓർമ്മയുടെ താഴ്‌വാരത്തിലെ നിന്നോട് ഒപ്പമുള്ള എന്റെ സ്വപ്നങ്ങളും നിറങ്ങളും ഞാനും അവസാനിക്കും വരെ....\"


താൻ ആലോജിച് ഒരു മറുപടി പറഞ്ഞാൽ മതി ഞാൻ കാത്തിരിക്കും. ഏതായാലും ഈ റിങ് തന്റെ കൈയിൽ കിടന്നോട്ടെ. അതും പറഞ്ഞ് സിദ്ധു ആ റിങ് വേദുന്റെ കൈയിൽ അണിയിച്ചു.


വേദു ഒന്നും മിണ്ടാതെ കാറിൽ പോയി ഇരുന്നു.അവളുടെ കണ്ണുകൾ ആ റിങ്ങിൽ തന്നെയായിരുന്നു. താൻ സ്വന്തമാക്കാൻ ആഗ്രഹിച്ച ആള് തന്നെ ഇപ്പൊ ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു. പക്ഷേ എന്റെ മനസ്സിൽ ആ ആള് തന്നെയാണെന്ന് ഞാൻ എങ്ങനെ പറയും.


സിദ്ധു വന്നു കാറിൽ ഇരുന്നു. വേദുവിനെ നോക്കിയപ്പോൾ പുറത്തേക്കു തന്നെ നോക്കി ഇരിക്കുവാണ് അവനെ ഒന്ന് നോക്കുന്നുകൂടി ഇല്ല.അവനു വല്ലാത്ത വിഷമം തോന്നി.


ഡ്രൈവ് ചെയുമ്പോഴും സിദ്ധുവിന്റെ കണ്ണുകൾ വേദുവിലാണ്. അവളുടെ ആ മൗനം അവനു സഹിക്കുന്നില്ലായിരുന്നു.


വേദു താൻ പ്രണയിക്കുന്ന ആള് വിശാൽ ആണോ സിദ്ധു പെട്ടെന്ന് ചോദിച്ചു.


അവൾ വേഗം അവനെ നോക്കി.

പറയടോ ആണോ.

അല്ല. വിശാൽ ഏട്ടൻ എനിക്ക് എന്റെ സ്വന്തം ഏട്ടനെ പോലെയാണ്.


അപ്പൊ വിശാൽ എന്നോട് പറഞ്ഞതോ. തനിക്ക് അവനെ ഇഷ്ടമാണെന്ന്.


അങ്ങനെ വിശാലേട്ടൻ പറഞ്ഞോ.


ഇന്നലെ പറഞ്ഞു എന്നോട്. എന്നിട്ട് വിശാൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സിദ്ധു അവളോട് പറഞ്ഞു.


അപ്പൊ ഇതായിരുന്നോ വിശാലേട്ടൻ ഇന്നലെ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞത് അവൾ ആലോചിച്ചു.


സിദ്ധുവിന് അപ്പോഴാണ് സമാധാനം ആയത് വിശാൽ പറഞ്ഞാത് എല്ലാം കള്ളമാണെന്ന് അവനു മനസിലായി. എന്നാലും അവളുടെ മനസ്സിൽ ആരായിരിക്കും. എങ്ങനെയാ ഒന്ന് കണ്ടുപിടിക്കുന്നെ.


സിദ്ധു പിന്നെ അവളോട് ഓരോന്നെ ഒക്കെ പറഞ്ഞു ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു.


____________________________________________


വിശാൽ സാവിത്രിയെയും കൂട്ടി വേദുവിന്റെ വീട്ടിലേക്ക് വന്നു.അവർ അകത്തേക്ക് കയറാൻ നേരമാണ് അവിടേക്കു ഒരു കാർ വന്നത്.


കാറിൽ ആരാണെന്നു നോക്കുകയാണ് വിശാൽ.അപ്പോഴാണ് സിദ്ധു ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയത്.

സിദ്ധുവിനെ കണ്ട വിശാലിന്റെ മുഖത്ത് പുച്ഛത്തോടെ ഒരു ചിരി വിരിഞ്ഞു.
പക്ഷേ ആ ചിരി അതികനേരത്തേക്ക് ഉണ്ടായിരുന്നില്ല കാരണം കാറിൽ നിന്നും ഇറങ്ങുന്ന വേദുവിനെ കണ്ടപ്പോൾ വിശാലിനു നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു അതോടൊപ്പം പേടിയും. സിദ്ധു അവളോട് എല്ലാം പറഞ്ഞിട്ടുണ്ടാകുമോ എന്നുള്ള ഭയം.


എന്നാൽ സിദ്ധുവിന് വിശാലിന്റെ ആ അവസ്ഥ കണ്ട് ചിരിയാണ് വന്നത്.


സിദ്ധു വിശാലിന്റെ അടുത്തേക്ക് വന്നു.
ആഹ് വിശാൽ താൻ ഇവിടെ ഉണ്ടായിരുന്നോ ഏതായാലും നന്നായി ഞാൻ തന്നെ ഒന്ന് കാണാൻ ഇരിക്കുവായിരുന്നു. ഇന്നലെ വാലിയ ഡയലോഗ് ഒക്കെ അടിച്ചിട്ട് പോയ ആളല്ലേ ഈ നിക്കുന്നെ സിദ്ധു ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ടാണ് അത് പറഞ്ഞത്.


നീ എന്തിനാ ഇപ്പൊ ഇവിടേക്ക് വന്നത്. വേദുവിനേം കൂട്ടി നീ എവിടെ പോയതാ.


ഞാൻ പറഞ്ഞാൽ മതിയോ വിശാലേട്ടാ ഞങ്ങൾ എവിടെ പോയതാണെന്ന്. അവരുടെ അടുത്തേക്ക് വന്ന് വേദു ചോദിച്ചു.


താൻ എന്തൊക്കെയാ ഇന്നലെ സിദ്ധുഏട്ടനോട് പറഞ്ഞത്. നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നോ.


ഞാൻ പറഞ്ഞതല്ലേ വിശാലേട്ടാ എനിക്ക് ഏട്ടനെ അങ്ങനെ ഒന്നും കാണാൻ കഴിയില്ലാന്ന്. ഞാൻ വേറെ ഒരാളെ സ്നേഹിക്കുന്നുണ്ടെന്നു എന്നിട്ടും എങ്ങനെ തോന്നി ഇങ്ങനെ ഒക്കെ ഒരാളോട് ചെന്നു പറയാൻ.


എന്നാൽ താൻ ഇപ്പൊ കേട്ടോ ഞാൻ സ്നേഹിക്കുന്ന ആള് ആരാണെന്നു അന്നു താൻ എന്നോട് ചോദിച്ചില്ലേ പക്ഷേ തനിക്ക് അത് അറിയാം അതും എന്നോട് പറഞ്ഞു. എന്നാലും ഞാൻ പറയാണമല്ലോ അതുകൊണ്ട് പറയുവാ ഇത്രയും നാളും ഞാൻ എന്റെ മനസ്സിൽ കൊണ്ടുനടന്നത് വേറെ ആരെയും അല്ല അത് ഈ നിൽക്കുന്ന സിദ്ധുഏട്ടനെയാ.നിങ്ങൾ ഇതെല്ലാം അറിഞ്ഞോണ്ട് തന്നെ അല്ലെ സിദ്ധുഏട്ടനോട് ഓരോന്നെ ചെന്നു പറഞ്ഞത് എനിക്ക് അറിയാം അത്.


എന്നാൽ അവളുടെ മനസ്സിൽ താൻ ആയിരുന്നു എന്ന് വേദു പറഞ്ഞത് കേട്ട ഷോക്കിൽ നിൽകുവാണ് സിദ്ധു. പോരാത്തതിന് സിദ്ധുഏട്ടാ എന്നുള്ള അവളുടെ വിളിയും.


ഇതെല്ലാം കേട്ട് വിശാലിനു ദേഷ്യം വന്ന് നിൽകുവാണ്. വേദു എന്നാ നീ ഇത് കേട്ടോ ഞാനും അമ്മയും ഇപ്പൊ ഇവിടേക്ക് വന്നത് തന്നെ നിന്നെ ഞാൻ കല്യാണം കഴിക്കുന്ന കാര്യം പറയാനാണ്. ഇനിയും പറഞ്ഞോണ്ട് നില്കാൻ എനിക്ക് സമയമില്ല ഞാൻ ദേവൻ മാമായോട് പറയാൻ പോകുവാ എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.


ഓ അപ്പൊ അതിനാണോ ഇവിടേക്ക് വന്നത്. എന്നാ വിശാലേട്ടൻ സാവിത്രിയമ്മയേം കൂട്ടി വന്നതുപോലെ തന്നെ തിരിച്ചുപോക്കോ. കാരണം അച്ഛൻ എന്റെ ഇഷ്ടം നോക്കിയേ എന്റെ വിവാഹം നടത്തു. ഞാൻ പ്രണയിക്കുന്നത് ഈ സിദ്ധുഏട്ടനെയാ എന്റെ കഴുത്തിൽ ഒരാൾ താലി കേട്ടുന്നുണ്ടെങ്കിൽ അത് എന്റെ സിദ്ധുഏട്ടൻ മാത്രമായിരിക്കും ആ താലി എന്റെ മരണം വരെയും എന്റെ കഴുത്തിൽ ഉണ്ടാവും.


അതും പറഞ്ഞ് അവൾ സിദ്ധുവിനെ നോക്കി. സിദ്ധു ഒരുപാട് സന്തോഷത്തോടെ അവളെ നോക്കി കണ്ണുചിമ്മി അതോടൊപ്പം അവളുടെ കൈയിൽ തന്റെ കൈകോർത്തു പിടിച്ചു.


വേദു ഞാൻ ഇപ്പോൾ തന്നെ നമ്മുടെ കാര്യം നിന്റെ അച്ഛനോട് സംസാരിക്കട്ടെ സിദ്ധു അവളെ നോക്കി ചോദിച്ചു.


ഇത്രയും ഒക്കെ കാട്ടികൂട്ടിയ വിശാലിനു കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല തിരിച്ചടി അതാണെന്ന് വേദുവിന് തോന്നി.അവൾ സിദ്ധുവിനോട് അകത്തേക്ക് വരാൻ പറഞ്ഞിട്ട് വീട്ടിലെക്കു കേറി പോയി.


വിശലെ നിന്നെ ഞാൻ ഒന്നുടെ ശെരിക്ക് പിന്നെ കാണുന്നുണ്ട് എന്റെ പെണ്ണിന്റെ മനസ്സിൽ ഞാൻ ആണെന്ന് നീ അറിഞ്ഞിട്ടും എന്നോട് വന്ന് നിന്റെ നുണകഥകൾ പറഞ്ഞില്ലേ അതിനു നിനക്ക് ഞാൻ ഒരു സമ്മാനം കരുതിയിട്ടുണ്ട് വൈകാതെ തന്നെ നിനക്ക് ഞാൻ തരാം അത് അതും പറഞ്ഞു സിദ്ധു പോയി.


എന്നാൽ തന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയതിന്റെ ദേഷ്യത്തിൽ നിൽക്കുവാണ് വിശാൽ.എന്ത് വന്നാലും വേദു തന്റേത് മാത്രമാണ് അവളെ ഞാൻ സ്വന്തമാക്കിയിരിക്കും.

                   
                                              തുടരും.....

____________________________________________

🦋സഖി🦋



ജന്മന്തരങ്ങളിൽ💞(പാർട്ട്‌:5)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:5)

4.6
10617

വേദു ഞാൻ ഇപ്പോൾ തന്നെ നമ്മുടെ കാര്യം നിന്റെ അച്ഛനോട് സംസാരിക്കട്ടെ സിദ്ധു അവളെ നോക്കി ചോദിച്ചു.ഇത്രയും ഒക്കെ കാട്ടികൂട്ടിയ വിശാലിനു കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ലാ തിരിച്ചടി അതാണെന്ന് വേദുവിന് തോന്നി.അവൾ സിദ്ധുവിനോട് അകത്തേക്ക് വരാൻ പറഞ്ഞിട്ട് വീട്ടിലെക്ക് കേറി പോയി.വിശലെ നിന്നെ ഞാൻ ഒന്നുടെ ശെരിക്ക് കാണുന്നുണ്ട് എന്റെ പെണ്ണിന്റെ മനസ്സിൽ ഞാൻ ആണെന്ന് നീ അറിഞ്ഞിട്ടും എന്നോട് വന്ന് നിന്റെ നുണകഥകൾ പറഞ്ഞില്ലേ അതിനു നിനക്ക് ഞാൻ ഒരു സമ്മാനം കരുതിയിട്ടുണ്ട് വൈകാതെ തന്നെ നിനക്ക് ഞാൻ അത് തരാം.അതും പറഞ്ഞ് സിദ്ധു പോയി.എന്നാൽ തന്റെ കണക്കുകുട്ടലുകൾ എല്ലാ