രണഭൂവിൽ നിന്നും... (21)
ഞെട്ടിത്തരിച്ചിരിക്കുകയാണ് ഭാനു!!!\"വ.. വൽ... വല്ല്യച്ഛൻ.. വല്ല്യച്ഛനോ? \"അവൾക്ക് തൊണ്ട വരളുന്നത് പോലെ തോന്നി... വാക്കുകൾ മുറിഞ്ഞ് പോയി...\"അതേ ഭാനു.. നിന്റെ വല്ല്യച്ഛൻ തന്നെ... അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ചലെഞ്ചിങ്ങ് ആയ കേസായിരുന്നു അത്...അദ്ദേഹവുമായി വളരെ രഹസ്യമായിട്ടാണ് ജിത്തുവും ശിവരാജ് അങ്കിളും സംസാരിച്ചിരുന്നത്...പോലീസ് ശേഖരിച്ച തെളിവുകൾ കൂടാതെ ജിത്തുവും ഞങ്ങളും ചേർന്ന് കളക്ട് ചെയ്ത തെളിവുകളും അവൻ അദ്ദേഹത്തിന് കൈമാറി...അന്വേഷണോദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ചിന്റെ സ്പെഷ്യൽ ഓഫീസർ ബാബുരാജിന്റെ ശക്തമായ നീക്കങ്ങളിൽ അധികം വൈകാതെ പ്രതികൾ മൂന്ന് പ