Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:5)

വേദു ഞാൻ ഇപ്പോൾ തന്നെ നമ്മുടെ കാര്യം നിന്റെ അച്ഛനോട് സംസാരിക്കട്ടെ സിദ്ധു അവളെ നോക്കി ചോദിച്ചു.


ഇത്രയും ഒക്കെ കാട്ടികൂട്ടിയ വിശാലിനു കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ലാ തിരിച്ചടി അതാണെന്ന് വേദുവിന് തോന്നി.അവൾ സിദ്ധുവിനോട് അകത്തേക്ക് വരാൻ പറഞ്ഞിട്ട് വീട്ടിലെക്ക് കേറി പോയി.


വിശലെ നിന്നെ ഞാൻ ഒന്നുടെ ശെരിക്ക് കാണുന്നുണ്ട് എന്റെ പെണ്ണിന്റെ മനസ്സിൽ ഞാൻ ആണെന്ന് നീ അറിഞ്ഞിട്ടും എന്നോട് വന്ന് നിന്റെ നുണകഥകൾ പറഞ്ഞില്ലേ അതിനു നിനക്ക് ഞാൻ ഒരു സമ്മാനം കരുതിയിട്ടുണ്ട് വൈകാതെ തന്നെ നിനക്ക് ഞാൻ അത് തരാം.അതും പറഞ്ഞ് സിദ്ധു പോയി.


എന്നാൽ തന്റെ കണക്കുകുട്ടലുകൾ എല്ലാം തെറ്റിയതിന്റ ദേഷ്യത്തിൽ നിൽകുവാണ് വിശാൽ.എന്ത് വന്നാലും വേദു തന്റെതാണ് അവളെ ഞാൻ സ്വന്തമാക്കിയിരിക്കും ദേഷ്യം കൊണ്ട് അവൻ തന്റെ കൈചുരുട്ടി അവിടെയുള്ള ഭിത്തിയിൽ ഇടിച്ചു.


ഇതേ സമയം സിദ്ധു അകത്തേക്കു ചെന്നതും വേദു അവന്റെ കൈയും പിടിച്ചു അവിടെയുള്ള ബാൽക്കണിയിലേക്ക് പോയി.


നീ എന്താ വേദു ഈ കാണിക്കുന്നെ.എന്തിനാ ഇപ്പോ എന്നേം കൂട്ടി ഇവിടേക്ക് വന്നത്. അവൻ അല്പം ദേഷ്യത്തോടെയാണ് അത് ചോദിച്ചത്.


വേറെ ഒന്നും കൊണ്ട് അല്ലാട്ടോ നമ്മുടെ വേദുന്റെ മനസ്സിൽ അവൻ തന്നെ ആണെന്നുള്ള കാര്യം സിദ്ധു പ്രൊപ്പോസ് ചെയ്തപ്പോൾ അവൾ പറഞ്ഞില്ലല്ലോ അതിന്റെ സങ്കടമാണ്.


സിദ്ധു ഏട്ടന് എന്നോട് ദേഷ്യണോ.


എനിക്ക് ആരോടും ദേഷ്യമില്ല. നീ എന്തിനാ എന്നേം കൂട്ടി ഇവിടേക്ക് വന്നതെന്ന് പറ.


അത് സിദ്ധു ഏട്ടാ അച്ഛനോട് ഇപ്പൊ നമ്മുടെ കാര്യം പറയണ്ട. ഞാൻ ആദ്യം പറയാം അച്ഛനോട് എന്നിട്ട് സിദ്ധു ഏട്ടൻ അച്ഛനെ കണ്ട് സംസാരിച്ചാൽ മതി.


എന്നാ അങ്ങനെ മതി. ഞാൻ പോയേക്കുവാ ഓഫീസിലേക്ക് ഒന്ന് പോണം.


അല്ല ഏട്ടന് ഇവിടേക്ക് വരേണ്ട എന്തോ ആവശ്യം ഇണ്ടെന്നു എന്നോട് പറഞ്ഞില്ലർന്നോ എന്നിട്ട് വേഗം പോവണോ.


അത് നീ എന്റെ കൂടെ വരാൻ വേണ്ടിട്ട് ഞാൻ അങ്ങനെ പറഞ്ഞതാ.


അപ്പൊ എന്നെ കാണാൻ വേണ്ടിട്ട് മാത്രാണോ വന്നേ.


ആഹ് അതെ നിന്നെ കണ്ട് എനിക്ക് പറയാൻ ഉള്ളത് ഒക്കെ ഞാൻ പറഞ്ഞു ഇനി ഞാൻ പോവാ.അതും പറഞ്ഞ് അവൻ പോവാൻ തുടങ്ങിയതും വേദു അവന്റെ കൈയിൽ പിടിച്ചു നിർത്തി.


തിരിഞ്ഞു നോക്കിയ സിദ്ധു കാണുന്നത് കണ്ണും നിറച്ച് തന്നെ നോക്കി നിൽക്കുന്ന വേദുവിനെയാണ്.

അവനു പാവം തോന്നിയെങ്കിലും വേദുനെ ഒന്ന് പറ്റിക്കാൻ തന്നെ അവൻ തീരുമാനിച്ചു.


എന്താ ഇനി എന്തെങ്കിലും എന്നോട് പറയാൻ ഇണ്ടോ. അവൻ ഗൗരവത്തോടെ തന്നെ ചോദിച്ചു.


അവനെ പോലും ഞെട്ടിച്ചുകൊണ്ട് വേദു അവനെ കെട്ടിപിടിച്ചു. അവളുടെ ആ പ്രവർത്തി അവൻ ഒട്ടും പ്രതിഷിച്ചിരുന്നില്ല.എങ്കിലും അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു തന്റെ കൈകൊണ്ടും അവളെ ചുട്ടിപിടിച്ചു നിന്നു.


ചെറുതായി ഏങ്ങലടിക്കുന്ന ശബ്‌ദം കേട്ടാണ് സിദ്ധു അവളെ തന്നിൽ നിന്നും അടർത്തി മാറ്റിയത്.


എന്തിനാ എന്റെ വേദു കരയുന്നെ ഞാൻ അതിനു ഒന്നും പറഞ്ഞില്ലല്ലോ.


അവൻ ചോദിച്ചതിനു ഒന്നും പറയാതെ നിന്നു കരയുവാണ് വേദു.


നിന്നോട് അല്ലേടി ചോദിച്ചത് എന്തിനാ കരയാണെന്നു.സമാധാനത്തോടെ ചോദിച്ചാൽ അവളുടെ കരച്ചിൽ നിൽക്കില്ലാന്ന് അവനറിയാം അതുകൊണ്ട് കുറച്ചതികം ദേഷ്യത്തോടെ തന്നെയാണ് അവൻ അത് പറഞ്ഞത്.


പാവം വേദു പേടിച്ചു പോയി വേഗം കണ്ണ് ഒക്കെ തുടച് അവനെ നോക്കി.


എന്താ എന്റെ വേദുട്ടിക്ക് പറ്റിയെ.


ദൈവമേ ഇത് എന്ത് സ്വഭാവമാ ഇങ്ങേരുടെ ഇത്രോം നേരം ദേഷ്യത്തിൽ സംസാരിച്ചിട്ട് ഇപ്പൊ എന്ത് സ്നേഹമ. മിക്കവാറും ഇങ്ങനെ പോയാൽ ഇയാളെ ഞാൻ തട്ടും.അയ്യോ അപ്പൊ ഞാൻ വിധവയാകുലേ എന്നാ വേണ്ട കൊല്ലണ്ട പാവല്ലേ. ഇനി എങ്ങാനും ഇങ്ങേർക്ക് ദേഷ്യം വന്ന് എന്നെ കൊന്നിട്ട് വേറെ പെണ്ണ് കെട്ടിയാലോ(വേദു ആത്മ)


ആഹ്ടി ഞാൻ നിന്നെ കൊല്ലും എന്നിട്ട് ഞാൻ വേറെ പെണ്ണും കെട്ടും പിന്നെ ഞാനും അവളും ഞങ്ങടെ മക്കളും ഒക്കെ ആയിട്ട് സുഖായിട്ട് ജീവിക്കും.


പക്ഷേ അപ്പോഴാണ് വേദു ആ സത്യം മനസ്സയിലാക്കിയത് തന്റെ (ആത്മ) കുറച്ച് ഒറക്കെയായി പോയിന്. അവൾ സിദ്ധുനെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു.


ഓ എന്താ ചിരി. ഞാൻ പോവാ കുറച്ച് തിരക്കുണ്ട് എനിക്ക് കെട്ടാൻ ഒള്ള വേറെ പെണ്ണിനെ കണ്ടുപിടിക്കട്ടെ നീ ഇവിടെ നിന്നോ.


അപ്പൊ നിങ്ങള് വേറെ കേട്ടുവോ.

ആഹ് കെട്ടും.

എന്നാ നിങ്ങളെ ഞാൻ കൊല്ലും.

അതിനു നിന്നെ കൊന്നിട്ടെ ഞാൻ വേറെ കേട്ടു.


ആഹ് എന്നാ ഞാൻ പ്രേതമായിട്ട് വന്ന് നിങ്ങളേം കൊല്ലും അവളേം കൊല്ലും.
അല്ലെങ്കി അവളെ കൊല്ലണ്ട നിങ്ങള് എന്റെ അടുത്ത് വരുമ്പോ ആ പെണ്ണും നിങ്ങടെ പുറകെ നടക്കും.


എന്റെ വേദു നിനക്ക് പത്തിരുപതു വയസ്സ് ആയില്ലേ എന്നിട്ടും നിനക്ക് ബുദ്ധി ഉദിച്ചില്ലെടി.


അതെന്താ സിദ്ധു ഏട്ടാ അങ്ങനെ പറഞ്ഞെ എനിക്ക് ബുദ്ധി ഒക്കെ ഇണ്ട്.


ആണോ എന്നാ എന്റെ വേദു മോള് ചേട്ടന് ഒരുമ്മ തന്നെ ഞാൻ പോട്ടെ എന്നിട്ട്.


അയ്യടാ ഞാൻ തരൂല.

ഓ ഞാൻ പോവാ.

സിദ്ധുഏട്ടാ ഒന്ന് നിന്നെ.അവൾ സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു.

എന്താ?

അത് ആ ഫോൺ ഒന്ന് തന്നെ. അവൻ ഫോൺ എടുത്ത് വേദുന് കൊടുത്തു.


അവൾ അവന്റെ ഫോണിൽ അവൾടെ നമ്പർ സേവ് ചെയ്യാൻ നമ്പർ ഡയൽ ചെയ്തതും തന്റെ നമ്പർ \'Mine❤\' എന്ന് സേവ് ചെയ്തിരിക്കുന്നത് കണ്ടു. എന്റെ നമ്പർ സിദ്ധു ഏട്ടന് ആരായിരിക്കും കൊടുത്തേ.അവൾ സിദ്ധുവിനെ നോക്കിയപ്പോൾ അവൻ എന്താന്ന് ഗൗരവത്തിൽ ചോദിച്ചു.അവൾ ഒന്നുല്ലന് പറഞ്ഞു അവന്റെ ഫോണിൽ നിന്നും തന്റെ ഫോണിക്ക് ഒന്ന് call ചെയ്തിട്ട് അവൾ സിദ്ധുവിന് ഫോൺ തിരിച്ചു കൊടുത്തു.


സിദ്ധു അവിടേക്കു വന്നത് ആ വീട്ടിൽ ഉള്ള മറ്റാരും കണ്ടിട്ടില്ല അതുകൊണ്ട് വേദു താഴെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയിട്ട് സിദ്ധുവിനേം വിളിച്ചോണ്ട് താഴേക്കു പോയി.പുറത്തേക്കുള്ള ഡോറിന്റെ അവിടെ നിന്നു വേദുനോട് യാത്ര പറഞ്ഞു പോകാൻ നേരമാണ് ആരാ അത് എന്ന് ചോദിക്കുന്ന ഒരു സ്ത്രീ ശബ്‌ദം കേട്ടത്. വേറെ ആരും അല്ലാട്ടോ ലക്ഷ്മി അമ്മയാണെ അത്. ഒപ്പം സാവിത്രിയും ഇണ്ട്.


ആഹ് അത് അമ്മേ ഇത് രാഹുലേട്ടന്റെ ഫ്രണ്ട് ആണ്. ചേച്ചി ഇവരുടെ ഓഫീസിലാണ് വർക്ക്‌ ചെയ്യുന്നേ അപ്പോ എന്തോ ഫയൽ ഇവിടെ ഉണ്ടെന്ന് അത് എടുക്കാൻ വന്നതാ.


ആണോ മോൻ അകത്തെക്ക് കേറി വാ അവിടെ തന്നെ നിക്കാതെ.


സിദ്ധു വീണ്ടും അകത്തേക്ക് കേറി വന്നു.

മോന്റെ പേരെന്താ സാവിത്രിയാണ് ചോദിച്ചത്.

സിദ്ധാർഥ്.

വേദു നീ ഈ മോനേം കൂട്ടി വൃന്ദയുടെ റൂമിൽ പോയി ഫയൽ ഏതാന്ന് വെച്ചാൽ നോക്കി എടുത്ത് കൊടുത്തേ.


സിദ്ധു അവളെ നോക്കി നന്നായി ചിരിക്കുന്നുണ്ട്. എന്തിനാ ഇയാൾ ഇങ്ങനെ ചിരിക്കൂന്നേ എന്ന് വിചാരിച്ചപ്പോളാണ് അവൾക്ക് ബോധം വന്നത് റൂമിലേക്ക് ആണല്ലോ പോകുന്നെ എന്ന് ഓർത്തത്. ഇനി ഉമ്മ ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പ്രതികാരം എങ്ങാനും ചെയ്യുമോ എന്റെ ദൈവമേ.


അവൾ സിദ്ധുവിനേം കൂട്ടി റൂമിലേക്കു പോയി.


വേദു സത്യം പറഞ്ഞാൽ എനിക്ക് ഇവിടുന്ന് ഒരു ഫയൽ എടുക്കാൻ ഇണ്ടായിരുന്നു. നിനക്ക് ഇതൊക്കെ ഇത്ര കറക്റ്റ് ആയിട്ട് എങ്ങനെ പറയാൻ കഴിയുന്നു.


അതോ വൃന്ദേച്ചി എന്നെ വിളിച്ചിരുന്നു സിദ്ധു ഏട്ടൻ ഇവിടേക്ക് വരുവാണേൽ ഒരു ഫയൽ ഇണ്ട് അത് തന്നു വിടാണെന്നു.അവൾ ഫയൽ നോക്കാൻ തുടങ്ങി.


തന്റെ കഴുത്തിന്റെ പുറകിൽ ആരുടെയോ ശ്വാസം തട്ടുന്നത് പോലെ തോന്നി.അത് സിദ്ധു ആണെന്ന് അവൾക്ക് മനസ്സിലാക്കാൻ അതികം സമയം വേണ്ടായിരുന്നു.


അവൻ ഒന്നുടെ അവളിലേക്കു ചേർന്നു നിന്നു. എന്നാൽ വേദു പേടി കാരണം നിന്നു വിറക്കുവാണ്. സിദ്ധുവിന് ആണേൽ ചിരിയും വരുന്നുണ്ട് അവളുടെ അവസ്ഥ കണ്ട്.


അവൻ ഒന്നുടെ അവളിലേക്കു ചേർന്ന് നിന്നുകൊണ്ട് ഷെൽഫിൽ ഉള്ള ഒരു ഫയൽ എടുത്തു പുറകോട്ട് മാറി നിന്നു. അപ്പോഴാണ് വേദുന് തന്റെ ജീവൻ തിരിച്ചു കിട്ടിയതുപോലെ തോന്നിയത്.


ഫയലും കൊണ്ട് സിദ്ധു കാറിനു അടുത്തേക്ക് പോയി കൂടെ വേദുവും ഇണ്ട് അവൾ ചുറ്റും ആരേലും ഉണ്ടോ എന്ന് നോക്കിയിട്ട് സിദ്ധുവിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് അവനെ നോക്കി ചിരിച്ചിട്ട് വീട്ടിലെക്ക് ഓടി പോയി.സിദ്ധുവും അതെ ചിരിയോടെ കാറിലേക്ക് കയറി ഓഫീസിലേക്ക് പോയി.

ഇത് എല്ലാം കണ്ടോണ്ട് നിന്ന വിശാലിനു സിദ്ധുവിനോട് ദേഷ്യവും ഒരിക്കലും വേദുനെ നിനക്ക് തരില്ല എന്നാ വാശിയുമായിരുന്നു.

____________________________________________


ലക്ഷ്മിയേടത്തി ഞാൻ വന്നത് ഒരു കാര്യം പറയാനായിരുന്നു.

എന്താ സാവിത്രി.

അത് വേദുമോൾടെ കാര്യം തന്നയാണ്. മോൾക്ക് ഇപ്പൊ 21 വയസ്സ് ആയില്ലേ എന്തായാലും ഉടനെ തന്നെ ഒരു കല്യാണം ഒക്കെ ആലോചിക്കണം.


ആഹ് അത് ഞാൻ ദേവേട്ടനോട് പറഞ്ഞിട്ടുണ്ട്. ഇനി അവൾടെ മനസ്സിൽ ആരേലും ഉണ്ടോന്നും അറിയില്ലല്ലോ.


ഏട്ടത്തി വിശാലിനു വേദുനെ ഒരുപാട് ഇഷ്ടാണ് അവനു വേണ്ടി വേദുനെ കല്യാണം ആലോചിക്കാനാണ് ഞാൻ അവനേം കൂട്ടി ഇപ്പൊ ഇവിടേക്ക് വന്നത്.
ഏട്ടനോട് കൂടെ പറഞ്ഞിട്ട് നിങ്ങൾ ഒരു തീരുമാനം പറയണം.


അതായിരുന്നോ കാര്യം ഇത് ഞങ്ങൾ അങ്ങോടു പറയാൻ ഇരിക്കുവായിരുന്നു. അവൾടെ മനസ്സിൽ അങ്ങനെ വേറെ ആരും ഇണ്ടാവില്ലാനാണ് ഞങ്ങളുടെ വിശ്വാസം. അതുകൊണ്ട് വിശാലുമായിട്ട് ഉള്ള കല്യാണത്തിന് അവൾക്ക് എതിർപ്പൊന്നും കാണില്ല.


ഏട്ടത്തി സത്യം ആണോ പറയുന്നേ നിങ്ങൾ ഇത് നേരത്തെ ആലോചിച്ചിരുന്നോ.


സത്യമാണ് സാവു (സാവിത്രിയെ ലക്ഷ്മി വിളിക്കുന്നതാണട്ടൊ) ദേവേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ മോനും ഒരേ ഒരു പെങ്ങളുടെ മോനുമായ വിശാലിനു അല്ലാതെ വേറെ ആർക്കാ എന്റെ ദേവേട്ടന്റെ വേദുമോളെ കെട്ടിച്ചു കൊടുക്കുക.

ഇതെല്ലാം പുറത്ത് നിന്നു കേട്ട വിശാലിന്റെ മുഖത്ത് ഒരു വിജയച്ചിരി വിരിഞ്ഞു....


                                                    തുടരും....
____________________________________________

അപ്പൊ എല്ലാത്തിനും ഒരു തീരുമാനമായി വേദു വിശാലിനു ഉള്ളതാന്ന് വീട്ടുകാര് fix ചെയ്തുട്ടോ😁
അടുത്ത് തന്നെ കല്യാണം ഉണ്ടാകും .


🦋സഖി🦋


ജന്മന്തരങ്ങളിൽ💞(പാർട്ട്‌:6)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:6)

4.7
8093

ഏട്ടത്തി സത്യം ആണോ പറയുന്നേ നിങ്ങൾ ഇത് നേരത്തെ ആലോചിച്ചിരുന്നോ.സത്യമാണ് സാവു (സാവിത്രിയെ ലക്ഷ്മി വിളിക്കുന്നതാണട്ടോ) ദേവേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ മോനും ഒരേ ഒരു പെങ്ങളുടെ മോനുമായ വിശാലിനു അല്ലാതെ വേറെ ആർക്കാ എന്റെ ദേവേട്ടന്റെ വേദുമോളെ കെട്ടിച്ചു കൊടുക്കുക.ഇതെല്ലാം പുറത്ത് നിന്നു കേട്ടാ വിശാലിന്റെ മുഖത്ത് ഒരു വിജയച്ചിരി വിരിഞ്ഞു.ഇതേ സമയം തന്റെ റൂമിൽ ഇരുന്നു സിദ്ധുന്റെ കാര്യം ആലോജിച് ചിരിക്കുവാണ് വേദു.എങ്ങനെയാ സിദ്ധുഏട്ടന്റെ കാര്യം അച്ഛനോട് ഒന്ന് പറയണേ. ഞാൻ പറഞ്ഞു കഴിഞ്ഞ് അച്ഛൻ ഇതിനു സമ്മതിച്ചില്ലെങ്കിലോ. അവൾ അങ്ങനെ ഓരോന്നെ ആല