റൂഹിന്റെ സ്വന്തം 27
*💜റൂഹിന്റെ സ്വന്തം 💜*
part 27
By_jifni_
*[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*
copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഹാഫിയും പിറകെ പോയി. എന്ത് ചെയ്യണം എന്നറിയാതെ ഞാനും അവരുടെ പിറകെ പോയി.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
*ഇനി ഞാൻ പറയാട്ടോ കഥ. (ലെ ജിഫ്‌നി )*
അംന നൗറിയെ വലിച്ചോണ്ട് ആഷി കിടക്കുന്ന റൂമിലേക്ക് പോയി. പിറകെ തന്നെ ഹാഫിയും ജുനും റാഷിയും.
അംന എങ്ങോട്ടാണ് തന്നെ കൊണ്ട് പോകുന്നത് എന്നറിയാതെ നൗറി ഇടക്കിടെ ബാക്കിലേക്ക് തിരിഞ്ഞു ഹാഫിയെയും അംന തന്നെ മുറുക്കി പിടിച്ച കയ്യിലേക്കും നോക്കി..
ഒരു റൂമിന്റെ വാതിൽ തള്ളിതുറന്നപാടെ അംന അവളുടെ പിടിത്തം വിട്ടു.
\"നോക്ക് ഇത്താ ഈ ചതിയന്മാർ ചെയ്ത് വെച്ചതിന്റെ പ്രതിഫലം.\" എന്ന് പറഞ്ഞോണ്ട് അവൾ കട്ടിലിൽ കിടക്കുന്ന ആഷിയിലേക്ക് ചൂണ്ടി.
അംനയുടെ ശബ്ദം കേട്ട് ഉറങ്ങി കിടന്നിരുന്ന ആഷി എണീറ്റു. മുമ്പിൽ നിൽക്കുന്നവരെ കണ്ട് ഞെട്ടുകയും കൂടെ സന്തോഷവും ദേഷ്യവും അവനിൽ അനുഭവപ്പെട്ടു...
ആശിയുടെ കിടപ്പ് കണ്ടിട്ട് നൗറി അവനെ നോക്കി നിൽക്കുക എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
പെട്ടന്നാണ് ഹാഫി ആഷിക്കരികിലേക്ക് ചെന്നത്.
\"ആഷി നിനക്ക് ഇപ്പൊ എങ്ങനെ ഉണ്ട്.\"(ഹാഫി )
\"നിങ്ങൾ ചെയ്തതിന്റെ ബലമായി മരിച്ചിട്ടില്ല...\"(ആഷി )
\"നീ എന്താ ഈ പറയുന്നേ ഈ കുട്ടി ആരാ, ഇവളും ഞങ്ങളോട് എന്തൊക്കെ പറഞ്ഞു ചൂടായി. പക്ഷെ ഞങ്ങൾക്ക് ഒന്നും മനസിലായില്ല.\"(ഹാഫി )
റാശിയും ജുനും എന്ത് ചെയ്യണം എന്നറിയാതെ അവിടെ നിന്ന് വിയർത്തു.
\"ഒന്ന് നിർത്ത് ഹാഫിദെ...എന്തിനാണ് ഈ അഭിനയം നൗറിയെ കാണിക്കാനോ... അവൾ എല്ലാം അറിയട്ടെ.. അറിഞ്ഞാ നിന്നെ ഉപേക്ഷിക്കും എന്ന് പേടിച്ചിട്ടാണോ ഈ അഭിനയം.. അതോ ഞാൻ ജീവിതത്തിലേക്ക് വന്നാൽ അവൾ എന്റെ കൂടെ ജീവിക്കും എന്ന് കരുതിയിട്ടോ... മതിയാക്ക് ഹാഫി ഈ നാടകം ഒക്കെ. ഒരു തവണ ഞാൻ വിളിച്ചാൽ നിന്നെ ഉപേക്ഷിക്കാൻ ഞാൻ പറഞ്ഞാൽ ഇവൾ എന്റെയാകും. അത്രമാത്രം ത്രീവമാണ് ഞങ്ങളുടെ പ്രണയം. പ്രണയം സ്വന്തമാകേണ്ടത് ഒരാളെ കൊന്നിട്ടോ കൊല്ലാക്കൊല ചെയ്തിട്ടോ ഒന്നും അല്ലടാ. പ്രണയിക്കുന്ന ആളുടെ മനസ്സ് നോക്കിയിട്ടാവണം.നൗറി എന്നും എന്റെ ആണ്. ആ മനസ്സറിഞ്ഞു അവൾ സ്നേഹിച്ചത് എന്നെയാണ് അതൊന്നും നിനക്ക് എന്നെ ഇല്ലാതാക്കി എന്ന് വെച്ച് തട്ടിയെടുക്കാൻ പറ്റില്ലടാ... ഒരിക്കെ നിനക്കും എല്ലാം നഷ്ടപെടും.\"
\"നിർത്തുന്നുണ്ടൊ....\"
ആഷി അവന്റെ സങ്കടങ്ങൾ എല്ലാം ദേഷ്യമായി പറയുകയാണ്. എല്ലാം കേട്ട് ഒന്നും മനസിലാകാതെ കേട്ട് നിൽക്കാണ് ഹാഫി. അപ്പോഴാണ് നൗറി ഉയർന്ന ശബ്ദത്തിൽ ഒച്ച വെച്ചത്.
\"ആഷിക്ക കുറെ നേരമായല്ലൊ ഞാൻ നിങ്ങളെ പ്രണയിച്ചു ഞാൻ നിങ്ങളുടെ ആണെന്നൊക്കെ പുലമ്പാൻ തുടങ്ങിയിട്ട്. ആയിരുന്നു അത് ശരിയായിരിക്കാം. ഞാൻ നിങ്ങളെ പ്രണയിച്ചിരുന്നു ലോകത്തെ എന്തിനേക്കാളും കൂടുതൽ പക്ഷെ അത് ഹാഫിക്ക അണിഞ്ഞ മഹർ എന്റെ കഴുത്തിൽ വീയുന്നത് വരെ മാത്രം. അതിന് ശേഷം ഒരിക്കെ പോലും നിങ്ങളെ പ്രണയിച്ചിട്ടില്ല. മറക്കാൻ വേണ്ടി ഓർത്തിരുന്നു പക്ഷെ അന്ന് മുതൽ ഞാൻ പ്രണയിച്ചതും ഇഷ്ട്ടപെട്ടതും എന്റെ ഹാഫഫിക്കയേ മാത്രമാണ്. ഇനി എന്നും അത് അങ്ങനെ ആയിരിക്കും. പിന്നെ നിങ്ങൾക്ക് എന്തെങ്കിലും പറ്റിയെന്ന് കരുതി എന്റെ ഇക്കയെ മേൽ കുറ്റങ്ങൾ ആരോപിക്കാൻ പറ്റില്ല.\"
സ്ഥലകാല ബോധമില്ലാതെ നൗറി പൊട്ടിത്തെറിച്ചു.
നൗറിയുടെ ഈ ഭാവം ആദ്യമായിട്ടാണ് എല്ലാരും കാണുന്നതും. പതിഞ്ഞ ശബ്ദത്തിൽ സാവകാശം മയത്തിൽ സംസാരിക്കുന്ന നൗറിയെ മാത്രമേ ആർക്കും അറിയുന്നുണ്ടായിരുന്നുള്ളൂ...
പക്ഷെ അവൾ പറഞ്ഞ ഓരോ വാക്കുകളും ഹാഫിയിലേക്ക് ഇറങ്ങി ചെന്നിരുന്നു. ദിവസങ്ങൾക്കു മുമ്പ് അവൾ ആരെയും പ്രണയിച്ചിട്ടില്ലാന്ന് തന്നോട് കള്ളം പറഞ്ഞതും ഇപ്പോ അവൾ പറഞ്ഞ വാക്കുകളുമെല്ലാം വീണ്ടും വീണ്ടും അവന്റെ മനസ്സിൽ വന്നു മുട്ടുന്ന പോലെ തോന്നി അവന്.
\"നൂറി നീ പറയുന്നത് സത്യമായിരിക്കും... ഇവൻ നിന്നെ നിക്കാഹ് ചെയ്തത് മുതൽ നിനക്ക് ഞാൻ ആരും ആവില്ല. അത് നിന്റെ മഹത്വം. പക്ഷെ നിന്നെ സ്വന്തമാക്കാൻ വേണ്ടി അവൻ ചെയ്ത ക്രൂരതയാണ് ഞാൻ വർഷങ്ങളായി ഇങ്ങനെ കിടക്കാൻ കാരണം അത് നിനക്കറിയില്ലല്ലോ... അറിഞ്ഞിരുന്നെങ്കിൽ നീ എന്നെ ഇവനെ ഉപേക്ഷിക്കില്ലേ...\"(ആഷി വീണ്ടും ഹാഫിക്കെതിരെ സംസാരിക്കാൻ തുടങ്ങിയതും ഹാഫിയുടെ നിയന്ത്രണം വിട്ടു.
\"ഞാൻ എന്ത് ചെയ്തെന്നാടാ പുല്ലേ നീ പറയുന്നേ കുറെ നേരമായി കേൾക്കുന്നു...\" എന്ന് പറഞ്ഞോണ്ട് ഹാഫി ആശിയുടെ കോളറിന് കേറി പിടിച്ചു.
അപ്പൊ തന്നെ അംനയും നൗറിയും കൂടി അവനെ പിടിച്ചു മാറ്റി.
\"ഹാഫിക്ക.. നിങ്ങൾ ചെയ്തത് മറച്ചു വെക്കാനാവും ഈ ദേഷ്യം എന്ന് എനിക്കറിയാം പക്ഷെ നിങ്ങളെ കൂട്ടുകാർ നിൽകുന്നെ നോക്ക്. കുറ്റബോധം ഉണ്ട് അവർക്ക്. നിങ്ങൾക്ക് വേണ്ടി ആണല്ലോ അവർ ഈ ക്രൂരതക്ക് ഒക്കെ കൂട്ടുനിന്നത്. എന്റെ കാക്കൂനെ കൊന്നിട്ട് വേണോ നിങ്ങൾക്ക് നൗറിത്തയെ കെട്ടാൻ... വിധിച്ചതാണെങ്കിൽ ഇത്തയെ നിങ്ങൾക്ക് തന്നെ കിട്ടുമല്ലോ ...\"(അംന )
\"ഡീ.. എന്തൊക്കെയാടി നീ പറയുന്നേ... പറയുന്ന വാക്കുകൾ പിന്നെ തിരിച്ചെടുക്കാൻ പറ്റിയെന്ന് വരില്ല.\"
എന്ന് പറഞ്ഞോണ്ട് ഹാഫി അംനക്ക് നേരെ തിരിഞ്ഞതും നൗറി പിടിച്ചു വെച്ചു.
\"എന്നെ വിട് നൗറി ഇവർ ഇതെന്തൊക്കെ പറയുന്നേ എന്നനിക്ക് അറിയണം.\" (ഹാഫി )
\"പ്ലീസ് ഇക്കാ.... ഒക്കെ നമുക്ക് ശാന്തമായി സംസാരിക്ക.... ആഷിക്ക അംന നിങ്ങളുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ട് അതൊക്കെ കൂട്ടി ചേർത്താണ് നിങ്ങൾ ഈ സംസാരിക്കുന്നത്. കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി കാര്യങ്ങൾ ഒന്ന് പറയോ... എനിക്ക് വേണ്ടി എങ്കിലും...\"
നൗറി അത് പറയുമ്പോ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ആശിയും ഹാഫിയും മാത്രമേ ആ കണ്ണുനീര് കണ്ടോള്ളൂ...
\"നൂറി... ഞാൻ പറയാം എല്ലാം ആദ്യം തൊട്ട് ഞമ്മുടെ ജീവിതം ഇങ്ങനെയാക്കിയ ചെന്നായകളെ കുറിച്... നിനക്ക് ഒന്നും അറീല എന്നനിക്ക് അറിയാം...\"(ആഷി )
\"ആഷിക്ക പറ... \"(നൗറി )
അവൾ അങ്ങനെ പറഞ്ഞപ്പോ തന്നെ ഹാഫി അവളെ നോക്കി ആ നോട്ടത്തിൽ ദേഷ്യവും സങ്കടവും മറ്റെന്തൊക്കെ ഭാവങ്ങൾ ഉണ്ടായിരുന്നു.
അവൾ പതിയെ അവളുടെ കൈകൾ ഹാഫിയുടെ കയ്യുമായി കോർത്തിണക്കി പക്ഷെ അപ്പൊ തന്നെ ഹാഫി കൈ പിൻവലിച്ചു.
\"എന്തിനാ പെണ്ണെ എന്നോട് മറച്ചു വെച്ചേ... മിനിഞ്ഞാന്ന് കൂടി ഞാൻ ചോദിച്ചതല്ലേ.... നിന്നിൽ നിന്നാണ് അറിയുന്നെങ്കിൽ എനിക്ക് ഇത്ര സങ്കടം ഉണ്ടാവില്ലായിരുന്നു.\"
ആരും കേൾക്കാതെ എന്നാൽ നൗറി മാത്രം കേൾക്കുന്ന രൂപേണേ ഹാഫി പറഞ്ഞുകൊണ്ട് അവളുടെ അരികിൽ നിന്ന് നാലടി മാറി നിന്ന്.
ആ ദൂരം അവളെ വല്ലാതെ കുത്തിനോവിച്ചു
\"Allah എന്തൊരു പരീക്ഷണം ആണ് ഇത്. അന്ന് ഇക്ക ചോദിച്ചപ്പോ ഒക്കെ പറഞ്ഞാ മതിയായിരുന്നു.\"(നൗറി മനസ്സിൽ മാപ്പ് പറഞ്ഞു കൊണ്ട് ഹാഫിയെ നോക്കി.
അത് വരെ അവളെ നോക്കി നിന്നിരുന്ന ഹാഫി പെട്ടന്ന് മുഖം തിരിച്ചു.
\"ആഷിക്കേ എന്താ നിനക്ക് പറയാനുള്ളത് ഒന്ന് വേഗം പറഞ്ഞു തീർക്ക് ഞങ്ങൾക്ക് പോകണം.\"(ഹാഫി )
\"നീ പോയിക്കോ... എനിക്ക് പറയാനുള്ളത് നൂറിയോടാണ്.... നിന്റെ ക്രൂരതകൾ മാത്രം \" (ആഷി )
\"നൂറിയോ അതാരാ...\"(അത് വരെ മിണ്ടാതെ നിന്ന ജുനു
\"നിങ്ങൾക്കൊക്കെ അവൾ നൗറിയാണെങ്കിൽ അവൾ എനിക്ക് നൂറിയാണ്.\"(ആഷി )
\"ആഷിക്ക എല്ലാർക്കും എങ്ങനെ അങ്ങനെ തന്നയെ ഇനി നിങ്ങൾക്കും ഞാൻ, നൂറി എന്ന നാമം നിങ്ങൾ ഇനി ഓർക്കാൻ പോലും പാടില്ല.\"(നൗറി )
\"ആരോടാന്ന് വെച്ചാ പറ...\" ഹാഫി വീണ്ടും ദേഷ്യപ്പെട്ടു.
സുന്ദരമായ നൂറിയുടെയും റൂഹിന്റെയും പ്രണയകഥയിൽ തുടങ്ങി ആശിയുടെ വാക്കുകൾ. അവരുടെ പ്രണയത്തെ അവൻ വാനോളവും കടലോളവും വർണ്ണിച്ചു. ആ ഒരോ വർണ്ണനയും നൗറിയെ പഴയ ഓർമകളിലേക്കും ഹാഫിയെ ദുഃഖങ്ങളിലേക്കും കൊണ്ട് പോയി.
പ്രണയത്തിന്റെ വർണനകൊടുവിൽ കാർ അപകടപ്പെട്ടതും ജൂനുവും റാശിയും ഹോസ്പിറ്റലിൽ ആകിയതും അതിന് ശേഷം റാഷി അവന് മുന്നിൽ വെച്ച കണ്ടീഷനുകളും അവരെ മാറ്റി താമസിപ്പിച്ചതും അവടത്തെ ഡോക്ടർസിനെ സ്വാധീനിച്ചു മരുന്ന് മാറ്റി കേറ്റിയതും അവന്റെ ഈ അവസ്ഥയിൽ അവന്റെ ഉമ്മയും പെങ്ങളും അനുഭവിക്കുന്ന ദുരന്തങ്ങളും കഷ്ട്ടപാടുകളും തുടങ്ങി അവന്റെ ദേഷ്യവും സങ്കടവും എല്ലാം ആഷി പറഞ്ഞു.
അവന്റെ വാക്കുകൾ തീർന്നപ്പോയെക്കും നൗറി കണ്ണുനീരിന്റെ വക്കിൽ എത്തിരുന്നു. ആഷി അനുഭവിച്ച ദുരന്തങ്ങൾ അവളെ കഴുത്തിൽ കിടക്കുന്ന മഹറിനോട് പോലും ഒരു നിമിഷം അവൾക്ക് വെറുപ്പ് തോന്നി.
\"എന്തിനാണ് ഇക്കാ.... ഒരു കുടുംബത്തെ മുഴുവൻ കണ്ണുനീർ കുടിപ്പിച്ചേ... ഇതിലും നല്ലത് എന്നെ കൊല്ലുന്നതല്ലേ.... ഇതാണോ ഇക്കാ സ്നേഹം നിങ്ങൾക്ക് എന്നോട് സ്നേഹമല്ല ഇത് ഭ്രാന്താണ്...ആശിയെ മറന്ന് നിങ്ങളെ സ്നേഹിച്ച ഞാനാ മണ്ടി.... നിങ്ങൾക്കിപ്പോ ഒരു വിജയിയുടെ ഭാവം ആയിരിക്കും അല്ലെ. പക്ഷെ നിങ്ങൾ വിജയിക്കില്ല. ഈ കണ്ണുനീർ നിങ്ങളെ പിന്തുടരും.. ഇന്നെങ്കിലും എല്ലാം ഞാൻ തിരിച്ചറിഞ്ഞല്ലോ ഇത്രെയും ക്രൂരത ആയിരുന്നോ നിങ്ങളുടെ ഉള്ള്.\"
കണ്ണുനീരിനെ വാശിയിൽ തുടച്ചു മാറ്റിക്കൊണ്ട് നൗറി ഹാഫിയുടെ കോളറിൽ പിടിച്ചു കുലുക്കി കൊണ്ട് ഓരോന്നു ചോദിച്ചു. എന്ത് മറുപടി കൊടുക്കണം എന്നറിയാതെ അവന്റെ ഉള്ളം വിങ്ങി.
ഒന്നും ചെയ്യാഞ്ഞിട്ടും തന്റെ പ്രാണൻ തന്നെ കുറിച്ച് പറയുന്നത് അധിക നേരം കേട്ട് നിൽക്കാൻ അവന് കഴിഞ്ഞില്ല. കോളറിൽ മുറിക്കി പിടിച്ച കൈകൾ ശക്തിയിൽ എടുത്ത് മാറ്റിക്കൊണ്ട് അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു ഹാഫി.
കവിളിൽ കൈ വെച്ച് കൊണ്ട് അവൾ പൊട്ടികരഞ്ഞു.
\"ആരുടെ എങ്കിലും വാക്ക് കേട്ട് എന്നെ ചോദ്യം ചെയ്യാൻ വന്നാലുണ്ടല്ലോ...\"(ഹാഫി )
\"ആരുടെ എങ്കിലും അല്ല. എല്ലാം അനുഭവിച്ച ആശിയാണ്, ആ വാക്കുകൾ വിശ്വസിക്കാൻ എനിക്കാരുടെയും സർട്ടിഫിക്കറ്റ് വേണ്ട.\"(നൗറി )
\"എങ്കിൽ പിന്നെ അവനെ മനസ്സിൽ വെച്ചോണ്ട് എന്നെ സ്വീകരിക്കാൻ ഞാൻ പറഞ്ഞിരുന്നോ... ഒരിക്കെ എങ്കിലും നീ പറഞ്ഞോ എന്നെ കെട്ടാൻ തയ്യാർ അല്ലാന്ന്. ഒരു തവണ നീ പറഞ്ഞിരുന്നെങ്കിൽ ഞാൻ കെട്ടിയ ഈ മഹർ നിന്റെ കഴുത്തിൽ വീയില്ലായിരുന്നല്ലോ...\"(ഹാഫി )
നൗറിയുടെ കണ്ണുനീർ നിലത്തേക്ക് ഉറ്റി വീഴുന്നത് കണ്ടിട്ട് ഒന്നും വേണ്ടില്ലായിരുന്നു എന്ന തോന്നലിലാണ് ആഷി.
\"എനിക്കറിയില്ലായിരുന്നല്ലോ ഒരു ചെന്നായ ആണ് ഇതെന്നെ അണിയിച്ചത് എന്ന്.\" നൗറിയുടെ സങ്കടം അവൾ വാക്കുകളിൾക്ക് ശക്തി നൽകി കൊണ്ട് തീർത്ത്.
\"നിർത്തടി... നിന്നോട് ഞാൻ എന്നെ വിശ്വസിക്കാനൊന്നും പറയുന്നില്ല. പക്ഷെ നീ ഒന്ന് ഓർക്കുക ആഷി പറഞ്ഞല്ലോ അവൻ ഈ അവസ്ഥയിൽ ആയത് അതിൽ ഒരിക്കലെങ്കിലോ എന്റെ പേര് പറഞ്ഞോ... ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് അവൻ പറഞ്ഞോ... റാശിയെ ആണ് അവൻ പറഞ്ഞെതെല്ലാം പക്ഷെ റാഷി അത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം ഞാൻ അറിയാതെ അവർ ഒന്നും ചെയ്യില്ല. ഇനി അഥവാ ചെയ്തെങ്കിലും നീ പറയുന്ന ഞാൻ ചെയ്‌തെന്ന് ഇവൻ പോലും പറഞ്ഞതിൽ ഇല്ല പറഞ്ഞ വാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല.. പിന്നെ ഒരു സത്യം കൂടി ഓർമയിൽ ഇരിക്കട്ടെ നീ എനിക്ക് മുമ്പ് മനസ്സിൽ ഒരാൾക്ക് സ്ഥാനം നൽകിയിരുന്നു എന്ന് പോലും ഞാൻ അറിയുന്നത് ഇപ്പോയാണ്...\"
എന്ന് പറഞ്ഞോണ്ട് ഹാഫി റാശിക്ക് നേരെ തിരിഞ്ഞു.
\"റാഷി... ഇവർ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ... നീ എന്ത് പറയുന്നേ അത് എനിക്ക് വിശ്വാസമാണ്.. നീ കള്ളം പറയില്ലാന്ന് ഞാൻ വിശ്വസിക്കുന്നു.\"(ഹാഫി )
വാക്കുകൾക്കനുസരിച് ഹാഫി റാശിക്ക് അരികിലേക്ക് നടന്നു അവൻ മുന്നോട്ട് കാലുകൾ വെക്കുന്നതിന് അനുസരിച് റാഷി കാലുകൾ പേടിച് പേടിച് പിറകോട്ടു നീക്കി
തുടരും...
Halo gys പെട്ടന്ന് എന്തൊക്കെ എഴുതി വെച്ചിട്ടുണ്ട്. ന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. പിന്നെ കമന്റ് അത് മറക്കണ്ട ♥️
റൂഹിന്റെ സ്വന്തം 28
*💜റൂഹിന്റെ സ്വന്തം 💜* part 28By_jifni_ *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*copyright work-This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´വാക്കുകൾക്കനുസരിച് ഹാഫി റാശിക്ക് അരികിലേക്ക് നടന്നു അവൻ മുന്നോട്ട് കാലുകൾ വെക്കുന്നതിന് അനുസരിച് റാഷി കാലുകൾ പേടിച് പേടിച് പിറകോട്ടു നീക്കി \"റാഷി നിൽക്ക്... എനിക്ക് സത്യങ്ങൾ അറിഞ്ഞേ പറ്റൂ...\" ഹാഫി റാശിയെ പിടിച്ചു വെച്ചു.\"അത്... ഹാഫി നീ എന്നോട് ക്ഷമിക്ക്...\"റാഷി എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച