ജന്മന്തരങ്ങളിൽ💞(പാർട്ട്:7)
\"നീ എന്തിനാ എന്നെ വിട്ട് പോയത്.\" ആ ഫോട്ടോയിൽ നോക്കി അത് ചോദിക്കുമ്പോൾ അവന്റെ കണ്ണിൽനിന്നും ഒരു തുള്ളി കണ്ണുനീർ ആ ഫോട്ടോയിലേക്ക് വീണു.ആ സമയം തന്നെ അവന്റെ കണ്ണുകളിൽ ആരോടൊക്കെയോയുള്ള പകയാണ് തെളിഞ്ഞത്.____________________________________________രാവിലെ എഴുനേറ്റ് വന്ന വേദു കാണുന്നത് റെഡിയായി എവിടെക്കോ പോകാൻ നിക്കുന്ന വിശാലിനിയും ദേവനെയും ലക്ഷ്മിയേയുമാണ്.വേദു വേഗം അവരുടേ അടുത്തേക്ക് ചെന്നു.നിങ്ങൾ ഇത് എവിടെ പോകുവാ?മോളെ ഞങ്ങൾ അമ്പലം വരെ പോകുവാ നിങ്ങളുടെ ജാതകം നോക്കണം. പിന്നെ എൻഗേജ്മെന്റിനുള്ള മുഹൂർത്തം കൂടെ കുറിപ്പിക്കണം.അച്ഛാ എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ടാ. ഞാൻ പറഞ്ഞത് അല്ല