Aksharathalukal

അലൈപായുതേ💜(പാർട്ട്‌:6)

അപ്പോഴും എന്റെ കണ്ണുകൾ അനുസരണയില്ലാതെ അവിടെ ഒരാളെ മാത്രം തേടികൊണ്ടിരുന്നു.പക്ഷെ ആളെ അവിടെ എങ്ങും കാണുന്നുണ്ടായിരുന്നില്ല.

\"ദച്ചു വാ നമ്മുക്ക് എന്റെ റൂമിൽ പോവാം\"ഹൃദ്യ എന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.

ഞാൻ അമ്മയെ നോക്കിയപ്പോൾ പോയിട്ട് വരാൻ പറഞ്ഞു. ഞാൻ ഒരു പുഞ്ചിരിയോടെ ഹൃദ്യയുടെ കൂടെ അവളുടെ റൂമിലേക്ക് പോയി.എന്റെ റൂം പോലെ തന്നെയാണ് അവളുടേതും എന്നാലും കുറച്ച് വ്യത്യാസങ്ങളും ഉണ്ട്.

ഞങ്ങൾ അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞോണ്ട് ഇരുന്നപ്പോഴാണ് ഹൃദ്യയുടെ അച്ഛൻ രാമകൃഷ്ണൻ അങ്കിൾ അവളെ താഴേക്ക് ചെല്ലാൻ പറഞ്ഞ് വിളിച്ചത്.

\"ഞാൻ ഇപ്പൊ വരാം ദാച്ചു നീ ഇവിടെ ഇരിക്ക്‌\"ഹൃദ്യ അത് പറഞ്ഞ് റൂമിന് പുറത്തേക്ക് പോയി.

റൂമിൽ ഇരുന്ന് ബോർ അടിച്ചപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി.അപ്പോഴാണ് അവിടെ ബാൽക്കണിയിൽ ഒരുപാട് ചെടികൾ ചെറിയ ചാട്ടിയിലായി നാട്ടു വെച്ചിരിക്കുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടത്.ഒപ്പം കുഞ്ഞു കിളികളുടെ ശബ്ദങ്ങളും കേൾക്കാമായിരുന്നു.ഞാൻ പതിയെ ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു.

എനിക്ക് അപ്പോൾ എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.ബാൽക്കണിയുടെ രണ്ട് സൈഡിലായി രണ്ട് കിളിക്കൂടുകൾ അതിൽ രണ്ട് കുഞ്ഞ് ലൗ ബേർഡ്സും ഉണ്ട്.ഒരു കൂട്ടിൽ കുഞ്ഞ് രണ്ട് മുട്ടകൾ ഉണ്ട് പക്ഷെ കുറച്ച് ഉയരത്തിൽ ആയതുകൊണ്ട് എനിക്ക് ശെരിക്കും കാണാൻ കഴിയുന്നില്ല.
അപ്പോഴാണ് അവിടെ സൈഡിലായി ഒരു ചെറിയ സ്റ്റൂൾ കിടക്കുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടത്.ഞാൻ അതിൽ കയറി നിന്ന് ആ കൂട്ടിലേക്ക് നോക്കാൻ തുടങ്ങി.
പക്ഷെ എന്നിട്ടും എനിക്ക് എത്തുന്നുണ്ടായിരുന്നില്ല.

പെട്ടെന്ന് എന്റെ കാല് സ്ലിപ് ആയി എനിക്ക് എവിടെയും പിടിക്കാൻ ഉള്ള ടൈം പോലും കിട്ടിയില്ല പക്ഷെ ഞാൻ വീഴുന്നതിന് മുമ്പേ ആരോ എന്റെ ഇടുപ്പിയുടെ പിടിച്ച് അയാളിലേക്ക് ചേർത്ത് പിടിച്ചിരുന്നു.ആ കൈകൾ എന്റെ ഇടുപ്പിൽ പതിഞ്ഞതും ഒരു മിന്നൽ പിണർ പോലെ എന്തോ എന്റെ ദേഹത്തുകൂടെ പോകുന്നതായി എനിക്ക് തോന്നി.

ആരാണ് എന്നെ പിടിച്ചിരിക്കുന്നതെന്ന് അറിയാൻ ഞാൻ മുഖം ഉയർത്തി നോക്കിയതും എന്റെ മുന്നിൽ നിൽക്കുന്ന ഡോക്ടറിനെ കണ്ടതും എനിക്ക് എന്തോപോലെ തോന്നി. ഞാൻ വേഗം ആളുടെ കൈകൾ തട്ടി മാറ്റി നീങ്ങി നിന്നു.

\"സ്റ്റൂളിൽ കയറി നിന്ന് എന്തേലും നോക്കുമ്പോൾ നിനക്ക് ഒന്ന് എവിടേലും പിടിച്ച് നിന്നുടെ ദക്ഷ. ഞാൻ കണ്ടില്ലായിരുന്നെങ്കിലോ എന്തേലും പറ്റില്ലായിരുന്നോ? \"എന്നെ നോക്കി ദേഷ്യത്തോടെ ഡോക്ടർ ചോദിക്കുമ്പോഴും എന്റെ ചിന്തയിൽ ഡോക്ടർ എന്നെ ദക്ഷ എന്ന് വിളിച്ചത് മാത്രമായിരുന്നു.

\"ഞാൻ പറയുന്നത് എന്തെങ്കിലും താൻ കേൾക്കുന്നുണ്ടോ?\"

\"അത്... ഞാൻ...\"

\"ഇനി എങ്കിലും ഇങ്ങനെ കയറി നിൽകുമ്പോൾ സൂക്ഷിക്കണം\"എന്നോട് അത് പറഞ്ഞ് തീർന്നതും ഡോക്ടറിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. ഡോക്ടർ എന്നെ ഒന്ന് നോക്കിയിട്ട് ഫോണുമായി അവിടെ നിന്നും പോയി.

എന്നാലും എന്താവും ഡോക്ടർ എന്നെ കണ്ടിട്ട് പരിചയമുള്ളതായിട്ട് കാണിക്കാതെ. ഇനി ഞാൻ അന്ന് ഡോക്ടർ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവിടെ നിന്നും പോന്നതുകൊണ്ട് ആണോ. ഞാൻ എന്റെ മനസിനോട് തന്നെ ഓരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

\"ദച്ചു നീ ഇവിടെ നില്കുവായിരുന്നോ ഞാൻ നിന്നെ എവിടെയൊക്കെ തിരക്കി\" ഹൃദ്യ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു.

\"അത് റൂമിൽ ഇരുന്ന് ബോർ അടിച്ചപ്പോൾ വെറുതെ പുറത്തേക്ക് ഇറങ്ങിയതാ\"

\"ഈ കിളികളെ ഒക്കെ ഹൃദു പറഞ്ഞിട്ട് മേടിച്ചതാണോ? \"

\"ഏയ്‌ ഇതൊക്കെ ധ്രുവിയേട്ടന്റെ പണിയ ഈ ചെടികളും കിളിയും ഒക്കെ\"അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. ഞാനും അതിന് ഒന്ന് പുഞ്ചിരിച്ചു.

ഞാനും ഹൃദ്യയും കുറച്ച് നേരംകൂടെ അവിടെ നിന്ന് സംസാരിച്ചിട്ട് താഴേക്ക് പോയി.
ഞങ്ങൾ താഴെ ചെന്നപ്പോൾ എന്റെ അച്ഛനും വിച്ചേട്ടനും അവിടേക്ക് വന്നായിരുന്നു. ഞാൻ വിച്ചേട്ടന്റെ അടുത്ത് പോയി ഇരുന്നു.

\"വിഷ്ണുവിന്റെ പഠിത്തം ഒക്കെ കഴിഞ്ഞില്ലേ ജോലി ഒന്നും നോക്കുന്നില്ലേ?\"
കാര്യമായി ഫോണിൽ നോക്കിയിരുന്ന വിച്ചേട്ടനെ നോക്കി രാമകൃഷ്ണൻ അങ്കിൾ ചോദിച്ചു.

\"ഞാൻ psc ടെസ്റ്റ്‌ എഴുതാൻ ഇരിക്കുവാ\"

\"വിഷ്ണു ഏട്ടന് പോലീസ് ആവാൻ ആണോ ആഗ്രഹം?\" ഹൃദ്യ ആകാംഷയോടെ ചോദിച്ചു.

\"മ്മ്... അതെ\" വിച്ചേട്ടൻ അത് പറഞ്ഞിട്ട് എന്നെ ഒന്ന് നോക്കി പേടിപ്പിച്ചു. ഞാൻ അതിന് നല്ല അസ്സലായി ഒന്ന് ചിരിച്ചു കാണിച്ചു.

ഹൃദ്യയുടെ വിഷ്ണു ഏട്ടാ എന്നുള്ള വിളി തന്നെയാണ് അതിന് കാരണം.ഹൃദ്യ ഇന്നലെ ഒക്കെ വിച്ചേട്ടാ എന്നാണല്ലോ വിളിച്ചോണ്ടിരുന്നത് ഇപ്പൊ പെട്ടെന്ന് വിഷ്ണു ഏട്ടാ എന്ന് വിളിച്ചത് എന്റെ പോസ്സസീവ്നെസ്സ് കൊണ്ട് തന്നെ ആണെന്ന് ഏട്ടന് നന്നായി മനസ്സിലായിട്ടുണ്ട് അതാണ് എന്നെ നോക്കി പേടിപ്പിക്കുന്നത്.

\"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ\" അത് ചോദിച്ച് അച്ഛൻ എഴുനേറ്റു. കൂടെ ഞാനും അമ്മയും വിച്ചേട്ടനും.

\"അപ്പോൾ എല്ലാവരും നാളെ വൈകുന്നേരം അവിടേക്ക് വന്നേക്കണം\"അത് പറഞ്ഞ് ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഇറങ്ങി.

പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞാൻ വെറുതെ ഡോക്ടറിനെ നോക്കി ആ സമയത്ത് തന്നെയാണ് ആള് എന്നെയും നോക്കിയത്.പക്ഷെ എനിക്ക് എന്റെ കണ്ണുകളെ പിൻവലിക്കാനായില്ല എന്നെ നോക്കി പുരികം ഉയർത്തി ഡോക്ടർ എന്താണെന്ന് ചോദിച്ചതും ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞ് ചുമലിൽ അനക്കി കാണിച്ച് തിരിയുന്നതിന് മുമ്പേ ഡോക്ടരുടെ ഫോൺ റിങ് ചെയ്ത് ആള് അകത്തേക്ക് കയറി പോയി.

ഞാൻ പിന്നെ അതൊന്നും ശ്രദ്ധിക്കാതെ വിച്ചേട്ടന്റെ കൈയും പിടിച്ച് വീട്ടിലെക്ക് കയറാൻ നിന്നതും വിച്ചേട്ടൻ എന്റെ കൈയിൽ പിടിച്ച് തിരിച്ചു.

\"എടാ ചേട്ടാ എന്റെ കൈയിന് വിടടാ\" ഞാൻ വിച്ചേട്ടന്റെ കൈ എന്റെ കൈയിൽ നിന്നും വീടിയ്ക്കാൻ നോക്കി കൊണ്ട് പറഞ്ഞു.

\"നീ എന്താടി ആ ഹൃദ്യയോട് പറഞ്ഞത് ഏഹ്?\" വിച്ചേട്ടൻ എന്നോട് ദേഷ്യത്തോടെ ചോദിച്ചു.

\"ഞാൻ എന്ത് പറഞ്ഞെന്ന?\"

\"നീ ഒന്നും പറയാഞ്ഞിട്ടാണോ അവൾ എന്നെ വിഷ്ണു ഏട്ടാന്ന് വിളിച്ചത്\"

\"അവൾ ഏട്ടനെ എന്ത് വിളിച്ചാലും ഏട്ടന് എന്താ?\"

ഞാൻ അത് ചോദിച്ചപ്പോഴേക്കും അവിടേക്ക് അമ്മയും അച്ഛനും വന്നു.

\"നീ ആ പെങ്കൊച്ചിന്റെ കൈ ഓടിക്കുവോട?\" അത് ചോദിച്ചു വിച്ചേട്ടനാട്ട് അമ്മ ഒരു അടി കൊടുത്തു.അമ്മേടെ അടി കിട്ടിയതും വിച്ചേട്ടൻ എന്റെ കൈയിലെ പിടി വിട്ടു.

ഹോ എനിക്ക് അപ്പോഴാണ് സമാധാനം ആയത്.ഞാൻ വിച്ചേട്ടനെ പുച്ഛത്തോടെ നോക്കിയിട്ട് കുറച്ച് ഡിസ്റ്റൻസ് ഇട്ട് നീങ്ങി നിന്നു.

\"ഏത് നേരവും അടി കൂടി നടന്നോ രണ്ടും.ദേ അപ്പുറത്തെ വീട്ടിൽ 3 പിള്ളേര് ഇണ്ട് അവര് നിങ്ങളെ പോലെ ആണോ? നാണം ഇല്ലാലോ ഇങ്ങനെ അടികൂടാൻ നിങ്ങൾക്ക്.രണ്ടിനേം കെട്ടിക്കാറായി എന്നിട്ടും കൊച്ചു പിള്ളേരാണെന്നാ വിചാരം.\"അമ്മ ദേഷ്യത്തോടെ ഓരോന്നെ ഒക്കെ വിളിച്ച് പറയാൻ തുടങ്ങി.

\"വേണി വാ നമ്മുക്ക് ഒന്ന് മയൂരം വീട്ടിൽ കൂടെ പറഞ്ഞിട്ട് വരാം.\" അച്ഛൻ അത് പറഞ്ഞതും അമ്മ ഞങ്ങളെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് അച്ഛന്റെ ഒപ്പം പോയി.

ഞാൻ നോക്കിയപ്പോൾ വിച്ചേട്ടൻ അവര് പോവുന്നതും നോക്കി നില്കുവാണ് ഞാൻ പിന്നെ ഒന്നും നോക്കിയില്ല വിച്ചേട്ടന്റെ പുറം നോക്കി ഒന്ന് അങ്ങ് കൊടുത്തു.

\"ആയ്യോ....\" വിച്ചേട്ടൻ ഉറക്കെ നിലവിളിച്ചതും ഞാൻ ഒറ്റ ഓട്ടം ആയിരുന്നു വീടിന്റെ അകത്തേക്ക്. ആ ഓട്ടം ചെന്ന് നിന്നത് എന്റെ റൂമിൽ ആയിരുന്നു.

കുറച്ച് നോട്ട് എഴുതാൻ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ വേഗം അത് എഴുതാൻ തുടങ്ങി.അമ്മ കഴിക്കാൻ വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുത്ത് നിർത്തി താഴേക്ക് പോയത്.

ഞാൻ കഴിച്ച് എഴുന്നേറ്റ് നേരെ അമ്മയുടെ റൂമിലേക്കാണ് പോയത്.ഞാൻ റൂമിൽ ചെന്നപ്പോൾ അമ്മ ബെഡ്ഷീറ്റ് മാറ്റി വിരിക്കുവായിരുന്നു.

\"അമ്മ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്\"

\"എന്താ?\"

\"അത് നാളെ വിച്ചേട്ടന്റെ ബർത്ത് ഡേ അല്ലെ അപ്പോൾ എനിക്ക് ഗിഫ്റ്റ് മേടിച് കൊടുക്കാൻ ആയിട്ട് ഒരു 1000 രൂപ വേണം\"

\"അത് എന്തിനാ 1000?\" അമ്മ സംശയത്തോടെ ചോദിച്ചു.

\"അത് പിന്നെ ഏട്ടന് യൂസ് ചെയ്യാൻ പറ്റുന്ന എന്തേലും നല്ല ഗിഫ്റ്റ് മേടിക്കണ്ടേ അതിനാ\"

\"മ്മ്...\" അമ്മ അതിന് ഒന്ന് അമർത്തി മൂളിയിട്ട് സെൽഫിൽ നിന്നും പേഴ്‌സ് എടുത്ത് എനിക്ക് 1000 രൂപ എടുത്ത് തന്നു. ഞാൻ ഒരു പുഞ്ചിരിയോടെ അമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് റൂമിലേക്ക് പോയി.

റൂമിൽ എത്തിയപ്പോൾ ഞാൻ വെറുതെ ജനൽ എല്ലാം തുറന്നിട്ടു. പക്ഷെ ഡോക്ടറുടെ റൂമിലെ ജനൽ അടഞ്ഞാണ് കിടന്നത്. എനിക്ക് അപ്പോൾ എന്തോ നിരാശ തോന്നി.ഞാൻ പിന്നെ വേഗം പോയി ഫ്രഷ് ആയി വന്ന് ബെഡിലേക്ക് കിടന്നു.ബാക്കി ജനൽ എല്ലാം അടച്ചെങ്കിലും ആ ഒരു ജനൽ മാത്രം എനിക്ക് അടക്കാൻ തോന്നിയില്ല.

അപ്പോഴാണ് ഡോക്ടറുടെ റൂമിൽ നിന്ന് വളരെ മധുരമായ ശബ്ദത്തിൽ പാട്ട് കേട്ടത്.

നീ...
കവിതകളായ്....
കനവുകളായ്....
കയൽ വിഴിയെ....

നാൻ....
നിങ്ങഴ് വതുവാ
കടന്തതതുവാ....
ബതിൽ മോഴിയെ....

ഉന്നോട് നെഞ്ചം
ഉറവാടും വേളായ്
തണ്ണീർ കമലം താനാ....

മുഖം കാട്ട് നീ
മുഴു വെൺപണി....
മൂടാതെ നീ
ഏൻ ഇല്ലയെ....

ഇതാഴോരമായി
സിറ് പുന്നഗയ്.....
നീ കാട്ടടി
ഏൻ മുല്ലയെ.....

എന്തോ ആ പാട്ട് കേൾക്കുന്തോറും എന്റെ മനസ്സിലേക്ക് ഞാൻ ഡോക്ടറിനെ ആദ്യമായി കണ്ടതും എന്നോട് ഡോക്ടർ ഇഷ്ടമാണെന്ന് പറഞ്ഞതും ഒക്കെ മനസ്സിലേക്ക് വന്നു.

അപ്പോഴാണ് ഇന്ന് ഞാൻ വീഴാതെയിരിക്കാൻ വേണ്ടി ഡോക്ടർ എന്റെ ഇടുപ്പിലുടെ ചുറ്റി പിടിച്ചത് ഓർമ വന്നത് എന്തോ അത് ഓർമ വന്നതും പെട്ടെന്ന് എന്റെ ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി. എന്തുകൊണ്ടാവും ഡോക്ടർ എന്നെ ഇടുപ്പിലുടെ പിടിച്ച് തന്നിലേക്ക് ചേർത്ത് നിർത്തിയപ്പോൾ അങ്ങനെ ഒരു ഫീൽ എനിക്ക് അനുഭവപ്പെട്ടത്.

ഇങ്ങനെ ഓരോന്നെ എന്റെ മനസ്സിലേക്ക് വന്നതും എനിക്ക് ഡോക്ടറിനെ ഒന്ന് കാണാൻ തോന്നി. ഞാൻ കിടന്നുകൊണ്ട് തന്നെ ആ റൂമിന്റെ ജനലിലേക്ക് നോക്കി.അപ്പോഴും അത് അടഞ്ഞു തന്നെയാണ് കിടന്നത്.ഞാൻ ആ പാട്ടീന് കാതോർത്ത് കിടന്നു.പെട്ടെന്ന് ആ പാട്ടിന്റെ ഒച്ച കുറച്ച് കൂടി അതിനൊപ്പം ചന്തനത്തിന്റെ ഗന്ധമുള്ള കാറ്റ് എന്നെ തഴുകുന്നതായി എനിക്ക് തോന്നി. ഞാൻ പെട്ടെന്ന് കണ്ണ് തുറന്ന് ഡോക്ടറുടെ റൂമിലേക്ക് നോക്കി അപ്പോൾ ആ ജനൽ തുറന്നാണ് കിടന്നത്.അപ്പോഴാണ് ബെഡിൽ ഇരുന്ന് ബുക്ക്‌ വായിക്കുന്ന ഡോക്ടറിനെ ഞാൻ കണ്ടത്.

എന്തോ എന്റെ മനസ്സിൽ വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടതുപോലെ തോന്നി എനിക്ക് അപ്പോൾ.ഡോക്ടർ എന്റെ റൂമിലേക്ക് നോക്കും എന്ന് എനിക്ക് തോന്നിയതും ഞാൻ വേഗം ബെഡിലേക്ക് കിടന്നു. എന്റെ തോന്നൽ തെറ്റിയില്ല ഞാൻ ബെഡിലേക്ക് കിടന്ന നിമിഷം ഡോക്ടർ ഇവിടേക്ക് നോക്കി.
അപ്പോഴും എന്റെ മനസ്സ് ജനൽ അടക്കാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല.ഞാൻ ഒരു പുഞ്ചിരിയോടെ കണ്ണുകൾ അടച്ച് കിടന്നു.


                                                     തുടരും....

സഖി🦋🧸
അലൈപായുതേ💜(പാർട്ട്‌:7)

അലൈപായുതേ💜(പാർട്ട്‌:7)

4.6
8407

രാവിലെ ഞാൻ കണ്ണ് തുറന്നതും ഞെട്ടി എഴുനേറ്റു ക്ലോക്കിൽ സമയം നോക്കിയപ്പോൾ 7:30 ആയിട്ടുണ്ട്.എട്ടുമണി ആകുമ്പോഴേക്കും റെഡിയായി സ്കൂളിൽ പോവേണ്ടതാണ്.ഇന്ന് എന്താണാവോ അമ്മ എന്നെ വന്നു വിളിക്കാഞ്ഞേ?അപ്പോഴാണ് എന്റെ ശ്രെദ്ധ നമ്മുടെ ഡോക്ടറിന്റെ റൂമിലേക്ക് പോയത്.ജനൽ തുറന്നാണ് കിടക്കുന്നത് പക്ഷെ ആളെ അവിടെ എങ്ങും കാണാൻ ഇല്ല.ഞാൻ ഒന്ന് കൂടെ അവിടേക്ക് നോക്കിയിട്ട് വേഗം പോയി ഫ്രഷ് ആയി ഡ്രസ്സ്‌ ചെയ്ത് ബാഗും എടുത്ത് താഴേക്ക് ചെന്നു.ഞാൻ താഴെ വന്നപ്പോൾ അവിടെ ആരെയും കാണുന്നില്ല.ഈ അമ്മയൊക്കെ ഇതെവിടെ പോയി.അപ്പോഴാണ് ഇന്ന് വിച്ചേട്ടന്റെ ബർത്ത്ഡേ ആണെന്ന കാര്യം എന്റെ മനസ്സി