❣️ വാമിക ❣️
❣️ വാമിക ❣️ഭാഗം 0️⃣2️⃣മിഴികൾ മെല്ലെ ചിമ്മി തുറന്നു ആമി....ഫാൻ കറങ്ങുന്നത് കണ്ട് അവൾ ചുറ്റും നോക്കി...വലത് കൈയിലെ ക്യാനുൽ അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്..സിദ്ധുവിന്റെ ഓർമകളിൽ മുഴു കിയപ്പോഴണ് തന്റെ മനസ്സ് തന്നിൽ നിന്ന് അകന്ന് പോയത്...എല്ലാം ആ ഒരു നിമിഷം അവസാനിച്ചിരുന്നെങ്കിൽ....ഒരു നിമിഷം അവൾ കണ്ണുകൾ ഇറുക്കി അടച്ചു..കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർക്കവേ അവളുടെ കണ്ണിൽ നിന്നും മിഴിനീർ തുള്ളികൾ കവിളിനെ ചുംബിച്ചിറങ്ങി....\"പറ അളിയാ....ഇല്ലെടാ എത്തിയില്ല... കുറച്ചു ലേറ്റ് ആവും ഞാൻ ലൂർദ് ഹോസ്പിറ്റലിലാ..അതൊക്കെ റൂമിൽ എത്തിയിട്ട് പറയാം..\"അപരിചിതമായ ശബ്‌ദം കേട്ടാണ് ആമി കണ്ണു തുറ