Aksharathalukal

❣️ വാമിക ❣️

❣️വാമിക ❣️

ഭാഗം 0️⃣1️⃣

"മാനസം വിങ്ങി നിമിഷങ്ങള്‍ തേങ്ങി 
വിട ചൊല്ലിടാനായ് 
മിഴികള്‍ വിതുമ്പി ...മിഴികള്‍ വിതുമ്പി
നാമെന്നു കൂടിടും വീണ്ടും 
സ്വപ്നം വെറുമൊരു സ്വപ്നം 
സ്വപ്നം സ്വപ്നം സ്വപ്നം 

മാധവം മങ്ങി വനികകള്‍ മാഞ്ഞു 
സ്മൃതിയേറിടാനായ്‌ 
മൌനങ്ങള്‍ ചൊല്ലി ...മൌനങ്ങള്‍ ചൊല്ലി.."

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

എഫ് എമിൽ നിന്ന് ഒഴുകിവരുന്ന ഗാനത്തിൽ മുഴുകിയിരിക്കുകയാണ് വാമിക....
അവൾ കൈയെത്തി തന്റെ വിവാഹ ഫോട്ടോ എടുത്ത് നെഞ്ചോട് ചേർത്തു....
മിഴികൾ നിറഞ്ഞു തുളുമ്പി..ഫോട്ടോയിലൂടെ വിരലോടിച്ചു..

എത്ര മനോഹരമായിരുന്നു തന്റെ പ്രണയവും വിവാഹവുമൊക്കെ...
പക്ഷെ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നില്ലേ...

വാമിക ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് കണ്ണാടിയുടെ മുന്നിലേക്ക് പോയി നിന്നു

കണ്ണുകൾക്ക് ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്..
മുഖത്ത് നല്ല ക്ഷീണവും ഉണ്ട്...
എത്ര ദിവസമായി ഒന്ന് ഉറങ്ങിയിട്ട്...
തന്റെ പ്രിയതമനില്ലാതെ കഴിഞ്ഞ ഏഴു ദിവസങ്ങൾ ഏഴ് വർഷം പോലെ തോന്നിച്ചു..

ഒഴിഞ്ഞു കിടക്കുന്ന കഴുത്ത് കാണവേ അവളുടെ കണ്ണുകൾ നിറഞ്ഞു..
അവളുടെ ഓർമകൾ ദിവസങ്ങൾ പിന്നോട്ട് സഞ്ചരിച്ചു..

"സിദ്ധു എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്...."

"ഛീ നീർത്തേടി #######
ഇനി ഒരു നിമിഷം പോലും നീ ഇവിടെ നിൽക്കാൻ പാടില്ല..." സിദ്ധാർഥ് അവളുടെ മുഖത്ത് ആഞ്ഞടിച്ചു..

"സിദ്ധു പ്ലീസ്.....ഞാൻ ഒന്നും പറഞ്ഞോട്ടെ... എല്ലാം കേട്ട് കഴിയുമ്പോൾ നിനക്ക് എന്നെ മനസിലാകും..." അവന്റെ മുന്നിൽ തൊഴു കൈയോടെ അവൾ നിന്നു

"ശ്ശു....
ഇനി നിന്റെ ശബ്ദം ഇവിടെ കേട്ട് പോകരുത്...
എന്റെ ഏട്ടനെ കൊന്നവളെ ഞാൻ ഇവിടെ പൊറുപ്പിക്കണം അല്ലെ...ഇറങ്ങി പോടീ
പുല്ലേ ഇവിടെ നിന്ന്
ഇനി ഇന്ദിവരത്തിൽ നിന്റെ നിഴൽ പോലും കണ്ട് പോകരുത്...
ഇന്ന് അവസാനിച്ചു സിദ്ധാർഥ് വർമയും വാമിക വാസുദേവനും ആയിട്ടുള്ള എല്ലാം ബന്ധവും.."
വാമികയുടെ കഴുത്തിലെ താലി വലിച്ചു പൊട്ടിച്ചു അവളെ പുറത്തേക്ക് തള്ളിയിട്ടു.

കോളിംഗ് ബെല്ലിന്റെ ശബ്ദമാണ് അവളെ ഉണർത്തിയത്..
വാമിക ക്ലോക്കിലേക്ക് നോക്കി

ഹിമ ആയിരിക്കും ഓഫീസ് വിട്ട് വരാനുള്ള സമയമായി.. തന്നെ ഈ കോലത്തിൽ കണ്ടാൽ ഇന്ന് വഴക്ക് ആയിരിക്കും..

ഇന്ദീവരത്തിൽ നിന്ന് പോന്നപ്പോൾ തനിക്ക് ഒരാശ്രയം തന്നത് ഹിമയാണ് തന്റെ ഏറ്റവുമടുത്ത സുഹൃത്ത്..
വാഷ് റൂമിൽ ചെന്ന് മുഖവും കഴുകി അവൾ ഡോർ തുറക്കാനായി പോയി..

"ഇന്നും കുറെ കരഞ്ഞു അല്ലെ...
എന്തിനാ ആമി നിന്നെ മനസിലാക്കാത്ത ഒരാൾക്ക് വേണ്ടി നീ ഇങ്ങനെ...
നാളെ മുതൽ ബാങ്കിൽ പോയിക്കൊള്ളണം പറഞ്ഞില്ലെന്നു വേണ്ടാ..."

"നീ ഫ്രഷ് ആയിട്ട് വാ ഹിമ ഞാൻ കോഫി എടുത്തിട്ട് വരാം..." അവൾക്ക് മുഖം കൊടുക്കാതെ കിച്ചണിലേക്ക് നടക്കുമ്പോഴും സിദ്ധു ആയിരുന്നു മനസ്സ് നിറയെ....
 ഇന്ദീവരത്തിൽ എത്തുന്നത് വരെയുംതനിക്ക് അറിയില്ലായിരുന്നു സിദ്ധു അയാളുടെ അനിയന് ആണെന്ന്...

എന്നെ വലിച്ചു പുറത്തേക്ക് ഇടുമ്പോൾ സിദ്ധുവിന്റെ അമ്മവന്റെ മുഖത്തെ ചിരിയും പുച്ഛഭാവവും താൻ കണ്ടതാണ്...
മരിച്ചെന്ന് കരുതിയാൾ മുന്നിൽ വന്ന് നിന്നപ്പോൾ ഒരു നിമിഷം താനും ഒന്ന് ഞെട്ടിയതാണ്...
കപ്പിലേക്ക് കോഫി പകർന്നു ലീവിങ് റൂമിലേക്ക് ചെന്നു..

ഹിമ ഫോണുമായി സോഫയിലിരിക്കുകയാണ്.. തന്നെ കുറിച്ച് ഒന്നും അവൾക്ക് അറിയില്ല... ഒരിക്കലും അവൾ അതിന് വേണ്ടി ശ്രമിച്ചിട്ടുമില്ല....

കോഫി ഹിമയ്ക്ക് നേരെ നീട്ടി അവളും സോഫയിലേക്കിരുന്നു..

"ആമി...." കോഫി ഒരു സിപ്പ് എടുത്തതിനു ശേഷം ഹിമ തുടർന്നു
"സിദ്ധാർഥ് ഓഫീസിലേക്ക് വന്നിരുന്നു.."

സിദ്ധുവിന്റെ പേര് കേട്ടതു അടിവയറ്റിലൂടെ ഒരു വിറയൽ അനുഭവപ്പെട്ടു..അവൾക്കായി കാതോർത്തിരുന്നു..

"നാളെ നീ അഡ്വക്കേറ്റ് നിരഞ്ജനയുടെ ഓഫീസിലേക്ക് ചെല്ലണമെന്ന് പറയാനാണ്..
നീ ആയിട്ടുള്ള എല്ലാം ബന്ധവും അവന് ബാധ്യതയാണെന്ന്...

So... സിദ്ധാർത്ഥിന് മ്യൂച്ചൽ ഡിവോഴ്സ് വേണമെന്നാണ് പറയുന്നേ "

ഹിമയുടെ വാക്കുകൾ ഉള്ള് ഉലച്ചു എങ്കിലും അവളുടെ മുന്നിൽ കരയാതെ പിടിച്ചു നിന്നു...
ദേഷ്യം ഒന്ന് മാറി കഴിയുമ്പോൾ എല്ലാം പറഞ്ഞു മനസിലാക്കാം എന്ന് കരുതിയാണ് ഇത്രയും ദിവസം പിടിച്ചു നിന്നത്. പക്ഷെ ഇത് ഇപ്പൊ....

"ആമി നീ കേൾക്കുന്നുണ്ടോ...."

ഹിമയുടെ വാക്കുകളാണ് വാമികയെ തിരികെ കൊണ്ടു വന്നത്..

"ഞാനും വരാം നിന്റെ കൂടെ
തനിച്ചു പോകാൻ നിൽക്കേണ്ട..."

"ഞാൻ തനിയെ പോയിക്കൊള്ളാം...."
ഹിമയുടെ പിൻ വിളി കേൾക്കാതെ 
കോഫിയുമായി അവൾ ബാൽകാണിയിലേക്ക് ചെന്നു..

ആകാശം സന്ധ്യയുടെ ശോണിമായിൽ മുങ്ങി നിൽക്കുന്നു... സൂര്യൻ ചക്രവളത്തിലേക്ക് മറിഞ്ഞു തുടങ്ങി... കൂട്ടമായി കൂടണയാൻ പറന്നു അകലുന്ന പക്ഷികൾ...ഭൂമി തന്റെ പ്രിയനാൽ സിന്ദൂരം ചുവപ്പ് അണിഞ്ഞു നിൽക്കുമ്പോൾ
തന്റെ സിന്ദൂരം ആവേണ്ടവൻ താനിൽ നിന്ന് ഒത്തിരി അകലേയ്ക്ക് പോയ്‌ മറഞ്ഞു....

                            🌺🌺🌺

കാർ പാർക്ക്‌ ചെയ്ത് ഇറങ്ങുമ്പോഴും വാമികയുടെ കണ്ണുകൾ ചുറ്റും സിദ്ധുവിനായി പരുതി നടന്നു..

അഡ്വ നിരഞ്ജന എന്ന് ബോർഡ് എഴുതിയ റൂമിന് അടുത്തേക്ക് നടക്കവേ അവളുടെ ഹൃദയം മിടിക്കാൻ തുടങ്ങി..

നിരഞ്ജന സിദ്ധുവിന്റെ മുറപ്പെണ്ണ്....
താനേക്കാൾ മുന്നേ സിദ്ധുവിനെ ഹൃദയത്തിൽ ഏറ്റിയവൾ...
എന്നും എന്നെ ഒരു ശത്രു ആയിട്ട് മാത്രമേ അവൾ കണ്ടിട്ടുള്ളു....

ഒരു പക്ഷെ ഇന്ന് അവളുടെ വിജയമായിരിക്കും..
നിരഞ്ജനയുടെ അനുവാദം കിട്ടിയതും വാമിക ഓഫീസ് റൂമിനുള്ളിലേക്ക് പ്രവേശിച്ചു..

യെല്ലോ ബോർഡറിൽ വൈറ്റ് കളറിൽ മിറർ വർക്ക് ചെയ്ത സാരിയും യെല്ലോ ബ്ലൗസും ധരിച്ചിരിക്കുന്ന ഒരു യുവതി..
മുഖത്തേക്ക് പാറി കളിക്കുന്ന മുടിയിഴകൾ
നെറ്റിയിൽ ഒരു കുഞ്ഞി പൊട്ടും...
ചുണ്ടിൽ പുച്ഛചിരിയുമായി വാമികയുടെ വരവിനായി ഡോറിലേക്ക് നോക്കി ഇരിക്കുവാണ്..

വാമിക നിരഞ്ജനയുടെ മുന്നിൽ ഉള്ള ചെയർ നീക്കിയിട്ടിരുന്നു..

"പറഞ്ഞതിലും നേരത്തെ തന്നെ ആൾ ഇങ്ങ് എത്തിയല്ലോ..." പുച്ഛത്തോടെ നിരഞ്ജന വാമികയെ നോക്കി

"സിദ്ധു വന്നില്ലേ..." ചുറ്റും നോക്കിയിട്ട് പ്രതിക്ഷയോടെ നിരഞ്ജനയെ നോക്കി..

"സിദ്ധുവേട്ടൻ വരില്ല...
നിന്നെ കാണുന്നത് പോലും ആ മനുഷ്യന് അറപ്പ് ആണ്....ഇനി നിങ്ങൾ തമ്മിൽ കാണുന്നത് കോടതി മുറിയിൽ വെച്ചായിരിക്കും വാമിക വാസുദേവൻ.."

"നിരഞ്ജന പ്ലീസ് എനിക്ക് ഒന്ന് സിദ്ധുവിനെ കാണണം... എനിക്ക് പറയാനുള്ളത് കേട്ട് കഴിഞ്ഞാൽ സിദ്ധു ഇതിൽ നിന്ന് പിൻ മാറും എനിക്ക് ഉറപ്പ് ഉണ്ട്..."

"നിന്നെ കേൾക്കാൻ ഇനി സിദ്ധുവേട്ടൻ ഒരിക്കലും നിന്റെ മുന്നിലേക്ക് വരില്ല... ഞാൻ അതിന് ഇനി അനുവദിക്കുകയുമില്ല...
ഈശ്വരനായിട്ട് എനിക്ക് നൽകിയ അവസരമാണിത്...നീ ഇപ്പോ ഈ മ്യൂച്ചൽ ഡിവോഴ്സ് ഫോമിൽ സൈൻ ചെയ്താൽ മാത്രം മതി.."

"നിരഞ്ജന.... നീ.."

"സീ വാമിക എനിക്ക് ഇന്ന് കേസ് ഉള്ളതാണ്..
സൊ..."

നിരഞ്ജന വാമികയുടെ മുന്നിലേക്ക് കുറച്ചു പേപ്പർസും പേനയും നീട്ടി..

ഓരോ പേപ്പറിൽ ഒപ്പിടുമ്പോഴും അവളുടെ മിഴികൾ നിറഞ്ഞൊഴുകി...

ഓരോപ്പിലൂടെ തീർക്കാൻ കഴിയുന്ന ബന്ധമാണോ താന്റെയും സിദ്ധുവുന്റെയും...

"നീ ഇനിയും കരയണം വാമിക...
ഇതിലും കൂടതൽ ഞാൻ കരഞ്ഞിട്ടുണ്ട്...
സിദ്ധു ഏട്ടൻ നിനക്ക് വേണ്ടി എന്നെ തള്ളി പറഞ്ഞപ്പോൾ...
അന്നൊക്കെ നിന്നെ കൊല്ലാനുള്ള പക ആയിരുന്നു എനിക്ക്...
അവസാന വിജയം എനിക്ക് ഒപ്പം ആയില്ലേ...
ഇതിൽ ഇനി സിദ്ധുവേട്ടന്റെ ഒപ്പും കൂടി..
 സിക്സ് മന്ത്സ് കഴിഞ്ഞാൽ നിയമ പരമായി നീയും ഏട്ടനും വേർപിരിയും..
 പിന്നെ സിദ്ധുവേട്ടനും ഇന്ദീവരത്തിലെ സ്വത്തും എനിക്ക് സ്വന്തം...."
പൊട്ടിച്ചിരിയോടെ നിരഞ്ജന പറഞ്ഞു..

"ഈയൊരുപ്പ് കൊണ്ട് എല്ലാം അവസാനിച്ചെന്ന് നീ കരുതേണ്ട നിരഞ്ജന..
നിനക്കും നിന്റെ അച്ഛനും എന്നും ഇന്ദീവരത്തിലെ സ്വത്തിനോട് ആയിരുന്നു താല്പര്യം...
പിന്നെ എന്റെ സിദ്ധുവിനെ ഒരിക്കലും നിനക്ക് കിട്ടില്ല...
ആ മനസ്സ് എനിക്ക് അറിയാം മറ്റ് ആരെക്കാളും..
സത്യം അറിയുബോൾ സിദ്ധു എന്റെ അരികിലേക്ക് തന്നെ വരും.."
നിരഞ്ജന പൊട്ടിച്ചിരിച്ചു..
അവളുടെ മുഖത്ത് പുച്ഛം ആയിരിന്നു..

"നെക്സ്റ്റ് സൺ‌ഡേ എന്റെ എൻഗേജ്മെന്റ്
ആണ്... വുഡ്ബീയെ വാമിക അറിയും
ഇന്ദീവരം ഗ്രൂപ്പിന്റെ എംഡി സിദ്ധാർഥ് വർമ..."
നിരഞ്ജനയുടെ വാക്കുകൾ കേട്ടതും വാമികയുടെ ശരീരം തളർന്നു പോകുന്നത് പോലെ തോന്നി...
തന്റെ സിദ്ധു.... കണ്ണീർ തുള്ളികൾ കവിളിനെ തഴുകി നിലത്തേക്ക് പതിച്ചു ചിനി ചിതറി..

"ഇത് നിന്റെ ആഭരണങ്ങളും ഡ്രെസ്സും സർട്ടിഫിക്കറ്റും മറ്റുമാണ്...
പിന്നെ ഒരു ബ്ലാങ്ക് ചെക്കും ഉണ്ട്...
നിനക്ക് ആവിശ്യമുള്ള എമൗണ്ട് എഴുതി എടുക്കാം..." വാമികയുടെ നേർക്ക് ചെക്കും ഒരു ബാഗും നീക്കി വെച്ചിട്ട്
നിരഞ്ജന തന്റെ ഹാൻഡ്‌ബാഗും ഫയലുകളും എടുത്ത് പുറത്തേക്കിറങ്ങി...

സിദ്ധുവിന്റെ കയ്യൊപ്പ് ഉള്ള ചെക്കിലൂടെ വിരലോടിച്ചു...
തനിക്കുള്ള നഷ്ടപരിഹാരം...

സിദ്ധു നിന്നോളം വരില്ല എനിക്ക് ഒരു നഷ്ടവും...ചെക്ക് ടേബിലേക്ക് വെച്ചിട്ട് ബാഗുമായി
തന്റെ കാറിനരികിലേക്ക് നടന്നു...

 വാമിക പിൻ ഡോർ തുറന്ന് ബാഗ് വെച്ച്..
ഡ്രൈവിംഗ് സീറ്റിലേക്കിരുന്നു സ്റ്റീയറിങ്ങിൽ തല ചാഴ്ച്ചു..
അവളുടെ കണ്ണുനീർ സ്റ്റീയറിങ് നനച്ചു..
മനസ്സ് ആകെ കലങ്ങി മറിഞ്ഞു..

കുറച്ചു നേരം അങ്ങനെ കിടന്നതിന് ശേഷം വണ്ടി മുന്നോട്ട് എടുത്തു..
സിദ്ധുവും ഒത്തുള്ള അവരുടേതായ പ്രണയ നിമിഷങ്ങൾ മുന്നിൽ തെളിഞ്ഞു വന്നു..

നിന്നോളം ഒന്നിനെയും ഞാൻ മോഹിച്ചിട്ടില്ല....
നിന്നോളം ഒന്നിനെയും ഞാൻ പ്രണയിച്ചിട്ടില്ല...

വാമികയുടെ കണ്ണുകളിൽ ഇരുട്ട് പടർന്നു
പെട്ടെന്ന് കാർ എന്തിനെയോ തട്ടി നിന്നു....
ബോധം മറയുമ്പോഴും സിദ്ധുവിന്റെ രൂപമായിരുന്നു മുന്നിൽ തെളിയുന്നത്..

തുടരും
ഇവിടെ ആദ്യമായിട്ടാ.... മിന്നിച്ചേക്കണേ ❤

✍️Greeshma Vipin

❣️ വാമിക ❣️

❣️ വാമിക ❣️

5
1390

❣️ വാമിക ❣️ഭാഗം 0️⃣2️⃣മിഴികൾ മെല്ലെ ചിമ്മി തുറന്നു ആമി....ഫാൻ കറങ്ങുന്നത് കണ്ട് അവൾ ചുറ്റും നോക്കി...വലത് കൈയിലെ ക്യാനുൽ അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്..സിദ്ധുവിന്റെ ഓർമകളിൽ  മുഴു കിയപ്പോഴണ് തന്റെ മനസ്സ് തന്നിൽ നിന്ന് അകന്ന് പോയത്...എല്ലാം ആ ഒരു നിമിഷം അവസാനിച്ചിരുന്നെങ്കിൽ....ഒരു നിമിഷം അവൾ കണ്ണുകൾ ഇറുക്കി അടച്ചു..കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർക്കവേ അവളുടെ കണ്ണിൽ നിന്നും മിഴിനീർ തുള്ളികൾ കവിളിനെ ചുംബിച്ചിറങ്ങി....\"പറ അളിയാ....ഇല്ലെടാ എത്തിയില്ല... കുറച്ചു ലേറ്റ് ആവും ഞാൻ ലൂർദ് ഹോസ്പിറ്റലിലാ..അതൊക്കെ റൂമിൽ എത്തിയിട്ട് പറയാം..\"അപരിചിതമായ ശബ്‌ദം കേട്ടാണ് ആമി കണ്ണു തുറ