Aksharathalukal

നൂപുരധ്വനി 🎼🎼(9)

പിറ്റേന്ന് ഒരു ഫ്രീ അവർ നോട്സ് എഴുതിക്കൊണ്ടിരിക്കുകയാണ് ബാലു...കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ ബാലുവിന് പിടിപ്പത് ജോലിയുണ്ട്... അത്‌ കൊണ്ട് തന്നെ ക്ലാസുകൾ പലതും നഷ്ടപ്പെടുന്നുമുണ്ട്... എത്ര തിരക്കിലായാലും പക്ഷേ പഠനത്തിൽ അവനുഴപ്പില്ല.. ബിസിനസിലെ അവകാശിയായി തന്നെ അച്ഛൻ കാണുന്നുണ്ടെങ്കിലും അവന് അധ്യാപകനാകാനാണ് ആഗ്രഹം....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

(ഒരാഴ്ചയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിന് ബാലു ചെയർമാൻ സ്ഥാനത്തേക്ക് പത്രിക കൊടുത്തു കഴിഞ്ഞു... എതിർസ്ഥാനാർഥി തേർഡ് ഇയർ ബി. കോമിലെ ജിതേഷാണ് ... സ്പോർട്സിൽ പലയിനങ്ങളിലും പഠനത്തിലും ഒരുപോലെ മികവ് പുലർത്തുന്ന അവൻ ബാലുവിന്റെ സുഹൃത്ത് കൂടിയാണ്... അവനെ നിർബന്ധിച്ച് മത്സരത്തിന് പേര് കൊടുപ്പിച്ചത് ബാലുവും.... തിരഞ്ഞെടുപ്പ് കഴിഞ്ഞ് റിസൾട്ട്‌ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ചെയർമാൻ സ്ഥാനാർഥിയിൽ ഏറ്റവും വോട്ട് കിട്ടുന്നയാൾ ചെയർമാനും രണ്ടാം സ്ഥാനക്കാരൻ വൈസ് ചെയർമാനും ആകും... ബാക്കിയുള്ള വിവിധ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും കൂടി ചേർന്ന് കോളേജ് യൂണിയൻ അധികാരമേൽക്കും...)

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

പതിവില്ലാതെ ജനലിനടുത്തുള്ള ബെഞ്ചിലാണ് അവനിരുന്നത്... ക്ലാസിനുള്ളിൽ മുൻപിലൊക്കെ കോളേജ് ഫെസ്റ്റിനു വേണ്ടി കുട്ടികൾ പ്രാക്ടീസ് ചെയ്യുകയാണ്....തിരുവാതിരക്കളി പ്രാക്ടീസ് ചെയ്യുന്ന പെൺകുട്ടികൾക്കിടയിൽ പൂണ്ട് വിളയാടുകയാണ് രാഹുൽ....കണക്കിന് തിരിച്ചു കിട്ടുന്നുമണ്ട്.... അതൊന്നും ശ്രദ്ധിക്കാതെ കാര്യമായ എഴുത്തിലാണ് ബാലു....

എന്തോ ഒരു തോന്നലിൽ മെല്ലെ മുഖം ചെരിച്ച് പുറത്തേക്ക് നോക്കിയ ബാലുവിന്റെ മിഴികൾ തേടിയതെന്തോ കണ്ടെത്തിയത് പോലെ വിടർന്നു തെളിഞ്ഞു...
ചുറ്റും നോക്കിക്കൊണ്ട് വളഞ്ഞ വഴിയിലൂടെ ലൈബ്രറിയിലേക്ക് ഓടുന്നു ചിന്നു... അല്ല... അവന്റെ ചക്കി ...അവന്റെ ഹൃദയം വല്ലാതൊന്ന് പിടഞ്ഞു പോയി... അവളുടെ കാലുകളെക്കാൾ വേഗത്തിൽ തന്റെ ഹൃദയം മിടിക്കുന്നുണ്ടെന്ന് തോന്നി അവന്...


തൊട്ടടുത്ത നിമിഷം ബുക്കടച്ചു വച്ച് അവൻ ചാരിയിരുന്ന വാതിൽ തുറന്ന് പുറത്തിറങ്ങി വീണ്ടും ചാരി വച്ചു... പിന്നെ നേരെ ഗ്രൗണ്ടിലേക്കിറങ്ങി ലൈബ്രറി ലക്ഷ്യമാക്കി കുതിച്ചു.... മിക്ക ക്ലാസ്സിൽ നിന്നും പ്രാക്ടീസിന്റെ മേളങ്ങൾ കേൾക്കുന്നുണ്ട്... തിരുവാതിരയുടെയും ഒപ്പനയുടെയും ദഫ് മുട്ടിന്റെയും നാടോടിനൃത്തത്തിന്റെയും മാർഗം കളിയുടെയുമൊക്കെ പാട്ട്ശീലുകളും കൈത്താളങ്ങളും എങ്ങും പ്രതിധ്വനിച്ചു കേൾക്കുന്നുണ്ട്....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

(എല്ലാ വർഷവും ജൂൺ ജൂലൈ മാസങ്ങൾ ആ കോളേജിലെ അന്തരീക്ഷം ഇങ്ങനെയാകും.. എങ്ങും സംഗീതത്തിന്റെയും നൃത്തത്തിന്റെയും അലയൊലികൾ മുഴങ്ങും.... ആ ദിവസങ്ങളിൽ ക്ലാസുകളുടെ കാര്യത്തിൽ അത്ര നിഷ്കർഷയുണ്ടാകാറില്ല...പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂണിയന്റെ ആദ്യത്തെ ഉത്തരവാദിത്വമാണ് കോളേജ് ഫെസ്റ്റ്... അത്‌ കൊണ്ട് തന്നെ കോളേജ് ഫെസ്റ്റ് ഒരു മഹോത്സവം പോലെ ആഘോഷിക്കപ്പെടും.... വിവിധ ഇനങ്ങളിൽ വിജയിക്കുന്ന ആദ്യ രണ്ട് സ്ഥാനക്കാർ ഓഗസ്റ്റിൽ നടക്കുന്ന ഇന്റർ കോളേജ് ഡി-സോൺ കലോത്സവത്തിനായി തയ്യാറെടുക്കാൻ തുടങ്ങും...അവരുടെ പ്രാക്ടീസ് പക്ഷേ ഓഡിറ്റോറിയത്തിലാകും നടക്കുക... വർഷങ്ങളായി ഡി -സോൺ കലോത്സവത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലുമൊന്ന് കരസ്ഥമാക്കിയേ ആ കോളേജിലെ മിടുക്കർ മടങ്ങി വരൂ...

ആ മേളം കഴിഞ്ഞാൽ പിന്നെ സ്പോർട്സ് ദിനങ്ങളാണ്.. വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്‌, മുതൽ ജാവെലിൻ ത്രോയും ഡിസ്‌കസ് ത്രോയുമുൾപ്പെടെ ഒരുമാതിരിപ്പെട്ട ഒളിമ്പിക് ഇനങ്ങളിലൊക്കെ മത്സരങ്ങൾ നടക്കും... അതിലെ വിജയികൾ ഇന്റർ കോളേജ് സ്പോർട്സ് ഫെസ്റ്റിന് പോകും... കഴിഞ്ഞ വർഷങ്ങളിൽ പക്ഷേ സ്പോർട്സിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല ആ കോളേജിന്റേത്...അത് കൊണ്ട് തന്നെ പുതിയ യൂണിയനുകൾക്കൊരു വെല്ലുവിളിയാണ് സ്പോർട്സ്...

ഇതൊക്കെ കഴിഞ്ഞ് സെപ്റ്റംബർ മുതലങ്ങോട്ട് പിന്നെ പഠനം മുറുകും... അനാവശ്യമായി ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നവർക്കും മുടങ്ങുന്നവർക്കും വർക്കുകൾ സമയത്തിന് സബ്‌മിറ്റ് ചെയ്യാത്തവർക്കുമൊക്കെ കഠിനമായ പിഴ ഈടാക്കുന്നത് കൊണ്ട് കുട്ടികൾ കഴിവതും ഉഴപ്പില്ല... കാരണം ഇത്ര കുറഞ്ഞ ഫീസിൽ തങ്ങൾക്ക് മറ്റൊരു പ്രൈവറ്റ് കോളേജിലും പഠിക്കാനാകില്ലെന്ന് എല്ലാവർക്കും അറിയാം....)

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵


ഓടിയണച്ച് ലൈബ്രറിയിൽ എത്തുമ്പോൾ പതിവുള്ള കുട്ടികൾ കൂടിയില്ല അവിടെ...എല്ലാവരും പ്രാക്ടീസിലാകും.. അവൻ ഓർത്തു...ലൈബ്രേറിയൻ സുധാകരേട്ടൻ... അൻപത് വയസ്സോളം പ്രായമുണ്ട് അദ്ദേഹത്തിന്.. ഇരുപത് വർഷത്തോളമായി അദ്ദേഹം ഇവിടെ ജോലി ചെയ്യുന്നുണ്ട്... അദ്ദേഹം ഇരുന്ന് പുസ്തകം വായിക്കുകയാണ് ... അവനെ കണ്ടതുമദ്ദേഹം ഒന്ന് പുഞ്ചിരിച്ചു.. അവൻ തിരിച്ചും... അവൾ തന്റെ ഡിപ്പാർട്മെന്റ് ആയത് കൊണ്ട് മലയാളം സാഹിത്യത്തിന്റെ ഭാഗത്തേക്കാകും പോയതെന്ന് അവനൂഹിച്ചു...അവൻ മെല്ലെ അവിടേക്ക് നടന്നു.. ഉയർന്ന് വരുന്ന ഹൃദയമിടിപ്പ് അവൻ കേട്ടില്ലെന്ന് നടിച്ചു... അവളോട് എന്തായാലും  ഇന്ന് സംസാരിച്ചേ തീരുവെന്ന് മനസ്സിലുറപ്പിച്ചു അവൻ....

അവളെ തേടിയലഞ്ഞ കണ്ണുകൾ ഒരു കാഴ്ചയിൽ തറഞ്ഞു നിന്നു പോയി... രണ്ട് റാക്കുകൾക്കിടയിൽ ഒരു ചെറിയ മേശയിൽ തല വച്ചു കിടക്കുന്നു അവൾ... ജനലിന്റെ വശത്തേക്ക് നോക്കി കിടക്കുന്നത് കൊണ്ട് അവളുടെ മുഖം അവന് കാണാൻ സാധിച്ചില്ല.... പക്ഷെ അവൾക്കെന്തോ സങ്കടമുള്ളത് പോലെ തോന്നി അവന്... ആ തോന്നൽ ശരി വച്ചു കൊണ്ട് അവൾ പെട്ടെന്ന് എഴുന്നേറ്റിരുന്ന് നിറഞ്ഞൊഴുകിയ കണ്ണുകൾ അമർത്തി തുടച്ചു.... അവൻ വേഗമൊരു റാക്കിന് പുറകിലേക്ക് മാറി... രണ്ട് പുസ്തകങ്ങൾ ശബ്ദമില്ലാതെ എടുത്ത് മാറ്റി വച്ചു.. ആ വിടവിലൂടെ അവനവളെ നോക്കി നിന്നു...അവളുടെ കണ്ണിലെ കരിമഷി പകുതിയും കണ്ണീരിനൊപ്പം ഒലിച്ചു പോയിരിക്കുന്നു... അവളുടെ കണ്ണുനീർ അവനെ പൊള്ളിക്കുന്നുണ്ടായിരുന്നു.... നെഞ്ച് വല്ലാതെ വിങ്ങുന്നതവനറിഞ്ഞു....

മേശമേലിരുന്ന ഒരു പുസ്തകം തുറന്നവൾ കയ്യിലെ പെൻസിൽ കൊണ്ട് അതിലെന്തോ 
വരയ്ക്കാൻ തുടങ്ങി...അതൊരു ഡ്രോയിങ് ബുക്കാണെന്ന് അവന് മനസ്സിലായി...ഇടയ്ക്കൊക്കെ കണ്ണുകൾ തുടയ്ക്കുന്നുമുണ്ടവൾ ...അവളെന്താണ് വരയ്ക്കുന്നതെന്നറിയാൻ അവന് ആഗ്രഹം തോന്നി... അവനവളുടെ ചലനങ്ങൾ നോക്കി നിന്നു... അവൾക്ക് മുൻപിലേക്ക് പോകാൻ സമയമായിട്ടില്ലെന്ന് ആരോ ഉള്ളിലിരുന്ന് പറയുന്നത് പോലവന് തോന്നി....

കുറച്ച് കഴിഞ്ഞതും ആ ബുക്ക്‌ മടക്കി നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ എഴുന്നേറ്റ് പുറത്തേക്ക് പോയി... അവനത് നോക്കി നിന്നതേ ഉള്ളൂ... അവൾ പോയിക്കഴിഞ്ഞതും അവനും മെല്ലെ പുറത്തേക്കിറങ്ങി ക്ലാസ്സിലേക്ക് പോയി...കുറച്ച് ദൂരത്തിൽ അവൾ കാണാതെ വന്നത് കൊണ്ട് അവളവനെ കണ്ടതുമില്ല...അവൾ ക്ലാസിനുള്ളിലേക്ക് കയറിപ്പോകുന്നത് കണ്ടിട്ടാണ് അവൻ ക്ലാസ്സിലേക്ക് കയറിയത്...അപ്പോഴേക്കും പ്രാക്ടീസ് കഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങിയിരുന്നു.. അവനാരെയും ശ്രദ്ധിക്കാതെ സീറ്റിൽ പോയിരുന്നു...

\"ഡാ... നീയിതെവിടേക്കാ മുങ്ങിയേ.. എന്നോടൊന്നും പറഞ്ഞില്ലല്ലോ... ന്നാ ഞാൻ നോട്സ് കംപ്ലീറ്റ് ചെയ്തിട്ടുണ്ട്...\"
അവന്റെ ബുക്കുകൾ മുന്നിലേക്ക് നീക്കി വച്ചു കൊണ്ട് രാഹുൽ ബാലുവിനടുത്തിരുന്നു... ശബ്ദമൊന്നും കേൾക്കാതെ നോക്കുമ്പോഴാണ് എന്തോ ആലോചനയിലിരിക്കുന്ന ബാലുവിനെ അവൻ കാണുന്നത്...അവന്റെ മുഖം വാടിയിരിക്കുന്നത് കണ്ടതും രാഹുലിന്റെ പുരികം ചുളിഞ്ഞു..

\"എന്താടാ.. നീയെന്താ ഇങ്ങനെയിരിക്കണേ?\"
രാഹുൽ ആവലാതിയോടെ ചോദിച്ചു...
ബാലു അവനെ നോക്കി.. പിന്നെയുണ്ടായതെല്ലാം അവനെ പറഞ്ഞു കേൾപ്പിച്ചു... രാഹുലും ചിന്തയിലാണ്ടു...
\"എന്തിനാവും ഡാ അവൾ കരഞ്ഞത്? അവളാ ബുക്കിൽ എന്താകും വരച്ചത്? \"
ബാലു താഴ്ന്ന സ്വരത്തിൽ ചോദിച്ചു...
രാഹുലിന് എന്ത് പറയണമെന്ന് അറിയാതെയായി.. ബാലുവിന്റെ മനസ്സ് പിടയ്ക്കുന്നത് അവനറിയുന്നുണ്ടായിരുന്നു...

\"ആ കണ്ണീര്.. എനിക്ക്.. എനിക്ക് സഹിക്കാൻ പറ്റുന്നില്ലെടാ... ഇന്നേ വരെ മറ്റൊന്നും എന്നെയിത്ര വേദനിപ്പിച്ചിട്ടില്ല... \"
ബാലുവിന്റെ കണ്ണുകൾ ഈറനാവുന്നത് രാഹുൽ അദ്‌ഭുതത്തോടെ നോക്കിയിരുന്നു... എന്തൊക്കെ വിഷമങ്ങളുണ്ടെങ്കിലും ഒരു പുഞ്ചിരിയിൽ ഒതുക്കുന്നവനാണ് തന്റെ ബാലു... അവന്റെ നിറഞ്ഞ കണ്ണുകളിൽ നിന്ന് രാഹുലിന് ഒന്ന് വ്യക്തമായി... ആ പെൺകുട്ടി അവനുള്ളിൽ അത്രയേറെ ആഴത്തിൽ വേരുറച്ചു പോയിരിക്കുന്നു... ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഒരാൾക്ക് മറ്റൊരാളെ ഇത്ര ആഴത്തിൽ പ്രണയിക്കാനാകുമോ.. രാഹുലിന് വീണ്ടും അദ്‌ഭുതം തോന്നി.....

പെട്ടെന്നെന്തോ ഓർത്തത് പോലെ ബാലു രാഹുലിന്റെ കയ്യിൽ പിടിച്ചു...
\"ഡാ... എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം അവളുടെയാ ഡ്രോയിങ് ബുക്കിലുണ്ടെന്നെന്റെ മനസ്സ് പറയുന്നു.. എനിക്കത് കാണണം.. എത്രയും വേഗം.. നിനക്കെന്നെ സഹായിക്കാൻ പറ്റുമോ...\"
ബാലു ചോദിച്ചു..
\"അതെന്ത് ചോദ്യമാ ബാലു.. ഞാനൊരു തവണ പറഞ്ഞതല്ലേ നിനക്ക് വേണ്ടി ഞാനെന്തിനും തയ്യാറാണെന്ന്.. നീ പറഞ്ഞോ.. ഞാൻ ചെയ്യാം...\"
രാഹുൽ പറഞ്ഞ് നിർത്തുമ്പോഴേക്കും ബാലു അവനെ കെട്ടിപ്പിടിച്ചിരുന്നു... പതിയെ വിട്ട് മാറി ബാലു രാഹുലിനോട് തന്റെ പദ്ധതി വിവരിച്ചു... അത് സമ്മതിച്ചു കൊണ്ട് രാഹുൽ തല കുലുക്കുകയും ചെയ്തു...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

പിറ്റേന്ന് ബാലു വന്നതും തല വേദനിക്കുന്നു എന്നും പറഞ്ഞ് ജനാലയ്ക്കൽ പോയിരുന്ന് അവിടിരുന്ന കുട്ടിയെ തന്റെ സീറ്റിലേക്കിരുത്തി... ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുമ്പോഴും അവന്റെ കണ്ണുകൾ ഇടയ്ക്കിടെ പുറത്തേക്ക് നീണ്ടു... പക്ഷേ അവനെ നിരാശപ്പെടുത്തിക്കൊണ്ട് അവളന്ന് ലൈബ്രറിയിലേക്ക് പോകുന്നതവൻ കണ്ടില്ല ... അവസാനത്തെ അവറിന് തൊട്ട് മുൻപ് അവളെയൊന്ന് കാണണമെന്ന് തോന്നി അവൻ വെറുതെ ഉലാത്തുന്നത് പോലെ അവളുടെ ക്ലാസിനു മുൻപിലൂടെ ഒന്ന് നടന്നു... അപ്പൊ കണ്ടു.. കൂട്ടുകാരികളോട് വായിട്ടലയ്ക്കുന്ന ചക്കിയെ... അവന്റെ വായ തുറന്നു പോയി.. തലേന്ന് പതുങ്ങിയിരുന്നു കരഞ്ഞ പെണ്ണാണോ അത്‌..ഡ്രെസ്സിങ് സ്റ്റൈൽ ഇന്ന് വ്യത്യാസമുണ്ടെന്ന് തോന്നി അവന്... കൂടാതെ കണ്ണുകൾ എഴുതിയിട്ടുമില്ല...അവനെന്തോ സംശയം തോന്നി... അവന്റെ കണ്ണുകൾ  ആ ക്ലാസിനുള്ളിൽ മുഴുവൻ പരതി...എന്തോ തേടും പോലെ...
കുട്ടികൾ ശ്രദ്ധിക്കുന്നുവെന്ന്  തോന്നിയതും അവൻ മെല്ലെ അവിടെ നിന്നും വലിഞ്ഞു.. അവൻ ക്ലാസ്സിലേക്ക് കയറിപ്പോയതും വരാന്തയുടെ അങ്ങേ അറ്റത്തുള്ള വാഷ്റൂമിൽ നിന്നും ചിന്നു പുറത്തേക്കിറങ്ങി വന്നു.. അവൾ ക്ലാസ്സിലേക്ക് നടന്നു കയറിയതും ടീച്ചർ വന്നു...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

പിറ്റേന്ന് ബാലു വീണ്ടും ജനലരികിൽ കാത്തിരുന്നു...പതിവുള്ള പ്രാക്ടീസ് നടക്കുന്ന സമയം... അവന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് ചിന്നു പാത്തുപതുങ്ങി ചുറ്റും നോക്കിക്കൊണ്ട് സ്ഥിരം വഴിയിലൂടെ ലൈബ്രറി ലക്ഷ്യമാക്കി ഓടുന്നതവൻ കണ്ടു...

\"ഇവളെന്താ മോഷ്ടിക്കാൻ പോകുന്നത് പോലെ ഇങ്ങനെ പതുങ്ങുന്നേ...അതും നേരെ പോകാതെ വളഞ്ഞു ചുറ്റി പോകുന്നു... ആരിൽ നിന്നോ ഓടിയൊളിക്കുന്നത് പോലെ..മ്?\"
അവൻ ആലോചിച്ചു... പിന്നെ പെട്ടെന്ന് തന്നെ ചാടിയെഴുന്നേറ്റ് രാഹുലിനെയും വലിച്ചു പൊക്കി ലൈബ്രറിയിലേക്കോടി... പോകുന്ന വഴി പ്ലാൻ ഒന്ന് കൂടി രാഹുലിനെ ഓർമ്മിപ്പിക്കാനും അവൻ മറന്നില്ല...

സുധാകരേട്ടൻ പതിവ് പോലെ പുസ്തകം വായിച്ചിരിപ്പുണ്ട്...ബാലുവിനെ കണ്ടതും പതിവ് പോലെ അദ്ദേഹം പുഞ്ചിരിച്ചു... അവൻ രാഹുലിനെ നോക്കി കണ്ണ് കാട്ടിയിട്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു... അദ്ദേഹത്തിന്റെ മേശയിൽ ഒരു വശത്ത് cctv   ഫുടേജ് കണക്ട് ചെയ്ത കമ്പ്യൂട്ടർ സ്ക്രീനുണ്ട്...

അവൻ പതിയെ മേശയിലേക്ക് കൈ കുത്തി ചാഞ്ഞു നിന്നു.. പിന്നെ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി.. സുധാകരേട്ടൻ തിരിച്ചും സംസാരിച്ച് തുടങ്ങിയതും അവൻ മെല്ലെ കമ്പ്യൂട്ടറിന്റെ പ്ലഗ് വിടുവിച്ചിട്ടു.. ഫുട്ടേജസ് ഡിസ്‌ക്കണക്ട് ആയതും അവൻ ഒന്നും ഭാവിക്കാതെ സംസാരം തുടർന്നു...

ഇതേസമയം അകത്ത്....

\"പെങ്ങളേ...\"
രാഹുലിന്റെ നീട്ടിയുള്ള വിളി കേട്ടാണ് ചിന്നു വരച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും മുഖമുയർത്തി നോക്കിയത്.. പെട്ടെന്ന് തന്നെ പുസ്തകം അടച്ച് വച്ചിട്ട് അവൾ എഴുന്നേറ്റ് നിന്നു...
\"എ.. എന്താ?\"
അവളുടെ സ്വരം ഇടറിപ്പോയി...ബാലുവിനൊപ്പം അവനെ കണ്ടിട്ടുണ്ടെന്ന് അവളോർത്തു.. ഇനി തന്നെക്കുറിച്ച് അവനോട് പറയുമോ... ഒരു നിമിഷം അവൾ പതറി...

\" എന്റെ പേര് രാഹുൽ..ഞാനും മലയാളം ഡിപ്പാർട്മെന്റാ...എനിക്കേ ഒരു പുസ്തകം എടുത്ത് തരാമോ.. ഞാൻ കുറേ നോക്കി..കിട്ടിയില്ല.. സുധാകരേട്ടനാ പറഞ്ഞത് കുട്ടി സ്ഥിരം വരുന്നത് കൊണ്ട് കണ്ടിട്ടുണ്ടാകാൻ വഴിയുണ്ടെന്ന്...\"
അവളൊന്ന് സമ്മതത്തോടെ തല കുലുക്കി...
അവൻ പുസ്തകത്തിന്റെ പേര് പറഞ്ഞു കൊടുത്തു.. അത്‌ അടുത്ത റാക്കിലാണെന്ന് അറിയുന്നത് കൊണ്ട് അവളവിടേക്ക് നടന്നു...രാഹുൽ തന്നെ അറിയാത്തത് പോലെ പെരുമാറിയത് അവൾക്കൊരു ആശ്വാസം നൽകി...

ആ തക്കത്തിന് അവൻ അവളുടെ പുസ്തകം തുറന്ന് ഓരോ ചിത്രമായി മൊബൈലിലേക്ക് പകർത്താൻ തുടങ്ങി.. ഓരോ ചിത്രം കാണും തോറും രാഹുലിന്റെ കണ്ണുകൾ വികസിച്ചു... ചുണ്ടിൽ ചിരി വിരിഞ്ഞു... അവനൊരുപാട് സന്തോഷം തോന്നി... അവൾ വരുന്നുവെന്ന് മനസ്സിലാക്കി അവൻ അവസാനത്തെ ചിത്രവും വേഗത്തിൽ പകർത്തി പുസ്തകം അടച്ചു വച്ച് മൊബൈൽ പോക്കറ്റിലേക്കിട്ടു...

അവൾ അവനരികിലെത്തി പുസ്തകം നീട്ടി.. അവനത് വാങ്ങി.. നന്ദിയും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി.. രാഹുലിനെ കണ്ടതും ബാലു വേഗം പ്ലഗ് തിരിച്ചു കുത്തി... സുധാകരേട്ടനോട് യാത്ര പറഞ്ഞ് പുറത്തേക്ക് പോകാൻ തുനിഞ്ഞു...
\"ബാലു \"
അദ്ദേഹത്തിന്റെ വിളി കേട്ടവൻ തിരിഞ്ഞു നോക്കി...
\"ആ കുട്ടി കരയുന്നത് ഞാനും പല തവണ കണ്ടിട്ടുണ്ട്.. പേർസണൽ കാര്യമായിരിക്കുമെന്ന് അറിയുന്നത് കൊണ്ട് ചോദിക്കാൻ പോയില്ല... കഴിഞ്ഞ ദിവസം താൻ അത്‌ നോക്കി നിൽക്കുന്നത് കണ്ടിരുന്നു... അതൊരു പാവമാണെന്നു തോന്നുന്നു.. സഹായിക്കാൻ പറ്റിയാൽ വലിയ കാര്യമാകും...തന്നെ സഹായിക്കാൻ ഞാനുണ്ടാകും \"

അദ്ദേഹം പറഞ്ഞത് കേട്ട് ബാലുവിന്റെ മുഖത്ത് മനോഹരമായൊരു ചിരി വിരിഞ്ഞു...അവൻ തിരിഞ്ഞു നോക്കുമ്പോൾ രാഹുലിന്റെ ചുണ്ടിലും ഉണ്ടായിരുന്നു ഒരു പുഞ്ചിരി...
\"താങ്ക് യൂ സുധാകരേട്ടാ... എനിക്കിഷ്ടമാ സുധാകരേട്ടാ അവളെ... അത്‌ കൊണ്ടാ കണ്ണീര് കണ്ട് നിൽക്കാൻ പറ്റുന്നില്ല... ഇനിയവൾ കരയാൻ പാടില്ല... അതിനാണീ ശ്രമം...\"
പറഞ്ഞിട്ട് ബാലു രാഹുലിനൊപ്പം പുറത്തേക്ക് നടന്നു പോയി...

ഒരു നെടുവീർപ്പോടെ കമ്പ്യൂട്ടറിലേക്ക് ഒന്ന് നോക്കി അദ്ദേഹം വായന തുടർന്നു...

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼

ഗയ്‌സ്..കൺഫ്യൂഷൻ ഉണ്ടാകാൻ ചാൻസുണ്ട്... അല്ലേ..

ബാലു സ്നേഹിച്ചത് രുദ്രവേണി എന്ന ചിന്നുവിനെ ആണ്... പക്ഷെ അവൾക്കൊരു ഇരട്ട സഹോദരിയുണ്ടെന്നും അവളുടെ പേരാണ് ചക്കിയെന്നും അവനറിയില്ല... പലയിടത്തു വച്ച് കാണുന്നത് രണ്ട് പേരെയാണെന്നും അവനറിയില്ല...

ഇപ്പോ ഓക്കേ ആയില്ലേ.... 😋

നൂപുരധ്വനി 🎼🎼 (10)

നൂപുരധ്വനി 🎼🎼 (10)

4.5
8477

കോളേജിൽ നിന്നും വീട്ടിലെത്തി ഓടിയാണ് സ്റ്റെപ്പുകൾ കയറി ബാലു മുറിയിലേക്ക് പാഞ്ഞത്... നേരം ഏകദേശം രാത്രി എട്ട് മണിയായിട്ടുണ്ട്... ലൈബ്രറിയിൽ നിന്ന് പുറത്തിറങ്ങിയ നേരം തൊട്ട് നിലം തൊട്ടിട്ടില്ല ബാലു.. ഇലക്ഷന്റെ തിരക്കുകളിൽ ഓടി നടക്കുമ്പോഴും തന്റെ മൊബൈലിലേക്ക് രാഹുൽ അയച്ചു തന്ന ചിത്രങ്ങളിൽ എന്താകുമെന്ന ആകാംക്ഷ അവനിൽ ഏറിക്കൊണ്ടിരുന്നു...രാഹുലിനോട് ചോദിച്ചപ്പോഴാകട്ടെ \"അതങ്ങനെ പറഞ്ഞാൽ ശരിയാകില്ല.. നീ തന്നെ നോക്കിയാൽ മതി\"എന്ന് പറഞ്ഞ് രാഹുൽ കയ്യൊഴിഞ്ഞു...സമാധാനത്തോടെ ഒരിടത്തിരുന്ന് നോക്കണമെന്ന് കരുതിയത് കൊണ്ട് വീട്ടിൽ പോയിട്ടാകാമെന്ന് വിചാരിച്ചിരുന്