Aksharathalukal

കൃഷ്ണകിരീടം : 03



\"ഇതു വല്ല്യ ശല്യമായല്ലോ... മാറി നിൽക്ക് കിളവാ... \"
അതുംപറഞ്ഞ്  ഡ്രൈവർ കേശവമേനോനെ പിടിച്ചുതള്ളി... അയാൾ പുറകിലേക്ക് തെറിച്ചുവീണു... എന്നാൽ സുരക്ഷിതമായ രണ്ടു കൈകൾ അദ്ദേഹത്തെ വീഴാതെ താങ്ങിനിർത്തി... മേനോൻ തലയുയർത്തി നോക്കി... 

\"ആദി... മോനേ നീ... \"
ആദി അയാളെ നേരെ നിർത്തിയതിനുശേഷം ആ ഡ്രൈവറുടെയടുത്തേക്ക് നടന്നു... പെട്ടന്നവൻ കാലുയർത്തി ഡ്രൈവറുടെ നെഞ്ചിലൊരു ചവിട്ടു കൊടുത്തു... അയാൾ ലോറിയിയിൽചെന്നിടിച്ചു നിന്നു... ആദി ചെന്ന് അയാളുടെ കോളറിൽ പിടിച്ചു... 

\"വേണ്ട മോനെ അവനെ ഒന്നും ചെയ്യേണ്ട... \"
മേനോൻ പറഞ്ഞു... ആദി തിരിഞ്ഞ് മേനോനെ നോക്കി... പിന്നെ ഡ്രൈവറുടെ കോളജിലെ പിടുത്തം വിട്ടു... 

പൊന്നുമോനെ... നിന്റെ ഗുണ്ടായിസം അവിടെ.. നിന്റെ നാട്ടിൽ... ഇത് സ്ഥലം മാറിയിട്ടാണ്... ഇവിടെ വന്ന് പോക്കിരിത്തരം കാണിച്ചാൽ... എന്റെ മോൻ നേരാവണ്ണം എണീറ്റുപോകില്ല... അതുകൊണ്ട് നേരായ വാടക വാങ്ങിച്ച് വണ്ടിവിടാൻനോക്ക്... എത്രയാണ് നിന്റെ വാടക... സത്യസന്ധമായി പറയണം... 

\"രണ്ടായിരത്തി എണ്ണൂറ്... \"
അയാൾ വിക്കിവിക്കി പറഞ്ഞു... 

രണ്ടായിരത്തി എണ്ണൂറ്... അപ്പോൾ ആയിരത്തി എഴുനൂറ് രൂപ കൂടുതലാണ് പറഞ്ഞതല്ലേ... ഇങ്ങനെ മറ്റുള്ളവരെ പറ്റിച്ചുണ്ടാക്കുന്ന പണംകൊണ്ട് തനിക്കെന്തെങ്കിലും നെയ്പ്പുണ്ടാകുമോ... അതധികം ചിലവായിപ്പോവുകയല്ലേയുള്ളൂ... ഇനിയെങ്കിലും സത്യസന്ധമായി ജീവിക്കാൻ നോക്ക്... \"
ആദി ആ വൃദ്ധന്റെ കയ്യിൽനിന്നു മൂവായിരം രൂപയെടുത്ത് ആ ഡ്രൈവർക്ക് കൊടുത്തു... നിന്റെ വാടകയിലും കൂടുതലുണ്ട്... അത് ഇവരുടെ സന്തോഷത്തിന്... എന്നാൽ പെട്ടന്ന് സ്ഥലം കാലിയാക്കാൻ നോക്ക്... \"
ഡ്രൈവർ ലോറിയിൽ കയറി അവിടെനിന്നും പോയി... ആദി തിരിഞ്ഞ് എല്ലാവരേയും നോക്കി... എല്ലാവരും സ്ഥംഭിച്ച് നിൽക്കുകയായിരുന്നു... പെട്ടന്നാണ് അവന്റെ കണ്ണ് ആ വീടിന്റെ വാതിൽക്കലേക്ക് ചെന്നത്... അവിടെ നിൽക്കുന്ന പെൺകുട്ടിയുടെ മുഖത്ത് അവൻ ഒരു നിമിഷം നോക്കി നിന്നു... പിന്നെ തിരിഞ്ഞു നടന്നു.... 

\"മിടുക്കൻ... ആള് ഉഷാറാണ് കേട്ടോ... ആരാണവൻ... \"
ആ പ്രായമായ മനുഷ്യൻ ചോദിച്ചു... 

എന്റെ മൂത്ത മകനാണ്... ആദികേശവ്... ഇവൻ ഒരാഴ്ചമുമ്പ് ബിസിനസ്സിന്റെ ആവശ്യത്തിന് ഡൽഹി വരെ പോയതായിരുന്നു... ഇന്നു വരുമെന്ന് പറഞ്ഞിരുന്നു... കരക്ട് സമയത്താണ് അവനെത്തിയത്... \"

\"ഈ ഒരു മകൻ മാത്രമേയുള്ളോ നിങ്ങൾക്ക്... \"
അയാൾ ചോദിച്ചു... 

അല്ല ഒരാൾ കൂടിയുണ്ട്... സൂര്യകേശവ്... ഇവർ രണ്ടുപേരുംകൂടിയാണ് ബിസിനസ് നടത്തുന്നത്... അതു പോട്ടെ നിങ്ങളെ പരിചയപ്പെടാൻ മറന്നു... \"

അതു ശരിയാണ്... ഞാൻ ഗോവിന്ദമേനോൻ... എന്റെ മകന്റെ കുട്ടികളാണ് കൂടെയുള്ളത്... മൂത്തത് കൃഷ്ണേന്ദു... ഇളയവൾ ദേവനന്ദ... ഇവരുടെ അച്ഛനുമമ്മയും... \"

\"അറിയാം... ഗോപിമാഷ് പറഞ്ഞിരുന്നു... \"
കേശവമേനോൻ പറഞ്ഞു... എന്തായാലും നിങ്ങൾ ഇവിടെത്തന്നെ നിൽക്കാതെ അകത്തേക്ക് കയറിയിരിക്ക്... സാധനങ്ങൾ രാമനും മറ്റു ജോലിക്കാരും അകത്തേക്ക് വച്ചോളും അവരിപ്പോൾ വരും... \"
അയാൾ തിരിഞ്ഞ് രാമനെ നോക്കി... 

\"രാമാ മറ്റുള്ളവർ വരുന്നതിനു മുന്നേ നീ നിനക്ക് കഴിയുന്ന സാധനങ്ങൾ അകത്തേക്ക് വച്ചോളൂ... \"

\"ശരിയങ്ങുന്നേ... രാമൻ അയാൾക്ക് കഴിയുന്ന സാധനങ്ങൾ അകത്തേക്കു വച്ചു... \"

ഈ സമയം ആദി തന്റെ മുറിയിലെ ജനൽപ്പൊളി തുറന്ന് ആ വീട്ടിലേക്ക് നോക്കി... അവന്റെ കണ്ണുകൾ കൃഷ്ണയെ തിരയുകയാണ്... എന്നാൽ അവളേയും കൂട്ടി നിർമ്മല അകത്തേക്ക് പോയിരുന്നു... ആദി കട്ടിലിൽ ഇരുന്നു... 
\"എന്താണ് ഞാൻ കാണുന്നത്... അവൾ അവളെങ്ങനെ ഇവിടെ... \"
അവൻ വീണ്ടും ജനൽവഴി അവിടേക്ക് നോക്കി... തന്റെ നേഴ്സ് തുറന്ന് അതിൽ സൂക്ഷിച്ച ഒരു ഫോട്ടോ എടുത്തു നോക്കി...പിന്നെ ഡ്രസ്സ് മാറ്റി ബാത്രൂമിലേക്ക് നടന്നു... 

ഈ സമയം നിർമ്മല കൃഷ്ണയേയും ദേവനന്ദയേയും കൂട്ടി വീടെല്ലാം കാണിച്ചുകൊടുക്കുകയായിരുന്നു... 

\"മക്കൾക്ക് വീടെല്ലാം ഇഷ്ടപ്പെട്ടോ... \"
നിർമ്മല ചോദിച്ചു... 

\"ഒരുപാടിഷ്ടമായി... പഴയൊരില്ലം പോലെയുണ്ട്... ഇവിടെ ഇതിനുമുമ്പ് ആരും താമസിക്കാറില്ലേ... \"
കൃഷ്ണ ചോദിച്ചു... 

കഴിഞ്ഞ നാലുവർഷം വരെ ഞങ്ങൾ ഇവിടെയാണ് താമസിച്ചിരുന്നത്... പിന്നെ മക്കൾ ആ വീട് പണിതപ്പോൾ അങ്ങോട്ട് താമസം മാറ്റി... എന്നാലും ആഴ്ചയിലൊരിക്കൽ ഈ വീട് വൃത്തിയാക്കിയിടും... അങ്ങേരുടെ മുത്തശ്ശൻ പണിത വീടാണ്... അത്രയും പഴക്കമുണ്ട് വീടിന്... എന്നാലും ഇപ്പോഴും ഒരു കേടുപോലുമില്ലാതെ നിൽക്കുന്നുണ്ട്... \"

ഈ വീട് ദിവസവും വൃത്തിയാക്കാനാണ് പാട്... ഇത്രയും വലിയ വീടാണെന്ന് ഞങ്ങളറിഞ്ഞില്ല... \"

\"എന്താ പേടിയാകുന്നുണ്ടോ...\"

\"സത്യമായിട്ടും പേടിയുണ്ട്... നിങ്ങൾ നല്ല വൃത്തിപോലെ കൊണ്ടുനടക്കുന്ന വീടാണ്... ഇതെല്ലാം ഞാനൊറ്റക്ക് എങ്ങനെ കൊണ്ടു നടക്കും... മാത്രമല്ല ക്ലാസ്സ് തുടങ്ങിയാൽ പിന്നെ ഒന്നിനും നേരം കിട്ടില്ല... \"

\"അതോർത്ത് മോള് പേടിക്കേണ്ട... ആഴ്ചയിലൊരിക്കൽ കല്യാണിയമ്മയും മകളും വരും അവർ വൃത്തിയാക്കിക്കോളും... \"

അല്ലാ നിങ്ങൾ ഇവിടെ സംസാരിച്ചിരിക്കുകയാണോ... അവർ സാധനങ്ങൾ അകത്തേക്ക് വക്കുന്നുണ്ട്... അത് എവിടെയൊക്കെയാണെന്ന് പറഞ്ഞുകൊടുത്തേക്ക്...\" അവിടേക്ക് വന്ന ഗോവിന്ദമേനോൻ പറഞ്ഞു... 

\"വാ നന്ദുമോളെ... \"
കൃഷ്ണ ദേവനന്ദയേയും കൂട്ടി പുറത്തേക്കു പോയി... \"

\"ഞങ്ങൾ വന്നപ്പോൾ തന്നെ നിങ്ങൾക്ക് ബുദ്ധിമുട്ടായി അല്ലേ... അങ്ങനെയാണ്.. എന്നും ഞങ്ങൾ മറ്റുള്ളവർക്കു ഭാരമായിട്ടേയുള്ളൂ... എന്റെ കൊച്ചു മക്കളുടെ കാര്യത്തിലാണ് എനിക്ക് സങ്കടമുള്ളൂ... എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുട്ടികൾ... \"

\"എന്താണ് ഗോവിന്ദമാമാ ഇത്... ഞങ്ങളൊക്കെയില്ലേ നിങ്ങൾക്ക്... എത്രകാലം വേണമെങ്കിലും നിങ്ങൾക്ക് ഇവിടെ കഴിയാലോ... ആരും തടസ്സം പറഞ്ഞ് വരില്ല...\" 
നിർമ്മല പറഞ്ഞു.. 

\"മോളെന്താണ് എന്നെ വിളിച്ചത്... \"

\"ഗോവിന്ദമാമാ എന്ന്... എന്താ അബദ്ധമായോ... \"

\"അബദ്ധമോ... സ്വന്തം ചോരക്കുപോലും വേണ്ടാത്ത ഞങ്ങളെ അന്യരായ നിങ്ങൾ സ്നേഹിക്കുന്നത്  കാണുമ്പോൾ ഉള്ളിലൊരു വിങ്ങലാണ്... എല്ലാവർക്കും സ്വത്തും മുതലും മതി... ബന്ധങ്ങൾ ആർക്കും വേണ്ട... മോൾക്കറിയോ... എനിക്കൊരു അനിയത്തിയുണ്ടായിരുന്നു... അന്നൊക്കെ സ്വർഗ്ഗംപോലെയായിരുന്നു ഞങ്ങളുടെ ജീവിതം... അവളെ വിവാഹം കഴിച്ചയച്ചതു മുതലാണ് എല്ലാം മാറിമറഞ്ഞത്... ആ നാട്ടിലെ പ്രമാണിയായ അപ്പുണ്ണിനായരുടെ മകനാണ് അവളെ വിവാഹം കഴിച്ചത്.. അന്നുമുതൽ അവളുടെ ഭർത്താവ് കരുണാകരന് ഞങ്ങളുടെ തറവാടും സ്ഥലവും കൈക്കലാക്കാൻ പല കളികളും കളിച്ചു... എന്നാൽ ഞാനോ എന്റെ അച്ഛനോ അതിന് സമ്മതിച്ചിരുന്നില്ല... എന്നാലിപ്പോൾ അവരുടെ മകനും മകന്റെ മകനുംകൂടിയാണ് ഞങ്ങളെ തെരുവിലാക്കിയത്... എല്ലാത്തിന്റേയും സൂത്രധാരൻ എന്റെ പെങ്ങളുടെ ഭർത്താവും...അതിനെല്ലാം അന്നുമുതൽ എന്റെ അനിയത്തിയും കൂട്ടിനുണ്ട്... ഇപ്പോൾ ഞങ്ങൾ താമസിച്ച വീടുപോലും അവൻ കയ്യേറി... എന്റെ കൊച്ചു മക്കൾ അനുഭവിക്കേണ്ടതാണ് അതെല്ലാം... എന്നാൽ ഞാൻ കാരണം... എനിക്കുപറ്റിയ  ചെറിയൊരു തെറ്റു മൂലം എല്ലാം നഷ്ടപ്പെട്ടു... ഇനി പറഞ്ഞിട്ടെന്താണ്... എന്റെ കുട്ടികൾക്ക് അനുഭവിക്കാനുള്ള യോഗമില്ല... അത്രതന്നെ... 
ഗോവിന്ദമേനോൻ തിരിഞ്ഞു നടന്നു... അയാളുടെ അവസ്ഥ കണ്ട് നിർമ്മലക്ക് സങ്കടം വന്നു... അവരും പുറത്തേക്കു പോന്നു... അവർ ചെല്ലുമ്പോൾ കൃഷ്ണ നിർമ്മലയേയും അന്വേഷിച്ച്  വരുകയായിയിന്നു... 

\"ആന്റീ.. ഞാൻ ആന്റിയോട് ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി... ഇവിടെ അടുത്തെവിടെയെങ്കിലും കടകളുണ്ടോ... ഉപ്പു തൊട്ട് കർപ്പൂരംവരെ എല്ലാം വാങ്ങിക്കണം... രാത്രികത്തേക്ക് എന്തെങ്കിലും ഉണ്ടാക്കണമല്ലോ... \"

ഇവിടെയടുത്ത് കടയുണ്ട്... നമുക്ക് വാങ്ങിക്കാം... പക്ഷേ ഇന്നത്തെ ഭക്ഷണം ഇവിടെയുണ്ടാക്കേണ്ട... ഇന്നെല്ലാവർക്കും അവിടെയാണ് ഊണ്... \"

\"അയ്യോ ആന്റീ.. ഇപ്പോൾതന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു ഇനിയും... \"

\"എന്തു ബുദ്ധിമുട്ട്... ഇതൊക്കെയൊരു സന്തോഷമല്ലേ... പിന്നെ വേണ്ട സാധനങ്ങൾ എന്തൊക്കെയാണ് എന്നുവച്ചാൽ എഴുതി രാമേട്ടന്റെ കയ്യിൽ കൊടുത്താൽ മതി... അദ്ദേഹം വാങ്ങിച്ചുകൊണ്ടുവന്നോളും... \"

\"അതല്ല ആന്റീ... എനിക്കും മറ്റുചിലത് വാങ്ങിക്കണം... \"

\"അതിനെല്ലാം ടൌണിൽ പോകുന്നതാണ് നല്ലത്... ആദിയോടോ സൂര്യനോടോ പറയാം... അവരാരെങ്കിലും മോളുടെ കൂടെ വരും... എന്താ അവരുടെ കൂടെ പോകാൻ പേടിയുണ്ടോ...\"

\"അതുപിന്നെ ആന്റീ ഞാൻ പോയി വന്നോളാം... കൂട്ടിന് നന്ദുമോളേയും കൂട്ടാം... ഒരു ഓട്ടോ കിട്ടിയാൽ മതി... \"

\"നല്ല കഥയായി... നിങ്ങളെ രണ്ടുപേരേയുംകൂടി പരിചയമില്ലാത്ത ഇവിടെ ഒറ്റക്കു വിടാനോ... അങ്ങേരു എന്റെ മക്കളും കേൾക്കേണ്ട... നേരത്തെ ആദിയുടെ സ്വഭാവം കണ്ടിട്ടാണ് ഈ പേടിയെങ്കിൽ അത് വേണ്ട... അവൻ ആളൊരു പാവമാണ്... സൂര്യനും അതുപോലെത്തന്നെ... എന്റെ മക്കളായതുകൊണ്ട് പറയുകയല്ല... സ്നേഹിക്കാൻ മാത്രമറിയാവുന്നവരാണ് അവർ... പക്ഷേ തെറ്റിയാൽ നേരത്തെ കണ്ടതൊന്നും ഒന്നുമല്ല... ഞാനവരോട് പറയാം സൂര്യൻ ഇപ്പോഴെത്തും... ഞാൻ അങ്ങട്ട് നടക്കട്ടെ.. അപ്പോഴേക്കും മോളൊന്ന് ഫ്രഷായി വാ... \"
നിർമ്മല വീട്ടിലേക്ക് നടന്നു... 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം : 04

കൃഷ്ണകിരീടം : 04

4.6
9316

\"എന്റെ മക്കളായതുകൊണ്ട് പറയുകയല്ല... സ്നേഹിക്കാൻ മാത്രമറിയാവുന്നവരാണ് അവർ... പക്ഷേ തെറ്റിയാൽ നേരത്തെ കണ്ടതൊന്നും ഒന്നുമല്ല... ഞാനവരോട് പറയാം സൂര്യൻ ഇപ്പോഴെത്തും... ഞാൻ അങ്ങട്ട് നടക്കട്ടെ.. അപ്പോഴേക്കും മോളൊന്ന് ഫ്രഷായി വാ... \"നിർമ്മല വീട്ടിലേക്ക് നടന്നു... കൃഷ്ണ നേരെ ഗോവിന്ദമേനോന്റെയടുത്തേക്ക് നടന്നു... \"മുത്തശ്ശാ എത്രനല്ല ആൾക്കാരാണിവർ.. എന്തൊരു സ്നേഹമാണ് അവർക്ക് നമ്മളോട്... \"\"ശരിയാണ് മോളേ... ഞാൻ ആശ്ചര്യപ്പെട്ടുപോയി... നമുക്ക് വേണ്ടപ്പെട്ടവർ നമ്മളോട് ക്രൂരതകാട്ടുമ്പോൾ ആരുമില്ലാത്ത ഇവർ കാണിക്കുന്ന സ്നേഹം കാണുമ്പോൾ പേടിയാണെനിക്ക്... ഇതിനുള്ള അർഹത നമുക്കുണ്