Aksharathalukal

കൃഷ്ണകിരീടം : 05

\"ഹലോ... ഞാൻ നിന്റെ ഡ്രൈവറല്ല... വന്ന് മുന്നിൽ കയറിക്കോ... \"
കൃഷ്ണ വീണ്ടും നിർമ്മലയെ നോക്കി അവർ ചിരിയോടെ തന്നെ നിൽക്കുകയായിരുന്നു...  ബാക്ക്ഡോർ അടച്ചതിനുശേഷമവൾ മുന്നിലെ ഡോർ തുറന്ന് കയറി... 

\"എന്നാൽ പോയാലോ... \"
ആദി ചോദിച്ചതുകേട്ട് ചെറിയൊരു ഭയമുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ അവനെനോക്കി ചിരിച്ചു... ആദി കാറെടുത്തു... അവർ ഗെയ്റ്റുകടന്ന് പോകുന്നതും നോക്കി നിർമ്മല നിന്നു...  പിന്നെ അകത്തേക്ക് നടന്നു... 

\"ഇയാളേതുവരെ പഠിച്ചു... \"
പോകുന്ന വഴി ആദി ചോദിച്ചു... 

\"ഡിഗ്രി കഴിഞ്ഞു... ഇനി B.ed എടുക്കണമെന്ന് മനസ്സിൽ... \"

\"അതു നന്നായി... അനിയത്തിയോ... \"

\"അവൾ ഏഴാം ക്ലാസ് കഴിഞ്ഞു... ഇവിടെ ഏതെങ്കിലും നല്ല സ്കൂളിൽ  അവളെ ചേർത്തണം... \"

\"ഇയാൾ അത്യാവശ്യം നന്നായി ഡാൻസ് കളിക്കുമല്ലേ... \"

\"എങ്ങനെയറിഞ്ഞു... ഇവിടെ ആർക്കും അതറിയില്ലല്ലോ... മുത്തശ്ശൻപറഞ്ഞിരുന്നോ... \"
ഏയ് എന്നോട് ആരും പറഞ്ഞതല്ല... രണ്ടുമൂന്ന് വർഷം മുന്നേ ഞാൻ ഇയാളെ കണ്ടിട്ടുണ്ട്... അന്ന് ഗുരുവായൂരിൽ തന്റെ അരങ്ങേറ്റം ഞാൻ കണ്ടിരുന്നു... ഇയാളുടെ ഡാൻസ് അന്നെനിക്ക് ഇഷ്ടപ്പെട്ടിരുന്നു... \"

എന്റെ അച്ഛന്റെയും അമ്മയുടേയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ ഡാൻസ് പഠിപ്പിച്ച് ഗുരുവായൂരിൽവച്ച് അരങ്ങേറ്റം നടത്തണമെന്ന്... എന്നാൽ അതു കാണാൻ അവർക്ക്  ഭാഗ്യമുണ്ടായില്ല... അവരുടെ, ആഗ്രഹം നിറവേറ്റുക എന്നതായിരുന്നു പിന്നെ എന്റെ ലക്ഷ്യം... അത് നടന്നു... അന്നത്തെ അരങ്ങേറ്റത്തിനുശേഷം  പിന്നീട് ഞാൻ ചിലങ്കയണിഞ്ഞിട്ടില്ല... \"

\"അതെന്തുപറ്റി... \"

\"എന്തോ അതിനുശേഷം അതിനെനിക്ക് കഴിയുമായിരുന്നില്ല... \"

പെട്ടന്നാണ്  അവിടെയുള്ള ബസ്റ്റോപ്പിൽ ഒരു പെൺകുട്ടി നിൽക്കുന്നത് ആദി ശ്രദ്ധിച്ചത്... അവൻ അവളുടെ മുന്നിൽ കാർ നിർത്തി... 

\"ഹായ് വീണാ..... \"
ആദി വീണയെ വിളിക്കുന്നതിനുമുന്നേ കൃഷ്ണയവളെ  വിളിച്ചു... 

കൃഷ്ണാ നീ... നീയെന്താ ഇവിടെ... അപ്പോഴാണ് വീണ ആദിയെ ശ്രദ്ധിച്ചത്... 
ആദിയേട്ടനോ... ഇതെന്താ നിങ്ങൾ രണ്ടുപേരും കൂടി...
വീണ ചോദിച്ചു... 

\" അതു പറയാം നീയെങ്ങോട്ടാണ്... \"

\"ഞാൻ ടൌണിലേക്കാണ്... \"

\"എന്നാൽ കയറിക്കോ... ഞങ്ങളും അവിടേക്കാണ്... \"
വീണ പെട്ടന്ന് കാറിൽ കയറി... 

\"ഇത് വല്ലാത്തൊരു സർപ്രൈസാണല്ലോ... ആദിയേട്ടൻ നിന്റെ ബന്ധുവാണോ... \"

\"അതൊന്നുമല്ല ഞങ്ങൾ ഇന്നുമുതൽ ഇവരുടെ പഴയവീട്ടിലേക്ക് താമസംമാറ്റി... \"

\"സൂര്യേട്ടൻ പറഞ്ഞിരുന്നു... ഇന്ന് പുതിയ താമസക്കാർ വരുമെന്ന്... അത് നീയായിരുന്നോ\"

\"നിങ്ങൾ തമ്മിൽ എങ്ങനെയറിയാം... \"
ആദി ചോദിച്ചു... 

\"കൊള്ളാം... എങ്ങനെ അറിയുമെന്നോ... ഇവളെന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ.. ഞങ്ങൾ ഒന്നിച്ചാണ് ഡിഗ്രിക്ക് പഠിച്ചത്... എന്നാലും നീ ഇവിടേക്ക് താമസം മാറിയത് എന്നോട് പറഞ്ഞില്ലല്ലോ... \"
വീണ പരിഭവം പറഞ്ഞു... 

\"എല്ലാം പെട്ടന്നായിരുന്നെടി... പിന്നെ നിന്റെ നാട്ടിലേക്ക് വരുന്നതെന്ന് എനിക്കറിയില്ലായിരുന്നു... \"

\"ഇവൾ  ഞങ്ങളുമായി പുതിയൊരു ബന്ധം ഉണ്ടാക്കിയിട്ടുണ്ട്... \"

\"ഓ.. അതിവൾക്കറിയുന്നതാണ്... സൂര്യേട്ടന്റെ കാര്യമാണ്... ആദിയേട്ടന്റെ അനിയനാണ്  സൂര്യേട്ടൻ... \"

\"ആഹാ... അതുകൊള്ളാലോ... അപ്പോൾ അങ്ങനെയാണല്ലേ കാര്യങ്ങൾ.... \"

\"അതെ... അതു പോട്ടെ നീയെന്താണ് ആദിയേട്ടന്റെ കൂടെ... വന്നയുടനെ എന്റെ ഏടത്തിയാകാൻ വല്ല തീരുമാനവുമുണ്ടോ... \"

\"അയ്യോ അതൊന്നുമല്ല... വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ട്... അന്നേരം ആദിയേട്ടന്റെ അമ്മയാണ് ആദിയേട്ടനെ കൂടെ പറഞ്ഞയച്ചത്... \"

\"അത്രയേയുള്ളോ... ഞാൻ മറ്റെന്തൊക്കെയോ ആലോചിച്ചുകൂട്ടി... സാരമില്ല ഇനിയും സമയമുണ്ടല്ലോ... \"

\"പോടിയവിടുന്ന്... നിന്റെയൊരു അളിഞ്ഞ കോമഡി... \"
കൃഷ്ണ പറഞ്ഞുകൊണ്ട് മുന്നോട്ടു നോക്കി... അവർ ടൌണിലെത്തിയിരുന്നു... മുന്നോട്ട് നോക്കിയ കൃഷ്ണയുടെ മുഖം പെട്ടന്ന്  മാറി... ആരേയോ കണ്ട് ഭയന്നതുപോലെ... എന്നാലത് ആദി ശ്രദ്ധിച്ചിരുന്നു... അവൾ നോക്കി ഭാഗത്തേക്ക് അവൻ നോക്കി... ഒരു ചെറുപ്പക്കാരൻ ഒരു കടയിൽനിന്നിറങ്ങിവന്ന് തന്റെ ബൈക്കിൽ കയറി പോകുന്നതവൻ കണ്ടു... 

\"ആരാടോ അത്.... \"

\"നകുലേട്ടൻ... \"

\"നകുലേട്ടനോ... അതാരാണ്... 

\"ആരെ പേടിച്ചാണോ ഞങ്ങൾ ഇവിടെയെത്തിയത് അയാൾ തന്നെ... \"

\"കൃഷ്ണാ അയാൾ നിന്നെ കണ്ടിട്ടില്ലല്ലോ... പിന്നെയെന്തിനാണ് നീ പേടിക്കുന്നത്... \"

\"എനിക്ക് പേടിയാണ്... അയാൾ എന്നെ കണ്ടുപിടിച്ചാൽ എന്റെ മരണമുറപ്പാണ്... \"
പെട്ടന്ന് ആദി കാർ നിർത്തി... 

നിന്റെ ജീവിതത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടല്ലോ... സത്യത്തിൽ നീയാരാണ്... എന്തിനാണ് നിങ്ങൾ സ്വന്തം നാടുവിട്ട് ഇവിടേക്ക് വന്നത്... ഇപ്പോൾ പോയവനെ എന്തിനാണ് നീ പേടിക്കുന്നത്... \"

എല്ലാം എന്റെ വിധിയാണ്... പറയാനാണെങ്കിൽ ഒരുപാടുണ്ട്... ഇപ്പോൾ ഒന്നും എന്നോട് ചോദിക്കരുത്... അതു പറയാൻ എനിക്ക് വയ്യ... \"

\"പറയാൻ പ്രയാസമുള്ളതാണെങ്കിൽ വേണ്ട... ഇപ്പോഴുള്ള സന്തോഷം കളയേണ്ട... എന്നാൽ നമുക്കാദ്യം എന്തെങ്കിലും കുടിച്ചാലോ... എന്റെ കൂടെ വന്നിട്ട് ഒന്നും വാങ്ങിച്ചുതന്നില്ലെന്ന് അമ്മയറിഞ്ഞാൽ എന്നെ കിടത്തിപൊറുപ്പിക്കില്ല... \"

\"ഞാൻ റെഡി... വീണ പറഞ്ഞു... \"

\"അതിന് നിന്നോട് ആര് ചോദിച്ചു... \"

\"അയ്യടാ അങ്ങനെ രണ്ടുംകൂടി ഒറ്റക്ക് കുടിക്കേണ്ട... \"

\"എന്നാൽ കുടെ കൂടിക്കോ... \"
ആദി കാർ ഒരു കൂൾബാറിനടുത്ത് നിർത്തി... അവരിറങ്ങി കൂൾബാറിൽ കയറി ജ്യൂസ് കുടിച്ചതിനുശേഷം സാധനങ്ങൾ വാങ്ങിച്ചു... എല്ലാം വാങ്ങിച്ച് വീട്ടിലേക്ക് തിരിച്ചു... വീണയെ വീടിനടുത്ത് ഇറക്കിയശേഷം വീട്ടിലേക്ക് പോന്നു... വീട്ടിലെത്തിയപ്പോൽ മുറ്റത്തു തന്നെ സൂര്യൻ നിൽക്കുന്നുണ്ടായിരുന്നു... കാറിൽനിന്നിറങ്ങിയ കൃഷ്ണയെ കണ്ട് അവനൊന്ന്  അന്ധാളിച്ചു... അവൾ സാധനങ്ങളെല്ലാം ഇറക്കി ഡോറടച്ചു... 

\"വീണയുടെ കൂട്ടുകാരിയാണല്ലേ ഇയാൾ... \"
അവളുടെയടുത്തേക്കുവന്ന സൂര്യൻ ചോദിച്ചു... \"

\"അതെ... \"

\"ഇത്ര പെട്ടന്ന് അവൾ എല്ലാം വിളിച്ചുപറഞ്ഞോ...\"
ആദി ചോദിച്ചു... 

അതാണ് സ്നേഹബന്ധം... ഏട്ടൻ ഇങ്ങനെ മസിലും പിടിച്ച് നിന്നോ... അവസാനം പെണ്ണുകിട്ടാതെ നിരാശനായി നടക്കാം... അല്ലാതെതന്നെ നമ്മുടെ സമുധായത്തിലുള്ള കുട്ടികളെ കിട്ടാനില്ല... നല്ല പ്രായത്തിൽ അന്വേഷിച്ചാൽ ഏതെങ്കിലുമൊന്നിനെ കിട്ടുമായിരിക്കും... എന്തുചെയ്യാനാണ്... അവസാനം ഏട്ടനെ കടത്തിവെട്ടി അനിയൻ വിവാഹം കഴിച്ചെന്ന പേരുദോഷം എനിക്കുണ്ടാവാനാണ് സാധ്യത... \"

\"ആ സാധ്യത സമയമാകുമ്പോഴല്ലേ... അന്നേരം നമുക്ക് ആലോചിക്കാം... ഇപ്പോൾ എന്റെ മോൻ ഈ സാധനങ്ങൾ ഇവർ താമസിക്കുന്നിടത്തേക്ക് എത്തിച്ചുകൊടുക്ക്... \"

\"അത് പറഞ്ഞാൽ പോരെ... ദേഷ്യപ്പെടണോ... \"
അതും പറഞ്ഞ് സൂര്യൻ രണ്ട് സഞ്ചിയെടുത്തു നടന്നു... 

\"അയ്യോ ഞാൻ കൊണ്ടുവച്ചോളാം... \"
കൃഷ്ണ പറഞ്ഞു... 

\"എന്താ ഞാനെടുത്താൽ ഇതവിടെയെത്തില്ലേ... \"

\"അതുകൊണ്ടല്ല.. \"

\"ഏതുകൊണ്ടായാലും ബാക്കിയുള്ളതുമായി വന്നോളൂ...\"
പിന്നെയൊന്നും മിണ്ടാതെ കൃഷ്ണ സൂര്യന്റെ പുറകെ നടന്നു... സാധനങ്ങൾ കൊണ്ടു വച്ചശേഷം സൂര്യൻ പെട്ടന്ന് തിരിച്ചു വന്നു... എന്താടാ നീ ഓടിക്കിതച്ച്... നിന്നെ പട്ടിയോടിച്ചോ... \"
ആദി ചേദിച്ചു... \"

അതൊന്നുമല്ല... എനിക്ക് ഏട്ടനോട് ഒരു കാര്യം ചോദിക്കാനുണ്ട്... ഏട്ടന്റെ കയ്യിലുള്ള ഫോട്ടോയിയിലെ പെൺകുട്ടിയല്ലേ അത്... അന്ന് ഗുരുവായൂൽവച്ച് അരങ്ങേറ്റം നടത്തിയപ്പോൾ ഏട്ടൻ ഒരു പെൺകുട്ടിയുടെ ഫോട്ടോ എടുത്തിരുന്നില്ലേ... ആ പെൺകുട്ടിയല്ലേ... \"

\"നിനക്കെന്ത്തോന്നുന്നു... \"

\"എനിക്ക് അതാണെന്ന് തോന്നുന്നു... അല്ല അതുതന്നെയാണ്... \"

\"എന്നാൽ ആണ്.. അവൾതന്നെയാണിവൾ... നീ പറഞ്ഞതുപോലെ അവളെ കണ്ടപ്പോൾ ഞാനുമൊന്നമ്പരന്നു... \"

\"അപ്പോൾ ദൈവം ചിലതെല്ലാം നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്... \"

\"എന്ത്... \"

\"എന്തെന്നോ... ആ പെൺകുട്ടി എന്റെ ഏടത്തിയമ്മയാകാനുള്ള സാധ്യത കാണുന്നുണ്ട്... \"

\"എടാ മരപ്പോത്തെ അവൾക്ക് അല്ലാതെ ത്തന്നെ പല പ്രശ്നങ്ങളുമുണ്ട്... അതിനിടയിലാണ് ഇത്... 

\"പ്രശ്നമില്ലാത്തവരാരാണ് ഈ ലോകത്തുള്ളത്... എല്ലാവർക്കും പ്രശ്നങ്ങളുണ്ട്... \"

\"അതുപോലെയുള്ള പ്രശ്നമല്ല അവരുടേത്... മറ്റെന്തോ ആണ്... \"

\"ആവാം ... അതിന് അവളെ ഇഷ്ടപ്പെടുന്നതുകൊണ്ട് എന്താണ്  പ്രശ്നം... 

\"അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലായില്ല... \"

\"അതില്ല... കാരണം ഏട്ടനെപ്പോലെ ജീവിത പരിചയം എനിക്കില്ലല്ലോ... \"

\"അതറിയാലോ... എന്നാൽ എന്റെ പൊന്നനിയൻ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടേണ്ട... \"

\"ഉത്തരവ്... എന്നാൽ അടിയനങ്ങോട്ട് പോരട്ടെ... \"

അതാണ് നല്ലത്... പോവുമ്പോൾ ഈ പച്ചക്കറിയും തൈരും പാലും അമ്മയെ ഏൽപ്പിച്ചേക്ക്... \"

\"ഇനി അതും ഞാൻ ചുമക്കണോ... \"

\"വേണം... എന്താ പറ്റില്ലേ...\"

\'\"ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ...\"
സൂര്യൻ ആദി പറഞ്ഞ സാധനങ്ങളുമായി അടുക്കളയിലേക്ക് നടന്നു... \"

തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം : 06

കൃഷ്ണകിരീടം : 06

4.4
8352

\"ഇനി അതും ഞാൻ ചുമക്കണോ... \"\"വേണം... എന്താ പറ്റില്ലേ...\"\'\"ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ...\"സൂര്യൻ ആദി പറഞ്ഞ സാധനങ്ങളുമായി അടുക്കളയിലേക്ക് നടന്നു... അവൻ അടുക്കളയിലെത്തുമ്പോൾ നിർമ്മല അരി അടുപ്പത്തിടുകയായിരുന്നു... \"എവിടെ ആദി... \"നിർമ്മല ചോദിച്ചു... \"\"ഏട്ടൻ പുറത്തുണ്ട് വിളിക്കണോ... \"\"വിളിക്കുകയൊന്നും വേണ്ട...  വെറുതെ നിൽക്കുകയാണെങ്കിൽ നീ ആ പച്ചക്കറിയൊന്ന് അരിഞ്ഞേ... \"\"എന്നെക്കൊണ്ട് വയ്യ... ഞാൻ ഏട്ടനോട് പറയാം... \"\"അതെന്താ നിനക്ക് അറിഞ്ഞാൽ... നീയരിഞ്ഞാൽ മതി... \"\"ഇതെന്താ എല്ലാം എന്റെ തലയിൽ... ഞാൻ നിങ്ങൾക്ക് ജനിച്ചതൊന്നുമല്ലേ... \"\"അല്ല... നിന്നെ പുഴക്കരയിൽനിന്ന് കിട്ടിയതാണ്... \"\"ഹയ