Aksharathalukal

കൃഷ്ണകിരീടം : 08

\"അതെനിക്ക് തോന്നി... അയാൾക്ക് ഒറ്റക്ക് ഇതെല്ലാം ചെയ്യാൻ ദൈര്യമുണ്ടാകില്ല... അതാണ് ആദ്യം കണ്ടെത്തേണ്ടത്... \"

\"ഏട്ടൻ അതെനിക്ക് വിട്ടേക്ക്.. അത് ഞാൻ കണ്ടെത്തിക്കോളാം... അതരാണെന്നറിഞ്ഞാൽ അതോടെ അയാളുടെ നാശം തുടങ്ങുകയാണ്... \"

\"ഇപ്പോൾ അതവിടെ നിൽക്കട്ടെ... ഏട്ടൻ ആ കൃഷ്ണയുടെ കാര്യത്തിലൊരു തീരുമാനമെടുക്ക്... \"
അപ്പോഴേക്കും കൃഷ്ണ കാറിനടുത്തേക്ക് വന്നു... കൂടെ നിർമ്മലയും... \"

\"ഇതെന്താടാ നീ പുറകിലിരിക്കുന്നത് അന്നേരം കൃഷ്ണമോള് എവിടെയിരിക്കും... \"

\"അയ്യോ എന്തൊരു സ്നേഹം... കൃഷ്ണമോള്... അതു പറയുമ്പോൾ തേനൊലിക്കുകയാണ്...\" 
സൂര്യൻ പറഞ്ഞു... 

\"അതേടാ... ഇവളെന്റെ മോള്തന്നെയാണ്... എനിക്കും നിങ്ങളുടെ അച്ഛനും വൈകിക്കിട്ടിയ മുത്ത്... ഇവൾ മാത്രമല്ല നന്ദുമോളും ഞങ്ങളുടെ മോള് തന്നെയാണ്... അതിന് നിനക്കെന്താണ്... അതല്ലല്ലോ ഞാൻ ചോദിച്ചത്... \"

\"അതിന് മുന്നിൽ ഇരിക്കാലോ... നമ്മൾ ഇനി പുറത്താണ്... ഇവിടെ സീറ്റ് കിട്ടിയതുതന്നെ ഭാഗ്യമെന്ന് കരുതിയാൽ മതി... \"

\"അതെന്താ നീ അങ്ങനെ പറഞ്ഞത്... \"
നിർമ്മല ചോദിച്ചു... 

\"ഒന്നുമില്ലേ എല്ലാം വൈകാതെ അമ്മക്ക് മനസ്സിലാകും... \"

\"ഇവനിങ്ങനെയാണ് മോളേ... പറയുന്നതിന് വാലും തലയുമുണ്ടാകില്ല... മോള് മുന്നിൽ കയറിക്കോ... പിന്നെ ആദീ പതുക്കെ പോയാൽ മതി... അവൾക്ക് എന്താണ് വഴിപാട് കഴിക്കാനുള്ളതെന്നുവച്ചാൽ ചെയ്തുകൊടുത്തേക്കണം... \"

\"നമ്മൾ ഇത്രയും കാലം പല വഴിക്കും പോയിട്ടുണ്ട് അന്നേരമൊന്നുമില്ലാത്ത കരുതലും സ്നേഹവും ഇപ്പോൾ വന്നു തുടങ്ങി... ഇനി എന്നാണാവോ നമ്മൾ പുറത്താവുന്നെന്ന് നോക്കിയാൽ മതി... \"
സൂര്യൻ പറഞ്ഞു... 

\"ദേ സൂര്യാ... പോത്തുപോലെയായെന്ന് കരുതില്ല... ഒരെണ്ണം വച്ചുതരും ഞാൻ... അല്ലെങ്കിലും ഈയിടെയായി നിനക്ക് കുറച്ചു കൂടുതലാണ്... അതിന്റെ കാരണവും എനിക്കറിയാം... അവൾ അമ്പലത്തിൽ വരുന്നുണ്ടെന്ന് അറിയുന്നതു കൊണ്ടല്ലേ നീയിതിൽ ഓടിക്കയറിയത്..\"
അതുകേട്ട് സൂര്യൻ ആദിയെ നോക്കി... ഞാൻ പറഞ്ഞതല്ലെന്ന് ആദി തലയാട്ടി കാണിച്ചു.... അന്നേരമവൻ കൃഷ്ണയെ നോക്കി... 

\"അവളെ നീ നോക്കി പേടിപ്പിക്കേണ്ട... അവൾ തന്നെയാണ് പറഞ്ഞത്... എന്താ ഇത് ഞാനും അച്ഛനുമൊന്നും അറിയരുതെന്ന് നിർബന്ധമുണ്ടായിരുന്നോ... ഒരു ഏട്ടനും അനിയനും... ലോകത്ത് വേറെ കാണില്ലല്ലോ ഇങ്ങനെ രണ്ടെണ്ണം... അനിയൻ ചെയ്യുന്നതിന് ഏട്ടൻ സപ്പോർട്ട്... അതുപോലെ തിരിച്ചും... \"

\"ഏട്ടാ പെട്ടന്ന് വണ്ടിയെടുത്തോ... ഇല്ലെങ്കിൽ ഇനിയും കൂടുതൽ കേൾക്കേണ്ടിവരും... \"
ആദി ചിരിച്ചുകൊണ്ട് കാറെടുത്തു... 

\"എന്നാലും ഇത് വല്ലാത്തൊരു ചെയ്ത്തായിപ്പോയി... ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ... എന്തിനാണ് അമ്മയോട് ഇതെല്ലാം പറഞ്ഞത്... ഇനി തിരിച്ചുവന്നാൽ ഞാനിരുന്ന് കേൾക്കേണ്ടിവരും... \"

\"അതൊന്നുമുണ്ടാകില്ല.. ആന്റിക്ക്  വീണയെ ഒരുപാടിഷ്ടമാണ്... ആന്റിക്ക് ഒരുപാട് സന്തോഷമേയുള്ളൂ... \"

\"അതെങ്ങനെയറിയാം... \"

\"എന്നോട് പറഞ്ഞു... അവളുടെ കാര്യം പറഞ്ഞപ്പോൾ ആദിയേട്ടനുവേണ്ടി ആലോചിക്കാനിരിക്കുകയായിരുന്നു ആന്റി... ഞാൻ ഈ കാര്യം പറഞ്ഞില്ലെങ്കിൽ കാണാമായിരുന്നു... അനിയൻ സ്നേഹിക്കുന്ന പെണ്ണിനെ ഏട്ടനുവേണ്ടി ആലോചിച്ചേനെ... \"

\"ഈശ്വരാ.. അതിനിടയിൽ അങ്ങനെയും നടന്നോ... \"

\"പിന്നില്ലാതെ... ഏതായാലും ആന്റിക്ക് അവളെ മരുമകനായി കിട്ടണമെന്നേ ആഗ്രഹമുള്ളൂ... അതേതായാലും നടന്നു... \"

\"ഹാവൂ സമാധാനമായി... സോറിട്ടോ... തെറ്റിദ്ധരിച്ച തിൽ... \"
സൂര്യൻ പറഞ്ഞു... 

\"സോറിയവിടെ നിൽക്കട്ടെ ഇതിന് ചിലവ് വേണം... \"

\"അതിനെന്താ... വരുന്ന വഴി കോലുമിട്ടായി വാങ്ങിച്ചുതരാം...\"

\"അത് ഇയാളുടെ കെട്ട്യോൾക്ക് കൊടുത്താൽ മതി... എനിക്ക് നല്ലതായിട്ട് ചിലവ് തരേണ്ടിവരും... ഇല്ലെങ്കിൽ അവസരം ഇനിയും വരും അന്നേരം സപ്പോർട്ടായി എന്നെ കിട്ടില്ല... \"

\"അങ്ങനെ പറയരുത്... എന്തു വേണമെങ്കിലും ചെയ്തുതരാം... ചതിക്കരുത്... ഇയാൾ വിചാരിച്ചപോലെയല്ലല്ലോ... \"

\"ജീവിച്ചു പോണ്ടേ... അന്നേരം കുറച്ച് വേലത്തരങ്ങൾ കാണിക്കണമല്ലോ... \"

\"കറക്റ്റ്... ഇങ്ങനെ വേണം പെൺകുട്ടികൾ... \"
ആദി പറഞ്ഞു... 

\"ആ സപ്പോർട്ട് നിന്നോ.. അവസാനം തലയിൽ കയറുമ്പോൾ എന്നെ വിളിക്കരുത്... \"

\"അതപ്പോഴല്ലേ.. അന്നേരം നോക്കാം... \"

\"അവർ അമ്പലത്തിൽ എത്തി... അവിടെ വീണ അവരേയും പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു... \"

\"ഞാൻ കരുതി എന്നെ പറ്റിച്ചെന്ന്... ഇതെന്തേ ഇത്രയും നേരം വൈകി... \"
വീണ ചോദിച്ചു... 

\"ഞാൻ ചെന്നതിനുശേഷമാണ് ഇവർ രണ്ടും എഴുന്നേറ്റതുതന്നെ... \"

\"ഓ ഈ കോന്തനുമുണ്ടോ കൂടെ... \"
സൂര്യനെ കണ്ട് വീണ ചോദിച്ചു... 

\"എന്താടീ... ഞാൻ കൂടെയുള്ളത് നിനക്ക് പിടിച്ചില്ലേ... \"

\"അയ്യോ എന്റെ കണവൻ കൂടെയുള്ളത് എനിക്ക് പിടിക്കാതിരിക്കോ... എന്നാൽ വാ..  നേരമൊരുപാടായി... \"

ആദിയും കൃഷ്ണയുംകൂടി വഴിപാട് ശീട്ടാക്കി.. അതിനുശേഷം അവർ തൊഴുവാനായി അമ്പലത്തിനുള്ളിലേക്ക് നടന്നു... വഴിപാട് ശീട്ട് നടക്കൽവച്ച് അവർ അമ്പലത്തിന് വലയംവച്ചതിനുശേഷം പുറത്തേക്കിറങ്ങി... നിങ്ങൾ പുറത്ത് പ്രദക്ഷിണം വച്ച് കാറിനടുത്തേക്ക് നടന്നോളൂ... ഞങ്ങൾ വഴിപാട് പ്രസാദം വാങ്ങിച്ച് വരാം... ആദി കൃഷ്ണ യോടും വീണയോടുമായി പറഞ്ഞു... അവർ പ്രദക്ഷിണം ചെയ്ത് കാറിനടുത്തേക്ക് വരുമ്പോഴാണ് ആൽത്തറയിൽ ദത്തനും കൂട്ടരും ഇരിക്കുന്നത് കണ്ടത്... അവർ കൃഷ്ണയേയും വീണയേയും കണ്ടു... 

\"എടാ അതാരാണെന്ന് നോക്കിയേ... നമ്മൾ ഒന്നു നോക്കി കമന്റടിച്ചപ്പോൾ  ചോദിക്കാൻ ആള് വന്നവളല്ലേ... കൂടെയേതാണ് പുതിയൊരു ഐറ്റം... കൊള്ളാമല്ലോ... ഇതിന് വേണ്ടി എത്ര പണം കൊടുക്കാനും ഞാനൊരുക്കമാണ്...\"

\"കൃഷ്ണേ നീ അവറ്റകളെ ശ്രദ്ധിക്കേണ്ട... ഈ നാട്ടിലെ ഏറ്റുവും വലിയ തെമ്മാടികളാണ്... രണ്ടു ദിവസം മുന്നേ സൂര്യേട്ടൻ ഒന്നു വിരട്ടി വിട്ടതാണ്... എന്നിട്ടെന്താ...  യാതൊരു ഉളുപ്പുമില്ലാതെ ജാതി... ആ ദത്തനാണ് അവരുടെ മെയിൻ... \"
ദത്തനെന്ന പേര് കേട്ടതും കൃഷ്ണ വീണയെ നോക്കി... 

\"അതിലാരാണ് ദത്തൻ...ഇന്നലെ ആന്റി പറയുന്നതും കേട്ടു അയാളെപ്പറ്റി...\"
വീണ ദത്തനെ കാണിച്ചുകൊടുത്തു.. 

\"ഹലോ സുന്ദരിമാരേ... പോരുന്നോ... എത്രയാണ് നിന്റെയൊക്കെ ചാർജ്ജ്... പറഞ്ഞാൽ മതി... എത്രയാണെങ്കിലും ഞങ്ങൾ തരാം... \"
ദത്തൻ വിളിച്ചു പറഞ്ഞു... പെട്ടന്ന് കൃഷ്ണ നിന്നു... അവൾ ദത്തനെയൊന്ന് നോക്കി... പിന്നെയൊന്ന് ചിരിച്ചതിനുശേഷം... അവന്റെയടുത്തേക്ക് നടന്നു... 

\"എടി കൃഷ്ണേ നീയെവിടേക്കാണ് പോകുന്നത്... \"
വീണ ചോദിച്ചു... 

\"ഇപ്പോൾ വരാമെടീ... അവന്റെ അസുഖമെന്താണെന്ന് അറിയണമല്ലോ... \"
അതു പറഞ്ഞുകൊണ്ട് കൃഷ്ണ ദത്തനും കൂട്ടരും ഇരിക്കുന്നിടത്തേക്ക് ചെന്നു... \"

\"ഹലോ മാഷേ... എന്നോടാണോ ചോദിച്ചത്... \"

\"അതേലോ... എന്താ പോരുന്നോ... \"

\"എന്തു തരും കൂടെ പോന്നാൽ... \"

\"എന്തും തരും... നീ പറയുന്നതാണ് വില... \"

\"ഇയാളുടെ വീട്ടിൽ ആരൊക്കെയുണ്ട്... \"

\"അതെന്തിനാണ് നീയറിയുന്നത്... \"

\"ചുമ്മാ ചോദിച്ചതാണ്... എന്താ പറയാൻ മടിയുണ്ടോ... \"

\"വീട്ടിൽ ഉള്ളവരൊക്കെയുണ്ട്... അത് നിന്നോട് പറയണമെന്നുണ്ടോ... \"

അല്ലാ നിന്റെ ഈയിരിക്കുന്ന കൂട്ടുകാർക്ക് നിന്റെ വീട്ടുകാരെ  എനിക്കിട്ട അതേ വിലയിലാണോ കൂട്ടിക്കൊടുക്കുന്നത്... \"

എന്തുപറഞ്ഞെടി ഒരുമ്പട്ടോളെ... ദത്തൻ ചാടിയെണീറ്റു... കണ്ണടക്കി ഒരൊറ്റയടിയായിരുന്നു കൃഷ്ണയുടെ മറുപടി... ദത്തന്റെ കൂടെ നിന്നവർ മാത്രമല്ല... അമ്പലത്തിൽ നിന്നും പ്രസാദവും വാങ്ങിച്ച് പുറത്തേക്കു ആദിയും സൂര്യനും തരിച്ചുനിന്നുപോയി... 

\"മോനെ ദത്താ.. നീ ഇവിടെ വരുന്ന പെണ്ണുങ്ങളോട് പലതും പറഞ്ഞിട്ടുണ്ടാകും... അതുപോലെ എന്നോട് പറഞ്ഞാൽ വായിലെ മുപ്പത്തിരണ്ട് പല്ലും അടിച്ചു താഴെയിടും... നിന്റെ വീട്ടുകാരെപോലെയാണെന്നു കരുതിയോ എല്ലാവരും... ഇനിമേലാൽ ഇതുപോലെ വല്ലതും പറഞ്ഞ് മറ്റുള്ളവരുടെ നേരെ വന്നാൽ ഇതായിരിക്കില്ല മറുപടി... \"

\"എടീ നീ... \"

\"മിണ്ടിപോകരുത്... നിയാരാണെന്നാണ് നിന്റെ വിചാരം... നിന്റെ ഇത്തരം വേലത്തരം വീട്ടുലുള്ളവരോട് മതി... മനസ്സിലായല്ലോ... എടോ ഇത്ര പോത്തുപോലെയായല്ലോ... എന്നിട്ടും അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത ജാതി... എടോ നിനക്കുമില്ലെടോ ഒരു കുടുംബം... നീയുമൊരു ജീവിതം തുടങ്ങുകയില്ലേ... അന്നേരം നിന്റെ ഭാര്യയായി വരുന്നവളേയും നിനക്ക് ജനിക്കുന്നത് പെൺകുട്ടികളാണെങ്കിൽ അവരേയും നിന്റെ കൂടെ നിൽക്കുന്നവരോ അല്ലെങ്കിൽ നീ മൂലം പരിഹാസ്യമായവരുടെ ബന്ധുക്കളോ ഇതുപോലെ പറഞ്ഞാലും ചെയ്താലും നീയിതുപോലെ അവർക്ക് സപ്പോർട്ട് നിൽക്കുമോ... നിന്റെ ജീവിതത്തിൽ അങ്ങനെയൊന്നുണ്ടാകണം... എന്നാലേ നീയൊക്കെ പഠിക്കൂ... \"
കൃഷ്ണ അവനെ തറപ്പിച്ചൊന്ന് നോക്കിയശേഷം തിരിച്ചുനടന്നു.. എന്നാൽ അവൾ തല്ലിയതിനേക്കാളും അവനെ വേദനിപ്പിച്ചത് അവൾ പറഞ്ഞ വാക്കുകളാണ്... അവൻ കൂടെയുണ്ടായിരുന്ന വരെ നോക്കി... അവരെല്ലാം അപ്പോഴും തരിച്ചിരിക്കുകയായിരുന്നു... 

\"എന്റെ പോന്നോ എന്താണിപ്പോൾ കണ്ടത്... ഇയാളാര്  ഝാൻസിറാണിയോ... അതോ  ഉണ്ണിയാർച്ചയോ... എന്തൊരു ശൌര്യം... \"
സൂര്യൻ മൂക്കത്തുവിരൽവച്ച് കൃഷ്ണയെ അടിമുടിയൊന്ന് നോക്കിക്കൊണ്ട് ചോദിച്ചു... 

\"ഇതിൽ ആരുമല്ല... ഒരു സാധാരണ പെണ്ണ്... ഇവനെപ്പോലെയുള്ളവർ പറയുന്നത് കേട്ട് മിണ്ടാതെ നിൽക്കുന്നതു കൊണ്ടാണ് ഇവനൊക്കെ അഹംഭാവം കൂടുന്നത്...  ആ ഫലത്തിലാണ് എല്ലാം കാണിച്ചുകൂട്ടുന്നത്... അല്ലാതെ അവന്  ശക്തിയോ ബുദ്ധിയോ ഉണ്ടായിട്ടല്ല... അതുകൂടിയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഇതുപോലെ നിൽക്കില്ലായിരുന്നു ഞാൻ... \"

\"അതും ശരിയാണ്... പക്ഷേ ഇനി സൂക്ഷിക്കണം... അവന് ബുദ്ധിയല്ല ഉള്ളത് കുബുദ്ധിയാണ് ഉള്ളത്... ഏതു മാർഗ്ഗവും അവനിതിന് പ്രതികാരം ചെയ്യും... അവന്റെ അച്ഛന്റെ പിൻഫലത്തിലാണ് അവൻ കളിക്കുന്നത്... അയാൾക്കാണെങ്കിൽ ഞങ്ങളോട് തീർത്താൽ തീരാത്ത പകയാണുള്ളത്... ഇതെങ്ങാനും അയാളുടെ ചെവിയിലെത്തിയാൽ എന്താണ് നടക്കാൻപോകുന്നതെന്ന് ദൈവത്തിനു മാത്രം അറിയാം... \"

\"സൂര്യാ വേണ്ട... ഇനിയോരോന്ന് പറഞ്ഞ് ഇവളെ പേടിപ്പിക്കേണ്ട... ഇതറിഞ്ഞ് അയാൾ കളിക്കുകയാണെങ്കിൽ കളിക്കട്ടെ... ബാക്കി വരുന്നിടത്തുവച്ച് കാണാം... എനിക്കിപ്പോൾ അതല്ല സംശയം... ഇത്രക്ക് ദൈര്യമുള്ള നീയെന്തിനാണ്  സ്വന്തം നാട്ടിൽ നിന്ന് ഇവിടേക്ക് പോന്നത്... \"

\"അവിടെ ദൈര്യത്തിനല്ല പ്രശസ്തി... ജീവനാണ് മുഖ്യം... ഇനിയവിടെ നിന്നാൽ എനിക്ക് അച്ഛനേയും അനയമ്മയേയും മുത്തശ്ശിയേയും നഷ്ടപ്പെട്ടതുപോലെ എന്റെ അനിയത്തിയേയും മുത്തശ്ശനേയും നഷ്ടപ്പെടും... എന്നെയവർ പെട്ടന്നൊന്നും ഇല്ലാതാക്കില്ല... കാരണം എന്റെ പേരിലുള്ള വിലമതിക്കാനാവാത്ത സ്വത്ത്... അത് അവരുടെ കയ്യിലെത്തുന്നതുവരെ അവരെന്നെ കൊല്ലില്ല... മരിക്കാൻ എനിക്ക് ഭയമില്ല... അത് ഏതു നിമിഷവും സംഭവിക്കാം... പക്ഷേ അതിനുമുമ്പ് അനിയത്തിയേയും മുത്തശ്ശനേയും സുരക്ഷിതമായി ഒരിടത്തെത്തിക്കണം... അതെത്തിച്ചെന്നാണ് എന്റെ വിശ്വാസം... ഇനിയെനിക്ക് പേടിയില്ലേ... എന്നാലും എന്റെ കയ്യിലുള്ള ആ സ്വത്ത് ഒരനഥാലയത്തിന് കൊടുത്താലും അവർക്ക് കൊടുക്കില്ല... \"

\"ഈ ആത്മവിശ്വാസം ഇല്ല കാലത്തോളം നിനക്കൊന്നും സംഭവിക്കില്ല... ഞങ്ങളൊക്കെയില്ലേ ഇവിടെ... അങ്ങനെ ഒരുത്തനും നിന്നെവിട്ടുകൊടിക്കില്ല ഞങ്ങൾ... ആശ്രയിക്കുന്നവരെ ഒരിക്കലും കയ്യൊഴിഞ്ഞ ചരിത്രമില്ല ഇടശ്ശേരി തറവാട്ടുകാർക്ക്... \"
ആദി പറഞ്ഞു... 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖
കൃഷ്ണകിരീടം : 09

കൃഷ്ണകിരീടം : 09

4.6
6352

\"ഈ ആത്മവിശ്വാസമുള്ള കാലത്തോളം നിനക്കൊന്നും സംഭവിക്കില്ല... ഞങ്ങളൊക്കെയില്ലേ ഇവിടെ... അങ്ങനെ ഒരുത്തനും നിന്നെവിട്ടുകൊടിക്കില്ല ഞങ്ങൾ... ആശ്രയിക്കുന്നവരെ ഒരിക്കലും കയ്യൊഴിഞ്ഞ ചരിത്രമില്ല ഇടശ്ശേരി തറവാട്ടുകാർക്ക്... \"ആദി പറഞ്ഞു... \"അതെ... അതാണ് സത്യം... പക്ഷേ അതിന് ഊർജ്ജം വേണമെങ്കിൽ വല്ലതും അകത്തേക്ക് ചെല്ലണം... എനിക്ക് വിശന്നിട്ടു വയ്യ... \"\"ഓ ഈ ആർത്തിപണ്ഡാറത്തിനെക്കൊണ്ട് തോറ്റു... വീണ നീ വരുന്നില്ല വീട്ടിലേക്ക്... \"\"അയ്യോ ഞാനില്ല... അല്ലെങ്കിൽത്തന്നെ എന്തു പറഞ്ഞ് ഞാനവിടേക്ക് വരും... \"\"അതോർത്ത് നീ വിഷമിക്കേണ്ട... എല്ലാ കാര്യവും ഇന്നലെ ഇവൾ പറഞ്ഞ് കുളമാക്കി... \"സൂര്യൻ