Aksharathalukal

കൃഷ്ണകിരീടം : 09

\"ഈ ആത്മവിശ്വാസമുള്ള കാലത്തോളം നിനക്കൊന്നും സംഭവിക്കില്ല... ഞങ്ങളൊക്കെയില്ലേ ഇവിടെ... അങ്ങനെ ഒരുത്തനും നിന്നെവിട്ടുകൊടിക്കില്ല ഞങ്ങൾ... ആശ്രയിക്കുന്നവരെ ഒരിക്കലും കയ്യൊഴിഞ്ഞ ചരിത്രമില്ല ഇടശ്ശേരി തറവാട്ടുകാർക്ക്... \"
ആദി പറഞ്ഞു... 

\"അതെ... അതാണ് സത്യം... പക്ഷേ അതിന് ഊർജ്ജം വേണമെങ്കിൽ വല്ലതും അകത്തേക്ക് ചെല്ലണം... എനിക്ക് വിശന്നിട്ടു വയ്യ... \"

\"ഓ ഈ ആർത്തിപണ്ഡാറത്തിനെക്കൊണ്ട് തോറ്റു... വീണ നീ വരുന്നില്ല വീട്ടിലേക്ക്... \"

\"അയ്യോ ഞാനില്ല... അല്ലെങ്കിൽത്തന്നെ എന്തു പറഞ്ഞ് ഞാനവിടേക്ക് വരും... \"

\"അതോർത്ത് നീ വിഷമിക്കേണ്ട... എല്ലാ കാര്യവും ഇന്നലെ ഇവൾ പറഞ്ഞ് കുളമാക്കി... \"
സൂര്യൻ പറഞ്ഞു... 

\"ഈശ്വരാ... എന്നിട്ട്... \"

\"എന്നിട്ടെന്താ... നിന്നെ അമ്മക്ക് നേരത്തേ അറിയുന്നതു കൊണ്ട് രക്ഷപ്പെട്ടു... നിന്നെ വലിയ കാര്യമാണ് അമ്മക്ക്... പിന്നെ ഇവളുടെ കൂട്ടുകാരിയാണെന്നറിഞ്ഞപ്പോൾ ആ ഇഷ്ടം കൂടിയിട്ടേയുള്ളൂ... ഇനി നിന്റെ കയ്യിലാണ് പന്ത്... നീ അമ്മയെ ചാക്കിലാക്കിയെടുത്തോ... \"
ആദി പറഞ്ഞു... 

\"എനിക്ക് അവിടേക്ക് വരണമെന്ന് ആഗ്രഹമുണ്ട്... പക്ഷേ വീട്ടിൽ പറയാതെ... \"

\"നിന്റെ വീട്ടുകാർക്ക് അറിയില്ലേ ഈ വിവരം... \"

\"അറിയാം... ഞാൻ അമ്മയോട് ഒരു ദിവസം ഈ കാര്യം പറഞ്ഞു... പറഞ്ഞതല്ല... വീടിനടുത്തുള്ള നാരായണിത്തള്ള ഞങ്ങളെ വഴിയിൽ വച്ച് കണ്ടകാര്യം അമ്മയോട് പറഞ്ഞതാണ്... അമ്മ എന്നോട് ചോദിച്ചു... ഞാൻ സത്യം പറഞ്ഞു.... അമ്മയത് അച്ഛനോടും പറഞ്ഞു... \"

\"എന്നിട്ട്... \"
സൂര്യൻ ചോദിച്ചു... 

\"എന്നിട്ടെന്താ... ആദ്യമൊക്കെ കുറച്ച് എതിർപ്പുണ്ടായിരുന്നു... കാരണം മറ്റൊന്നുമല്ല... ഇടശ്ശേരി തറവാട്ടുകാരുടെ ഏഴയലത്തുപോലും നിൽക്കാനുള്ള യോഗ്യത നമുക്കില്ലെന്ന് പറഞ്ഞായിരുന്നു എതിർപ്പ്... അവസാനം എന്റെ പിടിവാശിക്കുമുന്നിൽ അവർ സമ്മതിച്ചു... അതും ഒരു കണ്ടീഷൻ വച്ചുകൊണ്ട്... \"

\"എന്താണാവോ ആ കണ്ടീഷൻ... \"
സൂര്യൻ ചോദിച്ചു

\"ഇടശ്ശേരി തറവാട്ടുകാര് വന്ന് പെണ്ണുചോദിക്കണമെന്ന്... അവരെ പറഞ്ഞിട്ടും കാര്യമില്ല... വലിയ വലിയ കുടുംബത്തിലെ ചെക്കന്മാർ പാവപ്പെട്ട വീട്ടിലെ കുട്ടികളെ പറഞ്ഞ് മയക്കിയെടുത്ത് കാര്യം കഴിഞ്ഞ് സ്വാഹ എന്നുപറയുന്നത് കേൾക്കുന്നതാണല്ലോ... \"

\"മകളെ എന്തൊരു കരുതലാണോ അച്ഛനുമമ്മക്കും... \"
സൂര്യൻ വീണയെ ചൊടിപ്പിച്ചു... \"

\"അല്ലാതെ പിന്നെ... അതാണ് അങ്ങനെയാണ് സ്നേഹമുള്ള അച്ഛനമ്മമാര്... അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല... \"
ആദി പറഞ്ഞു... 

\"ഓ ഏട്ടൻ അതിന്റെയൊക്കെ ഡിഗ്രി പാസായതാണല്ലോ... അതാണ് മനസ്സിലുള്ളത് പറയാൻ മടിച്ചു നിൽക്കുന്നത്... നിങ്ങളിപ്പോൾ വരുന്നുണ്ടോ... എനിക്ക് വിശന്നിട്ടു തല കറങ്ങുന്നുണ്ട്... \"

\"വീണേ നീ വിളിച്ച് വീട്ടിൽ പറഞ്ഞേക്ക് വൈകീട്ടേ എത്തുമെന്ന്... ഇനി നിന്നാൽ ചിലപ്പോൾ ഇവൻ നമ്മളെ പിടിച്ചു തിന്നും... \"

വീണ ചിരിച്ചുകൊണ്ട് തന്റെ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു... 

ഈ സമയം വീണ പറഞ്ഞത് വിശ്വസിക്കാൻ വയ്യാതെ അവളുടെ അമ്മ ഹേമലത ദേവരാജന്റെ അടുത്തേക്ക് നടന്നു... 

\"ദേവേട്ടാ ഒരു നല്ല വാർത്തയുണ്ട്... വീണ ഇപ്പോൾ അമ്പലത്തിൽ നിന്ന് വിളിച്ചിരുന്നു... \"
അവർ വീണ പറഞ്ഞ കാര്യങ്ങൾ ദേവരാജനോട് പറഞ്ഞു... 

\"സത്യമാണോ നീ പറയുന്നത്... എന്റെ മേലേക്കാവിലെ ഭഗവതീ നീ കാത്തു... എന്റെ മോളുടെ ആഗ്രഹം നീ സാധിച്ചു കൊടുത്തല്ലോ... \"

\"എല്ലാറ്റിനും നന്ദി പറയേണ്ടത് മോളുടെ കൂട്ടുകാരിക്കാണ്... അവളാണ് ഈ കാര്യം മേനോനദ്ദേഹത്തിന്റെ ഭാര്യയോട് പറഞ്ഞത്... \"

\"ശരിയാണ്... ദൈവം എന്റെ കുട്ടിയുടെ കൂടെയുണ്ട്... അതുകൊണ്ടാണല്ലോ അവളുടെ മനസാക്ഷിസൂക്ഷിപ്പുകാരി ഇടശ്ശേരി തറവാട്ടിലേക്ക് വാടകക്ക് താമസിക്കാൻ വരാനും എല്ലാ കാര്യവും അവളറിഞ്ഞ് അവരുടെ സമ്മതംവാങ്ങിച്ചതുമെല്ലാം... എന്തായാലും സമാധാനമായി... \"


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"എന്തു പറഞ്ഞു നിന്റെ വീട്ടുകാർ... \"
 ഡ്രൈവിങ്ങിനിടയിൽ ആദി വീണയോട്  ചോദിച്ചു... 

\"എന്തു പറയാൻ.. അമ്മയെയാണ് ഞാൻ വിളിച്ചത്... അമ്മക്ക് സന്തോഷമായി... \"

\"അപ്പോൾ എല്ലാം അനുകൂലമായി അല്ലേ...\"

\"അവർക്ക് പേടി നിങ്ങളുടെ അമ്മയുമച്ഛനും സമ്മതിക്കുമോ എന്നായിരുന്നു... അതേതായാലും നടന്നു.. \"

\"എന്നു കരുതി ഇനി കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചെന്ന മോഹം വേണ്ട... ആളുകളെക്കൊണ്ട് പറയിപ്പിക്കാതെ മുന്നോട്ടു പോകാൻ നോക്ക്... \"

\"എത്രകാലം... ജീവിതകാലം മുഴുവനോ... എനിക്കതാണ് തോന്നുന്നത്... അല്ലാതെ എന്റെ ഏട്ടൻ പെണ്ണുകെട്ടിയിട്ട് എനിക്കൊരു ജീവിതമുണ്ടാകുമെന്ന് തോന്നുന്നില്ല... അല്ലെങ്കിൽ ഞാൻ ഓവർടേക്ക് ചെയ്യേണ്ടിവരും... അതിനാണെങ്ങിൽ വീട്ടുകാരും സമ്മതിക്കില്ല... അതെങ്ങനെയാണ്... മനസ്സിലുള്ളത് തുറന്നുപറഞ്ഞാലല്ലേ എല്ലാത്തിനുമൊരു പരിഹാരമുണ്ടാകൂ... \"
സൂര്യൻ പറഞ്ഞു... 

\"നേരത്തേയും പറഞ്ഞല്ലോ മനസ്സിലുള്ളത് എന്ന്... അതെന്താണ്... ഞങ്ങൾ അറിയാൻ പാടില്ലാത്തതാണോ... \"
വീണ ചോദിച്ചു... \"

\"അറിയാൻ പാടില്ലാത്തതൊന്നുമല്ല... പക്ഷേ ഇതറിയേണ്ടവർ ഇതുവരെ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം... \"

\"അതെന്താണ് അങ്ങനെയൊരു കാര്യം... \"
വീണ സംശയത്തോടെ ചോദിച്ചു... 

\"അങ്ങനെയൊന്നുണ്ട്... അത് രണ്ടുവർഷം മുന്നേ നടുന്നതാണ്... \"

\"സൂര്യാ വേണ്ട... ആ കാര്യം സംസാരിക്കേണ്ട സമയമല്ല ഇത്... \"
ആദി പറഞ്ഞു

\"പിന്നെ എപ്പോഴാണാവോ അങ്ങനെയൊരു സമയം... മൂക്കിൽ പല്ല് മുളച്ചിട്ടോ... ഞാൻ പറയും...\"

\"എന്താണെങ്കിലും പറയ്.. മനുഷ്യനെ ടെൻഷനടുപ്പിക്കല്ലേ... \"
വീണ പറഞ്ഞു... 

\"ഞാൻ പറഞ്ഞല്ലോ രണ്ടുവർഷം മുന്നേ നടന്നതാനെന്ന്... അന്ന് അപ്രതീക്ഷിതമായാണ് ഏട്ടൻ അവളെ കണ്ടത്... ആദ്യ നോട്ടത്തിൽ കണ്ടപ്പോൾത്തന്നെ ഏട്ടൻ അവളിലെന്തോ പ്രത്യേകത കണ്ടു... അവളറിയാതെ അവളുടെ ഒരു ഫോട്ടോ എടുക്കുകയും ചെയ്തു... എന്നാൽ അതിനുശേഷം അവളെ കണ്ടെത്താൻ ഒരുപാട് ശ്രമിച്ചു... എന്നാൽ നിരാശ മാത്രമായിരുന്നു ഫലം... അന്നെടുത്ത ആ ഫോട്ടോ സ്വന്തം പേഴ്സിൽവച്ച് നടക്കുകയായാണ് ഏട്ടൻ... എന്നാലിപ്പോൾ അവളെ അടുത്ത വച്ചു കണ്ടു... പക്ഷേ തന്റെ ഇഷ്ടം പറയാനുള്ള ദൈര്യം ഏട്ടനില്ലാതെപ്പോയി... \"
സൂര്യൻ പറഞ്ഞതു കേട്ട് കൃഷ്ണയുടെ മുഖത്ത് നിരാശ കാണാണാമായിരുന്നു... എന്നാലതവൾ പുറത്തുകാണിച്ചില്ല... കാരണം അവളുടെ മനസ്സിൽ ആ ആഗ്രഹം ഒരിക്കലും നടക്കില്ലെന്നറിയാം

\"അതുകൊള്ളാമല്ലോ... ആരാണ് ആ ഭാഗ്യവതി...\" 
നിരാശ മറച്ചുവച്ച് കൃഷ്ണ ചോദിച്ചു... \"

\"അങ്ങനെയൊരാളുണ്ട്... ആളെ നിങ്ങൾക്കറിയാം... വേണമെങ്കിൽ ആ ആളുടെ അന്നെടുത്ത ഫോട്ടോ കാണിച്ചുതരാം... അതുകണ്ട് ആരും ഞെട്ടരുത്... \"
സൂര്യനത് പറയുന്നതിനോടൊപ്പം ആദിയുടേയും കൃഷ്ണയുടേയും ഇടയിലൂടെ ഏന്തിവലിഞ്ഞ് ബോണറ്റിൽ വച്ച ആദിയുടെ പേഴ്സ്   കയ്യിലെടുത്തു... 

\"എടാ പേഴ്സവിടെ വക്കെടാ.. \"

\"ഏട്ടനൊന്ന് ചുമ്മായിരുന്നേ... എന്നായാലും എല്ലാവരുമിതറിയണം... അത് കുറച്ച് നേരത്തെയായാൽ എന്താണ്... \"
സൂര്യൻ പേഴ്സിൽനിന്നും ഫോട്ടോയെടുത്തു... 

\"ഇത് കാണിച്ചുതരാം... പക്ഷേ ആരും ഞെട്ടരുത്... \"
ആദി കാർ നിർത്തി സൂര്യന്റെ കയ്യിൽനിന്നും ഫോട്ടോ പിടിച്ചുവാങ്ങിക്കാൻ നോക്കി... എന്നാൽ തന്ത്രപരമായി സൂര്യൻ ഫോട്ടോ വീണയുടെ കയ്യിൽ കൊടുത്തു... വീണ ആ ഫോട്ടോയിലേക്ക് നോക്കി... ഒരു നിമിഷം അവൾ അന്തം വിട്ടുനിന്നു... പിന്നെ കൃഷ്ണയെ നോക്കി... 

\"അതു ശരി അപ്പോൾ ഇങ്ങനെയൊന്ന് ഇതിനിടയിൽ നടക്കുന്നുണ്ടായിരുന്നല്ലേ... \"
ആദിയപ്പോൾ തലയിൽ കൈവച്ച് താഴേക്കും നോക്കിയിരിക്കുകയായിരുന്നു... 

\"എവിടെ ഞാനൊന്ന് കാണട്ടെ... അതൊന്ന് തന്നേ... \"
കൃഷ്ണ പറഞ്ഞു... 

\"അതു വേണോ... ഇത് കണ്ടാൽ നീ ഞെട്ടും അത് തീർച്ചയാണ്... \"

\"അതെന്താ അത്രക്ക് വലിയ ഏതോ ഭീകരജീവിയാണോ... \"

\"ആ... ഒരുതരത്തിൽ ഭീകരജീവിതന്നെയാണ്... \"

\"എന്നാലുമൊന്ന് കാണട്ടെ... \"
വീണ സൂര്യനെ നോക്കി... അവൻ കൊടുത്തോളാൻ തല കൊണ്ട് ആഗ്യം കാണിച്ചു... വീണ ഫോട്ടോ കൃഷ്ണയുടെ കയ്യിൽ കൊടുത്തു... അവൾ അതിലേക്കൊന്ന് നോക്കി...  അത് തന്റെ ഫോട്ടോ ആണെന്ന് കണ്ട് അവൾ ഞെട്ടി... രണ്ടുവർഷം മുന്നേ ഗുരുവായൂരിൽ അരങ്ങേറ്റം നടത്തിയപ്പോഴുള്ള ഫോട്ടോ... കൃഷ്ണ ആദിയെ നോക്കി... അപ്പോഴുമവൻ അതേയിരുപ്പിലായിരുന്നു... പെട്ടന്നവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി അടുത്തുണ്ടായിരുന്ന ഒരു മരത്തിൽ ചാരി നിന്ന് പൊട്ടിക്കരഞ്ഞു... എല്ലാവരും സ്തംഭിച്ചു നിൽക്കുകയായിരുന്നു... കുറച്ചു നേരം അവൾ അവിടെ നിന്നുകൊണ്ട് കരഞ്ഞു... തോളിൽ ഒരു കൈ പതിഞ്ഞപ്പോഴാണവൾ കരച്ചിൽ നിർത്തി തിരിഞ്ഞു നോക്കിയത്... ആദിയായിരുന്നു അത്... 

\"കൃഷ്ണാ... \"
അവൻ വിളിച്ചു... 

\"എന്തിനുവേണ്ടിയായിരുന്നു ഇത്... ആരെ കാണിക്കാൻ വേണ്ടിയായിരുന്നു ഈ ഫോട്ടോയും കൊണ്ട് നടന്നത്... \"

\"ആരേയും ബോധിപ്പിക്കാൻ വേണ്ടിയല്ല... അന്ന് നിന്നെ ആദ്യമായി കണ്ടപ്പോൾത്തന്നെ ഈ മുഖം മനസ്സിൽ പതിഞ്ഞത്... അതുകഴിഞ്ഞ് പലതവണ ഞാൻ നിന്നെ തിരഞ്ഞു... എന്നാലും  എന്നെങ്കിലുമൊരിക്കൽ ഇയാളെ കണ്ടെത്തുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു... ദൈവം എന്റെ പ്രാർത്ഥന കേട്ടു... \"

\"വേണ്ട ആദിയേട്ടാ... ആദിയേട്ടന് എന്നെപ്പറ്റി അറിയില്ല... ഞാൻ പറഞ്ഞല്ലോ ഏതുനിമിഷവും മരണം മുന്നിൽ കണ്ട് നടക്കുന്നവളാണ് ഞാൻ... ആ എനിക്ക് ആരേയും സ്നേഹിക്കാനുള്ള അവകാശമില്ല... എന്നെയും ആരും സ്നേഹിച്ചുകൂടാ... ഒരു വിവാഹത്തെക്കുറിച്ചോ ഒരു ജീവിതത്തെക്കുറിച്ചോ എനിക്ക് സ്വപ്നം കാണാനുള്ള അവകാശവുമില്ല... \"

\"ആരു പറഞ്ഞു... ആദ്യം ഈ ചിന്താഗതിയാണ് മാറ്റേണ്ടത്.. നേരത്തെ കണ്ടില്ലേ അതുപോലെയുള്ള ഒരു കൃഷ്ണയെയാണ് ഞങ്ങൾക്കിഷ്ടം... \"
അവരുടെയടുത്തേക്ക് വന്ന സൂര്യൻ പറഞ്ഞു... അവന്റെ കൂടെ വീണയുമുണ്ടായിരുന്നു...

\"മോളെ നിന്റെ കാര്യങ്ങൾ പലതും നീ എന്നോട് പറഞ്ഞിട്ടില്ലേ... കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് നീ എന്തിനാണ് സങ്കടപ്പെടുന്നത്... ഇനിവരാനുള്ളതിനെക്കുറിച്ച് ആലോചിക്ക്... നീയിപ്പോൾ സുരക്ഷിതമാണ്... ഒരുത്തനും ഇവിടെ വന്ന് നിന്നെ ഒന്നും ചെയ്യില്ല... \"

\"അറിയാം... എനിക്കറിയാം മറ്റെവിടുത്തേക്കാളും ഇപ്പോൾ ഞാൻ സുരക്ഷിതയാണ്... പക്ഷേ എനിക്ക് നിങ്ങളുടെ കാര്യത്തിലാണ് പേടി... ഞാൻ മൂലം നിങ്ങൾക്കൊരു ദോഷവുമുണ്ടാകരുത്... \"

\"അതോർത്ത് നീ പേടിക്കേണ്ട... ഇത്രമാത്രം പേടിക്കാൻ അവരാരാണ്... \"

മുത്തശ്ശന്റെ അനിയത്തിയുടെ ഭർത്താവും മകനും ചെറുമകനുമാണ്... \"

\"അവരെന്തിനാണ് നിങ്ങളോട് ഇത്രക്ക് ശത്രുത... \"
സൂര്യൻ ചോദിച്ചു... 

\"പേരുകേട്ട മാമ്പള്ളി തറവാട്ടിലെ കാരണവരായിരുന്നു എന്റെ മുത്തശ്ശൻ... ആ നാട്ടിലെ എല്ലാവർക്കും മുത്തശ്ശനെ വളരെ ഇഷ്ടമായിരുന്നു... മുത്തശ്ശന്റെ അനിയത്തി യശോദാമ്മയുടെ വിവാഹം കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾക്കു ദുരിതം ഉണ്ടായത്... മാമ്പള്ളി തറവാടും ഏക്കർ കണക്കിന്  സ്വത്തും സ്വപ്നം കണ്ടിട്ടായിരുന്നു ആ കരുണാകരൻ എന്നുപറയുന്നയാൾ യശോദാമ്മയെ വിവാഹം കഴിച്ചതുതന്നെ... 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം : 10

കൃഷ്ണകിരീടം : 10

4.6
6835

\"മുത്തശ്ശന്റെ അനിയത്തി യശോദാമ്മയുടെ വിവാഹം കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾക്കു ദുരിതം ഉണ്ടായത്... മാമ്പള്ളി തറവാടും ഏക്കർ കണക്കിന്  സ്വത്തും സ്വപ്നം കണ്ടിട്ടായിരുന്നു ആ കരുണാകരനപ്പൂപ്പൻ  യശോദാമ്മയെ വിവാഹം കഴിച്ചതുതന്നെ... പലരീതിയിൽ അയാൾ അതിനുള്ള ശ്രമങ്ങൾ നടത്തി.. എന്നാൽ ഇതെല്ലാം മനസ്സിലാക്കിയ മുത്തശ്ശന്റെ അച്ഛൻ സ്വത്ത് ഭാഗം വച്ചു... തറവാടും തറവാട് നിൽക്കുന്ന സ്ഥലവും മുത്തശ്ശന്റെ പേരിലും... കുറച്ചു മാറി ഇരുപതേക്കർ യശോദാമ്മയുടെ പേരിലും... എന്നാൽ അതിൽ വെറിപൂണ്ട കരുണാകരനപ്പൂപ്പൻ മുത്തശ്ശനേയും മുത്തശ്ശന്റെ അച്ഛനേയും ഒരുപാട് ദ്രോഹിച്ചു.. പതിയെ പതിയെ യശോദാ