Aksharathalukal

കൃഷ്ണകിരീടം : 10

\"മുത്തശ്ശന്റെ അനിയത്തി യശോദാമ്മയുടെ വിവാഹം കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾക്കു ദുരിതം ഉണ്ടായത്... മാമ്പള്ളി തറവാടും ഏക്കർ കണക്കിന്  സ്വത്തും സ്വപ്നം കണ്ടിട്ടായിരുന്നു ആ കരുണാകരനപ്പൂപ്പൻ  യശോദാമ്മയെ വിവാഹം കഴിച്ചതുതന്നെ... പലരീതിയിൽ അയാൾ അതിനുള്ള ശ്രമങ്ങൾ നടത്തി.. എന്നാൽ ഇതെല്ലാം മനസ്സിലാക്കിയ മുത്തശ്ശന്റെ അച്ഛൻ സ്വത്ത് ഭാഗം വച്ചു... തറവാടും തറവാട് നിൽക്കുന്ന സ്ഥലവും മുത്തശ്ശന്റെ പേരിലും... കുറച്ചു മാറി ഇരുപതേക്കർ യശോദാമ്മയുടെ പേരിലും... എന്നാൽ അതിൽ വെറിപൂണ്ട കരുണാകരനപ്പൂപ്പൻ മുത്തശ്ശനേയും മുത്തശ്ശന്റെ അച്ഛനേയും ഒരുപാട് ദ്രോഹിച്ചു.. പതിയെ പതിയെ യശോദാമയും ആ ദുഷ്ടത്തരത്തിന് കൂട്ടു നിന്നു...  പിന്നീട് വരുന്ന ഓരോ തലമുറയും ഇതിനുവേണ്ടി പരിശ്രമിച്ചു അവസാനം എന്റെ അച്ഛനു നേരെ ഒരു കള്ളകേസുവരെ വന്നു... എന്നാൽ അതിൽ സത്യമെത്രയുണ്ടെന്ന് ഇന്നും ഞങ്ങൾക്കറിയില്ല... ഇന്നലെ കണ്ടില്ലേ നകുലേട്ടൻ... അയാളുടെ അമ്മയുടെ മരണം... അതൊരു കൊലപാതകമായിരുന്നു... അച്ഛനാണ് അത് ചെയ്തതെന്ന് അവർ വിശ്വസിച്ചു... അല്ലെങ്കിൽ വിശ്വസിപ്പിച്ചെന്നു പറയാം... നകുലേട്ടന്റെ അച്ഛന്റെ കൂട്ടുകാരൻ... എല്ലാ തെളിവുകളും അച്ഛനെതിരെ ആയിരുന്നു... എന്നാൽ അതിൽ പിടിച്ച് കരുണാകരനപ്പൂപ്പൻ ബുദ്ധിക്കു കളിച്ചു... ഒരു ദിവസം അപ്പൂപ്പൻ പുറത്തുപോയി വരുമ്പോൾ കുറുച്ചാളുകൾ അപ്പൂപ്പനെ പിടിച്ചു വലിച്ച് ഏതോ വണ്ടിയിൽ കയറ്റിക്കൊണ്ടുപോയി... ഒരു പഴയ വീട്ടിലേക്കായിരുന്നു കൊണ്ടുപോയത്.. അവിടെവച്ച്.... 

✨✨✨✨✨✨✨✨✨

\"ഗോവിന്ദാ  ഇവിടംവരെ വന്നതിൽ നിനക്ക് ബുദ്ധിമുട്ടുണ്ടായോ... ഇവരിങ്ങനെയാണ്... ഞാൻ പറഞ്ഞതാണ് നീ വിളിച്ചാൽ എതിർപ്പൊന്നും കൂടാതെ വരുമെന്ന്.... എന്തുചെയ്യാനാ... നിന്നെ ഇവർ ദേഹോപദ്രവമൊന്നും ചെയ്തില്ലല്ലോ... \"

\"കരുണാകരാ നീ... \"

\"അതെ കരുണാകരനാണ്... എന്റെ മരുമകളെ നിന്റെ മകൻ മൃഗീയമായി കൊന്നു... എന്നാൽ അതേപോലെ നിന്റെ മകനേയും അവന്റെ ഭാര്യയേയും മക്കളേയും കൊല്ലാൻ അറിയാഞ്ഞിട്ടല്ല... അവരെ കൊന്നാൽ എന്റെ മരിച്ച മരുമകൾ തിരിച്ചുവരില്ലല്ലോ... എന്നു ഞാൻ കരുതുമെന്ന് കരുതിയോ നീ...  ആദ്യം നീ പിന്നെയവർ... എല്ലാത്തിനേയും ഇഞ്ചിഞ്ചായി കൊല്ലും ഞാൻ.. എന്റെ മകന്റെ വേദന എനിക്കു കാണാൻ വയ്യ... \"
കരുണാകരൻ തന്റെ കൂട്ടാളികളിൽ ഒരുവന്റെ കയ്യിൽ നിന്നും കത്തി വാങ്ങിച്ച് ഗോവിന്ദന്റെ കഴുത്തിൽ മുട്ടിച്ചു... 

\"കരുണാകരാ അവിവേകമൊന്നും കാണിക്കരുത്... അവനല്ല അവനല്ല അത് ചെയ്തത്... \"
\"അവനല്ലെങ്കിൽ പിന്നെയാരാണ് അത് ചെയ്തത്... സ്വന്തം മകനെ രക്ഷിക്കാൻ നിനക്കാവില്ല ഗോവിന്ദാ... അവൻ തന്നെയാണ് അത് ചെയ്തത്... അതിന് സാക്ഷിയുമുണ്ട്... നീ ചത്താൽ അവൻ തളരും... അതാണ് എനിക്കു വേണ്ടത്... \"
കരുണാകരൻ കത്തിയൊന്നുകൂടിയമർത്തി.. ഗോവിന്ദാ  എന്നെ കൊല്ലരുത്.... \"

\"ഇല്ല കൊല്ലില്ല... നിന്നെ മാത്രമല്ല നിന്റെ മകനേയും അവന്റെ ഭാര്യയേയും മക്കളേയും കൊല്ലില്ല... അവന്റെ പേരിലുള്ള കേസും പിൻവലിക്കാം... പകരം എനിക്കെന്തു തരും... \"

\"എന്തും തരാം... \"

\"എന്നാൽ എനിക്കു വേണ്ടത് നിന്റെ മാമ്പള്ളി തറവാടും അതു നിൽക്കുന്ന സ്ഥലവുമാണ്... എന്താ അതുതരാൻ നിനക്ക് സമ്മതമാണോ... \"

\"തരാം ഞാൻ എന്തും തരാം... \"

\"എന്നാൽ ഈ മുദ്രപേപ്പറിൽ ഒന്നോപ്പിട്ടേക്ക്... അതുകഴിഞ്ഞാൽ ഇവർ നിന്നെ ഒരു പോറലുമേൽക്കാതെ വീട്ടിലെത്തിക്കും... \"

\"ഞാനൊപ്പിടാം... \"
ഗോവിന്ദൻ കരുണാകരൻ പറഞ്ഞ സ്ഥലത്തെല്ലാം ഒപ്പിട്ടു... \"

\"അപ്പോൾ നമുക്ക് പിരിയാം അല്ലേ ഗോവിന്ദാ... \"
കരുണാകരൻ കത്തിയെടുത്ത് ഗോവിന്ദന്റെ വയറ്റിൽ ആഞ്ഞുകുത്തി... വാടാ മക്കളേ... ഇവൻ ഇവിടെ കിടന്ന് തീർന്നോളും... പെട്ടന്നാണ് കരുണാകരൻ അതു കണ്ടത്... ഏതോ രണ്ടുപേർ അവിടേക്ക് വരുന്നത്... 

\"സോമാ എല്ലാവരേയും കൂട്ടി പെട്ടന്ന് രക്ഷപ്പെട്ടോ ആരോ വരുന്നുണ്ട്... \"
കരുണാകരൻ താൻ വന്ന കാറിൽ കയറി... ആ കാർ അവിടെ നിന്നും ചീറിപ്പാഞ്ഞു... \"

✨✨✨✨✨✨✨✨✨✨✨

\"അന്ന് ദൈവദൂതന്മാരെ പ്പോലെ വന്നവരാണ് എന്റെ മുത്തശ്ശനെ ഹോസ്പിറ്റലിലെത്തിച്ചത്..... പക്ഷേ അതിനുശേഷം അച്ഛന്റെ പേരിലുണ്ടായിരുന്ന കേസ് അവർ പിൻവലിച്ചു... എന്നാൽ വീണ്ടും ദൈവം ഞങ്ങളെ പരീക്ഷിച്ചു... ഒരു ദിവസം മുത്തശ്ശിയെ ഹോസ്പിറ്റലിൽ ഡോക്ടറെ കാണിക്കാൻ അച്ഛനുമമ്മയും  പോയതായിരുന്നു... അവിടെനിന്നും വരുന്നവഴി അച്ഛന്റെ കാറിൽ... ഏതോ ഒരു വാഹനം വന്നിടിക്കുകയായിരുന്നു...\" 
അത്രയും പറയുമ്പോഴേക്കും കൃഷ്ണ പൊട്ടിക്കരഞ്ഞിരുന്നു... 

\"പക്ഷേ അത് ചെയ്തത് അവരാണെന്നതിന് ഒരു തെളിവുമില്ലായിരുന്നു... അച്ഛന്റെയും അമ്മയുടേയും മുത്തശ്ശിയുടേയും ചിത കത്തിയമരുന്നതിമുന്നേ... കരുണാകരനപ്പൂപ്പൻ ഞങ്ങളെ, മാമ്പള്ളിത്തറവാട്ടിൽനിന്നും ആട്ടിയിറക്കി... അവിടെ കൂടിയവർക്ക് നോക്കി നിൽക്കാനേ കഴിയുമായിരുന്നുള്ളൂ... അവസാനം എന്റെ അമ്മാവൻ ഞങ്ങളെ അമ്മാവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.. പ്രണയിച്ച് വിവാഹം കഴിച്ച അമ്മാവനും അമ്മായിയും ഒന്നിച്ചു ജീവിച്ചത് ആറു മാസമായിരുന്നു... അമ്മാവന്റെ വീട്ടിലെ കുളത്തിൽ തുണിയലക്കാൻ പോയതായിരുന്നു അമ്മായി... നല്ല വഴുക്കുള്ള പടവിൽനിന്ന് കാൽവഴുതി കുളത്തിലേക്ക് വീണതായിരുന്നു അമ്മായി... നീന്തലറിയാത്ത പാവം അതിൽ മുങ്ങി മരിച്ചു... പിന്നീട് എല്ലാവരും നിർബന്ധിച്ചിട്ടും അമ്മാവൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചില്ല... അമ്മായിയുടെ മരണത്തിനുശേഷം ഒറ്റക്കാണ് ആ വീട്ടിൽ കഴിയുന്നത്... അമ്മാവൻ വലിയ ഒരു ബിസിനസ്മാൻ ആയിരുന്നു... അതിൽനിന്നും കിട്ടുന്നിൽ ഒരു പങ്ക് പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും വിവാഹത്തിനുമായി ചിലവാക്കിയിരുന്നു... ഒരു മൂന്നുമാസം മുന്നേ അമ്മാവന് പെട്ടെന്നൊരു നെഞ്ചുവേദന വന്നു... ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു...  അവിടെവച്ച് പിന്നേയും ആ നെഞ്ചുവേദന വന്നു... അത് അമ്മാവനേയുംകൊണ്ടാണ് പോയത്... അമ്മാവൻ മരിച്ച് പതിനാറിന്റെയന്ന് അമ്മാവന്റെ വക്കീൽ വീട്ടിൽ വന്നു... അദ്ദേഹമൊരു ഫയൽ മുത്തശ്ശനെയേൽപ്പിച്ചു...  അമ്മാവന്റെ സർവ്വ സ്വത്തുക്കളും എന്റെ പേരിലെഴുതിവച്ച പ്രമാണ മായിരുന്നു അത്...  എന്നാൽ എങ്ങനെയോ ഈ വിവരം നകുലേട്ടനറിഞ്ഞു... ഇനിയത് സ്വന്തമാക്കാനാണ് അവരുടെ ശ്രമം... അതിന് എന്നെ വിവാഹം കഴിക്കാൻ നടക്കുകയാണ് അയാൾ... വിവാഹം കഴിഞ്ഞാൽ സ്വത്തെല്ലാം കൈവശപ്പെടുത്തിയാൽ അവരെന്നേയും... അവർ ബലമായി എന്നെ നകുലേട്ടനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് ശ്രമം... അവസാനം നിവർത്തിയില്ലാഞ്ഞിട്ടാണ് ഞങ്ങൾ അവിടെനിന്നും പോന്നത്... \"

\"എന്നിട്ട് ഗോപിമാഷ് പറഞ്ഞത് ഒരു പാവപ്പെട്ട കുടുംബമാണെന്നാണല്ലോ... എന്തോ പ്രശ്നം മൂലം വീട് നിൽക്കേണ്ടി വന്നു എന്നൊക്കെയാണ് പറഞ്ഞത്... \"
സൂര്യൻ ചോദിച്ചു

\"അങ്ങനെ പറയാൻ ഞങ്ങളാവിശ്യപ്പെട്ടതാണ്... ഇത്രയും വലിയ വീട്ടുകാരാണെന്നുപറഞ്ഞാൽ ആരും വാടകക്ക് വീട് തരില്ലെന്ന് തോന്നി... മാത്രമല്ല മറ്റൊരു അഡ്രസ്സിൽ ജീവിക്കുന്നതാണ് സുരക്ഷയെന്നു തോന്നി... 

\"കൃഷ്ണേ.. നിനക്ക് നഷ്ടപ്പെട്ടത്  അത്  മരണപ്പെട്ടവരൊഴിച്ച് എല്ലാം നിനക്ക് തിരിച്ചു കിട്ടും... ഇത് ഞങ്ങൾ തരുന്ന വാക്കാണ്... \"
ആദി പറഞ്ഞു... 

\"ഹും കേൾക്കാൻ സുഖമുണ്ട്... എന്നാൽ അതെല്ലാം നഷ്ടപ്പെട്ടതുതന്നെയാണ്... ഇനി എന്നാണെന്നറിയില്ല അമ്മാവൻ എന്റെ പേരിൽ എഴുതിത്തന്ന സ്വത്ത് നഷ്ടപ്പെടുകയെന്നത്... \"

എന്താണ് നിന്റെ അമ്മാവന്റെ പേര്... ഏതോ വലിയ ബിസിനസുകാരനാണെന്നല്ലേ പറഞ്ഞത്... അന്നേരം ചിലപ്പോൾ ഞങ്ങളറിയുമായിരുക്കും... \"
ആദി ചോദിച്ചു... 

\"നിങ്ങൾക്കറിയാം... ആർ കെ ഗ്രൂപ്പിന്റെ ഓണർ രാധാകൃഷ്ണൻ... \"

\"അതു കേട്ടതും ആദിയും സൂര്യനും ഞെട്ടിത്തരിച്ചുനിന്നു... 

\"എന്താണ് നീ പറഞ്ഞത്... ആർ കെ ഗ്രൂപ്പിന്റെ ഓണറാണ് നിന്റെ അമ്മാവനെന്നോ... അപ്പോൾ നീ... നീയാണല്ലേ അതിന്റെ ഇപ്പോഴത്തെ ഓണർ... \"
ആദി ചോദിച്ചു... 

\"അതെ... പക്ഷേ എനിക്കൊന്നും അതിനെപ്പറ്റി അറിയില്ല... \"

\"അന്നേരം ആ ബിസിനസ്സെല്ലാം ഇപ്പോൾ നോക്കി നടത്തുന്നത്... ആരാണ്...\"
അമ്മാവന്റെ ആത്മ സുഹൃത്തും മാനേജരുമായ വേണുഗോപാലനങ്കിൾ... കഴിഞ്ഞ രണ്ടു മാസമായി എല്ലാറ്റിന്റെയും ലാഭവിഹിതം എന്റെ അക്വൌണ്ടിലെത്തുന്നുണ്ട്...\"

\"കൃഷ്ണാ അറിയാതെയാണെങ്കിലും രണ്ടുവർഷം മുന്നേ കണ്ട നിന്നോട് എനിക്ക് എന്തോ ഒരിഷ്ടം തോന്നിയിരുന്നു... അത് തെറ്റായിപ്പോയെന്ന് എനിക്കു മനസ്സിലായി... ഇന്നത്തെ നിലയിൽ നിന്നെ സ്നേഹിക്കാൻ എനിക്ക് അവകാശമില്ല... അല്ല അതിനുള്ള യോഗ്യതയില്ല എന്നുതന്നെ പറയാം... സോറി... \"
അതുംപറഞ്ഞ് ആദി കാറിനടുത്തേക്ക് നടന്നു... കുറച്ചു മുന്നോട്ടുപോയ അവൻ തിരിഞ്ഞു നിന്നു... 

\"എന്നു കരുതി നിന്റെകൂടെ എല്ലാറ്റിനും ഞാനുണ്ടാകും... ഞാൻ മാത്രമല്ല ഇടശ്ശേരി തറവാട്ടിലെ എല്ലാവരുമുണ്ടാകും... ഇത് വെറുവാക്കല്ല... ഒരുത്തനും നിന്റെ നേരെ വരില്ല... അത് ഞാൻ തരുന്ന വാക്കാണ്... \"


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖
കൃഷ്ണകിരീടം : 11

കൃഷ്ണകിരീടം : 11

4.5
6018

\"എന്നു കരുതി നിന്റെകൂടെ എല്ലാറ്റിനും ഞാനുണ്ടാകും... ഞാൻ മാത്രമല്ല ഇടശ്ശേരി തറവാട്ടിലെ എല്ലാവരുമുണ്ടാകും... ഇത് വെറുവാക്കല്ല... ഒരുത്തനും നിന്റെ നേരെ വരില്ല... അത് ഞാൻ തരുന്ന വാക്കാണ്... \"ആദി ചെന്ന് കാറിൽ കയറി... വഴിയെ സൂര്യനും... വീണ കൃഷ്ണയേയും കൂട്ടി കാറിനടുത്തേക്ക് വന്നു... അവർ കാറിൽ കയറിയ ഉടനെ ആദി കാറെടുത്തു...ഇടശ്ശേരി തറവാട്ടിലെത്തുംവരെ ആരും ഒന്നും സംസാരിച്ചില്ല... വീട്ടിലെത്തിയ ഉടനെ ആദി നേരെ തന്റെ മുറിയിലേക്ക് നടന്നു... പോകുന്ന സമയത്ത് ഹാളിൽ കേശവമേനോനും നിർമ്മലയും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു... \"\"അല്ലാ നിങ്ങൾ വന്നോ... എവിടെ മറ്റുള്ളവർ...\"നിർമ്മല ചോദിച്