\"എന്നു കരുതി നിന്റെകൂടെ എല്ലാറ്റിനും ഞാനുണ്ടാകും... ഞാൻ മാത്രമല്ല ഇടശ്ശേരി തറവാട്ടിലെ എല്ലാവരുമുണ്ടാകും... ഇത് വെറുവാക്കല്ല... ഒരുത്തനും നിന്റെ നേരെ വരില്ല... അത് ഞാൻ തരുന്ന വാക്കാണ്... \"
ആദി ചെന്ന് കാറിൽ കയറി... വഴിയെ സൂര്യനും... വീണ കൃഷ്ണയേയും കൂട്ടി കാറിനടുത്തേക്ക് വന്നു... അവർ കാറിൽ കയറിയ ഉടനെ ആദി കാറെടുത്തു...
ഇടശ്ശേരി തറവാട്ടിലെത്തുംവരെ ആരും ഒന്നും സംസാരിച്ചില്ല... വീട്ടിലെത്തിയ ഉടനെ ആദി നേരെ തന്റെ മുറിയിലേക്ക് നടന്നു... പോകുന്ന സമയത്ത് ഹാളിൽ കേശവമേനോനും നിർമ്മലയും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു... \"
\"അല്ലാ നിങ്ങൾ വന്നോ... എവിടെ മറ്റുള്ളവർ...\"
നിർമ്മല ചോദിച്ചു..
\"അവർ വരുന്നുണ്ട്...\" അതും പറഞ്ഞവൻ അകത്തേക്ക് നടന്നു...
\"ആദി... ഒന്നു നിന്നേ... എന്താണ് നിനക്ക് പറ്റിയത്... എന്താ നിന്റെ മുഖത്തു ക്ഷീണം... \"
നിർമ്മല ചോദിച്ചു...
\"ഒന്നുമില്ല... നല്ല തലവേദന.. ഞാനൊന്ന് കിടക്കട്ടെ... \"
\"അതായിരുന്നോ... സമയം ഒരുപാടായില്ലേ... ചായകുടിക്കാത്തതിനാലാകും ഞാൻ ചായയെടുത്തവരാം... \"
\"ഇപ്പോൾ ഒന്നും വേണ്ട... ഞാൻ പറയാം... കുറച്ചു നേരം കിടക്കട്ടെ... \"
ആദി പെട്ടന്ന് മുകളിലേക്ക് കയറിപ്പോയി...
\"നിർമ്മലേ ഇത് സാധാരണ തലവേദനയല്ല... അവന്റെ മനസ്സിന് എന്തോ വേദനയുണ്ടായിട്ടുണ്ട്... അല്ലാതെ അവനിങ്ങനെയല്ല... \"
കേശവമേനോൻ പറഞ്ഞു... അപ്പോഴേക്കും സൂര്യനും പുറകെ കൃഷ്ണനും വീണയും വന്നു... വീണയെ കണ്ടപ്പോൾ കേശവമേനോനും നിർമ്മലയും പരസ്പരം നോക്കി... സൂര്യാ ആരാടാ ആ കുട്ടി... പെട്ടന്ന് ചിരിച്ചുകൊണ്ട് കൃഷ്ണ നിർമ്മലയുടെ അടുത്തേക്കു വന്നു...
\"ആന്റിക്ക് ഇവളെ മനസ്സിലായില്ലേ... ഇതാണ് വീണ... \"
\"അയ്യോ മോളെ നിന്നെ മനസ്സിലായില്ലല്ലോ എനിക്ക്... ചെറുപ്പത്തിൽ എണ്ടതാണ്... പിന്നെ കാണുന്നത് ഇപ്പോഴാണ്... വെറുതെയല്ല എന്റെ മോൻ ഇവളുടെ മുന്നിൽ വീണുപോയത്... എനിക്കിഷ്ടമായി ഇവളെ... മോളിരിക്ക് നിങ്ങൾ പുറത്തുനിന്നൊന്നും കഴിച്ചില്ലല്ലോ... നല്ല വിശപ്പുണ്ടാകുമല്ലേ... ഞാൻ ചായയെടുക്കാം... അവർ അടുക്കളയിലേക്ക് നടന്നു പെട്ടന്ന് എന്തോ ആലോചിച്ചതുപോലെ സോഫയിലിരിക്കുന്ന സൂര്യനെ നോക്കി... അവൻ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു...
സൂര്യാ... എന്താടാ ആദിക്ക് പറ്റിയത്... അവൻ വന്നയുടനെ അകത്തേക്ക് കയറിപ്പോയല്ലോ... ചോദിച്ചപ്പോൾ തലവേദനയാണെന്ന് പറഞ്ഞു... നിന്റെ മുഖത്തും എന്തോ ഒരു വിഷമം കാണുന്നല്ലോ... എന്താണ് രണ്ടുംകൂടി എന്തെങ്കിലും പറഞ്ഞ് വഴക്കായോ... \"
\"അതൊന്നുമല്ലമ്മേ... ഏട്ടനും ഞാനുമായിട്ട് ഒരു പ്രശ്നവുമില്ല... \"
സൂര്യൻ പറഞ്ഞു...
\"പിന്നെ ആരുമായിട്ടാണ് പ്രശ്നം... \"
സൂര്യൻ കൃഷ്ണയെ നോക്കി... കൃഷ്ണ തലതാഴ്ത്തി നിന്നു...
\"ഇവളുമായിട്ടാണോ പ്രശ്നം\"
\"ആരുമായിട്ടും പ്രശ്നമൊന്നില്ലമ്മേ...\"
\"പിന്നെ എന്താണ് കാര്യമെന്നാണ് ചോദിച്ചത്... \"
നിർമ്മലയുടെ സ്വരം കനത്തു...
\"അത്.. അതു പിന്നെ... \"
സൂര്യൻ എല്ലാ കാര്യവും അവരോട് പറഞ്ഞു... എല്ലാം കേട്ട് സ്തംഭിച്ചു നിൽക്കുകയായിരുന്നു നിർമ്മലയും കേശവമേനോനും...
\"അപ്പോൾ അപ്പോളിവൾ ആർ കെ ഗ്രൂപ്പിന്റെ ഓണർ രാധാകൃഷ്ണന്റെ അനന്തിരവളാണോ...\"
\"അതെ... \"
\"അപ്പോളിവൾക്ക് വഴിതെറ്റിയില്ല... ഇവൾ എത്തേണ്ടിടത്താണ് എത്തിയത്... \"
\"അച്ഛനെന്താണ് ഉദ്ദേശിച്ചത്... \"
സൂര്യൻ സംശയത്തോടെ ചോദിച്ചു...
\"പറയാം... ഇപ്പോഴല്ല സമയമാകുമ്പോൾ എല്ലാം നിങ്ങളോട് പറയാം... പക്ഷേ ഒന്നിവൾ അറിഞ്ഞിരിക്കണം... ഇവൾ ഈ വീട്ടിൽ എത്തേണ്ടവൾ തന്നെയാണ്.. അതും മുറപ്രകാരം മരുമകളായിട്ടുതന്നെ... അത് ഇവളുടെ അമ്മാവനും അറിയാമായിരുന്നു... ഇപ്പോൾ നിങ്ങൾ പോയി ചായകുടിക്ക്... \"
ഒന്നും മനസ്സില്ലാതെ കൃഷ്ണ കേശവമേനോനെ നോക്കി പിന്നെ എല്ലാവരുടേയും കൂടെ അടുക്കളയിലേക്ക് നടന്നു... \"
കൃഷ്ണമോള് ഒന്നു നിന്നേ... മറ്റുള്ളവർ നടന്നോളൂ... എനിക്ക് കൃഷ്ണമോളോടായി ചിലത് സംസാരിക്കാനുണ്ട്... അതും പറഞ്ഞ് കേശവമേനോൻ പുറത്തേക്ക് നടന്നു... കൃഷ്ണ എല്ലാവരേയുമൊന്ന് നോക്കി... പിന്നെ പുറത്തേക്ക് നടന്നു...
കുറച്ചു നേരത്തിനുശേഷം കണ്ണു തുടച്ച് അവൾ അകത്തേക്ക് വന്നു... അവൾ എന്തോ തീരുമാനിച്ചുറച്ചതുപോലെയായിരുന്നു ആ വരവ്... അവൾ നേരെ അടുക്കളയിലേക്ക് നടന്നു... അപ്പോഴവിടെ അവളേയും കാത്തിരിക്കുകയായിരുന്നു എല്ലാവരും...
\"എന്താ ആരും ചായകുടിക്കാൻ തുടങ്ങിയില്ലേ... \"
\"ഞങ്ങൾ നിന്നെ കാത്തിരിക്കുകയായിരുന്നു... \"
\"അതു ശരി.. എന്നാൽ കഴിക്കാം... മുത്തശ്ശനും നന്ദുമോളും ചായകുുടിച്ചോ എന്തോ... \"
അതോർത്ത് മോൾ വിഷമിക്കേണ്ട... അവർ നേരത്തേ കുടിച്ചു ഞാൻ പോയി ചായ കൊടുത്തിരുന്നു... \"
നിർമ്മല പറഞ്ഞു...
\"അല്ലാ ഒരാൾകൂടിയുണ്ടല്ലോ... ആദിയേട്ടൻ എവിടെ... \"
\"അവൻ വന്നയുടനെ മുറിയിലേക്ക് പോയി കിടന്നു... ചോദിച്ചപ്പോൾ തലവേദനയാണെന്നും ഇപ്പോൾ ഒന്നും വേണ്ടെന്നും പറഞ്ഞു... \"
\"അതെന്താ പെട്ടന്നൊരു തലവേദന... അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... ഞാൻ പോയി വിളിക്കാം... എന്റെ കാരണം കൊണ്ടാണല്ലോ ആ തലവേദന.. അത് ഞാൻ മാറ്റിയെടുക്കാം... നിങ്ങൾ കഴിച്ചുതുടങ്ങിക്കോ അപ്പോഴേക്കും ഞാൻ വരാം... \"
കൃഷ്ണ ആദിയുടെ മുറിയിലേക്ക് നടന്നു... അവൾ ചെല്ലുമ്പോൾ ആദി കട്ടിലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു... അവൾ അവനെ കുറച്ചുനേരം നോക്കി നിന്നു.. പിന്നെ പതുക്കെ അവന്റെയടുത്തേക്ക് നടന്നു... \"
\"ഹലോ മാഷേ... ഇതെന്താണ് വന്നയുടനെ ഒരു കിടത്തം...\"
കൃഷ്ണയുടെ ശബ്ദം കേട്ട് അവൻ തല ഉയർത്തി നോക്കി... അവളെകണ്ട ആദി കട്ടിലിൽ എഴുന്നേറ്റിരുന്നു..
\"ഇയാളൊന്ന് എഴുന്നേറ്റുവന്നേ അവിടെ എല്ലാവരും ഇയാളെ കാത്തു നിൽക്കുകയാണ് ചായകുടിക്കാൻ... \"
\"നിങ്ങൾ കുടിച്ചോളൂ... എനിക്കിപ്പോൾ വേണ്ട... \"
ആദി പറഞ്ഞു...
\"അതുപഞ്ഞാലെങ്ങനെയാണ്... രാവിലെ ഞാൻ തന്ന ചായ കിടിച്ചതുമാത്രമല്ലേയുള്ളൂ... \"
\"അതുകൊണ്ടല്ല എനിക്ക് നല്ല തലവേദന... ഒന്ന് കിടന്നാൽ ശരിയാകും.. \"
\"ആ തലവേദന ഞാനാരാണെന്നറിഞ്ഞിട്ടല്ലേ... രണ്ടു വർഷക്കാലം മനസ്സിൽ കൊണ്ടു നടന്ന ഇഷ്ടം ഒരുനിമിഷംകൊണ്ട് ഇല്ലാതായി എന്നു കരുതിയിട്ടല്ലേ... എന്നാൽ കേട്ടോ... ആ ഇഷ്ടം എന്നും ഈ മനസ്സിൽത്തന്നെ വേണം... ആ മനസ്സിലെ ഒരു കോണിൽ എന്നുമത് വേണം... \"
കൃഷ്ണ പറഞ്ഞതു കേട്ട് ആദി അന്ധാളിപ്പോടെ അവളെ നോക്കി... \"
\"എന്താ മാഷേ ഇങ്ങനെ നോക്കുന്നത്... ഞാൻ പറഞ്ഞത് സത്യമാണ്... എനിക്ക് ഈ മാഷിനെ ഒത്തിരി ഇഷ്ടമായി... എന്നും ഇയാൾ എന്റെ കൂടെയുണ്ടാവണം... \"
അവൾ കട്ടിലിലിരുന്ന് അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു... \"
\"എന്താണ് ഇപ്പോൾ നിനക്കൊരു മാറ്റം... \"
\"എന്തു മാറ്റം... എന്നെ സംരംക്ഷിക്കാമെന്ന് വാക്കു തന്നത് ഇയാളല്ലേ അന്നേരം ഇയാളെ എനിക്കിഷ്ടപ്പെട്ടുകൂടെ... അതല്ല.. ഇത്രയും നാൾ മനസ്സിൽ കൊണ്ടുനടന്നത് വെറുമൊരു നേരംപോക്കായിരുന്നെങ്കിൽ പറഞ്ഞാൽ മതി... ഞാൻ മാറിത്തരാം..
\"അരുത്... അങ്ങനെ പറയരുത്... ഇത്രയും കാലം നിന്നെ മനസ്സിൽ കൊണ്ടുനടന്നത് ആത്മാർത്ഥതയോടെ തന്നെയാണ്... അല്ലാതെ നേരംപോക്കിനല്ല... പക്ഷേ നീയാരാണെന്നറിഞ്ഞപ്പോൾ എനിക്ക് എത്തിപ്പിടിക്കാൻ പറ്റാത്തത്ര ഉയരത്തിലാണ് നീയെന്നറിഞ്ഞപ്പോൾ എന്റെ ഇഷ്ടം എന്റേതുമാത്രമായി ഒതുക്കാൻ ഞാൻ നോക്കി... \"
\"അങ്ങനെ മനസ്സിൽ ഒതുക്കി ജീവിക്കാൻ എത്രനാൾ കഴിയും നിങ്ങൾക്ക്... അതിനുവേണ്ടിയാണോ എന്നെ ഇഷ്ടപ്പെട്ടത്.. അതിനുവേണ്ടിയാണോ എന്റെ ഫോട്ടോ സ്വന്തം പേഴ്സിൽ വച്ച് നടന്നത്... സമ്മതിക്കില്ല ഞാൻ... ആ ഇഷ്ടം എനിക്കു വേണം... \"
\"കൃഷ്ണാ ഞാൻ... \"
\"ഒന്നും പറയേണ്ട... ഇപ്പോൾ എഴുന്നേറ്റുവന്നേ... അവിടെ എല്ലാവരും വെയ്റ്റുചെയ്യുകയാണ്... \"
കൃഷ്ണ അവന്റെ കയ്യിൽ പിടിച്ച് വലിച്ച് കട്ടിലിൽ നിന്നിറക്കി... പിന്നെ പുറകിൽ ചെന്ന് അവനെ മുറിയിൽ നിന്നും പുറത്തേക്ക് തള്ളികൊണ്ടുപോയി...
\"ഇതേസമയം ആദിക്കുവേണ്ടി കാത്തിരിക്കുകയായിരുന്ന സൂര്യനും വീണയും നിർമ്മലയും അവരുടെ വരവുകണ്ട് അന്തംവിട്ടുനിന്നു... സൂര്യൻ ഇരുന്ന കസേരയിൽ നിന്ന് അറിയാതെ എഴുന്നേറ്റു പോയി...
\"അമ്മേ തലവേദനയെടുത്ത് കിടക്കാൻപോയ ആളല്ലേ ആടിപ്പാടി വരുന്നത്... എന്ത് മറുമരുന്നാണ് കൃഷ്ണ ഏട്ടന് കൊടുത്തത്... \"
\"അതുതന്നെയാണ് എനിക്കും സംശയം... \"
\"എന്താ ഞങ്ങളെപ്പറ്റി പരദൂഷണം പറയുന്നത്... \"
കൃഷ്ണ ചോദിച്ചു...
\"പരദൂഷണം പറഞ്ഞതല്ല... ഇവന്റെ തലവേദന ഇത്രപെട്ടന്ന് മാറിയോ... എന്തു മരുന്നാണ് ഇവന് കൊടുത്തത്... \"
\"അത് പറയില്ല... എന്തായാലും അമ്മയുടെ മകന്റെ തലവേദന മാറിയില്ലേ... അതിനെനിക്ക് സമ്മാനം തരണം... \"
\"എന്തിനാണ് സമ്മാനം... അവനെത്തന്നെ നീയങ്ങെടുത്തോ... \"
നിർമ്മല പറഞ്ഞതുകേട്ട് കൃഷ്ണ അന്ധാളിപ്പോടെ അവരെ നോക്കി...
തുടരും..........
✍️ Rajesh Raju
➖➖➖➖➖➖➖➖➖