Aksharathalukal

അലൈപായുതേ💜(പാർട്ട്‌:7)

രാവിലെ ഞാൻ കണ്ണ് തുറന്നതും ഞെട്ടി എഴുനേറ്റു ക്ലോക്കിൽ സമയം നോക്കിയപ്പോൾ 7:30 ആയിട്ടുണ്ട്.എട്ടുമണി ആകുമ്പോഴേക്കും റെഡിയായി സ്കൂളിൽ പോവേണ്ടതാണ്.ഇന്ന് എന്താണാവോ അമ്മ എന്നെ വന്നു വിളിക്കാഞ്ഞേ?

അപ്പോഴാണ് എന്റെ ശ്രെദ്ധ നമ്മുടെ ഡോക്ടറിന്റെ റൂമിലേക്ക് പോയത്.
ജനൽ തുറന്നാണ് കിടക്കുന്നത് പക്ഷെ ആളെ അവിടെ എങ്ങും കാണാൻ ഇല്ല.
ഞാൻ ഒന്ന് കൂടെ അവിടേക്ക് നോക്കിയിട്ട് വേഗം പോയി ഫ്രഷ് ആയി ഡ്രസ്സ്‌ ചെയ്ത് ബാഗും എടുത്ത് താഴേക്ക് ചെന്നു.

ഞാൻ താഴെ വന്നപ്പോൾ അവിടെ ആരെയും കാണുന്നില്ല.ഈ അമ്മയൊക്കെ ഇതെവിടെ പോയി.അപ്പോഴാണ് ഇന്ന് വിച്ചേട്ടന്റെ ബർത്ത്ഡേ ആണെന്ന കാര്യം എന്റെ മനസ്സിലേക്ക് വന്നത്.ഞാൻ നേരെ വിച്ചേട്ടന്റെ റൂമിലേക്ക് ചെന്നു.ആള് മൂടിപ്പുതച്ച് സുഖമായിട്ട് കിടന്ന് ഉറങ്ങുവാണ്.

കഴിഞ്ഞ എന്റെ ബർത്ത്ഡേയ്ക്ക് വിച്ചേട്ടൻ ഞാൻ ഇതുപോലെ കിടന്ന് ഉറങ്ങിയപ്പോൾ എന്റെ മുഖത്ത് നല്ല ഐസ് വെള്ളം കൊണ്ട് ഒഴിച്ച് എന്റെ ഉറക്കം കളഞ്ഞിട്ട് ബർത്ത് ഡേ വിഷ് ചെയ്യതാ കാര്യം ഓർമ വന്നു എനിക്ക് അപ്പോൾ.

ഞാൻ പിന്നെ ഒന്നും നോക്കിയില്ല നല്ല തണുത്ത വെള്ളം എടുത്തോണ്ട് വന്ന് വിച്ചേട്ടന്റെ മുഖത്തേക്ക് ഒഴിച്ചു.പാവം ആള് വേഗം ബെഡിൽ നിന്നും ചാടി എഴുനേറ്റു. സത്യം പറയാലോ നനഞ്ഞ കോഴിടെ കറക്റ്റ് ലുക്ക്‌ ആയിരുന്നു അപ്പോൾ വിച്ചേട്ടന്.

വിച്ചേട്ടന്റെ ആ കോലം കണ്ട് ഞാൻ അവിടെ നിന്ന് ചിരിക്കാൻ തുടങ്ങി അപ്പോഴാണ് ആള് എന്നെ നോക്കിപേടിപിക്കുന്നത് കണ്ടത്. ഞാൻ അതോടെ എന്റെ ചിരി നിർത്തി അല്ലെങ്കിൽ എന്റെ ആരോഗ്യത്തിന് അത് ഹാനികരം ആയി തീരും.

\"Happy Birthday Vichettaa💝😽\"
ഞാൻ വിച്ചേട്ടന്റെ അടുത്തേക്ക് കുറച്ച് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.കൂടെ കവിളിൽ ഞാൻ ഒരു ഉമ്മയും കൂടെ അങ്ങ് കൊടുത്തു.

\"Thanks Dachu🥰💖\"
വിച്ചേട്ടൻ എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

\"എവിടെ ദച്ചു എന്റെ ഗിഫ്റ്റ് എടുക്ക്\"വിച്ചേട്ടൻ എന്നോട് അത് ചോദിച്ചതും ഞാൻ എന്ത് പറയും എന്ന് അറിയാതെ നിന്നു.

അപ്പോഴാണ് എന്റെ തലയിൽ ഒരു ബുദ്ധി ഉദിച്ചത്.ഞാൻ കൈയിൽ ഇരുന്ന കുപ്പിയിലെ ബാക്കി വെള്ളം കൂടെ വിച്ചേട്ടന്റെ മെത്തേക്ക് ഒഴിച്ചിട്ട് റൂമിന് പുറത്തേക്ക് ഓടി ഇറങ്ങി.എന്നിട്ട് ഡോറിന്റെ അവിടെ നിന്ന് പകരത്തിന് പകരം എന്ന് വിളിച്ച് പറഞ്ഞിട്ട് ഡോറും അടച്ച് കിച്ചണിലേക്ക് പോയി.

\"നിന്നെ എന്റെ കൈയിൽ കിട്ടുമെടി കുട്ടിത്തെവാങ്കെ\"
വിച്ചേട്ടൻ റൂമിൽ നിന്നും വിളിച്ച് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.

അന്ന് ഞാനും ഇതുപോലെ വിച്ചേട്ടനോട് ഗിഫ്റ്റ് ചോദിച്ചപ്പോൾ എന്റെ തലയിൽ കൂടെ മൈദയാണ് അങ്ങേര് ഇട്ടത്.ഞാൻ എത്ര മണിക്കൂർ എടുത്ത അത് എന്റെ തലയിൽ നിന്ന് കഴുകി കളഞ്ഞതെന്ന് എനിക്കേ അറിയു.ഞാൻ അത്രേം ഒന്നും ചെയ്തില്ലലോ കുറച്ച് വെള്ളം അല്ലെ ഓളൊച്ചോള്ളൂ.

ഞാൻ കിച്ചണിൽ ചെന്നപ്പോൾ അമ്മ അവിടെ തിരക്കിട്ട പണിയിൽ ആണ്. രാവിലെ തന്നെ അമ്പലത്തിൽ ഒക്കെ പോയിന്ന് തോന്നണു സേറ്റുസാരി ഒക്കെ ആണല്ലോ ഉടുത്തേക്കുന്നെ.

\"അമ്മ കഴിക്കാൻ എന്തെങ്കിലും തായോ\"ഞാൻ അമ്മയുടെ അടുത്ത് ചെന്ന് നിന്ന് കൊണ്ട് പറഞ്ഞു.

\"കഴിക്കാൻ ഉള്ളതൊക്കെ ഡൈനിങ് ടേബിളിൽ കൊണ്ട് വെച്ചിട്ടുണ്ട് പോയി എടുത്ത് കഴിച്ചോ\"

\"അല്ലാ അമ്മ എന്താ എന്നെ രാവിലെ വിളിക്കാഞ്ഞേ? അല്ലെങ്കിൽ എന്നും ഞാൻ എഴുനേൽക്കാൻ വയ്കുമ്പോൾ വന്നു വിളിക്കുന്നതാണല്ലോ\"

\"അതിന് ഇന്ന് നീ ക്ലാസ്സിൽ പോവുന്നില്ലല്ലോ പിന്നെ എന്തിനാ നേരത്തെ എഴുന്നേറ്റിട്ട്\"

\"അമ്മ എന്നെ ഒന്ന് നോക്കിയേ.ഈ യൂണിഫോമും ഇട്ട് റെഡിയായി വന്നു നിൽക്കുന്ന എന്നെ കണ്ടിട്ട് അമ്മക്ക് ഞാൻ ഇന്ന് സ്കൂളിൽ പോവുന്നില്ലന്ന് തോന്നുന്നുണ്ടോ?\"

\"ഇന്ന് വിച്ചൂന്റെ ബർത്ത്ഡേ അല്ലെ നമ്മുക്ക് വീട് ഒക്കെ ഒന്ന് ഡെക്കറേറ്റ് ചെയ്യണ്ടേ ദച്ചു അപ്പൊ നീ ഇന്ന് സ്കൂളിൽ പോയാൽ എങ്ങനാ ശെരിയാകുന്നെ?\"
ഞാൻ അത് പറഞ്ഞതും അമ്മ എന്റെ
നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.

\"അമ്മ പക്ഷെ ഞാൻ വിച്ചേട്ടന് ഗിഫ്റ്റ് ഒന്നും മേടിച്ചിട്ടില്ല സ്കൂളിൽ പോവുമ്പോൾ വാങ്ങിക്കാൻ ഇരുന്നതാ\"

\"എങ്കിൽ ഒരു കാര്യം ചെയ്യ് സ്കൂളിൽ പൊക്കോ എന്നിട്ട് നിന്നെയും ഹൃദു മോളെയും ഉച്ചയ്ക്ക് ആരെങ്കിലും വിളിക്കാൻ വന്നോളും ഞാൻ വിച്ചൂനോട് പറഞ്ഞോളാം\"

\"അയ്യോ അമ്മ വിച്ചേട്ടനെ വിടണ്ട.വിച്ചേട്ടൻ വന്നാൽ എന്ത് പറഞ്ഞ് ഞാൻ ഗിഫ്റ്റ് മേടിക്കാൻ കയറും\"

\"ആഹ് എങ്കിൽ ഞാൻ ധ്രുവി മോനോട് പറയാം ദേവ് ആണെങ്കിൽ സ്റ്റേഷനിൽ പോകുമായിരിക്കുമല്ലോ\"

\"ഓഹ് അതിലും ബേധം വിച്ചേട്ടൻ തന്നെ ആയിരുന്നു\"
ഞാൻ മനസ്സിൽ പറഞ്ഞു.

\"എന്നാ വേഗം കഴിച്ചിട്ട് പോവാൻ നോക്ക് ഹൃദ്യ മോൾടെ കൂടെ പൊക്കോ വിച്ചു എണീറ്റില്ലല്ലോ?\"

ഹോ ഇന്ന് അമ്മക്ക് മോനോട് ഭയങ്കര സ്നേഹം ആണല്ലോ അല്ലാത്തപ്പോ ചൂലും ആയിട്ട് പുറകെ തല്ലാൻ നടക്കുന്നത് കാണാം. ഞാൻ അങ്ങനെ ഓരോന്നെ ആലോജിച് ഇരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി.

\"ദച്ചു നീ ഇന്ന് ആപ്പോ ക്ലാസ്സിൽ വരുന്നുണ്ടോ? ആന്റി പറഞ്ഞുലോ നീ ഇന്ന് വരില്ലെന്ന്.\"

\"അത് ഹൃദു വിച്ചേട്ടന് ഞാൻ ഗിഫ്റ്റ് ഒന്നും മേടിച്ചില്ല അപ്പൊ അത് മേടിക്കണം സ്കൂളിൽ പോയാലെ മേടിക്കാൻ പറ്റു.\"

\"ആഹ് നീ അത് പറഞ്ഞത് നന്നായി ഞാനും അമ്മേടെ കൈയിന്ന് പൈസ മേടിച് വെച്ചിട്ടുണ്ട് വിഷ്ണു ഏട്ടന് ഗിഫ്റ്റ് മേടിക്കാൻ\"

\"അല്ലാ വിഷ്ണു ഏട്ടൻ എന്ത്യേ ഞാൻ പോയി ഒന്ന് വിഷ് ചെയ്യട്ടെ\"

\"വിച്ചേട്ടൻ എഴുന്നേറ്റട്ടില്ല\"ഹൃദ്യ വിച്ചേട്ടന്റെ റൂമിലേക്ക് പോവാൻ തുടങ്ങിയതും ഞാൻ പറഞ്ഞു.

\"ആണോ എന്നാ ക്ലാസ്സ്‌ കഴിഞ്ഞ് വന്നിട്ട് ഞാൻ വിഷ് ചെയ്തോളാം\"

\"എന്നാ നമ്മുക്ക് ഇറങ്ങിയാലോ ഹൃദു\" ഞാൻ കൈ ഒക്കെ കഴുകി ബാഗ് എടുത്തുകൊണ്ടു ചോദിച്ചു.

\"ആഹ് വാ സമയം ഇപ്പൊ തന്നെ കൊറേ ആയി\" അവൾ അത് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി.

ഞാൻ അമ്മയോട് യാത്ര പറഞ്ഞ് ഹൃദുന്റെ കൂടെ അവളുടെ വീടിന്റെ അവിടേക്ക് ചെന്നതും നമ്മുടെ ഡോക്ടർ ദേ പുതിയ ബുള്ളറ്റ് ഒക്കെ പുറത്തേക്ക് ഇറക്കി അതിൽ കയറി ഇരിക്കുന്നു.ഞാൻ നോക്കിയപ്പോൾ ഹൃദു വേഗം തന്നെ പുള്ളിടെ പുറകിലായി കയറി ഇരുന്നു.

\"എന്താ ദച്ചു നോക്കി നില്കുന്നെ വേഗം വന്ന് കയറിക്കെ\" അവൾ എന്നെ നോക്കി പറഞ്ഞതും ഞാൻ കുറച്ച് മടിയോടെ ആണെങ്കിലും ബൈക്കിൽ കയറി.

\"പോയാലോ\"

\"ആഹ് ഏട്ടാ വണ്ടി വിട്ടോ\"

ഹൃദ്യയും ഡോക്ടറും കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട് പക്ഷെ ഞാൻ അപ്പോഴും ഒന്നും മിണ്ടാതെ അവർ പറയുന്നത് ഓരോന്നെ കേട്ടിരുന്നു.

സ്കൂളിൽ എത്തിയാതും ഞാൻ ആശ്വാസത്തോടെ ബൈക്കിൽ നിന്നും ഇറങ്ങി.

അയ്യോ ഉച്ചക്ക് വരാൻ പറയണല്ലോ ഞാൻ ഹൃദ്യയെ നോക്കി അവൾ എന്തൊക്കെയോ പറഞ്ഞോണ്ട് പോരാൻ തുടങ്ങിയതും ഞാൻ അവളോട് കാര്യം പറഞ്ഞു.

\"ഏട്ടാ ഉച്ചയ്ക്ക് ഞങ്ങളെ കൊണ്ടൊരാൻ വരുവോ ഞങ്ങൾക്ക് ഗിഫ്റ്റ് മേടിക്കാൻ ഒണ്ട് വേണി ആന്റി പറഞ്ഞു ഇന്ന് ഉച്ചയ്ക്ക് പോന്നോളാൻ.\"

\"ആഹ് സമയം ഉണ്ടെങ്കിൽ ഞാൻ വന്നോളാം ഇല്ലെങ്കിൽ ദേവേട്ടനെ പറഞ്ഞ് വിടാം അത് മതില്ലേ\"

അവൾ മതി എന്ന് പറഞ്ഞതും ഡോക്ടർ ബൈക്ക് സ്റ്റാർട്ട്‌ ആക്കി എന്നെ ഒന്ന് നോക്കിയിട്ട് പോയി.

ഞാൻ അപ്പോൾ തന്നെ ദച്ചുന്റെ കൈയും പിടിച്ച് സ്കൂളിൽ ഗേറ്റിന്റെ അവിടേക്ക് നടന്നു.അപ്പൊഴാണ് ഹൃദ്യ എന്നെ ഒരു കാര്യം കാണിച്ച് തന്നത്.

ഗേറ്റിന്റെ അവിടെയായി നിൽക്കുന്ന ആരാവേട്ടനും ഗോകുലേട്ടനും അവരുടെ അടുത്തേക്ക് രണ്ട് പെൺകുട്ടികൾ പോകുന്നത് കണ്ടു.അതിൽ ഒരു പെൺകുട്ടിയുടെ കൈയിൽ ഒരു ചുവന്ന റോസാപൂവും ഉണ്ട്.

ആ കുട്ടി അത് ആരാവേട്ടന്റെ നേരെ നീട്ടി. പുള്ളി ആണെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയാതെ നില്കുവാണ്.അപ്പോഴേക്കും ഞങ്ങൾ അവരുടെ അടുത്ത് എത്തിയിരുന്നു.

\"ആരാവ് ചേട്ടാ എനിക്ക് ചേട്ടനെ ഒത്തിരി ഇഷ്ടമാണ്.ഞാൻ ഒത്തിരി നാളായിട്ട് ചേട്ടനോട് ഇത് പറയാൻ നടക്കുന്നു പക്ഷെ എനിക്ക് പേടിയായിരുന്നു.ഇനിയും ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് ഇനി ഒരിക്കലും പറയാൻ പറ്റിയില്ലെങ്കിലോ.\"
ആ പെൺകുട്ടി പ്രതീക്ഷയോടെ ആരാവേട്ടനെ നോക്കി നില്കുവാണ്.

അതെ സമയത്താണ് ആരാവേട്ടൻ എന്നെ കാണുന്നത് പുള്ളി വേഗം ആ പെൺകുട്ടിയുടെ കൈയിൽ പിടിച്ചിട്ട് എന്റെ അടുത്തേക്ക് കൊണ്ട് നിർത്തി.

ഞാൻ ഹൃദ്യയെ നോക്കി എന്താ സംഭവം എന്ന് ചോദിച്ചു.അവൾ അറിയില്ല എന്ന് പറഞ്ഞ് കൈ മലർത്തി കാണിച്ചു.

\"എന്താ ഇയാളുടെ പേര്?\" ആരാവേട്ടൻ ആ പെൺകുട്ടിയോട് ചോദിച്ചു

\"അ... അഞ്ജിത\"

\"എന്നാൽ അഞ്ജിതേ ദേ ഈ നിൽക്കുന്ന ദക്ഷ എന്നാ പെൺകുട്ടിയെയാണ് എനിക്ക് ഇഷ്ടം. ഞങ്ങൾ തമ്മിൽ ഇഷ്ടയത്തിലും ആണ്\"

ആരാവേട്ടൻ അങ്ങനെ പറഞ്ഞതും ഞാൻ ഹൃദ്യയെ നോക്കി.ഞാൻ അവളോട് എനിക്ക് അങ്ങനെ ഒന്നും ഇല്ല എന്ന് പറയാൻ കണ്ണ് കൊണ്ട് കാണിച്ചു.പിന്നെ ഒന്ന് എന്നെ ഇതിൽ നിന്ന് രക്ഷിക്കടി എന്നാ എക്സ്പ്രഷനും ഇട്ടു.

\"അതെ ആരാവേട്ടാ അത് എങ്ങനെ ശെരിയാവും എന്റെ ധ്രുവി ഏട്ടനും ദച്ചുവും തമ്മിൽ മുടിഞ്ഞ പ്രേമത്തില.പിന്നെ എപ്പോഴാ ദച്ചു ഏട്ടനോട് ഇഷ്ടാണെന്ന് പറഞ്ഞെ?\"അവൾ ഒരു പുച്ഛത്തോടെ ചോദിച്ചു.

ഞാൻ ആണെങ്കിൽ ഇവൾ ഇത് എന്തൊക്കെയാ വിളിച്ചു പറയുന്നേ എന്ന് ആലോചിച് നില്കുവാണ്.

അപ്പോഴാണ് ആരാവേട്ടൻ എന്റെ നേരെ തിരയിഞ്ഞത്.

\"ദക്ഷ ഹൃദ്യ പറയുന്നത് സത്യം ആണോ നീയും ഇവളുടെ ചേട്ടനും ആയിട്ട് ഇഷ്ടത്തിലാണോ?\"

ഞാൻ ഹൃദ്യയെ നോക്കിയപ്പോൾ അവൾ അതെ എന്ന് പറയാൻ പറഞ്ഞു.

\"നീ എന്താ ഒന്നും മിണ്ടാതെ ഞാൻ ചോദിച്ചത് കേട്ടില്ലേ?\"

\"ആരാവേട്ടൻ എന്നോട് ഷെമിക്കണം എനിക്ക് ഏട്ടനെ അങ്ങനെ കാണാൻ കഴിയില്ല\"

\"ദക്ഷ ഞാൻ നിന്നോട് ചോദിച്ചത് അതല്ല. നീയും ഇവളുടെ ചേട്ടനും തമ്മിൽ ഇഷ്ടത്തിൽ ആണോ എന്ന്?\"ഇത്തവണ ആരാവേട്ടൻ കുറച്ച് ദേഷ്യത്തോടെയാണ് എന്നോട് അത് ചോദിച്ചത്.

ഞാൻ അപ്പോൾ ആ പെൺകുട്ടിയെയാണ് നോക്കിയത് ഇതെല്ലാം കണ്ട് നിറഞ്ഞ് തുളുമ്പറായി ഇരിക്കുവാണ് അവളുടെ കണ്ണുകൾ.

\"അതെ ഞാനും ആദി ഏട്ടനും തമ്മിൽ ഇഷ്ടത്തിലാണ് അതിന് നിങ്ങൾക്ക് എന്താ?\"എവിടുന്ന് ഒക്കെയോ കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞിട്ട് ഹൃദ്യയെ നോക്കി.അവൾ എന്തോ കിളി പോയ പോലെ നില്കുന്നതാണ് ഞാൻ കണ്ടത്.

\"ഹൃദ്യ പറഞ്ഞത് ധ്രുവി എന്ന് അല്ലെ പിന്നെ ഈ ആദി ആരാ?\"ഗോകുലേട്ടനാണ് ചോദിച്ചത്.

\"ഹൃദ്യ പറഞ്ഞ ആള് തന്നെയാണ് ഞാനും പറഞ്ഞത് ധ്രുവ് ആദർവ്. ഹൃദ്യ ധ്രുവി ഏട്ടാന്ന് വിളിക്കും ഞാൻ ആദി ഏട്ടാന്ന് വിളിക്കും അല്ലെ ഹൃദു?\"ഞാൻ അവളെ നോക്കിയതും അവൾ അതെ എന്ന് തലയനക്കി കാണിച്ചു.

ഞാൻ അത് പറഞ്ഞ് ആരാവേട്ടനെ നോക്കിയതും അയാൾ ദേഷ്യത്തോടെ എന്തോ ഒരു ബോക്സ്‌ നിലത്തേക്ക് എറിഞ്ഞിട്ട് അവിടെ നിന്നും പോയി.

ഞാൻ അത് എടുക്കാൻ തുടങ്ങിയപ്പോഴേക്കും അഞ്ജിത അത് എടുത്ത് തുറന്ന് നോക്കി.

അതിൽ ഒരു കുഞ്ഞ് ചില്ല് കുപ്പിയായിരുന്നു അതിനകത്ത് ഒരു ഹാർട്ടും അതിന്റെ സൈഡിയിൽ ആയി ഒരു കീയും ഉണ്ടായിരുന്നു.തടികൊണ്ടുള്ള അടപ്പിന്റെ താഴെ ഒരു കുഞ്ഞ് വള്ളിയിൽ
\"You Hold The Key To My Heart❤️\"
എന്ന് ഒരു പേപ്പറിൽ എഴുതി അതിൽ
കെട്ടി വെച്ചിരുന്നു.


ഗോകുലേട്ടൻ അഞ്ജിയുടെ കൈയിൽ നിന്നും ആ ബോക്സ്‌ എന്റെ കൈയിൽ തന്നു ഞാൻ സംശയത്തോടെ ഗോകുലേട്ടനെ നോക്കി.

\"നിനക്ക് ഇത് തരാൻ വേണ്ടിയാണ് ഞങ്ങൾ ഇത്രയും നേരവും ഇവിടെ നിന്നത്.ദക്ഷ ആരവ് ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞത് നിന്നോട് മാത്രമാണ്.പക്ഷെ അവന്റെ സ്നേഹം അനുഭവിക്കാനുള്ള വിധി നിനക്കില്ല എന്ന് കൂട്ടിയ മതി.\"അത്രയും പറഞ്ഞിട്ട് ഗോകുലേട്ടൻ പോയി.

ഞാൻ ഹൃദ്യയെ നോക്കി അവൾ സാരമില്ല എന്ന് കണ്ണുകൊണ്ട് കാണിച്ചു.


                                                    തുടരും....

സഖി🧸🤍
അലൈപായുതേ💜(പാർട്ട്‌:8)

അലൈപായുതേ💜(പാർട്ട്‌:8)

4.8
8023

ഞാൻ ഹൃദ്യയെ നോക്കി അവൾ സാരമില്ല എന്ന് കണ്ണുകൊണ്ട് കാണിച്ചു.\"അല്ലാ വേദു നീ എന്താ ധ്രുവി ഏട്ടനെ ആദി ഏട്ടാ എന്ന് വിളിച്ചേ?\"\"അത് ഒന്നുല്ല അപ്പോൾ എന്റെ വായിൽ അങ്ങനെയാ വന്നത്.\"ഹൃദ്യ ചോദിച്ചപ്പോൾ ഞാൻ അങ്ങനെ പറഞ്ഞു എങ്കിലും എനിക്കും അറിയില്ലായിരുന്നു ഞാൻ എന്താ അങ്ങനെ വിളിച്ചേ എന്ന്. ഞങ്ങൾ പിന്നെ ക്ലാസ്സിലേക്ക് പോയി.ഉച്ച വരെ എങ്ങനെയോ സമയം തള്ളി നീക്കി ഇരുന്നു.ലഞ്ച് ബ്രേക്കിന് പുറത്തേക്ക് ഇറങ്ങിയതാണ് ഞാനും ഹൃദ്യയും അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ മഞ്ജിമ മിസ്സും ആയി സംസാരിച്ച് വരുന്ന ഡോക്ടർനെ കണ്ടതും എനിക്ക് എന്തോ കുശുമ്പ് തോന്നാൻ തുടങ്ങി.ടീച്ചറിന