Aksharathalukal

സുനിത

                സുനിത 



         \"അച്ഛാ.. ഞാൻ ഇറങ്ങുവാ... ഭക്ഷണം മേശപുറത്തു വെച്ചിട്ടുണ്ട്.. അമ്മ വന്നാൽ രണ്ടാളും ഒരുമിച്ചു കഴിച്ചോണം... കേട്ടോ.. \"അതും പറഞ്ഞ് സുനിത  പുറത്തിറങ്ങി പാദരക്ഷ ധരിച്ചു... 

      \"ഉം.. \"അച്ഛൻ ഒന്ന്മൂളി 

     അവൾ അന്നും രാവിലെ എട്ടുമണിക്ക് ഉള്ള കൈതപുറം ബസ് വരുന്നതും കാത്ത് ബസ്സ്റ്റോപ്പിൽ എത്തി... 

     സുനിത അടുത്തുള്ള ചെറിയൊരു പപ്പട കമ്പനിയിൽ ജോലിക്ക് പോകുന്നു.. പത്താം ക്ലാസ്സ്‌ വരെ പഠിച്ചു... അച്ഛന്  തെങ്ങ് കയറൽ ആണ് ജോലി.. ഒരിക്കൽ തെങ്ങിൽ നിന്നും വീണു.. അതിൽ പിന്നെ കിടന്ന കിടപ്പാണ്.. ശേഷം അദ്ദേഹതിന്റെ ചികിത്സക്കും മരുന്നിനും വേണ്ടി അത് വരെ ജോലിക്ക് പോകാതെ ഇരുന്ന അമ്മയും വീട്ടുജോലിക്ക് പോയി തുടങ്ങി... രാവിലെ ആറു മണി മുതൽ ഒൻപതു മണി വരെ ഒരു  വീട്ടിലും പിന്നെ  പത്തു മണി മുതൽ മറ്റൊരു വീട്ടിലും പോകും പിന്നെ രാത്രിയിൽ ഒരു ഹോട്ടലിൽ പാത്രം കഴുകാനും... 

അത് കണ്ട സുനിത  അവളുടെ പഠനം നിർത്തി.. പത്താം ക്ലാസ്സ് നല്ല  മാർക്കോടെ പാസ്സായി എങ്കിലും അവൾ വീട്ടിലെ സാഹചര്യം കാരണം പഠനം നിർത്തി ജോലിക്ക് ഇറങ്ങി.. അങ്ങനെ അമ്മയും മകളും ഒരുമിച്ചു ആ കുടുംബതിന്റെ തൂൺ ആയി മാറി...


അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.. എത്ര ബുദ്ധിമുട്ട് ഉണ്ട്‌ എങ്കിലും അമ്മയും സുനിതയും  അത് പുറമെ കാണിച്ചില്ല പകരം എല്ലാം പുഞ്ചിരിയോടെ അവസാനിപ്പിക്കാൻ ശ്രെമിച്ചു.. 

    \"നാളെ മുതൽ കുറച്ചു വർക്ക്‌ കൂടുതൽ ആണ് കുറച്ചു ഓർഡർ കൂടുതൽ ഉണ്ട്‌.. ഒരു മണിക്കൂർ കൂടുതൽ ജോലി ചെയേണ്ടി വരും... മുതലാളി എല്ലാവരോടും പറഞ്ഞു.. \"

അന്ന് വീട്ടിൽ എത്തിയതും അമ്മയോട് അവൾ കാര്യം പറഞ്ഞു.. 

    \"എത്ര ദിവസം ഉണ്ടാകും ഈ വൈകിയുള്ള വരവ്... \"

   \"അറിയില്ല.. അതൊന്നും പറഞ്ഞില്ല... \"

     \"ഉം... \"

പിന്നെയും കുറച്ചു നേരം സംസാരിച്ച ശേഷം അവർ ടീവി ഓൺ ചെയ്തു സീരിയൽ കണ്ടു..രാത്രി അത്താഴം കഴിച്ചു കിടന്നു.. പിറ്റേന്ന് സുനിത  ജോലിക്ക് പോയി... ഇതുപോലെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞതും.. 

അന്ന്  രാത്രിയിൽ 8 നോട് അടുക്കുന്നു അവളെ കാണാതായതും അമ്മ ഒരുപാട് ഭയന്ന് വിറച്ചു...  അവൾക്കു പലതവണ ഫോൺ വിളിച്ചു.. അവൾ ഫോൺ എടുക്കുന്നില്ല.. ഒടുവിൽ അടുത്തുള്ള ഷീല ചേച്ചിയുടെ വീട്ടിലേക്കു ഓടി.. 

     \"ചേച്ചി.. മോളെ.. സുനിതമോളെ ഇനിയും കാണാനില്ല.. \"

    \"ഏയ്യ്.. നീ പേടിക്കല്ലേ കുട്ടി വരും കുറച്ചു കൂടി നേരം നമ്മുക്ക് നോക്കാം... \"ഷീല ആശ്വാസം പകർന്നു 


സമയം കടന്ന് പോയി..ഇരുളിന്റെ ശക്തി കൂടി... എല്ലാവരുടെയും മനസിൽ ആശങ്ക വർദ്ധിച്ചു... 

     \"ഇനിയും കാത്ത് നില്കാതെ നമ്മുക്ക് പോലീസ് സ്റ്റേഷനിൽ പോകാം.. നിങ്ങൾ കുറച്ചു പേര് ബൈക്ക് എടുത്ത് പോകാൻ നോക്കു അവളുടെ ജോലി സ്ഥലത്തേക്ക്  \"ഷീലയുടെ ഭർത്താവ് അവിടെ നിന്ന ആളുകളോട് പറഞ്ഞു.. 

    കുറച്ചു പേര് ബൈക്കിൽ സുനിത ജോലി ചെയുന്ന സ്ഥലത്തേക്ക് പാഞ്ഞു.. അവർ പോയി നിമിഷങ്ങൾ കഴിഞ്ഞതും സുനിത വീട്ടിൽ എത്തി... അവൾ അമ്മയെ അന്വേഷിച്ചു കൊണ്ടു ഷീലയുടെ വീട്ടിൽ എത്തി.. 

   \"ന്താ മോളെ ഇത്രക്കും വൈകിയത്... എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നത്... \"അമ്മ ചോദിച്ചു


    \"അമ്മേ ഞാൻ...അത് പിന്നെ നാളെ വിനിയുടെ പിറന്നാൾ ആണ്.. അവളും ഞാനും കൂടി ഷോപ്പിൽ കയറി അവൾക്കു വസ്ത്രം എടുക്കാൻ... \"

    \"നിനക്ക് അത് പറയാമായിരുന്നു. ഫോണിൽ എങ്കിലും.. \"

     \"ചാർജ് ഇല്ലാതെ ഓഫ്‌ ആയിപോയി.. പിന്നെ നിക്ക് അറിയാത്ത സ്ഥലം ഒന്നും അല്ലാലോ... അമ്മ വാ \"അവൾ പുഞ്ചിരിയോടെ പറഞ്ഞു 

     \" നീ ഇളിച്ചോ.. കുറച്ചു നേരം നീ മനുഷ്യനെ തീ തീറ്റിപ്പിച്ചു... \"അമ്മ അവളുടെ തോളിൽ ഒരു അടി കൊടുത്തു കൊണ്ടു പറഞ്ഞു 


    \"മ്മ് കുട്ടി വന്നാലോ സമാധാനം ആയി.. ചേട്ടാ നിങ്ങൾ ബിജുവിനോട് ഫോൺ ചെയ്ത് പറഞ്ഞു സുനിത വന്നു എന്ന്... \"

     \"ഉം.. \"

     ഉടനെ തന്നെ അയാൾ അവർക്കു ഫോൺ ചെയ്ത് അവരും യാത്ര നിർത്തി വീട്ടിലേക്കു തിരിച്ചു.. സുനിതയും അമ്മയും വീട്ടിലേക്കു വന്നു.. ഒരു കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാതെ സുനിത അവളുടെ മുറിയിൽ പോയി... 

    \"മോള് കഴിക്കുന്നില്ലേ.. \"

        \"ഇല്ലാ.. വേണ്ട.. അമ്മ കഴിച്ചോ... \"

    അമ്മ ഉണ്ടാക്കിയ ഭക്ഷണം അച്ഛന് കൊടുത്ത ശേഷം മരുന്നും നൽകി.. വീണ്ടും മകളുടെ മുറിയിൽ എത്തി നോക്കി.. പക്ഷെ അപ്പോഴേക്കും അവൾ നല്ല ഉറക്കം ആയിരുന്നു... 

   
      \"ശോ.. കുട്ടി ഒന്നും കഴിച്ചില്ല..ന്നാ എനിക്കും     വേണ്ട.. \"എന്നും മനസ്സിൽ വിചാരിച്ച അമ്മ അത്താഴം കഴിക്കാതെ അച്ഛന്റെ മുറിയിൽ പോയി  താഴെ പുൽപായ വിരിച്ചു കിടന്നു...

     \"എന്നാൽ രാത്രിയിൽ ഉറങ്ങാതെ ഇരുട്ടിൽ തന്റെ മാനം കവർന്ന ആ മുഖം അറിയാത്ത നീചനെ കുറിച്ച് ഓർത്ത് നീറുകയായിരുന്നു അവൾ.. \"


പിറ്റേന്ന് അമ്മ ജോലിക്ക് പോയി എന്നാൽ സുനിത ജോലിക്ക് പുറപ്പെട്ടില്ല എന്ന് മാത്രം അല്ല കട്ടിലിൽ നിന്നും എഴുന്നേറ്റില്ല... 

അവളുടെ അമ്മ വന്നതും മുറ്റത്തു മകളുടെ പാദരക്ഷ കണ്ടു.. 

     \"ഇവൾ ഇന്ന് പോയില്ലേ.. അര്ജന്റ് വർക്ക്‌ ആണ് എന്നാലേ പറഞ്ഞത്..\" അമ്മ സ്വയം പറഞ്ഞ് കൊണ്ടു അകത്തു കയറി.. അപ്പോൾ ആണ് അമ്മ കട്ടിലിൽ കിടക്കുന്ന മകളെ കണ്ടത്.. 

     \"ഇത് എന്തു പറ്റി ഇവൾക്ക്.. ഇത്രയും നേരം കിടക്കില്ലല്ലോ.. ന്റെ കുട്ടി.. \"അമ്മ സ്വയം പറഞ്ഞു 

അമ്മ അവളുടെ അരികിൽ ചെന്നു വിളിച്ചതും അവൾ കൈയിലെ ഞരമ്പ്‌ മുറിച്ച് രക്തവെള്ളത്തിൽ കിടക്കുന്നു.... 


       \"മോളെ... മോളെ...\"
  
   ആ അമ്മ അലറി... അപ്പോഴേക്കും എല്ലാവരും ഓടി എത്തി.. അവളെ പൊക്കിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്നാൽ അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല... പിന്നീട് അവളുടെ ശരീരം പോസ്റ്റ്‌മോർട്ടം കഴിഞ്ഞാണ് കിട്ടിയത്.. 


സുനിതയുടെ മരണത്തിനു രണ്ടു ദിവസത്തിനു ശേഷം... 

    \"അറിഞ്ഞോ... രമണി  നീ.. \"ഷീല ചോദിച്ചു 

        \"മ്മ്.. എന്താ... \"

     \"മ്മടെ സുനിത മരിക്കാൻ കാരണം എന്താണ് എന്ന്... \"

      \"ഏയ്യ് ഇല്ലാ.. ഞാൻ അറിഞ്ഞില്ല എന്താ.. \"രമണി ചോദിച്ചു 

  
     \"ഓൾക്ക് പപ്പട കമ്പനിയിൽ പോകുന്ന സമയം ഏതോ ഒരു ചെക്കനുമായി പ്രേമം... അവർ തമ്മിൽ എല്ലാം നടന്നപ്പോൾ ചെക്കൻ കൈ ഒഴിഞ്ഞു എന്ന് തോന്നുന്നു.. \"

      \"ഇത് ഇപ്പോ ഷീല ചേച്ചി എങ്ങനെ അറിഞ്ഞു..\"


    \"മ്മ്.. നല്ല ചോദ്യം ഓൾടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെണ്ണ് നശിച്ചു എന്ന് കണ്ടെത്തി... അല്ലെങ്കിലും ഞാൻ കണ്ടിട്ടുണ്ട് പെണ്ണ് ഫോണിൽ സംസാരിക്കുന്നത്.. എന്തായിരുന്നു കമ്പനിയിലേക്ക് ഉള്ള പോക്ക്... \"

     \"ആ.. ആപ്പോ അത് തന്നെ.. ഇന്നത്തെ ക്കാലതെ കുട്ടികളുടെ ഓരോ സ്വഭാവം... \"


ഇതേ സമയം അമ്മ അടുത്ത വീട്ടിൽ പോയതും കണ്ട ഷീലയുടെ മകൾ തന്റെ കാമുകന് മെസ്സേജ് അയക്കുന്ന തിരക്കിൽ ആയിരുന്നു 



സത്യത്തിൽ തന്റെ ശരീരം തന്റെ സമ്മതം ഇല്ലാതെ കവർന്ന അവൻ തൊട്ടു അശുദ്ധമാക്കിയ ഈ ശരീരം കൊണ്ടു ജീവിക്കരുത് എന്ന ഉറച്ച വിശ്വാസത്തിൽ തന്റെ ജീവൻ അവസാനിപ്പി സുനിതയെ മനസ്സിലാക്കാൻ ആരും ഇല്ലലോ...... 




ശുഭം 


   🌹chithu 🌹