Aksharathalukal

കൃഷ്ണകിരീടം 14



\"അപ്പോൾ ബാബുവിനെ കാണേണ്ടേ.. \"

\"അത് അതുകഴിഞ്ഞ് കാണാം... \"

\"എന്നാൽ പോകാം... \"
അവർ അപ്പോൾ തന്നെ ഇടശ്ശേരിയിലേക്ക് പുറപ്പെട്ടു... അവർ ചെല്ലുമ്പോൾ വീണ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു... 

\"നീ പോവുകയാണോ... \"
സൂര്യൻ ചോദിച്ചു... 

\"സമയം ഒരുപാടായില്ലേ... ഇനിയും വൈകിയാൽ ശരിയാവില്ല... \"
വീണ പറഞ്ഞു... 

\"എന്നാൽ കുറച്ചു സമയം കൂടി നിൽക്ക്... ഞാൻ വരാം കൂടെ... തനിച്ച് പോകേണ്ട... \"

\"പെട്ടന്നുവേണം... എനിക്ക് പോയിട്ട് പണിയുള്ളതാണ്... \"

\"പിന്നേ പോയിട്ട് മലമറിക്കുകയല്ലേ... ഒന്ന് പോടോ...\"

\"മല മറിച്ചില്ലെങ്കിലും എനിക്ക് പറ്റുന്ന പണിയെല്ലാം ഞാനെടുക്കുന്നുണ്ട്... \"

\"എന്ത് പണി... നീയാരോടാണ് പറയുന്നത്... നിന്റെ അടവ് ഇവരുടെ അടുത്ത് ചിലവാകും... എന്റെ നേരെ വേണ്ട... കുറച്ചു സമയം കഴിഞ്ഞിട്ട് പോകാം... ആ ദത്തൻ വെറുതെയിരിക്കുമെന്ന് കരുതേണ്ട... \"

\"അതെ മോളെ... അവൻ പമയുന്നതിലും കാര്യമുണ്ട്.. ഇവനൊക്കെ എന്തിനും മടിക്കാത്തവനാണ്.. സൂര്യൻ നിന്നെ കൊണ്ടുവിടും... അതുപോട്ടെ കിഷോറിന് ഇവിടേക്കുള്ള വഴി അറിയുമോ... ഒരുപാടായല്ലോ കണ്ടിട്ട്... \"
നിർമ്മല ചോദിച്ചു... 

\"സമയം കിട്ടണ്ടേ ആന്റീ... ആകെ ഒരു ഞായറാഴ്ചയാണ് ഒഴിവുള്ളത്... അന്നാണെങ്കിൽ ഒരു നൂറുകൂട്ടം പരിപാടിയാണ്... അതിന്റെയിടയിൽ ഒന്നിനും സമയം കിട്ടുന്നില്ല... ഇന്നുതന്നെ എല്ലാ പരിപാടിയും മാറ്റിവച്ചിട്ടാണ് വരുന്നത്..  അതിനിടയിൽ മുത്തശ്ശന്റെ അസുഖവും... എല്ലാംകൂടി നിന്നുതിരിയാൻ സമയമില്ല... \"

\"അത് ചോദിക്കാൻ മറന്നു... ഇപ്പോൾ മുത്തശ്ശന് എങ്ങനെയുണ്ട്... \"

\"ഒരുമാറ്റവുമില്ല... ഡോക്ടർമാർവരെ കയ്യൊഴിഞ്ഞ മട്ടാണ്... ഇപ്പോൾ ദൈവം തന്ന ആയുസ്സ്  തള്ളി നീക്കി പോവുകയാണ്... വല്ലാതെ കിടന്ന് കഷ്ടപ്പെടുത്താതെ അങ്ങോട്ട് പോയാൽ മതിയായിരുന്നു... ആ കിടപ്പ് കാണാൻ വയ്യാണ്ടായി... ഇപ്പോൾ ശരീരം പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ടുണ്ട്...  പിന്നെ അന്നത്തെ വീഴ്ചയിൽ പറ്റിയ മുറിവും മാറിയിട്ടില്ല...  ഷുഖറും കൂടുതലാണ്.... \"

\"അമ്മേ കൃഷ്ണയെവിടെ...\"
ആദി ചോദിച്ചു... 

\"അവൾ ഇപ്പോൾ വീട്ടിലേക്ക് പോയതാണ്... വീണക്ക് ഏതോ ചില ബുക്സ് വേണമെന്ന് പറഞ്ഞു... അതെടുക്കാൻ പോയതാണ്... ഇപ്പോൾ വരും... \"
നിർമ്മല അത് പറഞ്ഞപ്പോഴേക്കും കൃഷ്ണ അവിടെയെത്തി യിരുന്നു... 

\"ഇയാളെ നിനക്ക് പരിചയമുണ്ടോ... \"
ആദി കിഷോറിനോട് ചോദിച്ചു... 

\"ഇല്ല... ആരാണിത്... നിന്റെ ബന്ധത്തിൽപ്പെട്ട ആരെങ്കിലുമാണോ... \"
കിഷോർ ചോദിച്ചു... 

\"നീ ഒന്നുകൂടി ആലോചിച്ച് നോക്ക്... \"
കിഷോർ അവളെ ഒന്നുകൂടി നോക്കി... പെട്ടന്നവന്റെ മനസ്സിൽ ആദിയുടെ കയ്യിലുള്ള ഫോട്ടോ ഓർമ്മ വന്നു... അവൻ ആദിയെ നോക്കി... 

\"ഇത് നിന്റെ കയ്യിലുള്ള ആ ഫോട്ടോയിലെ മുഖംപോലെയുണ്ടല്ലോ... \"
കിഷോർ അവൻ കേൾക്കാൻ പാകത്തിൽ പറഞ്ഞു... \"

\"നീ സ്വകാര്യം പറയേണ്ട... നീ ഉദ്ദേശിച്ച ആൾ തന്നെയാണ്... എല്ലാം ഞങ്ങൾക്കറിയാം...\"
നിർമ്മല പറഞ്ഞു... കിഷോർ ആദിയെ നോക്കി... അതേയെന്നവൻ കണ്ണടച്ചു കാണിച്ചു... 

\"ഇവളെങ്ങനെ ഇവിടെ... ഇത് വല്ലാത്തൊരു സർപ്രൈസായല്ലോ.... \"

\"ഇവൾ തറവാട്ടിലാണ് താമസിക്കുന്നത്... ഇതൊന്നുമല്ല സർപ്രൈസ് വരാൻ കിടക്കുന്നതേയുള്ളൂ... \"
കിഷോർ ആദിയെ നോക്കി... 

\"ഇവളാണ് നീ നേരത്തെ പറഞ്ഞ ആർ കെ ഗ്രൂപ്പിന്റെ പുതിയ ഓണർ കൃഷ്ണേന്ദു... അതായത് രാധാകൃഷ്ണമേനോന്റെ അനന്തിരവൾ... \"
കിഷോർ ഞെട്ടി... അവൻ കൃഷ്ണയെ നോക്കി.... 

\"എന്താ നിനക്ക് വിശ്വാസമാകുന്നില്ല അല്ലേ.. \"
\"നീ പറഞ്ഞത് സത്യമാണോ... എന്നിട്ടിവൾ ഇവിടെ... \"

\"അതൊരു വലിയ കഥയാണ്.. എല്ലാം പിന്നീട് പറയാം... ഇവൾ നാളെ അവിടെ ചെന്ന് എല്ലാവരുമായി പരിചയപ്പെടും... പുതിയ എംഡിയെ എല്ലാവരുമൊന്ന് അറിഞ്ഞിരിക്കണമല്ലോ...
എന്നാൽ അപ്പോൾ ഞെട്ടിയത് കൃഷ്ണ യായിരുന്നു... 

\"ആദിയേട്ടാ അത്... \"

\"വേണം കൃഷ്ണാ... ഇനി നമ്മൾ തുടങ്ങാൻ പോവുകയാണ്... നിന്നേയും നിന്റെ കുടുംബത്തേയും ദ്രോഹിച്ചവരുടെ പതനം പൂർത്തിയാകുന്നതുവരെ ഈ പോരാട്ടം തുർന്നുകൊണ്ടിരിക്കും... അതിനുശേഷം നീ എല്ലാമായ കൃഷ്ണകിരീടം ചൂടി നിൽക്കണം... ഇപ്പോൾ അത് ഇടശ്ശേരി തറവാട്ടുകാരുടേയുംകൂടി ആവശ്യമാണെന്ന് കൂട്ടിക്കോ... \"

\"ശരിയാണ് മാഡം... എന്തിനും ഏതിനും ഈ കിഷോറും നിങ്ങളുടെ കൂടെയുണ്ടാകും... അത്രക്ക്  വേണ്ടപ്പെട്ടവരാണ് എനിക്ക് ഇവിടെയുള്ളവർ... അവർക്കുവേണ്ടി എന്റെ ജീവൻ കളയാനും ഞാനൊരുക്കമാണ്... \"

\"ജീവൻ കളയുന്നത് അവിടെ നിൽക്കട്ടെ... നീയെന്താണ് ഇവളെ വിളിച്ചത് മാഡമെന്നോ... അത്രക്ക്  ബഹുമാനമൊന്നും വേണ്ട... ഇവൾക്ക് നല്ലൊന്നാന്തരം പേരുണ്ട്... അത് വിളിച്ചാൽ മതി.... പിന്നെ ഇപ്പോൾ ഈ വിവരം വേണുഗോപാൽസാർ മാത്രമറിഞ്ഞാൽ മതി...\"

\"അത് ഞാൻ ഏറ്റു... പക്ഷേ ഇത്രയും വലിയ ബിസിനസ് എംഡിയുടെ പേര് ഞാൻ എങ്ങനെയാണ് വിളിക്കുക... \"

\"അതെന്താ... പേര് വിളിച്ചാൽ ആ പദവി നഷ്ടപ്പെടുമോ... \"

\"അതല്ല.. എന്നാലും... \"

\"ഒരെന്നാലുമില്ല... അങ്ങനെ വിളിച്ചാൽ മതി... \"

\"എന്നാൽ അങ്ങണയനെയാവട്ടെ... \"

\"നിങ്ങളിരിക്ക് ഞാൻ ചായയെടുക്കാം... അതും പറഞ്ഞ് നിർമ്മല അകത്തേക്ക് നടന്നു... \"

\"കൃഷ്ണാ നീ മുത്തശ്ശന്റെ  മരുന്നിന്റെ ശീട്ട് എടുത്തുവാ... ഞാൻ ഇപ്പോൾ ആ വഴി പോകുന്നുണ്ട്... വരുമ്പോൾ വാങ്ങിക്കാം... \"
അവൾ കയ്യിലുള്ള പുസ്തകങ്ങൾ വീണക്ക് കൊടുത്ത് വീട്ടിലേക്ക് നടന്നു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

രാത്രിയായിരുന്നു ആദി വീട്ടിലെത്തിയപ്പോൾ... ഗോവിന്ദമേനോനുള്ള മരുന്ന് അവിടെച്ചെന്ന് കൃഷ്ണയുടെ കയ്യിൽ കൊടുത്ത് തിരിച്ചു വരുമ്പോഴാണ് ഒരു കാറ് തന്റെ വീടിന്റെ മുറ്റത്ത് വന്നു നിന്നത് ആദി കണ്ടത്... അതിൽ നിന്നിറങ്ങിയ ആളെ ആദി ക്ക് പരിചയമുണ്ടായിരുന്നില്ല... അവൻ പെട്ടന്ന് അയാളുടെ അടുത്തേക്ക് ചെന്നു... 

\"ഈ ആദികേശവ്... \"
വന്നയാൾ ചോദിച്ചു... 

\"അതെ ഞാനാണ് ആദി... ആരാണ് മനസ്സിലായില്ല... \"

\"ഞാൻ വേണുഗോപാൽ... ആർ കെ ഗ്രൂപ്പിന്റെ മേനേജരാണ്... \"

\"അതേയോ... കയറിയിരുന്നാട്ടെ നിങ്ങളെപ്പറ്റി കിഷോർ പറഞ്ഞിരുന്നു... \"

\"എനിക്ക് കൃഷ്ണമോളെ ഒന്നു കാണണം... അന്ന് രാധാകൃഷ്ണൻസാർ മരിച്ച ദിവസം കണ്ടതാണ്... കിഷോർ പറഞ്ഞപ്പോഴാണ് അറിയുന്നത് ഇവിടെയാണ് താമസിക്കുന്നതെന്ന്... കൃഷ്ണമോളുടെ കാര്യങ്ങൾ എല്ലാം രാധാകൃഷ്ണൻസാർ പറഞ്ഞ് അറിയാം... അവർ ആ കുടുംബത്തെ അവിടെ താമസിക്കാനും അനുവദിച്ചില്ല അല്ലേ...\"

\"അവർക്ക് വേണ്ടതിപ്പോൾ ആർ കെ ഗ്രൂപ്പുൾപ്പെടെ അവളുടെ പേരിലുള്ള സ്വത്തുക്കളാണ്... അതിനുവേണ്ടി അവളെ ഇല്ലാതാക്കാനും അവർ ശ്രമിക്കും... \"

\"എന്തു വന്നാലും അത് നടക്കരുത്... രാധാകൃഷ്ണൻസാറിന്റെ ജീവനായിരുന്നു ആർ കെ ഗ്രൂപ്പ്... അത് ഒരു ക്രിമിനലിന്റെ കയ്യിൽ എത്തരുത്... കിഷോർ പറഞ്ഞ് നിങ്ങളെ എനിക്കറിയാം... അതുകൊണ്ടാണ് പറയുന്നത്... കൃഷ്ണമോളെ ഒരിക്കലും കൈവിടരുത്..  നിങ്ങൾക്കേ അവരെ സഹായിക്കാൻ പറ്റുകയുള്ളു... \"

\"നിങ്ങൾ പേടിക്കേണ്ട... എന്തുവന്നാലും അവളെ ഞാൻ കൈവിടില്ല... \"
അപ്പോഴേക്കും കേശവമേനോനും നിർമ്മലയും സൂര്യനും അവിടേക്ക് വന്നു... ആദി വേണുഗോപാലിനെ അവർക്ക് പരിചയപ്പെടുത്തി... 

\"സൂര്യാ നീ പോയി കൃഷ്ണയെ വിളിച്ചുവാ... \"
സൂര്യൻ കൃഷ്ണയെ വിളിക്കാൻ പോയി... 

\"കുറച്ചു കഴിഞ്ഞപ്പോൾ കൃഷ്ണയേയും വിളിച്ച് സൂര്യൻ വന്നു... \"

\"മോൾക്ക് എന്നെ ഓർമ്മയുണ്ടോ... \"

\"ഓർമ്മയുണ്ട്... വേണുഗോപാലനങ്കിളല്ലേ... \"

\"അതെ... കിഷോറ് മോളുടെ കാര്യം പറഞ്ഞപ്പോൾ ഇന്നുതന്നെ മോളെ കാണണമെന്ന് തോന്നി... അമ്മാവൻ പോയതിൽപ്പിന്നെ മോളെ ഞാൻ കണ്ടിട്ടില്ല... മോളെ കാണാൻ രണ്ടുദിവസം കഴിഞ്ഞ് മോളുടെ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു... മോള് ഓഫീസിലേക്ക് വരണമെന്ന് പറയാൻ... എല്ലാവർക്കും മോളെയൊന്ന് പരിചയപ്പെടാലോ... അവർ മോളെ നല്ലരീതിയിൽ ജീവിക്കാനനുവദിക്കുന്നില്ല അല്ലേ... എന്തു ചെയ്യാനാണ്... ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും... എത്ര ദുഷ്ചന്മാരായാലും അവർക്കുമൊരു പതനം ഉണ്ടാകും... മോള് പേടിക്കേണ്ട... എല്ലാംശരിയായിവരും... അതിനുള്ള വഴിയിലൂടെയാണ് മോൾ ഇപ്പോൾ സഞ്ചരിക്കുന്നത്... മോള് എവിടെയാണോ എത്തിപ്പെടേണ്ടത് അവിടെത്തന്നെയാണ് എത്തിയത്.... മോളുടെ സുരക്ഷ ഇവിടെയാണുള്ളത്... \"

ഇന്ന് അച്ഛനും പറയുന്നതു കേട്ടു... ഇവിടെയാണ് ഇവൾ എത്തിപ്പെടേണ്ടതെന്ന്... എന്താണ് ഇവളും ഈ വീടുമായിട്ടുള്ള ബന്ധം... 
സൂര്യൻ ചോദിച്ചു... 

അത് പറയാൻ എനിക്കവകാശമില്ല.... എന്താണോ ഒരിക്കലും ആരും അറിയരുതെന്നു പറഞ്ഞ് എന്നെക്കൊണ്ട് രാധാകൃഷ്ണൻസാർ സത്യം ചെയ്യിച്ചത് അതാണ് ഇപ്പോൾ നടന്നത്... കൂടുതലൊന്നും എന്നോട് ചോദിക്കരുത്... എനിക്കത് പറയാൻ നിർവാഹമില്ല... പിന്നെ മോള് നാളെ ഓഫീസിൽ വരുന്നകാര്യമറിഞ്ഞു... നന്നായി... എന്നും അവിടെ വരണമെന്ന് ഞാൻ പറയില്ല... എന്നാലും ഇടക്കിടക്ക് ഓഫീസിലൊന്ന് വരണം... അവരെ പേടിച്ചാണ് വരാതിരിക്കുന്നതെങ്കിൽ അതുപ്രശ്നമാക്കേണ്ട... നിന്നെ അവർ ഒന്നും ചെയ്യില്ല... കാരണം മറ്റെവിടേക്കാളും സുരക്ഷ ഇപ്പോൾ ഇവിടെ നിനക്കുണ്ട്....\"

\"അതോർത്ത് അങ്കിൾ വിഷമിക്കേണ്ട... അവൾക്ക് സുരക്ഷക്ക് ഞങ്ങളെല്ലാവരുമുണ്ട്... അവൾ ഓഫീസിൽ വരും... ഞാൻ കൊണ്ടുവരും... അങ്ങനെ അവളെ ദ്രോഹിക്കാൻ ആരെങ്കിലും വരുകയാണെങ്കിൽ എനിക്കുമവരെയൊന്ന് കാണണം... \"

\"മതി എനിക്കിത് കേട്ടാൽ മതി... എന്നാൽ ഞാൻ ഇറങ്ങട്ടെ... \"

\"അയ്യോ ചായപോലും കുടിക്കാതെയാണോ പോകുന്നത്... ഞാനിപ്പോൾ എടുക്കാം... \"
നിർമ്മല പറഞ്ഞു... 

\"ഇപ്പോഴൊന്നും വേണ്ട... എന്റെ കുട്ടി സുരക്ഷിതയാണെന്നറിഞ്ഞല്ലോ അതു മതി... ഞാനിനിയും വരും ചായ അന്നുമാകാമല്ലോ... \"
വേണു ഗോപാലൻ എഴുന്നേറ്റു... 

ഇനിമുതൽ കണക്കുകൾ ഞാൻ നേരിട്ടോ കിഷോറിന്റെ കയ്യിലോ ഇവിടെയെത്തിക്കാം... വയസ്സായില്ലേ... ഓർമ്മശക്തി കുറഞ്ഞു വരികയാണ്... എന്നാൽ നാളെ കാണാം... രാത്രി യാത്ര പറയുന്നില്ല.... \"
വേണുഗോപാലൻ മുറ്റത്തേക്കിറങ്ങി കാറിൽ കയറി... ആ കാറ് പോകുന്നതും നോക്കി അവർ നിന്നു... 

\"അച്ഛാ എന്താണ് ആ രഹസ്യം... ഞങ്ങൾ അറിയുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ... \"
സൂര്യൻ ചോദിച്ചു

നിങ്ങൾ അറിയുന്നതു കൊണ്ട് പ്രശ്നമുണ്ടായിട്ടല്ല... പക്ഷേ സമയമായിട്ടില്ല... ആവുമ്പോൾ ഞാൻ തന്നെ പറയും.. 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 15

കൃഷ്ണകിരീടം 15

4.5
7161

\"അച്ഛാ എന്താണ് ആ രഹസ്യം... ഞങ്ങൾ അറിയുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ... \"സൂര്യൻ ചോദിച്ചു... \"നിങ്ങൾ അറിയുന്നതുകൊണ്ട് പ്രശ്നമുണ്ടായിട്ടല്ല... പക്ഷേ സമയമായിട്ടില്ല ആവുമ്പോൾ ഞാൻ തന്നെ പറയും.. \"കേശവമേനോൻ അകത്തേക്ക് നടന്നു... അടുത്തദിവസം ആദി കൃഷ്ണയുമൊന്നിച്ച് ആർ കെ ഗ്രൂപ്പിന്റെ മെയിൻ ഓഫീസിലെത്തി... പുതിയ എംഡിയെ കണ്ട് എല്ലാവർക്കും അതിശയമായിരുന്നു... അവളുടെ സംസാരവും പെരുമാറ്റവും മറ്റുള്ളവരിൽ കൂടുതൽ ബഹുമാനമുണ്ടാക്കി... ഒരു വീട്ടിലെ അംഗത്തെപ്പോലെ എല്ലാവരോടുമുള്ള പെരുമാറ്റമായിരുന്നു അതിന് കാരണം... എന്നാൽ ഒരാൾക്ക് മാത്രം അവളുടെ വരവും പെരുമാറ്റവുമൊന്ന