Aksharathalukal

രുദ്രതാണ്ഡവം 02

അവൾ ആ വീടെല്ലാം നോക്കി കണ്ടുകൊണ്ടായിരുന്നു അകത്തേക്ക് നടന്നത്.. അപ്പോഴേക്കും മറ്റുള്ളവർ അകത്തേക്ക് കയറിയിരുന്നു... തീർത്ഥ അകത്തേക്ക് കാലെടുത്തുവെച്ചതും പെട്ടന്നെതിരെ വന്ന ഒരാളുമായി അവൾ കൂട്ടിയിടിച്ചു.. പിന്നിലേക്ക് വേച്ചുപോയ അവളുടെ കയ്യിൽ അയാൾ പിടിച്ചു... അവൾ അയാളുടെ മുഖത്തേക്കു നോക്കി... 

എവിടെ നോക്കിയാണ് കൊച്ചേ നടക്കുന്നത്...  അവനവളെ നോക്കി ദേഷ്യത്തോടെ ചോദിച്ചു... 

അതുശരി എന്നെ വന്നിടിച്ചിട്ട്... ഇപ്പോൾ കുറ്റം എനിക്കായോ... നിങ്ങളും എവിടെ നോക്കിയാണ് നടക്കുന്നത്... 
അവളും ഒട്ടും വിട്ടു കൊടുത്തില്ല... പെട്ടന്നുള്ള അവളുടെ മറുചോദ്യത്തിൻ അവനൊന്ന് പരുങ്ങി... അപ്പോഴേക്കും വേണി അവിടെയെത്തി യിരുന്നു

\"എന്താടീ.... എന്താണിവിടെ പ്രശ്നം... \"

\"ഒന്നുമില്ലെടീ... ഞാൻ അകത്തേക്കു കയറുമ്പോൾ ഇയാൾ എതിരെ വരുന്നത് കണ്ടില്ല... അയാളുമായി ഞാൻ കൂട്ടിയിടിച്ചു... എന്നാൽ ഇപ്പോൾ ഞാൻ മാത്രമായി കുറ്റക്കാരി... ആരാടി ഇത്... \"
അതുകേട്ട് വേണി ഉറക്കെ ചിരിച്ചു....

 ഇതാണോ ഇത്രവലിയ കാര്യം... രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും സോറി പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേയുള്ളു...\" 
വേണി പറഞ്ഞു... 

\"അതിനു ഞാനല്ലല്ലോ കടിച്ചുകീറാൻ വന്നത് ഇയാളല്ലേ... \"
തീർത്ഥ അവനെ നോക്കി  അകത്തേക്കു കയറിപ്പോയി... പുറകിൽ വേണിയും നടന്നു... അവരുടെ പോക്ക് കണ്ട് അവനൊന്ന് ചിരിച്ചു

\"ആരാടി ആ മൊശകോടൻ... നിന്റെ അരാണയാൾ... ഇതുപോലത്തെ കാലമാടന്മാർ ഇനിയുമുണ്ടോ നിന്റെ കുടുംബത്തിൽ.. \"
അകത്തുകയറിയ തീർത്ഥ വേണിയോട് ചോദിച്ചു... 

\"ഉണ്ടല്ലോ... ഒന്നു കൂടിയുണ്ട്.... പക്ഷേ അത്... ഒരു പൂതനയുടെ കൂട്ടുകാരിയായിപ്പോയി... എടീ അതെന്റെ ഒരേയൊരു ഏട്ടനാണ്.... പേര് രുദ്രൻ... \"
വേണി പറഞ്ഞത് കേട്ട് തീർത്ഥ കിളികളെല്ലാം പറന്നുപോയതുപോലെ നിന്നു.. 

\"നിന്റെ ഏട്ടനോ... ഈശ്വരാ എന്നിട്ടാണോ ഞാനയാളോട് തട്ടിക്കയറിയത്...\"

\"അതെ... ഏട്ടനിപ്പോൾ ഒരു കാര്യം മനസ്സിലായിട്ടുണ്ടാവും... എന്റെ കൂട്ടുകാരി എങ്ങനെയുള്ളതാണെന്ന കാര്യം.. \"

\"എടി... ഇനിയെന്ത് ചെയ്യും... \"

\"എന്ത് ചെയ്യാൻ... നീയൊന്ന് സോറിപറഞ്ഞാൽപ്പോരേ... അതോടെ എല്ലാം തീരും...  നീ വാ... ഇപ്പോൾത്തന്നെ നിങ്ങൾ തമ്മിലുള്ള പിണക്കം തീർക്കാം... 
വേണി തീർത്ഥയേയും കൂട്ടി രുദ്രന്റെ അടുത്തേക്ക് നടന്നു.... അവനപ്പോൾ പുറത്തേക്കു പോകാൻ തുടങ്ങുകയായിരുന്നു... 

\"ഏട്ടാ ഒന്നു നിന്നേ... \"
വേണിയുടെ വിളികേട്ട് രുദ്രൻ തിരിഞ്ഞുനോക്കി... 

\"ഏട്ടാ... ഇത് തീർത്ഥ... എന്റെ കൂട്ടുകാരിയാണ്... ഞങ്ങളൊന്നിച്ചാണ് പഠിക്കുന്നത്.... \"

അതേയോ... നിന്റെ കോളേജിലുള്ള ടീച്ചേഴ്സെല്ലാം ഇപ്പോൾ അവിടെയുണ്ടോ... അല്ലാ ഇതുപോലുള്ളതല്ലേ അവിടെ പഠിക്കുന്നത്... അവർ  ജീവനും കൊണ്ട് ഓടിയോ എന്നൊരു സംശയമുണ്ടേ... \"
രുദ്രൻ തീർത്ഥയെ നോക്കിയാണത് പറഞ്ഞത്... 

\"ദേ എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ചേട്ടനായിപ്പോയി... ഇല്ലെങ്കിൽ ഇതിനുള്ള മറുപടി ഞാൻ തന്നേനെ... \"
തീർത്ഥ അവന്റെ നേരെ കൈചൂണ്ടി പറഞ്ഞു... 

\"അല്ലെങ്കിൽ ന്റെ മോള് എന്നെ കൈപ്പലതടയാതെ വിഴുങ്ങുമോ... ദേ കൊച്ചേ വീട്ടിൽ കയറിവന്ന കൊച്ചായിപ്പോയി.... അല്ലെങ്കിൽ ഒറ്റത്തവണയേ  എന്റെ നേരെ കൈചൂണ്ടി സംസാരിക്കൂ... പിന്നെ ചൂണ്ടാൻ ആ കൈ ബാക്കിയുണ്ടാവില്ല... \"
രുദ്രൻ അവളുടെ നേരെ വന്നു കൊണ്ട് പറഞ്ഞു.... അവന്റെ വരവുകണ്ട് തീർത്ഥയൊന്ന് ഭയന്നു... 

\"അയ്യോ... വന്നു കയറയില്ല... അപ്പോഴേക്കും രണ്ടുംകൂടി ഉള്ള മനസ്സമാധാനം കളഞ്ഞു... ഏട്ടാ ഇവൾ ഏട്ടനോട് സോറിപറയാൻ വന്നതാണ്... ഇങ്ങനെപ്പോയാൽ അതുനടക്കുമെന്ന് തോന്നുന്നില്ല...\"
അവരുടെ ഇടയിൽ കയറി വേണി പറഞ്ഞു

സോറിപറയുന്നത് കണ്ടല്ലോ ഞാൻ.... നല്ലയൊരുത്തന്റെ കൈകരുത്ത് കാണാത്തതുകൊണ്ടുള്ള തുള്ളലാണ്... അവളോട് പറഞ്ഞുമനസ്സിലാക്കിക്കൊടുക്ക് ഈ രുദ്രനാരാണെന്ന്... \"
അവനതും പറഞ്ഞ് തന്റെ ബൈക്കുമെടുത്തുപോയി.... 

\"ഇതെന്തൊരു ജന്മമാണീശ്വരാ..... ഒരു കാട്ടുപോത്തുതന്നെയാണ്... \"
തീർത്ഥ വേണിയോടായി പറഞ്ഞു.. 

നീയൊട്ടും കുറവൊന്നുമല്ലല്ലോ... ഉറുളക്കുപ്പേരിപോലെ നീയും പറയുന്നുണ്ടല്ലോ... \"

അത് പിന്നെ എന്നെ കളിയാക്കിയിട്ടല്ലേ... ഞാൻ നിന്റെ ഏട്ടനോട് സോറിപറയാൻ വന്നല്ലേ... 

സോറിപറച്ചിൽ ഞാൻ കണ്ടു... നിന്നെ കാണാൻതുടങ്ങിയിട്ട് കുറച്ചായില്ലേ... ഇതെല്ലാം ഞാൻ പ്രതീക്ഷിച്ചതാണ്

\"അപ്പോൾ ഞാനാണ് കുറ്റക്കാരി... നിന്റെ ഏട്ടൻ പറഞ്ഞതും ചെയ്തതുമെല്ലാം നല്ലകാര്യം.. അതെപ്പോഴും അങ്ങനെയാണല്ലോ... അന്ന് നിന്നെ കോളേജിൽ വച്ച് അപമര്യാദയായി പെരുമാറിയവന്റെ കരണക്കുറ്റി നോക്കി ഒന്നുകൊടുത്തപ്പോഴും തെറ്റുകാരി  ഞാനായിരുന്നു... അവനെതിരെ പ്രിൻസിപ്പാളിന് പരാതികൊടുത്തപ്പോളും തെറ്റുകാരി ഞാൻതന്നെ... ഇന്നവനെ ഹൃദയത്തിൽ പ്രതിഷ്ടിച്ചപ്പോളും ഞാൻ തന്നെയായി തെറ്റുകാരി... \"
ഇതിൽനിന്നെന്നാണോ ഒരു മോക്ഷം കിട്ടുക... 

\"പതുക്കെ പറയടീ അമ്മയും അച്ഛനും കേൾക്കും... \"
വേണി തീർത്ഥയുടെ വായപൊത്തിക്കൊണ്ട് പറഞ്ഞു

കേൾക്കട്ടെ... കേൾക്കാൻ വേണ്ടിയാണ് പറയുന്നത്... ഇനി മകളെ വഴിതെറ്റിച്ചെന്ന പേരിൽ അവരുടെ മുന്നിലും ഞാൻ തെറ്റുകാരിയാകും... 

അയ്യോ... നിന്നോട് തർക്കിച്ചു ജയിക്കാൻ ഞാനാളല്ല.. നീ വാ നമുക്ക് അച്ഛനേയും അമ്മയേയും പരിചയപ്പെടാം.. അതുകഴിഞ്ഞ് ഭക്ഷണം കഴിക്കാം... 

\"പരിചയപ്പെടാം... പക്ഷേ ഭക്ഷണം അത് നേരത്തെത്തന്നെ വയറുനിറച്ച് കിട്ടിയല്ലോ... ഇനി നിറയാൻ സ്ഥലമില്ല... \"

\"ദേ പെണ്ണേ... നല്ലൊരു ദിവസമായിട്ടു എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ... മര്യാദയ്ക്ക് അകത്തേക്ക് നടക്ക്... \"
വേണിയവളെ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്കു നടന്നു... അവർ നേരെ പോയത് വേണിയുടെ അച്ഛന്റെ പരമേശ്വരൻ നായരുടെ അടുത്തേക്കായിരുന്നു.. അയാൾ ഏതോ പഴയ കണക്കുകൾ നോക്കുകയായിരുന്നു... പരമേശ്വരൻ പഴയൊരു ഗുമസ്ഥനായിരുന്നു... വേണിയുടെ അമ്മ അംബിക... 

അപ്പോഴേക്കും ദേവികയും നന്ദനയും അവരുടെ അടുത്തെത്തിയിരുന്നു.. 

\"അച്ഛാ... ഇതെന്റെ കൂട്ടുകാരികളാണ്...\"
 വേണി ഓരോരുത്തരേയും
പരിചയപ്പെടുത്തി... അയാൾ അവരെ നോക്കി ചിരിച്ചു... പെട്ടന്ന് അയാൾ തീർത്ഥയെ നോക്കി... പിന്നെ അയാൾ നെറ്റിയിൽ വിരലുകൊണ്ട് തടവി എന്തോ ആലോചിച്ചു... 

\"ഈ കുട്ടിയെ എവിടെയോ കണ്ടതുപോലെ തോന്നുന്നല്ലോ... മോളുടെ വീടെവിടയാണ്... \"
പരമേശ്വരൻ തീർത്ഥയെ നോക്കിക്കൊണ്ട് ചോദിച്ചു.. 

പെട്ടന്നുള്ള അയാളുടെ ചോദ്യത്തിനു മുമ്പിൽ അവളൊന്നു പതറി... അവൾ വീണയെ നോക്കി... 
അവളും അന്തം വിട്ട് നിൽക്കുകയായിരുന്നു... 

\"പറയൂ കുട്ടീ.. നല്ല മുഖപരിചയം... \"
അയാൾ വീണ്ടും ചോദിച്ചു

\"മേപ്പല്ലൂര് അമ്പലത്തിനടുത്താണ്.... \"

\"അവിടെ ആരുടെ മകളാണ്... \'

\"അവിടെ പുത്തൻപുരക്കലെ അരവിന്ദാക്ഷന്റെ മകളാണ്..\"
അവൾ പറഞ്ഞു

\"പുത്തൻപുരക്കൽ വാരിജാക്ഷൻനായരുടെ മകൻ അരവിന്ദാക്ഷന്റെ മകളാണോ... അമ്മയുടെ പേര് ഹേമലത  അല്ലേ... \"
പരമേശ്വരൻ ചിരിച്ചുകൊണ്ട് ചോദിച്ചു.. 

\"അതെ.. എന്റെ അച്ഛനേയും മുത്തശ്ശനേയും അറിയോ...?\"
തീർത്ഥ സംശയത്തോടെ ചോദിച്ചു..... 

\"അറിയോന്നോ... നിന്റെ അച്ഛന്റെ ചെറുപ്പം മുതലുള്ള ഏറ്റവും വലിയ കൂട്ടുകാരനായിരുന്നു ഞാൻ... ഒന്നിച്ചു കളിച്ചു വളർന്നവർ... വാരിജാക്ഷൻമാമൻ എന്നെ മകനെപ്പോലെയാണ് കണ്ടിരുന്നത്... നിന്റെ അച്ഛനുമമ്മയേയും ഒന്നിപ്പിച്ചതുതന്നെ ഞാനാണ്... നിങ്ങൾ താമസിക്കുന്ന വീടിന്റെ പുറകിലുള്ള വീട് ഞങ്ങളുടേതായിരുന്നു... കുറച്ചു കടങ്ങൾവന്ന് അത് നിൽക്കേണ്ടിവന്നു... പിന്നെ ഒരുപാട് നാൾ ഒരോ വാടക വീട്ടിലായി കഴിഞ്ഞു... അവസാനം എന്റെ മകന്റെ അദ്ധ്വാനത്തിന്റെ ബലമായിട്ടാണ് ഈ വീട് വാങ്ങിച്ചത്... ഞങ്ങൾ വാടകയ്ക്ക് നിന്നിരുന്ന  ഒരു വീടായിരുന്നു ഇത്... ഇതിന്റെ ഓണർ ഇത് വിൽക്കുകയാണെന്നറിഞ്ഞപ്പോൾ എന്റെ മകനിത് വാങ്ങിച്ചു...

എന്നിട്ട് നിങ്ങളെ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ.. 

കണ്ടിട്ടുണ്ട്... നിനക്ക് നാലു വയസ്സുവരെ നീ എന്നെ കണ്ടിട്ടുണ്ട്... അരവിന്ദന്റേയും ഹേമയുടേയും മരണം നടന്നതിനുശേഷമാണ് നമ്മൾ തമ്മിലുളള ബന്ധം കുറഞ്ഞത്... അരവിന്ദനില്ലാത്ത ആ വീട്ടിൽ എനിക്ക് കയറിച്ചെല്ലാൻ പറ്റുമായിരുന്നില്ല... എന്നാലും മുത്തശ്ശനെ കുറച്ചുനാൾ മുമ്പുവരെ കണ്ടിരുന്നു... ഇപ്പോഴതുമില്ല... 
അയാളൊന്ന് നെടുവീർപ്പിട്ടു... അപ്പോഴേക്കും അംബിക അവിടെയെത്തി

\"അംബികേ ഇതാരാണെന്ന് മനസ്സിലായോ... പരമേശ്വരൻ തീർത്ഥയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു... 

ഇവർ വേണിമോളുടെ കൂട്ടുകാരികളല്ലേ... 

അത് ശരിതന്നെ... പക്ഷേ ഇവളുടെ മുഖത്തേക്കൊന്ന് നോക്കിക്കേ... എവിടെയെങ്കിലും കണ്ടുമറന്ന മുഖച്ഛായയുണ്ടോ ഇവൾക്ക്... അംബിക അവളെ സൂക്ഷിച്ചുനോക്കി... പെട്ടന്നവരുടെ മുഖത്ത് ഒരു സംശയം നിഴലിച്ചു... 

ഇവളുടെ മുഖം കാണുമ്പോൾ  നമ്മുടെ ഹേമയുടെ മുഖവുമായിട്ട് നല്ല സാമ്യമുണ്ട്.... ഇതു വളരെ അത്ഭുതമായിരിക്കുന്നു... 

ഹേമയുടെ മുഖവുമായിട്ടുള്ള സാമ്യമല്ല...  അവളുടെ ചോരയാണിത്.. നമ്മുടെ മാളുട്ടിയാണിത്... അതു കേട്ടതും അംബികയുടെ കണ്ണുനിറഞ്ഞു... അവർ തീർത്ഥയുടെ അടുത്തേക്ക് ചെന്നു അവളെ കെട്ടിപ്പിടിച്ചു... എന്നാൽ ഇതെല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു വേണിയും കൂട്ടുകാരികളും



*തുടരും*
രുദ്രതാണ്ഡവം 03

രുദ്രതാണ്ഡവം 03

4.5
10966

\"ഹേമയുടെ മുഖവുമായിട്ടുള്ള സാമ്യമല്ല...  അവളുടെ ചോരയാണ്.. നമ്മുടെ മാളുട്ടിയാണിത്... അതു കേട്ടതും അംബികയുടെ കണ്ണുനിറഞ്ഞു... അവർ തീർത്ഥയുടെ അടുത്തേക്ക് ചെന്നു അവളെ കെട്ടിപ്പിടിച്ചു... എന്നാൽ ഇതെല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു വേണിയും കൂട്ടുകാരികളുംമോളെ നിനക്ക് ഞങ്ങളെ ഓർമ്മയുണ്ടാവില്ല... നിന്റെ ചെറുപ്പത്തിലേ അവിടെ നിന്നു പോന്നതാണ് ഞങ്ങൾ... ന്റെ കൂട്ടുകാരിയായിരുന്നു നിന്റെ അമ്മ... എന്നെകാണാൻ  ഇടക്കിടക്ക് അവൾ വരുമായിരുന്നു... അവിടെ വച്ചാണ്... അരവിന്ദൻ അവളെ കണ്ടതും ഇഷ്ടപ്പെട്ടതും..... എന്നാൽ ആ ബന്ധത്തിന് അവളുടെ വീട്ടുകാർ എതിരായിരുന്നു.... അവസാനം ഞ