Aksharathalukal

രുദ്രതാണ്ഡവം 14

\"ഞാൻ പറയുമത് ഇപ്പോഴല്ല... നിങ്ങൾ ഇതുപോലെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഒരവസരം വന്നാൽ ഞാനത് പറയും... 
അതും പറഞ്ഞ് വിലാസിനി മുറിയിൽ നിന്നും പുറത്തേക്ക് നടന്നു... 

അവളെന്താണ് മനസ്സിൽ കൊണ്ടു നടക്കുന്നതെന്ന് മനസ്സില്ലാതെ സേതുമാധവൻ കുറച്ചുനേരം നിന്നു... 

പിന്നീടയാൾ വിലാസിനി പോയ വഴിയെ നടന്നു... വിലാസിനി നേരെ പോയത് ഹാളിലേക്കായിരുന്നു.. അവർ ടിവി ഓണാക്കി ന്യൂസ്  കണ്ടിരിക്കുകയായിരുന്നു... 

വിലാസിനീ...
സേതുമാധവന്റെ വിളികേട്ട് വിലാസിനി തിരിഞ്ഞുനോക്കി... 

\"നീയിപ്പോൾ പറഞ്ഞത് എന്തുദ്ദേശിച്ചാണ് എനിക്കതറിയണം.. \"
സേതുമാധവന്റെ സ്വരം കുറച്ചു കനത്തിരുന്നു... 

\"എന്താ... നിങ്ങൾക്ക് പേടിതോന്നുണ്ടോ... എന്തിനുംപോന്ന തേവള്ളിയിലെ സേതുമാധവൻ പേടിക്കുന്നതെന്തിനാണ്... എല്ലാം നേരിടാനുള്ള ചങ്കുറപ്പ് നിങ്ങൾക്കില്ലേ... \"

\"എന്റെ ചങ്കുറപ്പ് നീയളക്കേണ്ടാ... നീ മനസ്സിൽ കൊണ്ടുനടക്കുന്ന കാര്യം പറഞ്ഞാൽ മതി.... \"

\"അത് എന്റെ നാവിൽ നിന്നുതന്നെ നിങ്ങൾക്ക് കേൾക്കണോ... അത് താങ്ങാനുള്ള ത്രാണി  നിങ്ങൾക്കുണ്ടോ.... ഒരുകാര്യം ഞാൻ പറഞ്ഞേക്കാം... എന്റെ നാവിൽ നിന്ന് ഇത് പുറത്തുവന്നാൽ ഇവിടെ ചിലത് നടക്കും... അതുവരെ മാത്രമേ നിങ്ങൾക്ക്  ഈ തലയെടുപ്പുണ്ടാകൂ...\"
വിലാസിനി ടീവി ഓഫ് ചെയ്ത് അടുക്കളയിലേക്ക് നടന്നു... 

\"എന്താണ് ഇവളുടെ മനസ്സിലുള്ള ഇത്രവലിയ രഹസ്യം... ഇനി ഹേമ കൊല്ലപ്പെട്ടത് തന്റെ അറിവോടെയാണെന്ന് വിശാൽ പറഞ്ഞു കാണുമോ... \"
അയാൾക്ക് മനസ്സിലൊരു ഭയം രൂപപ്പെട്ടു

▪️▪️▪️▪️▪️▪️▪️▪️▪️

അടുത്തദിവസം നല്ല ഉത്സാഹത്തോടെയായിരുന്നു വേണി കോളേജിലേക്ക് പോകുവാനൊരുങ്ങിയത്... നാലഞ്ചു മാസത്തിനുശേഷം ആദ്യമായാണ് അവൾ കോളേജിലേക്ക് പോകുന്നത്... അതും എക്സാമടുത്ത ഈ സമയത്ത്... അവളുടെ ആവേശം കണ്ട് രുദ്രന്റേയും അംബികയുടേയും കണ്ണുനിറഞ്ഞു... 

എത്രനാളിനു ശേഷമാടാ എന്റെ കുട്ടി ഇങ്ങനെയൊന്ന് സന്തോഷിച്ചു കാണുന്നത്... അവൾ ഈ വീട്ടുലുണ്ടെന്ന് ഇതുവരെ ആർക്കെങ്കിലും അറിയുമായിരുന്നോ... എന്തോ ഒന്ന് അവളുടെ മനസ്സിൽ കയറിയിട്ടുണ്ട്... അത് ആ കുട്ടിയുടെ പ്രസന്റ് മാത്രമല്ല വേറെ എന്തോ ഉണ്ട്... അതെന്തായാലും വേണ്ടില്ല.. എന്റെ കുട്ടി സന്തോഷിച്ച് കണ്ടല്ലോ.... \"
ഇനിയെന്നും ഇങ്ങനെയായിരിക്കണമെന്നാണ് എന്റെ പ്രാർത്ഥന... \"

\"എല്ലാം ശെരിയാകും അമ്മേ... അങ്ങനെയൊന്നും ദൈവം നമ്മളെ കൈവിടില്ല\"

\"മോനേ അവളുടെ എക്സാമല്ലേ വരുന്നത് അതുകഴിഞ്ഞാൽ ഉടനെ അവളുടെ വിവാഹം നടത്തണം...\"
അംബിക പറഞ്ഞു

\"ആയിട്ടില്ലമ്മേ... പെട്ടെന്നൊരു വിവാഹം അവളെ കൂടുതൽ വിഷമിപ്പിക്കുകയേയുള്ളൂ.. നമുക്ക് സമയമെടുത്ത് അവളെ പറഞ്ഞു മനസ്സിലാക്കാം അതുവരെ വിവാഹത്തെക്കുറിച്ച് അവളോട് സംസാരിക്കരുത്... എന്റെ മനസ്സിൽ ചില കാര്യങ്ങളുണ്ട്... അതു ഞാൻ പിന്നെ പറയാം\"
രുദ്രൻ പറഞ്ഞു നിർത്തിയപ്പോളേക്കും വേണി പോകാൻ തയ്യാറായി അവിടേക്ക് വന്നിരുന്നു.. 

\"ഏട്ടാ പോവാം... ഞാൻ റെഡിയാണ്... അവൾ പറഞ്ഞു... \"

\"ദാ വരുന്നു... \"
രുദ്രൻ ചാവിയെടുത്തുവന്ന് കാറിൽ കയറി പുറകെ വേണിയും കയറി... പോകും വഴി തീർത്ഥയും കയറി... 

വിശാലെവിടെ രുദ്രൻ തീർത്ഥയോട് ചോദിച്ചു.... 

\"വിശാലേട്ടൻ വന്നോളാമെന്ന് പറഞ്ഞു... \"

എന്നാൽ നിനക്ക് അവന്റെ കൂടെ പോന്നാൽ പോരായിരുന്നോ.... 
അവൻ ചോദിച്ചു

\"ഞാനെന്താ ഇതിൽ കയറിയാൽ കോളേജിൽ എത്തില്ലേ... അങ്ങനെയിപ്പോൾ ഏട്ടനും അനിയത്തിയും കൂടി സുഖിച്ചു പോകണ്ടാ... \"

\"അതല്ലെടി പൊട്ടിക്കാളീ... അവൻ ഒറ്റക്ക് പോകേണ്ടേ... നീയുംകൂടിയുണ്ടായാൽ അവന് കൂട്ടിനൊരാളായല്ലോ എന്നു കരുതി പറഞ്ഞതാണ്... എന്റെ അമ്മേ.... ഞാൻ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു... 

\"ഇപ്പോഴും രണ്ടും കൂടിയുള്ള പോര് നിർത്തിയിട്ടില്ലേ.... \"
വേണി ചോദിച്ചു.... 

\"ഇതങ്ങനെ ഒരു നിലക്ക് തീരുമെന്ന് തോന്നുന്നില്ല.... മിക്കവാറും ഇവളുടെ സ്വഭാവമനുസരിച്ച് ജീവിതകാലം മുഴുവൻ ഇത് അനുഭവിക്കേണ്ടി വരും.... \"
രുദ്രൻ പറഞ്ഞു

ഈ സമയത്ത് വിശാൽ വീട്ടിൽ നിന്നിറങ്ങി തന്റെ കാറെടുത്തു... പെട്ടന്ന് വേണി കാറിനിന്നിറങ്ങി.... 

\"ഇവൾക്ക് അതിൽ കയറാൻ മടിയാണെങ്കിൽ ഞാനതിൽ വന്നോളാം... \"
വേണി വിശാലിന്റെ കാറിനടുത്തേക്ക് നടന്നു...\"
രുദ്രനും തീർത്ഥയും പരസ്പരം നോക്കി... 

വേണി വരുന്നതുകണ്ട് വിശാലും ഒന്നമ്പരന്നു... 

വിശാലേട്ടാ... ഞാനിതിൽ കയറുന്നതു കൊണ്ട് ബുദ്ധിമുട്ടൊന്നുമില്ലല്ലോ... 
വേണി ചോദിച്ചു

\"എനിക്കെന്തു ബുദ്ധിമുട്ട്... വേണി കയറ്\"
അവൻ പറഞ്ഞു...അവൾ വിശാലിന്റെ കാറിൽ കയറി... 

\"എന്തുപറ്റീ ഏട്ടന്റെ വണ്ടിയിൽ നിന്നിറങ്ങിയത്... നിങ്ങൾ തമ്മിൽ പിണങ്ങിയോ... \"

\"പിണങ്ങിയതൊന്നുമല്ല... അവർക്ക് രണ്ടുപേർക്കുമൊരു ഫ്രീഡം നൽകാൻ ഞാൻ ഒഴിഞ്ഞുകൊടുത്തെന്നേയുള്ളൂ...\"

അതു നന്നായി... ഞാനതു കണ്ടിട്ടാണ് എന്റെ കാറെടുത്തത്... നമുക്കേതായാലും അതിനുള്ള വിധിയില്ല.... അവരെങ്കിലും.... 
വിശാലിന് വാക്കുകൾ മുഴുമിക്കാൻ പറ്റിയില്ല.... രുദ്രൻ കാറെടുത്തതിന് പിന്നാലെ വിശാലും തന്റെ കാറെടുത്തു.. 

കുറച്ചു മുന്നോട്ടു പോയപ്പോൾ റോഡ്സൈഡിൽ മറ്റൊരു കാർ നിൽക്കുന്നവർ കണ്ടു... അതിൽനിന്നും സേതുമാധവൻ ഇറങ്ങി... അയാൾ വിശാലിന്റെ കാറിനു കൈകാണിച്ചു... 
അവൻ കാർ നിറുത്തി.. ഇതുകണ്ട് രുദ്രനും കാർ നിറുത്തിയിരുന്നു... സേതുമാധവൻ വിശാലിനടുത്തേക്കു വന്നു

വിശാലെ നിന്നോടെനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.. നീയൊന്നെ വണ്ടിയിൽനിന്നിറങ്ങ്.... 

\"എനിക്കൊന്നും കേൾക്കാനില്ല... \"

\"നീ ഞാൻ പറയുന്നത് കേട്ടിട്ടേ ഇവിടെ നിന്ന് പോകൂ... \"

\"ഭീഷണിയാണോ... \"

\"അതെ.. ഭീഷണിയാണെന്ന് കൂട്ടിക്കോ... \"
അയാൾ പറഞ്ഞു നിർത്തിയതും അവരുടെ പുറകിൽ ഒരു ജീപ്പ് വന്നുനിന്നു... അതിൽനിന്നും  നാലഞ്ചുപേരിറങ്ങി... അവർ സേതുമാധവന്റെ ഇരുസൈഡിലും നിലയുറപ്പിച്ചു... 

കാര്യം പന്തിയല്ലെന്ന് മനസ്സിലായ രുദ്രൻ തന്റെ കാറിൽ നിന്നിറങ്ങി അവരുടെയടുത്തേക്ക് നടന്നു... 

\"നിങ്ങൾ എന്നെ തല്ലിക്കാൻ ആളുകളേയും കൂട്ടിയിറങ്ങിയതാണോ... എന്നാൽ നിങ്ങൾക്ക് തെറ്റി... ഇത് വിശാലാണ്... ഇതുപോലെ ഒരുപാട് ഭീഷണി കണ്ടവനാണ് ഞാൻ...\"

\"എന്താണ് നിങ്ങളുടെ പ്രശ്നം.... ആരാണ് നിങ്ങൾ... \"
അവിടേക്ക് വന്ന രുദ്രൻ ചോദിച്ചു... 

\"അതു ചോദിക്കാൻ നിയാരാണ്.... ഇത് ഞങ്ങൾ അച്ഛനും മകനും തമ്മിലുള്ള പ്രശ്നമാണ്...\"

\"ഓഹോ.... അപ്പോൾ നിങ്ങളാണ് ആ മാന്യൻ.... സ്വന്തം മകന്റെ ജീവിതംവച്ച് കളിക്കുന്നവൻ... നിങ്ങൾക്ക് കുറച്ചെങ്കിലും നാണമുണ്ടോ ഇതുപോലെ കുറച്ച് ഗുണ്ടകളേയും കൊണ്ടുവന്ന് മകനുനേരെ ഭീഷണിമുഴക്കാൻ....\"

രുദ്രാ വേണ്ട... അയാളോട് സംസാരിച്ച് വെറുതെയെന്തിനാണ് സ്വയം നാറുന്നത്... ഇതു ഞാൻ ഡീൽചെയ്തോളാം... \"
വിശാൽ കാറിൽനിന്നിറങ്ങി സേതുമാധവന്റെ മുന്നിലേക്ക് നിന്നു

എന്താണ് നിങ്ങൾക്ക് എന്നോട് പറയാനുള്ളത്... പെട്ടന്ന് പറയണം.... എനിക്കു കുറച്ചു തിരക്കുണ്ട്... 

സേതുമാധവൻ  അവനെയൊന്ന് നോക്കി... പിന്നെ പുച്ചത്തിലൊന്നു ചിരിച്ചു... 

\"നീ വിലാസിനിയോട് എന്താണ് പറഞ്ഞുകൊടുത്തത്... നീയും ഞാനുമറിയാവുന്ന രഹസ്യമെന്തെങ്കിലും അവളെ അറിയിച്ചിട്ടുണ്ടോ നീ... \"
വിശാൽ മാത്രം കേൾക്കാനുച്ചത്തിൽ അയാൾ ചോദിച്ചു.... അതുകേട്ട് വിശാലൊനന്നു ചിരിച്ചു

\"എന്തേ... നിങ്ങൾക്ക് പേടി തോന്നുന്നുണ്ടോ... \"

\"പേടിയോ... സ്വന്തം അനിയത്തിയും കെട്ട്യോനേയും തീർക്കാൻ ആളെ ഏൽപ്പിക്കുമ്പോൾ ഇല്ലാത്ത പേടിയാണോ ഇപ്പോൾ പീക്കിരിപോലത്തെ നിന്റെ വാക്കിന്... \"

\"എന്നിട്ടെന്തേ ഓടിവന്നത്... ഇതുവരേയും ഞാനാരോടും ഒന്നും മിണ്ടിയില്ല... പറയും ഞാൻ.... അതിനുള്ള സമയമാകുമ്പോൾ.. \"


അതുവരെ എന്റെ മോൻ ജീവിച്ചിരുന്നിട്ടുവേണ്ടേ... എല്ലാം ഇവിടെവച്ച് മറന്നേക്കണം... ഇല്ലെങ്കിൽ അമ്മയും മോനും ഈ ഭൂമിയിൽ ജീവിച്ചിരുന്നതിന് തെളിവുവരെ ഇല്ലാതാക്കുക ഞാൻ.... എന്നെ എന്റെ മോന് ശെരിക്കുമറിയാലോ... അയാൾ തിരിഞ്ഞുനടന്ന് തന്റെ കാറിൽ കയറി അയാളുടെ അനുയായികൾ അവർവന്ന ജീപ്പിലും കറയിപ്പോയി\"

\"എന്താടാ നിന്റെ അച്ഛൻ ചോദിച്ചത്... \"
രുദ്രൻ ചോദിച്ചു... 

അതൊന്നുമില്ല..അയാളെ ഒന്നുമല്ലാതാക്കുന്ന ചില തെളിവുകൾ എന്റെ കൈവശമുണ്ട്... ഞാനത് പിന്നെ പറയാം.... നീ വണ്ടിയെടുക്ക് ഇവർക്ക് നേരം വൈകും... \"
അവർ കാറുകളിൽ കയറി. 

▪️▪️▪️▪️▪️▪️▪️▪️▪️

ഈ സമയം അംബിക ഉച്ചകത്തേക്കുള്ള ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്നു... 

\"അംബികേ കുറച്ചു വെള്ളം ഇങ്ങെടുത്തേ... \"
അകത്തേക്കുവന്ന പരമേശ്വരൻ അവരോട് പറഞ്ഞു.... അംബിക കുറച്ചു വെള്ളമെടുത്ത് അയാൾക്ക് നൽകി.... 

ഇന്നെന്താ നല്ല സന്തോഷത്തിലാണെന്ന് തോന്നുന്നു... കുറച്ചായിട്ട് അടുക്കളയുടെ പരിസരത്ത് വരാൻ മടിക്കുന്ന നിങ്ങൾ ഇന്നിതിനകത്ത് വന്നിരുക്കുന്നല്ലോ.... \"
അംബിക ചിരിച്ചുകൊണ്ട് ചോദിച്ചു

എങ്ങനെ സന്തോഷിക്കാതിരിക്കും... ഇന്ന് നമ്മുടെ മോളുടെ സംസാരവും ചിരിയുമെല്ലാം നീയും കണ്ടതല്ലേ... എത്ര ദിവസത്തിനിടക്കാണ് അവളൊന്ന് ചിരിച്ചു കാണുന്നത്... ഇതിലും വലിയ സന്തോഷം വേറെന്താണ് നമുക്കുള്ളത്... \"

\"ശരിയാണ്... ഞാനീക്കാര്യം രുദ്രനോട് പറഞ്ഞിരുന്നു... ഇതുപോലെ എന്നും ന്റെ കുട്ടിയെ കണ്ടാൽ മതിയെനിക്ക്... \"

എല്ലാം ശരിയാകുമെടീ.. ദൈവമങ്ങനെ കണ്ണിൽ ചോരയില്ലാത്തവനൊന്നുമല്ല.... 

\"നമുക്കവളുടെ ജാതകമൊന്ന് ഒരു ജോത്സ്യനെ കാണിച്ചാലോ...\"

ഉം കാണിക്കാം... അതിനുമുമ്പ് നമുക്കവളുമായി ഒന്നു സംസാരിക്കണം... എന്നിട്ടു മതി ജോത്സ്യനെ കാണുന്നത്... പുറത്ത് ഒരു വണ്ടി വന്ന് നിൽക്കുന്നത് കേട്ട് അവർ പരസ്പരം നോക്കി

\"ആരാണിപ്പോൾ ഈ സമയത്ത്...\"
 അംബികയോട് ചോദിച്ചുകൊണ്ട് പരമേശ്വരൻ ഇമ്മറത്തേക്ക് നടന്ന് വാതിൽ തുറന്നു... പുറത്തു നിൽക്കുന്നവരെ കണ്ട് അയാളൊന്ന് സംശയിച്ചു നിന്നു... 

\"ഇത് രുദ്രന്റെ വീടല്ലേ... \"
വന്നവരിൽ ഒരാൾ ചോദിച്ചു

\"അതെ... ആരാണെന്ന് മനസ്സിലായില്ല\"
പരമേശ്വരൻ പറഞ്ഞു

\"ഞങ്ങളെ നിങ്ങൾക്കറില്ല... രുദ്രന്റെ കൂട്ടുകാരാണ് ഞങ്ങൾ... അവനെ കാണാനാണ് ഞങ്ങൾ വന്നത്... \"

\"അതിനവൻ ഇവിടെയില്ലല്ലോ... അവൻ ഓഫീസിൽ പോയതാണ്... \"
പരമേശ്വരൻ പറഞ്ഞതുകേട്ട് വന്നവർ പരസ്പരം നോക്കി... 

\"എവിടെയാണവന്റെ ഓഫീസ്... \"
അവരുടെ ചോദ്യം കേട്ട് പരമേശ്വരൻ ഒന്നു സംശയിച്ചുനിന്നു... 

\"അവന്റെ കൂട്ടുകാരാണെന്നല്ലേ പറഞ്ഞത്... എന്നിട്ടും അവന്റെ ഓഫീസ് എവിടെയാണെന്നറിയില്ലേ... \"

അത് പിന്നെ.... ഒരുപാട് കാലമായി അവനെ കണ്ടിട്ട്... ഞങ്ങൾ കുറെക്കാലമായി നാട്ടിലില്ലായിരുന്നു... നാട്ടിലെത്തിയപ്പോൾ അവനെയൊന്ന് കാണാമെന്ന് കരുതി... നിങ്ങളുടെ പഴയ വീട്ടിൽ ചെന്നിരുന്നു... അന്നേരമാണറിയുന്നത് നിങ്ങളവിടെ വിറ്റ് ഇവിടേക്ക് താമസം മാറിയെന്നത്... അവന്റെ ഓഫീസ് പറഞ്ഞു തന്നാൽ അവനെയൊന്ന് കണ്ടിട്ട് പോകുമായിരുന്നു...\"
പരമേശ്വരൻ രുദ്രന്റെ ഓഫീസ് പറഞ്ഞുകൊടുത്തു... അവൻ അയാൾക്കൊരു താങ്ക്സ് പറഞ്ഞ് അവിടെനിന്നും പോയി... 

\"ആരാണ് പരമേട്ടാ വന്നത്.... \"
അവിടേക്ക് വന്ന അംബിക ചോദിച്ചു.,.. 

\"രുദ്രന്റെ പഴയ കൂട്ടുകാരാണ്... അവനെ കാണാൻ വന്നതായിരുന്നു.... \"

\"എന്നിട്ടവരെ അകത്തേക്ക് വിളിച്ചില്ലേ... അത് മോശമായിപ്പോയി... അവരെന്ത് വിചാരിച്ചു കാണുമോ എന്തോ... \"

\"അവർക്ക് പോയിട്ടെന്തോ അത്യാവുശ്യമുണ്ടെന്ന് പറഞ്ഞു ...\"
പരമേശ്വരൻ അകത്തേക്ക് നടന്നു... അയാളുടെ മനസ്സിലെന്തോ ഒരു സംശയം ഉടലെടുത്തു... 
\"അവന് ഞാനറിയാത്തൊരു കൂട്ടുകാരോ... ഇനി ഇത് വേറെന്തെങ്കിലും... \"
അയാൾ പെട്ടന്ന് തന്റെ ഫോണെടുത്ത് രുദ്രനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... 

വൈകുന്നേരം രുദ്രനും വിശാലും ഓഫീസിൽനിന്നിറങ്ങി തങ്ങളുടെ കാറിനെ നേരെ നടന്നു... പെട്ടന്ന് ഒരു കാറുവന്ന് അവരുടെ മുന്നിൽ നിന്നു... അതിൽനിന്നും രണ്ടുമൂന്നുപേരിറങ്ങി... അവസാനമിറങ്ങിയ ആളെക്കണ്ട്... രുദ്രൻ ഞെട്ടിത്തരിച്ചുനിന്നു.... \"


തുടരും....
രുദ്രതാണ്ഡവം 15

രുദ്രതാണ്ഡവം 15

4.5
7191

വൈകുന്നേരം രുദ്രനും വിശാലും ഓഫീസിൽനിന്നിറങ്ങി തങ്ങളുടെ കാറിനെ നേരെ നടന്നു... പെട്ടന്ന് ഒരു കാറുവന്ന് അവരുടെ മുന്നിൽ നിന്നു... അതിൽനിന്നും രണ്ടുമൂന്നുപേരിറങ്ങി... അവസാനമിറങ്ങിയ ആളെക്കണ്ട്... രുദ്രൻ ഞെട്ടിത്തരിച്ചുനിന്നു.... \"\"ഷാനവാസ്... \"രുദ്രൻ അവനെത്തന്നെ നോക്കിനിന്നു.. \"എന്താ രുദ്രാ... എന്നെ ഓർമ്മയുണ്ടോ നിനക്ക്... അങ്ങനെ പെട്ടന്ന് മറക്കാൻ പറ്റുന്ന ഒരാളല്ലല്ലോ ഞാനല്ലേ... \"\"എന്താ ഷാനവാസേ... എന്താണ് നിനക്കു വേണ്ടത്..... \"\"അത് ന്യായമായ ചോദ്യം... എനിക്കു വേണ്ടത് നിന്നെയാണ്... എവിടെപോയാലും നിന്നെ കണ്ടുപിടിക്കില്ലെന്ന് കരുതിയോ... \"ഷാനവാസേ എനിക്ക് നിന്നോട് സംസാരിക്കാൻ