Aksharathalukal

രുദ്രതാണ്ഡവം 28


\"ജീവിതം... ഇപ്പോഴുള്ള ജീവിതംതന്നെ ധാരാളമാണ്... അത് മടുക്കുമ്പോൾ അന്നേരമെന്ത് വേണമെന്ന് എനിക്കറിയാം... \"
അവൾ തിരിഞ്ഞ് അകത്തേക്ക് പോയി... 
അവൾ പോകുന്നതും നോക്കി സുഭദ്ര വിഷമത്തോടെ നിന്നു.. 

▪️▪️▪️▪️▪️▪️▪️▪️▪️

അടുത്ത ദിവസം രാവിലെ ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു വിശാൽ... പുറത്ത്  വേണിയും രുദ്രനും കാത്തുനിൽക്കുന്നുണ്ടായിരുന്നു... പെട്ടന്ന് വിശാലിന്റെ ഫോൺ റിങ് ചെയ്തു... അവൻ ഫോണെടുത്തു... മറുതലക്കൽനിന്ന് കേട്ടവാർത്ത അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു.... അവൻ പെട്ടന്ന് രുദ്രന്റെ അടുത്തേക്ക് ചെന്നു... 

\"രുദ്രാ നമ്മൾ പറഞ്ഞ സാധനം കിട്ടിയിരിക്കുന്നു....  പോകുന്ന വഴിക്ക് അതുനമ്മുടെ കയ്യിൽ കിട്ടും.... അമ്മയിപ്പോൾ വിളിച്ച് വച്ചതേയുള്ളൂ....\"
രുദ്രന്റെ മുഖത്തും പുഞ്ചിരി തെളിഞ്ഞു.... 

\"എന്താണ് വിശാലേട്ടാ സംഭവം... \"
തീർത്ഥ ചോദിച്ചു

\"എല്ലാത്തിനുള്ള ഉത്തരം ചിലപ്പോൾ ഇന്നറിയും... വർഷങ്ങളായി ഞാൻ എന്താണോ തേടി നടന്നത് അത് ഇന്നെനിക്കു കിട്ടുമെന്നാണ് പ്രതീക്ഷ....\"

\"മനസ്സിലാകുന്ന ഭാഷയിൽ പറയ് രുദ്രേട്ടാ... \"

\"പറയാം ഇപ്പോഴല്ല... ഞങ്ങൾ മടങ്ങിവന്നിട്ട്.... വിശാലെ നീയിതിൽ കയറ്... നിന്റെ വണ്ടി എടുക്കേണ്ട... \"

വിശാൽ രുദ്രന്റെ കാറിൽ കയറി... അവർ നാലുപേരും അവിടെനിന്നും പറപ്പെട്ടു.... പോകുന്ന വഴിയിൽ അവരെകാത്ത് ഹരിഗോവിന്ദൻ നിൽപ്പുണ്ടായിരുന്നു..... അയാളുടെ മുന്നിൽ രുദ്രൻ കാർ നിർത്തി.... അതിൽനിന്നും വിശാൽ പുറത്തിറങ്ങി... ഹരിഗോവിന്ദൻ അവന്റെ കയ്യിലൊരു കവർ കൊടുത്തു... പിന്നെ അവരെന്തോ സംസാരിച്ചു... 
തിരിച്ചുവന്ന വിശാൽ കാറിൽ കയറി.... 

തീർത്ഥയേയും വേണിയേയും കോളേജിലിറക്കി അവർ യാത്ര തുടർന്നു.... 

രുദ്രാ.... ഇതിൽ പറയുന്ന സ്ഥലം നീ ഉദ്ദേച്ചതാണോ എന്നറിയില്ല... ഏതായാലും അടിവാരത്തുള്ളതാണ്... അച്ഛൻ പറയുന്നതുപോലെ ഇതിന് മറ്റൊരു അവകാശിയില്ല... എല്ലാം അച്ഛന്റെ പേരിൽ തന്നെയാണ്.... പിന്നെയെന്തിന് കളവ് പറഞ്ഞത്... നാൽപ്പതേക്കർ സ്ഥലവും ഒരു വീടും അവിടെയുണ്ട്... ഏതായാലും നമുക്ക് അവിടുത്തെ വില്ലേജോഫീസിലൊന്ന് പോണം... \"
വിശാൽ പറഞ്ഞു

\"എന്നാൽ ഇപ്പോൾ തന്നെ പോകാം... \"
രുദ്രൻ അഭിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.... പിന്നെ ദ്രുവയേയും ആദിയും വിളിച്ച് എല്ലാം ഏർപ്പാടാക്കി.... 

അവിടെയുള്ള വില്ലേജോഫീസിൽ ചെന്ന് കാര്യങ്ങളെല്ലാം മനസ്സിലാക്കി അവർ തിരിച്ചു വന്നു... അപ്പോഴേക്കും ദ്രുവനും ആദിയും അവിടെയെത്തി യിരുന്നു.... 

\"ദ്രുവാ നമ്മൾ തേടിനടന്ന ഷാനവാസിന്റെ ബോസ് ആരാണെന്നറിയേണ്ടെ.... അയാളെ നമുക്ക് വെളിച്ചത്തുകൊണ്ടുവരണ്ടേ.... അതിനുമുമ്പ് ആദ്യം ഷാനവാസിനെ പൊക്കണം...\"

\"അതിന് അവനിപ്പോൾ എവിടെയുണ്ടാകുമെന്ന് അറിയോ...\"

\"അതിനൊരു വഴിയുണ്ട് അവൻ സ്ഥിരമായി പോകുന്നത് അവന്റെ ഒരു പഴയ ഗോഡൌണിക്കാണ്.... പലപ്പോഴായി ഞാൻ കണ്ടിട്ടുമുണ്ട് അവനെ അവിടെ.... \"
ആദിയാണത് പറഞ്ഞത്... 

\"ആ ഗോഡൌണെവിടെയാണെന്നറിയോ... \"
രുദ്രൻ ചോദിച്ചു... 

\"അറിയാം.... ഞാൻ ജോലിചെയ്യുന്ന ഓഫീസിന് കുറച്ചപ്പുറത്ത് ഉള്ളിലേക്കൊരു പോക്കറ്റ്റോഡുണ്ട് അതിലെ കുറച്ചു ദൂരം പോകണം... \"

അതിലെന്തോ ഒരപാകതയുണ്ടല്ലോ.... അങ്ങനെയൊന്നും ശ്രദ്ധിക്കപ്പെടാതെ ഒരു സ്ഥലത്തൊരു ഗോഡൌൺ ഉണ്ടാകണമെങ്കിൽ അതിനൊരു കാരണം കാണണമല്ലോ.... ഏതായാലും നമുക്കവിടെവരെയൊന്ന് പോയിനോക്കാം
ദ്രുവൻ പറഞ്ഞു....\"
 അവൻ തന്റെ ബൈക്ക് അടുത്തുള്ള വർഷോപ്പിൽ നിർത്തിയിട്ടു... കൂടെ ആദിയുടെ ബൈക്കും അവിടെ നിർത്തിയിട്ടു... തുടർന്ന് രുദ്രന്റെ കാറിലായിരുന്നു അവർ പുറപ്പെട്ടത്... 

ആദി പറഞ്ഞ വഴിയിലൂടെ രുദ്രൻ കാറോടിച്ചു... അവസാനം ഇടിഞ്ഞു വീഴാറായ ഒരു ഗോഡൌണ് കണ്ടു...  കുറച്ചകലെയായി അവർ വണ്ടി നിർത്തി... എല്ലാവരും പുറത്തിറങ്ങി ഗോഡൌൺ  ലക്ഷ്യമാക്കി നടന്നു.... അതിന്റെ മുന്നിലൊരു ജീപ്പ് നിർത്തിയിട്ടത് അവർ കണ്ടു... 

\"അപ്പോൾ അവനിവിടെയില്ല... അവന്റെ കൂട്ടാളികളാണ് ഇവിടെയുള്ളത്... ആ ജീപ്പ് അവരുടേതാണ്... \"
രുദ്രൻ പറഞ്ഞു

\"ഇനിയെന്തുചെയ്യും... അവനെ ഇവിടുന്നു പൊക്കാമെന്ന് കരുതി വന്നത് വെറുതെയായി... \"
ദ്രുവൻ പറഞ്ഞു

\"എന്നാരുപറഞ്ഞു... അതിനുള്ള വഴിയല്ലേ അകത്തുള്ളത്.... ആദീ നീയാദ്യം എന്റെ കാറൊന്ന് ആരും കാണാത്തൊരിടത്ത് മാറ്റിയത്... \" 
ആദി രുദ്രന്റെ കാറ് ആരും കാണാത്ത ഒരിടത്ത് മാറ്റിയിട്ട് തിരിച്ചുവന്നു... പിന്നെ അവരോടെന്തോ പറഞ്ഞു.... 

\"അത് വേണോ.... നീയൊറ്റക്കുപോയാൽ...\"
വിശാൽ ചോദിച്ചു

\"നിങ്ങൾ പേടിക്കേണ്ട... എന്നെ നോക്കാൻ എനിക്കറിയാം.... \"
അതു പറഞ്ഞ് രുദ്രൻ ഗോഡൌണിനകത്തേക്ക് കയറി.... 

അകത്തുകയറിയ രുദ്രൻ ചുറ്റുമൊന്ന് നോക്കി... ആരേയും അവിടെ കണ്ടില്ല... അവൻ കുറച്ച് മുന്നോട്ട് നടന്നു... പെട്ടന്ന് ആരുടെയൊക്കെയോ സംസാരം കേട്ട് അവൻ അവിടേക്ക് നടന്നു... അവൻ അവരെ കാണാത്തതു പോലെ അവരുടെ മുന്നിലൂടെ നടന്നു... അവനെ കണ്ട് അവരൊന്നാദ്യം ഞെട്ടി... പിന്നെ അവനു നേരെ കുതിച്ചു... അതിലൊരുവൻ അവനെ ചവിട്ടിവീഴ്ത്തി... തെറിച്ചുവീണു...  അയാൾ അവന്റെ നെഞ്ചിൽ കാൽവച്ചമർത്തി

\"ആരാടാ നീ.... നീയെന്തിനാണ് ഇവിടെ വന്നത്... \"
അയാൾ ചോദിച്ചതിനു അവൻ മിണ്ടിയില്ല... അയാളുടെ കാല് മാറ്റാൻ ആവുന്നതും നോക്കി... എന്നാൽ അയാളുടെ കാലുകൾ കൂടുതൽ അമർന്നതേയുള്ളൂ... 

അണ്ണാ... അണ്ണന് മനസ്സിലായില്ലേ... ഇതാണ് ആ രുദ്രൻ... അണ്ണനെ ഇവിടെ വരുത്തിയത് ആരെ തീർക്കാനാണോ ആ രുദ്രനാണ് ഇവൻ...
കൂടെയുണ്ടായിരുന്ന ഒരാൾ പറഞ്ഞു

\"ഓഹോ... അപ്പോൾ നീ എന്റെ കയ്യിൽതന്നെ വന്നല്ലേ... ഏതായാലും മരണത്തെ തേടിവന്നതല്ലേ... ഭായിയുടെ മുന്നിൽ വച്ചുതന്നെ നിന്നെ  തീർത്തേക്കാം.... ഇവനെ സൂക്ഷിക്കേണം ഞാൻ ഭായിനെ വിളിക്കാം... \"
അയാൾ ഷാനവാസിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... അതിനുശേഷം അയാൾ രുദ്രന്റെ അടുത്തേക്ക് വന്നു

\"നിനക്ക് കുറച്ചു നേരം കൂടി ആയുസ്സുണ്ട്... ബോസിന്റെ മുന്നിൽ വച്ച് തീർക്കാനാണ് ഓഡർ... അദ്ദേഹം വരുന്നുണ്ട് അതുവരെ നിന്നെ നിന്നെ സൂക്ഷിക്കാനാണ് പറഞ്ഞത്.... നീയെങ്ങാനും ചാടിപ്പോയാലോ.... അതുകൊണ്ട് മോനിവിടെ ഇരിക്ക്... \"
അയാൾ അവനെ അവിടെയുണ്ടായിരുന്ന പഴയൊരു കസേരയിൽ ഇരുത്തി... 

\"ഇവന്റെ ഇരിപ്പുകണ്ടോ... ജീവൻ അവസാനിക്കാൻ പോവുകയാണെന്നറിഞ്ഞിട്ടും ഒരു കൂസലുമില്ലവന്... \"
അയാൾ മറ്റുള്ളവരെ നോക്കി പറഞ്ഞു.... അതുകേട്ട് രുദ്രനൊന്ന് മെല്ലെ ചിരിച്ചു...

എന്താടാ ചിരിക്കുന്നത്.... നീ  ഇവിടുന്ന് രക്ഷപ്പെടുമെന്നാണോ കരുതുന്നത്... നിന്നെയിവിടുന്ന് രക്ഷിക്കാൻ ഒരു കുട്ടിയും വരില്ല...
അയാൾ പറഞ്ഞു... രുദ്രന്റെ ചിരി ഒന്നുകൂടി ഉച്ചത്തിലായി.... 

നിർത്തടാ പുല്ലെ... നീയെന്താണ് ആളെ കളിയാക്കുകയാണോ.... നിന്റെ വേലത്തരമൊന്നും... എന്റെയടുത്ത് വേണ്ട... 

അതല്ല സുഹൃത്തേ... അണയാൻ പോകുന്ന തീ ആളികത്തുന്നതുകണ്ട് ചിരിച്ചുപോയതാണ്...
 രുദ്രൻ ചിരിക്കിടെ പറഞ്ഞു... 

മനസ്സിലായില്ല... നീ ഞങ്ങളെ ഒതുക്കിക്കളയുമെന്നാണോ... അത് നിന്റെ വ്യാമോഹമാണ്... നിന്നെ തീർക്കാൻ എനിക്ക് ഒരുനിമിഷം സമയംപോലും വേണ്ട പക്ഷേ ഭായ് വന്നിട്ട് മതിയെന്ന് പറഞ്ഞതുകൊണ്ടാണ്... 

\"ഓഹോ.. നിന്റെ ഭായ് എപ്പോൾ വരും.... പെട്ടന്നു വരുമോ.... \"

\"അദ്ദേഹമവിടുന്നു പുറപ്പെട്ടിട്ടുണ്ട്... ഏതുനിമിഷവും ഇവിടെയെത്തും... \"

\"അപ്പോൾ നിങ്ങളുടെ ഭായ് വരുമ്പോൾ ചെറിയൊരു വിരുന്നൊരുക്കേണ്ടേ... മക്കളൊന്ന് പുറകോട്ടു നോക്കിക്കേ... \"
രുദ്രൻ പറഞ്ഞതുകേട്ട് അവർ തിഞ്ഞുനോക്കി... 

അവടെ നിൽക്കുന്ന ദ്രുവനേയും വിശാലിനേയും ആദിയേയും കണ്ടവർ പകച്ചു... 

\"ഓഹോ... അപ്പോൾ നീ ഒറ്റക്കല്ല വന്നത്... രണ്ടും കൽപ്പിച്ചുള്ള വരവാണല്ലേ... \"
അയാൾ ചോദിച്ചു... 

പിന്നെല്ലാതെ... നിങ്ങളുടെ സങ്കേതത്തിലേക്കു ഒറ്റക്കു വരാൻ ഞാനെന്താ പൊട്ടനാണോ.... ഒന്നും കാണാതെ ഞാനിവിടേക്ക് വരില്ലെന്ന് മനസ്സിലാക്കാത്ത നിങ്ങളല്ലേ യഥാർത്ഥ പൊട്ടന്മാർ... 

ഓഹോ അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ.. മരണം ഇരുന്നുവാങ്ങാൻ വന്നതല്ലേ നിങ്ങൾ എന്നാൽപ്പിന്നെ അങ്ങനെയാകട്ടെ... അങ്ങ് തീർത്തേക്കടാ ഇവരെ... ഭായിയോട് ഞാൻ പറഞ്ഞോളാം.... പറഞ്ഞത് കേൾക്കേണ്ടതിന്നു താമസം അയാളുടെ കൂടെയുള്ളവർ അവരുടെ നേരെ വന്നു...  എന്നാൽ അയാളുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു അവിടെ നടന്നത്.... വെറും രണ്ടുനിമിഷം കൊണ്ട് അവരെ എണീക്കാൻ പറ്റാത്തവിധമാക്കിതീർത്തിരുന്നുന്നു വിശാലും ദ്രുവനും ആദിയും കൂടി... അതുകണ്ട് അവരുടെ നേതാവ് ഞെട്ടി... അയാൾ രുദ്രനെ നോക്കി... 

എന്തു പറ്റി സുഹൃത്തേ.... പേടി വരുന്നുണ്ടോ... ഇത് ചെറിയ സാംപിൾ.... വലുത് വരാൻ കിടക്കുന്നതേയുള്ളൂ.... പഞ്ഞുതീരുന്നതിനുമുമ്പ് രുദ്രന്റെ കാൽ അയാളുടെ നെഞ്ചിൽ പതിഞ്ഞിരുന്നു... അയാൾ പുറകോട്ട് തെറിച്ചു വീണു.... എന്നാൽ പെട്ടന്ന് അയാൾ എഴുന്നേറ്റ് രുദ്രനുനേരെ കുതിച്ചു... എന്നാൽ അതേനിമിഷം  രുദ്രന്റെ അടുത്ത പ്രഹരവും അയാൾക്ക് കിട്ടി... പിന്നെയവിടെ രുദ്രനും അയാളും തമ്മിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു... മറ്റുള്ളവർ കാഴ്ചക്കാരായി നിന്നതേയുള്ളൂ... രുദ്രനുമുമ്പിൽ അയാൾക്ക് അധികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.... അവസാനം  വെട്ടിയിട്ടു വാഴകണക്കേ അയാൾ നിലംപതിച്ചു.... എല്ലാവരേയും വലിച്ചിഴച്ച് ഒരു മുലയിൽ കൊണ്ടിട്ടു അവർ...പെട്ടന്ന് പുറത്തു വാഹനം വന്നുനിന്നു.... വാഹനത്തിന്റെ ശബ്ദം കേട്ട് അവർ പല ഭാഗങ്ങളിലുമായി ഒളിച്ചു നിന്നു.... 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

രുദ്രതാണ്ഡവം 29

രുദ്രതാണ്ഡവം 29

4.4
7184

\"എന്തു പറ്റി സുഹൃത്തേ.... പേടി വരുന്നുണ്ടോ... ഇത് ചെറിയ സാംപിൾ.... വലുത് വരാൻ കിടക്കുന്നതേയുള്ളൂ.... പഞ്ഞുതീരുന്നതിനുമുമ്പ് രുദ്രന്റെ കാൽ അയാളുടെ നെഞ്ചിൽ പതിഞ്ഞിരുന്നു... അയാൾ പുറകോട്ട് തെറിച്ചു വീണു.... എന്നാൽ പെട്ടന്ന് അയാൾ എഴുന്നേറ്റ് രുദ്രനുനേരെ കുതിച്ചു... എന്നാൽ അതേനിമിഷം  രുദ്രന്റെ അടുത്ത പ്രഹരവും അയാൾക്ക് കിട്ടി... പിന്നെയവിടെ രുദ്രനും അയാളും തമ്മിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു... മറ്റുള്ളവർ കാഴ്ചക്കാരായി നിന്നതേയുള്ളൂ... രുദ്രനുമുമ്പിൽ അയാൾക്ക് അധികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.... അവസാനം  വെട്ടിയിട്ടു വാഴകണക്കേ അയാൾ നിലംപതിച്ചു.... എല്ലാവരേയും വല