Aksharathalukal

രുദ്രതാണ്ഡവം 33



\"ഇവൾക്കൊന്നും വാങ്ങിച്ചില്ലേ\"
തീർത്ഥ തന്റെ കൈ വിര ൽ കാണിച്ചുകൊടുത്തു... അതേ മോഡൽ റിംഗ് അവളുടെ കയ്യിലും വേണി കണ്ടു.... വേണിക്ക് കൂടുതൽ സന്തോഷമായി.... 

രുദ്രൻ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.... 

വീട്ടിലെത്തിയ വേണി അംബികക്കും പരമേശ്വരനും തന്റെ കയ്യിലെ റിംഗ് കാണിച്ചുകൊടുത്തു.... കൂടെ തീർത്ഥക്ക് വാങ്ങിച്ചതും പറഞ്ഞു.... അവർക്കും സന്തോഷമായി... എന്നാൽ കൂടുതൽ സന്തോഷിച്ചത് ആ പഴയ വേണിയെ തിരിച്ചുകിട്ടിയതുകണ്ടാണ്.... 

\"മോനെ... എന്റെ മോളുടെ സന്തോഷം കണ്ടോ... എത്രനാളിന് ശേഷമാണന്നറിയോ  അവൾ ഇത്രമാത്രം സന്തോഷിക്കുന്നത്..... \"
 വേണി സന്തോഷത്തോടെ അകത്തേക്ക് പോകുന്നതും നോക്കി അംബിക പറഞ്ഞു... 

\"ആ സന്തോഷത്തിന് മറ്റൊരു കാര്യം കൂടിയുണ്ട്...  ഇന്ന് ഇവളേയും വിശാലിനേയും മാത്രമായി സംസാരിക്കാൻ വിട്ടു... നമ്മൾ ഉദ്ദേശിച്ചപോലെ എല്ലാം നടക്കും... രണ്ടുപേരും പരസ്പരം ഒരന്നിക്കാമെന്ന് സമ്മതിച്ചു... അടുത്തയാഴ്ച ഇവളുടെ എക്സാം തുടങ്ങുകയല്ലേ... അതുകഴിഞ്ഞാൽ നല്ലൊരു മുഹൂർത്തം നോക്കി മോതിരംമാറൽ ചടങ്ങ് നടത്തണം.... പിന്നെ അധികം വൈകാതെ ഇവരുടെ വിവാഹവും നടത്തണം... \"

\"ഇവരുടെ മാത്രമല്ല.... നിന്റേയുംകൂടി ഇതിന്റെ കൂടെ നടത്തണം... ഇത്രയും നാൾ ഒറ്റത്തടിയായി നടന്നില്ലേ.... ചോദിച്ചപ്പോഴെല്ലാം കളിക്കൂട്ടുകാരിയെ മാത്രമേ കെട്ടുകയുള്ളൂ എന്നുപറഞ്ഞ് തടിതപ്പി... ഇപ്പോൾ അവൾ സ്വന്തമായി കിട്ടിയിട്ടും  പഴയതുപോലെ നടക്കുകയാണെങ്കിൽ ആ പൂതിയങ്ങ്  മനസ്സിൽ വച്ചാൽമതി.... വേണിയുടെ  വിവാഹം നടക്കുന്നുണ്ടെങ്കിൽ അതേ മുഹൂർത്തത്തിൽ നിന്റേയും വിവാഹം നടക്കും.... \"
അംബിക തീർത്തു പറഞ്ഞു... 

\"അതിന് ഞാൻ വേണ്ടെന്ന് പറഞ്ഞില്ലല്ലോ... ഇന്ന് ഇപ്പോൾ വേണമെങ്കിലും വിവാഹം നടത്താൻ ഞാൻ തയ്യാറാണ്.... \"

\"അയ്യെടാ... ആ പൂതി മനസ്സിലിരിക്കത്തേയുള്ളൂ.... രക്ഷിതാക്കളായി ഞങ്ങളിവിടെയിരിക്കുമ്പോൾ വലിയ കാര്യമൊന്നും ആലോചിച്ച് തല പുണ്ണാക്കേണ്ട ന്റെ മോൻ.... എപ്പോൾ വേണമെന്ന് ഞങ്ങൾ തീരുമാനിക്കും... \"
പരമേശ്വരൻ പറഞ്ഞു


\"ഓ... മതിയേ... എപ്പോഴാണെങ്കിലും ഈ അടിയൻ റെഡിയാണേ...\" 
രുദ്രൻ ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു... 

\"പിന്നെ ഇന്ന് വളരെ പ്രധാനപ്പെട്ട ചില സംഭവങ്ങൾ നടന്നു...\" അകത്തേക്ക് നടന്ന രുദ്രൻ തിരികേ വന്ന് പറഞ്ഞു.... അവൻ ഇന്നു നടന്ന എല്ലാകാര്യവും അവരോട് പറഞ്ഞു... എല്ലാം കേട്ട് സ്തംഭിച്ചുനിൽക്കുകയായിരുന്നു പരമേശ്വരനും അംബികയും.... 

\"ഇത്രയ്ക്ക് വലിയ ദുഷ്ടനായിരുന്നോ അയാൾ.... ഏതായാലും അയാളിനി പുറംലോകം കാണാത്തവിധം തളക്കണം... വിശാലും വിലാസിനിയും ഇനിയെങ്കിലും മന സമാധാനത്തോടെ ജീവിക്കട്ടെ... \"
അംബിക പറഞ്ഞു... 

\"ഈശ്വരൻ അങ്ങനെയാണ്... ദുഷ്ടന്മാരെ പനപോലെ വളർത്തും... കൂടുതൽ ഉയരത്തിലെത്തിയാലല്ലേ വീഴ്ച്ചയുടെ ആഴം കൂടൂ.... \"
പരമേശ്വരൻ പറഞ്ഞു....ആയാളെ നോക്കി  ചിരിച്ചുകൊണ്ട് രുദ്രൻ തന്റെ മുറിയിലേക്ക് കയറിപ്പോയി.... 

ഈ സമയം വിശാൽ പുത്തൻപുരക്കലിൽനിന്നും മാളിയേക്കലിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു... 

\"മോനെ ഇന്നുതന്നെ പോണോ... \"
വാരിജാക്ഷൻനായർ ചോദിച്ചു

\"പോണം മുത്തശ്ശാ... ഇനി എന്റെ അമ്മയുടെ കൂടെ കുറച്ചുകാലം കഴിയണം... എനിക്ക് എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാലോ... \"

\"അതിനെന്താ ഇത് മോന്റെ വീടല്ലേ.... എപ്പോൾ വേണമെങ്കിലും മോനിവിടെ വരാലോ... \"
പത്മാവതിയമ്മയാണ് അത് പറഞ്ഞത്.. വിശാൽ എല്ലാവരോടും യാത്രപറഞ്ഞ് അവിടെനിന്നും ഇറങ്ങി.... അവൻ പോകുന്നതും നോക്കി എല്ലാവരും വേദനയോടെ നിന്നു.... 

▪️▪️▪️▪️▪️▪️▪️▪️▪️

കോണിങ്ബെൽ അടിക്കുന്നത് കേട്ടാണ് സുമിത്ര വാതിൽ തുറന്നത്.... പുറത്തു നിൽക്കുന്ന വിശാലിനെ കണ്ട് അവർ അന്തംവിട്ടുനിന്നു... 

\"വിശാലേ നീ.... ഇതെന്താ നീയിവിടേക്ക് വരുന്നകാര്യമെന്തേ പറയാതിരുന്നത്.... \"

\"എന്താ എനിക്കെന്റെ വീട്ടിലേക്ക് പറയാതെ വരാൻ പാടില്ലേ.... \"
വിശാൽ ചിരിച്ചുകൊണ്ട് ചോദിച്ചു... 

\"അതു തന്നെയാണല്ലോ ഞങ്ങളും ആറേഴ് മാസമായിട്ട് ചോദിക്കുന്നതും.... നീ വാ... \"

\"ഏടത്തീ ഇതാരാണ് വന്നതെന്ന് നോക്ക്യേ...\" 
സുമിത്ര അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു... 

അടുക്കളയിലായിരുന്ന വിലാസിനി അവിടേക്കു വന്നു... വിശാലിനെ കണ്ട് അവർ നിന്നു... 

മോനേ... അവസാനം നീ അമ്മയുടെ അടുത്തേക്ക് വന്നല്ലോ.... അവർ ഓടിവന്ന് വിശാലിനെ കെട്ടിപ്പിടിച്ചു.... 

\"ഇനി ഞാനെന്നും എന്റെ അമ്മയുടെ കൂടെ കാണില്ലേ.... ഈ അമ്മയുടെ സ്നേഹം മുഴുവൻ നേടിയെടുക്കാൻ

അങ്ങനെയങ്ങ് ന്റെ മോൻ സുഖിക്കണ്ട.... എന്റെ സ്നേഹം നിനക്ക് ഇത്രയും കാലം തന്നില്ലേ ഇനി അതിനൊരു അവകാശി കൂടിയുണ്ട്... അവൾ ഇവിടെ വന്നുകയറുന്നതുവരേയുള്ളൂ എന്റെ സ്നേഹം നിനക്കുമാത്രമായിട്ടുള്ളത്.. അതുകഴിഞ്ഞാൽ അവൾക്കുള്ളതാണ്.... 

\"എന്നാൽ പിന്നെ ഈ സ്നേഹം ഞാൻ മാത്രമായിട്ട് എടുത്താലോ.... \"

\"അത് ഞാൻ തീരുമാനിക്കും... ഇപ്പോൾ എന്റെ മോൻ ഈ വേഷമൊക്കെ മാറ്റി വാ... അമ്മ കഴിക്കാനെന്തെങ്കിലും എടുത്തുവക്കാം... \"
വിലാസിനി അവനെ അകത്തേക്ക് തള്ളിവിട്ട് അടുക്കളയിലേക്ക് നടന്നു... 

ഭക്ഷണം കഴിക്കുമ്പോൾ അവൻ കഴിക്കുന്നതും നോക്കി നിൽക്കുകയായിരുന്നു വിലാസിനി.... 

\"എന്താണമ്മേ എന്നെ ഇങ്ങനെ നോക്കുന്നത്... ആദ്യമായിട്ട് കാണുകയാണോ എന്നെ.... \"
വിശാൽ ചോദിച്ചു.... 

\"എത്രനാളായെടാ ഇതുപോലെ ഈ കൈകൊണ്ട് നിനക്ക് വല്ലതും വിളമ്പിതന്നിട്ട്... എത്ര നാളിനുശേഷമാണ് ന്റെ കുട്ടി ഇങ്ങനെ ന്റെ മുന്നിലിരുന്ന് വല്ലതും കഴിക്കുന്നത്... \"

\"അതിനെന്താ ഇനിയെന്നും എന്റെ അമ്മയുടെ കൂടെയില്ലേ ഞാൻ... അപ്പോഴമ്മക്ക് എന്നുമെന്നെ ഇതുപോലെ ഊട്ടാലോ... \"

\"എന്നും ഇതുപോലെ വിളമ്പിത്തരാൻ പറ്റില്ല... അവൾ വരുന്നതുവരെ മാത്രമേ ഞാൻ വിളമ്പിത്തരൂ... \"

അതുകഴിഞ്ഞാൽ അമ്മയെങ്ങോട്ടാണ് പോകുന്നത്... വല്ല കാശിക്കോ മറ്റോ പോവാൻ ഉദ്ദേശിക്കുന്നുണ്ടോ... \"

\"എടാ അവൾ വന്നാൽപ്പിന്നെ നിന്റെ എല്ലാ കാര്യവും നോക്കേണ്ടത് അവളല്ലേ... അവിടെ എനിക്ക് വല്ല സ്ഥാനവുമുണ്ടോ...\"

\"അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി.... എനിക്ക് ആരും വന്നാലും പോയാലും എന്റെ അമ്മ തന്നെ വിളമ്പിത്തന്നാൽ മതി.... \"

അല്ലാ... ആരോടാണ് ഈ പറയുന്നത്...  ഏടത്തിക്കറിയില്ലേ ഏടത്തിയുടെ കൈകൊണ്ട് വിളമ്പിയാലേ ഇവന് പൂർണ്ണമായി വിശപ്പ് മാറൂ എന്ന്.... എങ്ങനെയാണോ കഴിഞ്ഞ അഞ്ചാറു മാസം ഭക്ഷണം കഴിച്ചത് എന്നാണ് എനിക്ക് അതിശയം... \"
എല്ലാം കേട്ട് അവിടേക്ക് വന്ന സുമിത്ര പറഞ്ഞു.... 

\"അതൊരു കഴിപ്പായിരുന്നു... എന്നാലും പാചക കാര്യത്തിൽ തീർത്ഥ  സൂപ്പറാണ്.... രുദ്രനേതായാലും നല്ല രുചിയുള്ള ഭക്ഷണം കഴിച്ചു ജീവിക്കാം ഇനിയുള്ള കാലം... 

\"അപ്പോൾ നീ കെട്ടിക്കൊണ്ടുവരുന്നവൾക്ക് പാചകമൊന്നും അറിയില്ലേ... \"
സുമിത്ര ചോദിച്ചു... 

\"എവിടെ.... അടുക്കളയിലുള്ളത് കാലിയാക്കാൻ അവൾ മിടുക്കിയാണ്.... ഇനി നിങ്ങൾ വേണം എന്തെങ്കിലും ഉണ്ടാക്കാൻ പഠിപ്പിച്ച് കൊടുക്കാൻ... \"

\"വെറുതെയല്ല ഏട്ടത്തിയെ സോപ്പിട്ടുപിടിക്കുന്നത്... \"
സുമിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.... അതുകേട്ട് വിശാലവും വിലാസിനിയും ചിരിച്ചു.... 

\"മോനെ നിനക്ക് നാളെ പ്രത്യേകിച്ച് വല്ല പരിപാടിയുമുണ്ടോ... \"
വിലാസിനി ചോദിച്ചു

നാളെ ഓഫീസിൽ എന്തായാലും പോകണം... ഒരു അർജന്റ് മീറ്റിങ്ങുണ്ട്... അതുകഴിഞ്ഞ് എപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല.... രുദ്രൻ പ്രത്യേകം പറഞ്ഞതാണ് വീട്ടിലെത്തിട്ട് ഇവിടെയുള്ളവരെകണ്ട് മടിപിടിച്ചിരിക്കരുതെന്ന്... എന്താണ് അമ്മ ചോദിക്കാൻ കാരണം... \"

\"ഒന്നുമില്ല.... എനിക്ക് നാളെ ആ സുഭദ്രയുടെയടുത്ത് പോകാനൊരു ആശ.... എത്രയായാലും അവരും നിന്റെ അച്ഛനെക്കൊണ്ട് ചതിക്കപ്പെട്ടവളല്ലേ... നീ കൂടെയുണ്ടായിരുന്നെങ്കിൽ വഴി ചോദിച്ച് ബുദ്ധിമുട്ടേണ്ടിയിരുന്നില്ല.... സാരമില്ല ഞാൻ ഹരിയേയും കൂട്ടി പൊയ്ക്കോളാം.... നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അവൻ വരാമെന്ന് സമ്മതിച്ചിട്ടുണ്ട്... \"
വിലാസിനി പറഞ്ഞത് വിശ്വസിക്കാനാവാതെ വിശാൽ അവരെ നോക്കി... 

\"അപ്പോൾ അമ്മക്ക് അവരോട് ദേഷ്യമൊന്നുമില്ലേ... \"

\"എന്തിന് ദേഷ്യം തോന്നണം... അവർ എന്ത് തെറ്റു ചെയ്തു... അവരും നിന്റെ അച്ഛൻ മുലം ഒരുപാട് വേദനതിന്നതല്ലേ.... പിന്നെ നിന്നോടും ഇവളോടും  ചോദിക്കാതെ ഞാനും ഹരിയും ഒരു കാര്യം ചെയ്തു.... അത് നിങ്ങളുടെ മുന്നിൽ തെറ്റാണോ ചെയ്തത് എന്നെനിക്കറിയില്ല... എനിക്കപ്പോൾ ശരിയാണെന്ന് തോന്നിയത് ഞാൻ  ചെയ്തു... \"

\"അമ്മ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞാട്ടെ\"

ഞാൻ നമ്മുടെ താഴത്തയിൽ നാരായണേട്ടന്റെ വീടും സ്ഥലവും വാങ്ങിക്കാൻ തീരുമാനിച്ചു.... അയാളും ഭാര്യയും മകളുടെ അടുത്തല്ലേ താമസം അപ്പോൾ ആ വീട് കൊടുക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഞാനങ്ങ് വാങ്ങി ക്കാൻ തീരുമാനിച്ചു... അഡ്വാൻസും കൊടുത്തു... \"

\"ഇപ്പോൾ അമ്മക്കെന്തിനാണ് ആ വീട്... ഇവിടെ സൌകര്യം പോരാഞ്ഞിട്ടാണോ... \"

എനിക്ക് താമസിക്കാനല്ല... അത് ആ സുഭദ്രക്കും മകൾക്കും വേണ്ടിയാണ്.... എത്രനാളായെന്നുവച്ചാണ് അവർ അവിടെ നിൽക്കുന്നത്.... ഈ പറയുന്ന വീട്ടിലാണെങ്കിൽ നമ്മുടെ ശ്രദ്ധ എപ്പോഴും അവരുടെ മേലുണ്ടാകും... പിന്നെ നല്ലൊരു ചെറുക്കനെ കണ്ടുപിടിച്ച് ആ മോളുടെ വിവാഹവും നടത്തണം.... \"
വിശാലിന് വിലാസിനി പറഞ്ഞത് കേട്ട് അത്ഭുതമായിരുന്നു... സുമിത്രക്കും മറിച്ചായിരുന്നില്ല... 

എന്റെ അമ്മ എന്റെ മനസ്സ് എത്ര പെട്ടന്നാണ് വായിച്ചെടുക്കുന്നത്... ഞാനും രുദ്രനും ഇതിനെ പറ്റി ഇന്ന് സംസാരിച്ചിട്ടുണ്ടായിരുന്നേയുള്ളൂ.... പിന്നെ ആര്യനന്ദയുടെ കാര്യം... ഒരിക്കൽ ഒരു വിവാഹം കഴിഞ്ഞതാണവളുടെ... കുറച്ചുകാലമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ...  ഒരു മാനസിക രോഗിയുടെ കൂടെ എത്രനാളാണ് ഒരു പെണ്ണ് സഹിച്ചു ജീവിക്കുക.... ഇപ്പോൾ അവൾ മറ്റൊരു ജീവിതം  ആഗ്രഹിക്കുന്നുണ്ടെങ്കിൽ രുദ്രന്റെ ഒരു കൂട്ടുകാരനുണ്ട് ആദിത്യൻ.... അവന്റെ ഭാര്യ പ്രസവത്തിൽ മരിച്ചു പോയതാണ്... മൂന്നുവയസ്സുള്ള ഒരു കുഞ്ഞുണ്ട് അവന്.... അതെല്ലാം ഉൾക്കൊണ്ട് അവൾക്കും സുഭദ്രാമ്മക്കും താല്പര്യമാണെങ്കിൽ നമുക്കത് നടത്താം... \"
വിശാൽ ഭക്ഷണം കഴിച്ച് എഴുന്നേറ്റ് കൈ കഴുകി... 

തുടരും........ 

✍️ Rajesh Raju

➖➖➖➖➖➖➖➖➖➖➖

രുദ്രതാണ്ഡവം 34

രുദ്രതാണ്ഡവം 34

4.4
9664

\"ഇപ്പോൾ അവൾ മറ്റൊരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിൽ രുദ്രന്റെ ഒരു കൂട്ടുകാരനുണ്ട് ആദിത്യൻ.... അവന്റെ ഭാര്യ പ്രസവത്തിൽ മരിച്ചു പോയതാണ്... മൂന്നുവയസ്സുള്ള ഒരു കുഞ്ഞുണ്ട് അവന്... അതെല്ലാം ഉൾക്കൊണ്ട് അവൾക്കും സുഭദ്രാമ്മക്കും താല്പര്യമാണെങ്കിൽ നമുക്കത് നടത്താം.... \"വിശാൽ ഭക്ഷണം കഴിച്ചിഴുന്നേറ്റ് കൈ കഴുകി.... \"എനിക്കും അമ്മയുടെ കൂടെ സുഭദ്രാമ്മയെ കാണാൻ വരണമെന്നുണ്ടായിരുന്നു... മറ്റെന്നാൾ ആണെങ്കിൽ നോക്കാമായിരുന്നു... നാളെ രുദ്രൻ കുറച്ചു സമയമേ ഓഫീസിൽ കാണൂ ഞാൻ നേരത്തെ പറഞ്ഞ ആദിത്യനും മോളും അവന്റെ വീട്ടിലേക്ക് വരുന്നുണ്ട്... കമ്പനിയുടെ മറ്റൊരു പാട്ണറായ അഭിലാഷു