ഡ്രൈവിങ്ങിൽ ശ്രെദ്ധ ചെലുത്തുമ്പോളും അമ്മുവിന്റെ ഓർമ്മകൾ അവനെ വേട്ടയാടിയിരുന്നു....
എവിടെയാടി പെണ്ണെ നീ.... അവൻ മനം വ്യഥ പൂണ്ടു..... കണ്ണുകൾ വീണ്ടും വീണ്ടും ചാലു തീർത്തു കൊണ്ടിരിന്നു..... ഒരുവേള തനിക്ക് മുന്നിൽ അവളെ ഒന്ന് കണ്ടു കിട്ടിയിരുന്നെങ്കിൽ ഒരിക്കലും തനിച്ചാക്കില്ല.... അവൻ മനം പറഞ്ഞുകൊണ്ടിരുന്നു.....
മുന്നിൽ കഴുത്തിൽ കത്തി ചേർത്തു നിൽക്കുന്നവളെ കണ്ടു ജെറിൻ ഒന്ന് പതറി... എങ്ങനെ എങ്കിലും അവളുടെ കൈയിൽ നിന്നും കത്തി വാങ്ങി എടുക്കണം.... അതിനുള്ള മാർഗം പലതും ആലോചിച്ചു.....
ഇവളെയും കൊണ്ടു ഇവിടെ നിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടണം.... ഇല്ലെങ്കിൽ ഇവളെ തേടി അവൻമാർ എപ്പോൾ വേണമെങ്കിലും ഇവിടെ എത്താം....
അമ്മു..... no..... നീ ആ കത്തി കഴുത്തിൽ നിന്ന് മാറ്റാൻ ജെറി അലറി...
ഇല്ല..... അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.....
നിനക്ക് ഞാൻ ഇല്ലാതായാൽ മറ്റൊരു പെണ്ണ് അത്രേ ഉള്ളൂ...
ഇല്ല അമ്മു അങ്ങനെ അല്ല....
നീ ഇനി ഒന്നും പറയണ്ട.... എനിക്ക് കേൾക്കുകയും വേണ്ട....
അവൾ തന്റെ കാതുകൾ ഇരു കൈകൾ കൊണ്ടു പൊത്തി പിടിച്ചു.... പെടുന്നനെ അവളുടെ കൈയിൽ സൂക്ഷിച്ച കത്തി ഒരു ശബ്ദത്തോടെ താഴേക്കു പതിച്ചു.....
താഴെ കിടക്കുന്ന കത്തിയിലേക്കും മുന്നിൽ നിൽക്കുന്നവനിലേക്കും അവളുടെ മിഴികൾ മാറി മാറി പതിഞ്ഞു.....
ഒരു ചിരിയോടെ ജെറി അവൾക്ക് അരികിലേക്ക് ചുവടുകൾ വെച്ചു.....
വേണ്ട ജെറി അടുത്തേക്ക് വരരുത്.... അവൾ അവൻ വരുന്നതനുസരിച്ചു പിന്നോട്ട് പോയി കൊണ്ടിരുന്നു....
ജെറിന്റെ കാലിൽ തട്ടിയ കത്തി പുറം കാലുകൾ കൊണ്ടു തട്ടി എറിഞ്ഞു അവൾക്ക് അഭിമുഖമായി നിന്നു....
അമ്മു ചുമരിൽ തട്ടി നിന്നു.... ഉയർന്ന ശ്വാസ ഗതിയിൽ ഉയർന്നു താഴുന്നഅവളുടെ മാറിടവും.. വിയർപ്പ് തുള്ളിയാൽ നിറഞ്ഞ അവളുടെ നാസിക തുമ്പും അവനിൽ ആവേശം കൊള്ളിച്ചു....
അവൻ അവളുടെ ഗന്ധം നാസിക തുമ്പിനാൽ വലിച്ചെടുത്തു.....
അമ്മു വെറുപ്പോടെ മുഖം തിരിച്ചു....
അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു അവനു അഭിമുഖമായി പിടിച്ചു....
ഇത്രയും നേരം അമ്മു നിന്നോട് ഞാൻ മര്യാദയുടെ ഭാഷയിൽ പെരുമാറി... എന്നിട്ടും നിനക്ക് എന്നോട് പുച്ഛവും വെറുപ്പും മാത്രം....
നിന്റെ ഇഷ്ടത്തോടെ നിന്നെ സ്വധം ആക്കണമെന്ന് കരുതിയ ഞാൻ വെറും ഒരു മണ്ടൻ.....
ഇനി നിന്റെ സമ്മതം ഒന്നും വേണ്ടടി പുല്ലേ.....
അമ്മുവിന് ജെറിനെ കാണുവാൻ തോന്നിയ ആ നിമിഷത്തെ സ്വയം പഴിച്ചു....
അവളുടെ വിറ പൂണ്ട ആദരങ്ങളെ കണ്ടു ഒരുവേള അതിലെ തേൻ നുകരാൻ അവൻ മനം വെമ്പൽ കൊണ്ടു...
അവന്റെ ചുണ്ടുകൾ തന്റെ ചുണ്ടോട് അടുക്കുന്ന കണ്ടു അവളിൽ ഒരു കൊള്ളിയാൻ മിന്നി.... ഹാഷിയുടെയും ദ്രുവിയുടെയും മുഖം അവളിൽ മിന്നി മാഞ്ഞു....
അവന്റെ ചുണ്ടുകൾ അവളോട് അടുക്കും തോറും അവനിൽ നിന്നും കുതറി മറുവാൻ ശ്രെമിച്ചു കൊണ്ടിരുന്നു അവൾ...
പെട്ടന്നാണ് ഡോർ ചവിട്ടി പൊളിച്ചു ഒരുവൻ അവർക്ക് മുന്നിൽ എത്തിയത്.... കത്തുന്ന മിഴികളോടെ നിൽക്കുന്നവനെ കണ്ടു രണ്ടാളും ഒരുവേള ഭയന്നു....
ജെറിന് നേരെ അവന്റെ കാലുകൾ ഉയർന്നു താഴ്ന്നു....
അമ്മുവിനെ വലിച്ചു തന്റെ മുന്നിൽ നിർത്തി അവന്റെ കൈകൾ അവളുടെ കവിളിലും ഉയർന്നു താഴ്ന്നു....
അവളെ വലിച്ചു തന്റെ നെഞ്ചോട് ചേർത്തു നിർത്തി... പറഞ്ഞതല്ലെടി ഞാൻ നിന്നോട് എന്ത് വന്നാലും തളരരുതെന്ന്... എന്നിട്ട് എന്ത് ധൈര്യത്തിലാടി നീ ഇ ചെറ്റയെ കാണാൻ വന്നത്....
ഒരു പൊട്ടി കരച്ചിലോടെ അവൾ അവനിലേക്ക് ചേർന്ന് നിന്നു.... അവളുടെ കഴുത്തിൽ ഹാഷിയുടെ കൈകൾ ഈഴഞ്ഞതും ഒരു പിടച്ചിലോടെ അവൾ മിഴികൾ ഉയർത്തി നോക്കി.....
അവൻ കണ്ണുകൾ ചിമ്മി കാണിച്ചു അവളെ തിരിച്ചു നിർത്തി അവനോട് ചേർത്തു പിടിച്ചു.....
മുന്നിൽ നിൽക്കുന്ന ജെറിനെ നോക്കി അലറി....
ഇനി ഇ നിൽക്കുന്ന ആമ്പൽ ഇ ഹാഷിയുടെ പെണ്ണാണ് അതായത് ഇന്നുമുതൽ ആമ്പൽ ഹർഷിത്... അമ്മുവിന്റെ കഴുത്തിലെ താലിയിൽ പിടിച്ചു കൊണ്ടു ഹാഷി പറഞ്ഞതും ജെറിന്റ കണ്ണുകൾ അമ്മുവിന്റെ നെഞ്ചോടു ചേർന്നു കിടക്കുന്ന താലിയിൽ പതിഞ്ഞു....
ടാ...... ജെറി അലറി കൊണ്ടു അവനു നേരെ വന്നതും...
അളിയോ ഞങ്ങൾ അങ്ങോട്ടേക്ക് വന്നോട്ടെ.....
യാ yes അളിയോ.....
നോക്കുമ്പോൾ അതാ ദേവും ശ്രീയും ചിന്തുവും.....
നിനക്ക് നേരത്തെ കിട്ടിയതൊന്നും പോരെടാ @### മോനെ.... ദേവിന്റെ വകയായിരുന്നു ഡയലോഗ്.... ശ്രീ ജെറിന്റെ നെഞ്ചിൻ കൂട് നോക്കി ഒന്ന് ആഞ്ഞു ചവിട്ടിയതും ജെറി താഴേക്ക് പതിച്ചു..... അവിടെന്ന് ചിന്തു അവനെ പൊക്കിയെടുത്തു ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചു.... ഹാഷി ഷർട്ടിന്റ കൈ കെറ്റി വെച്ച് ജെറിനെ അടിക്കാൻ വന്നതും ദേവ് അവനെ തടഞ്ഞു... അളിയനും പെങ്ങളും പോയി ബാൽകണിയിൽ ഇരുന്ന് സീൻ കാണു... ഇതു ഞങ്ങൾ മൂന്നു ആങ്ങള മാർക്ക് വിട്ടേക്ക്....
അടിയും പുകയും ആയി ഒരു തൃശ്ശൂർ പൂരം വെടിക്കെട്ട് അങ്ങ് ചേട്ടൻ മാർ പാസ്സാക്കി.....
അടി കൊടുത്തവരും കിട്ടിയവനും ആകെ ആടി ഉലഞ്ഞു.....
ഇതെല്ലാം കണ്ടു രണ്ടു കണ്ണും ഇപ്പോൾ പുറത്തേക്ക് വരും എന്ന രീതിയിൽ നിൽക്കുന്ന അമ്മുവിനെ കണ്ടു ഹാഷി ഒരു ചിരിയോടെ ചേർത്തു പിടിച്ചു....
ജെറിൻ തളർച്ചയോടെ കിടക്കുമ്പോളും അവന്റെ മനസ്സ് അമ്മുവിനെ വിട്ടു നൽകാൻ ആഗ്രഹിച്ചിരുന്നില്ല....
ബാൽകണിയിൽ അമ്മുവിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഹാഷിയെ കാൻകെ ജെറിനിൽ വീണ്ടും ദേഷ്യം നിറഞ്ഞു... അവൻ ചുറ്റിലും കണ്ണോടിച്ചു...
താൻ നേരത്തെ അമ്മുവിന്റെ കൈയിൽ നിന്നും തട്ടി എറിഞ്ഞ കത്തിയിൽ കണ്ണുകൾ ഒടക്കി....
അളിയോ വന്നില്ലേ????ദേവ് ചോദിച്ചതും ഹാഷി ഒരു ചിരിയോടെ അമ്മുവിനെ നോക്കി....
അതെ അളിയോ റൊമാൻസ് ഒക്കെ വീട്ടിൽ ചെന്നിട്ട്.... ഇ ചെയ്ത്തു ചെയ്തതിനു എന്തായാലും ഒരു അവാർഡ് അളിയൻ പ്രതീക്ഷിച്ചോ..... ചുളുവിൽ ഒരു താലി കേട്ടിട്ട് നിൽക്ക....ശ്രീ പറഞ്ഞു....
എങ്ങോട്ടോ നോക്കി നിൽക്കുന്ന ചിന്തുവിന്റെ തലയിൽ കിഴിക്കികൊണ്ട് ദേവ് അവനെയും വിളിച്ചു പുറത്തേക്ക് ഇറങ്ങി... പുറകെ ശ്രീയും....
ആ ഒറ്റ നിമിഷത്തിൽ കൈയിൽ തടഞ്ഞ കത്തിയുമായി ബാൽകണിയിൽ നിൽക്കുന്ന ഹാഷിക്ക് നേരെ പാഞ്ഞടുത്തു...
അമ്മുവുമായി സംസാരിച്ചു നിന്ന ഹാഷി അതു ശ്രെദ്ധിച്ചില്ല....
തിരിഞ്ഞു നോക്കിയ ചിന്തു കത്തിയുമായി ഹാഷിക്ക് നേരെ പാഞ്ഞടുക്കുന്ന ജെറിനെ കണ്ടു സ്തംഭിച്ചു പോയി....
അളിയോ എന്ന് വിളിച്ചു കൊണ്ടു ജെറിക്ക് പിന്നാലെ പാഞ്ഞു....
തനിക്ക് നേരെ കത്തിയുമായി വരുന്ന ജെറിയെ കണ്ടു ഹാഷി ഒന്നു ഞെട്ടി അമ്മുവിനെ ചേർത്തു പിടിച്ചു അവൻ ഒന്ന് നീങ്ങിയതും പുറകിൽ നിന്നും ചിന്തുവിന്റെ ചവിട്ട് കൊണ്ടു ജെറിൻ താഴേക്ക് പതിച്ചതും ഒറ്റ നിമിഷത്തിൽ നടന്നു.....
അമ്മു ആ കാഴ്ച കാണാനാവാതെ കണ്ണുകൾ ഇറുകെ അടച്ചു ഹാഷിയിൽ പറ്റി ചേർന്നു നിന്നു.......
അപ്പോൾ ജെറിന്റെ കാര്യത്തിൽ തീരുമാനം ആക്കിയട്ടുണ്ട്.... റീത്തു ഓഡർ ചെയ്തവർ നാളെ 10 മണിക്ക് കൊണ്ടു വന്നോളൂ