Aksharathalukal

റൂഹിന്റെ സ്വന്തം 29

*💜റൂഹിന്റെ സ്വന്തം 💜*
    part 29
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*

copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´

 *ഇതെന്റെ പെണ്ണാ... നീ തട്ടി എടുത്തേ അല്ലെ...* എന്ന ആഷിന്റെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ വന്ന് തറച്ചു കൊണ്ടിരുന്നു.


✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

*റാഷി*


നൗറിയെ തള്ളി ഇട്ട് കൊണ്ട് ഹാഫി ഒറ്റ പോക്ക് ആയിരുന്നു. ഞങ്ങൾ അവളെ എടുത്ത് ഡോക്ടറെ അടുത്തേക്ക് കൊണ്ട് ചെന്ന് അപ്പൊ തന്നെ ഡോക്ടർ ഞങ്ങളെ കുറേ ചീത്ത പറഞ്ഞു.

\"ശ്രദ്ധിക്കാൻ പറഞ്ഞെ അല്ലെ..ഈ കുട്ടിന്റെ ഹസ്ബന്റ് എവിടെ.. അവരോട് ഞാൻ പ്രതേകം പറഞ്ഞതാണല്ലോ....\" എന്നൊക്കെ പറഞ്ഞോണ്ട് ഡോക്ടർ അവളെ നോക്കാൻ കയറി.

അപ്പൊ തന്നെ ഞാൻ ജുനുവിന് നേരെ തിരിഞ്ഞു.

\"ഡാ ഒക്കെ ഞാൻ കാരണമാ... അവരുടെ നല്ലതിന് വേണ്ടി ചെയ്തത് ഒക്കെ കൂടുതൽ പ്രശ്നം ആയല്ലോ...\"(ഞാൻ )


\"വിധി അങ്ങനെ ഒക്കെ ആവും, അപ്പൊ നിനക്ക് അങ്ങനെ ചെയ്യാൻ തോന്നി കാണും. ഇനി അതിനെ പഴിച്ചിട്ട് കാര്യമില്ലല്ലോ...\"(ജുനു )



\"അതന്നെ... പിന്നെ ഹാഫി ഇപ്പൊ നോർമൽ അല്ലാന്ന് തോനുന്നു അവന്റെ പോക്ക് കണ്ടിട്ട്. നീ വേഗം ചെന്ന് അവനെ അന്വേഷിക്ക് അവൻ ഇപ്പൊ എവിടെ ഉണ്ടെന്ന് നോക്ക്....\"(ഞാൻ )


\"ഞാൻ ഒറ്റക്ക് അവനെ എവിടെ എന്ന് വെച്ചാ അന്വേഷിക്ക.\"(ജുനു )


\"അത് നീ അവന്റെ ആ വീട്ടിൽ പോയിനോക്ക്. ചിലപ്പോ അങ്ങോട്ട് ആകും പോയിട്ട് ഉണ്ടാകുക അങ്ങനെ ആണല്ലോ സാധരണ. സന്തോഷം വന്നാലും സങ്കടം വന്നാലും അവൻ അവിടെ ആണല്ലോ പോകാർ. പിന്നെ ഞാൻ വീട്ടുകാരെ വിളിച്ചു പറയട്ടെ. അവർ ഇങ്ങോട്ട് വന്നാൽ ഞാനും വരാ \"


ഞാൻ അങ്ങനെ ഒക്കെ പറഞ്ഞു അവനെ പറഞ്ഞു വിട്ട്.

അല്ലാഹ് ന്റ ഹാഫിക്ക് ഒന്നും പറ്റല്ലേ....

എന്ന് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് നടന്നതെല്ലാം ഞാൻ ശാഹിക്കും അത് പോലെ ഹാനിക്കും വിളിച്ചു പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ശാഹിയും ഹാനിയും ആകെ ഞെട്ടിതരിച്ചിരുന്നു. രണ്ട് പേർക്കും കൂടി ഞാൻ കോൺഫറസ് call ചെയ്തത് ആയിരുന്നു.
അപ്പൊ തന്നെ ഷാഹി call കട്ട്‌ ചെയ്ത് വീട്ടിൽ പറഞ്ഞിട്ട് ഹോസ്പിറ്റലിലേക്ക് വരാന്ന് പറഞ്ഞു.
ഹാനിയും അങ്ങനെ തന്നെ പറഞ്ഞു.
ഹാഫിന്റെ ഉമ്മ ഒക്കെ ഇത് കേൾക്കുമ്പോ നൗറിയെ വെറുക്കോ എന്ന് വരെ ചിന്തിച്ചു പോയി.

ഇനി എല്ലാം കണ്ടറിയേണ്ടത് തന്നെ ആണ്. ഒന്നും ആരിൽ നിന്നും മറച്ചു വെക്കാൻ ഇല്ല ഇപ്പൊ.
ഇനി എന്തൊക്കെ സംഭവിക്കും എന്റെ ഹാഫിക്ക് ഇനി ഹാപ്പിയായ ഒരു ലൈഫ് ഉണ്ടാകില്ലേ.


അങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരുന്നപ്പോഴാണ് ശാഹിയും അവന്റെ ഉമ്മയും ഉപ്പയും ഇക്കയും കൂടി വന്നത്.

അവർ നടന്നതൊക്കെ ഒന്നൂടെ എന്നോട് ചോദിച്ചറിഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ തന്നെ ശാഹിന്റെ ഉപ്പാന്റെ കൈകൾ എന്റെ കരണത്ത് പതിഞ്ഞിരുന്നു.

\"എന്തിനാടാ ഇത്ര ദ്രോഹം കാണിച്ചേ... എന്റെ മോൾ എത്രമാത്രം കണ്ണുനീര് കുടിച്ചു നിന്റെ ഒരു പ്രവർത്തി കാരണം.. പിന്നെ സമനില തെറ്റിയ ഒരുത്തനെ ആണോ എന്റെ മോളെ മേൽ നിങ്ങൾ എല്ലാവരും കെട്ടിവെച്ചത്. അതിന് ഞാനും കൂട്ട് നിന്നല്ലോ..എന്റെ മോളെ എത്ര മാത്രം ഞാൻ സങ്കടപെടുത്തിയത്. എല്ലാത്തിനും കാരണം നീ ഒരാൾ മാത്രമാണ്.\"

എന്നൊക്കെ പറഞ്ഞോണ്ട് ഉപ്പ എന്റെ കോളറിൽ പിടിച്ചു.

\"റാഷിക്കാനെ വിടുന്നുണ്ടോ...\" എന്ന ഒരു ഉയർന്ന ശബ്ദം കേട്ടപ്പോ ഞാൻ അങ്ങോട്ട് നോക്കി. അപ്പൊ തന്നെ ഹാനി വന്നു ശാഹിന്റെ ഉപ്പാന്റെ കൈ തട്ടി മാറ്റി.

\"അതെ എന്റെ കാക്കൂന് ഭ്രാന്താണ് അത് നിങ്ങളെ മോളോടുള്ള സ്നേഹം ആണ്. അല്ലാതെ മറ്റൊന്നും അല്ല. എന്റെ ഉപ്പ മകളെ തരുമോ എന്ന് ചോദിച്ചപ്പോൾ അവളെ കുറിച്ചോ അവളുടെ ഇഷ്ട്ടങ്ങളോ നോക്കാതെ നിങ്ങൾ തന്നെ അല്ലെ എല്ലാത്തിനും സമ്മതിച്ചത്. എന്നിട്ടിപ്പോ റാഷിക്കയെ..... നിങ്ങളെ മകൾക്ക് എന്റെ കാക്കൂനെ വേണ്ടങ്കിൽ ആദ്യമേ പറയണമായിരുന്നു.\" (ഹാനി അവർക്ക് നേരെ പൊട്ടിത്തെറിച്ചു.)

ഹാഫിന്റെ അല്ലെ പെങ്ങൾ ആ ദേഷ്യവും ചങ്കൂറ്റവും അവന്റെ രണ്ട് പെങ്ങമാർക്കും ഉണ്ട്.


*stop it. Silent plz... ഇതൊരു ഹോസ്പിറ്റൽ ആണ്.*


ഇവിടത്തെ ശബ്ദവും ബഹളവും കണ്ടിട്ട് ഉള്ളിൽ നിന്ന് ഒരു സിസ്റ്റർ വന്നു പറഞ്ഞു. അപ്പൊ തന്നെ ഞാൻ ഹാനിയെ പിടിച്ചുമാറ്റി.

\"നൗറി ഉള്ളിൽ ബോധമില്ലാതെ കിടക്കാണ്. ഹാഫി എങ്ങോട്ടാ പോയെ എന്ന് അറിയില്ല അപ്പൊ നീ ഇങ്ങനെ ദേഷ്യം കാണിച്ചു ഇരിക്കല്ല വേണ്ടത് രണ്ട് പേർക്കും വേണ്ടി ദുഹാ ചെയ്യ്. നൗറിന്റെ ഉള്ളിൽ നിന്നെ ദീദി എന്ന് വിളിക്കാൻ ഒരു കുഞ്ഞും ഉണ്ട് അതിന് വേണ്ടിയും പ്രാർത്ഥിക്ക്.\"

എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ സമാദാനപ്പെടുത്തി. അപ്പൊ തന്നെ അവൾ എന്റെ മാറിലേക്ക് വീണു. തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു.


\"സോറി റാഷിക്ക. അവർ നിങ്ങളെ പറയുന്നത് ഒക്കെ കേട്ടപ്പോൾ സഹിച്ചില്ല. പിന്നെ എന്റെ കാക്കു ഭാബിയെ ആദ്യം തന്നെ എത്രമാത്രം സ്നേഹിച്ചിരുനെന്ന് ഇക്ക നേരത്തെ പറഞ്ഞില്ലേ അതൊക്കെ അറിഞ്ഞിട്ട് തന്നെ അല്ലെ ഇവർ കാക്കൂനെ ഭ്രാന്തൻ എന്ന് പറഞ്ഞത് ഇക്കയെ കുറ്റപ്പെടുത്തിയത് ഒന്നും എനിക്ക് സഹിച്ചില്ല അതാ ഞാൻ.\"(ഹാനി )

എന്നൊക്കെ പറഞ്ഞു അവൾ തേങ്ങി കരയുന്നുണ്ട്.

സാരല്യാന്ന് ഒക്കെ പറഞ്ഞു ഞാൻ അവളെ സമാദാനപ്പെടുത്തി.

പക്ഷെ അപ്പോഴും ശാഹിന്റെ ഉപ്പ ആരോടെന്നില്ലാതെ ഒറ്റക്ക് ദേഷ്യപ്പെട്ട് കൊണ്ടിരിക്കാണ്.


\"എന്റെ മോളെ.... നിന്നെ ഒത്തിരി കരിയിപ്പിച്ചല്ലേ ഞാൻ... എന്നിട്ട് നിനക്ക് ഇഷ്ടമില്ലാത്ത ഒരാളെ കൂടെ കെട്ടിച് വിട്ടില്ലേ... നിനക്ക് ഇഷ്ടമില്ലെങ്കിലും നല്ല ഒരാളെ ആണ് ഞാൻ നിനക്ക് വേണ്ടി കണ്ടത്തിയത് എന്ന് പോലും എനിക്ക് സമാദാനിക്കാൻ പറ്റില്ലല്ലോ മോളെ... വിവാഹത്തിന് മുമ്പ് നീ ആരെയോ സ്നേഹിച്ചന്നറിഞ്ഞപ്പോ നിന്നെ വേദനിപ്പിച്ചു മുറിയാക്കി പോകുന്ന ഒരുത്തനെ അല്ലെ ഉപ്പാക്ക് കണ്ടെത്താൻ പറ്റിയത്. നീ ബോധമറ്റ് കിടന്നപ്പോ പോലും മൈന്റ് ചെയ്യാത്ത ഇവനെ പോലെ ഉള്ള ഒരാളെ ആണല്ലോ... മോളെ നീ ഒന്ന് വേഗം കണ്ണ് തുറക്ക് ഈ ഉപ്പാക്ക് സഹിക്കുന്നില്ല.\"


ഇങ്ങനെ എന്തൊക്കെയോ icu ന്റെ വാതിൽ നോക്കി നിന്ന് കൊണ്ട് അവളുടെ ഉപ്പ പറയുന്നുണ്ട്. ശാഹിയും നിസുക്കയും ഉമ്മയും അവരെ സമാദാനപ്പെടുത്തുന്നൊക്കെ ഉണ്ട്. പക്ഷെ അവർ ഒന്നും കേൾക്കുന്നില്ല. അവർ വീണ്ടും വീണ്ടും ഇതന്നെ പറഞ്ഞു കൊണ്ട് നിൽക്കാണ്.

എല്ലാം കേട്ടിട്ട് ഹാനിക്കും ഹാദിക്കും ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ട്. ഞാൻ തടഞ്ഞു വെച്ചതാണ് രണ്ടാളെയും. പിന്നെ ഹാഫിന്റെ ഉമ്മ എന്തൊക്കെ ആലോചിച്ചിരുന്ന് കരയാണ്. ഇടക്ക് എന്നെ നോക്കി എന്റെ മോൻ എവിടെ എന്നൊക്കെ ചോദിക്കുന്നുണ്ട്.

അങ്ങനെ നേരം ഒരുപാട് കടന്ന് പോയി. കുറെ തവണ ജുനൂന് വിളിച്ചെങ്കിലും ഹാഫിയെ അവൻ കണ്ടിട്ടില്ല. പിന്നെ ഇവിടെ ഈ ഒരു അവസ്ഥയിൽ രണ്ട് ഫാമിലിയും നിർത്തി ഞാൻ പോകുന്നത് ബുദ്ധി അല്ലാന്ന് തോന്നിയത് കൊണ്ട് തന്നെ ഞാൻ അവിടെ തന്നെ നിന്ന്.

അങ്ങനെ രാത്രി ഒരു ഏഴുമണി ഒക്കെ കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു.

അപ്പൊ തന്നെ ഞങ്ങൾ എല്ലാവരും ഡോക്ടറെ അടുത്തേക്ക് ഓടി ചെന്ന്.

\"ഡോക്ടർ എങ്ങനെ ഉണ്ട് എന്റെ മോൾക്ക്.\"(അവളുടെ ഉപ്പ )


\"നൗറിക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല. ആള് ഉഷാറായി ഇരിക്കുന്നു. പക്ഷെ കുഞ്ഞിനെ രക്ഷിക്കാൻ ഞങ്ങൾക്ക് ആയില്ല. ഞങ്ങൾ അന്ന് തന്നെ പറഞ്ഞതാണ് ശ്രദ്ധിക്കണം എന്ന്.\" എന്ന് പറഞ്ഞോണ്ട് ഡോക്ടർ പോയി.

അപ്പൊ എല്ലാവരുടെയും സങ്കടം ഇരട്ടിച്ചു. പക്ഷെ അവളുടെ ഉപ്പയിൽ മാത്രം ഞാൻ സന്തോഷം കണ്ടു.

അപ്പൊ തന്നെ ഒരു സിസ്റ്റർ വന്നു കൊണ്ട് അകത്ത് കയറി കാണാൻ പറഞ്ഞു.
അത് കേട്ടപാടെ ഹാനിയെയും ഹാദിയെയും ഹാഫിന്റെ ഉമ്മനെയും കൂട്ടി ഞാൻ icu വിലേക്ക് കയറാൻ നിന്ന്. പക്ഷെ അപ്പൊ തന്നെ അവളുടെ ഉപ്പ എന്നെ തടഞ്ഞു വെച്ചു.


\"എങ്ങോട്ടാ എല്ലാരും കൂടി.\"(അവളുടെ ഉപ്പ )

\"അത് മോളെ കാണാൻ...\"(ഹാഫിന്റെ ഉമ്മാ )

\"വേണ്ടാ... എന്റെ മോളെ ആരും കാണണ്ട....നിങ്ങളെ മോൻ വേണ്ടാന്ന് പറഞ്ഞു പോയ അവളെ ഇനി എന്തിന് നിങ്ങൾ കാണണം. ഇത് വരെ അവളുടെ വയറ്റിൽ ഉണ്ടായിരുന്ന നിങ്ങളുടെ മോന്റെ കുഞ്ഞും ഇപ്പൊ ഇല്ല...\"(നൗറിന്റെ ഉപ്പ )

അവരുടെ മനസ്സിൽ ഇപ്പൊ ഒന്ന് മാത്രം ഒള്ളൂ അവളെ ഉപേക്ഷിച്ചു പോയ ഹാഫിയും ഭ്രാന്തനായ ഹാഫിയും മാത്രം. പിന്നെ ഏക മകളോടുള്ള സ്നേഹവും.

\"ഉപ്പാ എന്താ നിങ്ങൾ ഈ പറയുന്നേ അവർ കേറി കണ്ടോട്ടെ..\"(ഷാഹി )

\"അവരും ഞമ്മളെ കൂടെ മോളെ കണ്ടോട്ടെ \"(നൗറിന്റെ ഉമ്മ)

പക്ഷെ ആരുടെ വാക്കും അവർ കേട്ടില്ല.

\"വേണ്ടാന്ന് അല്ലെ പറഞ്ഞത്. ഇവരെ മോൻക്ക് വേണ്ടാത്ത എന്റെ മോളെ ഇവരും കാണണ്ട...\"(അവർ ഉറച്ച തീരുമാനത്തോടെ പറഞ്ഞു.)

അത് കേട്ടപ്പോ തന്നെ ഹാഫിയുടെ ഉമ്മ അവിടെ നിന്ന് തിരിച്ചു പോന്നിരുന്നു പിറകെ ഹാനിയും ഹാദിയും ഇറങ്ങി.
അപ്പൊ നൗറിയുടെ ഉപ്പാന്റെ മുഖത്തു ഒരു പുച്ഛം ആയിരുന്നു.. പിന്നെ അവർ അവരുടെ കുടുംബത്തെ വിളിച്ചു കൊണ്ട് നൗറിയെ കാണാൻ കയറി.

പിന്നെ ഞാനും അവിടെ നിന്നില്ല ഉമ്മനെയും ഹാനിയെയും ഹാദിയെയും ഞാൻ വീട്ടിൽ ചെന്ന് ആക്കി.തിരിച്ചു പോരും നേരം ജുനുവിന് വിളിക്കാൻ വേണ്ടി ഫോൺ കയ്യിൽ എടുത്തതും അതിലേക്ക് ഒരു കാൾ വന്നു.

  *haafi💜*

എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞു.

തുടരും 🖤

ബോറായെങ്കിൽ ക്ഷമിക്കണം ട്ടോ...
മോശമാണെങ്കിലും cmnt പറയാൻ മറക്കണ്ട. ❤
റൂഹിന്റെ സ്വന്തം 30

റൂഹിന്റെ സ്വന്തം 30

4.8
7997

*💜റൂഹിന്റെ സ്വന്തം 💜*    part 30By_jifni_     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*copyright work-This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission              ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´  *haafi💜*എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞു.ഫോൺ എടുത്ത ഉണ്ടനെ ഞാൻ ഹാഫി എന്ന് വിളിച്ചു അപ്പോൾ മറുഭാഗത്ത് നിന്ന് ഒരു മൂളൽ മാത്രം കേട്ടൊള്ളൂ.ഞാൻ :-ഹലോ ഹാഫി നീ എന്താ ഒന്നും മിണ്ടാത്തേ...ഹാഫി :- അത് എന്റെ കുട്ടി ഭൂമിയിലേക്ക് വരും മുമ്പ് പോയി അല്ലെ, പോയതല്ല ഞാൻ പറഞയച്ചതല്ലേ....എന്ന് പറഞ്ഞോണ്ട് അവൻ പൊട്ടി ക