Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം. 1

വൈകിട്ടത്തെ ചായ കുടിയും കഴിഞ്ഞ് റൂം ലോക് ചെയ്തു  അവളുടെ മിഷ്ടി എന്ന് പേരുള്ള പോമറെനിയനും ആയി  ക്വട്ടെഴ്‌സിനു താഴെയുള്ള പാർക്കിലേക്ക് നടക്കുമ്പോൾ  മിഷേൽ എതിർ വശത്ത് കൂടെ വരുന്ന എല്ലാവരെയും നോക്കി ചിരിച്ചും വിഷ് ചെയ്തും പരിചയം അറിയിച്ചു. 

ഇത് മിഷേൽ ജോർജ്  മദ്ധ്യ വയസുള്ള....  എന്ന് പറഞാൽ ഒരു നാൽപ്പത്തി അഞ്ചു കഴിഞ്ഞ പ്രൗഢിയും വിനയവും കൂടി കലർന്ന  മുഖഭാവം ഉള്ള ഒരു മിലിട്ടറി  നഴ്സ് ആണ്. ഈ പ്രായത്തിലും കണ്ണുകളിൽ കുസൃതി ഉണ്ട്... ചുണ്ടുകളിൽ എപ്പോഴും ഉള്ള ഒരു നനുത്ത പുഞ്ചിരിയും. സൗമ്യം ആയ ഇടപെടൽ ആണ് അവളുടെ പ്രത്യേകത..... കോട്ടയം മൊഹമ്മക്കാരിയാണ് എങ്കിലും കണ്ടാൽ പെട്ടന്ന് മനസിലാക്കാൻ പ്രയാസം ആണ് അവള് ഒരു മലയാളി ആണ് എന്ന്....... വർഷങ്ങൾ ആയി നാട് വിട്ടു ജീവിക്കുന്നു... അതിനാൽ ഒരു നോർത്ത് ഇന്ത്യൻ ടച്ച് വന്നിട്ടുണ്ട് അവളിൽ. ഉയർത്തി കെട്ടിയ പോണി ടൈൽ മുടിയും കറുപ്പിച്ചെഴുതിയ കണ്ണുകളും  ലൈറ്റ് പിങ്ക് ലിപ്സ്റ്റിക്കും ഒരു സിങിൽ സ്റ്റുട് വച്ച കമ്മലും ചെറിയ ഒരു മാലയും ആണ് അലങ്കാരം ആയി ഉള്ളത്.

ഉത്തർ പ്രദേശിലെ ലഖ്നൗ മിലിറ്ററി ഹോസ്പിറ്റലിൽ ഇൻചാർജ് ആണ്. ക്വാർട്ടറിൽ ഒറ്റക്ക് ആണ് താമസം. ഭർത്താവ് ജോർജ് തോമസ്  കുറേ വർഷങ്ങൾക്ക് മുൻപ്  ഹാർട്ട് അറ്റാക്ക് മൂലം  മരിച്ചു....  വീട്ടുകാരുടെ അനുവാദത്തോടെ ഉള്ള പ്രേണയ  വിവാഹം ആയിരുന്നു  എങ്കിലും ജോർജിൻ്റെ മരണത്തോടെ മിഷേൽ അവരും ആയി വലിയ ബന്ധം ഒന്നും ഇല്ലാതെ ആയി.   ഒരു സാധാരണ കുടുംബത്തിലെയായിരുന്നു അവളു.  എന്നാൽ ജോർജിൻ്റെത് എല്ലാ കുടുംബ മഹിമയും വിളിച്ചോതുന്ന ആലുങ്കൽ തറവാട്.....  മിഷെലിൻ്റെ ഒരു മകൾ ഉള്ളത്  കോളജ് പഠനത്തിന്  ആയി  കേരളത്തിൽ  പോയത് ആണ്.  കൂടെ പഠിച്ച ജെറിനെ  വിവാഹം കഴിച്ചു അവിടെ തന്നെ കൂടി.  പപ്പയുടെ കൂട്ടരും ആയി ആണ് അവൾക്ക്  അടുപ്പം.... കാരണം മറ്റൊന്നും അല്ലാ.. അവളുടെ ഭർത്താവിൻ്റെ വീട്ടുകാരുടെ മുന്നിൽ കുടുംബ മഹിമ പറയാൻ സാധിക്കുന്ന കുടുംബം ആണ് ആലുങ്കൽ കുടുംബം. മിഷെലിൻ്റെ പട്ടിണി  പാവങ്ങൾ ആയ കുടുംബവും ആയി അവൾക്ക്  ഒരു ബന്ധവും ഇല്ല..

അത്യാവശ്യം ഉണ്ട് എങ്കിൽ മാത്രം ആണ് അവളു മമ്മിയോടു പോലും  സംസാരിക്കുന്നത്.  മമ്മിയുടെ ഒതുങ്ങിയുള്ള ജീവിതത്തോട് അവൾക്ക് ചെറിയ പുച്ഛം ആണ്.  പൂർണം ആയും  ഭർത്താവിൻ്റെയും പപ്പയുടെ  വീട്ടുകാരുടെയും സ്വന്തം ആയിരുന്നു മെലിസ എന്ന  മിലി മോള്. മിഷേലും എന്നോ അതിനോട് ഓക്കേ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു...  ഒറ്റക്ക് ഉള്ള ജീവിതത്തിൽ കൂട്ടുകാരും അവളുടെ മിഷ്ടിയും ആയിരുന്നു ആകെ ഉള്ളത് എങ്കിലും അ ജീവിതം അവളു ആസ്വദിച്ചു.....

താഴെ പാർക്കിൽ വന്ന അവള് മിഷ്ടിയേ കളിക്കാൻ വിട്ട് എന്നത്തേയും പോലെ  അവിടെ ഉള്ള ഒരു ബെഞ്ചിൽ ഇരുന്നു.....

ഹലോ മിഷേൽ....

ഹലോ സാബ്.... എന്താ വിശേഷം?

സുഖം മിഷേൽ ... തനിക്ക് എന്താ വിശേഷം? സ്പീഡിൽ ഉള്ള നടത്തക്ക് ഇടയിൽ ആണ് അവൻ്റെ ചോദ്യം .

സുഖം ... ഇന്നു എന്ത് പറ്റി ഒറ്റക്കാണല്ലോ....

ഓ അതോ....എല്ലാവരും ക്രിക്കറ്റ് കാണുന്നു.. ഐപിഎൽ തുടങ്ങിയലോ...

സാധാരണ അവർ മൂന്ന് പേര് ഒന്നിച്ച് ആണ് കാണുന്നത്.... അതാണ് മിഷേൽ ചോദിച്ചത്.

ഹൂം... മനസിലായി.. ആകാശം ഇടിഞ്ഞാൽ പോലും സാബ് ഈവനിംഗ് വാൽക് ഉപേക്ഷിക്കാൻ തയാർ അല്ലല്ലോ...

ഈ ആരോഗ്യം... അത് മാത്രം ആണേ ഒരു സമ്പാദ്യം ..  അവനും ചിരിച്ചു മറുപടി പറഞ്ഞു ..

ഇന്ന് ഗംഗാധരൻ ഇല്ലെ സാബ്?

ഉണ്ട്... ഉണ്ട്... അവിടെ തൻ്റെ മിഷ്ടിയുടെ കൂടെ റോമാൻസിൽ അണ്...

എൻ്റെ കർത്താവേ ... ഈ മിഷ്‌ടി... ഞാൻ എന്നൽ അവളെ ഒന്ന് പിടിച്ചൊണ്ട് വരട്ടെ... എന്നാ വരട്ടെ സാബ്..

ആയിക്കോട്ടെ... ആയിക്കോട്ടെ... അതും പറഞ്ഞു  ഹരിദേവ് എന്ന മേജർ വീണ്ടും നടത്ത തുടർന്ന്.

മേജർ ഹരി ദേവ് 50 വയസിനോട് അടുത്ത് പ്രായം ഉള്ള ഒരു ക്രോണിക് ബാച്ച്‌ലർ  ആയ മലയാളി... നല്ല ഒത്ത നീളവും അതിനൊത്ത വണ്ണവും .. ഒരു എക്സർസൈസ് ഫ്രീക് ആണ് എന്ന് കണ്ടാൽ തന്നെ അറിയാം. പ്രൗഢഗംഭീരമായ മുഖം .  ആകെ ഉള്ള കൂട്ട് എന്ന് പറയുന്നത് അടുത്ത് താമസിക്കുന്ന ബ്രിയാൻ എന്ന തമിഴൻ ചെറുപ്പക്കാരനും  സാബിൻ്റെ തന്നെ പ്രായം ഉള്ള റഷീദ് എന്ന  മലയാളിയും  ആണ്.  കുറച്ച് ചൂടൻ ആണ് എങ്കിലും സ്ത്രീകളോട് പൊതുവേ  സൗമ്യം ആയി ആണ്  ഹരിദേവ് പെരുമാറുന്നത്. കൊല്ലം ചിന്നക്കട ആണ് സ്വദേശം. അച്ഛൻ്റെ മരണ ശേഷം കുടുംബം  നോക്കിയവൻ, സഹോദരങ്ങളുടെ  തനിനിറം മനസ്സിലായത് കൊണ്ട്    അമ്മയുടെ മരണ ശേഷം നാടും ആയി ഉള്ള ബന്ധം  പാടെ ഉപേക്ഷിച്ചവൻ ...  മേജർ ജനറൽ ആയ അദേഹം എല്ലാവരുടെയും \" സാബ്\" ആണ്.  അദ്ദേഹത്തിന് ആകെ ഇവിടെ ഉള്ള ബന്ധു അദ്ദേഹത്തിൻ്റെ  ഗംഗാധരൻ എന്ന ..... പട്ടി ആണ്.. അതേ ഈ പേര് വന്നതിനു പുറകിലും ഒരു കഥയുണ്ട്..

പണ്ട് മിലിട്ടറിയില്  ജോയിൻ ചെയ്ത സമയത്ത് അമ്മാവനോടു സുന്ദരിയായ മകളെ വിവാഹം കഴിപ്പിച്ചു തരാൻ ആവശ്യപ്പെട്ടപ്പോൾ പ്രാരാബ്ധക്കാരൻ ആണ് എന്ന് പറഞ്ഞു  അമ്മാവൻ ആട്ടി ഓടിച്ചതിൻ്റെ പ്രതിക്ഷേധം ആയി ആണ്  നമ്മുടെ ഹരി വളർത്തിയ പട്ടികൾക്ക് എല്ലാം അമ്മാവൻ്റെ  തന്നെ പേരായ ഗംഗാധരൻ എന്ന പേരിട്ടത്.  പലരും അവൻ്റെ ബാച്ചിലർഹൂടിന് കാരണം പ്രണയ നൈരാശ്യം എന്നും കുടുംബ പ്രാരാബ്ധം എന്നും പറയുന്നു എങ്കിലും  സത്യം എന്ത് എന്ന്  ഇന്ന് വരെ സാബും ഒന്നും തുറന്നു പറഞ്ഞിട്ടില്ല...

മിഷേൽ ചെല്ലുമ്പോൾ  കണ്ട് മിഷ്ടിയുടെ പുറകെ മണത്തു നടക്കുന്ന ഗംഗയെ...

ഡീ.... നിന്നോട് ഞാൻ പറഞ്ഞത് അല്ലേ... ഇവൻ്റെ കൂടെ ഉള്ള ചുറ്റി കളി അധികം വേണ്ട എന്ന്... വളരുന്നതിന്  അനുസരിച്ച് നിനക്ക് അനുസരണ കുറയുന്നുണ്ട് കേട്ടോ... ഇവിടെ വന്നെ മിഷ്ടി... തറയിൽ നിന്നും അവളെ കയ്യിൽ കോരി എടുത്തപ്പോൾ  മിഷ്‌ടി  വീണ്ടും താഴേക്ക് തന്നെ ചൂഴ്ന്നു ഇറങ്ങി...

അവരു പ്രണയത്തിൽ ആണഡോ... താൻ ഇങ്ങനേ അവരെ ശല്യം ചെയ്യാതെ.. ഒരു റൗണ്ട് എടുത്ത് കറങ്ങി അവളുടെ അടുത്ത് എത്തിയ ഹരി വിളിച്ച് പറഞ്ഞു...

അത് അങ്ങനെ അല്ലേ വരൂ സാബ് ... ഗംഗയെ  പോലെ അല്ല എൻ്റെ പെണ്ണ് ...  അവളു ഒരു തൊട്ടാവാടി ആണ്. വല്ല അസുഖവും പിടിച്ചാൽ ഞാൻ പെട്ടു പോകും  സാബ്..

ഇന്ന് തൻ്റെ കാന്താരി വന്നില്ലേ?

ഇല്ല... അവളും ക്രിക്കറ്റ് ഭ്രാന്ത് ഉള്ളവൾ ആണല്ലോ... അതും പറഞ്ഞു ഒരു ചെറു പുഞ്ചിരിയോടെ മിഷേൽ അവളുടെ പെണ്ണിനെയും കൊണ്ട് നടന്നു പോയി ബഞ്ചിൽ ഇരുന്നു... ബഞ്ചിൻ്റെ  കാലിൽ മിഷ്ടിയെ കെട്ടി ഇട്ടു...

എന്നും ഉള്ളതാണ് ഇത്... ഇനി അ ബെഞ്ചിൽ അവള് ഒരു രണ്ടു മണിക്കൂർ ഇരിക്കും... ഇരുട്ടു വീഴുന്നത് വരെ... ഫോണിൽ കുത്തി... എന്താണ് ചെയ്യുന്നത് എന്ന് അവൾക്ക് മാത്രം അറിയാം.

ഓക്കേ മിഷേൽ ബൈ... സീ യൂ ടോമ്മൊറോ... യാത്ര പറഞ്ഞു ഹരി സാബ് പോയപ്പോൾ അവളും ഒന്ന് ചിരിച്ച് അവനു ബൈ പറഞ്ഞു...  മിഷ്ടി ഒന്ന് രണ്ടു വെട്ടം കുതിച്ചു ചാടി അവളുടെ കൂട്ടുകാരനോട് യാത്ര പറഞ്ഞു ....

അടുത്ത് തന്നെ ആണ് രണ്ടുപേരുടെയും  താമസം എങ്കിലും ഈ പാർക്കിൽ കാണുന്ന പരിചയത്തിന് അപ്പുറത്തേക്ക്  അടുപ്പം ഇല്ല...  മിഷെലിൻെറ അടുത്ത കൂട്ടുകാരിയും ഭർത്താവും ആണ് അവളുടെ വീടിന് ഒപ്പോസിറ്റ് താമസിക്കുന്നത്... അവരുടെ മകൾ ആണ് കാന്താരി  എന്ന് സാബ് വിളിക്കുന്ന ജോഹാന.... മിഷേൽ ആണ് അവളുടെ മനസാക്ഷി സൂഷിപ്പുകാരി.. പെണ്ണ് ഇപ്പൊ കോളജിൽ ആണ് എങ്കിലും മനസ്സിൽ നിറയെ ബ്രിയാൻ എന്ന പട്ടാളക്കാരൻ ആണ്... അവനോ ഇവളെ കണ്ടാൽ മടല് വെട്ടി അടിക്കും...   ബ്രിയാൻ ഹാഫ് മലയാളി ആണ്... അമ്മ വഴി..

ജോഹാനായുടെ അമ്മ ലിസിയും  അവിടെ തന്നെ നഴ്സ് ആണ് ഭർത്താവ് ടോമിച്ചൻ ഹരി സാബിൻെറ ഓഫീസിലും ആണ്. അത് കൊണ്ട് എന്ത് മെഡിക്കൽ സഹായവും ഹരിക്ക് വേണം എങ്കിലും അവരു ഭാര്യയും ഭർത്താവും ആണ് സഹായിക്കുന്നത്...

രണ്ടു മണിക്കൂർ പാർക്കിൽ ഇരുന്നു ഫോണിൽ സമയം കളഞ്ഞ് കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ആണ് മിഷേൽ കണ്ടത് ജോഹാന പാർക്കിങ് ഏരിയയിൽ നിന്ന് കറങ്ങുന്നത്...  എന്തോ പന്തികേടു തോന്നി മിഷേൽ അവളുടെ അടുത്തേക്ക് ചെന്നു ..

ജൂഹി... എന്താ നീ ഇവിടെ?

അത് ... മിഷി ആൻ്റി ഒന്നും ഇല്ല ഞാൻ വെറുതെ..

ജൂഹി... നിൻ്റെ മുഖത്ത് നല്ല കള്ള ലക്ഷണം ഉണ്ട്... പറഞ്ഞെ ...  പറഞ്ഞെ... അല്ലങ്കിൽ ഞാൻ ഇപ്പൊ നിൻ്റെ മമ്മിയെ വിളിച്ച് പറയും ...

അത് ആൻ്റി ഒന്നും ഇല്ല... ഞാൻ വെറുതെ...

വെറുതെയൊ?  അവള് ഒന്ന്  കൂടി കടുപ്പിച്ച് ചോദിച്ചു...

അത്... വേറെ ഒന്നും അല്ല ആൻ്റി ... അ പാണ്ടി കരടിയുടെ ബൈക്കിൽ ഒന്ന് ഇരിക്കാൻ ഒരു കൊതി... കണ്ടാൽ എന്നെ നാലായി ഒടിച്ചു മടക്കും... എത്ര ചോദിച്ചാലും ഒരു ലിഫിട് തരാൻ എങ്ങനെയാ ... അപ്പോ ആരും ഇല്ലാത്ത സമയം നോക്കി വന്നത് ആണ്.. ആൻ്റിക്ക് അറിയാമല്ലോ ബുള്ളറ്റ് എൻ്റെ വീക്നെസ് ആണ് എന്ന്...

ഉവ്വ്...ഉവ്വ്... ബുള്ളറ്റ്കാരനും... എനിക്ക് അറിയാം ... അവൻ്റെ കയ്യിൽ നിന്നും വാങ്ങി കൂട്ടാതെ പോകാൻ നോക്ക് പെണ്ണെ...

ഇപ്പൊ ഇനി ആകാശം ഇടിഞ്ഞാൽ പോലും  കരടി വരില്ല ആൻ്റി... മാച്ചിൽ ലയിച്ചു  ആയിരിക്കും

ഹൂം... അത് ശരിയ... അവൻ്റെ തല്ലും കൊണ്ട്  കരഞ്ഞ് കൂവി വരരുത്.

ഹെയ്... ഒരിക്കലും ഇല്ല.... ഞാൻ  കാഞ്ഞിരപ്പള്ളി ടോമിച്ചൻ്റെ മോളാ...

ഹൂം...ഹൂം... ആയിക്കോട്ടെ... അതും പറഞ്ഞു അവള് തിരിച്ച് പോയി ..

റൂമിൽ ചെന്ന് രാവിലെക്ക് ഉള്ള  മലക്കറി ഒക്കെ അരിഞ്ഞു വെച്ച്....  എന്നും ഉള്ള ഒരു മണിക്കൂർ പാടി പ്രാർഥനയും കഴിഞ്ഞ് കിടക്കാൻ തുടങ്ങിയ മിഷേൽ വീണ്ടും ഫോൺ എടുത്തു .... എന്തോ ഒന്ന് കണ്ട് അവളുടെ മുഖം ഒന്ന് തിളങ്ങി.. ഒരിക്കൽ കൂടി അവളു അ റിവ്യൂ വായിച്ച്... \" മാലിനിയിലെ നൈർമല്യം എന്നെ എല്ലാം ഇട്ടെറിഞ്ഞ്  അവളെ സ്വന്തം ആക്കാൻ പ്രേരിപ്പിക്കുന്നു... ഓരോ വാക്കിനും ജീവൻ ഉള്ളത് പോലെ... അത് രചയിതാവിൻ്റെ കഴിവാണ്... അപാരം .  എങ്ങനെ സാധിക്കുന്നു  ഇത്രമാത്രം...\"

സന്തോഷത്തോടെ അവളും മറുപടി എഴുതി.... \" ഒത്തിരി സന്തോഷം... നിങ്ങളുടെ ഒക്കെ റിവ്യൂ ആണ് എൻ്റെ പ്രേജോദനം\" പോസ്റ്റ് ചെയ്ത അവള് ഓർത്തു... ഒരു വർഷം ആയി \"ചേമ്പില\" എന്ന തൂലിക നാമത്തിൽ എഴുതുന്ന ഓരോ കഥക്കും ഉണ്ടാകും ഈ \"കാവൽക്കാരൻ\" എന്ന തൂലിക നാമധാരിയുടെ കമൻ്റ്....

അവളും ഇപ്പൊ അയാളുടെ കമൻ്റിനയി കാത്തിരിക്കാൻ തുടങ്ങി... ഒരേ രീതിയിൽ ആണ് അവരു രണ്ടുപേരുടെയും ചിന്തകൾ പോകുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... അവളിടുന്ന എല്ലാ സസ്പെൻസും അവൻ ഇൻബോക്സിൽ വന്നു പൊളിച്ചിട്ട് ഒരു പോക്കുണ്ട്... ഒറ്റക്ക് ഉള്ള ജീവിതത്തിൽ മിഷെലിൻെറ ഒരു എനർജി ബൂസ്റ്റർ ആണ് ഈ കഥ എഴുത്ത്....

അവിചാരിതമായി ആണ് അവള് ഓൺലൈൻ പ്ലാറ്റ്ഫോമിൽ എഴുതി തുടങ്ങിയത്... ഇന്നും അവൾക്ക് മാത്രം അറിയുന്ന ഒരു രഹസ്യം ആണ് അത്... എന്നാല് വളരെ അധികം കൂട്ടുകാരെ അവള് ഇവിടെ നിന്നും  നേടിയിരുന്നു... ആരും ആയും പേഴ്സണൽ കണക്ഷൻ ഇല്ല എങ്കിലും ഇൻബോക്സിൽ അവരുടെ എല്ലാം ജീവിതങ്ങൾ അവളുമായി  പലരും പങ്കു വച്ചു...  പലർക്കും അവള് ഒരു നല്ല കൂട്ടുകാരി ആയി... മറ്റു ചിലർക്ക് ഒരു മെൻ്റ്റർ അപ്പോഴും  അവളു ആരെന്നോ എന്തെന്നോ മാത്രം ആരും അറിഞ്ഞില്ല....  അങ്ങനെ കഥ എഴുതിയും വായിച്ചും അവളും ഉറങ്ങി...

കോളിംഗ് ബെൽ കേട്ട് ബാഗും എടുത്ത് മീഷി പെട്ടന്ന് വാതിൽ തുറന്നു...

ഗുഡ് മോണിംഗ്  മിഷേൽ...

ഗുഡ് മോണിംഗ് ലിസി... ഇന്ന്  എന്താ താമസിച്ചത്?

ഓ!!! ഒന്നും പറയണ്ട..... ഒരു അപ്പനും  മകളും. എന്നും ഉള്ള കര്യങ്ങൾ തന്നെ..

എന്നിട്ട് പോയില്ലേ അവള്..

വരുന്നുണ്ട്...

താഴെ പാർക്കിങ്ങിൽ ചെന്നപ്പോൾ കണ്ടു ദേഷിച്ച്  കാറ്റുപോയ ബുള്ളട്ടിൻ്റെ വീലിൽ ആഞ്ഞ് ചവിട്ടുന്ന ബ്രിയാന്...

എന്ത് പറ്റി  ബ്രിയാൻ ??

അറിയില്ല മാം... ആരോ രാത്രി എൻ്റെ ബുള്ളറ്റിൻ്റെ കാറ്റ് ഊരി വിട്ട്... എൻ്റെ കയ്യിൽ കിട്ടട്ടെ...

മിഷേൽ പതിയെ ജുഹിയെ ഒന്ന് തിരിഞ്ഞു നോക്കി...

ഒരു ആക്കിയ ചിരിയും ആയി അവള് മിഷെലിനെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു....

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം ഇഷ്ടകാലം.2

ശിഷ്ടകാലം ഇഷ്ടകാലം.2

3.8
6613

ബ്രിയാൻ.... എൻ്റെ കൂടെ പോരേ ഞാൻ ഡ്രോപ്പ് ചെയ്യാം... താങ്ക്സ് മാം.... അതും പറഞ്ഞു അവൻ വന്നു മിഷെലിൻ്റെ കാറിൽ കയറി ഇരുന്നു... മിഷി ആൻ്റി... എന്നെ കൂടി ബസ്സ് സ്റ്റാൻഡിൽ വിട്ടേരെ... ജൂഹിയും ഓടിവന്നു അവളുടെ കാറിൽ കയറി... അതും നോക്കി   അന്തം വിട്ട് ഒരു നിമിഷം നിന്ന ടോമിച്ചൻ ലിസിയെ നോക്കി പറഞ്ഞു... അതെങ്ങനെയാ... അമ്മേടെ അല്ലേ മോള്... അതും പറഞ്ഞു അവരും വണ്ടി എടുത്തു പോയി... പുറകു വശത്തെ സീറ്റിൽ ഇരുന്ന ജോഹാന അറിയാത്ത പോലെ മുന്നിൽ ഇരുന്ന  ബ്രിയൻ്റെ  പുറകിൽ വിരലോടിച്ചു.... കൂടെ ചുണ്ട് കടിച്ചു ചിരിച്ചു... അവനു മനസ്സിലായി എങ്കിലും മിഷേൽ ഇരിക്കുന്നത് കാരണം അവൻ ഒരു പ്രാവശ്യം അവളെ ഒ