നിനക്കായ് മാത്രം💜(പാർട്ട്:10)
താൻ എന്താ കാറിൽ തന്നെ ഇരിക്കുന്നെ പുറത്തേക്ക് ഇറങ്ങടോ ശരത് പറഞ്ഞതും ഗായു പുറത്തേക്ക് ഇറങ്ങി.ശരത് പെട്ടെന്ന് ഗായുവിന്റെ കൈയിൽ പിടിച്ച് അവളെയും കൂട്ടി അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു.ഗായത്രി ഞാൻ നാളെ ബാംഗ്ലൂർക്ക് പോകും. ശരത് കുറച്ച് നേരത്തെ മൗനത്തിന് ശേഷം പറഞ്ഞു.മ്മ്... അവൾ അതിന് ഒന്ന് മൂളുക മാത്രമാണ് ചെയ്തത്.താനും എന്റെ കൂടെ വരുന്നോണ്ട്. ശരത് അത് പറഞ്ഞതും ഗായു സംശയത്തോടെ അവനെ നോക്കി.ഞാൻ എന്തിനാ വരുന്നേ?താൻ എന്റെ ഭാര്യ ആണ് അപ്പൊ ഭർത്താവിന്റെ കൂടെ വരേണ്ടത് ഭാര്യയുടെ അവകാശമല്ലേ.അവൾ അതിന് ചെറുതായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.ഗായത്രി എനിക്ക് ഒരു പ