Aksharathalukal

അലൈപായുതേ💜(പാർട്ട്‌:8)

ഞാൻ ഹൃദ്യയെ നോക്കി അവൾ സാരമില്ല എന്ന് കണ്ണുകൊണ്ട് കാണിച്ചു.

\"അല്ലാ വേദു നീ എന്താ ധ്രുവി ഏട്ടനെ ആദി ഏട്ടാ എന്ന് വിളിച്ചേ?\"

\"അത് ഒന്നുല്ല അപ്പോൾ എന്റെ വായിൽ അങ്ങനെയാ വന്നത്.\"ഹൃദ്യ ചോദിച്ചപ്പോൾ ഞാൻ അങ്ങനെ പറഞ്ഞു എങ്കിലും എനിക്കും അറിയില്ലായിരുന്നു ഞാൻ എന്താ അങ്ങനെ വിളിച്ചേ എന്ന്. ഞങ്ങൾ പിന്നെ ക്ലാസ്സിലേക്ക് പോയി.

ഉച്ച വരെ എങ്ങനെയോ സമയം തള്ളി നീക്കി ഇരുന്നു.ലഞ്ച് ബ്രേക്കിന് പുറത്തേക്ക് ഇറങ്ങിയതാണ് ഞാനും ഹൃദ്യയും അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ മഞ്ജിമ മിസ്സും ആയി സംസാരിച്ച് വരുന്ന ഡോക്ടർനെ കണ്ടതും എനിക്ക് എന്തോ കുശുമ്പ് തോന്നാൻ തുടങ്ങി.ടീച്ചറിന്റെ കല്യാണം കഴിഞ്ഞിട്ടില്ല എന്ന് തോനുന്നു ഡോക്ടറിനെ നോക്കുന്ന ആ നോട്ടം അത്രക്ക് ശെരിയായി എനിക്ക് തോന്നുന്നില്ല.എങ്ങനെ നോക്കാതെ ഇരിക്കും ഷർട്ടിന്റെ രണ്ട് ബട്ടൻസും തുറന്നിട്ടാണ് ആള് വന്നേക്കുന്നെ.ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.

\"ദച്ചു നീ അത് നോക്കിയേ മെയിൻ ശത്രുനോടാ ധ്രുവിയേട്ടൻ ചിരിച് സംസാരിച്ചോണ്ട് വരുന്നേ. ഇനി എന്തൊക്കെ ഏട്ടനോട് പറഞ്ഞ് കൊടുത്തുകാണും എന്റെ ദൈവമേ\"

ഹൃദയക്ക്‌ മഞ്ജിമ മിസ്സിനെ ഇഷ്ടല്ല അതിന് കാരണം പുള്ളിക്കാരി ചോദ്യം ചോദിക്കുമ്പോൾ ഏറ്റവും ആദ്യം അവളെ ആയിരിക്കും പോകുന്നത്.

\"ദച്ചു നീ വേറെ ഒരു കാര്യം ശ്രെദ്ധിച്ചോ ടീച്ചറിന്റെ നോട്ടം അത്ര ശെരിയല്ലലോ ഏട്ടനെ നൈസ് ആയിട്ട് വായിനോക്കുന്നുണ്ട് നീ ഒന്ന് നോക്കിയേ.\" ഹൃദ്യ അത് പറഞ്ഞതും എനിക്ക് ചിരിയാണ് വന്നത്.

\"എന്റെ ഹൃദു ഞാൻ അത് ആദ്യമേ കണ്ടുപിടിച്ചതാ ടീച്ചർ നല്ലരീതിയിൽ ഡോക്ടറിനെ വായിനോക്കുന്നുണ്ട്\"

\"നീ എന്തെന്ന വിളിച്ചേ ഡോക്ടർ എന്നോ?
കുറച്ച് മുമ്പ് ആദി ഏട്ടാ എന്ന് വിളിച്ച ആളാണോ ഇത്.\"

\"അപ്പോൾ എനിക്ക് അങ്ങനെ വിളിക്കാൻ തോന്നി ഇപ്പൊ ഇങ്ങനെയും.ഇപ്പൊ അത് അല്ലാലോ ഇവിടുത്തെ പ്രശ്നം\" ഞാൻ അത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവർ ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു.

\"ആഹ് രണ്ടാളും ഇവിടെ നിൽക്കുന്നുണ്ടായിരുന്നോ.ദേ നിങ്ങളെ കൊണ്ടോവാനാ ഹൃദ്യയുടെ ചേട്ടൻ വന്നിരിക്കുന്നെ\"ടീച്ചർ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

\"ഓഹ് അത് ഞങ്ങൾക്ക് അറിയില്ലായിരുന്നു\"ഹൃദ്യ എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു. ഞാൻ അവളെ നോക്കി മിണ്ടാതെ ഇരിക്കാൻ പറഞ്ഞു.

\"ടീച്ചർ ഹൃദ്യ ക്ലാസ്സിൽ എങ്ങനെ ഉണ്ട്?\"പ്രതീക്ഷിക്കാതെയുള്ള ഡോക്ടറിന്റെ ചോദ്യം കേട്ട് ഹൃദ്യ ചുമച്ചു.

\"അത് ഡോക്ടർ ഹൃദ്യ ക്ലാസ്സിൽ കുഴപ്പം ഒന്നുമില്ല പിന്നെ നന്നായി ശ്രെദ്ധിക്കുന്നൊക്കെ ഇണ്ട്.\"ടീച്ചർ പറയുന്നത് ഒക്കെ കേട്ട് കിളിപോയി നില്കുവാണ് ഹൃദ്യ.

\"ദച്ചു ടീച്ചർ എന്താ ഇപ്പൊ പറഞ്ഞെ ഞാൻ വല്ലോ സ്വപ്നവും കണ്ടതാണോ?\"അവൾ സ്വന്തമായി കൈയിൽ ഒന്ന് പിച്ചിക്കൊണ്ട് ചോദിച്ചു.

\"എന്റെ ഹൃദ്യെ നീ ഒന്ന് അനങ്ങാതെ നിന്നെ ടീച്ചർ എങ്ങാനും നീ കാണിക്കുന്നതൊക്കെ കണ്ടാൽ തീർന്നു.\"ഞാൻ അത് പറഞ്ഞതും ഹൃദ്യ ഡീസന്റ് ആയി നിന്നു.

\"എന്നാ ശെരി ഡോക്ടർ ഞാൻ ഓഫീസിലേക്ക് ചെല്ലട്ടെ ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്. ഇവരെയും കൂട്ടി പൊയ്ക്കോളൂ\"ടീച്ചർ ഒരു പുഞ്ചിരിയോടെ ഡോക്ടറിനെ നോക്കി അത് പറഞ്ഞിട്ട് പോയി. പോകുന്ന വഴിയിൽ ഇടക്ക് തിരിഞ്ഞ് നോക്കുന്നും ഉണ്ടായിരുന്നു.

\"ദച്ചു ദേ നിന്റെ ഡോക്ടർ വിളി ടീച്ചർ ഏറ്റെടുത്തിട്ടുണ്ട്\"ഹൃദ്യ എന്നെ നോക്കി പറഞ്ഞതും ഞാൻ അവളെ ഒന്ന് നോക്കി പേടിപ്പിച്ചു.

\"എന്നാ നമ്മുക്ക് പോയാലോ?
പോയി ബാഗ് എടുത്തിട്ട് വാ\" ഡോക്ടർ അത് പറഞ്ഞതും ഞങ്ങൾ ക്ലാസ്സിൽ പോയി ബാഗ് എടുത്തോണ്ട് വന്നു.ഞങ്ങൾ ഡോക്ടറിന് ഒപ്പം ഗേറ്റിന് അടുത്തേക്ക് നടന്നു.

അപ്പോഴാണ് അവിടെ ആരാവേട്ടനും ഗോകുലേട്ടനും നില്കുന്നത് കണ്ടത്.അവരെ കണ്ടതും ഹൃദ്യ ഡോക്ടറിന്റെ സൈഡിയിൽ നിന്നും എന്റെ ലെഫ്റ്റ് സൈഡിലേക്ക് മാറി.ഇപ്പോൾ ഡോക്ടറും ഞാനും ഒന്നിച്ചാണ് നടക്കുന്നത്.പെട്ടെന്ന് ഡോക്ടർ എന്റെ കൈയിൽ പിടിച്ചു.പെട്ടെന്ന് ഒരു മിന്നൽ പോലെ എന്തോ എന്റെ കൈയിലൂടെ കയറിയതായി എനിക്ക് തോന്നി.ഡോക്ടർ എന്റെ കൈയിൽ പിടിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കാത്തത് ആയതുകൊണ്ട് ഞാൻ ശെരിക്കും ഞെട്ടി.എന്നാൽ ഇതെല്ലാം കണ്ട് ആരാവേട്ടൻ തന്റെ കൈമുഷ്ടി ചുരുട്ടിപിടിക്കുന്നത് ഞാൻ കണ്ടു.ഒപ്പം ആളുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു. എനിക്ക് അത് കണ്ടപ്പോൾ സങ്കടം തോന്നി.പക്ഷെ എനിക്ക് ആരാവേട്ടനെ അങ്ങനെ കാണാൻ കഴിയില്ലാത്തതുകൊണ്ട് ഞങ്ങൾ രാവിലെ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ വിശ്വസിച്ചിട്ടുണ്ടാകും.ഞങ്ങൾ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങിയത് ഡോക്ടർ എന്റെ കൈയിലെ പിടി വിട്ട് കാറിലേക്ക് കയറി.ഹൃദ്യ ആണെന്ന് കരുതി ആവും എന്റെ കൈയിൽ പിടിച്ചത് ഞാൻ അതും ആലോജിച് ബാക്കിലെ ഡോർ തുറന്ന് സീറ്റിലേക്ക് കയറി ഇരുന്നു.

ഹൃദ്യ ഡോക്ടറിന് ഒപ്പം ഫ്രണ്ടിൽ ആണ് ഇരുന്നത്.ഡ്രൈവ് ചെയ്യുമ്പോഴും ഡോക്ടർ ഫ്രണ്ടിലെ മിററിലൂടെ എന്നെ നോക്കുന്നതായി എനിക്ക് തോന്നി.എന്നാൽ ഞാൻ നോക്കുമ്പോൾ ആള് ഡ്രൈവിങ്ങിൽ തന്നെയാണ് ശ്രെദ്ധിച്ചിരിക്കുന്നത്. എന്റെ തോന്നൽ ആവും ഞാൻ അതും കരുതി പുറത്തേക്ക് നോക്കി ഇരുന്നു.

ഒരു വലിയ മാളിലേക്കാണ് ഡോക്ടർ ഞങ്ങളെ കൊണ്ടുപോയത്.ഞങ്ങൾ അവിടേക്ക് കയറി ഡ്രസ്സ്‌ സെക്ഷനിലേക്ക് പോയി. ഹൃദ്യ വിച്ചേട്ടന് വേണ്ടി ഷർട്ട്‌ ഒക്കെ നോക്കുന്ന തിരക്കിൽ ആയിരുന്നു. പക്ഷെ എനിക്ക് എന്തോ ഏട്ടന് സ്പെഷ്യൽ ആയിട്ട് ഉള്ള എന്തെങ്കിലും മേടിച്ച് കൊടുക്കണെന്ന് തോന്നി.അപ്പോഴാണ് എന്റെ കണ്ണ് അപ്പുറത്തെ ഷോപ്പിലേക്ക്‌ പോയത്.
വിച്ചേട്ടന് വയലിൻ ഒക്കെ വലിയ ഇഷ്ടാണ് അപ്പോഴാണ് അവിടെ ഒരു ചില്ല് പ്രതിമാ ഞാൻ കണ്ടത് ഒരാൾ വയലിൻ വായിക്കുന്നു അടുത്ത് ഒരു കൊച്ച് പെൺകുട്ടിയും ഇരിക്കുന്നുണ്ട്.ഹൃദ്യ ഏട്ടന് ഷർട്ട്‌ എടുത്ത് കഴിഞ്ഞതും ഞാൻ അവളെയും കൂട്ടി അപ്പുറത്തെ ഷോപ്പിലേക്ക് പോയി.

ഹൃദ്യ വേറെ ഒരുപാട് സാധനങ്ങൾ കാണിച്ച് തന്നു എങ്കിലും എനിക്ക് അതിനോട് ഒന്നും താല്പര്യം തോന്നിയില്ല.ഞാൻ ആദ്യം കണ്ട ആ പ്രതിമ തന്നെ സൂക്ഷിച്ച് നോക്കി.അതിന് താഴെയുള്ള ബട്ടനിൽ പ്രെസ്സ് ചെയ്തപ്പോൾ പല കളർ ഉള്ള ലൈറ്റ് തെളിഞ്ഞു എനിക്ക് അത് കണ്ടപ്പോൾ ഒത്തിരി ഇഷ്ടായി. ഞാൻ അത് ഹൃദ്യയെ കാണിച്ചപ്പോൾ അവൾക്കും അത് ഇഷ്ടായി.ഞാൻ അത് തന്നെ മേടിച്ചു. ഞങ്ങൾ ഷോപ്പിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഡോക്ടറിനെ അവിടെ കാണുന്നുണ്ടായിരുന്നില്ല.

\"ശേ ഈ ധ്രുവി ഏട്ടൻ ഇത് എവിടെ പോയി?\"
ഹൃദ്യ ചുറ്റും നോക്കികൊണ്ട് ചോദിച്ചു.

\"ആഹ് ദേ വരുന്നുണ്ടല്ലോ\"രണ്ട് കൈയിളും കൊറേ കവറുകളുമായി വരുന്ന ഡോക്ടറിനെ കണ്ട് ഹൃദ്യ പറഞ്ഞു.

\"ഗിഫ്റ്റ് മേടിച്ച് കഴിഞ്ഞോ?\" ഡോക്ടർ ഞങ്ങളെ നോക്കി ചോദിച്ചു.

\"ആഹ്മ്,ഇത് എന്താ ഏട്ടാ കൈയിൽ കുറെ കവറുകൾ ഇണ്ടല്ലോ?\"ഹൃദ്യ കവറുകളിലേക്ക് നോക്കി ചോദിച്ചു.

\"അതൊക്കെ ഇണ്ട് വാ നമ്മുക്ക് പോവാം\"അത് പറഞ്ഞ് ഡോക്ടർ മുന്നിലായി നടന്നു ഞങ്ങൾ പുറകിലും.

വീട്ടിൽ എത്തിയപ്പോൾ അമ്മ അവിടെ തിരക്കിട്ട പണിയിൽ ആയിരുന്നു.ഞാൻ അമ്മയെ ശല്യം ഒന്നും ചെയ്യാതെ നേരെ എന്റെ റൂമിലേക്ക് പോയി. പോകുന്ന വഴിക്ക് വിച്ചേട്ടന്റെ റൂമിലേക്ക് ഒന്ന് ഒളിക്കണ്ണിട്ട് നോക്കാനും ഞാൻ മറന്നില്ല.പക്ഷെ വിച്ചേട്ടനെ റൂമിൽ എങ്ങും കണ്ടില്ല.

ഞാൻ പിന്നെ റൂമിൽ കയറി ഗിഫ്റ്റ് എവിടെ വെക്കും എന്നായി എന്റെ ആലോചന. അവസാനം സെൽഫിനുള്ളിൽ ഏറ്റവും താഴെയായി വെച്ചു.പിന്നെ ഞാൻ പോയി ഫ്രഷ് ആയി വന്നു. അപ്പോഴാണ് ജനൽ അടഞ്ഞു കിടക്കുന്നത് ഞാൻ കണ്ടത്.പെട്ടെന്ന് ഞാൻ ജനൽ തുറന്നതും എന്റെ റൂമിലേക്ക് തന്നെ നോക്കി നിൽക്കുന്ന ഡോക്ടറിനെയാണ് ഞാൻ കണ്ടത്.

എന്നെ കണ്ടതും ഡോക്ടർ എന്തോ കള്ളത്തരം പിടിക്കപ്പെട്ടപോലെ വേഗം താഴേക്ക് നോക്കാൻ ഒക്കെ തുടങ്ങി എനിക്ക് അത് കണ്ടിട്ട് ചിരി വന്നു പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല. ഡോക്ടർ അപ്പോഴേക്കും എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് കാബോർഡിൽ എന്തോ തിരയുന്നത് കണ്ടു. ഇടക് ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നും ഇണ്ട്.

ഓഹ് അപ്പോൾ എന്നെ മനസിലാവാത്ത പോലെ നടക്കുന്നത് ഒക്കെ വെറുതെ ആണല്ലേ. അങ്ങനെ ആണെങ്കിൽ ഡോക്ടർ ഇന്ന് എന്റെ കൈയിൽ മനഃപൂർവം പിടിച്ചതാകുവോ? ഞാൻ അതും ആലോജിച് താഴേക്ക് ചെന്നു.

അപ്പോഴാണ് അമ്മ കിച്ചണിൽ നിന്നും
ഇറങ്ങി വന്നത്.കൈയിൽ ഒരു വലിയ ബോക്സും ഉണ്ട്.

\"ആഹ് ദച്ചു ഞാൻ നിന്റെ അടുത്തേക്ക് വരുവായിരുന്നു. ദേ ഈ ബോക്സും ആയിട്ട് ടെറസിലേക്ക് ചെല്ല്.\"അത് പറഞ്ഞ് അമ്മ ആ ബോക്സ്‌ എന്റെ കൈയിലേക്ക് തന്നു.

\"അതിന് ടെറസിൽ എന്താ?\"ഞാൻ ഒന്നും മനസിലാവാതെ അമ്മയോട് ചോദിച്ചു.

\"എന്റെ ദച്ചു ഇന്നത്തെ സെലിബ്രേഷൻ ടെറസിൽ വെച്ച നടത്തുന്നെ നീ വേഗം ചെല്ലാൻ നോക്ക്\"അത് പറഞ്ഞ് അമ്മ നേരെ കിച്ചണിലേക്ക്‌ പോയി.

ഞാൻ ആ ബോക്സും ആയി ടെറസിൽ ചെന്നപ്പോൾ ഹൃദുവും വിച്ചേട്ടനും അവിടെ ഇരുന്ന് കാര്യമായ സംസാരത്തിലാണ്.ഞാൻ അവരെ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് അവിടെ ഒരു സൈഡിലായി ആ ബോക്സ്‌ കൊണ്ട് വെച്ചു. എന്നിട്ട് അവരുടെ അടുത്തായി ചെന്ന് ഇരുന്നു. എവിടെ ഞാൻ എന്നാ ഒരാൾ ഇവിടെ ഉണ്ടെന്നു പോലും നോക്കാതെയാണ് അവരുടെ സ്മസാരം.

അപ്പോഴാണ് ദേവേട്ടൻ അവിടേക്ക് വന്നത്.എനിക്ക് ഒരു കൂട്ട് കിട്ടിയ ആശ്വാസത്തിൽ ഞാൻ ദേവേട്ടന്റെ അടുത്തേക്ക് ചെന്നു.

\"ആഹാ നിങ്ങൾ ഒക്കെ ഇവിടെ കഥയും പറഞ്ഞ് ഇരിക്കുവാണോ ഇവിടെ ഒക്കെ ഒന്ന് ഡെക്കറേറ്റ് ചെയ്യാൻ പാടില്ലാർന്നോ?\"
ദേവേട്ടൻ അത് ചോദിച്ചതും ദച്ചു ഓടി വന്ന് ബലൂൺ ഒക്കെ എടുത്ത് വിച്ചേട്ടന്റെ അടുത്ത് പോയി ഇരുന്നു. പിന്നെ രണ്ടും കൂടെ ബലൂൺ വീർപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.

അങ്ങനെ വൈകുന്നേരം ആയപ്പോഴേക്കും ഡെക്കറേഷൻ ഒക്കെ കഴിഞ്ഞ് ഞങ്ങൾ എല്ലാരും കൂടെ താഴേക്ക് ഇറങ്ങി ചെന്നു.
അപ്പോഴേക്കും സിത്താര ആന്റിയും നമ്മുടെ ഡോക്ടറും കൂടെ വന്നായിരുന്നു.

\"ഹൃദു നീ വേഗം പോയി ഫ്രഷ് ആയി ഡ്രസ്സ്‌ ഒക്കെ മാറി വാ. ദേവ നീ കൂടെ ചെന്ന് റെഡിയായിട്ട് വാ\"ആന്റി അത് പറഞ്ഞതും ഹൃദു എന്നെ നോക്കി വേഗം വരാം എന്ന് പറഞ്ഞിട്ട് പോയി. ഞാൻ അവളെ നോക്കി ചിരിച്ചിട്ട് തിരിഞ്ഞപ്പോഴാണ് എന്റെ ബാക്കിൽ നിൽക്കുന്ന വിച്ചേട്ടൻ അവൾക്ക് ടാറ്റ ഒക്കെ കൊടുക്കുന്നത് കണ്ടത് ഹൃദുവും തിരിച്ച് കൊടുക്കുന്നുണ്ട് അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത് അവള് പോയിട്ട് വേഗം വരാന്ന് പറഞ്ഞത് എന്നോട് അല്ലാ വിച്ചേട്ടാണോടാ. ഞാൻ ദേഷ്യത്തോടെ വിച്ചേട്ടനെ ഒന്ന് നോക്കിയിട്ട് ഡോക്ടറിനെ ഒന്ന് നോക്കി അപ്പോൾ ദേ ആള് എന്നെ നോക്കി ചിരിക്കുന്നു. ഞാനും ഒന്ന് ചിരിച് കാണിച്ചിട്ട് റൂമിലേക്ക് പോയി.

ഞാൻ പിന്നെ വേഗം തന്നെ ഫ്രഷ് ആയി അമ്മ എനിക്ക് കഴിഞ്ഞ ഓണത്തിന് എനിക്ക് രണ്ട് ഡ്രസ്സ്‌ മേടിച് തന്നായിരുന്നു അതിൽ ഒരു വയലറ്റ് കളർ ലഹങ്ക ഉണ്ടായിരുന്നു പക്ഷെ അതിന്റെ ടോപ്പിന് ഇറക്കം കുറവാ ഇട്ടാൽ വയറ് നന്നായി കാണാൻ പറ്റും. ഞാൻ അത് ഒന്ന് നോക്കി ഇത് വരെ ഇട്ടട്ടില്ല.ഇത് മേടിച്ചിട്ട് ഇടാത്തതിന് അമ്മയുടെ വായയിൽ നിന്നും ഞാൻ നല്ലത് കേട്ടിട്ടുണ്ട് കാരണം എന്റെ നിർബന്ധം കൊണ്ട് മേടിച് തന്നതാണ്.ഞാൻ വേഗം തന്നെ ഇട്ടിരുന്ന ഡ്രസ്സ്‌ മാറി ലഹങ്കയും ടോപ്പും ഇട്ടു.വയറ് കാണും എന്നതൊഴിച്ചാൽ വേറെ കുഴപ്പം ഒന്നും ഇല്ല ഞാൻ രണ്ട് മൂന്ന് പിൻ വെച്ച് അത് അഡ്ജസ്റ്റ് ചെയ്തു.അങ്ങനെ ഞാൻ റെഡിയായി താഴേക്ക് വന്നപ്പോൾ ആദ്യം എന്റെ കണ്ണ് പോയത് ഡോക്ടറിന്റെ നേരെയാണ്.ഞാൻ ഇറങ്ങി വരുന്നത് കണ്ടപ്പോൾ ആളുടെ മുഖത്ത് ഒരു നല്ല പുഞ്ചിരി വിരിഞ്ഞു എങ്കിലും കറക്റ്റ് സമയത്ത് തന്നെ ഞാൻ ടോപ്പിൽ കുത്തിയിരുന്ന സൈഡിയിൽ ഉള്ള സേഫ്റ്റി പിൻ വിട്ടു അപ്പോഴേക്കും ഞാൻ ടോപ് കൂട്ടി പിടിച്ചു അതൊക്കെ ആള് നന്നായിട്ട് കാണുന്നുണ്ടായിരുന്നു അപ്പോൾ തന്നെ ആ മുഖത്ത് ദേഷ്യം നിറഞ്ഞു.

അപ്പോഴാണ് നിവേദെട്ടനും നന്ദയും ആന്റിയും അങ്കിളും അവിടേക്ക് വന്നത്. എന്നെ കണ്ടതും നിവേദെട്ടന് എന്തോ എനർജി കിട്ടിയതുപോലെ വേഗം എന്റെ അടുത്തേക്ക് വന്നു.

\"ദക്ഷയെ കാണാൻ അടിപൊളി ആയിട്ടുണ്ടല്ലോ ഈ ഡ്രസ്സ്‌ തനിക്ക് നന്നായി ചേരുന്നുണ്ട്.\"നിവേദെട്ടൻ ഒരു പുഞ്ചിരിയോടെ പറഞ്ഞതും എന്റെ കണ്ണുകൾ ഡോക്ടറിന്റെ നേരെയാണ് പോയത് ആള് നല്ല കലിപ്പിൽ അപ്പോൾ തന്നെ എഴുനേറ്റ് പോയി.

അപ്പോഴേക്കും അച്ഛനും അമ്മയും എല്ലാവരും ഹാളിലേക്ക് വന്നു. ഞാൻ നോക്കിയപ്പോൾ ഹൃദു വിച്ചേട്ടന്റെ കൂടെ നിൽക്കുന്നുണ്ട്.നന്ദ ആണെങ്കിൽ കണ്ണെടുക്കാതെ ദേവേട്ടനെ നോക്കുന്നുണ്ട്.

\"അപ്പോൾ എല്ലാവരും ആയ സ്ഥിതിക്ക് നമ്മുക്ക് കേക്ക് മുറിക്കാൻ അല്ലെ. ടെറസിൽ ആണ് എല്ലാം ഒരുക്കിയിരിക്കുന്നത് നമ്മുക്ക് അങ്ങോട്ട് പോവാം\"അത് പറഞ്ഞ് അച്ഛൻ മുന്നിൽ കയറി പോയി.ഞങ്ങൾ എല്ലാവരും പുറകിലും.

അവിടേക്ക് വന്ന ഞാൻ തന്നെ ഞെട്ടി പോയി ഒരുപാട് ലൈറ്റ് ഒക്കെ ആയിട്ട് അടിപൊളി വൈബ് ആയിരുന്നു കാണാൻ. വിച്ചേട്ടനെ നോക്കിയപ്പോൾ ആള് ഒത്തിരി ഹാപ്പിയാണ്.

അങ്ങനെ വിച്ചേട്ടൻ കേക്ക് മുറിച്ച് ആദ്യം അച്ഛന് കൊടുത്തു പിന്നെ അമ്മക്ക് ലാസ്റ്റ് എനിക്ക് തരും എന്ന് നോക്കിയിരുന്നതാണ് ഞാൻ ആള് അത് സ്വന്തം വായിലേക്ക് വെച്ചു. എന്നിട്ട് എന്നെ ഒളിക്കണ്ണിട്ട് നോക്കുന്നു. ഞാൻ വിച്ചേട്ടനെ ഒന്ന് കൂർപ്പിച്ചു നോക്കിയതും ആള് കേക്ക് എടുത്ത് എനിക്ക് വായിൽ വെച്ച് തന്നു ഞാനും ഒരു പുഞ്ചിരിയോടെ ഏട്ടന് കേക്ക് വായിൽ വെച്ച് കൊടുത്തു.അങ്ങനെ എല്ലാവർക്കും കേക്ക് ഒക്കെ കൊടുത്ത് കഴിഞ്ഞപ്പോൾ വിച്ചേട്ടന് എല്ലാവരും ഗിഫ്റ്റ് കൊടുക്കാൻ തുടങ്ങി. അപ്പോഴാണ് ഗിഫ്റ്റ് ഞാൻ റൂമിൽ നിന്നും എടുത്തോണ്ട് വന്നില്ല എന്ന് ഓർത്തത്.

ഞാൻ പെട്ടന്ന് തന്നെ സ്റ്റെപ്പ് ഇറങ്ങി റൂമിലേക്ക് കയറാൻ തുടങ്ങിയതും ആരോ എന്റെ കൈയിൽ പിടിച്ച് എന്നെ റൂമിലേക്ക് കയറ്റി.ഞാൻ ഒച്ച വെക്കാൻ തുടങ്ങിയപ്പോഴേക്കും ആള് എന്റെ വാ പൊത്തി പിടിച്ചു.


തുടരും.....

സഖി🧸🦋

അലൈപായുതേ💜(പാർട്ട്‌:9)

അലൈപായുതേ💜(പാർട്ട്‌:9)

4.8
9157

ഞാൻ പെട്ടെന്ന് തന്നെ സ്റ്റെപ്പ് ഇറങ്ങി റൂമിലേക്ക് കയറാൻ തുടങ്ങിയതും ആരോ എന്റെ കൈയിൽ പിടിച്ച് എന്നെ റൂമിലേക്ക് കയറ്റിയിരുന്നു.ഞാൻ ഒച്ച വെക്കാൻ തുടങ്ങിയപ്പോഴേക്കും ആള് എന്റെ വാ പോത്തി പിടിച്ചു.റൂമിൽ ലൈറ്റ് ഓഫ്‌ ആയതുകൊണ്ട് എനിക്ക് ആളാരാണെന്ന് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.പെട്ടെന്ന് അയാളുടെ കൈകൾ എന്റെ ഇടുപ്പിൽ മുറുകുന്നതായി എനിക്ക് തോന്നി.പേടി കാരണം എന്ത് ചെയ്യണെന്ന് എനിക്ക് അറിയില്ലായിരുന്നു.\"ദച്ചു...\"എന്നെ വിളിച്ച ആളുടെ ഒച്ച കേട്ടതും എനിക്ക് ദേഷ്യം വരാൻ തുടങ്ങി.ഞാൻ വേഗം അയാളെ ബാക്കിലേക്ക് തള്ളി.എന്നിട്ട് വേഗം തന്നെ റൂമിലെ ലൈറ്റ് ഓൺ ചെയ്തു.\"ന