Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_48_*

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________

ഇങ്ങള് ഞാൻ പറയുന്നേ കേൾക്കാതെ എന്താ ആലോചിച്ചു കൂട്ടുന്നെ... 

പറഞ്ഞു തോലക്ക്.... 

ഓൾ പറഞ്ഞ ആവശ്യം കേട്ടപ്പോ ഓളെ ചവിട്ടി കൂട്ടാൻ തോന്നി കോപ്പ് മ്മൾ ചുമ്മാ ഓരോന്ന് കൊതിച്ചു.... 

മിണ്ടാതെ കിടന്നു ഉറങ്ങാൻ നോക്ക് നാളെ വാങ്ങി തരാം..... 

പറ്റൂല ഇന്ക് ഇപ്പൊ കിട്ടണം... ഞാൻ ഐസ്ക്രീം അല്ലെ ചോദിച്ചുള്ളൂ വേറൊന്നും അല്ലല്ലോ... 

അതന്നെ ഞാനും പറഞ്ഞു നാളെ ആവട്ടെ... 

അന്ന് തന്നെ കിട്ടിയ പണി മറന്നിട്ടില്ല മോളെ അതോണ്ട് നിന്നെ തീരെ വിശ്വാസം ഇല്ല... പോരാത്തതിന് ഇപ്പൊ പോയ ഉമ്മിയും ഉപ്പയും അറിഞ്ഞാൽ സീൻ ആവും.... 

ഓഹോ അങ്ങനെ ആണല്ലേ.... സുഖം ഇല്ലാത്ത കെട്യോൾ ഒരു മോഹം പറഞ്ഞിട്ട് സാധിപ്പിച്ചു തരുന്നില്ലല്ലോ... 

അതിന് നിന്റെ തലക്ക് അസുഖം തുടങ്ങിയിട്ട് കുറെ നാൾ ആയില്ലേ... കല്യാണത്തിന് മുന്നെ അതൊക്കെ ട്രീറ്റ് ചെയ്യണമായിരുന്നു... 

ഞഞഞ്ഞഞ്ഞാ.... തലക് വെളിവ് ഇല്ലാത്തെ ഇങ്ങളെ കെട്യോൾക്.... 

അതല്ലേ പോത്തേ ഞാനും പറഞ്ഞെ... 

കി...കി...കി....

നാളെ നേരം വെളുത്തിട്ട് ഇക്കാന്റെ കുട്ടിക്ക് വേണ്ട അത്രയും വാങ്ങിക്കാം ട്ടോ ഇപ്പൊ ഉറങ്ങാൻ നോക്ക്... 

ഞാൻ ഓളെ കെട്ടിപിടിച്ചതും ന്റെ കൈ തട്ടി മാറ്റി ബെഡിന്റെ സൈഡിൽ നീങ്ങി കിടന്നു.... 

ഇതൊക്കെ ഈ അണ്ണാച്ചിന്റെ ഓരോ അടവാണ് മക്കളെ.... കുറച്ചു കഴിഞ്ഞ ന്റെ അടുത്തേക്ക് തന്നെ വരും.... ഹിഹിഹി

അതോണ്ട് ഓളെ മൈൻഡ് ചെയ്യാതെ ഞാനും കിടന്നു അറിയാതെ ഉറങ്ങി പോയി.... 

💞💞💞💞💞💞💞💞💞💞💞

ആരാ പടച്ചോനെ ഈ നേരം ഓരോന്ന് കത്തിക്കുന്നെ സ്മെൽ അടിച്ചിട്ട് ആണേൽ ഉറങ്ങാനും കയ്യുന്നില്ല കോപ്പ്.... 

കണ്ണും തിരുമ്മി നോക്കിയപ്പോ മുന്നിലെ   കാഴ്ച കണ്ടതും  ഡീ എന്നും വിളിച്ചു ഓളെ അടുത്തേക്ക് ചെന്നു... 

ഓൺ ത സ്പോട്ടിൽ തന്നെ ഓൾ റൂമിൽ നിന്നും പുറത്തേക്ക് ഓടി...  

ഓടുന്നതിനിടയിൽ ഓൾ പറയുന്നത് കേട്ടു ന്റെ കിളികൾ മൊത്തം പാറി... 

\"   ഇതേ എന്തിനാ അറിയോ.... ഇന്നലെ ഐസ്ക്രീം വാങ്ങി തന്നില്ലല്ലോ അതിനാ ഈ \"

ഡീ കിളവി....... 

ന്നെ നോക്കണ്ട ഞാൻ ഓടി എന്നും പറഞ്ഞു ഒരൊറ്റ ഓട്ടം ആയിരുന്നു.... 

അണ്ണാച്ചി.... കെട്യോൾ ന്റെ നല്ല ഷർട്ട്‌ ആണ് കത്തിച്ചെ.... ഇങ്ങോട്ട് വരട്ടെ ഓളെ പൂതി ഞാൻ മാറ്റി കൊടുക്കുന്നുണ്ട്... 


💕💜💕💜💕💜💕💜💕💜💕

എല്ലാരും ചായ കുടിക്കാൻ ഇരുന്നിട്ടും മ്മളെ കേട്യോൻ മാത്രം ഹാജർ ആയിട്ടില്ല.... സോ ഉപ്പച്ചിന്റെ ഓർഡർ വന്നു ഓനെ വിളിച്ചു കൊണ്ടോരാൻ.... 

പടച്ചോനെ പെട്ടു അല്ലേൽ തന്നെ ഇത്ര നേരം അങ്ങോട്ട് പോവാതെ നിന്നെ ഓനെ പേടിച്ചിട്ടാ... അപ്പോഴത്തെ പൊട്ട ബുദ്ധിയിൽ തോന്നിയെ അബദ്ധം ആയെന്ന് പിന്നെ അല്ലെ മനസ്സിൽ ആവുന്നേ... ഇനിപ്പോ എന്താ ചെയ്യാ....

യെസ്... കിട്ടി.... 

റിയ ഇയ്യ് പോയി ഒന്ന് വിളിക്കോ.... ഇന്ക് കാലിന് വല്ലാത്ത വേദന....

ന്നിട്ട് നേരത്തെ ഓടിയപ്പോ വേദന ഉണ്ടായില്ലേ മോളെ എന്ന് ഉപ്പച്ചി ചോദിച്ചപ്പോ.... മ്മൾ നൈസ് ആയിട്ട് ഇളിച്ചു കാണിച്ചു.... 

അപ്പൊ ഓടിയതാ കാരണം തോന്നുന്നു ഉപ്പച്ചിയെ... 

മ്മൾ നേരത്തെ ഓന്റെ മുന്നിൽ നിന്ന് രക്ഷപെട്ടു ഓടി ബ്രേക്ക്‌ ഇട്ടത് ഉപ്പാന്റെ മുന്നിൽ ആണ്.... 


വേണേൽ വന്നോട്ടെ എന്നും പറഞ്ഞു റിയ പോയില്ല.... പിന്നെ മ്മൾ മടിച്ചു മടിച്ചു ഓനെ വിളിക്കാൻ പോയി.... 

റൂമിൽ ഓനെ കാണാത്തപ്പോ തിരിച്ചു പോരാൻ നിന്ന ഞാൻ ഞെട്ടി പണ്ടാറടങ്ങി  ന്റെ പിന്നിൽ കയ്യും കെട്ടി ന്നെ നോക്കി നിക്കുന്നു.... 

മോളെ Zannu നീ പെട്ടു.... ആവശ്യം ഇല്ലാതെ ചെയ്തു കൂട്ടിയെ അല്ലെ അനുഭവിക്ക് എന്ന് മ്മളെ മനസ്സ് ന്നോട് മന്ത്രിക്കാൻ തുടങ്ങി... 

ബ്ലഡി മനസ്സ് ആവശ്യം ഇല്ലാതെ പേടിപ്പിക്കുന്നു... 

ഷാനുക്കാ ഇങ്ങള് ഇവിടെ നിക്കേനോ.... ഞാൻ എവിടെ ഒക്കെ നോക്കി അറിയോ... വന്നെ എല്ലാരും അവിടെ ഇങ്ങളെ വെയിറ്റ് ചെയ്യാ എന്നും പറഞ്ഞു പോവാൻ നിന്ന എന്നെ ഓൻ പിടിച്ചു വലിച്ചു... 

അപ്രതീക്ഷിതമായിട്ടുള്ള അറ്റാക്ക് ആയത് കൊണ്ട് നേരെ ഓന്റെ നെഞ്ചത്തു പോയി ലാൻഡി....

എന്താടി നിന്റെ തല ഉരുക്ക് ആണോ എന്നും ചോദിച്ചു ഓൻ നെഞ്ച് തടവി എന്നെ ഒന്നുടെ ഓനിലേക്ക് അടുപ്പിച്ചു.... 

പടച്ചോനെ ഈ ചെക്കൻ എന്തിനുള്ള പുറപ്പാട് ആണ്... 

ഓന്റെ നിശ്വാസം മ്മളെ ഇക്കിളിപ്പെടുത്തുന്നു... ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു കൊണ്ടേ ഇരുന്നു.... ഞാൻ കണ്ണും അടച്ചു ഒരു പൂച്ച കുഞ്ഞിനെ പോലെ നിന്നു.. 


ആാാാ....... ഉമ്മാ ന്റെ മൂക്ക്   അള്ളോഹ് 
കോന്തൻ മ്മളെ മൂക്ക്  കടിച്ചു ബ്ലാ.... കണ്ണാടിയിൽ നോക്കിയപ്പോ അസ്സൽ ആയി ചുവന്നു കിടക്കുന്നു... ഇനിപ്പോ എന്ത് ചെയ്യും.... 

മ്മൾ കലിപ്പ് കേറി ഓനെ നോക്കിയപ്പോ എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്നും പറഞ്ഞു ഓൻ പോയി.... 

പോവുമ്പോ മ്മക്ക് ഇട്ടോരു ഡയലോഗും.... zannu വേഗം വാ എല്ലാരും വെയിറ്റ് ചെയ്യാ... 


കോപ്പ് ഞാൻ വരുന്നില്ല.... ഈ കോലത്തിൽ അങ്ങോട്ട് പോയാൽ ന്റെ കാര്യം തീരുമാനം ആവും.... അതോണ്ട് തടി കേടാവാതെ ഇവിടെ ഇരിക്കുന്നതാ നല്ലത്... 

ബ്ലഡി കോന്തൻ കേട്യോൻ.... അവിടെ പോയി വിളിക്കുന്നെ കണ്ടില്ലെ കൊന്നു കൊന്നു ന്ന്.... 

അങ്ങനെ ഉപ്പച്ചിയും ഉമ്മച്ചിയും ഓനും മാറി മാറി വിളിക്കാൻ തുടങ്ങി.... സഹികെട്ടു പോവാൻ തീരുമാനിച്ചു... 

ഞാൻ അല്ലല്ലോ ഉത്തരവാദി.... ഓൻ അല്ലെ ചെയ്തെ പിന്നെന്തിനാ പേടിക്കുന്നെ എന്നൊക്കെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി തായേക്ക് വിട്ടു... 

അള്ളോഹ് എല്ലാരേം നോട്ടം ഇങ്ങോട്ട് ആണല്ലോ... 

മ്മൾ തിരിഞ്ഞു നിന്ന് സ്റ്റെപ് ഇറങ്ങാൻ തുടങ്ങി എന്നോടാ കളി ബ്ലാ.... 

ന്നിട്ട് വേഗം മുഖം ഫുൾ മറച്ചു ഫുഡ് എടുത്തു ആർക്കും മുഖം കൊടുക്കാതെ തിരിഞ്ഞു ഇരുന്നു... 

ഇതൊക്കെ കണ്ടിട്ട് കേട്യോൻ ചിരിക്കുന്നു കൊരങ്ങൻ... 

എന്താ മോളെ ഇങ്ങോട്ട് തിരിഞ്ഞു ഇരിക്കെന്ന് ഉമ്മച്ചി പറഞ്ഞെങ്കിലും കേട്ട ഭാവം നടിച്ചില്ലാ... 

അവസാനം റിയ എന്നെ പിടിച്ചു തിരിച്ചതും ഓൻ ഒഴിച്ച് ബാക്കി എല്ലാം എന്നെ മിഴിച്ചു നോക്കി.... 

ഇതെന്ത ബാബി... എന്നും ചോദിച്ചു റിയ തൊള്ള തുറന്നപ്പോ.... 

അതൊരു പട്ടി കടിച്ചതാ... വാ അടക്കെടി എന്നും പറഞ്ഞു മ്മൾ ഓനെ നോക്കി അപ്പൊ തന്നെ എല്ലാർക്കും ഏകദേശം കാര്യം പിടികിട്ടി.... 

ഉപ്പച്ചി ഓന്റെ ചെവിയിൽ പിടിച്ചു... ഒന്ന് മയത്തിൽ ഒക്കെ വേണ്ടേ എന്നും ചോദിച്ചു... 

ഉപ്പാന്റെ കൈ തട്ടി മാറ്റി ഞാൻ ചെയ്ത കാര്യം വിളമ്പിയതും തൃപ്തി ആയി ഇക്കാ എന്നും പറഞ്ഞു മ്മൾ മെല്ലെ സ്കൂട്ട് ആവാൻ നിന്ന്.... 

ഓൻ ന്നെ പിടിച്ചു അവിടെ തന്നെ ഇരുത്തി.... 
ബാക്കി മൂന്നും കൂടെ ഞങ്ങളെ കളിയാക്കി കൊന്ന്.... 

💞💞💞💞💞💞💞💞💞💞💞

അങ്ങനെ ഇന്നത്തെ ദിവസവും കഴിഞ്ഞു.... മ്മൾ പിന്നെ ഓനോട്‌ മിണ്ടാൻ പോയില്ല.... ഞാൻ അല്ലെ നാണം കെട്ടേ...

കിടക്കാൻ നേരം റൂമിൽ എത്തിയിട്ടും ഓൻ മ്മളെ മൈൻഡ് ചെയ്യുന്നില്ല... ഇതെന്താപ്പോ കഥ എന്നും ചിന്തിച്ചു മ്മൾ ഇരുന്നപ്പോ ഓൻ എണീറ്റു പോയി ലൈറ്റ് ഓഫ് ചെയ്തു പുറത്തേക്കു പോയി അപ്പൊ തന്നെ തിരികെ വന്നു.... 

കൊണ്ടോയി മുണുങ്ങെന്നും പറഞ്ഞു കുറെ ഐസ്ക്രീം ന്റെ മേലേക്ക് ഇട്ടിട്ട് ഓൻ ഒരൊറ്റ പോക്ക്... 

മ്മക്ക് ആണേൽ തണുത്തിട്ട് വയ്യ.... ഐവ ഇതൊക്കെ എപ്പോ തിന്നു തീർക്കും എന്നാലോചിച്ചു തിന്നാൻ തുടങ്ങി.... 

ന്റെ തീറ്റ കണ്ടിട്ട് ഇവിടെ ഒരാൾ തുറുക്കനെ നോക്കുന്നുണ്ട് ഹിഹിഹി.... 

അങ്ങനെ ഫിനിഷ് ചെയ്തു കിടക്കാൻ നിന്നപ്പോ ഓൻ ണ്ട് ഫോൺ ൽ കുത്തി കളിക്കുന്നു...... 

മ്മൾ പിന്നെ മൈൻഡ് ചെയ്യാൻ പോയില്ല.... 


ഡീ അണ്ണാച്ചി മര്യാദക്ക് മിണ്ടിക്കൊ.... ഇജ്ജല്ലേ തെറ്റ് ചെയ്തെ.... വേഗം സോറി പറഞ്ഞോ.... അല്ലേൽ ഇനി ഞാൻ മിണ്ടൂല.... 

പടച്ചോനെ ന്റെ കേട്യോൻക്ക് വട്ടായോ.... എന്തെക്കെ ഈ പറയുന്നേ.....

ചെക്കൻ മസിൽ പിടിച്ചു ഇരിക്കുന്നെ കണ്ടപ്പോ എന്തോ ഒരു എടങ്ങേറ് അതോണ്ട് പിന്നെ അസ്സലായി ഇക്കിളി ആക്കി അതോടെ ആ പ്രശ്നം സോൾവ്.....

💞💞💞💞💞💞💞💞💞💞💞

( രണ്ട് മാസങ്ങൾക്ക് ശേഷം )

ഇപ്പൊ പ്രോബ്ലം ഒന്നുല്ല mr &mrs ഷാൻ നിഫ്‌റാസ്... 

  ഇപ്പൊ എല്ലാം ഓകെ ആണ് അല്ലെ Zanna .... 

അവൾ തല ആട്ടിയതും ഡോക്ടർ ഒന്ന് പുഞ്ചിരിച്ചു.... 

സത്യം പറയാലോ.... ഈ കേസ് ഏറ്റു എടുത്തപ്പോ യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു ഇവളെ തിരിച്ചു തരാൻ ആവുമെന്ന്.... 

പടച്ചോൻ തീരുമാനിച്ചു കാണും നിങ്ങളെ വേർപ്പെടുത്തരുതെന്ന്.... എനിവേ എൻജോയ് യുവർ ലൈഫ്...... 


ഡോക്ടറെ കാണിച്ച ശേഷം നേരെ വീട്ടിൽ എത്തി.... Zannu ഇപ്പൊ എല്ലാം കൊണ്ടും ഓകെ ആയത് കൊണ്ട് ഞങ്ങൾ എല്ലാരും കൂടെ മുന്പേ പറഞ്ഞു വച്ച ട്രിപ്പ്‌ പ്ലാൻ ചെയ്തു.... 

അതിന്റെ ഇടയിൽ അടുത്ത സന്തോഷത്തിനുള്ള വകയുമായി മുത്തുമണികൾ എത്തി.... മിക്കവാറും ഞങ്ങളെ ട്രിപ്പ്‌ ക്യാൻസൽ ഹേ...... 


*(തുടരും... )*

____________________________________

💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

5
2438

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_49_*____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.______________________________________ഡോക്ടറെ കാണിച്ച ശേഷം നേരെ വീട്ടിൽ എത്തി.... Zannu ഇപ്പൊ എല്ലാം കൊണ്ടും ഓകെ ആയത് കൊണ്ട് ഞങ്ങൾ എല്ലാരും കൂടെ മുന്പേ പറഞ്ഞു വച്ച ട്രിപ്പ്‌ പ്ലാൻ ചെയ്തു.... അതിന്റെ ഇടയിൽ അടുത്ത സന്തോഷത്തിനുള്ള വകയുമായി മുത്തുമണികൾ എത്തി.... മിക്കവാറും ഞങ്ങളെ ട്രിപ്പ്‌ ക്യാൻസൽ ഹേ...... ഞങ്ങളെക്കാൾ ട്രിപ്പ്‌ ക്യാൻസൽ ആയ വിഷമം ഉമ്മിക്ക് ആയിരുന്നു.... കാരണം.... ഉമ്മി കുറെ ആയി Zannu ന്റെ പിറകെ നടക്കുന