Aksharathalukal

അലൈപായുതേ💜(പാർട്ട്‌:9)

ഞാൻ പെട്ടെന്ന് തന്നെ സ്റ്റെപ്പ് ഇറങ്ങി റൂമിലേക്ക് കയറാൻ തുടങ്ങിയതും ആരോ എന്റെ കൈയിൽ പിടിച്ച് എന്നെ റൂമിലേക്ക് കയറ്റിയിരുന്നു.ഞാൻ ഒച്ച വെക്കാൻ തുടങ്ങിയപ്പോഴേക്കും ആള് എന്റെ വാ പോത്തി പിടിച്ചു.

റൂമിൽ ലൈറ്റ് ഓഫ്‌ ആയതുകൊണ്ട് എനിക്ക് ആളാരാണെന്ന് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.പെട്ടെന്ന് അയാളുടെ കൈകൾ എന്റെ ഇടുപ്പിൽ മുറുകുന്നതായി എനിക്ക് തോന്നി.പേടി കാരണം എന്ത് ചെയ്യണെന്ന് എനിക്ക് അറിയില്ലായിരുന്നു.

\"ദച്ചു...\"

എന്നെ വിളിച്ച ആളുടെ ഒച്ച കേട്ടതും എനിക്ക് ദേഷ്യം വരാൻ തുടങ്ങി.ഞാൻ വേഗം അയാളെ ബാക്കിലേക്ക് തള്ളി.എന്നിട്ട് വേഗം തന്നെ റൂമിലെ ലൈറ്റ് ഓൺ ചെയ്തു.

\"നിവേദെട്ടന് എന്താ വേണ്ടേ?\" ഞാൻ ദേഷ്യത്തോടെ ചോദിച്ചു.

\"ദച്ചു എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്\"നിവേദെട്ടൻ പറയുന്നതിന് ഒപ്പം എന്റെ എടുത്തേക്ക് നടന്ന് വന്നു.

\"എന്ത് പറയാൻ ഉണ്ടെങ്കിലും അവിടെ നിന്ന് പറഞ്ഞാൽ മതി.\"ഞാൻ അത് പറഞ്ഞതും നിവേദെട്ടൻ ഒരു ചിരിയോടെ എന്റെ അടുത്തേക്ക് വന്ന് എന്നെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി.

\"നിവേദെട്ടാ എന്താ ഈ കാണിക്കുന്നേ മാറിക്കെ എനിക്ക് പോണം\" ഞാൻ അയാളിൽ നിന്നും അകന്നുമാറാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു.

\"ദച്ചു ഞാൻ പറഞ്ഞ് കഴിഞ്ഞ് നിന്നെ വിടാം അത് വരെ നീ അടങ്ങി നിൽക്ക്.\"എല്ലാവരും ടെറസിൽ ആയതുകൊണ്ട് ഞാൻ ഇവിടെ നിന്ന് വിളിച്ചാൽ ആരും കേൾക്കില്ല പോരാത്തതിന് അവിടെ പാട്ടും വെച്ചിട്ടുണ്ട് വേറെ വഴി ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ അനങ്ങാതെ നിന്നു.

\"ദച്ചു എങ്ങനെ പറയാണെന്ന് എനിക്ക് അറിയില്ല എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ നീ എന്നും എന്റെ കൂടെ ഉണ്ടാകുമോ\" നിവേദട്ടാൻ പറയുന്നത് കേട്ട് ഞാൻ ശെരിക്കും ഞെട്ടി.അന്ന് ആദ്യമായി ഞാൻ അവരുടെ വീട്ടിൽ ചെന്നപ്പോൾ ഏട്ടൻ എന്നെ തന്നെ നോക്കി നിന്നത് എന്റെ മനസ്സിലേക്ക് വന്നു.പെട്ടെന്നാണ് നിവേദെട്ടന്റെ കൈകൾ എന്റെ ടോപിന് ഇടയിലേക്ക് കയറുന്നത് ഞാൻ അറിഞ്ഞത്.പെട്ടെന്ന് തന്നെ ഏട്ടനെ ഞാൻ ബാക്കിലേക്ക് തള്ളി മുഖത്തിട്ട് ഒന്ന് കൊടുത്തു.

അപ്പോൾ നിവേദെട്ടന്റെ മുഖം ഒന്ന് കാണണം എന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നിൽക്കുകയായിരുന്നു.പെട്ടെന്ന് നിവേദെട്ടൻ വീണ്ടും എന്നെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി ആളുടെ മുഖം എന്റെ കഴുത്തിലേക്ക് അടുപ്പിച്ചു.ഞാൻ അയാളിൽ നിന്നും അകന്ന് മാറാൻ ശ്രെമിച്ചുകൊണ്ട് ഇരുന്നു.

ആരോ നടന്ന് വരുന്ന ഒച്ച കേട്ടതും നിവേദെട്ടൻ എന്നിൽ നിന്നും അകന്ന് മാറി ആ സമയം ഏട്ടന്റെ നഖം കൊണ്ട് എന്റെ കഴുത്തിൽ ചെറുതായി മുറിഞ്ഞു.എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞ് വന്നു.നിവേദെട്ടൻ എന്നെ ഒന്ന് നോക്കിയിട്ട് റൂമിന് പുറത്തേക്ക് പോയി.

അയാൾ പോയിട്ടും എനിക്ക് അവിടുന്ന് അനങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് വിച്ചേട്ടന് ഗിഫ്റ്റ് കൊടുക്കേണ്ട കാര്യം ഓർമ വന്നത്.ഞാൻ വേഗം തന്നെ ഷെൽഫിൽ നിന്നും ഗിഫ്റ്റും എടുത്ത് ടെറസിലേക്ക് പോയി.അവിടേക്ക്‌ ചെന്നപ്പോൾ എല്ലാവരും പാട്ടും വെച്ച് ഡാൻസ് കളിക്കുവാ വിച്ചേട്ടൻ മാറി നിന്ന് ഫോൺ ചെയുന്നുണ്ട് ഞാൻ വിച്ചേട്ടന്റെ അടുത്തേക്ക് ചെന്നു.

\"നോക്ക് നേത്ര നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ കോൾ ചെയ്യരുതെന്ന്.ഇനി എന്നെ വിളിച്ച് പോവരുത്\"അത് പറഞ്ഞ് വിച്ചേട്ടൻ കോൾ കട്ട്‌ ചെയ്ത് തിരിഞ്ഞപ്പോഴാണ് എന്നെ കാണുന്നത്.

\"ദ.. ദച്ചു നീ എന്താ ഇവിടെ വന്ന് നില്കുന്നെ?\"
വിച്ചേട്ടൻ എന്തോ മറക്കാൻ പാടുപെടുന്നതുപോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്.

\"വിച്ചേട്ടന് ഇത് തരാൻ വന്നതാ\"അത് പറഞ്ഞ് എന്റെ കൈയിൽ ഇരുന്ന ഗിഫ്റ്റ് ബോക്സ്‌ ഞാൻ വിച്ചേട്ടന് നേരെ നീട്ടി. വിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ അത് വാങ്ങിച്ച് എന്നെ ചേർത്ത് പിടിച്ച് എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്നു.

\"ഇപ്പോൾ തുറക്കേണ്ട ഏട്ടാ റൂമിൽ ചെന്നിട്ട് നോക്കിയാൽ മതി\"വിച്ചേട്ടൻ ഗിഫ്റ്റ് തുറക്കാൻ തുടങ്ങിയപ്പോഴേക്കും ഞാൻ അതും പറഞ്ഞിട്ട് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും വിച്ചേട്ടൻ എന്റെ കൈയിൽ പിടിച്ചു.

\"എന്താ ഏട്ടന്റെ കുട്ടിയുടെ മുഖം വല്ലാതെ ഇരിക്കുന്നെ\"വിച്ചേട്ടൻ എന്നെ ഏട്ടന്റെ നേരെ തിരിച്ച് നിർത്തികൊണ്ട് ചോദിച്ചു.

പണ്ട് മുതലേ വിച്ചേട്ടൻ ഇങ്ങനെയാ എനിക്ക് ഒരു ചെറിയ സങ്കടം ഉണ്ടെങ്കിൽ കൂടെ ഏട്ടന് അത് മനസ്സിലാകും.

\"ഏയ്‌ ഒന്നുല്ല ഏട്ടാ ചെറുതായി തലവേദന എടുക്കുന്നുണ്ട് അതാവും.\"

\"ടാബ്ലറ്റ് വെല്ലോം വേണോ ദച്ചു\"ഏട്ടൻ എന്റെ നെറ്റിയിൽ ഒക്കെ തൊട്ടുനോക്കികൊണ്ട് ചോദിച്ചു.

\"വേണ്ട ഏട്ടാ ഞാൻ കുറച്ച് നേരം ഒന്ന് കിടക്കട്ടെ\"ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞ് ഏട്ടന്റെ അടുത്തെന്ന് ഹൃദുവിന്റെ അടുത്തേക്ക് ചെന്നു.

\"നീ ഇത് എവിടെ ആയിരുന്നു ദച്ചു?വാ നമ്മുക്ക് ഡാൻസ് കളിക്കാം\"

\"ഞാൻ ഇല്ല ഹൃദു എനിക്ക് തലവേദന എടുക്കുന്നു ഞാൻ റൂമിലേക്ക് പോവാ\"ഞാൻ അത് പറഞ്ഞ് അവളുടെ അടുത്തിരിക്കുന്ന ഡോക്ടറിനെ ഒന്ന് നോക്കി ആളുടെ മുഖത് നല്ല ദേഷ്യം ഉണ്ട്.പെട്ടെന്നാണ് നിവേദെട്ടൻ ഞങ്ങളുടെ അടുത്തേക്ക് വന്നത്.

\"എന്താ നിങ്ങൾ എല്ലാരും മാറി ഇരിക്കുന്നെ ദച്ചു വാ നമ്മുക്ക് ഒരു ഡാൻസ് കളിക്കാം\" അത് പറഞ്ഞ് നിവേദെട്ടൻ എന്റെ കൈയിൽ പിടിച്ചതും ഞാൻ അയാളെ ദേഷ്യത്തോടെ ഒന്ന് നോക്കി എന്റെ കൈ നിവേദെട്ടന്റെ കൈയിൽ നിന്നും വീടിച്ചു.എന്നിട്ട് അവരെ ഒന്നും നോക്കാതെ താഴേക്ക് നടന്നു.

\"ഈ പെണ്ണിന് ഇത് എന്ത് പറ്റി കുറച്ച് മുമ്പ് വരെ ഒരു കുഴപ്പവും ഇല്ലാതെ നടന്നതാണല്ലോ.\"ഞാൻ തിരിഞ്ഞ് നടന്നപ്പോൾ ഹൃദു പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.

ഞാൻ റൂമിലേക്ക് വന്ന് നേരെ ബെഡിൽ കയറി കിടന്നു.എന്റെ മനസ്സിൽ അപ്പോഴും നിവേദെട്ടന്റെ ഓരോ പ്രവർത്തികളായിരുന്നു.
പെട്ടെന്ന് ആരോ ഡോർ അടക്കുന്ന ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ഡോക്ടർ ഡോർ ലോക്ക് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് ബെഡിൽ ഒരു സൈഡിലായ് ഇരുന്നു.

എനിക്ക് പേടി തോന്നാൻ തുടങ്ങി മുമ്പ് നിവേദെട്ടൻ കാണിച്ചതുപോലെ ഡോക്ടർ എങ്ങാനും കാണിച്ചാൽ ഞാൻ എന്ത് ചെയ്യും.

പെട്ടെന്ന് ഡോക്ടർ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് എന്റെ മുഖം ഡോക്ടറിന്റെ രണ്ട് കൈയ്കൾക്കുള്ളിലാക്കി എന്നെ കണ്ണിമാ ചിമ്മാതെ നോക്കിയത്.എന്തോ ഡോക്ടർ എന്റെ അടുത്ത് ഇരിക്കുമ്പോൾ എന്റെ മനസ്സ് ഒത്തിരി സന്തോഷിക്കുന്നതുപോലെ എനിക്ക് തോന്നി.

\"കുഞ്ഞാ..\"
ഡോക്ടർ വിളിച്ചത് കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു.എനിക്ക് ഒന്നും പറയാൻ കഴിയാതെ ഞാൻ അങ്ങനെ തന്നെ ഇരുന്നു.

\"കുഞ്ഞാ എന്താഡാ ഇങ്ങനെ നോക്കണേ?എന്തിനാ ഈ കുഞ്ഞിക്കണ്ണുകൾ ഇങ്ങനെ നിറഞ്ഞിരിക്കുന്നെ?\"
ഡോക്ടർ എന്നോട് അത് ചോദിച്ചതും ഞാൻ ആളുടെ നെഞ്ചിലേക്ക്‌ ചേർന്ന് പൊട്ടിക്കരഞ്ഞു.

എന്നാൽ ഡോക്ടർ ഞാൻ കരയുന്നതിന്റെ കാരണം ഒന്നും എന്നോട് ചോദിക്കാതെ എന്റെ തലയിൽ തലോടികൊണ്ടിരുന്നു.
അപ്പോഴാണ് ഞാൻ എന്താ ചെയ്യുന്നേ എന്നാ ബോധം എനിക്ക് വന്നത് ഞാൻ പെട്ടന്ന് ഡോക്ടറിൽ നിന്നും അകന്ന് മാറി.

\"എന്താടാ എന്താ പറ്റിയെ?\"ഞാൻ പെട്ടെന്ന് അകന്ന് മാറിയതുകൊണ്ടാവണം ഡോക്ടർ പരിഭ്രമത്തോടെ ചോദിച്ചു.

\"അ.. അത് ഞാൻ അറിയാതേ\"ഞാൻ അത്രയും പറഞ്ഞപ്പോഴേക്കും ഡോക്ടർ എന്നെ തന്നിലേക്ക് ചേർത്ത് മുറുക്കെ കെട്ടിപിടിച്ചു.എനിക്ക് ഒന്ന് അനങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.

എന്റെ കഴുത്തിലേക്ക് ചെറുചൂടുള്ള എന്തോ ഒഴുകുന്നത് പോലെ തോന്നിയതും ഞാൻ പെട്ടെന്ന് ഡോക്ടറിൽ നിന്നും അകന്നുമാറി.
ഡോക്ടർ പെട്ടെന്ന് കണ്ണുകൾ തുടക്കുന്നത് കണ്ടപ്പോഴാണ് ആള് കരയുവായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.

പെട്ടെന്ന് ഡോക്ടർ ഒരു പുഞ്ചിരിയോടെ എന്റെ കഴുത്തിന്റെ സൈഡിലേക്ക്‌ പിടിക്കാൻ വന്നതും ഞാൻ കുറച്ച് അപ്പുറത്തേക്ക് നീങ്ങി അപ്പോഴേക്കും ഡോക്ടർ നിവേദെട്ടന്റെ നഖം കൊണ്ട് മുറിഞ്ഞോടാത്ത് തന്നെ പിടിക്കുകയും ചെയ്തു.എനിക്ക് ആണെങ്കിൽ വേദന എടുത്തിട്ട് കണ്ണ് ഒക്കെ നിറഞ്ഞ് വന്നു. ഡോക്ടർ കുറച്ചൂടെ അവിടെ അമർത്തി പിടിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി നിന്നു.

എനിക്ക് ശെരിക്കും വേദന എടുക്കുന്ന കാരണം ഞാൻ ഡോക്ടറിന്റെ കൈ തട്ടി മാറ്റി വേഗം കണ്ണാടിയുടെ മുന്നിൽ നിന്ന് മുറിവ് നോക്കാൻ തുടങ്ങി.

ഞാൻ കാണിക്കുന്നതൊക്കെ കണ്ടിട്ട് ആണെന്ന് തോനുന്നു ആള് ഒന്നും മനസിലാവാതെ എന്നെ നോക്കുന്നുണ്ട്.
ഡോക്ടർ പെട്ടെന്ന് തന്നെ എന്റെ അടുത്തേക്ക് വന്ന് എന്നെ ആൾടെ നേരെ തിരിച്ച് നിർത്തി.

\"കുഞ്ഞാ ഇത് എന്ത് പറ്റിയതാടാ?\" ഡോക്ടർ എന്റെ കഴുത്തിലെ മുറിവിലേക്ക് നോക്കികൊണ്ട് ചോദിച്ചു.

\"അ.. അത് അറിയാതെ എന്റെ കൈ കൊണ്ടത\"

\"നീ എന്തിനാ ദച്ചു എന്നോട് കള്ളം പറയുന്നേ?\" ഡോക്ടർ അങ്ങനെ പറഞ്ഞതും ഞാൻ ഒന്നും മനസിലാവാതെ ഡോക്ടറിനെ നോക്കി.

\"ദച്ചു നിവേദ് നിന്റെ റൂമിൽ നിന്നും ഇറങ്ങി പോവുന്നത് ഞാൻ കണ്ടു.\"ഡോക്ടർ പറയുന്നത് കേട്ട് ഞാൻ ശെരിക്കും ഞെട്ടി.

\"അവൻ എന്തിനാ വന്നേ?\"
ആള് നല്ല കലിപ്പിലാണ് ചോദിച്ചത്.

\"അ.. അത് ഒ...\"

\"നീ ഒന്നുല്ല എന്ന് പറയാൻ ആണ് വരുന്നതെങ്കിൽ പറയണമെന്ന് ഇല്ല.ഒന്നും ഇല്ലെങ്കിൽ നിന്റെ കഴുത്തിൽ ഈ മുറിവ് എങ്ങനെ വന്നു?
അത് മാത്രല്ല അത് വരെ ഒരു കുഴപ്പവും ഇല്ലാതെ ഹാപ്പി ആയി നടന്ന നിനക്ക് പെട്ടെന്ന് എന്താ പറ്റിയെ?\"
ഡോക്ടർ നല്ല ദേഷ്യത്തോടെ എന്റെ തോളിൽ മുറുക്കെ പിടിച്ചുകൊണ്ട് ചോദിച്ചപ്പോൾ ഞാൻ ശെരിക്കും പേടിച്ചു.

\"പറയ് ദക്ഷ അവൻ എന്തിനാ ഇവിടേക്ക് വന്നത്?\"ആള് ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ടപ്പോൾ എനിക്കും ദേഷ്യം വന്നു.

\"അതൊക്കെ ഡോക്ടർ എന്തിനാ അറിയണെ? അതിന് ഡോക്ടർ എന്റെ ആരാ?\"ഞാനും നല്ല ദേഷ്യത്തിൽ തന്നെ ചോദിച്ചു.

ഞാൻ അങ്ങനെ ചോദിച്ച് കഴിഞ്ഞ് ആളുടെ അനക്കം ഒന്നും കേൾക്കാതെ വന്നപ്പോ തലപൊക്കി നോക്കി. അപ്പോൾ ദേ എന്നെയും നോക്കി കണ്ണും നിറച്ച് നില്കുന്നു.അത് കണ്ടപ്പോൾ എനിക്ക് പാവം തോന്നി.അങ്ങനെ ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് ആ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ എനിക്ക് തോന്നി.

\"അത്... ഞാൻ\"

\"വേണ്ട ദക്ഷ ഇനി ഒന്നും പറയണ്ട ഞാൻ അന്ന് നിന്നെ എനിക്ക് നഷ്ട്ടം ആകാതെ ഇരിക്കാൻ വേണ്ടിട്ടാണ് അന്ന് നിന്നോട് എന്റെ ഇഷ്ടം ഞാൻ തുറന്ന് പറഞ്ഞത്. പക്ഷെ ഇപ്പോൾ തോനുന്നു അത് ഒന്നും വേണ്ടിയിരുന്നില്ല എന്ന്.\"

\"ഞാൻ നിനക്ക് ആരും അല്ലലെ?\" കണ്ണ് നിറച്ചുകൊണ്ട് ഡോക്ടർ എന്നോട് അത് ചോദിച്ചതും എന്റെയും കണ്ണുകൾ നിറഞ്ഞു.

\"ഇനി അങ്ങനെ തന്നെ മതിടോ ഞാൻ നിനക്കും നീ എനിക്കും... ആരുമല്ല അത് മതി\"അത്രയും പറഞ്ഞ് ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് ഇറങ്ങി പോയി.

എനിക്ക് അറിയില്ല ഡോക്ടർനോട് എനിക്ക് തോന്നുന്ന ഫീൽ എന്താണെന്ന്.അതിനെ പ്രണയം എന്ന് വിളിക്കാൻ പറ്റുമോ എന്നും എനിക്ക് മനസ്സിലായിട്ടില്ല.

തുടരും....

സഖി🧸🦋

അലൈപായുതേ💜(പാർട്ട്‌:10)

അലൈപായുതേ💜(പാർട്ട്‌:10)

4.7
10070

എനിക്ക് അറിയില്ല ഡോക്ടർനോട് തോന്നുന്ന ഫീൽ അത് എന്താണെന്ന്. അതിനെ പ്രണയം എന്ന് വിളിക്കാൻ പറ്റുമോ എന്നും എനിക്ക് മനസ്സിലായിട്ടില്ല.ഞാൻ ബെഡിൽ നിന്നും ചാടി എഴുനേറ്റു ഇത്രയും നേരം ഞാൻ കണ്ടത് സ്വപ്നം ആയിരുന്നു എന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ല.ഡോക്ടർ റൂമിൽ വന്നതും ഞാൻ ഡോക്ടർനോട് ദേഷ്യപെട്ടതെല്ലാം സ്വപ്നം ആയിരുന്നോ?നിവേദെട്ടൻ അവിടേക്ക് വന്നപ്പോൾ എനിക്ക് അവിടെ നിക്കാൻ തോന്നിയില്ല അതാണ് വേഗം റൂമിലേക്ക് വന്ന് കിടന്നത് എപ്പോഴോ പതിയെ മയങ്ങി പോയിരുന്നു.അപ്പോൾ കണ്ട സ്വപ്നമാണ് ഡോക്ടർ റൂമിലേക്ക് വരുന്നതും ഞാൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ റൂമിൽ നിന്നും ഇറങ്