Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:9)

സിദ്ധുവും രാഹുലും വിശാലിന്റെ വീടിന് മുന്നിൽ എത്തി...

ടാ നമ്മുക്ക് ഒന്ന് ഈ വീടിന് അകത്തു കേറണം അവിടുന്ന് നമ്മുക്ക് ഒരു ബുക്കും ഫോട്ടോയും എടുക്കണം പക്ഷെ അത് വിശാലിന്റെ റൂമിലാണ്.


നീ എന്താ സിദ്ധു ഈ പറയുന്നേ.ഇത് അത്ര ഈസി ആയിട്ടുള്ള കാര്യമാണെന്ന് നിനക്ക് തോന്നുന്നുണ്ടോ.


ടാ ഈസി ആണ് കാരണം ഇവിടെ ആരും ഇല്ല. എല്ലാവരും വേദുന്റെ അടുത്താണ്.


ഓ അപ്പൊ അതാണ് മോൻ ഇത്ര ധൈര്യമായിട്ട് എന്നേം വിളിച്ചോണ്ട് ഇങ്ങോട്ട് വന്നത് അല്ലെ.


അവർ വീടിനു അകത്തേക്ക് കെറുവാനായുള്ള വഴികൾ നോക്കി.


വീടിനു ചുറ്റും നടന്നിട്ടും അകത്തേക്ക് കയറുവാനുള്ള വഴി മാത്രം രണ്ടുപേർക്കും കിട്ടിയില്ല.


ഇനി എന്ത് ചെയ്യും എന്ന് ആലോജിച് നിൽകുവാണ് സിദ്ധു. അപ്പോഴാണ് മുകളിലുള്ള ബാൽക്കണിയിലേക്ക് ചാഞ്ഞു നിൽക്കുന്ന മാവിൻകൊമ്പ് അവൻ ശ്രെദ്ധിച്ചത്. രാഹുലിനേം വിളിചോണ്ട് അവൻ മാവിൻ മുകളിലേക്ക് കേറി ബാൽക്കണിയിലേക്ക് എടുത്ത് ചാടി.രാഹുലും പുറകെ ചെന്നു.


ഡോർ ലോക്ക് ആയത് കാരണം രാഹുൽ ചെറിയ ഒരു കമ്പി കൊണ്ട് ലോക്ക് അഴിച്ചു.


നിനക്ക് ഇതൊക്കെ നന്നായി അറിയാമല്ലേ.

പിന്നെ ഇടക്ക് വൈകി വരുമ്പോ അമ്മ ഡോർ തുറക്കില്ല അപ്പൊ ഇങ്ങനെയാ ഞാൻ അകത്തു കേറുന്നേ.

അതൊക്കെ നമ്മുക്ക് പിന്നെ പറയാം ആദ്യം അകത്തു കയറി ആ ബുക്കും ഫോട്ടോയും കണ്ടുപിടിക്കാൻ നോക്ക് രാഹുൽ പറഞ്ഞു.


രണ്ട് പേരുംകൂടെ അകത്തേക്കു കയറി ഓരോ റൂമും നോക്കാൻ തുടങ്ങി. അങ്ങനെ വിശാലിന്റെ റൂമിൽ എത്തി.


വിശാലിന്റെ റൂം അരിച്ചു പെറുക്കി നോക്കിയിട്ടും അവർക്ക് ഒന്നും കിട്ടിയില്ല. അവസാനം രാഹുൽ മടുത്തിട്ട് ബെഡിൽ ഇരുന്നു. അപ്പോഴാണ് ബെഡിൽ എന്തോ കിടകുന്നത് കണ്ടത്. രാഹുൽ എടുത്തു നോക്കിയപ്പോൾ അത് ഒരു ബുക്ക്‌ ആയിരുന്നു.


അവര് അന്നോഷിക്കുന്നത് ആ ബുക്ക്‌ ആണോ എന്ന് അറിയാനായി അവൻ അത് മറിച്ചു നോക്കി. ആദ്യ പേജ് മറിച്ചപ്പോൾ തന്നെ അവൻ എന്തോ കണ്ടെത്തിയതുപോലെ സിദ്ധുവിനെ വിളിച്ചു.


ടാ സിദ്ധു നീ ഇത് ഒന്ന് നോക്കിയേ...


സിദ്ധു വേഗം അവന്റെ അടുത്തേക്ക് വന്ന് ആ ബുക്കിലേക്ക് നോക്കി. ആ ബുക്കിൽ ഇരിക്കുന്ന ഫോട്ടോ കണ്ടതും അവന് ദേഷ്യവും സങ്കടവും വരാൻ തുടങ്ങി.


പെട്ടെന്നാണ് അവിടെ ഒരു ഡോർ തുറക്കുന്ന ഒച്ച അവർ കേട്ടത്.


സിദ്ധുവും രാഹുലും പരസ്പരം നോക്കി. എന്നിട്ട് വേഗം റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും ആരോ അവിടേക്കു നടന്നു  വരുന്ന ഒച്ച കേട്ടു.


അവർ ആ റൂമിൽ തന്നെ ഒരു സൈഡിലായി ഒളിച്ചു നിന്നു.

ഡോർ തുറന്ന് അകത്തേക്ക് കേറിവന്ന വിശാലിനെ കണ്ടപ്പോൾ സിദ്ധുവിനും രാഹുലിനും ഒരേപോലെ ദേഷ്യം വരുന്നുണ്ടായിരുന്നു.


വിശാൽ നേരെ ബെഡിൽ ഇരുന്ന് ആ ബുക്ക്‌ എടുത്ത് അതിൽ ഉള്ള ഫോട്ടോ നെഞ്ചോടു ചേർത്തു പിടിച്ചു. ശേഷം അതിൽ നോക്കി പതിവുപോലെ കരഞ്ഞു സങ്കടം തീർത്തു എന്നാൽ അവസാനം അവന്റെ കണ്ണുകളിൽ എന്നത്തെപോലെയും പകയാണ് തെളിഞ്ഞത്.


വിശാൽ വേഗം തന്നെ ഷെൽഫിൽ നിന്നും ഒരു ബോട്ടിലും സിറിഞ്ചും എടുത്ത് ബെഡിൽ വന്ന് ഇരിന്നു. എന്നിട്ട് അവൻ ബോട്ടിലിലെ മരുന്ന് സിറിഞ്ചിലേക്ക് ആക്കി തന്റെ ഇടത്തെ കൈനീട്ടി പതിയെ ഇൻജെക്റ്റ് ചെയ്തു.


ഇതെല്ലാം കണ്ട് ആകെ അമ്പരന്ന് നിൽകുവാണ് സിദ്ധു. പക്ഷേ ഇതേ സമയം രാഹുൽ വിശാൽ ചെയുന്നതെല്ലാം ഫോണിൽ ഷൂട്ട്‌ ചെയുവാണ്.


\"നീ എന്നെ വിട്ടു പോയി. ഇനി അവൾ വേദിക എല്ലാരുടെയും വേദു അവളാണ് ഇനി എന്റെ പെണ്ണ്. അവളിലൂടെ മാത്രമേ നിന്നെ ഇല്ലാതാകിയാർക്കുള്ള മറുപടി എനിക്ക് കൊടുക്കാൻ കഴിയു.\"


വിശാൽ ആ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞു.എന്നിട്ട് ബൈക്കിന്റെ കീയും എടുത്ത് പുറത്തേക്ക് പോയി.


ടാ രാഹുലെ അവൻ പറഞ്ഞത് നീ കേട്ടില്ലേ. അപ്പൊ അവൾ സൂയിസൈഡ് ചെയ്തത് അല്ലാ. അവളെ ആരോ കൊന്നതാന്ന് ഉള്ള അർത്ഥത്തിൽ അല്ലെ അവൻ അത് പറഞ്ഞത്. മാത്രവുമല്ല അവൻ പറഞ്ഞില്ലേ വേദുവിലൂടെ മാത്രമേ അവളെ ഇല്ലാതാകിയവർക്കുള്ള മറുപടി കൊടുക്കാൻ കഴിയുന്ന് അതെന്താവും.


ഇത് ഒക്കെ രാഹുലിനോട് ചോദിക്കുമ്പോൾ സിദ്ധുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.


ടാ നീ വിഷമിക്കാതെ നമ്മുക്ക് അന്നോഷിക്കാം. എല്ലാത്തിനും കാരണക്കാരൻ അവനാ ആ വിശാൽ അവനെ വെറുതെ വിടരുത്. വേദുവിനെ എങ്ങനെയും അവന്റെ കൈയിൽ നിന്നും രക്ഷിക്കണം.വാ നമ്മുക്ക് പോകാം.

തിരിച്ചുപോരുമ്പോൾ സിദ്ധു ആ ബുക്കും ഫോട്ടോയും കൈയിൽ എടുത്തിരുന്നു.

____________________________________________


വീട്ടിൽ തിരിച്ച് എത്തിയിട്ടും സിദ്ധുവിന് ഉറങ്ങാൻ കഴിഞ്ഞില്ല.


ഒരു ഭാഗത്ത് താൻ ജീവന് തുല്യം സ്നേഹിക്കുന്ന വേദു. മരുഭാഗത് തന്റെ അനിയത്തിയുടെ മരണം. അവനെ ഇതെല്ലാം വളരെ അസ്വസ്തമാക്കിയിരുന്നു.

കണ്ണടക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് തന്റെ അടുത്തേക്ക് ഓടി വരുന്ന ശ്രെദ്ധയുടെ (സിദ്ധുവിന്റെ അനിയത്തി) മുഖമാണ് തെളിയുന്നത്.

ശ്രെദ്ധയുടെ ഓർമ്മകൾ അവനെ വേട്ടയാടുന്നതുപോലെ തോന്നി അവന്.

  
                                                     തുടരും.....
സഖി🧸🦋


ജന്മന്തരങ്ങളിൽ💞(പാർട്ട്‌:10)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:10)

4.7
9085

രാവിലെ ലക്ഷ്മിയമ്മ വന്നു വിളിച്ചപ്പോഴാണ് വേദു എഴുന്നേറ്റത്.എന്ത് ഉറക്കമാ മോളെ സമയം 6 മണിയായി. വേഗം പോയി കുളിച്ചിട്ട് വാ. ബ്യൂട്ടിഷൻ വന്നിട്ടുണ്ട് അതും പറഞ്ഞ് അവർ താഴേക്ക് പോയി.അപ്പോഴാണ് വേദുവിന് സിദ്ധുവിന്റെ കാര്യം ഓർമ വന്നത്.അവൾ വേഗം തന്നെ ഫോൺ എടുത്ത് അവനെ വിളിച്ചു. എത്ര വിളിച്ചിട്ടും അവൻ കോൾ എടുത്തില്ല.ദൈവമേ ഇന്നലെ സിദ്ധു ഏട്ടൻ അവിടേക്ക് പോയത് ആരേലും കണ്ട് കാണുമോ. ഈ സിദ്ധുഏട്ടൻ എന്താ കോൾ എടുക്കാത്തെ മനുഷ്യനെ ടെൻഷൻ ആക്കാനായിട്ട്.അവൾ ഒന്നുടെ വിളിച്ചുനോക്കിയെങ്കിലും സിദ്ധു കോൾ എടുക്കുന്നുണ്ടായിരുന്നില്ല.ഫോൺ ചാർജിൽ ഇട്ട് വേദു കുളിക്കാൻ പോയി. അവൾ ക