Aksharathalukal

ശിഷ്ടകാലം ഇഷ്‌ടകാലം. 3

വീണ്ടും വീണ്ടും മിലിസയുടെ ഫോൺ ഹരി ട്രൈ ചെയ്തു എങ്കിലും അവിടുന്ന് മറുപടി ഒന്നും കിട്ടാതെ കോൾ കട്ടായി..

എടുക്കുന്നില്ല അല്ലേ സാബ്...

ഇല്ല മിഷേൽ... ബിസി ആയിരിക്കും

അത് കേട്ട് അവള് ഒന്ന് ചിരിച്ചു...

ഇതേ സമയം ലിസിയും  ജുഹിയും കൂടി ആഹാരവും ആയി ബ്രിയാൻ്റെ ഫ്ലാറ്റിലേക്ക് പോകുക ആയിരുന്നു... സാബിനു കൊറോണ പോസിറ്റീവ് ആയപ്പോൾ മുതൽ  കോറൻ്റയനിൽ ഇരിക്കുക ആണ് ചെക്കൻ...

ഹലോ ബ്രിയാൻ

ഹലോ.... പറയൂ ആൻ്റി..

വാതലിൽ ഫുഡ് വച്ചിട്ടുണ്ട്... കേട്ടോ..

ഓക്കേ ആൻ്റി.... താങ്ക്സ്... 

രാത്രിക്ക് എന്താ വേണ്ടത്? റൊട്ടി വേണോ അതോ ചോറോ?

എന്തായാലും കുഴപ്പം ഇല്ല ആൻ്റി...

ശെരി ... എനിക്ക്  ഡ്യൂട്ടി ഉണ്ട് മോള് കൊണ്ട് തരും കേട്ടോ..

അയ്യോ വേണ്ട ആൻ്റി... ജുഹിക്ക് ബുദ്ധിമുട്ടാകും..

അതൊന്നും ഓർക്കണ്ട...  ഇതുവരെ പ്രയാസം ഒന്നും ഇല്ലല്ലോ...

ഇല്ല ആൻ്റി..

അവരുടെ സംസാരം കേട്ട ജുഹിയുടെ മുഖത്ത് ഒരു  പുഞ്ചിരി വിരിഞ്ഞു...

രാത്രി ആഹാരവും ആയി പോകുമ്പോൾ ജൂഹിക്ക് സന്തോഷം തോന്നി എങ്കിലും ബ്രിയാൻ  പോസിറ്റീവ് ആകുമോ എന്ന് ഭയം ഉണ്ടായിരുന്നു.

ഫോണിൽ അവൻ്റെ നമ്പർ വിളിച്ച്...

ഹലോ... ഞാൻ ജൂഹി..

ഹും... പറയൂ ജൂഹി.. മയം ഇല്ലാത്ത ശബ്ദത്തിൽ അവൻ പറഞ്ഞു ..

ഫുഡ് വച്ചിട്ടുണ്ട്...  അവളും അതുപോലെ തന്നെ പറഞ്ഞു.... അല്ല പിന്നെ!!!

താങ്ക്സ്...

പനി ഉണ്ടോ??

ആർക്ക്?

അത്... ബ്രിയാന്..

ഇല്ല...... എന്നെ വീട്ടിൽ കിട്ടു എന്നാ വിളിക്കുന്നത്... താനും വേണേ അങ്ങനെ വിളിച്ചോ...

കിട്ടുന്നോ... അയ്യേ...

വേണ്ട എങ്കിൽ വേണ്ട...

അങ്ങനെ അല്ല.... ഞാൻ  കിട്ടൂച്ചായ എന്ന് വിളിക്കാം ..

ഹും.... തൻ്റെ ഇഷ്ടം...

അപ്പോ എൻ്റെ ഇഷ്ടം എല്ലാം സമ്മതം ആണോ?

തൻ്റെ എന്ത് ഇഷ്ടം? അവനും കുറുമ്പോടെ  ചോദിച്ചു...

അത്... പിന്നെ എനിക്ക് ഇഷ്ടം ആണ് എന്ന് അറിയാമല്ലോ...

ആരെ..?

ദേ... കരടി വെറുതെ...

എന്താ...?

ഒന്നുമില്ല...  ഒത്തിരി ജാഡ വേണ്ട കേട്ടോ ... പിന്നെ എനിക്ക് ഒന്ന് കാണണം..

എന്തിന്?

പറഞ്ഞാലേ അറിയൂ... ദേ വെറുതെ നമ്പർ ഇടരുതെ പാണ്ടി...

അത് വേണ്ട ജൂഹി... റിസ്ക് എടുക്കേണ്ട... എനിക്കും കാണാൻ ആഗ്രഹം ഒക്കെ ഉണ്ട്..

സത്യം??? അപ്പോ പാണ്ടിക്കും എന്നോട്....

പോ പെണ്ണെ..... വീട്ടിൽ പോകാൻ നോക്ക് അവിടെ നിന്ന് തുള്ളാതെ... മനുഷ്യൻ ഇവിടെ ആകെ ടെൻഷനും പിടിച്ച് ഇരിക്കുവ...

പ്ലീസ് ഒന്ന് പുറത്തേക്ക് വാ... എനിക്ക് കാണാതെ വയ്യ.... അവളും കൊഞ്ചി പറഞ്ഞു... അവൻ്റെ മനസ്സിൽ അത് ഒരു കുളിർ മഴ ആയി എങ്കിലും...

ടെസ്റ്റ് കഴിഞ്ഞ് കാണാം ജൂഹി... ഇപ്പൊ റിസ്ക് ആണ്

അതൊന്നും സാരമില്ല... പ്ലീസ് എനിക്ക് കാണണം...

ശരി ... ഞാൻ ബാൽക്കണിയിൽ വരാം താൻ താഴേക്ക് പോരെ..

എപ്പൊ എത്തി എന്ന് ചോദിച്ചാൽ മതി...

അതും പറഞ്ഞു അവള് താഴേക്ക് ഓടി.. അവൻ ബാൽക്കണിയിൽ വന്നു കൈ ഉയർത്തി കാണിച്ചപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.. അ ഇരുട്ടിലും അവളുടെ മുഖത്തെ നീർമുത്തുകൾ അവൻ കണ്ട്..

അവളുടെ ഫോൺ വീണ്ടും റിംഗ് ചെയ്തു...

ഹലോ...

അതെ.. ഇങ്ങനേ കണ്ണു നിറക്കാൻ ആണ് എങ്കിൽ ഇനി ഞാൻ കാണാൻ വരില്ല... താൻ പുലി അല്ലേ ഡോ... പിന്നെ എന്തിനാ ഇങ്ങനെ കരയുന്നത്.. എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ...

ഞാൻ എങ്ങും കരഞ്ഞില്ല... തന്നെ നോക്കി കരയാൻ എനിക്ക് എന്താ വട്ടാണോ

ഇല്ലെ??

ചെറുതായിട്ട്....

ഹും...

ഒരു കാര്യം ചോദിക്കട്ടെ കിട്ടുച്ചായ ...

ചോദിച്ചോ....

അത്... എന്നെ ഇഷ്ടം ആണോ?

എന്ത് തോനുന്നു....

അറിയില്ല... അത് കൊണ്ട് അല്ലേ ചോദിച്ചത്...

അറിയില്ലെങ്കിൽ ഫോൺ വച്ചിട്ട് പോടി... പെട്ടന്ന് ആണ് അവൻ്റെ ശബ്ദം മാറിയത്..

താൻ പോഡോ പാണ്ടി......

ഡീ...

അവള് ചിരിച്ചു  കൊണ്ട് ഫോൺ കട്ട്  ചെയ്തു.... പിന്നെ സന്തോഷത്തോടെ വീട്ടിലേക്ക് പോയി ..  കൊറോണ കാലത്തെ ഒരു പ്രണയം പൂവണിഞ്ഞ സുഗന്ധം പരന്നു അവിടെ.... കാലങ്ങൾ ആയി അടക്കി വച്ച പ്രണയം കൊറോണ എന്ന ഭയത്തിൽ പുറത്ത് വന്നു ..

റൂമിൽ കയറി കതക് അടച്ച ജൂഹി ബെഡീന് മുകളിൽ നിന്നും താഴേക്ക് ചാടി... ശബ്ദം കേട്ട് ഭയന്ന് ടോമിച്ചൻ ഓടി വന്നു..

മോളെ എന്ത് പറ്റി നീ വീണോ??

ഇല്ല പപ്പ ഒന്നും ഇല്ല.... അവളും വിളിച്ച് പറഞ്ഞു ..

പിന്നെ പതിയെ പറഞ്ഞു ... വീണു പപ്പ... മൂക്കും കുത്തി വീണു... ഞാൻ അല്ല.. അ കിട്ടൂ... എന്ത് പേര് ആണ്... കിട്ടൂ... ശ്ശോ!! ആൻ്റിയോട് പറയണ്ട സമയം ആണ് ഇത് .. എങ്ങനെ പറയും... പാവം വയ്യാതെ കിടക്കുന്നായിരിക്കും രണ്ടു ദിവസം കഴിയട്ടെ ....

പെട്ടന്ന് ആണ് അവളുടെ ഫോണിൻ്റെ മെസ്സേജ് ടോൺ കേട്ടത്... ജൂഹി.. ഫോൺ എടുത്തു നോക്കി..

ഡീ... കൊമ്പ്രോമൈസ് എൻ്റെയും നിൻ്റെയും ഹൃ ദയങ്ങൾ തമ്മിൽ മാത്രം ആണ്... അല്ലാതെ എൻ്റെ ബുള്ളറ്റും ആയി അല്ല... അത് കൊണ്ട് തൊട്ടു പോകരുത്... അത് കണ്ട് അവൾക്ക് ചിരി വന്നു...

കിട്ടൂ മോനെ... താനും തൻ്റെ ഒരു ഹൃദയവും .. താൻ അ ബുള്ളട്ടിലേക്ക് ഉള്ള വഴി മാത്രം ആണ് കേട്ടോ. അല്ലാതെ തന്നെ ആർക്ക് വേണം..

ഡീ... നിന്നെ ഞാൻ..

എന്ത് ചെയ്യും..?

ഞാൻ പുറത്ത് ഇറങ്ങിയാൽ... പിന്നെ നിൻ്റെ..

പോടാ പാണ്ടി കരടി...

ഡീ... കുറച്ച് എങ്കിലും റസ്പെക്റ്റ് താ പെണ്ണെ... ഒന്നും അല്ലെങ്കിലും ഞാൻ ഒരു ഭാരത ജവാൻ അല്ലേ...

ഓ !! പിന്നെ ... താൻ എൻ്റെ പാണ്ടി തന്നെ... ഇത്ര നാളും എന്നെ കുരങ്ങ് കളിപ്പിച്ചില്ലെ..

അതിന് നീ കുരങ്ങ് ആണല്ലോ..

പോടാ പാണ്ടി....

ബോർ ആയി ജൂഹി... ഇനിയും വയ്യ ഇങ്ങനെ ഇരിക്കാൻ... ഒറ്റക്ക് ശരിക്കും പ്രയാസം ആണ് 

ഹും.... സാരമില്ല.... നാളെ കഴിഞ്ഞാൽ ടെസ്റ്റ് ചെയ്യാമല്ലോ... ബോർ ആകുമ്പോൾ എല്ലാം എന്നെ വിളിച്ചാൽ മതി.. നമുക്ക് സംസാരിച്ചു സമയം കളയാം..

ഹും... ആഗ്രഹം ഉണ്ട് എങ്കിലും അത് വേണ്ട...ശരി താൻ പഠിച്ചോ... ഞാൻ ശല്യം ചെയ്യുന്നില്ല.

ഓ!! ഈ ശല്യം ഒന്നും കുഴപ്പം ഇല്ലന്നെ.... ഞാൻ സഹിച്ചോളം

വച്ചിട്ട് പോയി പഠിക്കടി...

ഞാൻ പോയി.....  അതും പറഞ്ഞു അവള് ഫോൺ കട്ട് ചെയ്തു.... അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു... ഉടനെ ഒന്നും പെണ്ണിന് പിടി കൊടുക്കണ്ട എന്ന് വിചാരിച്ചതു ആണ്... പിന്നെ എന്നെ കാണാതാകുമ്പോൾ ഉള്ള വിഷമം അറിയാവുന്നത് കൊണ്ട് ആണ്...പിന്നെ ഒരു പേടിയും.. കൊറോണ ആണ് എങ്കിൽ എന്തും സംഭവിക്കാം...

ശ്ശോ!! ഇങ്ങനെയും ഉണ്ടോ പാണ്ടി പട്ടാളം... ഒന്ന് റൊമാൻ്റിക് ആകാം എന്ന് വിചാരിച്ചപ്പോൾ ആണ്.... എന്നാലും പാണ്ടീ എന്ത് കൂൾ ആയി ആണ് സമ്മതിച്ചത്... പണ്ടെ സ്നേഹത്തിൽ ആയിരുന്ന പോലെ ആണ് സംസാരിച്ചതും... കള്ളൻ.. ഇനി  ഞാൻ കാണിച്ചു തരാം മോനെ  .. നിൻ്റെ ജീവിതം കോഞാട്ട ആയി എൻ്റെ കിട്ടൂ മോനെ ...

കുറേ നേരം ആയി മെലിസ ഫോൺ എടുക്കുന്നില്ല എന്ന് കണ്ട് ഹരി നല്ല ദേഷ്യത്തിൽ ആയി...

മിഷേൽ... തൻ്റെ മരുമകൻ്റെ നമ്പർ ഇല്ലെ???

ഉണ്ട് സാബ് പക്ഷേ അവനെ വിളിക്കുന്നത് അവൾക്ക് ഇഷ്ടം അല്ല...

അവളുടെ ഇഷ്ടം ആരു ചോദിച്ചു... എന്താ അവൻ്റെ പേരു?

അത് വേണോ സാബ് ... വേണ്ട സാബ്... എനിക്ക് കുഴപ്പം ഇല്ല.... അവള് ഫ്രീ ആയി കഴിഞ്ഞ് തിരിച്ചു വിളിക്കട്ടെ... അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ..

താൻ പേര് പറ... അധികം സംസാരിക്കാൻ നോക്കണ്ട... തനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട് സംസാരിക്കാൻ  അല്ലേ...

ഹും.... സാരമില്ല....  അവൻ ജെറിൻ...

ഓക്കേ...  ഹരി ഫോണിൽ ജെറിയുടെ നമ്പർ എടുത്ത് ഡയൽ ചെയ്തു....

ഹലോ  മമ്മി...

ജെറിൻ... ഞാൻ ഹരി.... മമ്മിയുടെ കൊലീഗ് ആണ്.. മെലിസ ഉണ്ടോ?

എന്താ... എന്ത് പറ്റി മമ്മിക്ക്... ഞാൻ മിലിക്ക് കൊടുക്കാം...

ഹെയ് ഒന്നും ഇല്ല.... കുറേ നേരം ആയി വിളിക്കുന്നു... പക്ഷേ ഫോൺ  എടുക്കുന്നില്ല മെലിസ... മമ്മി കൊറോണ പോസിറ്റീവ് ആണ്. ഇപ്പൊ ഹോസ്പിറ്റലിലും...

എൻ്റെ മാതാവേ.... കുഴപ്പം ഒന്നും ഇല്ലല്ലോ അങ്കിൾ... സോറി അങ്ങനെ വിളിക്കമല്ലോ

ഓ... യെസ് യെസ്.... ഓക്സിജൻ ലെവൽ കുറച്ച് കുറഞ്ഞു... അല്ലാതെ കുഴപ്പം ഒന്നും ഇല്ല... ഡോണ്ട് വോറി....

മിലി മമ്മിയുടെ ഫോൺ... നിൻ്റെ ഫോൺ എവിടെ... ഇതാ സംസാരിക്കു...

ഹരി ഫോണിൽ കൂടി കേട്ട സംഭാഷണത്തിൽ നിന്നും അവള് അടുത്ത് തന്നെ ഉണ്ട് എന്ന് മനസിലായി...

ഹലോ...

ഹലോ മെലിസ...? കുട്ടിയുടെ ഫോൺ എവിടെ?? കുറേ നേരം ആയി വിളിക്കുന്നു....

എൻ്റെ ഫോൺ  എവിടെ  ആയാൽ തനിക്ക് എന്താ...  അതെ നിങൾ ആരാണ്....

ഞാൻ നിൻ്റെ അമ്മായി അച്ഛൻ... ഭ!!!  അഹങ്കാരി.... പെറ്റ തള്ള ഫോൺ വിളിച്ചാൽ നിനക്ക് എടുക്കാൻ സമയം ഇല്ല അല്ലേ ടി...  നീ ആരാണ് എന്നാ നിൻ്റെ വിചാരം .... ഞാൻ കൊടുക്കാം നിൻ്റെ മമ്മിക്ക്...

ഹരി മിഷേലിൻെറ നേരെ ഫോൺ നീട്ടി...

നിറ കണ്ണുകളോടെ അവള് ഫോൺ വാങ്ങി .

മോളെ....

ആരാ മമ്മി അത്... അയാള് എന്തിനാണ് എന്നോട് ദേഷ്യം കാണിക്കുന്നതു.

മോളെ മമ്മിക്ക് വയ്യാ ഡീ... കൊറോണ ആണ്.... നീ അവൻ്റെ കൂടെ ഒന്ന് വീഡിയോ  കാളിൽ വരുമോ... മമ്മിക്ക് ഒന്ന് കാണാൻ ആണ്... ഇനിയും കാണാൻ  സാധിച്ചില്ല എങ്കിലോ... പ്ലീസ് മോളെ... ശ്വാസം എടുത്ത് എടുത്ത് ആണ് അവള് പറഞ്ഞത്...

ഹും വരാം

ഹരി മിഷെലിനെ അതിശയത്തിൽ നോക്കി ഇരുന്നു...

മമ്മി.... എന്ത് പറ്റി ഇത്?? അയ്യോ ഇത് എന്താ ഓക്സിജൻ ഒക്കെ...

വയ്യ മോനെ... കൊറോണ ആണ്... നിങ്ങളെ കാണാൻ ഒരു കൊതി... ബിസിനസ്സ്  ഒക്കെ നന്നായി പോകുന്നോ?

അതെ മമ്മി... മമ്മി ഞങൾ വരാം... ഒറ്റക്ക് എങ്ങനെയാണു?

വേണ്ട....വേണ്ട...

ങ്ങൾ ഇപ്പൊ വരാൻ ഒന്നും പറ്റില്ല മമ്മി... കൊറോണ അല്ലേ ...പകരും .. മിലി ഇടക്ക് കയറി പറഞ്ഞു...

വേണ്ട മോളെ ആരും വരണ്ട... എനിക്ക് കുഴപ്പം ഒന്നും ഇല്ല ...  മോനെ ഞാൻ ഇല്ല എങ്കിലും അവളെ നോക്കണേ... കുറച്ച് എടുത്ത് ചാട്ടം ഉണ്ട് എങ്കിലും അവള് പാവം ആണ്.

മമ്മി ഒന്നും ഓർത്തു പേടിക്കണ്ട... പെട്ടന്ന് സുഖം ആകാൻ നോക്ക്. അത് കഴിഞ്ഞ് ഞങൾ വരാം.

ശരി മോനെ...

അത് ആരായിരുന്നു മമ്മി... മിലി വീണ്ടും ചോദിച്ചു ...

മിഷേൽ അതിന് മറുപടി പറഞ്ഞില്ല....

മോളെ മമ്മി വിളിച്ചാൽ ഫോൺ എടുക്കണം....

ഹും... എൻ്റെ ഫോൺ സൈലൻ്റ് ആയിരുന്നു...

ജെറിൻ അതിശയം നിറഞ്ഞ കണ്ണോടെ അവളെ നോക്കുന്നത് മിഷേൽ കണ്ട്..

ശരി മോളെ... മമ്മി പിന്നെ വിളിക്കാം..

മമ്മി എന്തു ആവശ്യം ഉണ്ട് എങ്കിലും വിളിക്കണം

വിളിക്കാം മോനെ...
ബൈ
ബൈ

ഫോൺ കട്ട് ചെയ്ത മിഷെലിനെ ഹരി ദയനീയം ആയി നോക്കി....ഇതാകും അമ്മ ഭൂമിയോളം ക്ഷമിക്കും എന്ന് പറയുന്നത്..

താങ്ക്സ് സാബ്... മറ്റൊന്നും തോന്നരുത്.. അവള്  കുറച്ച് ദേഷ്യക്കാരി ആണ്... അവൻ അങ്ങനെ അല്ല... നല്ല സ്നേഹം ഉള്ള പയ്യൻ ആണ്...

അപ്പോ മിഷെലിന് അറിയാം മോൾക്ക് സ്നേഹം ഇല്ല എന്ന്

അയ്യോ അങ്ങനെ അല്ലാ... അവള്  സ്നേഹം ഉള്ള കുട്ടി ആണ്.

ഹും... താൻ റെസ്റ്റ് എടുത്തോ... ഈ സ്റ്റ്റോങ് മിഷേൽ ഇത്രയേ ഉള്ളൂ എന്ന് ഞാൻ  അറിഞ്ഞില്ല... ബന്ധങ്ങൾ ബന്ധനങ്ങൾ ആണ് അല്ലേ മിഷേൽ....

അത് കേട്ട് അവളുടെ മുഖം ദയനീയം ആയി...

അടുത്ത രണ്ടു ദിവസം കൂടി മിഷെലിന് അസ്വസ്ഥതകൾ ഉണ്ടായിരുന്നു എങ്കിലും പതിയെ പതിയെ അവളും നോർമൽ ആയി വന്നു.... കൂടെ ഹരിയുടെയും മിഷെലിൻ്റെയും ഇടയിൽ ഒരു നല്ല  സൗഹൃദവും ഉടലെടുത്തു ... അവരു കുറേ  എറെ പരസ്പരം സംസാരിച്ചു... ഹരി ഒരു പാവം ആണ് എന്ന് അറിഞ്ഞു മിഷെലുനും സന്തോഷം തോന്നി. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും കുറേ അനുഭവങ്ങളും ഇഷ്ടാനിഷ്ടങ്ങളും എല്ലാം പറഞ്ഞു....

അതെ ... മിഷേൽ കൊച്ചെ നാളെ ഞാൻ അങ്ങു പോകും...

ശ്ശോ! പിന്നെ ഞാൻ ഒറ്റക്ക് ആകും...

എന്താ കൂട്ട് വേണം എന്ന് തോന്നുന്നുണ്ടോ... ഞാൻ റെഡി ആണ് കേട്ടോ...

എന്ത്?? അതിശയം നിറഞ്ഞ കണ്ണോടെ അവള് നോക്കി...

ഡോ തനിക്ക് ഡിസ്ചാർജ് ആകും വരെ വേണേ ഞാൻ നിൽക്കാം എന്ന്

അതൊന്നും വേണ്ട... 

വേണ്ട എങ്കിൽ വേണ്ട... തൻ്റെ നമ്പർ തന്നെരെ ...ഞാൻ വിളിക്കാം.

സാബ് ഉള്ളത് ഒരു ആശ്വാസം ആയിരുന്നു... മരണം മുന്നിൽ നിൽക്കുമ്പോഴും ചിരിച്ചു ആശ്വസിപ്പിക്കാൻ ഉള്ള കഴിവ്... ഒത്തിരി നന്ദി ഉണ്ട് സാബ്...

ഈ മനുഷ്യ ജീവിതത്തിൽ ഇതൊക്കെ അല്ലേ ഉള്ളെടോ.... സഹജീവിയോട് ഉള്ള സ്നേഹം ആണ് മനുഷ്യൻ്റെ മിനിമം യോഗ്യത അവനെ മനുഷ്യൻ എന്ന് വിളിക്കാൻ...  തന്നോട് സംസാരിച്ചു ഞാനും സമയം പോയത് അറിഞ്ഞില്ല...

അതൊക്കെ പോട്ടെ... വിരോധം ഇല്ലങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ...

എന്താ സാബ്?

താൻ ഇങ്ങനെ തന്നിലേക്ക് തന്നെ ഒതുങ്ങരുത്... മകളോട് ഉള്ള സ്നേഹം ആണ് എന്നറിയാം പക്ഷേ അത് സ്വന്തം ജീവിതം നശിക്കാൻ ഉള്ള കാരണം ആകരുത്...

അങ്ങനെ ഒന്നും ഇല്ല... ഞാൻ അവളുടെ ജീവിതത്തിൽ അധികപറ്റ് ആണ് എന്നറിഞ്ഞതിൽ പിന്നെ ശല്യത്തിന് പോയിട്ടില്ല... പക്ഷേ മരണം അടുത്ത് വന്നപ്പോൾ ഒന്ന് പതറി... ആകെ ഉള്ള മകൾ അല്ലേ... അതാകും... എനിക്ക് മരിക്കാൻ ഭയം ഇല്ല... കാരണം എൻ്റെ ഇച്ചായൻ ഉണ്ട് അവിടെ പക്ഷേ പോകും മുൻപ് എൻ്റെ കുഞ്ഞിനെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നത് തെറ്റാണോ.... ഇച്ഛായൻ ചോദിക്കും എന്നോട് മോൾടെ കാര്യം....... ഞാൻ എന്ത് പറയും.

കൊച്ച് കുട്ടികളെ പോലെ അവള് പറയുന്നത് ഹരി കേട്ടിരുന്നു.

പിന്നെ ഇന്നലെ പെട്ടന്ന് ഒരു സന്തോഷം കണ്ടല്ലോ മുഖത്ത് എന്തായിരുന്നു...??

അതോ... അത് ഞാൻ കുറേ ദിവസം ആയി പ്രതീക്ഷിക്കുന്ന ഒരു മെസ്സേജ് വന്നു അതാണ്..

എന്താ.... വല്ല അഫൈറും ആണോ ഡോ?

കളിയാക്കിയത് ആണ് അല്ലേ.... ഈ പ്രായത്തിൽ ആണോ ?

പ്രായത്തെ പഴിക്കണ്ട... അതൊക്കെ എപ്പൊ വേണേലും നടക്കാം  ...

എന്നിട്ട് സാബ് ഇപ്പോഴും ഒറ്റക്ക് ആണല്ലോ...... സാബ് എന്താ വിവാഹം കാഴിക്കതിരുന്നത്? ഞാൻ ചോദിച്ചു എന്നെ ഉള്ളൂ... വിരോധം ഇല്ലങ്കിൽ പറഞാൽ മതി...

എന്ത് വിരോധം മിഷെലെ... താൻ ഇപ്പൊ എൻ്റെ നല്ലൊരു കൂട്ടുകാരി അല്ലേ.... അങ്ങനെ നിങൾ പ്രതീക്ഷിക്കുന്ന കഥ ഒന്നും ഇല്ല അതിൻ്റെ പിറകിൽ...

പിന്നെ?

ജീവിത പ്രാരാബ്ധങ്ങൾ ഉണ്ടായിരുന്നു... അത് കാരണം ജീവിക്കാൻ മറന്നു.... പിന്നെ എല്ലാം കഴിഞ്ഞ് ഓർമ്മ വന്നപ്പോൾ സമയം കഴിഞ്ഞു എന്ന് തോന്നി... അതും അല്ല  മനസ്സിന് ഇഷ്ടപെട്ട ആരെയും പിന്നെ കണ്ടില്ല .....

അപ്പോ അമ്മാവൻ്റെ മകളെ...

ഓ അതോ... അത് ഒക്കെ പഴയ കഥകൾ അല്ലേ ഡോ... പിന്നെ വിവാഹം കഴിച്ചില്ല എന്ന  വിഷമം ഒന്നും ഇല്ല കേട്ടോ... ഞാൻ ഹാപ്പി ആണ്. .എൻ്റെ ജോലിയിൽ ഞാൻ സന്തോഷവാൻ ആണ്... എൻ്റെ  മുഴുവൻ മനസ്സും ഇപ്പൊ അവിടെ ആണ്

അത് എന്നെ തെറി വിളിച്ച അന്നു  മനസിലായി...

അത് കേട്ട് അവൻ പൊട്ടി ചിരിച്ചു ..
അപ്പോഴാണ്  ഹരിക്ക് ഫോൺ വന്നത്...  സംസാരിച്ചു കഴിഞ്ഞ് ഹരി പറഞ്ഞു...

താൻ അറിഞ്ഞു കാണുമല്ലോ.. കിട്ടൂ തൻ്റെ കാന്താരിടെ മുന്നിൽ മുട്ട് കുത്തി ..

കിട്ടൂ?? അതാരു. ?

ഓ!! സോറി .. ബ്രിയാൻ

ആണോ? ഇല്ല ഞാൻ അറിഞ്ഞില്ല... എപ്പൊ? എങ്ങനെ?

പതുക്കെ... പതുക്കെ.... താൻ ഇത്ര എക്‌സൈറ്റഡ് ആകാതെ..

ഓ സോറി ... അവള് കുറേ നാളായി അവൻ്റെ പുറകെ ആയിരുന്നു... ചെക്കൻ  ഒഴിഞ്ഞു നടക്കുക ആയിരുന്നു... അവനു അവളെ കാണുന്നത് തന്നെ ദേഷ്യം ആയിരുന്നല്ലോ... പിന്നെ ഇപ്പൊ ഇങ്ങനെ?

ആർക്ക്... കിട്ടുവിനോ.. അവന് പണ്ടെ അവള് എന്ന് പറഞാൽ ഭ്രാന്ത് ആണ്...  റൂമിൽ അവളുടെ ഫോട്ടോ  കൊണ്ട് നിറച്ചിരിക്കുക  ആണ്.... അവള് അറിയാതെ  എടുത്തത് ആണ് എല്ലാം...

ആണോ? എന്നിട്ട് ആണോ എപ്പോഴും അടി ഉണ്ടാക്കിയത്...

അതൊക്കെ അവൻ്റെ നമ്പർ അല്ലേ... നല്ല കുട്ടികൾ ആണ്...

അതെ.... മിഷേലിൻ്റെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായി.  അ സന്തോഷത്തോടെ അവള് വീണ്ടും അവളുടെ കഥ എഴുതാൻ തുടങ്ങി...  ആരെയും പിടിച്ച് ഇരുത്തുന്ന പ്രണയത്തിൻ്റെ വർണ്ണങ്ങൾ അവളുടെ വിരൽ തുമ്പിൽ വിരിഞ്ഞു... നായകനും നായികയും ആയി അവളുടെ മുന്നിൽ അപ്പോൾ കെട്ടി ആടിയതു  ജൂഹിയും അവളുടെ പാണ്ടി കരടിയും ആയിരുന്നു....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟



ശിഷ്ടകാലം ഇശ്ടകാലം. 5

ശിഷ്ടകാലം ഇശ്ടകാലം. 5

3.9
6996

ഹലോ കാവൽക്കാരൻ.... എന്ത് പറ്റി കുറേ നാളയല്ലോ കണ്ടിട്ട്...  എന്താ എൻ്റെ കഥ വായിക്കാൻ ഇഷ്ടം ആകുന്നില്ല എന്നുണ്ടോ? കുറേ നാളായി റിവ്യൂ ഒന്നും കാണാതെ വെറുതെ IB യിൽ പോയി എഴുതി ഇട്ടു... ഹും  ഇതിനും  മറുപടി ഇല്ല എങ്കിൽ ഇനി ഞാൻ ശല്യം ചെയ്യില്ല. ഇഷ്ടം ഇല്ലാത്ത വായനക്കാരനെ വെറുതെ എന്തിന് ....  രാവിലെ എഴുനേറ്റു ആദ്യം നോക്കിയത് മറുപടി ഉണ്ടോ എന്നാണ്.  ഇല്ല എന്ന് കണ്ട് ഒരു നിരാശ തോന്നി എങ്കിലും പോട്ടെ എന്ന് സ്വയം പറഞ്ഞു.പോകാനുള്ള തയാറെടുപ്പ് തുടങ്ങി...ഇത്രയും ദിവസം അവധി ആയിരുന്നു കൊറോണയുടെ.. ടോമിച്ചൻ കൊണ്ട് വിടാം എന്ന് പറഞ്ഞിട്ട് ഉണ്ട്.ഡ്രൈവ് ചെയ്യാൻ വയ്യ... ഒരു ധൈര്യക്കു