Aksharathalukal

ഭാഗം 4

മാസം ഒന്ന് കഴിഞ്ഞു.മാളുവിനോട് എങ്ങനെയെങ്കിലും തന്റെ ഇഷ്ടം പറയണം എന്നു ആഗ്രഹിച്ചു അവളെ തന്നെ മനസ്സിൽ ആരാധിക്കുന്ന ദീപുവും,ദീപുവിന്റെ സ്നേഹം തനിക്കു എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ അച്ചുവും ദിവസങ്ങൾ എണ്ണി മുന്നോട്ട് പോയി.
അച്ചുവിന്റെ വീട്ടിലേക്കു വിരുന്നിനു പോകാൻ പോലും ദീപു കൂട്ടാക്കിയില്ല.  ജോലി തിരക്കാണെന്ന പച്ചക്കള്ളം പറയേണ്ടി വന്നതിൽ വാസുദേവനും തെല്ലു വിഷമം ഇല്ലാതിരുന്നില്ല. ദീപുവിന്റെ വീട്ടിലേക്കു വരാൻ ഇരുന്ന അച്ചുവിന്റെ അമ്മയെയും ചെറിയച്ഛനേം തടഞ്ഞതും വാസുദേവൻ തന്നെയായിരുന്നു. ദീപുവിനേം അച്ചുവിനേം അവന്റെ തിരക്ക് മാറുമ്പോൾ അങ്ങോട്ടേക്ക് പറഞ്ഞുവിട്ടേക്കാം എന്ന വാക്കിൻ പുറത്ത് അവരും വിശ്വസിച്ചു. തങ്ങൾ കാരണമാണല്ലോ അച്ചുവിന് ഈ വിധി വന്നതെന്ന് ഓർത്ത് പഴിക്കാത്ത ഒരു ദിവസം പോലും വാസുദേവന്റേം സുമയുടെയും ജീവിതത്തിൽ പിന്നീടങ്ങു വന്നിട്ടില്ല.എങ്ങെയെങ്കിലും അവരെ ഒന്നിപ്പിക്കണം അതിനു എന്ത് കടുംകൈ ചെയ്യാനും തയാറായിയിരുന്നു അവർ.അങ്ങനെ ഓരോന്ന് പറഞ്ഞു ഡൈനിംഗ് റൂമിൽ ഇരിക്കുമ്പോളാണ് ദീപു അവർക്കു മുൻപിലേക്കു വന്നത്. അവന്റെ മുഖത്ത് നേരിയ പ്രകാശം ഉണ്ടായിരുന്നു.
അവൻ അമ്മയോടായിട്ടു പറഞ്ഞു.
\" അമ്മേ ഇന്ന് ഞാൻ ലേറ്റ് ആകും നൈറ്റ്ൽ.. ഒരു ബര്ത്ഡേ പാർട്ടി ഉണ്ട് ഫ്രണ്ടിന്റെ.. \"
\" അഭിയും ഉണ്ടോ മോനെ? \"
സുമ ചോദിച്ചു.
\" ഉണ്ട് \" ഇത്രയും പറഞ്ഞു അവൻ റൂമിലേക്ക്‌ പോയി.
ഇതെല്ലാം കേട്ട് മറ്റൊരാൾ കിച്ചണിൽ നിൽപ്പുണ്ടായിരുന്നു മാറ്റാരുമല്ല ദീപ്തി. അവളുടെ കുരുട്ടു ബുദ്ധിയിൽ എന്തോ തന്ത്രം തെളിഞ്ഞു അത് പറയാൻ സുമയെ അകത്തേക്ക് വിളിച്ചു. കാര്യം കേട്ടപ്പോൾ സുമ ആകെ ആശയകുഴപ്പത്തിൽ ആയെങ്കിലും ഉദ്ദേശശുദ്ധി നല്ലതായത്കൊണ്ട് അവർ സമ്മതം മൂളി. ഉടൻ തന്നെ ദീപ്തി ഫോൺ എടുത്തു അതിൽ നിന്നു അഭിയുടെ നമ്പർ ഡയൽ ചെയ്തു. റിങ് ഏതാണ്ട് തീരാറായിപ്പോൾക്കും അഭി കാൾ അറ്റൻഡ് ചെയ്തു.
\" ഹലോ ദീപ്തിയേച്ചി പറ \' അവൻ പറഞ്ഞു
\" അഭി ഞങ്ങൾക്ക് നിന്റെയൊരു ഹെല്പ് വേണം \" ദീപ്‌തി പറഞ്ഞു.
\" എന്താ ചേച്ചി പറ \"
അവൾ മുഖവുരയില്ലാതെ കാര്യം പറഞ്ഞു. ഇത് കേട്ട് അഭി അന്തിച്ചു നിന്നു.
\" ചേച്ചി... ഇത് ഞാൻ എങ്ങനെ? \" അവൻ വാക്കുകൾ കിട്ടാതെ പരതി.
\" ടാ എങ്ങനെയെങ്കിലും പ്ലീസ്.. നിന്റെ ഉറ്റ സുഹൃത്തിന് വേണ്ടിയല്ലേ.. അവന്റെ ഈ സ്വഭാവം കൊണ്ട് നാണംകെടുന്നത് അച്ഛനാണ്..പിന്നെ കരളുരുകി ജീവിക്കുന്ന അച്ചുവും.. സൊ പ്ലീസ് \" അവൾ കെഞ്ചി.
\" ശെരി ചേച്ചി ഞാൻ നോക്കാം \" അവൻ ഇത്രയും പറഞ്ഞു ഫോൺ കട്ട്‌ ആക്കി.
അഭി ഒന്ന് ഇരുത്തി ചിന്തിച്ചു. തന്റെ സുഹൃത്തിന് ഇന്ന് ഈ കാണുന്ന സമ്പത്തൊക്കെ കിട്ടാൻ കാരണം അവന്റെ അച്ഛനാണ് ഒരിക്കൽ മരണത്തിനു വരെ രക്ഷപ്പെട്ട അച്ഛൻ.. രക്ഷപ്പെടുത്തിയതോ ഇന്ന് ദീപു താലി കെട്ടിയ ആ പെൺകുട്ടിയുടെ അച്ഛൻ.. അതോടെ അവരുടെ ജീവിതം നശിച്ചു.. ഇപ്പോൾ ആ കുട്ടിയുടെയും.. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല.. ദീപു അവളെ സ്നേഹിക്കണം.. അവൾ സന്തോഷവതിയാകണം. \" മനസ്സിൽ എന്തോ ചിന്തിച്ചുറപ്പിച്ചു അവൻ വീട്ടിൽ നിന്നുമിറങ്ങി.

*******
ദീപു വൈകുന്നേരം നേരത്തെ തന്നെ പാർട്ടിക്കായി ഇറങ്ങി. അവൻ അവിടെ എത്തുമ്പോൾ അഭിയും കൂടെ കൊറേ ഫ്രണ്ട്സുമുണ്ടായിരുന്നു .പാർട്ടി ഒക്കെ കഴിഞ്ഞു ഇറങ്ങാൻ നേരം അഭി തന്ത്ര പൂർവ്വം ദീപുവിനെ അകത്തേക്കു വിളിച്ചു.
\" ടാ ബിയർ ഉണ്ട് എടുക്കട്ടേ \"
അഭി ചോദിച്ചു.
\" ബീയറോ?  ആ എടു\" ദീപു പറഞ്ഞു
\" ടാ റംമോ വിസ്‌ക്കിയോ മറ്റോ വേണോ? \" അഭി ചോദിച്ചു.
ദീപു ചിരിച്ചു കൊണ്ട് അഭിയെ നോക്കി എന്നിട്ട് പറഞ്ഞു.
\" ഐ ആം നോട്ട് ആൽക്കഹോളിക് \"
\" അയ്യാ എന്ന നീ ബീയറും കുടിക്കണ്ട.. ദാ ആ പൈനാപ്പിൾ ജ്യൂസ്‌ കുടിച്ചാൽ മതി \" അഭി ഒരു കള്ളചിരിയോടെ പറഞ്ഞു. എന്നിട്ട് അകത്തേക്കു നോക്കി ഉറക്കെ പറഞ്ഞു.
\" ടാ ഷാരോനെ 2 പൈൻഅപ്പിൾ ജ്യൂസ്‌ ഇങ്ങു എടു\"
കുറച്ചു നേരം വെയിറ്റ് ചെയ്തിട്ടും ജ്യൂസ്‌ വരാത്തത് കൊണ്ട് അഭി അകത്തേക്ക് പോയി.
അവിടെ ഷാരോൺ ജ്യൂസുമായി നിൽപുണ്ടായിരുന്നു. അഭി അവന്റെ അരികിലെത്തി താഴ്ന്ന സ്വരത്തിൽ ചോദിച്ചു.
\" ഞാൻ പറഞ്ഞത് ഇതിൽ ഇട്ടിട്ടുണ്ടല്ലോ അല്ലെ? \"
\" ഉണ്ട് അഭി ദാ കൊണ്ടേ കൊട് \" ഷാരോൺ ജ്യൂസ്‌ അവനു നേരെ നീട്ടി.
\" ടാ എനിക്കുടെ നീ ഒരു ഗ്ലാസ്‌ ജ്യൂസ്‌ എടുക്കു അല്ലേൽ അവനു ഡൌട്ട് ആകും \" ദീപു പറഞ്ഞു.കേൾക്കേണ്ട താമസം ഷാരോൺ ഒരു ഗ്ലാസ്‌ ജ്യൂസ്‌ കൂടെ അഭിക്കു നൽകി. അഭി ജ്യൂസ്മായി ദീപുവിനരികിലെത്തി അതിൽ ഒരു ഗ്ലാസ്‌ അവനു നൽകി. ദീപു അത് വാങ്ങി ചുണ്ടോടു അടുപ്പിച്ചു.പെട്ടെന്നു അവന്റെ മുഖം ചുളിഞ്ഞു.
\" ന്താടാ ഇതിനു ഒരു വല്ലാത്ത മണം \"? ദീപുവിന്റെ ചോദ്യം കേട്ട് അഭി ആദ്യമൊന്നു പതറിയെങ്കിലും പിടിച്ച് നിൽക്കാൻ അവനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
\"നിനക്ക് തോന്നുന്നതാകും.. എനിക്ക് ഒരു മണവും ഫീൽ ചെയ്യുന്നില്ല.. \"
ആ എന്തേലുമാകട്ടെ എന്ന മട്ടിൽ ദീപു ഒറ്റ വലിക്കു ജ്യൂസ്‌ മുഴുവൻ കുടിച്ചു തീർത്തു. ഇത് കണ്ട അഭിയുടെ ചുണ്ടിൽ ഒരു കള്ള ചിരി പടർന്നു. കുറച്ചു നേരം അങ്ങനെ അവർ സംസാരിച്ചിരുന്നപ്പോളേക്കും ദീപുവിന് വല്ലാത്തൊരു തളർച്ച തോന്നി, ശരീരം ആകെ മറവിക്കുന്നത് പോലെ, അവന്റെ നാവും കുഴയാൻ തുടങ്ങി.
\" ടാ എനിക്ക് എന്തോ.. തല ചുറ്റുന്നത് പോലെ.. നീ എന്നെ വീട്ടിൽ കൊണ്ട്  ചെന്നാക്ക് \"
എന്തായാലും സംഗതി ഏറ്റു എന്ന സന്തോഷം മറച്ചു വെച്ചു അഭി അവനെ പിടിച്ചെഴുനേൽപ്പിച്ചു വെളിയിൽ പാർക്ക്‌ ചെയ്തിരുന്ന കാറിൽ കൊണ്ട് ചെന്നിരുത്തി. അപ്പോഴേക്കും ദീപു പരിസര ബോധമില്ലാതെ ഓരോന്ന് ഉരുവിടുന്നുണ്ടായിരുന്നു.

*******
അഭി ദീപുവുമായി ദീപലയത്തിലെത്തി. സിറ്റ് ഔട്ടിൽ ദീപ്തിയും അമ്മയും കാത്തിരിപ്പുണ്ടായിരുന്നു. കാർ കണ്ടതും അവർ മുറ്റത്തേക്ക് ഇറങ്ങി വന്നു അപ്പോഴേക്കും അച്ചുവും അങ്ങോട്ടേക്ക് എത്തിയിരുന്നു. അഭി കാറിൽ നിന്നിറങ്ങി ദീപ്തിയെയും അമ്മയെയും മാറി മാറി നോക്കി  എല്ലാം ഓക്കേ എന്ന മട്ടിൽ പുഞ്ചിരിച്ചു പിന്നെ ഡോർ തുറന്നു ദീപുവിനെ പിടിച്ചെഴുൽപ്പിച്ചു.
\" അയ്യോ ഇതെന്ത് പറ്റി? \" സുമ ഒന്നുമറിയാത്തപോലെ ചോദിച്ചു. അച്ചുവും ഇത് കണ്ടു അമ്പരന്നു നില്കുകയായിരുന്നു.
\" അത് അമ്മേ ദീപുവിനെ ഫ്രണ്ട്സിൽ ആരോ പറ്റിച്ചതാ കുടിക്കാൻ കൊടുത്ത ജ്യൂസിൽ ആൽക്കഹോൾ ഉണ്ടായിരുന്നു.. ഇപ്പോൾ ഇവനു തീരെ ബോധമില്ല അകത്തേക്ക് കൊണ്ട് പൊയ്ക്കോളൂ \"
\" അയ്യോ \" സുമ നെഞ്ചിൽ കൈ വെച്ചു കൊണ്ട് അച്ചുവിനെ നോക്കി.
\" ദാ അച്ചു ദീപുവിനെ അകത്തേക്ക് കൊണ്ട് പോ \" അഭി ദീപുവിനെ അച്ചുവിന്റെ അരികിലെത്തിച്ചു. അവൾ എന്ത് ചെയ്യാനാണെന്നറിയാതെ ആകെ പരവശയായി.
\" മോളെ അവനെ അകത്തു കൊണ്ട് പോയി കിടത്തു \" സുമ ദയനീയമായി പറഞ്ഞു. പിന്നെ ഒന്നും മടിക്കാതെ അച്ചു ദീപുവിന്റെ കൈയിൽ പിടിച്ച് ചേർത്ത് നിർത്തി അകത്തേക്ക് കൊണ്ട് പോയി.റൂമിൽ കട്ടിലിൽ ഇരുത്തുമ്പോഴും അവൻ എന്തൊക്കെയോ പിറുപിറുക്കുണ്ടായിരുന്നു. അവൾ അവനെ ഇരുത്തിയിട്ടു പിൻവലിയുമ്പോഴാണ് പെട്ടെന്നൊരു കൈ അവളുടെ കരങ്ങളെ മുറുകെ പിടിച്ചത്. അത് വേറെ ആരുടേമായിരുന്നില്ല ദീപുവിന്റേതായിരുന്നു. അവൾ ഒരു ഞെട്ടലോടെ നിന്നു. അവൻ ബെഡിൽ നിന്നു എണീറ്റു വീഴാൻ പോകുന്ന മട്ടിൽ ഉള്ള അവന്റെ നിൽപ് കണ്ടു അവൾ അവനെ താങ്ങി നിർത്തി. അപ്പോൾ അവന്റെ നോട്ടം അവളുടെ കണ്ണുകളിൽ പതിച്ചു. അവൻ പുഞ്ചിരിയോടെ അവളെ നോക്കി വിളിച്ചു
\" മാളു \"  അവൾ ഒന്ന് പതറി.. തന്റെ പേര് മാറിപോയതാന്ന് കരുതി അവൾ പറഞ്ഞു.
\" ഞാൻ മാളു അല്ല ഏട്ടാ അച്ചുവാ \"
അത് കേട്ടെങ്കിലും അവനത് ഉൾകൊള്ളാൻ ഉള്ള ബോധമുണ്ടായില്ല.
\" ശെരി എങ്കിൽ നിന്നെ മാളു എന്നു വിളിക്കുന്നില്ല അച്ചു എന്നു വിളിച്ചോളാം.. അച്ചു ഐ ലൗ യു.. നീയില്ലാണ്ട് എനിക്ക് ജീവിക്കാൻ പറ്റില്ല \"
ഇത് കേട്ട് അച്ചു ഇടിവെട്ടേട്ടതു പോലെ നിന്നു. ദീപുവിന്റെ വായിൽ നിന്നു താൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ. അല്പം ആൽക്കഹോൾ വേണ്ടി വന്നല്ലോ ദീപുവിന്റെ ഇഷ്ടം താൻ അറിയാൻ വേണ്ടി എന്നു അവൾ ചിന്തിച്ചു.അപ്പോഴേക്കും അവൻ അവളെ തന്നോട് ചേർത്തടക്കി കഴിഞ്ഞിരുന്നു. അവളുടെ ഹൃദയം ആഞ്ഞടിച്ചുകൊണ്ടിരുന്നു. അവൻ പതിയെ അവളുടെ പിടി അയച്ചു അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു ആ നെറുകിൽ ചുംബിച്ചു.പിന്നീട് അവൻ തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ചേർത്തു, മദ്യത്തിന്റെ മനമ്പുരട്ടുന്ന ഗന്ധത്തിലും അവൾ അവന്റെ സ്നേഹ ചുംബനമ്മേറ്റുവാങ്ങി. പതിയെ അവൻ അവളെ തന്നിൽ നിന്നു അടർത്തി മാറ്റി കട്ടിലെല്ലെക്കിട്ടു കൂടെ അവനും കിടന്നു. ഒരു പാവ കണക്കെ അവൾ നിശ്ചലമായി കിടന്നു. അവന്റെ വിരലുകൾ പതിയെ അവളുടെ ശരീരത്തിൽ പരതാൻ തുടങ്ങി. ആ ലഹരിയിൽ അവൻ അവളുടെ പ്രണയത്തിനു മേൽ ആധിപത്യം സ്ഥാപിച്ചു. അവളും കണ്ണുകളടച്ചു ആ ലഹരിയിലേക്ക് പതിയെ ഇറങ്ങി ചെന്നു തുടങ്ങിയിരുന്നു.

തുടരും



ഭാഗം 5

ഭാഗം 5

4.8
2712

സൂര്യ രശ്മികൾ ജനാലവഴി എത്തിനോക്കുമ്പോഴാണ് അച്ചു ഞെട്ടി കണ്ണ് തുറന്നു നോക്കുന്നത്. അവൾ പരിഭ്രമത്തോടെ ചാടി എണീറ്റു. ചുമരിലെ ക്ലോക്കിലേക്ക് നോക്കി സമയം ഏഴുമണി. \" എന്റെ ഈശ്വര \" എന്നു വിളിച്ചു കൊണ്ട് അവൾ പുതപ്പു മാറ്റാൻ തുടങ്ങുമ്പോഴാണ് തന്റെ വസ്ത്രങ്ങളെല്ലാം അഴിഞ്ഞു കിടക്കുന്നതായി അവൾ മനസിലാക്കിയത്. കഴിഞ്ഞ രാത്രിയുടെ മധുരം കിനിയുന്ന  നനുനനത്ത ഓർമ്മകൾ അവളുടെ ചുണ്ടിൽ നാണം കൊണ്ടൊരു പുഞ്ചിരി നൽകി. അവൾ തിരിഞ്ഞു കട്ടിൽ കിടക്കുന്ന ദീപുവിനെ നോക്കി, അവൻ നല്ല ഉറക്കത്തിലാണ്. തന്റെ പ്രാണനായകൻ എല്ലാ അർത്ഥത്തിലും തന്റെതായല്ലോ എന്നോർത്ത് അവളുടെ മനസ് നൂല് പൊട്ടി