Aksharathalukal

ഭാഗം 5

തിരിച്ചു വീട്ടിൽ എത്തുമ്പോഴും ശിവദയുടെ നെഞ്ച് പിടയുകയായിരുന്നു. അച്ഛനും അമ്മയ്ക്കും മുൻപിൽ പുറമെ സന്തോഷം വരുത്തുവാൻ ആകുന്നതു ശ്രമിച്ചിട്ടും അവൾക്കായില്ല ഒടുക്കം തലവേദന എന്ന് പറഞ്ഞു മുറിയിൽ പോയി കിടന്നു. അവധി കഴിഞ്ഞു തിരിച്ചു പോകുന്നതിലുള്ള വിഷമമാണ് ആ കള്ള തലവേദനക്ക് പിന്നിൽ എന്ന് അച്ഛനമ്മമാർ വിശ്വസിച്ചു എന്നാൽ ഒരാൾ മാത്രം സത്യം മനസിലാക്കി  ശരണ്യ.

*****
അച്ഛനും അമ്മയും പാടത്തേക്കു ഇറങ്ങിയ തക്കം നോക്കി ശരണ്യ ശിവദയുടെ മുറിയിൽ എത്തി . കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കിടക്കുകയായിരുന്നു ശിവദ.
\" ചേച്ചി എന്തൊരു കിടപ്പാ ഇത് എണീക്കു \"
ശരണ്യ അവളെ പിടിച്ചു എണീപ്പിച്ചു.
\" ഡി ചേച്ചി നിന്റെ വിഷമം കണ്ടാൽ തോന്നൂലോ പുള്ളി നിന്നെ തേച്ചുന്നു ആ മനുഷ്യന് നിന്നോട് അങ്ങനൊന്നും ഇല്ലല്ലോ നിനക്കല്ലേ ദിവ്യ പ്രേമം നീ അത്  അങ്ങ് ് മറന്നേക്കൂ \"
ശരണ്യയുടെ വാക്കുകൾ കേട്ടിട്ടും ശിവദ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
\" ചേച്ചി ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? \" ശരണ്യ ശിവദയുടെ  മുഖം ഉയർത്തി ചോദിച്ചു.
\" ഉം \" ശിവദ മൂളി
\" നിനക്ക് കുറച്ചു ദിവസത്തെ പരിചയം മാത്രേ ഉള്ളു ആ മനുഷ്യനുമായി ഇപ്പോൾ അയാൾ നമ്മുടെ വര്ഷയെ കെട്ടാനും പോകുന്നു. നിനക്ക് ഇപ്പോൾ മറക്കാൻ  ഈസി ആയ്ട്ട് പറ്റും അത്രക്കെ നിങ്ങൾ തമ്മിൽ ഉള്ളു \"
\" ഉം \" ശിവദ വീണ്ടും മൂളി. 
\" ചേച്ചി നീ മൂളിയാൽ പോരാ നീ അയാളെ മറന്നേ പട്ടു എന്നിട് പഴേ പോലെ ആക്റ്റീവ് ആകണം പ്രോമിസ് ചെയ്യു എനിക്ക് \" ശരണ്യ ശാട്യം പിടിച്ചു.
\" പ്രോമിസ് ഞാൻ മറന്നോളം \"
മനസില്ല മനസോടെ ശിവദ അവൾക് വാക്ക് കൊടുത്തു. അപ്പോഴും എങ്ങനെ അവനെ  മറക്കും എന്ന ചിന്ത ആയിരുന്നു അവളുടെ  മനസ്സിൽ.
ആ രാത്രി എങ്ങനെയൊക്കെയോ അവൾ തള്ളി നീക്കി.
*******
വെളുപ്പിനെ 3 മണിക്ക് അമ്മ വന്നു വിളിച്ചപ്പോഴാണ് ശിവദ കണ്ണ് തുറക്കുന്നത്. \" മോളെ പോകണ്ടേ സമയം 2.
30 ആയി. 3. 30 ക്കല്ലേ ട്രെയിൻ\"
അവൾ ചാടി എണീറ്റു. അപ്പോഴാണ് ഓർത്തത് ഒന്നും തന്നെ പായ്ക്ക് ചെയ്തിട്ടില്ലെന്ന്.
\" അയ്യോ അമ്മേ ഞാൻ ഒന്നും പായ്ക്ക് ചെയ്തിട്ടില്ല \" അവൾ വെപ്രാളപ്പെട്ടു
\" അതോർത്തു മോളു പേടിക്കണ്ട മോൾക്ക് തലവേദന എടുത്തു കിടന്നതു കൊണ്ട് ശരണ്യ മോളു എല്ലാം പായ്ക്ക് ചെയ്തു \"
ശിവദക്ക് സമാധാനമായി. അവൾ കുളിമുറിയിലേക്ക് പോയി
******
അച്ഛൻ തന്നെ ശിവദയെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു അധികം വൈകാതെ ട്രെയിനും വന്നു. അധികം ആരും ഇല്ലാത്ത കംപാർട്മെന്റിൽ ആരുന്നു അവൾ കയറിയത്. വിന്ഡോക്കു സമീപമുള്ള ഒരു സീറ്റിൽ അവൾ സ്ഥാനം പിടിച്ചു. കൂരിരുട്ടായതിനാൽ പുറത്തേക്കു കാഴ്ചകൾ ഒക്കെ അവൾക്കന്യമായിരുന്നു. ഒറ്റക്കിരിക്കുമ്പോഴാണല്ലോ കയ്പ്പേറിയ ഓർമ്മകൾ നമ്മെ  കുത്തി നോവിക്കുക.അരവിന്ദിന്റെ ഓർമ്മകൾ അവളെ വല്ലാണ്ട് അലട്ടാൻ തുടങ്ങിയിരുന്നു . എങ്ങനെയെങ്കിലും മനസിന്‌ അവനെ പറിച്ചു കളയാനുള്ള പോംവഴി ആലോചിച്ചു കണ്ണുകൾ അടച്ചവൾ ഇരുന്നു. പിന്നെ എപ്പോഴോ ഒരു മയക്കം അവളുടെ കണ്ണുകളെ പുണർന്നു.
******
മയക്കത്തിൽ നിന്നു ഞെട്ടി ഉണർന്നവൾ നോക്കുമ്പോൾ ദ മുൻപിൽ ഇരിക്കുന്നു അരവിന്ദ്. അവൻ തന്നെ തിരഞ്ഞു താൻ കയറിയ കംപാർട്മെന്റിൽ എത്തിയതാണെന്നു അവൾക്കു മനസിലായി. അവൾ അവനെ നോക്കി ദയനീയമായൊന്നു പുഞ്ചിരിച്ചു. അവനും പുഞ്ചിരിച്ചു. എന്നിട് പുറത്തേക്ക് നോക്കി ഇരുന്നു. അപ്പോഴാണ് ഫോണിൽ ഒരു മെസ്സേജ് വന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്. അത് അരവിന്ദിന്റെ ആയിരുന്നു.
\" താൻ എന്താ ഒന്നും മിണ്ടാത്തത് \"?
മെസ്സേജ് വായിച്ചിട്ടു അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൻ റിപ്ലൈ തരാൻ ആംഗ്യം കാണിച്ചു.
\" ഒന്നുമില്ല ഉറക്ക ക്ഷീണം \" അവൾ റിപ്ലൈ കൊടുത്തു.
\" ഓ  ഓക്കേ \" അവൻ റിപ്ലൈ ഇട്ടു.
വീണ്ടും മെസ്സേജ് ഇടാൻ അവളുടെ മനസ് കൊതിച്ചു.
\" തനിക്കു വര്ഷയെ ഇഷ്ടായോ? \"  ആ മെസ്സേജ് അയക്കുമ്പോൾ അവളുടെ ഉള്ളു നീറുന്നുണ്ടായിരുന്നു. അതിനു അവന്റെ റിപ്ലയും വന്നു.
\" ഇല്ല \"
\"അതെന്താ? \" അവൾ ആകാംഷയോടെ ചോദിച്ചു.
അവൻ മറുപടി അയച്ചു.
\" ഞാൻ ആ കുട്ട്യേ കെട്ടുന്നത് തനിക്കു ഇഷ്ടമല്ലല്ലോ \"
അവന്റെ റിപ്ലൈ കണ്ടു അവൾ അത്ഭുതത്തോടെ അവനെ നോക്കി. അവൻ അവളെ നോക്കി  എല്ലാം അറിഞ്ഞു എന്ന ഒരു ഭാവത്തോടെ പുഞ്ചിരിച്ചു.
\" അതെന്താ അങ്ങനെ പറഞ്ഞത്? \" അവൾ വീണ്ടും ചോദിച്ചു.
\" താൻ പൂച്ച കണ്ണടച്ചു പാല് കുടിക്കുന്നത്പോലെ ചെയ്താൽ ഞാൻ അറിയില്ലെന്ന് കരുതിയോ?  തനിക്കെന്നെ ഇഷ്ടമാണെന്നു ഞാൻ അറിഞ്ഞു \"
അവന്റെ റിപ്ലൈ കണ്ടു അവൾ ഞെട്ടി ആ ഞെട്ടലിനു ് ഒരു ചമ്മലിന്റെ പുറം കച്ചയും ഉണ്ടായിരുന്നു.
\" ആര് പറഞ്ഞു? \" അവൾ ചോദിച്ചു
അവൻ റിപ്ലൈ ഇട്ടു
\" താൻ എന്തുണ്ടെലും ഒരാളെ വിളിച്ചു പറയുലോ തന്റെ പ്രവീണേച്ചിയെ.. ചേച്ചി എന്നോട് സൂചിപ്പിച്ചിരുന്നു. അതും പിന്നെ തന്റെ ഇന്നലത്തെ പ്രകടനവും കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു \"
റിപ്ലൈ വായിച്ച അവൾ നമ്രശിരസായായി ഇനി എന്ത് പറയണം എന്ന് അറിയാണ്ട് ഇരുന്നു.
വീണ്ടും അവന്റെ മെസ്സേജ്
\" തനിക്കറിയാലോ എന്റെ  കുറവുകൾ ഞാൻ സംസാരിക്കില്ല പിന്നെ എന്തിനാ എന്നെ തനിക്കു? വേറെ എത്ര നല്ല മിടുക്കന്മാരെ കിട്ടും എന്ത് കണ്ടിട്ടാ താൻ എന്നെ സ്നേഹിക്കുന്നെ?  \"
അത് വായിച്ച അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ മറുപടി അയച്ചു
\" ഇയാളുടെ മനസ് കണ്ടിട്ട്. പിന്നെ സംസാരിക്കാത്തതു ഒരു കുറവല്ല കുറവാണെങ്കിൽ ആ കുറവ് കണ്ടിട്ടു തന്ന ഞാൻ ഇയാളെ സ്നേഹിച്ചേ. ഇന്നല്ലെങ്കിൽ നാളെ ഇയാൾക്കു സംസാര ശേഷി കിട്ടും അതിനു ഞാൻ ഒരു നിമിത്തമായെന്നും വരും \"
അവളുടെ റിപ്ലൈ കണ്ടു അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ മറുപടി അയച്ചു.
\" തന്റെ സ്നേഹം സത്യമാണേൽ അത് കണ്ടില്ലന്നു നടിക്കാൻ എനിക്ക് പറ്റില്ലടോ തന്റെ സ്നേഹം എനിക്ക് വേണം ഈ ജന്മം മുഴുവൻ താൻ എന്നെയും ഞാൻ തന്നെയും സ്നേഹിക്കും \"
അവന്റെ ആ മെസ്സേജ് വായിച്ചപ്പോൾ തന്നെ ശിവദയുടെ കണ്ണുകയിൽ ആനന്ദാശ്രു പൊടിഞ്ഞിരുന്നു.
അവൾ അവനെ നോക്കി അവൻ അവളെയും തമ്മിലിടഞ്ഞ അവരുടെ കണ്ണുകളിൽ പ്രണയത്തിന്റെ പൂ മഴ പെയ്തിരുന്നു.
പിന്നെ അവർ പരസപരം കൈമാറിയ മെസ്സേജുകൾ  എല്ലാം പ്രണയകാവ്യങ്ങൾ  തന്നെയായിരുന്നു.
തിരുവനന്തപുരം എത്തിയതും ട്രെയിൻ ഇറങ്ങിയതും ഒന്നും അവർ അറിഞ്ഞിരുന്നില്ല. അത്രമാത്രം അവർ സ്നേഹിച്ചു തുടങ്ങിയിരുന്നു.
പെട്ടെന്ന് ശിവദയുടെ ഫോൺ റിങ് ചെയ്തു അപ്പോഴാണ് രണ്ടു പേരും സ്വപ്നലോകത്തു നിന്നു ഉണർന്നത്.
പ്രവീണയുടെ കാൾ ആയിരുന്നു അത്.
\" ശിവ ഞാൻ വീട്ടിൽ എത്തി കേട്ടോ നീ ഇപ്പോൾ എത്തും? \"
\" ഞാൻ എത്തി ചേച്ചി ദ വരുന്നു \" ശിവദ ഫോൺ കട്ട്‌ ചെയ്തു. അവൻ അവളെ ഒരു ഓട്ടോയിൽ കയറ്റി വിട്ടു. ഓഫീസിൽ ചെല്ലുമ്പോൾ കാണാം എന്നുള്ള പരസ്പര ധാരണയിൽ അവർ പിരിഞ്ഞു.
****
ശിവദ വീട്ടിൽ എത്തുമ്പോൾ പ്രവീണ സിറ്റ് ഔട്ട്‌ ഇൽ തന്നെയുണ്ടായിരുന്നു അതും മുഖത്ത് ഒരു കള്ളച്ചിരിയുമായി.
സിറ്റ് ഔട്ട്‌ ഇൽ കയറിയ ഉടനെ ശിവദ ചോദിച്ചു.
\" അല്ല ചേച്ചി എപ്പോഴാ ഈ ബ്രോക്കർ പണി തുടങ്ങിയെ? \"
\" ഞാൻ ആ പണിക്കു പോയത് കൊണ്ട് നിനക്ക് നഷ്ടം ഒന്നും ഉണ്ടായില്ലല്ലോ നേട്ടമല്ലേ ഉണ്ടായുള്ളൂ \" പ്രവീണ ഒരു കള്ള ചിരി പാസ്സാക്കി.
ശിവദ ആകെ ചമ്മിയ പോലെയായി. അവൾ ചോദിച്ചു
\" ഓ അപ്പോൾ നേട്ടം വന്ന കാര്യം ഇത്ര വേഗം ഇവിടെ അറിഞ്ഞോ? \"
\" പിന്നല്ലാണ്ട്  നിന്റെ ചെക്കൻ എനിക്ക് മെസ്സേജ് ഇട്ടിരുന്നു \" പ്രവീണ പറഞ്ഞു
\" ശോ \" ശിവദയുടെ മുഖം നാണം കൊണ്ട് ചുവന്നു.
പ്രവീണ ശിവദയുടെ വിടർന്ന മുഖം കൈ വെള്ളയിൽ എടുത്തുകൊണ്ടു പറഞ്ഞു.
\" എന്നാലും ഈ സുന്ദരികുട്ടിക് ആ സുന്ദരനെ തന്നെ കിട്ടിയല്ലോ.. പിന്നെ ഞങ്ങളുടെ ചെക്കനെ നീ നന്നായി നോക്കിക്കോണം കേട്ടല്ലോ \"
\" നോക്കിക്കോളാമെ \" ശിവദ കുസൃതിയോടെ പറഞ്ഞു.
\" എങ്കിൽ ബാഗ് ഒകെ വെച്ചിട് വാ ഓഫീസിൽ പോകാം അവിടെ നിന്റെ പ്രാണനാഥൻ കാത്തിരിപ്പുണ്ടായിരിക്കും \" പ്രവീണയുടെ ആക്കിയുള്ള പറച്ചിൽ കേട്ടു ശിവദക്ക് ചിരി വന്നു. ആ ചിരി ഉള്ളിലൊതുക്കാൻ അവൾ പാട് പെട്ടു.
അവർ കളിയും ചിരിയുമായി ഓഫീസിലേക്ക് പുറപ്പെട്ടു.
   (തുടരും )



ഭാഗം 6

ഭാഗം 6

4.7
2219

ഓഫീസിൽ എത്തിയ ശിവദയുടെ കണ്ണും മനസും എല്ലാം അരവിന്ദിന്റെ പിന്നാലെ ആയിരുന്നു.  എതിർ സീറ്റിൽ ഇരുന്നു ഇരു വരും കണ്ണുകൾ കൊണ്ട് തങ്ങളുടെ പ്രണയo കൈ മാറി കൊണ്ടിരുന്നു. ദിവസങ്ങൾ കടന്നു പോകും തോറും അവർ കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു. ******* അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഓഫീസിൽ എത്തിയ ശിവദ ആരും കാണാതെ അരവിന്ദിന്റെ അരികിലെത്തി. \" അരവിന്ദ് നാളെ ഞാൻ ലീവാണ് അരവിന്ദും ഉച്ച കഴിഞ്ഞു ലീവ് എടുക്കണം  നമുക്കൊരിടം വരെ പോകുവാനുണ്ട് ഒന്നിച്ചു ഇറങ്ങിയാൽ എല്ലാർക്കും ഡൌട്ട് ആകും അതാ ഞാൻ ലീവ് എടുക്കുന്നെ പോരാത്തേന് നമുക്ക് നാളെ നാട്ടിൽ പോകണ്ടതല്ലേ \" എവടെ പോകാനാണെന്നു അവൻ അവ