Aksharathalukal

കൃഷ്ണകിരീടം 17



\"എടാ അവൾ നാളെ ഓഫീസിൽ വരുമ്പോൾ വരുന്ന വഴിയോ പോകുന്ന വഴിയോ അവളെ കടത്തണം... എന്നിട്ട് നമ്മുടെ  മലഞ്ചെരുവിനടുത്തുള്ള വീട്ടിൽ എത്തിക്കണം അവിടെവച്ച് അവളുടെ കയ്യിൽനിന്നും ആ സ്വത്തെല്ലാം എഴുതി വാങ്ങിക്കണം... എന്നിട്ട് അവളെയങ്ങ് ഒരുതെളിവുപോലും അവ ശേഷിക്കാതെ അങ്ങ് പറഞ്ഞയച്ചേക്കണം... അവിടെ തന്നെ അവളുടെ ശരീരം കത്തിച്ച് കുഴിച്ചുമൂടണം... പണ്ട് എനിക്ക് പറ്റിയതുപോലെ അബദ്ധം പറ്റരുത് മനസ്സിലായല്ലോ... 

\"മുത്തശ്ശാ... മുത്തശ്ശൻ എന്താണ് പറയുന്നത്... അതിനുവേണ്ടിയാണോ ഞാൻ ഈ കഷ്ടപ്പെട്ടതെല്ലാം... അവളെ എനിക്കു വേണം... അല്ലാതെ കൊല്ലാനല്ല അവളെ ഞാൻ ഇഷ്ടപ്പെട്ടത്... \"

\"നകുലാ... നീ വേണ്ടാത്തതൊന്നും മനസ്സിൽ കൊണ്ടുനടക്കേണ്ട... ഞാൻ പറയുന്നത് അനുസരിച്ചാൽ മതി.... എന്താ അവളുടെ തൊലിവെളുപ്പ് കണ്ടപ്പോൾ നീയവളുടെമുന്നിൽ വീണുപോയോ... അതുവേണ്ട... അവൾ ഈ വീട്ടിൽ വന്നുകയറേണ്ടവളല്ല... \"

\"മുത്തശ്ശൻ എന്തു പറഞ്ഞാലും ഈയൊരു ചതിക്ക് ഞാൻ കൂട്ടുനിൽക്കില്ല... അവൾ എന്റേതായാലും ആ സ്വത്ത് നമുക്ക് കിട്ടില്ലേ... പിന്നെ എന്തിനാണ് അവളെ ഇല്ലാതാക്കുന്നത്... \"

\"എടാ അവൾ ഈ വീട്ടിൽ നിന്നോടൊപ്പം സുഖിച്ച് ജീവിക്കുമെന്നാണോ നീ കരുതുന്നത്... നിന്റെ കൂടെ അവൾ ജീവിക്കുമെന്ന് തോന്നുന്നുണ്ടോ... അതിനവൾ സമ്മതിക്കുമോ... \"

\"സമ്മതിക്കും... എന്റെ ഇഷ്ടം അവളോട് ഞാൻ പറയും... ആദ്യം ചിലപ്പോൾ അവൾ എതിർക്കുമായിരിക്കും... അവസാനം എന്റെ സ്നേഹം സത്യമാണെന്നറിഞ്ഞാൽ അവൾ എന്നെ വിവാഹം കഴിക്കാൻ സമ്മതിക്കും... \"

\"അതുശരി അപ്പോൾ അതാണല്ലോ എന്റെ കൊച്ചുമോന്റെ മനസ്സിലിരിപ്പ്... എന്നിട്ട് അവളെ കെട്ടി നീ എവിടേക്ക് കൊണ്ടുവരും... ഈ വീട്ടിലേക്കോ... അത് നടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... ഇതെന്റെ വീടാണ്...  അങ്ങനെ വല്ലതും നടന്ന് നീ അവളേയും കൊണ്ട് ഈ വീട്ടിലേക്ക് വന്നാൽ അന്ന് എന്റെ മോൻ ഈ വീടിന്റെ പടിക്കു പുറത്താണ്... \"

\"ഓഹോ.. അപ്പോൾ മുത്തശ്ശൻ രണ്ടും കൽപ്പിച്ചാണല്ലേ... എന്നാൽ കേട്ടോ... ഈ തറവാട്ടിലെ ഇതേ കരുണാകരമേനോന്റെ കൊച്ചു മകനാണ് ഞാനെങ്കിൽ അവളെ ഇവിടേക്കു തന്നെ കൊണ്ടുവരും... ഇത് എന്റെ അച്ഛനും അതുപോലെ എനിക്കും കൂടി അവകാശപ്പെട്ട വീടാണ്... ഇത് മുത്തശ്ശൻ ഉണ്ടാക്കിയ സ്വത്തല്ലല്ലോ... തറവാട്ടുസ്വത്തല്ലേ... മുത്തശ്ശനല്ല ആർക്കും എന്നെ ഇവിടെനിന്ന് പുറത്താക്കാൻ പറ്റില്ല... \"

\"എന്നാൽ അത്രക്ക് ദൈര്യമുള്ളവനാണെങ്കിൽ നിന്റെ ഇഷ്ടത്തിന് ചെയ്തുകാണിക്ക്... ഒരു ദിവസം പോലും നിനക്ക് അവളുടെ കൂടെ പൊറുക്കാൻ കഴിയുമോ എന്ന് നമുക്ക് നോക്കാം... \"

\"നോക്കാനൊന്നുമില്ല... നല്ല അന്തസ്സായി ഞാൻ ജീവിക്കും... അത് ഞാൻ കാണിച്ചുതരാം... \"

\"ആ നമുക്ക് കാണാം... \"

\"കാണാം... \"
നകുലൻ ദേഷ്യത്തോടെ പുറത്തേക്ക് നടന്നു... തന്റെ ബൈക്കുമെടുത്ത് അവൻ പുറത്തേക്ക് പോയി... എന്നാൽ കരുണാകരന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരുന്നു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"ദത്താ നീ പറഞ്ഞില്ലേ ഇടശ്ശേരി തറവാട്ടിൽ ഏതോ ഒരു പെണ്ണ് വന്നെന്നത്... അന്ന് നിന്റെ കരണത്ത് അടിച്ചവൾ... അവളെ കുറിച്ച് നീയന്വേഷിച്ചോ... \" രാത്രി ഊണുകഴിക്കുന്നതിനിടെ 
ഭാസ്കരമേനോൻ ചോദിച്ചു

\"ഇല്ല ഞാനെന്തിന് അന്വേഷിക്കണം... അന്ന് എന്റെ കയ്യിലും തെറ്റുണ്ടല്ലോ... അത് ആ സമയത്ത് എനിക്ക് അർഹിച്ചതുതന്നെയാണ്... ഇനി അവളെ കണ്ടുപിടിച്ച് പ്രതികാരത്തിനൊന്നും ഞാനില്ല... \"

\"അത് നിന്റെ നോന്നിവാസം കാരണമല്ലേ... മറ്റുള്ളവരെ നാണം കെടുത്തുകയല്ലേ നീ ചെയ്തത്... ഇപ്പോൾ അതല്ല കാര്യം... അവൾ ആരാണ് എന്താണ് എന്നന്വേഷിക്കണം... അങ്ങനെ അവിടെ വെറുതെ കയറിവന്നവളല്ല അവൾ... ആർ കെ ഗ്രുപ്പിനെപ്പറ്റി നിനക്കറിയുമോ... നീ പറഞ്ഞ പെണ്ണ് ഞാനിന്ന് കണ്ടവളാണെങ്കിൽ ഇന്ന് അവിടെ പോയിട്ടുണ്ട്... കൂടെ ആ ആദിയും... അവർക്ക് ആർ കെ ഗ്രൂപ്പുമായി എന്താണ് ബന്ധമെന്ന് അറിയണം... \"

\"അച്ഛനെന്താണ് പറയുന്നത്... കേരളം കണ്ട ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് ആർ കെ ഗ്രൂപ്പ്... അവരുമായി ഇവൾക്കെന്തു ബന്ധം... \"

\"അതാണ് നമ്മളന്വേഷിക്കേണ്ടത്... വെറുതെ ഒരു കാര്യവുമില്ലാതെ അവൾ അവിടെ പോകില്ല... എന്തോ  ഇതിനിടയിൽ ചില കളികളുണ്ട്... നമ്മളത് കണ്ടുപിടിക്കണം... \"

\"എന്തിന് അവർ അവിടെ പോവുകയോ വരുകയോ ചെയ്തോട്ടെ... അതിന് നമുക്കെന്താണ്... \"

\"എടാ കഴുതേ... എന്റെ സംശയം ആ ഗ്രൂപ്പുമായി ബന്ധം സ്ഥാപിക്കാൻ മറ്റോ ആണെന്നാണ്... അങ്ങനെ സംഭവിച്ചാൽ അതോടെ തീർന്നു... പിന്നെ അവർ നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഉയരത്തിലെത്തും... അതു പാടില്ല... അവരുടെ നാശമാണ് എന്റെ ലക്ഷ്യം... ഒന്നും ഞാൻ മറക്കില്ല... എന്റെ ബിസിനസ് തകർത്തവരാണ് ആ കേശവമേനോൻ അയാളുടെ നാശമാണ് എനിക്കാവിശ്യം... സംഭവം എനിക്ക് പലിശക്ക് പണം കൊടുക്കലാണ് ജോലി... എന്നാൽ ഇതിൽ ഇടംകോലിട്ട് നടന്നവനാണ് കേശവമേനോൻ... അയാളെ സ്വസ്ഥതയോടെ ജീവിക്കാൻ സമ്മതിക്കില്ല... \"

\"ആവട്ടെ... അവർ വളരുകയോ താഴുകയോ ചെയ്യട്ടേ...പിന്നെ ആർ കെ ഗ്രൂപ്പുമായി അവർക്കെന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അവർ തമ്മിൽ എന്തെങ്കിലും കണക്ഷനുണ്ടാകും... \"

\"അതാണ് ഞാൻ പറയുന്നത്... നീ അതിനെപ്പറ്റി കൂടുതൽ അന്വേഷിക്ക്... അതിനുശേഷം എന്താണ് വേണ്ടതെന്ന് എനിക്കറിയാം... \"

\"ഞാനന്വേഷിക്കാം... \"
ദത്തൻ പറഞ്ഞു... ഭാസ്കരമേനോൻ ഒന്ന് മൂളിക്കൊണ്ട്  എഴുന്നേറ്റ് കൈ കഴുകി അവിടെനിന്നും പോയി... 
ആ സമയം സുഭദ്രാമ്മ അവിടേക്ക് വന്നു... 

\"മോനെ ദത്താ... എനിക്ക് നിന്നോട് പറയാൻ അവകാശമുണ്ടോ എന്നറിയില്ല... എന്നാലും എന്റെ മകനായി കാണുന്നതുകൊണ്ട് പറയുകയാണ്... നിന്റെ അച്ഛൻ പറയുന്നതുപോലെ നടന്ന് നിന്റെ ജീവിതം ഇല്ലാതാക്കരുത്... നീ ചെറുപ്പമാണ്... ഇനിയും ഒരുപാട് ജീവിതമുള്ളവനാണ് നീ... നിന്റെ അച്ഛന് ആ ഇടശ്ശേരിക്കാരോട് അസൂയമൂത്തതാണ്... തന്നെക്കാൾ പണക്കാരനായ അവരെന്ന അസൂയ... അതിന് മരുന്നില്ല... അതുകൊണ്ട് നീ അച്ഛൻ പറയുന്നതിന് കൂട്ടുനിൽക്കരുത്... \"

\"ഞാൻ എങ്ങനെ ജീവിക്കണമെന്ന് എനിക്കറിയാം... എന്നെ ആരും ഉപദേശിക്കേണ്ട... നിങ്ങൾ നിങ്ങളുടെ പാട് നോക്കി പോ തള്ളേ... എന്നെ നന്നാക്കാൻ വന്നിരിക്കുന്നു... അതിന് നിങ്ങളാരാണ്... എന്റെ അമ്മ മരിച്ചപ്പോൾ അച്ഛൻ നിങ്ങളെ കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്നു... ആ അധികാരം വച്ച് എന്നെ ഭരിക്കാൻ വരരുത് പറഞ്ഞേക്കാം... 

\"ഹും അപ്പോൾ മോനെന്നെ അങ്ങനെയേ കണ്ടിട്ടുള്ളൂ അല്ലേ... എന്റെ മോനായിട്ടു തന്നെയാണ് ഞാൻ നിന്നെ കണ്ടത്... ഞാൻ ഈ വീട്ടിൽ വന്നു കയറിയപ്പോൾ നിന്റെ മുത്തശ്ശി എന്നോട് ഒരു കാര്യമേ പറഞ്ഞിട്ടുള്ളൂ... നിന്നെ സ്വന്തം മകനായിട്ട് കാണണമെന്ന്... ആ വാക്ക് ഇന്നുവരെ ഞാൻ പാലിച്ചു... പക്ഷേ നീ എങ്ങനെയാണ് കരുതിയത് എന്നെനിക്കറിയില്ല... സ്വന്തമായി ഒരു കുഞ്ഞിനെ  വേണ്ടെന്നുവച്ചതും നിനക്ക് തരുന്ന സ്നേഹം ഇല്ലാതാവരുത് എന്നുകരുതിയിട്ട് തന്നെയാണ്... \"

\"ഒന്ന് സ്വസ്ഥമായി ഭക്ഷണം കഴിക്കാൻ സമ്മതിക്കുമോ തള്ളേ നിങ്ങൾ... ഒരു ഉപദേശി വന്നിരിക്കുന്നു... എന്റെ കാര്യത്തിൽ ഇടപെടരുതെന്ന് പല തവണ പറഞ്ഞിരുന്നു... ഇനിയെങ്ങാനും ഇതുപോലെ വന്നാൽ എന്റെ തനി സ്വഭാവം നിങ്ങൾ കാണും... പറഞ്ഞേക്കാം... 
ദത്തൻ ഭക്ഷണം മതിയാക്കി കൈകഴുകി അവിടെ നിന്നും ഇറങ്ങിപ്പോയി... \"


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 18

കൃഷ്ണകിരീടം 18

4.5
6515

\"ഒന്ന് സ്വസ്ഥമായി ഭക്ഷണം കഴിക്കാൻ സമ്മതിക്കുമോ  തള്ളേ നിങ്ങൾ... ഒരു ഉപദേശി വന്നിരിക്കുന്നു... എന്റെ കാര്യത്തിൽ ഇടപെടരുതെന്ന് പലതവണ  പറഞ്ഞിരുന്നു.. ഇനിയെങ്ങാനും ഇതുപോലെ വന്നാൽ എന്റെ തനി സ്വഭാവം നിങ്ങൾ കാണും പറഞ്ഞേക്കാം... \"ദത്തൻ ഭക്ഷണം മതിയാക്കി കൈ കഴുകി അവിടെനിന്നും ഇറങ്ങിപ്പോയി... അവൻ ഉമ്മറത്തെത്തിയപ്പോൾ ഭാസ്കരമേനോൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു... \"ദേ അച്ഛാ ഒരു കാര്യം ഞാൻ പറയാം... ആ തള്ളയോട് പറഞ്ഞേക്ക് എന്റെ കാര്യത്തിൽ ഇടപെടാൻ വരരുതെന്ന്.. കൂറേയായി ഞാൻ ക്ഷമിക്കുന്നു... ഇനിയതുണ്ടാകുമെന്ന് കരുതേണ്ട... \"ദത്തൻ പറഞ്ഞു... \"അവൾ എന്താണ് നിന്നോട് പറഞ്ഞത്... \"ഭ