Aksharathalukal

അലൈപായുതേ💜(പാർട്ട്‌:10)

എനിക്ക് അറിയില്ല ഡോക്ടർനോട് തോന്നുന്ന ഫീൽ അത് എന്താണെന്ന്. അതിനെ പ്രണയം എന്ന് വിളിക്കാൻ പറ്റുമോ എന്നും എനിക്ക് മനസ്സിലായിട്ടില്ല.

ഞാൻ ബെഡിൽ നിന്നും ചാടി എഴുനേറ്റു ഇത്രയും നേരം ഞാൻ കണ്ടത് സ്വപ്നം ആയിരുന്നു എന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ല.

ഡോക്ടർ റൂമിൽ വന്നതും ഞാൻ ഡോക്ടർനോട് ദേഷ്യപെട്ടതെല്ലാം സ്വപ്നം ആയിരുന്നോ?

നിവേദെട്ടൻ അവിടേക്ക് വന്നപ്പോൾ എനിക്ക് അവിടെ നിക്കാൻ തോന്നിയില്ല അതാണ് വേഗം റൂമിലേക്ക് വന്ന് കിടന്നത് എപ്പോഴോ പതിയെ മയങ്ങി പോയിരുന്നു.
അപ്പോൾ കണ്ട സ്വപ്നമാണ് ഡോക്ടർ റൂമിലേക്ക് വരുന്നതും ഞാൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ റൂമിൽ നിന്നും ഇറങ്ങി പോയതും ഒക്കെ.

എന്താണെന്ന് അറിയില്ല എനിക്ക് ഇപ്പോൾ ഡോക്ടറിനെ കാണാൻ തോനുന്നു.ഞാൻ വേഗം ബെഡിൽ നിന്നും എഴുനേറ്റു ഡോറിന്റെ ഹാൻഡിലിൽ പിടിച്ചു തുറക്കാൻ നോക്കിയിട്ടും പറ്റുന്നില്ല അപ്പോഴാണ് ഡോർ അകത്ത് നിന്ന് ലോക്ക് ആണെന്ന് മനസ്സിലായത്.അപ്പോൾ ഞാൻ കണ്ടത് ശെരിക്കും സ്വപ്നം ആയിരുന്നുലെ ഡോർ ലോക്ക് അല്ലെ അപ്പോൾ എങ്ങെനെ ഡോക്ടർ അകത്തേക്ക് വരും ഞാൻ സ്വായം തലക്കിട്ട് ഒന്ന് തട്ടിക്കൊണ്ടു ചോദിച്ചു.

ഞാൻ റൂമിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആരുടേയും ഒച്ച ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. എല്ലാവരും ഇത് എവിടെ പോയി എന്ന് വിചാരിച്ച് ഞാൻ ടെറസിൽ ചെന്നപ്പോൾ ദേ വിച്ചേട്ടനും ദേവേട്ടനും കൂടി ബിയർ കുടിച്ചോണ്ട്
എന്തോ കാര്യമായ ചർച്ചയിലാണ്.
ഹൃദുവിനെ അവിടെ എങ്ങും കാണുന്നില്ല.

അപ്പോഴാണ് ഒരു സൈഡിൽ മാറി നിൽക്കുന്ന ഡോക്ടറിനെ കണ്ടത്.എന്റെ കാലുകൾ യന്ത്രികമായി ആളുടെ അടുത്തേക്ക് നടന്നു.

\"ശിവ മോളെ നീ ഇങ്ങനെ വിഷമിക്കാതെ നിനക്ക് ഞാൻ ഇല്ലേ\"ഡോക്ടറിന്റെ അടുത്തേക്ക് ചെന്നതും ഞാൻ കേട്ടത് ഇതായിരുന്നു.

\"എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മോളെ എനിക്ക് കുറച്ച് ദിവസം കൂടെ ഇവിടെ നിന്നെ പറ്റു. ഞാൻ വരാം ഉടനെ തന്നെ എന്റെ ശിവ വിഷമിക്കാതെ ഇരിക്കുട്ടോ\"എന്തുകൊണ്ടോ ഡോക്ടർ പറയുന്നത് ഒക്കെ കേട്ടിട്ട് എന്റെ കണ്ണുകൾ നിറഞ്ഞു.

ശിവ അത് ആരായിരിക്കും. ഇനി ഡോക്ടർ സ്നേഹിക്കുന്ന പെൺകുട്ടി ആകുമോ അങ്ങനെ ആണെങ്ങിൽ ഞാൻ...
അപ്പോൾ അന്ന് എന്നോട് പറഞ്ഞതൊക്കെയും...അത്രയും ആലോചിജപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

എനിക്ക് ഒന്ന് അനങ്ങാൻ പോലും പറ്റാതെ ഞാൻ അവിടെ തന്നെ നിന്നു.പെട്ടെന്ന് തന്നെ ഞാൻ കണ്ണുകൾ തുടച് വിച്ചേട്ടന്റെ അടുത്തേക്ക് പോയി.

\"ദച്ചു എങ്ങനെ ഉണ്ടെടാ തലവേദന മാറിയോ?\"വിച്ചേട്ടൻ എന്നോട് സ്നേഹത്തോടെ ചോദിച്ചതും ഞാൻ മാറി എന്ന് പറഞ്ഞു.

\"ദേവേട്ടാ ഹൃദു എവിടെ?\"

\"അവൾ ആന്റിയുടെ ഒക്കെ കൂടെ വീട്ടിലെക്ക് പോയിട്ടുണ്ട് ദച്ചു അങ്ങോട്ടേക്ക് പൊക്കോ\" ദേവേട്ടൻ അത്രയും പറഞ്ഞപ്പോൾ ഞാൻ ഡോക്ടറിനെ ഒന്ന് തിരിഞ്ഞ് നോക്കി അപ്പോഴും ആള് അവിടെ തന്നെ നില്കുവായിരുന്നു.ഞാൻ പുറത്തേക്ക് ഇറങ്ങുന്ന സ്റ്റെപ് വഴി ഇറങ്ങി ഹൃദുവിന്റെ വീട്ടിലെക്ക് ചെന്നു.

\"ആഹ് ദച്ചുമോള് എഴുന്നേറ്റൊ? ഞങ്ങൾ ഇങ്ങ് പോരാം നേരം മോള് നല്ല ഉറക്കം ആയിരുന്നു അപ്പോൾ വിച്ചുവാ പറഞ്ഞെ മോൾക്ക് തലവേദന ആണെന്ന്.\" സിത്താരാന്റി പറഞ്ഞതും ഞാൻ ആന്റിയെ നോക്കി ഒന്ന് ചിരിച്ചിട്ട് അമ്മയുടെ അടുത്തായി ഇരുന്നു.

\"ദച്ചു ഹൃദു റൂമിലേക്ക് പോയിട്ടുണ്ട് മോള് അവളുടെ അടുത്തേക്ക് ചെല്ല്\"ആന്റി പറഞ്ഞതും ഞാൻ ഹൃദുവിന്റെ റൂമിലേക്ക് പോവാനായി സ്റ്റെപ്പ് കയറി അപ്പോഴാണ് ഡോക്ടറിന്റെ റൂം ഞാൻ ശ്രദ്ധിച്ചത്.എന്റെ റൂമിൽ നിന്ന് ഞാൻ ഒരുപാട് ആ റൂം കണ്ടിട്ടുണ്ടെങ്കിലും ഇത് വരെയും അകത്ത് കയറിയിട്ടില്ല.ഞാൻ ഒരു പുഞ്ചിരിയോടെ റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി.

എന്റെ റൂമിൽ നിന്ന് കാണുന്നതുപോലെ അല്ലാ അത്യാവിശം വലിയ മുറിയാണ്.ഷെൽഫിൽ ഒരുപാട് ബുക്കുകൾ അടുക്കി വെച്ചിട്ടുണ്ട്.അപ്പോഴാണ് ടേബിളിൽ ഒരു ബുക്ക്‌ ഇരിക്കുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടത്.വളരെ ഭംഗിയായി ഡിസൈൻ ചെയ്തിട്ടുണ്ട് അതിന്റെ കവർ പേജ്. ഞാൻ അതിലുടെ പതിയെ തലോടി.

ഞാൻ അതിന്റെ ആദ്യത്തെ പേജ് മറിച്ചതും അതിൽ എഴുതിയിരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ വിടർന്നു.

\"എന്റെ സഖിക്കായ്💜\"

എനിക്ക് ബാക്കിയുള്ള പേജുകൾ വായിക്കാൻ ദൃതിയായി ഞാൻ അടുത്ത പേജ് മറക്കാൻ തുടങ്ങിയതും ആരോ എന്റെ കൈയിൽ പിടിച്ചു.ഞാൻ മുഖം ഉയർത്തി നോക്കിയപ്പോൾ ദേ എന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ഡോക്ടർ.

എനിക്ക് പേടിയാകാൻ തുടങ്ങി ആരുടേയും അനുവാദം ഇല്ലാതെ അവരുടെ സാധനങ്ങൾ എടുക്കരുതെന്ന് അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷെ ഞാൻ അറിയാതെ ആ ബുക്കിൽ എന്താണെന്ന് അറിയാനുള്ള ആകാംഷയിൽ നോക്കിയതാണ്.ഞാൻ പേടിയോടെ ഡോക്ടറിനെ നോക്കി.

\"താൻ എന്താ എന്റെ റൂമിൽ ചെയ്യുന്നേ?\"

\"അ.. അത് ഞാൻ വെറുതെ ഈ റൂം ഒന്ന് കാണാൻ.\"

\"എന്റെ റൂമിൽ മറ്റാരും കയറുന്നത് എനിക്ക് ഇഷ്ടമല്ല\"ഡോക്ടർ എന്നോട് ദേഷ്യത്തോടെ പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞു.

\"സോറി\" ഞാൻ അതും പറഞ്ഞ് റൂമിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും ഞാൻ ഡോക്ടറിനെ ഒന്ന് തിരിഞ്ഞ് നോക്കി.

\"ഡോക്ടറിന് എന്നെ മനസ്സിലായില്ലേ?\"
ഞാൻ അത് ചോദിച്ചപ്പോൾ എന്റെ ശബ്‌ദം ഇടറാതിരിക്കാൻ ഞാൻ ശ്രെദ്ധിച്ചിരുന്നു.

\"അത് എന്താ താൻ അങ്ങനെ ചോദിച്ചേ? താൻ ദക്ഷ അല്ലെ എല്ലാവരുടെയും ദച്ചു.\"

\"ഞാൻ അത് അല്ലാ ചോദിച്ചേ.നമ്മൾ ഇവിടെ വെച്ചല്ലാതെ ഇതിന് മുമ്പും കണ്ടിട്ടുണ്ട് എന്നോട് അന്ന് ഡോക്ടർ ഒരു കാര്യം പറയുകയും ചെയ്തിരുന്നു\"
ഞാൻ ഇതൊക്കെ പറഞ്ഞപ്പോൾ
ഡോക്ടർ സംശയത്തോടെ എന്നെ നോക്കുന്നിണ്ടായിരുന്നു.

\"താൻ എന്തൊക്കെയാ ദക്ഷ ഈ പറയുന്നേ എന്റെ ഓർമയിൽ ഞാൻ തന്നെ ഇതിന് മുമ്പ് കണ്ടിട്ടില്ല ഇവിടെ വെച്ചാണ് ആദ്യമായി തന്നെ കാണുന്നത്.തനിക്ക്‌ ആള് മാറിയതാവും\"

ഡോക്ടർ അങ്ങനെ പറഞ്ഞതും എനിക്ക് എന്റെ സങ്കടം സഹിക്കാനായില്ല ഞാൻ വേഗം റൂമിന് പുറത്തേക്കിറങ്ങി ബാൽക്കണിയിൽ പോയി നിന്ന് പൊട്ടികരഞ്ഞു.

ഡോക്ടറിന് എന്നെ അറിയില്ല എന്ന് പറഞ്ഞതിന് ഞാൻ എന്തിനാ ഇതിന് മാത്രം സങ്കടപെടുന്നത് ഞാൻ സ്വയം എന്റെ മനസിനോട് ചോദിച്ചു.പക്ഷെ എനിക്ക് അതിനൊരു ഉത്തരം കണ്ടെത്താനായില്ല.

ആരോ വരുന്നത് പോലെ തോന്നിയതും ഞാൻ അപ്പോൾ തന്നെ ഹൃദുവിന്റെ റൂമിലേക്ക് പോയി.ഞാൻ നോക്കിയപ്പോൾ ആള് സുഖമായി കിടന്ന് ഉറങ്ങുവാണ്.ഞാൻ പിന്നെ അവളെ ശല്യപെടുത്താതെ താഴേക്ക് ചെന്നു.

താഴെ ചെന്നപ്പോൾ അവരുടെ സംസാരം ഇത് വരെ കഴിഞ്ഞിട്ടില്ല.എനിക്ക് എങ്ങനെ എങ്കിലും വീട്ടിൽ പോയാൽ മതിയെന്നായി.

\"ദച്ചു നീ ഒന്നും കഴിച്ചില്ലല്ലോ?ഒരു കാര്യം ചെയ്യ് വീട്ടിൽ പോയി ഫ്രഷ് ആയിട്ട് എന്തേലും കഴിച്ചിട്ട് കിടന്നോ ഞങ്ങൾ കുറച്ച് കഴിയുമ്പോ വന്നേക്കാം\" അമ്മ അത് പറഞ്ഞതും എനിക്ക് സമാധാനമായി ഞാൻ ആന്റിയോടും അങ്കിളിനോടും പറഞ്ഞിട്ട് വീട്ടിലെക്ക് പോവാൻ ഇറങ്ങി.

ഗേറ്റ് തുറന്ന് ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ ഒരു സിഗരറ്റും വലിച്ചുകൊണ്ട് നിവേദെട്ടൻ നില്കുന്നത് കണ്ടു. ഞാൻ പുള്ളിനെ ശ്രെദ്ധിക്കാതെ പോവാൻ തുടങ്ങിയതും നിവേദെട്ടൻ എന്റെ കൈയിൽ കയറി പിടിച്ചു.

\"ദച്ചു സോറി ഞാൻ അപ്പോൾ അറിയാതെ ചെയ്തതാണ്. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാ നീ ഒന്ന് മനസ്സിലാക്ക്‌\"

\"നിവേദെട്ടാ എനിക്ക് ഇപ്പോൾ പ്രമിച്ച് നടക്കാൻ സമയം ഇല്ല. എന്നെ ഒന്ന് വെറുതെ വിട്\"

\"ദച്ചു ഞാൻ പറയുന്നത് നീ ഒന്ന് മനസ്സിലാക്ക്‌ നിന്നെ കണ്ട അന്ന് തന്നെ നീ എന്റെ മനസ്സിൽ കയറി പറ്റിയതാ നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ദച്ചു.\" നിവേദെട്ടൻ എന്റെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.

\"നിവേദെട്ടന് എന്നെ എത്ര ഇഷ്ടം ആണെന്ന് പറഞ്ഞാലും ശെരി ഇനി എനിക്ക് ഏട്ടനെ സ്നേഹിക്കാൻ പറ്റില്ല കാരണം ഒരു പെണ്ണിനോട് ഇഷ്ടം ആണെന്ന് പറയുന്നത് അവളെ ബലമായി പിടിച്ച് നിർത്തി അവളുടെ ശരീരത്തിൽ തൊട്ടുകൊണ്ടല്ല\" ഞാൻ അത്രയും പറഞ്ഞ് എന്റെ കൈയ്യ് നിവേദെട്ടന്റെ കൈയിൽ നിന്നും വിടിച്ച് ഞാൻ വീട്ടിലെക്ക് കയറി പോയി.

വീട്ടിൽ എത്തിയപ്പോൾ എനിക്ക് എന്തോ മനസ്സിന് ഒട്ടും ആശ്വാസം തോന്നുന്നുണ്ടായിരുന്നില്ല.ഡോക്ടറിന്റെ കാര്യം മാത്രം ആയിരുന്നു എന്റെ മനസ്സിൽ.റൂമിൽ വന്നപ്പോൾ വെറുതെ ഞാൻ ജനൽ തുറന്നു നോക്കി. ഡോക്ടറിന്റെ റൂമിലും ജനൽ തുറന്നാണ് കിടക്കുന്നത്.വെറുതെ ഞാൻ കുറച്ച് നേരം അവിടേക്ക് തന്നെ നോക്കി നിന്നു.

ഞാൻ ഫ്രഷ് ആയി വന്ന് ഫുഡ് കഴിച്ചിട്ട് റൂമിലേക്ക് വന്നപ്പോഴും അവിടെ ജനൽ അടച്ചിരുന്നില്ല.അപ്പോഴാണ് എന്റെ മനസ്സിലേക്ക് ആ ബുക്കിന്റെ കാര്യം ഓർമ വന്നത്.

ഞാൻ അപ്പോൾ തന്നെ എന്റെ കൈയിൽ ഇരുന്ന ഒരു കുഞ്ഞ് ഡയറി ഷെൽഫിൽ നിന്നും എടുത്ത് സ്റ്റഡി ടേബിളിന്റെ അവിടെ പോയി ഇരുന്നു.

അതിൽ ആദ്യത്തെ പേജ് എടുത്ത് നല്ല ഭംഗിയായി \'എന്റെ സ്നേഹിതന്💜\'
എന്ന് നന്നായി എഴുതി.

എന്നാൽ അടുത്ത പേജ് മറിച്ചപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത് എന്റെ മനസ്സ് മുഴുവൻ ഡോക്ടർ ആണ്.ആ ആളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്ന്.

ഞാൻ ഒരു പുഞ്ചിരിയോടെ എഴുതാൻ തുടങ്ങി.

\'എന്തിനാണ് ഈ ഒളിച്ചുകളി?
ഞാൻ നിങ്ങളെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു ആദി ഏട്ടാ...❤️

എന്തിനാ എന്നെ അറിയില്ല എന്ന് പറഞ്ഞത്?എന്നോട് ഇഷ്ടാണെന്ന് പറഞ്ഞതൊക്കെ സത്യല്ലേ എന്നിട്ട് എന്തിനാ എന്നെ അറിയാത്ത പോലെ നടക്കുന്നെ?അതോ അന്ന് വെറുതെ ഒരു തമാശക്ക്‌ പറഞ്ഞതായിരുന്നോ എന്നെ ഇഷ്ടാണെന്ന്?\'

അത്രയും എഴുതിയപ്പോഴേക്കും എന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ ആ പേജിലേക്ക് വീണിരുന്നു.

ഡയറി അടച്ച് ഞാൻ ഷെൽഫിൽ തന്നെ കൊണ്ടുപോയി വെച്ചു. എന്നിട്ട് ബെഡിലേക്ക് കിടന്നു.അപ്പോഴും എന്റെ മനസ്സിൽ എന്തിനാവും ആദി ഏട്ടൻ എന്നെ അറിയാത്തപോലെ നടക്കുന്നെ എന്നായിരുന്നു.

ഇത്രയും നേരവും ഡോക്ടർ എന്ന് വിളിച്ചുകൊണ്ടിരുന്ന ഞാൻ പെട്ടന്ന് ആദി ഏട്ടൻ എന്ന് വിളിച്ചത് ഓർത്തപ്പോൾ എനിക്ക് തന്നെ ചിരി വന്നു.

\'അവളുറങ്ങും പുഴയരികിൽ കാവൽ നിന്നു ഞാൻ....

അവൾ നനയും വഴിയരികിൽ കുടയായ് ചെന്നു ഞാൻ....\'

പെട്ടെന്നാണ് ഇന്നലെ കേട്ടതുപോലെ ആദി ഏട്ടന്റെ റൂമിൽ നിന്നും പാട്ട് കേൾക്കാൻ തുടങ്ങിയത്.ഞാൻ വേഗം തന്നെ ബെഡിൽ എഴുനേറ്റിരുന്ന് റൂമിലേക്ക് നോക്കി പക്ഷെ ആദി ഏട്ടനെ അവിടെ എങ്ങും കണ്ടില്ല.അപ്പോഴും പാട്ട് നിന്നിരുന്നില്ല.ആദി ഏട്ടൻ പാടുന്നതാണെന്ന് തോനുന്നു.ആര് കേട്ടാലും പാട്ടിൽ ലയിച്ചിരുന്നു പോകുന്ന ശബ്‌ദം.

\'ഞാൻ പീലി നീട്ടിയ പൊന്മയിലായി 
അവൾ ആടിമേഖചിറകടിയായി....

കുളിരുമായി ദാവാണികനവിലെ 
അഴകായ് അവൾ നടന്നു....

മറക്കാം എല്ലാം മറക്കാം
നിനക്കായ് എല്ലാം മറക്കാം....

കണ്ടു കൊതിച്ചതെല്ലാം
നെഞ്ചിൽ നിനച്ചതെല്ലാം....

കഴിഞ്ഞ കഥായിലെ ഓർമകളായ്
ഇനി മറന്നുകൊള്ളാം
ഞാൻ മറന്നുകൊള്ളാം....

മറക്കാം എല്ലാം മറക്കാം നിനക്കായ്.....\'

ഇത്രയും കേട്ടപ്പോഴേക്കും എന്റെ
കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകിയിരുന്നു.

അപ്പോൾ മനഃപൂർവം എന്നെ അറിയാത്തപോലെ നടക്കുന്നതാണല്ലേ അതിന് കാരണം ഞാൻ കണ്ട് പിടിച്ചിരിക്കും.

****

എനിക്ക്‌ അറിയാം ദച്ചു നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് പക്ഷെ എനിക്ക് ഇപ്പോൾ അത് കണ്ടില്ലെന്ന് നടിച്ചേ പറ്റു.ഞാൻ എല്ലാം കാണുന്നുണ്ട് നീ എനിക്കായി കരയുന്നതൊക്കെ കാണുമ്പോൾ എന്റെ നെഞ്ചാ പിടയുയുന്നെ.
ഒരു ദിവസം ഞാൻ എല്ലാം നിന്നോട് തുറന്ന് പറയും അത് വരെ നീ കാത്തിരിക്കണം ദച്ചു.ധ്രുവി ദച്ചുവിന്റെ റൂമിലേക്ക് നോക്കി നിന്നുകൊണ്ട് മനസ്സിൽ പറഞ്ഞു.


തുടരും....

ദച്ചു പറയുന്ന രീതിയിൽ മാത്രം എഴുതിയിട്ട് എനിക്ക് ഒരു തൃപ്തി തോന്നുന്നില്ല അതുകൊണ്ട് ഇടക്ക് കുറച്ച് മാറ്റങ്ങൾ ഉണ്ടാകുട്ടോ😁

സഖി🧸🦋

അലൈപായുതേ💜(പാർട്ട്‌:11)

അലൈപായുതേ💜(പാർട്ട്‌:11)

4.6
9226

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ എന്റെ മനസ്സിൽ ആദി ഏട്ടനെ പറ്റിയുള്ള കാര്യങ്ങൾ ആയിരുന്നു.എന്നാലും ശിവ ആരായിരിക്കും? അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിലേക്ക് വന്നുകൊണ്ടേ ഇരുന്നു.എന്നെ അറിയില്ലെന്ന് പറഞ്ഞ ആദി ഏട്ടൻ തന്നെ ഇനി എന്റെ പുറകെ വരട്ടെ അത് വരെ ഞാൻ ഇനി അങ്ങേരെ മൈൻഡ് ചെയ്യാൻ പോവില്ല.ദച്ചു അങ്ങനെ ഓരോ കാര്യങ്ങൾ മനസ്സിൽ കണക്കുകൂട്ടി വേഗം ഫ്രഷ് ആയി വന്ന്‌ റെഡിയായി താഴേക്ക് ചെന്നു.പബ്ലിക് എക്സാം അടുക്കറായതുകൊണ്ട് ലീവ് എടുക്കണ്ട എന്നാണ് അവളുടെ തീരുമാനം. ദച്ചു താഴേക്ക് ചെന്നപ്പോഴാണ് വിച്ചു അവിടെ ഇരുന്ന് ചായ കുടിക്കുന്നത് കണ്ടത് അവളും അവന്റെ അടുത്ത് പോയി ഇ