Aksharathalukal

കൃഷ്ണകിരീടം 19



\"അതിന് നിനക്കായുസ്സുണ്ടാകുമോ ഭാസ്കരാ... ഇത്രയും കാലം തന്നെ അച്ഛനെന്ന് വിളിച്ചുപോയല്ലോടോ ചെറ്റേ.. എന്റെ അന്ത്യം കാണാൻ നീ വാ... അതിനു തന്നെയാണ് ഞാൻ കാത്തിരിക്കുന്നത്... \"
ദത്തൻ കോൾ കട്ടുചെയ്ത്   ദേഷ്യത്തോടെ കൈചുരുട്ടി ചുമരിലിടിച്ചു... 

\"മോനേ... നീ അവിവേകമൊന്നും കാണിക്കരുത്... അയാൾ എന്തിനും മടിക്കാത്തവനാണ്...        അന്ന് എന്റെ കയ്യിൽ ആ പെട്ടി കിട്ടിയിട്ടില്ലെങ്കിൽ മോന്റെ അമ്മയുടെ അതേ അവസ്ഥയാകുമായുന്നു എന്റേയും... ആ പെട്ടി എന്റെ കയ്യിലുള്ള കാരണമാണ് അയാൾ എന്നെ ഭയന്നിരുന്നത്... ഇനി എല്ലാം നീയറിഞ്ഞ സ്ഥിതിക്ക് എന്റെ മരണം ഏതുനിമിഷവും സംഭവിക്കാം... അതിന് എനിക്ക് പേടിയില്ല... ഒറ്റത്തടിയായി ജീവിക്കുന്ന എനിക്ക് എന്തിന് പേടി നോന്നണം.. പക്ഷേ ആ ദുഷ്ടന്റെ കൈകൊണ്ട് അത് സംഭവിക്കരുതെന്നേ എനിക്കുള്ളൂ... ഇനി എന്റെ സാന്നിധ്യം ഈ വീട്ടിൽ ആവശ്യമില്ല... ഇന്ന് ഒരുദിവസംമാത്രം ഇവിടെയുണ്ടാകും ഞാൻ... അതിന് അനുവദിച്ചാൽ മതി.. ആട്ടിറക്കുകയൊന്നും വേണ്ട.... ഞാൻ തന്നെ നാളെ രാവിലെ ഇവിടുന്ന് ഇറങ്ങിത്തരാം.... എന്നാൽ മോനങ്ങനെയല്ല... ജീവിച്ച് തുടങ്ങിയിട്ടേയുള്ളൂ...  പക്ഷേ അയാളെ പേടിച്ച് ജീവിക്കണമെന്ന് ഞാൻ പറയില്ല... നേരിടണം... അതിന് നിനക്ക് പറ്റുമോ... \"

\"ഇത്രയും കാലം ആരേയും പേടിയില്ലാതെയാണ് ഞാൻ ജീവിച്ചത്... എന്നാൽ അതൊരു ജൂവിതമല്ലായിരുന്നെന്ന് എനിക്കിപ്പോൾ മനസ്സിലായി... ഒരുപാട് വൃത്തികേടുകൾ നിറഞ്ഞതായിരുന്നു എന്റെ ജീവിതം... അതുമൂലം ഒരുപാട് പേരുടെ ശാപവും ശത്രുതയും എന്റെമേൽ പതിഞ്ഞിട്ടുമുണ്ട്... ഒരു കണക്കിന് തെറ്റുകാരൻ ഞാൻ തന്നെയാണ്... ആരും ഉപദേശിക്കാനില്ലെന്ന ദൈര്യമായിരുന്നു എനിക്ക്... എന്തുചെയ്താലും അത് സപ്പോർട്ട് മാത്രമേ അയാൾ എനിക്കു തന്നിട്ടുണ്ടായിരുന്നുള്ളൂ... പക്ഷേ അത് എന്നെ ഒരു ക്രിമിനലും  താന്തോന്നിയുമാക്കാനുള്ള അയാളുടെ ബുദ്ധിയാണെന്ന് അറിയാൻ ഞാൻ വൈകി... ഇനി എന്തുവേണമെന്ന് എനിക്കറിയാം... എതായാലും ഈ നാട്ടിലുള്ളവരുടെ മുന്നിൽ  ഞാനൊരു  മോശപ്പെട്ടവനാണ്... സ്ത്രീകൾക്ക് വരെ നേരെചുവ്വേ വഴിനടക്കാൻ സമ്മതിക്കാത്തവൻ... ഇനി അത് അങ്ങനെമതി... പക്ഷേ ഇനി നിങ്ങളെ ആരും ഇറക്കിവിടില്ല... കാരണം ഇത് എന്റെമാത്രം വീടല്ല നിങ്ങളുടെ വീടുകൂടിയാണ്...എന്റെ മൂന്നാം വയസ്സിൽ ഈ വീട്ടിലേക്ക് വന്നു കയറിയതാണ് നിങ്ങൾ... എന്നെ ഒരു മകനായിട്ടുമാത്രമേ നിങ്ങൾ കണ്ടിരിന്നുള്ളൂ എന്ന് മറ്റാരേക്കാളും എനിക്കറിയാം... എന്നാൽ ഞാനത് കണ്ടില്ലെന്ന് നടിച്ചു.. അല്ല അങ്ങനെ ചെയ്യിച്ചു ചെറുപ്പംമുതൽ ആ നീചൻ... പക്ഷേ എന്നെ ഉപദേശിക്കാൻ വരരുത്... കാരണം മറ്റൊന്നുമല്ല... ആ നീചന്റെ അന്ത്യം കാണുന്നതുവരെ എനിക്കിനി വിശ്രമമില്ല... \"
അതും പറഞ്ഞവൻ മുറ്റത്തേക്കിറങ്ങി തന്റെ ബൈക്കുമെടുത്ത് പുറത്തേക്ക് പോയി... പക്ഷേ അന്നേരവും അവന്റെ മനസ്സിൽ പകയെരിയുകയായിരുന്നു... ഭാസ്കരമേനോനെ എങ്ങനെ തകർക്കണമെന്നായിരുന്നു അവന്റെ മനസ്സിൽ... മുന്നിൽ വരുന്ന വണ്ടികൾ അവൻ കാണുന്നുണ്ടെങ്കിലും അതൊന്നും അവന്റെ മൈന്റിലുണ്ടായിരുന്നില്ല... എന്നാൽ പെട്ടെന്നായിരുന്നു എതിരെ ഒരു പെൺകുട്ടി ആക്റ്റീവയിൽ വന്നത്... ദത്തൻ പെട്ടന്ന് ബൈക്ക് വെട്ടിച്ചു അവന് ബാലൻസ് പോയി... എന്നാലും എങ്ങനെയോ അവൻ ബൈക്ക് നിർത്തി... പെട്ടന്ന് തിരിഞ്ഞു നോക്കി... എതിരെ വന്ന ആക്റ്റീവയും പെൺകുട്ടിയും സൈഡിലെ പുല്ലിൽ വീണു കിടക്കുന്നതാണ് കണ്ടത്... അവൻ ബൈക്ക് സൈഡാക്കി അതിൽനിന്നുമിറങ്ങി ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു... അവൾ എണീക്കാൻ പാടുപെടുകയായിരുന്നു... ദത്തൻ അവളുടെ ആക്റ്റിവ എടുത്ത് നേരെയാക്കി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു... 

\"എവിടെ നോക്കിയാടോ വരുന്നത്... എതിരെ വരുന്ന വാഹനമൊന്നും കാണുന്നില്ലേ താൻ... മറ്റുള്ളവരുടെ കയ്യൊടിഞ്ഞെന്നാണ് തോന്നുന്നത്... \"

\"സോറി... നമുക്ക് ഹോസ്പിറ്റലിൽ പോകാം... \"

\"എനിക്കിപ്പോൾ എവിടേയും പോകേണ്ട... എന്തുചെയ്താലും കോറി എന്നൊരു വാക്കുണ്ടല്ലോ...  അതെങ്ങനെയാണ്... കണ്ട പെണ്ണുങ്ങളേയും മനസ്സിലോർത്താവും വണ്ടിയും കൊണ്ട് ഇറങ്ങിയത്... \"

\"ദേ സൂക്ഷിച്ചു സംസാരിക്കണം... എന്റെ കയ്യിൽനിന്ന് ഒരു തെറ്റ് സംഭവിച്ചു... അതിന് സോറിയും പറഞ്ഞു... അല്ലാതെ സംഭവിച്ചു പോയത് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ... എന്നു കരുതി വായിൽ തോന്നുന്നത് വിളിച്ചുപറഞ്ഞാലുണ്ടല്ലോ... പെണ്ണെന്ന പരിഗണന ഞാനങ്ങ് മറക്കും... അതിന്റെ പേരിൽ എവിടെ വരെ പോകേണ്ടി വന്നാലും... മാന്യമായ രീതിയിൽ ഞാൻ പറഞ്ഞു ഹോസ്പിറ്റലിൽ പോകാമെന്ന്... ഇനി വണ്ടിക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അതും ശരിയാക്കിത്തരാം... \"

\"ഒന്നും വേണ്ട... ഇയാളൊന്ന് പോയിത്തന്നാൽ മതി... \"

\"അങ്ങനെ പറഞ്ഞാലെങ്ങനെയാണ്... ഇപ്പോൾ ഒന്നും കാണില്ല,.. കുറച്ചുകഴിഞ്ഞാലാണ് വേദനയുണ്ടാവുക... ഏതായാലും ഒന്ന് ഹോസ്പിറ്റലിൽ പോകുന്നത് നന്നായിരിക്കും... \"

\"എടോ തന്നോടല്ലേ പറഞ്ഞത് വേണ്ടെന്ന്... \"

\"വേണ്ടെങ്കിൽ വേണ്ട... അവൻ തിരിഞ്ഞ് തന്റെ ബൈക്കിനടുത്തേക്ക് നടന്നു...  അവൻ ബൈക്കിൽ കയറി... അവൻ ഗ്ലാസിലൂടെ അവളെയൊന്ന് നോക്കി... അവൾ കൈ കുടയുന്നതവൻ കണ്ടു.. പിന്നെയവൾ തന്റെ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടുപോയി... അവൻ അതും നോക്കിയൊന്ന് ചിരിച്ചു... പിന്നെയവനും വണ്ടിയെടുത്തു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"ആദിയും കൃഷ്ണയും രാലുണ്ണിയുടെ വീട്ടിലേക്ക് പോകുവാൻ ഇറങ്ങി... നന്ദുമോളെ കൃഷ്ണ ഒരുപാട് വിളിച്ചു കൂടെ പോരാൻ... എന്നാലവൾ  ഇല്ലെന്നായിരുന്നു പറഞ്ഞത്... ഒരുപാട് എഴുതാനുണ്ടെന്നും പറഞ്ഞു... അവസാനം ആദിയും കൃഷ്ണയും രാവുണ്ണിയുടെ വീട്ടിലേക്ക് പുറപ്പെട്ടു... അവരുടെ കാറ് രാവുണ്ണിയുടെ വീട്ടിലേക്ക് പോകുന്ന ഇടവഴിയുടെ അടുത്ത് നിർത്തി... അവരിറങ്ങി..... കുത്തനെ മുകളിലേക്ക് കയറുന്ന ഒരു ഇടവഴിയായിരുന്നു അത്.. കൃഷ്ണക്ക് ആ സ്ഥലം എന്തോ നന്നായി ഇഷ്ടപ്പെട്ടു... വയലിനോട് ചേർന്നു നിൽക്കുന്ന പുഴയും... പച്ച പിടിച്ചു നിൽക്കുന്ന വയലും..... അവളുടെ മുഖത്തുനിന്നും അവനത് വായിച്ചെടുത്തു.... 

\"എന്താടോ... ഈ സ്ഥലം കണ്ടിട്ട് തനിക്ക് ഇഷ്ടപ്പെട്ടെന്നു തോന്നുന്നല്ലോ... \"
ആദി ചോദിച്ചു... 

\"ചോദിക്കാനുണ്ടൊ... എന്തൊരു ഭംഗിയാണിവിടെ... നല്ല തണുത്ത കാറ്റു... ഈ പുഴയും... ഇവിടെ കുറച്ചു സ്ഥലം വാങ്ങിച്ച്  ഒരു വീടുവച്ച് താമസമാക്കാനൊരു ആശയില്ലാതില്ല... \"

\"എന്താ അതിനു മാത്രം ഇവിടെ പ്രത്യേകത... \"

\"എന്താണ് ഇല്ലാത്തത്... എനിക്ക് വല്ലാതങ്ങ് പിടിച്ചു... \"

\"എന്നാൽ കുറച്ച് സ്ഥലം വാങ്ങിക്കെടോ.. ആ കാണുന്ന  സ്ഥലം വേണോ... \"

\"എന്താ എന്നെ കളിയാക്കുകയാണോ... \"

\"അല്ലെടോ... അത് ഞങ്ങളുടെ സ്ഥലമാണ്.. നിനക്ക് വേണമെങ്കിൽ നീ വാങ്ങിച്ചോ... ഇതൊന്നും നിനക്ക് അത്ര വലിയ സ്ഥലമൊന്നുമല്ലല്ലോ... \"

\"എനിക്കു വേണ്ടേ... ഏറിയാൽ ഒരു ഇരുപത് സെന്റ് അത്രയും കിട്ടിയാൽ മതി.. \"

\"അത് നടക്കില്ല  വാങ്ങിക്കുകയാണെങ്കിൽ ഇത് മുഴുവനായിട്ടും വാങ്ങി ക്കണം... \"
കൃഷ്ണ ആ സ്ഥലമൊന്ന് നോക്കി... അവിടെയുള്ളതിൽ അത്യാവശ്യം നല്ല സ്ഥലമാണ് അതെന്നവൾക്ക് മനസ്സിലായി... 

\"കണ്ടുകഴിഞ്ഞെങ്കിൽ നമുക്ക് നടന്നാലോ... കയറ്റം കയറുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ... \"

\"എന്ത് കുഴപ്പം... വരൂ നടക്കാം... \"
അവർ രാവുണ്ണിയുടെ വീട്ടിലേക്ക് നടന്നു...

\"രാവുണ്ണിയുടെ വീട്ടിൽ ഒരുപാടുനേരം തങ്ങിയ ശേഷം ഉച്ച ക്കുള്ള ഭക്ഷണവും കഴിച്ചതിനു ശേഷമാണ് അവരിറങ്ങിയത്.... 

\"കൃഷ്ണാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ വിഷമിക്കരുത്... \"
പോകുന്ന വഴി കാറിൽ വച്ച് ആദി പറഞ്ഞതു കേട്ട് കൃഷ്ണ അവനെ നോക്കി... അവൻ കാർ സൈഡിലേക്കൊതിക്കി  നിർത്തി... 

\"കഴിഞ്ഞ ആറു മാസമായി  നിന്റെ മുത്തശ്ശൻ കഴിച്ച മരുന്ന് എന്തിനാണെന്ന് അറിയുമോ... \"

അത് മുത്തശ്ശനുള്ള സ്വാസംമുട്ടലിനുള്ള മരുന്ന്... 

\"എന്ന് നിങ്ങൾ കരുതി... എന്നാൽ അതല്ല സത്യം... \"
ആദി എല്ലാ കാര്യവും അവളോട് പറഞ്ഞു....  ആകെ തരിച്ചിരിക്കുകയായിരുന്നു കൃഷ്ണ... പെട്ടന്നവൾ പൊട്ടിക്കരഞ്ഞു... 

\"എന്തിനാണ് അവർ ഞങ്ങളോട് അത്രക്ക് ക്രൂരത കാണിക്കുന്നത്... അവർക്ക് വേണ്ടത് എന്റെ പേരിലുള്ള സ്വത്താണെങ്കിൽ അത് ഞാൻ കൊടുക്കാം... മനഃസമാധാനമായി ജീവിക്കാൻ അനുവദിച്ചാൽ മതി... \"

\"എന്ത് വിഡ്ഢിത്തമാണ് നീ പറയുന്നത്... നിന്റെ അമ്മാവന്റെ ജീവനായിരുന്നില്ലേ അതെല്ലാം... അത് അവരുടെ കയ്യിൽ കിട്ടിയാൽ നിന്റെ അമ്മാവന്റെ ആത്മാവ് നിന്നോട് പൊറുക്കുമോ... \"

\"എന്നു കരുതി എത്ര കാലമാണ് അവരെ പേടിച്ച് ജീവിക്കുന്നത്... ഇതെല്ലാം അവർക്ക് കൊടുത്താലെങ്കിലും ജീവനിൽ പേടിയില്ലാതെ ജീവിക്കാമല്ലോ... \"

\"ആരു പറഞ്ഞു.. ഇതു കഴിഞ്ഞാൽ അടുത്തത്... അവർ നിങ്ങളെ അങ്ങനെയൊന്നും വിടില്ല... അതിന് നേരിടാനുള്ള ദൈര്യം വേണം... എന്താ നിനക്ക് പറ്റുമോ... \"

\"അവരെ നേരിടാനുള്ള ദൈര്യവും ശക്തിയുമുണ്ടെങ്കിൽ എന്നേ ഞങ്ങൾ രക്ഷപ്പെട്ടേനെ.. \"

\"എന്നാൽ ഇനിമുതൽ ആ ദൈര്യം മനസ്സിൽ വേണം... നമ്മൾ അവരെ നേരിടാൻ പോവുകയാണ്... എല്ലാം ഞാൻ പറഞ്ഞു തരാം... \"

\"വേണ്ട ആദിയേട്ടാ... നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല... അവർക്ക് വേണ്ടി കളിക്കാൻ വലിയ വലിയ ആളുകളുണ്ട്... പിന്നെ എന്തിനും പോന്ന ചില റൌഡികളും... അവരെയെതിർക്കാൻ ആർക്കുമാവില്ല.. \"

\"ആദ്യം ആത്മവിശ്വാസമാണ് വേണ്ടത്... അതില്ലാത്തോടത്തോളം നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല... നോക്ക്  ഞാൻ പറയുന്നതുപോലെ ചെയ്യാൻ നീയെന്റെ കൂടെ നിൽക്കുമോ... \"

\"നിൽക്കാം പക്ഷേ ഇതിന്റെ പേരിൽ ആർക്കും ഒരു ദോഷവുമുണ്ടാകുല്ലെന്ന് ഉറപ്പ് തരണം... \"

\"ഇല്ല ഉണ്ടാവില്ല... \"

\"സത്യമാണല്ലോ... \"

\"സത്യം... \"

\"എന്നാൽ എന്തിനും ഞാൻ കൂട്ടുനിൽക്കാം... \"
ആദി ചിരിച്ചുകൊണ്ട് കാർ മുന്നോട്ടെടുത്തു... 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 20

കൃഷ്ണകിരീടം 20

4.6
5956

\"നിൽക്കാം പക്ഷേ ഇതിന്റെ പേരിൽ ആർക്കും ഒരു ദോഷവുമുണ്ടാകില്ലെന്ന് ഉറപ്പ് തരണം... \"\"ഇല്ല ഉണ്ടാവില്ല... \"\"സത്യമാണല്ലോ... \"\"സത്യം... \"\"എന്നാൽ എന്തിനും ഞാൻ കൂട്ടുനിൽക്കാം... \"ആദി ചിരിച്ചുകൊണ്ട് കാർ മുന്നോട്ടെടുത്തു..... വീട്ടിലെത്തിയ അവരേയും കാത്ത് നന്ദുമോൾ ഗെയ്റ്റിൽതന്നെ നിൽക്കുന്നുണ്ടായിരുന്നു... \"\"എന്താണ് നന്ദുമോൾ ഇവിടെ വന്നു നിൽക്കുന്നത്... കാറിൽനിന്നിറങ്ങിയ ആദി ചോദിച്ചു... \"രണ്ടും നല്ലോളം അടിച്ചു മാറി വരുകയല്ലേ... വയറുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടുണ്ടാകും... ഇവിടെനിന്നും കൈപിടിച്ച് അകത്തേക്ക് കയറ്റാമെന്ന് കരുതി... \"\"അത് സത്യം... എന്തായിരുന്നു അവിടുത്തെ ഭക്ഷണം... ആ