Aksharathalukal

❤️നിന്നിലലിയാൻ❤️-29

\"\"നതാക്ഷ...\"\"
അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു. അവളുടെ അവസ്ഥ കണ്ടു അവൻ ഞെട്ടിത്തരിച്ചിരുന്നു. ആപ്പോഴാണ് ഒരു കഴുകനെ പോലെ അവളിലേക്കു പടർന്നു കയറാൻ നിൽക്കുന്ന ഒരുത്തനെ അവൻ കാണുന്നത്.

\"\"ഡാ.....\"\"
ആദി അലറിക്കൊണ്ട് അവന്റെ അടുത്തേക് പാഞ്ഞു അവന്റെ നെഞ്ചിൽ ചവിട്ടി നിലത്തേക്കിട്ടു. അവൻ ചാടിയെഴുന്നേറ്റ് ആദിയേ അടിക്കാനായി വന്നപ്പോഴേക്കും ആദി അടുത്ത ചവിട്ട് അവന്റെ അടിവയറിനിട്ട് കൊടുത്തു.
അവൻ വയറു പൊത്തിപ്പിടിച്ചുകൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു.. ആദി അവന്റെ കോളറിനു കുത്തിപ്പിടിച്ചു എഴുന്നേൽപ്പിച്ചു മുഖത്തേക്ക് മാറി മാറി അടിച്ചു...

\"\"പറയടാ നീയാരാ... പറയാൻ....\"\"എന്ന് പറഞ്ഞു മുഷ്ടി ചുരുട്ടിക്കൊണ്ട് അവന്റെ മുഖത്തേക്ക് നേരെ കൈ പൊക്കി.

അവൻ ആദിയുടെ മുഖത്തേക്ക് നോക്കി പുച്ഛിച്ചു ചിരിച്ചു. ആദി ദേഷ്യത്താൽ അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. അടികൊണ്ടിട്ടും അവൻ ഒരു ചെകുത്താനെ പോലെ ആർത്തു ചിരിച്ചു.

\"\"പറയടാ നീ ആരാ...\"\"

അവൻ നതാക്ഷയേ നോക്കി. അതു കണ്ടു ആദിയുടെ മുഖത്തു ദേഷ്യം ഇരച്ചു കയറി.
അവൻ മുഷ്ഠിച്ചുരുട്ടി അവന്റെ നെഞ്ചിന്നിട്ട് ഒന്ന് കൊടുത്തു...
വായിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര അവൻ തുപ്പിക്കളഞ്ഞു.

\"\"ഹാ... നീ അവളുടെ ഹീറോ അല്ലേ \"\"എന്ന് ചോദിച്ചു അവൻ ആർത്തു ചിരിച്ചു..

ആദി ഒന്നൂടെ അവനിട്ടു പൊട്ടിച്ചു..

\"\"നിനക്ക് ഞാൻ ആരാണെന്നു അറിയണം അല്ലേ... \"\"എന്നവൻ ചോദിച്ചു..

\"\"അതേ...\"\"

\"\"ഞാൻ നിന്റെ കാലൻ... നീയാണ് നീ ഒറ്റ ഒരുത്തനാണ് ഇവൾ ഇങ്ങനെ കിടക്കുന്നതിന്റെ കാരണം. ആത്മാർത്ഥ പ്രണയം ആയിരുന്നില്ലേ ഇവൾക്ക് നിന്നോട്. എന്നിട്ടിപ്പോൾ കണ്ടോ ഒന്നു അനങ്ങാൻ പോലുമാവാതെ ജീവച്ഛവം പോലെ കിടക്കുന്നത്.\"\"
അവൻ പകയോടെ നോക്കി..

ആദി ദേഷ്യം വന്നു അവനെ ചവിട്ടി നിലത്തേക്കിട്ടു...

അവനെ പിടിച്ചെഴുന്നേൽപ്പിച്ചു ഒരു ചെയറിൽ അവനെ ബന്ധിച്ചു... അവന്റെ പോക്കറ്റിൽ നീന്നും ഐഡി കാർഡ് കിട്ടി അവന്റെ പേര് നോക്കി. അഭയ്..
അവൻ അടികൊണ്ടു ആകെ അവശനായിരുന്നു.

ആദി വേഗം തന്നെ അവന്റെ ഫ്രണ്ട് വിഷ്ണുവിനെ വിളിച്ചു അങ്ങോട്ടേക്ക് എത്താൻ പറഞ്ഞു കാൾ കട്ട് ചെയ്തു നേരെ ബെഡിൽ തളർന്നു കിടക്കുന്ന  നതാഷയുടെ അടുത്തേക് പോയി.

\"\"നതാക്ഷ...\"\"
അവൻ അവളെ ആർദ്രമായി വിളിച്ചു. \"\"നിനക്ക് എന്താ പറ്റിയെ. നിനക്ക് എന്താ പറ്റിയെ നീ എങ്ങനെ ഈ അവസ്ഥയിൽ.\"\"

അവൾ ഒന്നും പറയാതെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണിൽ നീന്നും കണ്ണുനീര് ഒഴുകുന്നുണ്ടായിരുന്നു.
അവളെ അവസാനമായി കണ്ട ദിവസം അവന്റെ മനസിലേക്ക് ഓടി വന്നു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

\"\"നതാക്ഷ...\"\"

\"\"ആദി.... നിന്നെയെനിക് വേണം ആദി നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചുപോയി. നമുക്ക് ഇവിടുന്ന് ആരും കാണാത്ത ഒരിടത്തേക്ക് പോയി ജീവിക്കാം.\"\"

അവൻ അവളുടെ കവിളിൽ അടിച്ചു..
\"\"നീയെന്തൊക്കെയാണ് ഈ പറയുന്നേ. ഇന്ന് ഞാൻ മറ്റൊരാളുടെ ഭർത്താവാണ്. എനിക്ക് നിന്നോട് സൗഹൃദത്തിൽ കവിഞ്ഞ മറ്റൊരു ഇഷ്ടം ഇല്ല...\"\"

\"\"ഇനിയെങ്കിലും എന്നേ സ്നേഹിച്ചൂടെ ആദി.. നീ ആത്മികയെ ഇഷ്ടപ്പെട്ടു കെട്ടിയതല്ലല്ലോ. പ്ലീസ് ആദി.\"\"

\"\"നതാക്ഷ.... \"\"അവൻ ദേഷ്യം കൊണ്ടു വിറച്ചു.
\"\"നിനക്ക് പറഞ്ഞാൽ മനസിലാവില്ലേ...
എന്തൊക്കെ അയാലും ശരി.. ഞാൻ താലി കെട്ടിയ പെണ്ണാണ് ആത്മിക. എന്നേ വിശ്വസിച്ചു അവളുടെ അച്ഛൻ ഏൽപ്പിച്ചതാണ് എന്നേ. അവളിൽ നിന്നൊരു മടക്കം ഇനിയെനിക്കുണ്ടാവില്ല.
ഇതൊക്കെ നിന്റെ ഇൻഫെക്റ്റുവേഷൻ മാത്രം ആണ്‌ നതാക്ഷ. എന്നേക്കാൾ നല്ലൊരാളെ നിനക്ക് കിട്ടും. എന്നേ നീ നല്ലൊരു സുഹൃത്തായി കാണണം. ഇന്നലെ നീ ആത്മീകയോട് പറഞ്ഞതൊക്കെ ഞാൻ കേട്ടു.. അതൊക്കെ ഞാൻ മറക്കാം നീയും ഒക്കെ മറന്നു പുതിയൊരു ജീവിതം തുടങ്ങണം.\"\"

\"\"ആദി....\"\"

\"\"ഒന്നും പറയണ്ട... ഇനി നീ എന്ന് പഴയതുപോലെ എന്റേ ഫ്രണ്ട് ആകുന്നോ അന്ന് കണ്ടാൽ മതി എനിക്ക് നിന്നെ. ഈ നതാക്ഷയേ എനിക്ക് കാണണ്ട.\"\"
എന്ന് പറഞ്ഞു അവൻ അവിടെന്നു ഇറങ്ങി വന്നു...

( എല്ലാർക്കും ഓർമ ഉണ്ടൊ അവരുടെ മാര്യേജ് റിസപ്ഷൻ നിന്റെ പിറ്റേന്ന് അവൻ ഒരു ഫ്രണ്ടിനെ കാണാൻ പോയി എന്ന് പറഞ്ഞത്. പിന്നെ റിസപ്ഷൻ ന്റെ അന്ന് രാത്രി നതാക്ഷയും ആമിയും ചേർന്ന് സംസാരിച്ചത് ഒരാൾ കണ്ടിരുന്നു എന്നും ഞാൻ പറഞ്ഞിരുന്നു ആ ആള് നമ്മുടെ ആദി തന്നെയാണ്..)

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അവന്റെ കണ്ണിൽ നീന്നും ഒരു കണ്ണുനീർ തുള്ളി അവളുടെ മുഖത്തേക് വീണു.
അവൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു..

\"\"നിനക്ക് എന്താ പറ്റിയെ... പറാ...\"\"

അവൾ ഒന്നും മിണ്ടാത്തെ നിറഞ്ഞ കണ്ണുകളുമായി അവനെ തന്നെ നോക്കി നിന്നു..

\"\"സാർ...\"\"
പുറകിൽ നീന്നും അവിടെത്തെ വേലക്കാരിയുടെ ശബ്ദം കേട്ടതും അവൻ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ് അവരുടെ അടുത്തേക്ക് പോയി.
അവന്റെ ഭാവം കണ്ടു അവര്  പേടിച്ചു പുറകോട്ടേക്ക് ചലിച്ചു. അവൻ അവരുടെ അടുത്തേക്ക് വന്നു..

\"\"ഈ കിടക്കുന്നതാരാ എന്നറിയോ നിങ്ങൾക്. ഐ പി എസ് അക്കാഡമിയിൽ  മികച്ച പ്രകടനം കാഴ്ച വച്ച പവർ ഫുൾ വുമൺ ആണ്‌... ആ അവളെയാണ് നിങ്ങളൊക്കെ കൂടി.. ഇവൾ ഇങ്ങനെയാവാൻ കാരണം എന്താ പറ..\"\" അവൻ അവരുടെ കയ്യിൽ പിടിച്ചു കൊണ്ടു ചോദിച്ചു.

അവരുടെ കൈ വേദനിച്ചു തുടങ്ങി.

\"\"നിങ്ങളെ ഞാൻ തല്ലാത്തത് എന്റേ അമ്മയുടെ പ്രായം ഉള്ള ഒരു സ്ത്രീയായി പോയി ആ ഒരൊറ്റ കാരണം കൊണ്ടാണ്.\"\"

അവര് അപ്പോഴേക്കും വിതുമ്പി പോയിരുന്നു.. അവർ കൈ കൂപ്പി കൊണ്ടു നിലത്തേക്കിരുന്നു..

\"\"സാർ.. എന്നോട് ക്ഷമിക്കണം... എന്റേ മോൾക് വയ്യാതെ ഹോസ്പിറ്റലിൽ ആണ്‌ ലക്ഷങ്ങൾ കൊടുത്താലേ ചികിൽസിക്കാൻ പറ്റൂ.. ആ സാറിന്റെ കൂടെ നിന്നാൽ എന്റേ മോളെ ചികിൽസിക്കാനുള്ള പണം തരാം എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ... \"\"എന്ന് പറഞ്ഞു അവര് വിങ്ങിപ്പൊട്ടി.

\"\"നിങ്ങളെ മകളുടെ  പോലൊരു പെണ്ണു തന്നെയല്ലേ അവളും എന്നിട്ടും നിങ്ങൾ ഇതുപോലെയൊരു ചെറ്റയുടെ കൂടെ നിന്നല്ലോ..\"\"

\"\"തെറ്റ് പറ്റിപ്പോയി സാറെ\"\" എന്ന് പറഞ്ഞു അവർ നിലത്തേക്ക് ഇരുന്നു.
അവൻ അവരെ താങ്ങി എഴുന്നേൽപ്പിച്ചു.
എന്നിട്ട് ഒരു കസേരയിൽ ഇരുത്തി.

\"\"പറ.. നതാക്ഷ എങ്ങനെ ഇങ്ങനെയൊരു അവസ്ഥയിൽ എത്തി.\"\"

\"\"അത്....\"\"

\"\"പറ....\"\"

\"\"എനിക്കറിയില്ല സാർ... ആ കുഞ്ഞിന് ഇങ്ങനെ ആയതിനു ശേഷം നോക്കാനായി വന്നതാണ് ഞാൻ... ആത്മഹത്യാ ശ്രെമത്തിനിടയിൽ പറ്റിയതാണെന്ന ഈ കുഞ്ഞിന്റെ ചേട്ടൻ പറഞ്ഞത്...\"\"

\"\"ആത്മഹത്യാ... \"\"ആദി അതിശയിച്ചു.
\"\"ഇല്ല അവൾ ഒരിക്കലും അങ്ങനെയൊന്നും   ചെയ്യില്ല.. എനിക്കുറപ്പാണ്...\"\"

\"\"എനിക്കത്രയേ അറിയൂ സാറെ...\"\"

ആപ്പോഴേക്കും ആദിയുടെ ഫ്രണ്ട് വിഷ്ണു അങ്ങോട്ടേക്ക് വന്നിരുന്നു...
ആദി വേഗം തന്നെ കാര്യങ്ങളൊക്കെ പറഞ്ഞു,വിഷ്ണുവിനെയും കൊണ്ടു  അഭയുടെ അടുത്തേക് പോയി.
വിഷ്ണു അവന്റെ മുടിയിൽ കുത്തിപ്പിടിച്ചു കുനിഞ്ഞിരിക്കുന്ന മുഖം ഉയർത്തി..

\"\"പറയടാ നീ ആരാണെന്നു... \"\"വിഷ്ണു ചോദിച്ചു

\"\"ഞാനോ...ഞാൻ നവനീതിന്റെ best ഫ്രണ്ട്. ഞാൻ അവളെ ജീവന് തുല്യം സ്നേഹിച്ചിരുന്നതാ... എന്നിട്ട് അവളോ അവൾക് ഇവനെയായിരുന്നു ഇഷ്ടം..
ആദ്യം ഞാൻ അവനെ തീർക്കാമെന്നാണ് വിചാരിച്ചത്. അങ്ങനെയെനിക് അവളെ കിട്ടുമല്ലോ എന്നോർത്തു... പക്ഷെ അപ്പോഴേക്കും നിന്റെ കല്യാണം കഴിഞ്ഞെന്നു ഞാൻ അറിഞ്ഞു. അന്ന് ഞാൻ ഒരുപാട് സന്തോഷിച്ചു. ഇനിയെങ്കിലും ഇവളെ എനിക്ക് കിട്ടുമെന്ന് ഞാൻ കരുതി.. പക്ഷെ അപ്പോൾ ഇവൾ പ്രേമം മൂത്തു ഇവനെയും ഇവന്റെ ഭാര്യയെയും തമ്മിൽ അകറ്റി ഇവനെ സ്വന്തമാക്കും എന്ന് പറഞ്ഞു കേരളത്തിലേക്ക് വന്നു, അന്ന് ഞാൻ ഒരുപാട് വിഷമിച്ചു ഇവന്റെ മനസ്സ് മാറിയാലോ എന്നോർത്തു.പക്ഷെ ഇവൻ ഒരിക്കലും ഭാര്യയെ ഉപേക്ഷിക്കില്ല എന്ന് പറഞ്ഞതോടെ എന്റേ വഴി ക്ലിയർ ആയി.
പക്ഷെ അപ്പോഴേക്കും അവൾ മദർ തെരേസ ആയി. കല്യാണമേ കഴിക്കില്ല എന്ന്. പിന്നെ ഞാൻ ഇത്രയും കാലം ആർക്കുവേണ്ടിയാ കാത്തിരുന്നേ... \"\"അവൻ ഒരുപാട് സൈക്കോയെ പോലെ പറഞ്ഞു കൊണ്ടിരുന്നു.
\"\"അവസാനം ഞാൻ എന്റേ പ്രണയം അവളോട് തുറന്നു പറഞ്ഞു.. അപ്പോൾ അവൾ പറയാ ഒരിക്കലും അവൾ എന്നേ അങ്ങനെ കണ്ടിട്ടില്ലെന്നു അവൾക്ക് ഒരുപാട് ജീവിതം ഇനി വേണ്ടന്ന്... അങ്ങനെ പറയാൻ പാടുണ്ടോ.. അവൾ എന്റേ അല്ലേ എനിക്ക് മാത്രം അവകാശപ്പെട്ടത്... അവളെ എങ്ങനെയെങ്കിലും എന്റേ സ്വന്തമക്കണം എന്ന ചിന്തയോടെ ഞാൻ അവളെ കടന്നു പിടിച്ചു. എന്നിൽ നീന്നും കുതറി മാറിയ അവൾ ഓടിയപ്പോൾ നിലത്തിരുന്ന കമ്പിയിൽ കാല് തട്ടി ടെറസിൽ നീന്നും താഴേക്ക് വീണു. അതിനു ശേഷം അവൾ എഴുന്നേറ്റില്ല.....\"\"

ഇതൊക്കെ കേട്ട് ആദിയും വിഷ്ണുവും തരിച്ചിരിക്കുകയായിരുന്നു.
അവൻ വീണ്ടും പറഞ്ഞു തുടങ്ങി....

\"\"എല്ലാത്തിനും കാരണം നീ ഒറ്റ ഒരാളാണ്.. നീ വന്നതുകൊണ്ടാണ് അവൾ നിന്നെ പ്രണയിച്ചത്.. നീ കരണം ആണ്‌ എനിക്ക് അവളെ നഷ്ടപ്പെട്ടത്.. അവസാനം ഞാൻ അവളുടെ ചേട്ടനെ പറഞ്ഞു വിശ്വസിപ്പിച്ചു അവൾ ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചതാണെന്നു നീയാണ് അതിനു കാരണമെന്നും... അങ്ങനെ നിന്നോടുള്ള പക ഞാൻ അവനിൽ വളർത്തിയെടുത്തു. അന്ന് നിന്നെ കൊല്ലാൻ തന്നെയാണ് ആളുകളെ ഇറക്കിയത്. പക്ഷെ നീ അവിടെന്നും രക്ഷപ്പെട്ടു.. വിടില്ല നിന്നെ.. എന്നേ നീ ഇന്ന്  കൊന്നാലും നിന്നെ കൊല്ലാൻ നവീൻ ഉണ്ടാകും... \"\"അവൻ പകയോടെ പറഞ്ഞു നിർത്തി.
ആദി അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അവൻ ചെയറടക്കം നിലത്തേക്ക് മറിഞ്ഞു വീണു. അവൻ ആർത്തട്ടഹസിക്കാൻ തുടങ്ങി...  ആദി വീണ്ടും അടിക്കാൻ പോയതും വിഷ്ണു അവനെ പിടിച്ചു വച്ചു.

\"\"ഡാ... നിനക്ക് നോവണമെങ്കിൽ നിന്നെ സ്നേഹിക്കുന്നവർക്ക് വേദനിക്കണം എന്നെനിക്ക് നന്നായി അറിയാം.. അതിനു വേണ്ടിയാണു നവനീതിനെ ബിസിനസ് മീറ്റ് എന്ന് പറഞ്ഞു കേരളത്തിലേക്ക് അയച്ചത്. ഇനി അവൻ നോക്കിക്കോളും എല്ലാം. നീ നാട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും നിന്റെ കുടുംബം നശിച്ചിരിക്കും. എന്റേ നഷ്ടം നീ അറിയണമെങ്കിൽ നിന്റെ ഭാര്യക്ക് നോവണം.\"\"

\"\"ഡാ... \"\"ആദി ആക്രോശിച്ചു കൊണ്ടു അവനെ അടുത്തിരുന്ന സ്റ്റൂൾ കൊണ്ട് അടിച്ചു. വായിലൂടെ ചോര തുപ്പി അവന്റെ ബോധം പോയി.

ഇത്രയും സമയം അവൻ പറഞ്ഞതൊക്കെ വിഷ്ണു ക്യാമെറയിൽ പകർത്തിയിരുന്നു.
ആദി ടെൻഷനോടെ മുടിയിൽ കൈ കോർത്തു...

\"\"എടാ വിഷ്ണു.. അവൻ ആ നവനീത് എന്റേ കുടുംബത്തിൽ തൊട്ടു കളിച്ചാൽ അവനെ ഞാൻ വച്ചേക്കില്ല.\"\"

\"\"ഒന്നും പേടിക്കേണ്ട ആദി നീ പെട്ടന്ന് തന്നെ നാട്ടിലേക്ക് വിളിച്ചു അവനെ പിടിക്കാൻ പറയ്. എന്നിട്ട് ഇന്റെ ഈ വീഡിയോ നമുക്ക് നവനീതിന്നെ കാണിച്ചു കൊടുക്കാം. നീ ധൈര്യമായിരിക്ക്. ഒന്നും സംഭവിക്കില്ല.\"\"

ആദി പെട്ടന്ന് തന്നെ ഫോൺ എടുത്ത് നവീനിനെ വിളിച്ചു കാര്യം പറഞ്ഞു, വീട്ടുകാരെ സേഫ് ആക്കി നിർത്താൻ പറഞ്ഞു. തല്ക്കാലം ഒന്നും വീട്ടിൽ പറയണ്ട എന്നും. പിന്നെ ആനന്ദിന്നെ വിളിച്ചു നവനീതിനെ ട്രേസ് ചെയ്യാൻ പറഞ്ഞു. അഭയിനെ വിഷ്ണുവിന്റെ കസ്റ്റഡിയിൽ വച്ചു. കൂടെ നതാക്ഷയേ കൂടി അവൻ സേഫ് ആക്കി വിഷ്ണുവിനെ ഏൽപ്പിച്ചു. ആദി മോർണിംഗ് ഫ്ലൈറ്റിനു നാട്ടിലേക്ക് തിരിച്ചു...

തുടരും...
✍️ദക്ഷ ©️

എല്ലാവർക്കും കാര്യങ്ങൾ ഒക്കെ ക്ലിയർ ആയില്ലേ, ആയെന്നു വിശ്വസിക്കുന്നു..❤️നിന്നിലലിയാൻ❤️-30

❤️നിന്നിലലിയാൻ❤️-30

4.5
12411

\"\"അമ്മേ....\"\" \"\"എന്താ ആമിമോളെ..\"\" \"\"അമ്മേ എനിക്ക് എക്സാമിന്റെ ഹാൾ ടിക്കറ്റ് വാങ്ങാൻ കോളേജ് വരെ ഒന്ന് പോകണമായിരുന്നു.\"\" \"\"അയ്യോ മോളെ അച്ഛൻ ഓഫീസിലേക്ക് എന്തോ അത്യാവശ്യമായി പോയല്ലോ. മോളെങ്ങനെയാ ഇപ്പോ കോളേജിലേക് പോകുക.\"\" \"\"അത് സാരില്ല അമ്മേ ഞാൻ ഓട്ടോ വിളിച്ചു പോയിക്കൊള്ളാം.\"\" \"\"ഈ സമയത്ത് എങ്ങനെയാ മോളെ ഓട്ടോയിലൊക്കെ പോകുക..\"\" \"\"സാരില്ലമേ പതുക്കെ പോകാൻ പറഞ്ഞാൽ പോരെ..\"\" \"\"എന്നാലും മോളെ അത്...\"\" \"\"അമ്മ പേടിക്കാതിരിക്ക്.. കുഴപ്പം ഒന്നും ഉണ്ടാവില്ല..\"\" \"\'സൂക്ഷിച്ചു പോകണേ മോളെ,ലച്ചൂനെ കൂടെ വിളിച്ചോ..\"\" \"\"അതെന്തിനാ അമ്മേ അവൾക്കും ഒരുപാട് പഠിക്കാനുണ്ട്. വെറുതെ ബുദ്ധിമുട്ടിക്കണ്