Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_50_*

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________

പടച്ചോനെ ഈ ഉമ്മച്ചി എന്തിനുള്ള പുറപ്പാടിൽ ആണ്.... മ്മള് രണ്ട് കണ്ണും വിടർത്തി ഉമ്മച്ചിനെ നോക്കിയപ്പോ.... 

ഇന്നല്ലെ നിങ്ങടെ ഫസ്റ്റ് നൈറ്റ്..... ഞാൻ പറഞ്ഞ കാര്യം മറക്കണ്ട   മോൾ വേഗം പോവാൻ നോക്കെന്നും പറഞ്ഞു എന്നെ ഉന്തി തള്ളി റൂമിന്റെ മുന്നിൽ എത്തിച്ചു.... 

Zannu ഇനി നിനക്ക് രക്ഷ ഇല്ല മോളെ നീ  ഇരന്നു വാങ്ങിയേ അല്ലെ എന്ന് മനസ്സ് ചോദിച്ചപ്പോ മ്മള് ഒന്നുടെ ഉമ്മച്ചിനെ നോക്കി.... 

മൂപ്പത്തി കണ്ണുരുട്ടിയതും മ്മള് താനെ റൂമിൽ കയറി.... 

ബെഡിൽ ഇരിക്കുന്ന ഷാനുക്കാനെ കണ്ടതും മ്മളെ കൈ വിറക്കാൻ തുടങ്ങി.... 

കിളവന്റെ ചിരി കൂടെ കണ്ടപ്പോ കയ്യിൽ ഇരിക്കുന്ന പാൽ ഗ്ലാസ്സ് വീഴും എന്നുള്ള അവസ്ഥ ആണ്.... 


എന്റെ നടത്തം സ്റ്റോപ്പ്‌ ആയത് കൊണ്ടാവും ഷാനുക്ക ഇങ്ങോട്ട് വരാൻ തുടങ്ങി അതിനനുസരിച്ചു ഹാർട്ട്‌ കിടന്നു ചാടാൻ തുടങ്ങി... 


എന്റെ പൊന്ന് ഹാർട്ടെ ഒന്ന് അടങ്ങി ഇരിക്ക് അല്ലേൽ ഞാൻ ഇപ്പൊ അറ്റാക്ക് വന്നു മരിക്കും... 

എന്താ zannu.... ഇക്കാന്റെ മോൾ നന്നായി വിറക്കുന്നുണ്ടല്ലോ.... അബസ്മാരത്തിന്റെ വല്ല ലക്ഷണവും ആണോ..... 

ഓൾ ഒന്നും മിണ്ടാതെ ന്നെ നോക്കി ഇളിച്ചു... 

അപ്പൊ രണ്ടും കല്പിച്ചു ആണല്ലോ മുത്തിന്റെ വരവ്.... ഈ പാൽ ഒക്കെ എപ്പോ ഒപ്പിച്ചു... 

അനുനോട്‌ ഡയലോഗ് അടിച്ചപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞു ഞാൻ ഗ്ലാസ്സ് വാങ്ങി ടേബിളിൽ വച്ചു... 

ഓളെ കൈ വിറക്കുന്നത്  കണ്ടിട്ട് ചിരി വന്നെങ്കിലും തല്ക്കാലം വേണ്ടെന്ന് വച്ചു.... മനുഷ്യൻ ഇത്ര ഒക്കെ ചോദിച്ചിട്ടും ഇവിടെ ഒരുത്തി.... ഞാൻ ഏതോ അന്യ ഗ്രഹത്തിൽ നിന്നും വന്ന പോലുള്ള നോട്ടം ആണ്... 

ഒൺലി നോട്ടം നോട്ട് മിണ്ടാട്ടം.... അങ്ങനെ വിട്ടാൽ ശരി ആവൂലല്ലോ.... 

എന്നാ പിന്നെ തുടങ്ങല്ലേ ചോദിച്ചപ്പോ ഓൾ നോ എന്നും പറഞ്ഞു ഉണ്ട കണ്ണ് വിടർത്തി നോക്കാൻ തുടങ്ങി.... 

എന്തോന്ന്.... എന്തൊക്കെ ആയിരുന്നു.... അല്ലേലും ഞമ്മക് ഒന്നും യോഗല്യ... ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ... ഈ ഷാനുക്ക കൂടെ വിചാരിക്കണ്ടെ... 

ന്നാ ന്റെ പൊന്ന് മോൾ ചെവി തുറന്നു വച്ചു കേട്ടോ.... നീ ഏതായാലും വിചാരിച്ച സ്ഥിതിക്ക് ഞാൻ കൂടെ വിചാരിക്കാൻ പോവാ.... എപ്പടി എന്നും പറഞ്ഞു ചെക്കൻ ഒരു കള്ള ചിരിയോടെ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി... 


പടച്ചോനെ ഏത് നേരത്ത് ആണാവോ ആ ഡയലോഗ് അടിക്കാൻ തോന്നിയെ.... എല്ലാം പാര ആയി തിരിച്ചു വരാണല്ലോ...  

ഷാനുക്ക അടുക്കും തോറും ഞാൻ പിന്നിലേക്ക്  നീങ്ങാൻ തുടങ്ങി.... നീങ്ങി നീങ്ങി അവസാനം ചുമരിൽ പോയി തട്ടി നിന്നു... 

ഇനി ഒരല്പം പോലും നീങ്ങാൻ സ്ഥലം നഹി ഹേ.... മനസ്സിൽ ഷെയർ ചാറ്റിലെ ഒരുപാട് സ്റ്റോറികൾ മിന്നി മറഞ്ഞു.... 

പടച്ചോനെ അതിൽ ഒക്കെ സംഭവിക്കുന്ന പോലെ മ്മക്ക് എസ്‌കേപ്പ് ആവാൻ അവസരം തരണേ.... 

അപ്പോയെക്കും ഇക്ക എന്നിൽ അടുത്ത് കഴിഞ്ഞിരുന്നു... ആ നിശ്വാസം മുഖത്തു വന്നു പതിച്ചപ്പോൾ ഞങ്ങൾ തമ്മിലുള്ള  ഡിസ്റ്റൻസ് കുറവാണെന്നു മനസ്സിലായി....

ഒന്നായിട്ടു കറന്റ്‌ പാസ് ചെയ്യാൻ തുടങ്ങി 

എന്റെ അരയിൽ കൂടെ കയ്യിട്ടു ഓന്റെ നെഞ്ചത്തേക്ക് അടുപ്പിച്ചു... പതിയെ എന്റെ അധരങ്ങളെ കവർന്നെടുത്തു... 

കുതറി മാറുക പോലും ചെയ്യാതെ ഞാനും അതിൽ ലയിച്ചു.... 

എത്ര നേരം ആ നിൽപ്പ് നിന്നെന്ന് അറിയില്ല.... ശേഷം എന്റെ ചെവിക്കരികിൽ വന്നിട്ട്.... 

*I LOVE YOU ZANNU 💕*  എന്ന് മൊഴിഞ്ഞതും ഷാനുക്കാന്റെ ശ്വാസം ഇക്കിളിപ്പെടുത്താൻ തുടങ്ങി....  അൽ രോമാഞ്ചിഫികേഷൻ വിത്ത്‌ കുളിരാരിഫികേഷൻ.... 

വീണ്ടും കിസ്സ് അടിക്കാൻ വന്നതും ഇക്കാന്റെ ഫോൺ റിങ് ചെയ്തു.... നോക്കിയപ്പോ അനുക്ക 

വൗ ചെക്കന്റെ മോന്ത ഇപ്പൊ കാണണം കട്ട കലിപ്പ് ഹിഹിഹി.... 

എന്താടാ കുണാപ്പാ ഈ നേരത്ത്..... നിനക്കൊന്നും ഉറക്കം ഇല്ലേ.... കീടം... കറക്റ്റ് ടൈമിൽ തന്നെ വിളിച്ചോളും... 

പിന്നെ അങ്ങോട്ട് രണ്ടാളും കൂടെ തെറി അഭിഷേകം ആയിരുന്നു....റൊമാന്റിക് മൂഡിൽ വന്ന ചെക്കൻ ആണ്... എല്ലാം തുലഞ്ഞു പോയ ദേഷ്യം ആ പാവത്തിനോടാ തീർക്കുന്നെ... ഹിഹിഹി... 

💞💞💞💞💞💞💞💞💞💞💞

ഹാവു.... എന്തോ ഭാഗ്യത്തിന് രക്ഷപെട്ടതാണ് മക്കളെ..... ബട്ട് എപ്പോഴും ഇത് പോലെ ചാൻസ് ഉണ്ടാവും തോന്നുന്നില്ല.... 

ഇത്ര ഡേ ഇക്കാന്റെ കൂടെ നിന്നിട്ട് കുറച്ചു മുന്നെ അനുഭവിച്ച ഫീലിംഗ്സ് ഒന്നും ഉണ്ടായിട്ടില്ല.... 

ന്റെ പൊന്നോ... ഷോക്ക് അടിച്ചു മരിക്കാത്തെ ഭാഗ്യം.... 

മ്മള് ഓരോന്ന് ഓർത്ത് ചിരിക്കുമ്പോ ആണ് ഷാനുക്കാന്റെ കാളിംഗ് ശ്രദ്ധിച്ചെ.... ചെക്കൻ റൂമിൽ അല്ല ബാൽകണിയിൽ പോയി മെല്ലെ സംസാരിക്കുന്നുണ്ട്... 

ഇനിപ്പോ ന്നെ ചാക്കിൽ ആക്കാൻ ഉള്ള വല്ല സൈക്കോളജിക്കൽ മൂവേമെന്റ് ആണോ എന്ന്      

പറയാനും പറ്റില്ല.... രണ്ടും കല്പിച്ചു സൗണ്ട് ഉണ്ടാക്കാതെ ഡോറിന്റെ പിന്നിൽ പോയി നിന്നു... 

സാധാരണ ആരു വിളിച്ചാലും ന്റെ മുന്നിൽ നിന്നാണ് സംസാരിക്കൽ സംതിങ് റോങ്ങ്‌... 

ന്റെ പൊന്നാര അനുവേ.... നീ ഒന്ന് വന്നാൽ മാത്രം മതി.... ഒരു പ്രോബ്ലവും ഉണ്ടാവില്ല.... റബിയും എത്തും.... പിന്നെ ഉമ്മാക്കും ഉപ്പാക്കും കാര്യങ്ങൾ എല്ലാം അറിയാം സൊ അവരെ ഓർത്ത് ടെൻഷൻ ആവണ്ട.... രണ്ടുപേരും ഫുൾ സപ്പോർട്ട്.... 

പിന്നെ zannu ഇത് വരെ അറിഞ്ഞിട്ടില്ല.... അത് പോലെ തന്നെ ആവണം അവിടെയും അല്ലുവും അഫിയും അറിയാൻ പാടില്ല.... 

ആഷിൽ ഇക്കാനെയും വിശ്വാസിക്കാം ഷൈമയോടും പറയില്ല... 

ബാക്കി ഒക്കെ വരുന്നിടത്തു വച്ചു കാണാം.... എല്ലാം നമ്മുടെ പ്ലാൻ പോലെ തന്നെ ആയാൽ മതിയായിരുന്നു.... ഇനിപ്പോ റിയ വല്ല എതിർപ്പും കാണിക്കുമോ എന്ന പേടി മാത്രം ഉള്ളു.... 

ഞാൻ പറഞ്ഞാൽ ഓൾ കേൾക്കും......ഏക ആശ്വാസം അതാണ്.... നാളെ കൂടെ ടൈം ഉണ്ടല്ലോ.... 

നമ്മളെക്കാൾ ഒക്കെ ടെൻഷൻ അവന്ക് ആണ്.... നാളെ ഒന്നുടെ പോയി കാണണം....

ഓകെ ഡാ ഞാൻ വിളിക്കണ്ട്..... 

പടച്ചോനെ ഈ കോന്തൻ എന്തെക്കെയാ ഈ പറയുന്നേ.... മ്മക്ക് ഒന്നും ക്ലിക്ക് ആവുന്നില്ലല്ലോ.... ഇങ്ങക്ക് വല്ലതും മനസ്സിലായോ പിള്ളേരെ.... 

അടുത്തുള്ള ഇന്ക് മനസ്സിലായില്ല പിന്നെ അല്ലെ നിങ്ങൾക് പ്ര്ര്ര്ർ.... 

ഷാനുക്ക കാൾ കട്ട്‌ ചെയ്തതും ഞാൻ വേഗം ഓടി ബെഡിൽ ഇരിക്കുന്ന പോലെ കാണിച്ചു.... 


ന്നെ നോക്കി ചിരിച്ചപ്പോൾ ഒരു ലോഡ് പുച്ഛം വാരി വിതറി.... ന്നോട് പറയാതെ കോന്തൻ എന്തെക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട് ഒരു കാര്യം ഉറപ്പായി റിയ ന്റെ മേരേജിനെ കുറിച്ചാണെന്ന്... 

അതിന് മാത്രം പ്ലാൻ ചെയ്യാൻ എന്തിരിക്കുന്നു.... 

എന്തോന്നാഡീ ഇത്ര മാത്രം ആലോചിച്ചു കൂട്ടാൻ.... കിടക്കുന്നില്ലേ.... പുരികം പൊക്കി വശ്യമായൊരു ചിരിയോടെ ചോദിച്ചപ്പോ മ്മക്ക് വീണ്ടും പേടി വന്നോ എന്നൊരു ഡൌട്ട് ഇല്ലാതില്ല.... 

തല്ക്കാലം ഉറങ്ങിക്കോ.... നിന്നെ ഞാൻ പിന്നെ എടുത്തോണ്ട് എന്നും പറഞ്ഞു ചെക്കൻ ന്നെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു.... 

ഓന്റെ കൈകൾക്കുള്ളിൽ സുരക്ഷിതമായി ഞാൻ നിദ്രയിൽ മുഴുകി..... 

💞💞💞💞💞💞💞💞💞💞💞

കിച്ചണിൽ എത്തിയപ്പോ തൊട്ട് ഉമ്മച്ചിക്ക് ഇല്ലാത്ത  ഒരു ആക്കി ചിരിയും ചുമയും ഒക്കെ..... 

ഉപ്പച്ചി ഉള്ളോണ്ട് ആണ് തോന്നുന്നു ഒന്നും ചോദിക്കുന്നില്ല.... 

മ്മള് ചായ ഉണ്ടാക്കാൻ പാത്രം എടുത്തപ്പോ തന്നെ ഉമ്മച്ചി വിലക്കി.... 

ന്റെ മോൾ തല്ക്കാലം അവിടെ പോയി ഇരിക്ക്... 

ഇത്ര ദിവസം ആയിട്ടും ഞാൻ ഇരിക്കൽ തന്നെ അല്ലായിരുന്നോ ഉമ്മച്ചി.... 

അതൊന്നും കുഴപ്പം ഇല്ല.... ഇന്നോട് മിണ്ടി പറയാൻ ഒരു ആൾ ഉണ്ടായാൽ മതി..... 

ന്നാ പിന്നെ ഞാൻ അങ്ങോട്ട് എന്നും പറഞ്ഞു ഉപ്പച്ചി പോയി.... 

ഉപ്പച്ചി പോവാൻ കാത്തു നിന്ന പോൽ സിബിഐ ക്യുഎസ്ടിയൻ തുടങ്ങി.... 

എങ്ങനെ ണ്ടെന്നു മോളെ ഫസ്റ്റ് നൈറ്റ്..... ഉമ്മച്ചിക് പ്രതീക്ഷിക്കാൻ വല്ല ചാൻസും ഉണ്ടോ.... 

കള്ള പഹയത്തി ചോദിക്കുന്നെ കണ്ടില്ലെ.... 

അടുത്ത് ഉണ്ടായിരുന്ന ഒരു കാരറ്റ് എടുത്തു മൂപ്പത്തിനെ എറിഞ്ഞു. 

മ്മ്മ് മ്മ്മ് ഇപ്പൊ മനസ്സിലായി എന്നും പറഞ്ഞു വീണ്ടും ഉമ്മി ചിരിക്കാൻ തുടങ്ങി.... 

പടച്ചോനെ.... അമ്മായിമ്മ പോര് ഉണ്ടാവരുതെ എന്ന് പ്രാർത്ഥിച്ച എനിക്ക് ഇത് പോലത്തെ ഒന്നിനെ ആണല്ലോ തന്നത്..... വേണ്ടായിരുന്നു ഇതിലും ബേധം അമ്മായിമ്മ പോര് തന്നെ ആയിരുന്നു.... ങ്ങീ ങ്ങീ 

ഹിഹിഹി...... 

ചിരിക്കേണ്ട ഞാൻ കാര്യം പറഞ്ഞതാ.... 

ആഹ് എല്ലാം റെഡി ആയിക്കോളും... മോൾ പോയി ഈ ചായ ഷാനുന്  കൊടുക്ക് എന്നും പറഞ്ഞു  ഒരു കപ്പ് തന്നു..... 

മ്മള് അതും കൊണ്ട് പോവുമ്പോ ആണ് ഐഡിയ വന്നത്..... യെസ് കിട്ടിപ്പോയ്.... ഇന്നലെ ഫസ്റ്റ് നൈറ്റ്,,, പാൽ കോപ്പ് എല്ലാം ഓന്റെ പ്ലാൻ ആണ് വിത്ത്‌ ഉമ്മച്ചി അതിന് ഇട്ടോരു പണി കൊടുക്കുക തന്നെ വേണം..... 

ഞമ്മൾ അപ്പൊ തന്നെ ഉമ്മച്ചി കാണാതെ കുറച്ചു ഉപ്പും മുളക് പൊടിയും എടുത്തു ചായയിൽ ഇട്ടു.... സബാഷ്.... 

നീ തീർന്നു മോനെ തീർന്നു ഹിഹിഹി.... മ്മള് ഓന്റെ എക്സ്പ്രഷൻ എന്താവും എന്നൊക്കെ ചിന്തിച്ചു കൂട്ടി സ്റ്റൈർ കേറുമ്പോ.... എവിടുന്നോ പൊട്ടി മുളച്ച പോലെ റിയ വന്നു കപ്പ് വാങ്ങി ഒറ്റ കുടിക്കൽ.... 

പടച്ചോനെ പണി പാളി എന്നും പറഞ്ഞു ഞാൻ ഒരൊറ്റ ഓട്ടം ആയിരുന്നു.... 

കള്ള ബാബി കിളവി നിക്കെടി ന്റെ തൊള്ള എന്നും പറഞ്ഞു റിയ പിന്നാലെ ഓടി.... 

ഓടി ഓടി അവസാനം ചെന്ന് എത്തിയത് പൂൾന്റെ മുന്നിൽ വൗ പെട്ടു മോളെ Zannu.... 

മ്മള് തിരിഞ്ഞു നോക്കിയപ്പോ കട്ട കലിപ്പിൽ എരിവും വലിച്ചു.... കണ്ണൊക്കെ ചുവന്നു.... മൂക്കിൽ നിന്നും ഒലിച്ചു നിക്കുന്ന റിയ നെ കണ്ടതും തൃപ്തി ആയി.... 

അങ്ങനെ ഓളെ കയ്യിന്ന് കിട്ടേണ്ടത് ഒക്കെ വാങ്ങിച്ചു കൂട്ടി ഉളുപ്പില്ലാതെ നൈസ് ആയി ഇളിച്ചു കൊടുത്തു.... ബ്ലാ... 


ഷാനുക്കാനോട്‌ പറയരുത് പറഞ്ഞിട്ട് ആണേൽ ഈ കോപ്പ് കേൾക്കുന്നില്ല.... 

ആദ്യം ആയി കേട്യോൻക്ക് കൊണ്ട് കൊടുക്കുന്നെ അല്ലെ സൊ സ്പെഷ്യൽ തന്നെ ആവും കരുതി വാങ്ങിയേ ആയിരുന്നു നമിച്ചു പൊന്നേ എന്നും പറഞ്ഞു ഓൾ മൂക് ചീന്തി.... 

പടച്ചോനെ ഓളെ അവസ്ഥ ഇതാണെൽ ചെക്കൻ ന്നെ 
സൂപ്പ് ആക്കി എടുക്കേണ്ട സമയം കഴിഞ്ഞു.... 

അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കച്ചറ ഉണ്ടാക്കിയും ജെറി ന്റെ കൂടെ കളിച്ചും..... ഉമ്മച്ചിനെ പ്രാന്ത് ആക്കിയും ഇന്നത്തെ ദിവസം പെടുന്നനെ തീർന്നു.... 

ഓനെ ഇന്ന് മൈൻഡ് ആക്കിയിട്ടു പോലുല്ല.... കാരണം ടൈം കിട്ടിയില്ല ഹിഹി... ഓൻ ഫുൾ ബിസി..... നാളെ റിയ ന്റെ പെണ്ണ് കാണൽ അല്ലെ... അതോണ്ട് എല്ലാരും ഇങ്ങോട്ട് വരുന്നുണ്ട്.... ന്റെ ഉമ്മച്ചിയും ഉപ്പചിയും ന്റെ അലവലാതികളും ഷാനുക്കാന്റെ ചങ്ക്സും.... പിന്നെ റിലേറ്റീവ്സും. 


രാത്രി ആയിട്ടും ഓന്റെ തിരക്ക് കയ്യാത്തോണ്ട് റിയ ന്റെ കൂടെ കിടന്നു.... കിട്ടിയ ചാൻസല്ലെ കരുതി ഓളെ നന്നായി പേടിപ്പിച്ചു ഹിഹി....

 പെണ്ണുകാണൽ അത്ര നിസാരം ഏർപ്പാട് ഒന്നും അല്ലല്ലോ.... അപ്പോ മ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ ഒരു മോട്ടിവേഷൻ.... എപ്പടി 

💞💞💞💞💞💞💞💞💞💞💞

രാവിലെ തന്നെ എല്ലാരും ഇങ്ങോട്ട് ലാൻഡ് ആയപ്പോ വീട് ആകെ ഒച്ചപ്പാട് കൊണ്ട് നിറഞ്ഞു.... 

ഞങ്ങൾ എല്ലാരും കൂടെ റിയ നെ ഒരുക്കാൻ തുടങ്ങി....ഇന്ന് തന്നെ എൻഗേജ്മെന്റ് ഉണ്ടാവും എന്നാ ഉപ്പച്ചി പറഞ്ഞെ..... 

ഇങ്ങനെ ഒരീസം റുഫൈദ ഒരുങ്ങുമ്പോ ആണ്  ഇരുമ്പ് തലയിൽ വീണത് എന്നോക്കെ പറഞ്ഞു ഞങ്ങൾ ചിരിച്ചു ഒരു വക ആയി.... 

ഇവിടെ ഒരാളെ വെപ്രാളം കണ്ടാൽ തോന്നും അറക്കാൻ കൊണ്ട് പോവാന്ന്.... പാവത്തിന്റെ ഹാർട്ട്‌ അനുസരണ ഇല്ലാതെ മിഡിക്കുന്നുണ്ട്... 

അങ്ങനെ ഓളെ മൊഞ്ചത്തി കുട്ടി ആക്കി ഞങ്ങൾ എല്ലാരും താഴേക്കു പോയി.... 

പിന്നെ അങ്ങോട്ട് ഫോട്ടോ എടുക്കൽ ആയിരുന്നു മെയിൻ.... 

ചെക്കൻ വന്നെന്ന് ഉപ്പച്ചി പറഞ്ഞതും റിയ ന്റെ കയ്യിൽ അമർത്തി പിടിച്ച്.... ഓളെ കൈ വിറക്കുന്നുണ്ടായിരുന്നു.... 

അതെ സമയം ന്റെ കൈകൾ വിറക്കുന്നുണ്ടെന്നു  മനസ്സിലായെ അഫി നുള്ളിയപ്പോ ആണ്.... എന്തിനാണാവോ കോപ്പ്.. 

എല്ലാരും ചെക്കനെ കാണാൻ ഉള്ള തിടുക്കത്തിന്റെ ഉന്തിലും തള്ളിലും ആണ്... മ്മള് റിയ ക്ക് ഒരു സൈറ്റ് അടിച്ചു കൊടുത്തു. 

ഓളെ കൈ വിട്ടു എല്ലാരേം തള്ളി മാറ്റി ഒരു വിധത്തിൽ മുന്നിൽ എത്തി....ഷാനുക്കന്റെ അടുത്ത് പോയി നിന്നു... 

ഇപ്പൊ ന്റെ ഹാർട്ട് പട പട മിഡിക്കുന്നു.... ചെക്കനെ കാണാൻ പോവുന്നതിന്റെ ത്രില്ല് കൊണ്ടാവും.... ബ്ലാ.... 

ഇനി കണ്ടില്ല എന്നൊന്നും പറയരുത്... ശരിക്ക് കണ്ടോ എന്ന് ഷാനുക്ക മെല്ലെ ചെവിയിൽ പറഞ്ഞു..... 

ചെക്കന്റെ കൂടെ വന്നവർ എല്ലാം ഇറങ്ങി സെക്കൻ  മാത്രം ഇറങ്ങിയില്ല... 

അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് കാറിൽ നിന്നും ദേ ഇറങ്ങുന്നു.... അൽ മൊഞ്ചൻ 

അയാളെ കണ്ടതും മ്മക്ക് ഒന്നായിട്ട് ഒരു മരവിപ്പ് അനുഭവപ്പെട്ടു.... 

പടച്ചോനെ... ഇത് സത്യം തന്നെ ആണോ....മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു..  

അറിയാതെ എന്റെ ചുണ്ടുകൾ ആ നാമം മൊഴിഞ്ഞു.....   

*സഫുക്കാ*


*(തുടരും.... )*


______________________________________


Follow insta @Juby navas

💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

5
2348

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_51_*_____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission._______________________________________ചെക്കന്റെ കൂടെ വന്നവർ എല്ലാം ഇറങ്ങി സെക്കൻ  മാത്രം ഇറങ്ങിയില്ല... അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് കാറിൽ നിന്നും ദേ ഇറങ്ങുന്നു.... അൽ മൊഞ്ചൻ അയാളെ കണ്ടതും മ്മക്ക് ഒന്നായിട്ട് ഒരു മരവിപ്പ് അനുഭവപ്പെട്ടു.... പടച്ചോനെ... ഇത് സത്യം തന്നെ ആണോ....മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു..  അറിയാതെ എന്റെ ചുണ്ടുകൾ ആ നാമം മൊഴിഞ്ഞു.....