Aksharathalukal

❤️നിന്നിലലിയാൻ❤️-31

ആദി മുന്നേട്ടേക്ക് അടി വച്ചു നടന്നു റൂമിനകത്തേക്ക് കയറി.അതിനകത്തെ  ബാത്‌റൂമിൽ നീന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു. അവൻ പതിയെ അതിനടുത്തേക്ക് നീങ്ങി വാതിൽ   പതിയെ തുറന്നു. അവിടെ കണ്ട കാഴ്ച്ച അവനെ നിർവികാരനാക്കി നിർത്തി...

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഇതേ സമയം എ എസ് ഐ അനന്ദും സംഘവും ഓട്ടോ ഡ്രൈവറുടെ ലൊക്കേഷനിനടുത് സെർച്ച്‌ ചെയ്യുകയായിരുന്നു. ആമി പഠിക്കുന്ന കോളേജിനടുത്തു മൂന്ന് കിലോമീറ്റർ കഴിഞ്ഞു മെയിൻ റോഡിൽ നിന്നും ഉള്ളോട്ടേക്കുള്ള  വിജനമായ പ്രേദേശത്തു അയാളുടെ ഓട്ടോ കണ്ടെത്തി. തൊട്ടടുത്തുള്ള പൊന്തക്കാട്ടിൽ നിന്നും അബോധാവസ്ഥയിൽ അയാളെയും കണ്ടത്തി.
ആനന്ദ് പെട്ടന്ന് തന്നെ ഫോണെടുത്തു ആദിയേ വിളിച്ചു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ആദിയുടെ ഫോണിലേക്ക് വന്ന ആനന്ദിന്റെ കാൾ ആണ്‌ അവന്റെ മനസിനെ പെട്ടന്ന് തിരിച്ചു കൊണ്ടുവന്നത്..

\"\"ഹെലോ...\"\"

\"\"ആഹ് സാർ, ആനന്ദ് ആണ്..\"\"

\"\"പറയൂ ആനന്ദ്...\"\"

\"\"സാർ ആ ഓട്ടോ ഡ്രൈവറേ കിട്ടിയിട്ടുണ്ട്. പക്ഷെ ആൾക്ക് ബോധമില്ല ആരൊക്കെയോ ചേർന്നു അടിച്ചിട്ടതാവാനാണ് സാധ്യത. പിന്നെ സാറിന്റെ വൈഫിന്റേതാണെന്നു തോന്നുന്നു ഒരു ബാഗും പിന്നെ നിങ്ങളുടെ വാൾപേപ്പർ ഉള്ള ഒരു  ഫോണും ഇവിടുന്നു കിട്ടിയിട്ടുണ്ട്...\"\"

\"\"ആഹ്.. ഒക്കെ... രമേശേട്ടനെ പെട്ടന്ന് തന്നെ ഹോസ്പിറ്റലിലേക് എത്തിക്കാൻ നോക്കൂ. പിന്നെ ആനന്ദ് കൂടെ ഉണ്ടാവണം. ആൾക്ക് ബോധം വരുമ്പോൾ എന്താണ് ഉണ്ടായതെന്ന് കൃത്യമായി ചോദിച്ചു മനസിലാക്കണം.\"\"

\"\"ഒക്കെ സാർ.... പിന്നെ സാർ വൈഫിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ..\"\"

\"\"ഇല്ല... ഈ ലൊക്കേഷനിൽ അവരില്ല. താൻ രമേശേട്ടന് ബോധം വരുമ്പോൾ വിളിക്ക്.\"\" എന്ന് പറഞ്ഞു ആദി കാൾ കട്ട് ചെയ്തു. അവിടെത്തെ എസ് ഐ യോടും സംഘങ്ങളോടും അങ്ങോട്ടേക്ക് വരാനായി വിളിച്ചു പറഞ്ഞു.

അപ്പോഴേക്കും നവിയും ആദിയുടെ അടുത്തേക്ക് എത്തിയിരുന്നു. മുന്നിൽ ഉള്ള കാഴ്ച്ച കണ്ടു അവനൊന്നു ഭയന്നു.

\"\"എടാ ആദി ആരാ ഇത്‌..\"\" മുന്നിൽ വീണുകിടക്കുന്ന ഡെഡ് ബോഡിയിലേക്ക് ചൂണ്ടി അവൻ ചോദിച്ചു.

\"\"ഇതാണ് സത്യപാലൻ... അന്നത്തെ കഞ്ചാവ് കേസിലെ പ്രതി.\"\"

\"\"പക്ഷെ ഇയാൾ എങ്ങനെ.. ഇയാൾക്കു നവനീതുമായി എന്താണ് ബന്ധം.\"\"

\"\"അതാണ് എനിക്കും അറിയാത്തത്... എനിക്കാകെ ഭ്രാന്ത് പിടിക്കുന്നു. എന്റെ ആമി.. \"\"എന്ന് പറഞ്ഞു അവൻ മുടിയിൽ വിരൽ കൊരുത്തു അവിടെ ഇരുന്നു.

കുറച്ചു കഴിഞ്ഞതും എസ് ഐ യും സംഘവും അവിടെ എത്തി അയാളുടെ ബോഡിയുമായി ഹോസ്പിറ്റലിലേക് പോയി ആ വീട് സീൽ ചെയ്തു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഇതേ സമയം...
നഗരത്തിൽ നിന്നും ഉള്ളിലോട്ടുള്ള ഒരു പണി നടക്കുന്ന കെട്ടിടം...

\"\"നിന്റെ കെട്ടിയോൻ ഇപ്പോൾ ഭ്രാന്തെടുത്തു നാട് മുഴുവൻ ഓടി നടക്കുകയാണ് നിനക്ക് വേണ്ടി. \"\"എന്ന് പറഞ്ഞു സിഗേരറ്റിൽ നിന്നും ഒരു പഫ് എടുത്ത്  നവനീത് ആർത്തു ചിരിച്ചു.

ആമി നിറ കണ്ണുകളോടെ യാചന ഭാവത്തിൽ  അയാളുടെ മുഖത്തേക്ക് നോക്കി.

ഇതിനോടകം തന്നെ അവളുടെ നിസാഹായാവസ്ഥ അയാൾക് ഒരു ഹരമായി മാറിയിരുന്നു. അയാളുടെ ഉള്ളിലെ മദ്യവും ലഹരിയും അഭയ് കയറ്റി വച്ച വിഷവും ഒക്കെ അയാളെ ഒരു ദുഷ്ടനാക്കി മാറ്റിയിരിന്നു.

\"\"നിനക്ക് അറിയോ.. നിന്റെ ഭർത്താവ് അവൻ കാരണം എനിക്ക് എന്തൊക്കെ നഷ്ടമായെന്ന്.എന്റെ പെങ്ങൾ അമ്മ... അതുപോലെ അവനും നഷ്ടമാകണം അവന്റെ സ്വന്തമായുള്ളതെല്ലാം.\"\"

ആമിയ്ക്ക് നവനീത് പറഞ്ഞതിന്റെ പൊരുൾ  ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല.

അവൾ ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു.

\"\"എവിടെ പോയെടി നിന്റെ ശൗര്യം\"\" അവൻ അവളുടെ നേരെ ആക്രോശിച്ചു കൊണ്ടു അവളുടെ മുടിയിൽ പിടിച്ചു കൊണ്ടു നെറ്റി അതിശക്തിയായി തൊട്ടടുത്തുള്ള ഭിത്തിയിൽ അടിച്ചു. അവൾ ഭിത്തിയിലൂടെ ഊർന്ന് താഴെക്കിരുന്നു. അവൻ വീണ്ടും അവളുടെ അടുത്തേക്ക് ചവിട്ടാനായി കാലുയർത്തിയതും അവൾ കൈ കൂപ്പി അയാളോട് അപേക്ഷിച്ചു.

\"ദയവു ചെയ്തു എന്റെ വയറ്റിലുള്ള കുഞ്ഞിനെ ഓർത്തെങ്കിലും ഒന്നും ചെയ്യരുത്..\"

പൊടുന്നനെ അയാൾ കാല് പിൻവലിച്ചു  അവളെ നോക്കി.എന്തുകൊണ്ടോ നതാഷയുടെ മുഖം അവന്റെ മനസിലേക്ക് വന്നു. ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി അവൻ പിന്നോട്ടേക് നടന്നു. ടേബിളിൽ ഇരുന്ന മദ്യത്തിന്റെ ബോട്ടിൽ വായിലേക്ക് കമിഴ്ത്തി. ഉള്ളിലെ ലഹരി വീണ്ടും  അവനെ മൃഗ തുല്യനാക്കി, മുന്നിൽ ഒരു വേട്ടമൃഗത്തെ കണ്ടെന്ന പോലെ അടുത്ത് നിന്ന ഒരു കമ്പിപ്പാരയെടുത്തു അവൻ ആമിയ്ക്ക് നേരെ കുതിച്ചു. അവന്റെ വരവ് കണ്ടു പേടിച്ചരണ്ടു അവൾ കണ്ണുകൾ ഇറുക്കെ അടച്ചു....

✍️ദക്ഷ ©️

ചെറിയ part ആണേ അഡ്ജസ്റ്റ് കരോ 😌❤️നിന്നിലലിയാൻ❤️-32

❤️നിന്നിലലിയാൻ❤️-32

4.7
11364

എന്തോ ശബ്ദം കേട്ട് ആമി കണ്ണ് തുറന്നതും മുന്നിൽ ആദിയേ കണ്ടു\"\" കണ്ണേട്ടാ \"\"എന്ന് വിളിച്ചു ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു. രണ്ടുപേരും കരഞ്ഞുകൊണ്ട് പരസ്പരം ചുംബനങ്ങൾ കൊണ്ടു മൂടി. അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.കരച്ചിൽ ഒന്നു അടങ്ങിയതും ആദി തന്നിൽ നിന്നും ആമിയെ അടർത്തി മാറ്റി.\"\"ഇനിയെന്താ.. ഞാൻ വന്നില്ലേ പാറുകുട്ടിയെ, കരയാതിരിക്ക് \"\"ആദി അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു.\"\"ഞാ.. ഞാൻ പേടിച്ചു പോയി കണ്ണേട്ടാ..\"\" വിതുമ്പിക്കൊണ്ടവൾ പറഞ്ഞു.\"\"സാരില്ല... ഞാൻ വന്നില്ലേ... ഇനി പേടിക്കണ്ടാട്ടൊ... \"\"എന്ന് പറഞ്ഞു അവളെ ചേർത്തു നിർത്തി.അവളെയും കൊണ്ടു പുറകിലേക്ക് തിരിഞ്ഞ