\"ഇപ്പോൾ അന്ന് നഷ്ടപ്പെട്ട സ്നേഹം വീണ്ടും തിരിച്ച് കിട്ടിയിരിക്കുകയാണ്... ആന്റിയുടേയും അങ്കിളിന്റേയും അടുത്തുനിന്ന്... അതൊന്നും മരണംവരെ മറക്കുന്നവരല്ല ഞങ്ങൾ... ആ സ്നേഹം എന്നും വേണമെന്നുതന്നെയാണ് ആഗ്രഹവും... ഞാൻ മൂലം ആന്റി അല്ല അമ്മതന്നെ... എന്റെ അമ്മ വേദനിക്കാൻ സമ്മതിക്കില്ല... \"
കൃഷ്ണ പെട്ടന്ന് പുറത്തേക്കിറങ്ങിപ്പോയി... \"
ഈ സമയം തറവാട്ടിൽ നിന്നും കരഞ്ഞുകൊണ്ട് ഓടിവന്ന നിർമ്മല ഹാളിലെ സോഫയിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു...
\"എന്താണ് നിർമ്മലേ ഇത്... കുട്ടികളേക്കാൾ കഷ്ടമാണല്ലോ നിന്റെ കാര്യം... \"
കേശവമേനോൻ അവരെ സമാധാനിപ്പിച്ചു...
\"ഞാൻ കാരണം എന്റെ മോള് ഒരുപാട് വേദനിച്ചില്ലേ... എന്റെ സ്വന്തം മകളല്ലേ അവൾ... തെറ്റു കണ്ടപ്പോൾ ഞാനവളെ സ്വാസിച്ചു അതിനെനിക്ക് അവകാശമില്ലേ... അതിനവൾക്ക് ഇത്രമാത്രം വേദനിക്കണോ... \"
\"നിർമ്മലേ... നീ പറഞ്ഞില്ലേ നിന്റെ മകളാണ് അവളെന്ന്... അതുപോലെതന്നെ അമ്മയുടെ സ്ഥാനമാണ് നിനക്കവളും തന്നത്... ഏതൊരമ്മയും മക്കളെ ചീത്തപറയും... ചിലപ്പോൾ തല്ലും... അത് പ്രകൃതി നിയമമാണ്... പക്ഷേ ഇത്രയും നാൾ ഒരു നോട്ടംകൊണ്ടോ വാക്കുകൊണ്ടോ നീയവളെ വേദനിപ്പിച്ചിട്ടുണ്ടോ... ഇല്ലല്ലോ... അതുതന്നെയാണ് അവളുടെ മനസ്സ് വേദനിച്ചത്... അതെല്ലാം കുറച്ചു നേരം മാത്രമേയുണ്ടാകൂ... അതുകഴിഞ്ഞാൽ അവൾ തന്നെ ആന്റി എന്ന് വിളിച്ച് നിന്റെ വഴിയേ വരും അത്രയേയുള്ളൂ കാര്യങ്ങൾ... അത് നീ വീർപ്പിച്ച് വലുതാക്കേണ്ട... \"
\"ആന്റി... \"
കൃഷ്ണയുടെ വിളികേട്ട് കേശവമേനോനും നിർമ്മലയും തിരിഞ്ഞു നോക്കി... കൃഷ്ണ ഓടിവന്ന് നിർമ്മലയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു...
\"ആന്റിയെന്നോട് ക്ഷമിക്ക്... അന്നേരം ആന്റി യും ആദിയേട്ടനും എന്നെ കുറ്റംപറഞ്ഞപ്പോൾ എന്റെ മനസ്സ് എന്തോ വേദനിച്ചു... ഞാനൊരു പൊട്ടിയാണ്... എന്തിനാണ് ഏതിനാണ് പറയുന്നതൊന്നും ആലോചിക്കാനുള്ള കഴിവ് എനിക്കില്ല... അത് പറഞ്ഞു തരാൻ എനിക്ക് മാതാപിതാക്കളില്ലാത്തതിനാലാകും... മറ്റുള്ളവർ ഞങ്ങളോട് ചെയ്തുകൊണ്ടിരുന്ന ദുഷ്ടതകൾ കണ്ടുവളർന്നതുകൊണ്ടാകും... അതൊന്നും മനസ്സിലാക്കാൻ എനിക്ക് കഴിവില്ലാതെ പോയത്... പേടിയോടെ മാത്രമേ അന്നുമുതൽ ഇവിടെ വരുന്നതുവരെ ഓരോ ദിവസവും കഴിഞ്ഞു കൂടിയത്... മരണം ഏതുനിമിഷവും വിളിപ്പാടകലെ കണ്ടുവളർന്നവളാണ് ഞാൻ അതുകൊണ്ട് എല്ലാവരേയും പേടി യായിരുന്നു... ഏതു രൂപത്തിലാണ് മരണം പതിയിരിക്കുന്നതെന്ന് അറിയില്ലല്ലോ... അതിനിടയിൽ മറ്റുള്ളവരുടെ മനസ്സ് എങ്ങനെയാണെന്ന് പഠിക്കാൻ എനിക്ക് കഴിഞ്ഞില്ല... അതുകൊണ്ടാണ് നന്ദുമോൾ അന്നേരം അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്റെ സമനില തെറ്റിയത്... ആദിയേട്ടനും നിങ്ങളും എന്തുവിചാരിക്കുമെന്നായിരുന്നു എന്റെ പേടി... എല്ലാവരും എന്നെയാണ് കുറ്റംപറയുകയെന്ന് തോന്നിപ്പോയി.. കാരണം വളർത്തുദോഷംകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്ന് തോന്നയാലോ... അല്ലാതെ അവളോടുള്ള വെറുപ്പോ മറ്റോ കൊണ്ടല്ല... ഇന്ന് ഇതുവരെ അവളല്ലേ എന്റെ എല്ലാം... അവൾ കഴിഞ്ഞിട്ടല്ലേ ഈ ഞാൻ പോലും... ഒരു മിഠായി വരെ കയ്യിൽ കിട്ടിയാൽ അവൾക്ക് കൊടുത്തിട്ടേ ബാക്കിയെന്തും എനിക്കുള്ളൂ... അവളാണ് എന്റെ എല്ലാം... എന്നാലിപ്പോൾ എനിക്ക് മറ്റാരൊക്കെയോ ഉള്ളതുപോലെയാണ്... അല്ല അതാണ് സത്യം... മരിച്ചുപോയ എന്റെ അമ്മയേയും അച്ഛനേയും തിരിച്ചുകിട്ടിയതുപോലെയാണ് ഇപ്പോൾ.. അതുതന്നെയാണ് സത്യം... എന്റെ അമ്മയാണ്... അമ്മക്ക് മക്കളെ ചീത്ത പറയാനുള്ള അവകാശമുണ്ട്... അതുപോലെ കണ്ടാൽ മതി... എന്റെ അമ്മ വിഷമിക്കരുത്... അമ്മയുടെ മകളല്ല പറയുന്നത്... \"
നിർമ്മല കൃഷ്ണയെ കൂട്ടിപ്പിടിച്ച് നെറുകയിലും മുഖത്തും ഉമ്മകൾ വച്ചു..
\"നീയെന്റെ മോളുതന്നെയാണ്... നീ മാത്രമല്ല നന്ദുമോളും എനിക്ക് വൈകികിട്ടിയ നിധികൾ... അതല്ലാന്ന് ആരു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല... എനിക്കിപ്പോൾ നാലു മക്കളാണ് രണ്ടാണും രണ്ട് പെണ്ണും... പ്രസവിക്കണമെന്നില്ല അമ്മയാകാൻ... ഇനിയാരും എന്റെ കുട്ടികളെ ദ്രോഹിക്കില്ല... അതിന് ചങ്കൂറ്റവുമായി ഒരുത്തനും ഇവിടെ വരില്ല... \"
\"മതി മതി കണ്ണീരും ലാളനയും... ഇവർ നിങ്ങളെ വിട്ട് എവിടേയും പോകില്ല ഇവിടെത്തന്നെയുണ്ടാകും... എന്നാൽ വൈകിയാൽ നന്ദുമോളുടെ ആഗ്രഹം നടക്കില്ല... അതുകൊണ്ട് അമ്മ ആ പൊന്നുമോളെ ഒന്ന് പറഞ്ഞു വിട്ടേ... \"
ഉമ്മറത്ത് വാതിൽക്കൽ നിന്ന് നന്തുവിനെ ചേർത്തുപിടിച്ചുകൊണ്ട് ആദി പറഞ്ഞു...
\"അതേ ഇതെന്റെ പൊന്നു മോൾ തന്നെയാണ് ഇവൾ മാത്രമല്ല നന്ദുമോളും... \"
\"അപ്പോൾ നമ്മൾ പുറത്തായി.....\"
\"ഇത്രയും കാലം രണ്ടിനും ഞങ്ങളുടെ സ്നേഹം വാരിക്കോരി കിട്ടിയില്ലേ.. ഇനി ഇവർക്കാണ് അതിനുള്ള അവകാശം... \"
\"അങ്ങനെയായിക്കോട്ടെ... പക്ഷേ മറ്റുള്ളവരുടെ മുന്നിൽ മക്കളല്ലെന്ന് മാത്രം പറഞ്ഞേക്കരുത്... \"
\"ആദീ വേണ്ടാ..... \"
\"അമ്മയവളെ വിടുന്നുണ്ടോ... ഇവിടെ ഒരാൾ നിൽക്കപ്പൊറുതിയില്ലാതെ നിൽക്കുകയാണ്... \"
നിർമ്മല കൃഷ്ണയുടെ ശിരസ്സിൽ ഉമ്മവച്ചു...
\"പോയിട്ടുവാ മോളേ... \"
\"അയ്യോ എന്തൊരു സ്നേഹം... തേൻ ഒഴുകുകയാണ്... \"
ആദി കളിയാക്കി...
\"ഒഴുകുമെടാ... അല്ലാതെ നിന്നെപ്പോലെ മൊരണ സ്വഭാവമല്ല എനിക്ക്... \"
\"അതു മനസ്സിലായി... എന്നാൽ സ്നേഹിച്ചുകഴിഞ്ഞെങ്കിൽ പോന്നോളൂ കൊച്ചു തമ്പുരാട്ടി... \"
അതും പറഞ്ഞ് ആദി നന്ദുമോളേയും കൂട്ടി കാറിനടുത്തേക്ക് നടന്നു... എന്നാൽ തന്റെ കൊച്ചു മക്കളോടുള്ള സ്നേഹവും കരുതലും കണ്ട് മുറിയിൽ കണ്ണ്നിറഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദമേനോൻ...
നന്ദുമോൾ നേരെ കാറിന്റെ പിൻഡോർ തുറന്ന് അകത്തേക്ക് കയറി...
\"എന്താണ് നന്ദുമോളെ നേരത്തെ നീ ഇവിടെയായിരുന്നില്ലേ ഇരുന്നത്... ഇപ്പോഴെന്താ പുറകിലിരിക്കുന്നത്...\"
\"ഞാനിവിടെയിരുന്നോളാം... എവിടെയിരുന്നാലും യാത്രചെയ്യാലോ... \"
\"ദേ നന്ദുമോളെ ഇനിയും നിനക്ക് പിണക്കം മാറിയില്ലേ... വീണ്ടും പ്രശ്നമുണ്ടാക്കുകയാണോ.. \"
\"ഇനിയൊരു പ്രശ്നം എന്റെ ഭാഗത്തുനിന്നുണ്ടാകില്ല... എല്ലാം എന്റെ തെറ്റാണ്... നമ്മൾ ആഗ്രഹിക്കുന്നതു പോലെ എല്ലാം നടക്കണമെന്നില്ലല്ലോ... ഇനി ഞാനായിട്ട് ഒന്നിനുമില്ല... ആദിയേട്ടൻ നേരത്തെ പറഞ്ഞത് സത്യമാണ്... ഇനിമുതൽ അവിടെയിരിക്കേണ്ടത് ചേച്ചിയാണ്... അതങ്ങനെ തന്നെയാവണം എന്നും... \"
അവളോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലെന്ന് അവന് മനസ്സിലായി... നേരത്തെ നടന്നതെല്ലാം അവളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് അവന് മനസ്സിലായി... അപ്പോഴേക്കും കൃഷ്ണയും വന്നു... അവളും പിൻസീറ്റിലാണ് ഇതയരുന്നത്... ആദി അവളെയൊന്ന് നോക്കി പിന്നെ കാർ സ്റ്റാർട്ട് ചെയ്ത് ഗെയ്റ്റുകടന്ന് പോയി...
പോകുന്ന വഴി അവർതമ്മിൽ സംസാരമൊന്നുമുണ്ടായില്ല... നന്ദുമോൾ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു... അതേസമയം കൃഷ്ണ കണ്ണടച്ച് എന്തോ ആലോചിക്കുകയായിരുന്നു... ഒടുവിൽ ആ മൌനത കൃഷ്ണ തന്നെ മുറിച്ചു...
\"ആദിയേട്ടാ... ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ... \"
അവൻ ഗ്ലാസിലൂടെ അവളെ നോക്കി... അത് കണ്ട് അവൾ തുടർന്നു...
\"ഇതുപോലൊരുത്തിയെ ഇഷ്ടപ്പെട്ടുപോയല്ലോ എന്നൊരു ചിന്ത മനസ്സിലുണ്ടോ... \"
അതുകേട്ടപ്പോൾ ആദിക്കുവന്നദേഷ്യം അവൻ മനസ്സിലൊതുക്കി...
\"ഉണ്ടെങ്കിൽ... \"
കുറച്ച് ഗൌരവത്തോടെയാണവൻ ചോദിച്ചത്...
ഇപ്പോഴും സമയമുണ്ട്... ആദിയേട്ടന് മാറിചിന്തിക്കാം... എന്നേക്കാളും എന്തുകൊണ്ടും നല്ലൊരു പെണ്ണിനെ ആദിയേട്ടന് കിട്ടും... എനിക്കും കുറച്ച് മിഷമമുണ്ടാകും... എന്നാലും മനസ്സിനെ പറഞ്ഞ് നിർത്താൻ ഞാനും ശ്രമിക്കാം... \"
ആദി പെട്ടന്ന് കാർ നിർത്തി
കഴിഞ്ഞോ... അപ്പോൾ അതാണ് നിന്റെ മനസ്സിലല്ലേ... വേറെയാർക്കെങ്കിലും നീ വാക്കുകൊടുത്തിട്ടുണ്ടോ.. ഉണ്ടെങ്കിൽ പറയണം... ഞാൻ മാറിത്തരാം... എന്നെക്കൊണ്ട് ഒരുപദ്രവവും ഉണ്ടാകില്ല... \"
\"ഹും... ഞാനാർക്ക് വാക്കുകൊടുക്കാൻ... അതാണ് എന്നെപ്പൊലുള്ളൊരു ഭാരം ചുമക്കാൻ വരുക... ചെല്ലുന്നിടത്തെല്ലാം മറ്റുള്ളവർക്ക് വേദന മാത്രം കൊടുക്കുകയാണ് ഞാൻ... ഇവിടേയും അതുതന്നെ... ആദിയേട്ടന്റെ ജീവിതം സുഖവും സന്തോഷവുമുള്ളതാകണം.. അത്ര മാത്രമേ എനിക്കുള്ളൂ... \"
\"ഞാൻ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാം... എന്നാൽ അവിടെ സുഖവും സന്തോഷവും ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ...\"
\"ഉണ്ടാകും... അതെനിക്കുറപ്പുണ്ട്... ആദിയേട്ടനെപ്പോലെ ഒരാളെ കിട്ടുന്ന ഭാഗ്യവതിയാണ്... അതുകൊണ്ട് അവിടെ സ്നേഹം മാത്രമേയുണ്ടാകൂ... \"
\"എന്നാൽ ഇത്രയായ സ്ഥിതിക്ക് നീ തന്നെ എനിക്കോന്നിനെ സങ്കടിപ്പിച്ച് തന്നേക്ക്... അതാകുമ്പോൾ സ്നേഹിക്കാനറിയുന്നവരെ തനിക്ക് തിരഞ്ഞെടുക്കാമല്ലോ... \"
\"അതിന് എനിക്ക് കഴിയുമോ... ഞാൻമൂലം മറ്റൊരാൾക്ക് വേദനയുണ്ടാകരുത്... അതിന് കഴിയില്ലെങ്കിലും ആദിയേട്ടനുവേണ്ടി ഒഴിഞ്ഞുതരുകയാണ് ഞാൻ... \"
\"നിർത്തെടി... കുറച്ചുനേരമായി നീ ചിലക്കുന്നു... ഞാൻ ആരെ കെട്ടണം കെട്ടേണ്ടാ എന്നു തീരുമാനിക്കുന്നത് ഞാനാണ്... അവളുടെയൊരു സഹതാപം... ഞാൻ ജീവിതത്തിൽ ഒരുത്തിയെ മാത്രമേ ഇഷ്ടപ്പെട്ടിട്ടുള്ളൂ... അവൾക്ക് എന്ത് പ്രശ്നമുണ്ടായാലും അത് എന്റേയും കൂടി പ്രശ്നമാണ്... അവളുടെ കുടുംബമോ സ്വഭാവമോ കണ്ടില്ല അവളെ ഞാൻ ഇഷ്ടപ്പെട്ടത്... ഒരു കാര്യത്തിൽ മാത്രം ഞാൻ അല്പം പുറകോട്ടാണ്... പണത്തിന്റെ കാര്യത്തിൽ... അവളുടെയത്ര പണവും പ്രസസ്ഥിയും എനിക്കില്ല... എന്നാൽ ഒരിക്കലും മായാത്ത സ്നേഹം അതെനിക്കുണ്ട്... നിനക്ക് ഞാൻ കുറച്ചിലാണെങ്കിൽ പറഞ്ഞാൽ മതി... അല്ലാതെ മറ്റൊരു വിവാഹം കഴിക്കണോ വേണ്ടേയെന്ന് ഞാൻ തീരുമാനിച്ചോളാം... \"
\"ആദിയേട്ടാ... ഞാൻആദിയേട്ടനെ അങ്ങനെ കാണുമോ... ഇന്ന് നിങ്ങളുടെ കാരുണ്യം കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്... ആ നിങ്ങൾ എനിക്ക് കുറച്ചിലാകുമോ... ദൈവത്തിന്റെ സ്ഥാനമാണ് നിങ്ങൾ ഞങ്ങൾക്ക്... എന്നെപ്പോലെ ഒരു പൊട്ടത്തിയെ കെട്ടി ജീവിതം പാഴാവല്ലേ എന്നേ എനിക്കാഗ്രഹമുള്ളൂ... \"
\"എനിക്ക് അങ്ങനെയുള്ളതിനെ മതിയെങ്കിലോ... ഇനി ഇതുപോലെ വല്ലതും പറഞ്ഞ് എന്റെ മുന്നിൽ വന്നാൽ ആ നാവ് ഞാൻ പിഴുതെടുക്കും... \"
ആദി കാർ മുന്നോട്ടെടുത്തു... എന്നാൽ ഇതെല്ലാം കണ്ട് തരിച്ചിരിക്കുകയായിരുന്നു നന്ദുമോൾ...
തുടരും..........
✍️ Rajesh Raju
➖➖➖➖➖➖➖➖➖