Aksharathalukal

നിനക്കായ്‌ ഈ പ്രണയം (74)

കൃതി പറഞ്ഞത് കേട്ടു എല്ലാവർക്കും ചായ കൊടുക്കുന്നതിനിടെ എലീന ചോദിച്ചു. \" പിന്നെ എങ്ങനെ ആണ് നിങ്ങൾ ആകാശിന്റെ സ്ഥലം കണ്ടുപിടിച്ചത്? \"

\"ശ്യാം കൃതിയുടെ വാച്ചിന്റെ ലൊക്കേഷൻ പറഞ്ഞത് അനുസരിച്ചു ഞങ്ങൾ അങ്ങോട്ട് പോയി. അവിടെ വച്ചു ഞങ്ങള്ക്ക് വാച്ചു കിട്ടി. പക്ഷേ പിന്നീട് അവർ എങ്ങോട്ട് പോയി എന്നു ഒരു പിടിയും ഇല്ലായിരുന്നു. ഇവരെ തിരയാൻ സഹായിച്ചിരുന്ന പോലീസ് ഇൻസ്‌പെക്ടർ ആണ് പറഞ്ഞത് ഇത്തരം ക്രിമിനൽസിന്റെ സൈക്കോളജി അനുസരിച്ചു അവർ വിക്ടിംസിനെ അവർക്ക് പരിചയം ഉള്ള ഒഴിഞ്ഞ ഇടങ്ങളിലേക്ക് ആണ് കൊണ്ടുപോകുക എന്നു. ആകാശിനെ നമുക്ക് ആർക്കും നന്നായി അറിയില്ലല്ലോ.. അതുകൊണ്ട് ഞാൻ ഡേവിഡ് സാറിനെ വിളിച്ചു. അദ്ദേഹം ആണ് അവിടെ അടുത്ത് ആണ് ആകാശും കൂട്ടുകാരും താമസിച്ചിരുന്ന ഓർഫനെജ് എന്നു പറഞ്ഞത്. ഞങ്ങൾ ഓർഫനേജിനു അടുത്തുള്ള ഒഴിഞ്ഞ ബിൽഡിങ്ങുകളിൽ തിരയാൻ തുടങ്ങി. \"


രഘു പറഞ്ഞു നിർത്തിയതും ശ്യാം തുടർന്നു. \"അപ്പോഴേക്കും ടൗണിൽ ഒരു ബാറിൽ ആകാശിന്റെ ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ചത് ആയി പോലീസിന് വിവരം കിട്ടി അവർ അങ്ങോട്ട് പോയി. ഞങ്ങൾ അവിടെ തന്നെ അന്വേഷണം തുടർന്നു. അപ്പോഴാണ് പൊളിഞ്ഞു കിടക്കുന്ന സ്കൂൾ കെട്ടിടത്തിൽ ലൈറ്റ് ശ്രദ്ധിച്ചത്. ഞങ്ങൾ അങ്ങോട്ട് പുറപ്പെടാൻ തുങ്ങുമ്പോൾ ആണ് ഡേവിഡ് സാർ ലച്ചുവിനെയും കുഞ്ഞിനേയും കൂട്ടി അവിടെ വന്നത്..\"

\"രഘു വിളിച്ചത് മുതൽ ലച്ചു എനിക്ക് ഒരു സമാധാനം തന്നിട്ടില്ല.. അവൾ നിർബന്ധിച്ചിട്ടാണ് ഞാൻ അവളെയും കൂട്ടി ഇറങ്ങിയത്.. പിന്നെ മിലി ആകാശിന്റെ കയ്യിൽ പെട്ടതിൽ ഒരു പങ്കു എനിക്കും ഉണ്ടല്ലോ എന്നു തോന്നി.. \" ഡേവിഡ് തല കുനിച്ചു പറഞ്ഞു.

\"സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും നന്ദി പറയാനുള്ളത് കൃതിയോട് ആണ്.. അവൾ ഇല്ലായിരുന്നെങ്കിൽ.. ഹോ.. ഓർക്കാനും കൂടി വയ്യ.. \"മിലി പറഞ്ഞു.

അപ്പോഴാണ് എല്ലാവരും കൃതിയെ തിരഞ്ഞത്. സായു കുട്ടനെ വരുതിയിൽ ആക്കാൻ ശ്രമിക്കുകയായിരുന്നു അവൾ. അവൾ അടുത്തേക്ക് വിളിക്കുമ്പോൾ അവൻ ഉള്ളിലേക്ക് ഓടി പോകും. അവൾ നോക്കാതെ ഇരിക്കുമ്പോൾ അവളുടെ അടുത്തേക്ക് വരും.. അങ്ങനെ അവർ കളി തുടർന്നു. അവസാനം രണ്ടും കല്പിച്ചു അവൾ അവനെ പോയി എടുത്തതും അവൻ വലിയ വായിൽ കരയാൻ തുടങ്ങി. കൃതി ചമ്മിയ മുഖവുമായി എല്ലാവരെയും നോക്കി.

\"എനിക്ക് ഈ പിള്ളേരെ നോക്കാൻ വല്ല്യ വശമില്ല.. അതാണ്..\" അവൾ പരുങ്ങിക്കൊണ്ട് പറഞ്ഞു.

\"എന്റെ മോളു വാല് മുറിഞ്ഞു നിൽക്കുന്നത് ഞാൻ ആദ്യമായി ആണ് കാണുന്നത്.. അല്ല.. നിന്റെ പരീക്ഷണം ഒക്കെ കഴിഞ്ഞെങ്കിൽ നമുക്ക് വീട്ടിലേക്കു പോകാം?\" ബാലഭാസ്കർ അവളോട് ചോദിച്ചതും അവൾ സായുവിനെ ഷാജിക്ക് നേരെ നീട്ടി.

കൃതി പോയി കഴിഞ്ഞതും ഡേവിടും എഴുന്നേറ്റു.  \" അവൾ അവിടെ ഒറ്റയ്‌ക്കെ ഒള്ളൂ.. എന്നാ ഞങ്ങളും അങ്ങോട്ട്? \"

\"സാർ.. ലച്ചുവും മോളും ഇവിടെ കുറച്ചു ദിവസം നിന്നോട്ടെ? എത്ര കാലമായി ഞാൻ അവളെ കണ്ടിട്ട്?\" മിലി ഡേവിഡിനോട് ചോദിച്ചു.

ഡേവിഡ് ലച്ചുവിന്റെ അനുവാദത്തിനായി അവളെ നോക്കിയതും അവൾ ഒന്ന് തേങ്ങി മിലിയുടെ തോളിലേക്കു ചാഞ്ഞു. \"എങ്ങനെ പറ്റുന്നു മിലി നിനക്ക് എന്നോട് ക്ഷമിക്കാൻ?\" അവൾ ചോദിച്ചു.

\"നീ എന്നോട് എന്തു തെറ്റ്‌ ആണ് ചെയ്തത്? ഞാൻ പെടേണ്ട ട്രാപ്പിൽ പെട്ട് ജീവിതം നഷ്ടപ്പെട്ടത് നിന്റെ അല്ലേ മോളെ..\" മിലി അവളെ ആശ്വസിപ്പിക്കുന്നത് കണ്ടു ഡേവിഡിന്റെയും കണ്ണു നിറഞ്ഞു. അയ്യാൾ ലച്ചുവിനെയും മോളെയും അവിടെ നിർത്തിപോയി.

കുറച്ചു നേരത്തിനുള്ളിൽ ലിജോയും ജിത്തുവും പോയി. മിലി ലച്ചുവിനെയും മോളെയും അവളുടെ മുറിയിലേക്ക് കൊണ്ട് പോയി. സായ്‌കുട്ടൻ ഷാജിയുടെ നെഞ്ചിൽ ഉറക്കം പിടിച്ചു.

\"രഘു ഇന്നു പോകുന്നോ? ഇല്ലെങ്കിൽ എന്റെ മുറിയിൽ കൂടാം.. \" ഷാജി അവനെ വിളിച്ചു.

മുറിയിലേക്ക് നടക്കുന്ന വഴി എന്തോ ഓർത്തപോലെ ഷാജി ചോദിച്ചു. \"അല്ല.. ആകാശിന് എതിരെ എന്തോ ഫ്രോഡ് കേസിന്റെ കാര്യം പറഞ്ഞല്ലോ നീ.. എന്താ അതു?\"

\"ഓഹ് അതോ.. കുറെ ദിവസം മുൻപ് ആണ് മിലി അവളുടെ സുഹൃത്ത് ധന്യയോട് ആകാശ് അപമാര്യാദ് ആയി പെരുമാറുന്ന കാര്യം പറഞ്ഞത്.. അപ്പോൾ മുതൽ അവൻ എന്റെ ലിസ്റ്റിൽ കയറിയത് ആണ്.. ധന്യയുടെ ഹസ്ബൻഡ് ഷിബു നമ്മുടെ ഫാക്ടറിയിൽ സൂപ്പർവൈസർ ആയിരുന്നു. നമ്മുടെ കോമ്പറ്റിഷൻ കമ്പനിക്ക് ഡിസൈൻ ചോർത്തി കൊടുത്തു എന്നു ഒരു കേസ് ഷിബുവിന് നേരെ ഉണ്ടായിരുന്നു. ഞാൻ ഷിബുവിനെ നേരിട്ട് പോയി കണ്ടു. അങ്ങനെ ഒരു തെറ്റ്‌ അവർക്ക് പറ്റിയിട്ടില്ല എന്നു ഷിബുവും ധന്യയും ആണയിട്ട് പറഞ്ഞു. പക്ഷേ തെളിവുകൾ എല്ലാം ഷിബുവിന് എതിരായിരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് നീ അന്ന് ആകാശ് ഒരുപാട് മണി നിറഞ്ഞന്റെ ബിസിനസിന് കൊടുത്തു എന്നു കേട്ടത്. നിരഞ്ജനെ ഒന്ന് വിരട്ടിയപ്പോൾ ആ ട്രാൻസാക്ഷൻസിന്റെ ഫുൾ ഡീറ്റെയിൽസ് അവൻ പറഞ്ഞു. അപ്പോഴാണ് ഞാൻ മനസിലാക്കിയത് നിരഞ്ജന് കാശു കൊടുത്തിരിക്കുന്നത് ആകാശ് നേരിട്ട് അല്ല. പകരം നമ്മുടെ കൊമ്പറ്റീഷൻ കമ്പനി ആണെന്ന്. അതിനെ ചുറ്റിപ്പറ്റി ഉള്ള കേസിൽ ആണ് ഡിസൈൻ ചോർത്തിയത് ആകാശ് ആണെന്ന് തെളിഞ്ഞത്.

കേസിന്റെ ബലത്തിനു വേണ്ടി ആകാശിന്റെ യൂ കെ യിൽ ഉള്ള പണമിടപാടുകളുടെ ഡീറ്റെയിൽസ് അറിയാൻ ആണ് ഞാൻ ഏജൻസിയേ ഏൽപ്പിച്ചത്.. കൂടെ വെറുതെ കൊടുത്തത് ആണ് ലച്ചുവിന്റെ ഡീറ്റെയിൽസ്. എന്തായാലും അതു ഉപകാരം ആയി. പക്ഷേ എനിക്ക് മനസിലാവാത്തത് ലച്ചു എങ്ങനെ ആകാശിന്റെ വലയിൽ പെട്ടു എന്നാണ്.. \" രഘു ഷാജിയെ നോക്കി ചോദിച്ചു.

\"ഹമ്.. അറിയില്ല.. എന്തോ ഇപ്പൊ അവളോട് ഒന്നും ചോദിക്കാൻ തോന്നുന്നില്ല.. പാവം..\" ഷാജി പറഞ്ഞത് ശരിയാണെന്നു രഘുവിനും തോന്നി.

*************

\"മോളു ഉറങ്ങിയല്ലോ.. ഇനി നീ പോയി കുളിച്ചിട്ട് വാ..\" കുളി കഴിഞ്ഞു ഇറങ്ങിയ മിലി ലച്ചുവിന് നേരെ ടാവൽ നീട്ടിക്കൊണ്ട് പറഞ്ഞു.

അവൾ അതു വാങ്ങി കയ്യിൽ വച്ചു മോളെ ഒന്ന് നോക്കി.

\"എന്താ മോളെ വിളിക്കണേ?\"കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി മിലി ചോദിച്ചു.

\"കുഞ്ഞി.. മിലി എന്നാ റെക്കോർഡിലെ പേരു.. \" ലച്ചു പറഞ്ഞു.

\"ഉം.. ആകാശ് ഒരിക്കൽ പറഞ്ഞിരുന്നു..\" മിലി പറഞ്ഞത് കേട്ട് ലച്ചുവിന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു.

\"ങ്ങുമ്.. നിന്നെ ഓർത്തു ഇട്ടത് ആണെന്ന് പറഞ്ഞു കാണും അല്ലേ.. ദുഷ്ടൻ..\" ലച്ചുവിന്റെ വക്കിലെ അവക്ഞ്ഞ മിലി ശ്രദ്ധിച്ചു.

\"എന്നെ ഉപദ്രവിക്കുന്നത് പോരാഞ്ഞിട്ട് മോളെയും ഉപദ്രവിക്കാൻ ശ്രമിക്കുമായിരുന്നു ആകാശ്.. അതു ഒഴിവാക്കാൻ ആയി മമ്മയുടെ മനസ്സിൽ തോന്നിയ ഐഡിയ ആണ് കുഞ്ഞിന് മിലി എന്നു പേരിടാം എന്നത്.. പക്ഷേ വല്ല്യ ഉപകാരം ഒന്നും ഉണ്ടായില്ല.. നിവർത്തികേടു കൊണ്ട് ആണ് ഒരു ദിവസം ഞാൻ പോലീസിനെ വിളിച്ചത്. അതോടെ ആകാശിന് എന്നോട് ദേഷ്യം വല്ലാതെ കൂടി.. നിന്നെ സ്വന്തമാക്കി എന്റെ മുന്നിൽ ജീവിച്ചു കാണിക്കും എന്നു പറഞ്ഞു ഇറങ്ങിയത് ആണ്.. \" ലച്ചു ഒന്ന് നിശ്വസിച്ചു.

മിലി ഒന്നും പറഞ്ഞില്ല.. ലച്ചുവിന് ഇപ്പോൾ അവളെ കേൾക്കാൻ ഒരാളെ ആണ് ആവശ്യം എന്നു മിലിക്ക് തോന്നി.

\"ഞാൻ നിന്നെ ചതിച്ചു എന്നു തോന്നുന്നുണ്ടോ നിനക്കു?\" ലച്ചു മിലിയോട് ചോദിച്ചു.

\"എന്താടാ നീ പറയുന്നേ? അങ്ങനെ ഞാൻ കരുതോ? നീ എന്റെ ലച്ചു അല്ലേടാ..\" മിലി അവളെ ചേർത്തു പിടിച്ചു ചോദിച്ചു.

\"ചതിച്ചിട്ടില്ല ഞാൻ മിലി നിന്നെ.. ആദ്യത്തെ ദിവസം ആകാശിനെ കണ്ട മാത്രയിൽ കയറിയത് ആണ് അവൻ എന്റെ മനസ്സിൽ.. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.. ഇന്നും കുറഞ്ഞിട്ടില്ല ആ സ്നേഹം.. \" ലച്ചു പറഞ്ഞത് കേട്ട് മിലിയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.

\"അതെ.. മെക്കിൽ ഒരു മലയാളി പെൺകുട്ടി ഉണ്ട് എന്നു കേട്ടപ്പോൾ അവൾ വഴി ആകാശിനെ പരിചയപ്പെടാം എന്നാ ഉദ്ദേശത്തിൽ ആണ് ഞാൻ നിങ്ങളുടെ മുറിയിലേക്ക് താമസം മാറ്റിയത്.. പക്ഷേ നിങ്ങൾ എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആകും എന്നു ഞാൻ അപ്പോൾ ഓർത്തിട്ട് പോലും ഉണ്ടായിരുന്നില്ല.

നിനക്കും ആകാശിനും പരസ്പരം ഇഷ്ട്ടം ആണ് എന്നു അറിഞ്ഞപ്പോൾ ഒഴിഞ്ഞു മാറി തന്നത് ആണ് ഞാൻ.. കാരണം നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.. \"

\"ലച്ചു...\" കണ്ണുകൾ ഈറനണിഞ്ഞപ്പോൾ മിലി ലച്ചുവിനെ കെട്ടിപിടിച്ചു.

\"യു കെ യിൽ പ്രൊജക്റ്റ്‌ കിട്ടി ഞാൻ ചെല്ലുമ്പോൾ ഉള്ള ആകാശിന്റെ അവസ്ഥ തികച്ചും പരിതാപ്പകാരം ആയിരുന്നു. ഓഫീസിൽ ഒരു തികഞ്ഞ വർക്കഹോളിക്ക്.. അവിടെ നിന്നും ഇറങ്ങിയാൽ ഒരു തികഞ്ഞ അൽക്കഹോളിക്ക്. അവന്റെ അവസ്ഥ കാണുമ്പോൾ എനിക്ക് നിന്നോട് വെറുപ്പ് തോന്നുമായിരുന്നു.\" ലച്ചു മിലിയിൽ നിന്നും വിട്ടുമാറി ജനലാരികിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.

\"അവനെ മാറ്റി എടുക്കണം എന്നു ഞാൻ തീരുമാനിച്ചു.. എന്റെ സ്നേഹത്തിന് അതു കഴിയും എന്നു ഞാൻ ഉറച്ചു വിശ്വസിച്ചു. മമ്മയും പപ്പയും അതു തന്നെ ആണ് ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവരും എന്നെ സപ്പോർട്ട് ചെയ്തു. പക്ഷേ മനസ്സിൽ എവിടെയോ ഒരു കുറ്റബോധം ഒളിച്ചു കിടന്നിരുന്നു. നിന്നെ ചതിക്കുന്ന പോലെ ഒരു ഫീലിംഗ്.. എനിക്ക് ആകാശിനെ ഇഷ്ടം ആണെന്ന് നമ്മുടെ ഫ്രാൻസിനോട് പറയാൻ പോലും എനിക്ക് ഭയം തോന്നി. അതുകൊണ്ട് ഞാൻ എല്ലാവരും ആയുള്ള കോൺടാക്ട് വേണ്ട എന്നു വച്ചു. എനിക്ക് ആകാശും അവനു ഞാനും മാത്രമുള്ള ഒരു ലോകം.. അതു മതിയായിരുന്നു എനിക്ക്.

ഒരു പരിധി വരെ ഞാൻ അതിൽ വിജയിക്കുകയും ചെയ്തു. സ്വർഗമായിരുന്നീടി ഞങ്ങളുടെ ജീവിതം.. കുഞ്ഞി എന്റെ വയറ്റിൽ വന്നു ജനിച്ചപ്പോൾ ആകാശിന്റെ സന്തോഷം കാണാമായിരുന്നു.. എന്നെ ഇങ്ങനെ എടുത്തു കറക്കി.. \" ലച്ചുവിന്റെ മുഖത്തെ ചിരിയും സന്തോഷവും പെട്ടന്ന് തന്നെ കരച്ചിൽ ആയി മാറി..

\"വേണ്ട മോളെ.. നമുക്ക് ഈ പോസ്റ്റ്‌മാർട്ടം വേറെ വേണ്ട.. അതു നിന്നെ വേദനിപ്പിക്കുകയെ ഒള്ളൂ..\" മിലി അവളെ താങ്ങിക്കൊണ്ട് പറഞ്ഞു.

\"ഇല്ല മിലി.. എനിക്കു പറയണം.. എല്ലാം പറയണം.. നിന്നോട്... വേറെ ആരോടാ ഞാൻ പറയാ..\"  ലച്ചു കണ്ണു തുടച്ചു ബെഡിൽ വന്നിരുന്നു.

\"പ്രെഗ്നന്റ് ആയപ്പോൾ എന്റെ ശ്രദ്ധ ആകാശിൽ നിന്നും കുഞ്ഞിലേക്ക് മാറി.. അതിന്റെ ഫലമായിരിക്കണം.. ആകാശ് വീണ്ടും കുടിക്കാൻ തുടങ്ങി.. ആദ്യം ആദ്യം ഒന്നോ രണ്ടോ ഡ്രിങ്ക്സ് ആയിരുന്നു.. പിന്നെ പിന്നെ അതു ഡ്രഗ്സ് ആയി മാറി.. തിരുത്താൻ ശ്രമിക്കുമ്പോൾ അവൻ വയലൻഡ് ആകും.. കൈ വിട്ടു പോയെടാ എനിക്ക്.. \" ലച്ചു നിരാശയോടെ പറഞ്ഞു.

\"സാരമില്ലടാ.. ഇനി എല്ലാം നേരെ ആകും.. ചെല്ല്.. നീ ഒന്ന് കുളിച്ചു ഫ്രഷ് ആകു.. ഈ മൂടോക്കെ ഒന്ന് മാറട്ടെ..\" മിലി ലച്ചുവിനെ നിർബന്ധിച്ചു ബാത്‌റൂമിലേക്ക് വിട്ടു.

കുറച്ചു നേരം മിലി കുഞ്ഞിയുടെ അടുത്തായി ഇരുന്നു. പിന്നെ കുഞ്ഞിയുടെ രണ്ടു സൈഡിലും ഒരു തലയിണ എടുത്തു വച്ചു കതകു തുറന്നു മെല്ലെ പുറത്തേക്ക് ഇറങ്ങി. ഡോർ തുറന്നിട്ട്‌ കുഞ്ഞിയെ കാണാവുന്ന രീതിയിൽ അവൾ വരാന്തയിൽ പുറത്തേക്കു നോക്കി നിന്നു. ലച്ചുവിനെ കുറിച്ച് ആലോചിച്ചപ്പോൾ അവൾക്കു വേദന തോന്നി. തന്നോട് തന്നെ ഒരു വെറുപ്പും.

\"ഇത്രയും കാലം കൂടെ നടന്നിട്ടും ഞാൻ മനസിലാക്കിയില്ലല്ലോ ലച്ചുവിന് ആകാശിനോട് ഉള്ള സ്നേഹം.. ലച്ചു ആകാശിനെ സ്നേഹിക്കുന്നതിനു മുന്നിൽ എന്റെ സ്നേഹം ഒന്നും തന്നെ അല്ല.. പാവം ലച്ചു.. അവളുടെ ആത്മാർത്ഥത അവൻ മനസിലാക്കിയില്ലല്ലോ..\"  മനസ്സിൽ ഓർത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.

(തുടരും...)

ആകാശിനെ എന്തിനാ വില്ലൻ ആക്കിയേ എന്നു ചോദിച്ചു വരുന്ന ആകാശ് ഫാൻസിനോട്‌ ഒരു വാക്ക്.. ഒരാളെ പ്രതേകിച്ചു വില്ലൻ ആക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ വില്ലൻ ആയി ആരും ജനിക്കുന്നില്ലല്ലോ? എഴുതി വന്നപ്പോൾ അങ്ങനെ ഒക്കെ ആയി പോയി.. അങ്ങ് ക്ഷമി.. 

പിന്നെ, ഞാൻ ഈ സ്റ്റോറി ലിപിയിൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്.. അവിടെ ആണ് ആദ്യം പോസ്റ്റ്‌ ചെയ്യുന്നത്..

ഇവിടെ വായിക്കാൻ കാത്തിരിക്കുന്നവർക്കു വേണ്ടി ഇവിടെ തീർച്ചയായും പോസ്റ്റ്‌ ചെയ്യും. ❤❤ കൊഞ്ചം ലേറ്റ് അനാലും ലേറ്റെസ്റ്റാ വരുവേൻ.. 


നിനക്കായ്‌ ഈ പ്രണയം (75)

നിനക്കായ്‌ ഈ പ്രണയം (75)

4.3
3092

പുറത്തെ ഇരുട്ടിലേക്ക് നോക്കി ചിന്തകളിൽ മുഴുകി മിലി നിന്നു. പെട്ടെന്നാണ് രണ്ടു കൈകൾ അവളെ പിന്നിൽ നിന്ന് ചുറ്റി പിടിച്ചത്. \"ഉറങ്ങിയില്ലേ?\" മുഖത്ത് ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു. \"നിന്നെ ഒന്ന് നെഞ്ചോട് ചേർക്കാതെ എങ്ങനെയാ ഞാൻ ഇന്ന് രാത്രി ഉറങ്ങുക? എന്തെടുക്കുകയായിരുന്നു നീ അകത്ത്? എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു?\" അവളെ  തൻറെ നേരെ തിരിച്ചു നിർത്തി രഘു ചോദിച്ചു . \"ഞാൻ.. ലച്ചുവുമായി സംസാരിച്ചിരിക്കുകയായിരുന്നു.. \" അതു പറയുമ്പോൾ ഉള്ള മിലിയുടെ മുഖത്തെ മ്ലാനത അവൻ കണ്ടു. \"എന്താടാ?\" സ്നേഹപൂർവ്വം അവൻ അവളോട് ചോദിച്ചു.മിലി ലച്ചു പറഞ്ഞ കാര്യങ്ങൾ എല്ലാം അവനു