Aksharathalukal

പ്രണയാഗ്നി🔥

Part 2


\"ആദ്യാ....\"\"



പരിജയമുള്ള ശബ്ദം കേട്ടതും തെല്ലൊരു ആശ്വാസത്തോടെ അവൾ തിരിഞ്ഞു നോക്കി.... തന്റെ അടുത്തേക്ക് വരുന്ന മഞ്ജിമ... അവളെ നോക്കി ജീവനില്ലാത്ത ഒരു പുഞ്ചിരി നൽകി ആദ്യ....

\"സോറി ഡാ.... ഓഫീസിൽ ഒരു മീറ്റിംഗ് അതാ വഴുകിയത് \"

ആദ്യയെ ഹഗ് ചെയ്തു കൊണ്ട് മഞ്ജു പറഞ്ഞു.... അവൾ ഒന്ന് തലയാട്ടി....

\" ഞാൻ ഓഫീസിൽ നിന്ന് നേരെ വന്നതാ നല്ല വിശപ്പ്...നമുക്ക് ആദ്യം വല്ലതും കഴിക്കാം വാ \"

അവളുടെ അവസ്ഥ അറിയുന്നത് കൊണ്ടുതന്നെ അധികം മടുപ്പിക്കാതെ മഞ്ജു പറഞ്ഞു.... ആദ്യ ഒന്ന് തലയാട്ടികൊണ്ട് അവളുടെ കൂടെ നടന്നു....

\"നിനക്ക് എന്താ വേണ്ടേ \"

മെനു നോക്കികൊണ്ട് മഞ്ജു ചോദിച്ചു....

\"ഒന്നും വേണ്ടടാ....\"

\"അങ്ങനെ പറഞ്ഞ എങ്ങനെ ശെരിയാവും.... ഇത്രയും നേരമായിട്ട് നീയും ഒന്നും കഴിച്ചില്ലല്ലോ.... എന്തെങ്കിലും കഴിക്കണം അവിടെ എത്തിയിട്ട് ഇനി ഫുടൊന്നും ഉണ്ടാക്കില്ല \"

മഞ്ജു ശാസനയോടെ പറഞ്ഞു കൊണ്ട് ഫുഡ്‌ ഓർഡർ ചെയ്തു.... സ്വാതിഷ്ടമായ ഭക്ഷണം ടേബിളിൽ നിരന്നു.... മഞ്ജു എല്ലാം ആസ്വദിച്ചു കഴിക്കുമ്പോഴും ആദ്യ വെറുതെ നുള്ളി പെറുക്കി ഇരുന്നു....ഇടയ്ക്ക് ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചു കൊണ്ടവൾ കുറച്ചു ഭക്ഷണം വായിൽ വെച്ചു....

തിരക്കിട്ട് ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങൾ നോക്കികൊണ്ട് ആദ്യ ഇരുന്നു... ഇടയ്ക്ക് മഞ്ജു അവളെ പാളി നോക്കി..... കണ്ണ് നിറഞ്ഞു ഒലിക്കുന്നത് കണ്ടതും അവളൊന്ന്  നിശ്വസിച്ചു...

\"ഇതാണ് ഫ്ലാറ്റ് വാ \"

തന്റെ കയ്യിൽ ബാഗ് വാങ്ങി വണ്ടിയിൽ നിന്നിറങ്ങി കൊണ്ട് മഞ്ജു പറഞ്ഞു.... ആദ്യ ആ വലിയ ബിൽഡിങ് ഒന്നാകെ കണ്ണോടിച്ചു....അവൾ മഞ്ജുവിന്റെ കൂടെ മുകളിലേക്ക് നടന്നു....

\"ആകെ അലങ്കോലമായി കിടക്കുവാ.... കുറച്ചു ദിവസായിട്ട്  നിന്ന് തിരിയാൻ സമയം ഇല്ലായിരുന്നു\"

വാതിൽ തുറന്നു സോഫയിൽ ഉള്ള തുണികൾ എല്ലാം വാരികൂട്ടി ഒരു മൂലയിലേക്ക് ഇട്ടുകൊണ്ട് മഞ്ജു പറഞ്ഞു...ആദ്യ അതിനൊന്നു ചിരിച്ചെന്ന് വരുത്തി....
ഒരു ഹാളും മൂന്ന് റൂമും ഒരു കിച്ചണും അടങ്ങുന്ന ഒരു അത്യാവശ്യ വല്ല്യ ഫ്ലാറ്റ് ആയിരുന്നു അത്....

\" നീ വരുന്നുണ്ടെന്ന് പറഞ്ഞോണ്ട് ഒരു റൂം വൃത്തിയാക്കി ഇട്ടിട്ടുണ്ട്, നീ ബാഗൊക്കെ അങ്ങോട്ട് വെച്ചോ \"

ഒരു മുറി തുറന്നു കൊണ്ട് മഞ്ജു പറഞ്ഞു... ആദ്യ അവളുടെ ബാഗും കൊണ്ട് അതിലേക്ക് കയറി....

\"നീ ഫ്രഷായിക്കോ എനിക്ക് കുറച്ചു വർക്ക്‌ ഉണ്ട് \"

മഞ്ജു പറഞ്ഞു കൊണ്ട് ഹാളിലേക്ക് നടന്നു...ആദ്യ ബാഗ് ബെഡിലേക്ക് ഇട്ട് ബാൽക്കണിയിലേക്ക് ഇറങ്ങി.... കണ്ണെത്ത ദൂരത്തോളം ചീറി പാഞ്ഞു പോകുന്ന വാഹനങ്ങൾ നോക്കി നിന്നു.....
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ ജീവിതത്തിൽ നടക്കുന്നതെല്ലാം അവൾ ഓർത്തു....

എത്ര പെട്ടന്നാണ് ജീവിതം മാറി മറിഞ്ഞത്...നീയില്ലാതെ പറ്റില്ലെന്ന് പറഞ്ഞു തന്നെ വീട്ടിൽ പോലും വിടാത്തവൻ ആയിരുന്നു.... എല്ലാം പൊഴ് വാക്കാണെന്ന് അറിയാതെ ജീവിച്ചു.... മണ്ടി...

അവൾ തലയ്ക്കു താങ്ങി പിടിച്ചു കൊണ്ട് ആലോചിച്ചു.....തല പൊട്ടിപൊളിയുന്ന പോലെ തോന്നി....പിന്നെ കുറച്ചു സമയം കൂടെ അവിടെ നിന്നിട്ട് ബാഗിൽ നിന്ന് മാറ്റാനുള്ള ഒരു ടോപ്പും എടുത്ത് ബാത്‌റൂമിലേക്ക് നടന്നു....

🌼______________________________________🌼

നനഞ്ഞ ശരീരം ഒരു ടൗവൽ കൊണ്ട് തുടച്ചുകൊണ്ടവൻ ഇറങ്ങി....അവൻ നെഞ്ചിലെ അവളുടെ മുഖത്ത് അമർത്തി തുടച്ചു.... കുറച്ചു സമയം അതിൽ തലോടി കണ്ണുകൾ അടച്ചു കൊണ്ട് നിന്നു....ഇത് സ്ഥിരം ഉള്ളതാണ്.... കുറച്ചു സമയം അവളുടെ മാത്രമായ ഓർമകളിൽ നിക്കുന്നത്....
കുറച്ചു സമയം കൂടെ അങ്ങനെ നിന്നിട്ട് അവനൊരു t ഷർട്ട്‌ എടുത്തിട്ടു പുറത്തേക്ക് ഇറങ്ങി.....
താഴെ അമ്മ കൊണ്ടുവെക്കുന്ന ഭക്ഷണത്തിൽ കൊതിയോടെ നോക്കി ഇരിക്കുന്ന സൂര്യയെ നോക്കികൊണ്ടവൻ അവന്റെ അടുത്തായി ഇരുന്നു....

\"\"ഏട്ടാ....\"\"

ഒരു ശബ്ദം കേട്ടതും രണ്ടുപേരും തിരിഞ്ഞു നോക്കി.... സെറ്റ് സാരിയുടുത്ത് നെറ്റിയിൽ കുറിയൊക്കെ തൊട്ടൊരു പെണ്ണ്....മുടിയെല്ലാം വിടർത്തി ഇട്ടിരിക്കുവാണ്.....
അവളെ കണ്ടതും മനുവും സൂര്യയും ഒന്ന് ചിരിച്ചു...മനു ചെയറിൽ നിന്ന് എണീറ്റതും അവൾ ഓടി വന്നു അവന്റെ നെഞ്ചിലേക്ക് ചേർന്നു... അവൻ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി....

\"ഹോ ഇവിടെ എന്നെ കണ്ടില്ലേ നീ\"

കെറുവോടെ ഇരുന്നു കൊണ്ട് സൂര്യ ചോദിച്ചു...അവൾ അവനെ ഒന്ന് കനപ്പിച്ചു നോക്കി പിന്നെ ഓടിച്ചെന്ന് അവന്റെ മടിയിൽ ഇരുന്നു....

\"ഹോ...എന്തൊരു കനവാടി ഇറങ്ങിക്കെ \"

അവളെ ഇറക്കാൻ നോക്കികൊണ്ട് അവൻ പറഞ്ഞു....

\"അല്ലേലും ആര് വരുന്നു നിന്റെ അടുത്ത്...
അവൾ പറഞ്ഞു കൊണ്ട് സോഫയിൽ ഇരിക്കുന്ന അഭിയുടെ തോളിലേക്ക് ചാഞ്ഞിരുന്നു....

ഇത് സായ് ലക്ഷ്മി.... സായ്ക്ക് മൂന്ന് വയസുള്ളപ്പോൾ ആണ് ഇവരുടെ അമ്മയും അച്ഛയും ഒരു ആക്‌സിഡന്റിൽ മരിക്കുന്നത്.... അന്ന്  തൊട്ട് സൂര്യയെയും സായിയെയും എല്ലാം സ്വന്തംപ്പോലെ നോക്കുന്നത് ജഗനും സേതുവും ആണ്... സ്വന്തം ഏട്ടൻ സൂര്യ ആണെങ്കിൽ പോലും സായ്ക്ക് ക്ക് ഒരുപടി കൂടുതൽ ഇഷ്ട്ടം അഭിയോട് ആണ്.... അഭിക്ക് അതുപോലെ തിരിച്ചും...സായ് ഇപ്പോൾ ബികോം ഫസ്റ്റ് ഇയർ ആണ്....

\"\"ഡീ ഇതൊക്കെ എടുത്ത് വിളമ്പിക്കെ \"

സേതു കൊണ്ടുവെച്ച പാത്രങ്ങൾ തുറന്നു കൊണ്ട് സൂര്യ പറഞ്ഞു... സായ് അവനെ നോക്കിയൊന്ന് പുച്ഛിച്ചു കൊണ്ട് അഭിയുടെ അടുത്തേക്ക് ഒന്ന് കൂടെ ചേർന്നിരുന്നു.... സൂര്യ അവളെ പല്ല് കടിച്ചു നോക്കികൊണ്ട് ടേബിളിൽ വിളമ്പി വെച്ച പാത്രങ്ങൾ തുറന്നു... അതിൽ നിന്ന് നല്ലൊരു സ്മെൽ വന്നതും സായ് മൂക്ക് ആഞ്ഞു വലിച്ചു... പിന്നെ അവിടെ പോയി പാത്രത്തിലേക്ക് ഭക്ഷണം വിളിമ്പി കഴിക്കാൻ തുടങ്ങി....

\"ഹോ പതിയെ കഴിക്ക് \"
ചിക്കൻ കാൽ കടിച്ചു പറിക്കുന്നവളെ നോക്കി സൂര്യ പറഞ്ഞു....

\"ഹോ ഹും \"\"

മുഖം വീർപ്പിച്ചു മൂളിക്കൊണ്ട് അവൾ ഭക്ഷണം കഴിച്ചു....അത് കണ്ടൊരു ചിരിയോടെ മനുവും സൂര്യയും കഴിക്കാൻ തുടങ്ങി....

\"\"ഡാ എന്നാ ഇനി ബാംഗ്ലൂർ പോവുന്നെ \"

ഉച്ച കഴിഞ്ഞ് വെയിലാറിയ സമയം മുറ്റത്തെ ഗാർഡനിൽ ഇരിക്കുമ്പോഴാണ് സൂര്യ ചോദിച്ചത്....

\"ഹ്മ്മ് അടുത്ത ദിവസം തന്നെ പോണം അവിടത്തെ കാര്യൊക്കെ കഷ്ട്ട.... കണക്കൊന്നും ക്ലിയർ അല്ല \"\"

\"ആ ഞാനും അറിഞ്ഞു എല്ലാം ഇനി ഒന്നേന്ന് തുടങ്ങേണ്ടി വരുവോ ഡാ \'\"

\"ഹ്മ്മ് നോക്കാം \"\"

മനു ഗൗരവത്തോടെ പറഞ്ഞു കൊണ്ട് കയ്യിലെ ഫോണിലേക്ക് നോക്കി....

ഇവരുടെ ഒരു വലിയ കമ്പനി ഉണ്ട് ബാംഗ്ലൂരിൽ... SA ഗ്രൂപ്പ്‌ എന്നറിയപ്പെടുന്ന ഒരു പ്രശസ്ഥ കമ്പനി...അവിടേക്ക് പോവുന്ന കാര്യം ആണവർ പറയുന്നത്....

\"നിങ്ങൾ ഇനി ബാംഗ്ലൂർ പോകുവാണോ😲\"

അങ്ങോട്ട് ഒരു  ട്രേയിൽ പായസവും കൊണ്ടുവന്ന സായ് വിഷമത്തോടെ ചോദിച്ചു....

\"ഉവ്വ് എന്തേ \"

സൂര്യ കണ്ണ് ചുരുക്കി കൊണ്ട് ചോദിച്ചു....

\"നിങ്ങൾക്ക് ഇവിടെ തന്നെ കൂടിയ പോരെ ആരും ഇല്ലാണ്ട് തനിയെ എനിക്ക് മടുത്തു.... അല്ലെ ഒരു കാര്യം ചെയ്യ് ഞാനും നിങ്ങളെ കൂടെ വന്നാലോ \"\"

സായ് കണ്ണ് വിടർത്തി കൊണ്ട് ചോദിച്ചു....

\"ഹോ അതിന്റെ ആവിശ്യം ഇല്ല...\"

സൂര്യ കെറുവോടെ പറഞ്ഞു കൊണ്ട് ഒരു ഗ്ലാസ്‌ പായസം എടുത്തു....

\"ഏട്ടാ ഏട്ടാ പ്ലീസ് ഏട്ടാ....ഞാൻ ഇവിടെ തനിയെ മടുത്തു \"\"

അവൾ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു....അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഗേറ്റ് കടന്ന് ഒരു കാർ വന്നത്....അതിൽ നിന്നിറങ്ങുന്ന ജഗനെ കണ്ടതും അവർ ഒന്ന് ചിരിച്ചു....

\"\"ആഹാ മക്കളെ...\"\"

അയാൾ ചിരിയോടെ സൂര്യയെയും മനുവിനെയും ചേർത്ത് പിടിച്ചു.....അവർ ഓരോ വിശേഷങ്ങൾ പറഞ്ഞു....

\"ഹോ മക്കൾ വന്നപ്പോ നമ്മളെയൊന്നും കണ്ണിൽ പിടിക്കില്ലേ ഡോക്ടർക്ക് \"

സായ് കെറുവോടെ ചോദിച്ചു.....ജഗൻ ഒരു കൈകൊണ്ടു അവളെയും ചേർത്ത് പിടിച്ചു.....

\"നീ അല്ലേടി എന്റെ മോൾ \"

അയാൾ പറഞ്ഞതും സായ് അയാളുടെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവർ കുടിച്ചു വെച്ച ഗ്ലാസ് എടുത്തുകൊണ്ട് അകത്തേക്ക് പോയി....

🧚🏻🧚🏻🧚🏻🧚🏻🧚🏻

\"നാളെ തന്നെ പോണോ മക്കളെ.... കണ്ട് കൊതി തീർന്നില്ല നിങ്ങളെ \"

രാത്രി ഭക്ഷണം വിളമ്പുന്നതിന്റെ ഇടയിൽ സേതു പറഞ്ഞു....

\"പുതിയ ഓഫീസൊക്കെ അല്ലെ അമ്മ അവിടെ എല്ലാം ഒന്ന് ശെരിയാക്കിയിട്ട് വരാം \"

മനു പറഞ്ഞു...

\"എന്നേം കൂടെ കൊണ്ട് പോ ഏട്ടാ \"

സായ് ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ചിണുങ്ങി....

\"നീ പോന്ന പിന്നെ ഇവർ ഇവിടെ തനിച്ചാവില്ലേ, പിന്നെ ഇവർക്ക് മടുക്കും\'\'

\"ഓ ഞാൻ ഇല്ലന്ന് കരുതി ഇവർക്ക് മടുക്കുവൊന്നും ഇല്ല ഫുൾ ടൈം റൊമാൻസ് ആണെന്നെ \"

സേതുവിനെയും ജഗനെയും നോക്കി ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു....

\"ഈ പെണ്ണ് എന്തൊക്കെയാ പറയുന്നേ അയ്യേ \"

സേതു മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു....

\"ഹോ നാൺ വന്നു സേതുകുട്ടിക്ക്🤭\"
സായ് കളിയോടെ പറഞ്ഞതും അവർ ചിരിയോടെ അവളെ അടിക്കാൻ ഓങ്ങി...അവൾ ചിരിയോടെ അവിടുന്ന് റൂമിലേക്ക് ഓടി....

\"അവൾ പറഞ്ഞത് നേരാന്ന് ഞങ്ങൾക്ക് അറിയാം ട്ടോ.... പെണ്ണ് വളർന്നിട്ടില്ല എല്ലാം ഒന്ന് കണ്ട്രോൾ ചെയ്യണേ രണ്ടും\"

സൂര്യയും കളിയോടെ പറഞ്ഞു കൊണ്ട് കൈ കഴുകി മുകളിലേക്ക് പോയി....ജഗനും സേതുവും ഒന്ന് ചിരിച്ചു കൊണ്ട് മനുവിനെ നോക്കി അവനും ഒന്ന് കണ്ണ് ചിമ്പി ചിരിച്ചു കൊണ്ട് എഴുനേറ്റു....

🌼________________________________🌼

ഫ്രഷായി ഇറങ്ങിയതും ആദ്യ തലയിലെ ടൗവൽ വിരിച്ചിട്ട് മുടി ഒരു കുളിപ്പിന്നൽ എടുത്ത് കെട്ടി പുറത്തേക്ക് ഇറങ്ങി....
സെറ്റിയിൽ ഇരുന്ന് ലാപ്പിൽ എന്തൊക്കെയോ നോക്കുന്ന മഞ്ജുവിനെ നോക്കി.... അവളുടെ ശ്രദ്ധമൊത്തം വർക്കിൽ ആണെന്ന് കണ്ടതും ആദ്യ തിരിഞ്ഞു നടക്കാൻ ആഞ്ഞു...

\"നിനക്ക് കോഫി വേണോ \"

ലാപ്പിൽ തന്നെ ശ്രദ്ധ ചെലുത്തി കൊണ്ട് മഞ്ജു ചോദിച്ചു....

\"\"ഏയ് വേണ്ട...\"

\"ഹ്മ്മ്... എന്നാ വാ ഞാൻ കിച്ചണൊക്കെ കാണിച്ചു തരാം \"

ലാപ്പ് അടച്ചു എഴുനേറ്റ് കൊണ്ട് മഞ്ജു കിച്ചണിലേക്ക് നടന്നു.... പുറകെ ആദ്യയും....

\"എല്ലാം നോക്കിക്കോ നാളെ തൊട്ട് നിന്റെ ഫുഡ് കഴിക്കണം എനിക്ക്.... ഹോട്ടലിലെ ഫുഡ് കഴിച്ചു മടുത്തെടി \"

മഞ്ജു പറഞ്ഞതും ആദ്യ തലയാട്ടി....

\"എന്നാ ഐശ്വര്യായിട്ട് ഒരു കോഫി ഇട്ടേ \"

ഫ്രിഡ്ജിൽ നിന്ന് പാലിന്റെ പാക്കറ്റ് എടുത്ത് ആദ്യയുടെ കയ്യിൽ കൊടുത്തുകൊണ്ട് മഞ്ജു കണ്ണ് ചിമ്പി...

ആദ്യ കോഫി ഉണ്ടാക്കുന്നത് നോക്കികൊണ്ട് മഞ്ജു സ്ലാപിൽ ചാരി നിന്നു....അവളുടെ ചുവന്ന മുഖവും വീർത്തു നിൽക്കുന്ന കണ്ണുമെല്ലാം കണ്ട് അവളൊന്ന് നെടുവീർപ്പിട്ടു....
പണ്ട് പഠിക്കാൻ പോകുന്ന കാലത്ത് കാണാൻ തന്നെ എന്തൊരു ഭംഗി ആയിരുന്നു.... എല്ലാവരോടും ചിരിച്ചു കളിച്ചു നടക്കുന്ന ഒരു വായാടി....പക്ഷെ ഇപ്പൊ കാണുന്ന ആദ്യശ്രീ വെറുമൊരു ശരീരം മാത്രമാണെന്ന് തോന്നി മഞ്ജുവിന്....

🌼______________________________🌼

\"ഏട്ടാ എന്തെങ്കിലും പുരോഗതിയുണ്ടോ \"

സൂര്യയുടെ ചെവിയിൽ പതിയെ സായ് ചോദിച്ചു.... അവനില്ലെന്ന് തലയാട്ടി....

\"എന്നാലും ഇങ്ങനെ ഒരു പെണ്ണുണ്ടോ ശെരിക്കും എന്നാ ഞാൻ ആലോചിക്കുന്നേ \"

താടിക്ക് കൈകൊടുത്ത് കൊണ്ട് സായ് പറഞ്ഞു....

\"ആവോ ഞാൻ എങ്ങും കണ്ടിട്ടില്ല \"

സ്റ്റെയർ ഇറങ്ങി വരുന്ന മനുവിനെ നോക്കി സൂര്യ പറഞ്ഞു....

\"ഹ്മ്മ്... എന്തായാലും  ആ നെഞ്ചിൽ ആ മുഖം കാണാൻ നല്ല ചേലുണ്ട് അല്ലെ\"\"

സായ് പറഞ്ഞു കൊണ്ട് മനുവിനെ നോക്കി.... അവൻ അവളെ നോക്കിയൊന്ന് കണ്ണ് ചിമ്പിക്കൊണ്ട് നെഞ്ചിൽ തലോടി....

🧚🏻🧚🏻🧚🏻🧚🏻🪄

പരന്നു കിടക്കുന്ന ആ വലിയ നഗരം നോക്കികൊണ്ട് ആദ്യ നിന്നു.... മനസിലൂടെ പല മുഖങ്ങളും മിന്നി മാഞ്ഞു....തന്നെയൊന്നു ശ്വാസം വിടാൻ പോലും സമ്മതിക്കാതെ എപ്പോഴും സ്നേഹം കൊണ്ട് മൂടുന്നവൻ.... അവൾ ബാൽക്കണി ഡോർ അടച്ചു ബെഡിൽ ചെന്നിരുന്നു....

\'ശെരിക്കും തന്നോട് പ്രണയം തന്നെ ആയിരുന്നോ അതോ വെറും അഭിനയമോ...യഥാർത്ഥ പ്രണയം ആയിരുന്നെങ്കിൽ തന്നെ മറന്ന് വേറെ പെണ്ണിന്റെ ചൂട് പറ്റാൻ പോകുവോ...\'

അവൾ ഓരോന്ന് ആലോചിച്ചു കൂട്ടിക്കൊണ്ടിരുന്നു.... ആദ്യയുടെ ആ ഇരുത്തം കണ്ട് മഞ്ജു അങ്ങോട്ട് വന്നു....

\"എന്റെ ആദി നീ കഴിഞ്ഞത് എല്ലാം ഓർത്തു കൊണ്ട് ഇരിക്കുവാണോ ഇപ്പോഴും.... \"

\"അങ്ങനെ പെട്ടന്ന് ഒന്നും മറക്കാൻ കഴിയില്ലല്ലോ ഡാ എനിക്ക്...\"

ആദി സങ്കടത്തോടെ പറഞ്ഞു...

\"മറക്കണം....എല്ലാം മറന്ന് എല്ലാവരും പുതിയ ജീവിതം തുടങ്ങിയില്ലേ....അതുപോലെ നീയും എല്ലാം മറക്കണം പുതിയ ജീവിതം തുടങ്ങണം...ശ്യാം എന്ന ചാപ്റ്റർ നീ ഡിവോയ്‌സ് പേപ്പറിൽ ഒപ്പിട്ടില്ലേ അന്ന് തീർന്നു... മനസിലായോ നിനക്ക് \"

മഞ്ജു ചോദിച്ചതും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് ആദി തലയാട്ടി....

\"ഹ്മ്മ് എന്നാ ഒന്നും ചിന്തിക്കേണ്ട... കിടന്നോ നീ... നാളെ നേരത്തെ എണീറ്റ് എനിക്ക് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി തരേണ്ടത\"

കണ്ണ് ചിമ്പി ഒരു ചിരിയോടെ അവളുടെ കവിളിൽ തലോടി കൊണ്ട് മഞ്ജു പറഞ്ഞു.... ആദി ഒന്ന് തലയാട്ടി കൊണ്ട് ബെഡിലേക്ക് ചാഞ്ഞു....

തുടരും..... ❤️

കുറെ ലേറ്റ് ആയി അറിയാം സോറി ട്ടോ.... മടി പിടിച്ചു അതാ😌ഇനി ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾനോക്കാം....🧚🏻🪄
എല്ലാവരും അഭിപ്രായം പറയണേ🤗❤️

Mishka



പ്രണയാഗ്നി🔥

പ്രണയാഗ്നി🔥

4.7
2118

Part 3 പുലർച്ചെ ആയപ്പോ തന്നെ ആദ്യ എഴുനേറ്റു.... രാത്രി ഒരുപാട് കരഞ്ഞത് കൊണ്ട് തന്നെ തലയ്ക്കൊരു കനം ഉണ്ടായിരുന്നു.... ബാത്‌റൂമിൽ പോയി മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു ഒഴിച്ചു കുറച്ചു സമയം....മുഖത്തിലൂടെ ഒലിക്കുന്ന വെള്ളം അമർത്തി തുടച്ചു കൊണ്ട് അവൾ മുന്നിലെ കണ്ണാടിയിലേക്ക് നോക്കി... കണ്ണെല്ലാം ആകെ കരഞ്ഞു വീർത്തിട്ടുണ്ട്... അവളൊന്ന് നെടുവീർപ്പ് ഇട്ടുകൊണ്ട് കണ്ണുകൾ അടച്ചു.... ഫ്രഷായി പുറത്തേക്ക് ഇറങ്ങി.... ഹാളിൽ ചുരുണ്ട് കൂടി കിടക്കുന്നവളെ നോക്കിയൊന്നു ചിരിച്ചു ആദ്യ.... ലാപ്പ് തൊട്ടടുത്തു തന്നെ ഉണ്ട്.... ഫാനിന്റെ സ്പീടൊന്ന് കുറച്ചു ഒരു പുതപ്പ് മഞ്ജുവിന്റെ ദേഹത്തിട്