Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം.9

കൊച്ചി എയർപോർട്ടിൽ എത്തുന്നത് വരെ മിഷേൽ നന്നായി ഉറങ്ങി ... നാടിൻ്റെ പച്ചിപ്പും സൗന്ദര്യവും ഫ്ലൈറ്റിൽ ഇരുന്നപ്പോൾ തന്നെ അവളുടെ മനസ്സ് നിറച്ചു.... ലഗേജ് എടുക്കാൻ ബെൽറ്റ്ൻ്റെ മുന്നിൽ നിൽക്കുമ്പോഴും അവളുടെ മനസ്സ് ശാന്തം ആയിരുന്നു... ആരും വിളിക്കാൻ വരണ്ട എന്ന് പറഞ്ഞിരുന്നു.. മാത്യൂചായൻ വന്നാൽ വെറുതെ ഒരു അവധി കളയണം...  പിന്നെ കല്യാണ ഒരുക്കങ്ങൾ ഉണ്ടല്ലോ...

പുറത്ത് ടാക്സി സ്റ്റാൻഡിലേക്ക് പോകാൻ തിരിയുന്നതിന് മുൻപ് അവള് അപ്പനെ വിളിച്ച് ലാൻഡ് ചെയ്ത കാര്യം പറഞ്ഞു...

മോളെ എങ്ങനെ വരും നി?

ഞാൻ ഒരു ടാക്സി എടുത്ത് വരാം അപ്പാ..

ശെരി... വേഗം വാ....  അപ്പൻ കാത്തിരിക്കയാണ്..

ശെരി അപ്പാ...

മിഷേൽ ഓർത്തു... അപ്പനെ കാണാൻ എൻ്റെ മനസ്സ് തുടിക്കുന്നു .. പക്ഷേ എൻ്റെ മകളോ... ഞാൻ വരുന്നു എന്നു അറിഞ്ഞിട്ടു പോലും അവള് ഒന്ന് വിളിച്ചില്ല .. പോട്ടെ... വെറുതെ അതൊക്കെ ഓർത്തു എന്തിന് വിഷമിക്കണം

ലിസിയെ കൂടി വിളിച്ച് എത്തിയ കാര്യം പറഞ്ഞു... അപ്പോഴാണ് അവളുടെ ഫോൺ വീണ്ടും റിംഗ് ചെയ്തത്...

ഹലോ മമ്മി...

ഹലോ മോനെ...

മമ്മി എവിടെ ആണ്..

ഞാൻ ഇപ്പൊ എയർപോർട്ടിൽ ആണ്  വീട്ടിലേക്ക് പോകാൻ തുടങ്ങുന്നു 

അത് അറിയാം മമ്മി... ഞാൻ ഇവിടെ എയർപോർട്ടിൽ ഉണ്ട്... മമ്മി എവിടെ ആണ് നിൽക്കുന്നത്..

നീ ഇവിടെയോ?? അവളും ഉണ്ടോ? മിഷേലിൻ്റെ മുഖത്ത് സന്തോഷം തെളിഞ്ഞു .

ഇല്ല മമ്മി അവള് ഇല്ല... ഞാൻ ഒറ്റക്ക് ആണ്

ഞാൻ ഇവിടെ ടാക്സി ബൂതിൻ്റെ മുന്നിൽ ഉണ്ട്

ഞാൻ വരാം മമ്മി...

ജെറിൻ ഓടി വന്നു അവളെ കെട്ടിപിടിച്ചു... അവൾക്കും നല്ല സന്തോഷം തോന്നി ..

യാത്ര ഒക്കെ സുഖം ആയിരുന്നോ?

അതെ ജെറിൻ.. ഇന്ന് ഡ്യൂട്ടി ഇല്ലെ...

അതും പറഞ്ഞു അവള് വണ്ടിയിൽ കയറി....

ഉണ്ട് ഞാൻ ലീവ് എടുത്തു .. ഒരു മകൻ ഇവിടെ ഉണ്ടായിട്ടു മമ്മി വരുമ്പോൾ ജോലിക്ക് പോകാനോ.. അവൻ കൊഞ്ചിയാണ് പറഞ്ഞത്...

അതിന് അവള് ഒരു പുഞ്ചിരി മറുപടിയായി നൽകി.

അവള് സുഖം ആയി ഇരിക്കുന്നോ...  പിന്നെ വീട്ടില് എല്ലാവരും..

എല്ലാവരും സുഖം... അവൾക്ക് ഇന്നു എന്തോ ഷോപ്പിംഗ് ഉണ്ട് വിവാഹത്തിൻ്റെ ...... അല്ലങ്കിൽ കൂടെ വന്നേനെ...

മിഷേലിൻ്റെ മുഖത്ത് ഒരു ചിരി വന്നു... ജെറിൻ അത് നന്നായി കണ്ട് എങ്കിലും കണ്ടത് ആയി ഭാവിച്ചില്ല ...
മമ്മി... അപ്പൻ്റെ അടുത്തേക്ക് തന്നെ പോകണോ? നമ്മുടെ വീട്ടിൽ പോകാം ...

അത് വേണ്ട ജെറിൻ... അപ്പൻ കാത്തിരിക്കും ഇപ്പോഴും പറഞ്ഞത് ആണ്.... അവിടേക്ക് ഞാൻ പിന്നെ വരാം ..

അപ്പോഴാണ് അവളുടെ ഫോൺ അടിച്ചത് ..

ഹലോ..

മിഷേൽ താൻ എത്തിയോടോ??

എത്തി സാബ്.... ദേ എയർപോർട്ടിൽ നിന്നും വെളിയിൽ ഇറങ്ങി കാറിൽ കയറിയതേ ഉള്ളൂ..

ഹും... താൻ വിളിച്ചില്ല അതാണ് പിന്നെ ഞാൻ വിളിച്ചത്...

അയ്യോ സോറി സാബ് ... ഞാൻ വീട്ടിൽ എത്തിയിട്ട് വിളിക്കാം എന്ന് വിചാരിച്ചു .....

ഹും... അത് സാരമില്ല ... ഞാൻ ലിസിയോട് പറഞ്ഞേക്കാം..

അത് ഞാൻ അവളെ വിളിച്ചു പറഞ്ഞിരുന്നു...

അത് ശെരി... അപ്പോ നമ്മളെ ഒക്കെയെ ഉള്ളൂ മറന്നത്...

അങ്ങനെ അല്ല സാബ് മറന്നത് ആല്ല.... സോറി...

ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ... പോട്ടെ... താൻ എങ്ങനെ ആണ് പോകുന്നത് ആരേലും വന്നോ..

വന്നു ജെറിൻ മോൻ... എൻ്റെ മകളുടെ ഭർത്താവ് വന്നിട്ട് ഉണ്ട്...

ഹും... അത് നന്നായി... വീട്ടില് ചെന്നിട്ട് ഫ്രീ ആയി കഴിഞ്ഞ് വിളിക്ക്..

വിളിക്കാം സാബ്
അതും പറഞ്ഞു അവള് ഫോൺ കട്ട് ചെയ്തു ..

ആരാ മമ്മി...

അത് അവിടെ ഉള്ള ഒരു മലയാളി ആണ്. മേജർ ആണ്... ടോമിച്ചൻ ഉറങ്ങിപ്പോയി പിന്നെ ഇദ്ദേഹം ആണ് എന്നെ കൊണ്ട് വിട്ടത്.  ഞാൻ എത്തി എന്ന് വിളിച്ചു പറഞ്ഞില്ല... അതിൻ്റെ പരിഭവം ആണ് .

അയാള്  ആണോ അന്ന് മിലിയോട് ദേഷ്യപെട്ടത്?

ഹും... അതെ

അത് നന്നായി .. അങ്ങനെ ഉള്ള ഒരാള് വേണം എന്നാലേ അവള് നന്നകൂ..

മിലിക്ക് നല്ല ദേഷ്യം ആയി അല്ലേ... ഞാൻ ഒത്തിരി വിഷമത്തിൽ ആയിരുന്നു... അദ്ദേഹത്തിനും  കോവിഡ് പോസിറ്റീവ് ആയിരുന്നു... എൻ്റെ വിഷമം കണ്ട് ദേഷ്യം ആയി....  അതാണ് പറ്റിയത്..

അത് നന്നായി മമ്മി... അവൾക്ക് എല്ലാരോടും സ്നേഹവും കരുണയും ആണ്... പിന്നെ മമ്മിയോട് മാത്രം എന്താണ് എന്ന് അറിയില്ല ..

അതൊന്നും സാരമില്ല .... എനിക്ക് അറിയാം അവളുടെ മനസ്സിൽ സ്നേഹം ഉണ്ട്... ഇല്ല എന്നാലും എൻ്റെ മകൾ ആണല്ലോ...

വീട്ടില് എത്തിയ മിഷേലിനെ അവിടെ എല്ലാവരും സ്നേഹത്തോടെ ആണ് സ്വീകരിച്ചത് . മാത്യുചായനും സിസിലി ചേച്ചിയും പറഞ്ഞത് അനുസരിച്ചു ഈസ്റ്റർ എല്ലാവരും ഒന്നിച്ചു ആഘോഷിക്കാം എന്ന് തീരുമാനിച്ചു... ജെറിൻ മിലിയെയും കൊണ്ട് വരാം എന്നാ ഉറപ്പിൽ തിരിച്ച് പോയി...

രാത്രി ആഹാരവും കഴിഞ്ഞ് മുൻവശത്ത് റോഡിലേക്ക് നോക്കി ഇരുന്ന അവളുടെ അടുത്ത് വന്നിരുന്നു അപ്പൻ...

മോളെ നീ ഇനിയും അവിടെ ഇങ്ങനെ ഒറ്റക്ക്.. അപ്പൻ മറ്റൊരു വിവാഹം നോക്കട്ടെ .. അഞ്ചു വർഷം കഴിഞ്ഞില്ലേ അവൻ പോയിട്ട്... മിലിമോളും ജീവിതത്തിൽ സെറ്റിൽ ആയി... നിന്നെ ഇങ്ങനെ ഒറ്റക്ക് ആക്കി പോകാൻ അപ്പനും മനസ്സില്ലാ...

അതിന് അപ്പൻ എവിടെ പോകുന്നു ? .

കർത്താവ് വിളിച്ചാൽ പോകണ്ടേ ....
ഓ!! കർത്താവിനു ഉടനെ ഒന്നും അപ്പനെ വേണ്ട..

നീ തമാശ കള പെണ്ണെ...

അപ്പാ.. എനിക്ക് ഇതുവരെ ഒറ്റക്ക് ആണ് എന്ന് തോന്നിയില്ല... അങ്ങനെ ഉണ്ടായാൽ ഞാൻ പറയം.. അപ്പോ അന്വേഷിക്കാം പോരെ..

ഹും....

അപ്പൻ പറഞ്ഞത് ഒട്ടും തന്നെ അവളെ ബാധിച്ചില്ല . എങ്കിലും പഴയ കാര്യം അവള് ഓർത്തു... 20 വയസിൽ ആണ് മിലി വിവാഹം കഴിച്ചത്.... അത് കൊണ്ട് ജോർജ്ജിച്ചായന് അവകുടെ വിവാഹം കാണാൻ ഉള്ള ഭാഗ്യം ലഭിച്ചു.  അടുത്ത ഒരു വർഷത്തിനു ശേഷം  ഞാനും ഒറ്റക്ക് ആയി... പക്ഷേ ഇനി ഒരു കൂട്ട് അത് വേണ്ട... അവള് ഉണ്ടാകില്ല അവസാന നാളിൽ എൻ്റെ  കൂടെ ... പക്ഷേ വേണ്ട...

അപ്പോഴാണ് അവളുടെ ഫോണിൽ മെസ്സേജ് ടോൺ വന്നത്...

നാട്ടിലെ ആഹാരം ഒക്കെ തട്ടി ഉറക്കം പിടിച്ചോ ഡെ...

അത് കണ്ട് അവൾക്ക് തന്നെ ചിരി വന്നു ..

ഇല്ലാ.... കഴിച്ചത് കൂടിപോയി അതുകൊണ്ട് ഉറക്കം വരുന്നില്ല...

ഞാൻ പ്രതീക്ഷിച്ചു... എന്ത് ചെയ്യുന്നു?

വീട്ടുമുറ്റത്ത് ഒരു കുടമുല്ല ഉണ്ട്... അതിൽ പൂ വിരിയുന്നതും നോക്കി ഇരിക്കുന്നു... രാത്രി കണ്ടിരിക്കാൻ നല്ല രസം ആണ്...

ആണോ ഞാൻ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല... ഒരു ഫോട്ടോ എടുത്തു എയക്ക്..

പെട്ടന്ന് അവള്  മുല്ലയുടെയും പിന്നെ കയ്യിൽ ഒരു മുല്ലപ്പൂ പിടിച്ച് കയ്യുടെയും ഫോട്ടോ അയച്ചു..

ഡോ... ഇതെന്താ പ്രേതം ആണോ കൈ മാത്രം..

കൈ അല്ല കാണിച്ചത് പൂവാണ്

എങ്കിൽ തന്നെ കൂടെ കാണട്ടെ അവിടെ ചെന്നുള്ള സന്തോഷം .

അത് വേണ്ട... ഞാൻ രാത്രി ഇവിടെ നിന്ന് ഫോട്ടോ എടുത്താൽ അപ്പൻ എനിക്ക് വട്ട് ആണ് എന്ന് വിചാരിക്കും

അത് വായിച്ച ഹരി മനസ്സിൽ പറഞ്ഞു... ശ്ശോ ഈ പെണ്ണ് ഒരു നടക്കു പോകില്ല...  എനിക്ക് ഒന്ന് കാണണം എന്ന് ഞാൻ എങ്ങനെ പറയും...ഒരു ദിവസം ആയപ്പഴെ ഞാൻ മടുത്തു.. ഇനിയും ഉണ്ട് പത്തു ദിവസം... അതെങ്ങനെയാ... അവൾക്ക് ഒന്നും അറിയണ്ട... എനിക്കല്ലേ പ്രയാസം ഉള്ളൂ...

സാബ് ഉറങ്ങാറായില്ലെ...

ഉറങ്ങണം... എന്തോ ഒരു മൂഡ് ഇല്ല ഇന്ന്..

അത് രാവിലെ ഉറക്കം ശെരി ആയില്ല അതാകും...

ഇവള് ഇ നെഗറ്റീവ് എന്തിനാ പറയുന്നത്... ആരോട് പറയാൻ.....

അതല്ലഡോ... എന്തോ ഒരു മിസിങ്...
ഓ!! നാട്ടിൽ ആരോടെലും ഒന്ന് സംസാരിക്കു... കുറച്ച് ആശ്വാസം തോന്നും

അതിന് അല്ലേ താൻ .

അങ്ങനെ അല്ല... അടുപ്പം ഉള്ള... അടുത്ത ബന്ധം ഉള്ള...

ഓ.. അങ്ങനെ ആരും ഇല്ല..

അങ്ങനെ പലതും അവരു ചാറ്റ് ചെയ്തു .. ദിവസവും അവൻ വിളിക്കും അല്ലങ്കിൽ ചാറ്റ് ചെയ്യും..

അങ്ങനെ ദിവസങ്ങൾ സന്തോഷത്തോടെ കഴിഞ്ഞ് പോയി.. മിലി  ഈസ്റ്റ്ിന് വന്നു എങ്കിലും മിഷെലിനോട് വലിയ അടുപ്പം ഒന്നുമില്ലായിരുന്ന്.

ഇന്നാണ് അഞ്ചുവിൻ്റെ വിവാഹം... എല്ലാവരും നല്ല തിരക്കിൽ ആണ്. മിഷേൽ എല്ലാ  ആഘോഷങ്ങളിൽ നിന്നും ചെറുതായി വിട്ട് നിന്ന്... മറ്റൊന്നും അല്ല ഇന്നലെ മധുരം കൊടുക്കാൻ നേരം ആണ് ഇളയമ്മ പറഞ്ഞത് വിധവകൾ ഒക്കെ കുറച്ച് പുറകിലേക്ക് നിൽക്കാൻ...

എല്ലാവരും അതിനെ എതിർത്തു എങ്കിലും മിഷേൽ പിന്നെ അധികം മുന്നിലേക്ക് വന്നില്ല.

ഡോ വിവാഹ ഫോട്ടോ അയക്കണെ

അയക്കാം... അതും പറഞ്ഞു അവള് വധൂവരന്മാരുടെ  ഒരു ഫോട്ടോ അയച്ചു ഹരിക്ക് ..കൂടെ മിലിയും ജെറിനും കൂടെ ഉള്ളതും...

എൻ്റെ കൂട്ടുകാരിയുടെ ഫോട്ടോ കണ്ടില്ല...

അത് ആരു?

ഡോ തന്നെ ഞാൻ.. മിഷേൽ തൻ്റെ തന്നെ...

ഓ!! എൻ്റെയോ... അതും പറഞ്ഞു അവളും അപ്പനും നിൽക്കുന്ന ഒരു ഫോട്ടോ അയച്ചു...  ഗോൾഡൻ കളർ സാരിയിൽ അവള് അതി സുന്ദരി ആയി തോന്നി ഹരിക്ക്...

സുന്ദരി ആണ് കേട്ടോ...

അതിന് മിഷേൽ ഒരു സ്മൈലി അയച്ചു..

അപ്പോഴാണ് അവൾക്ക് ലിസിയുടെ ഫോൺ വന്നത്..

ഹലോ എല്ലാം കഴിഞ്ഞോ?

കഴിഞ്ഞ്... എല്ലാവരും കൊണ്ടാക്കാൻ പോയി.. അപ്പോ ഞാൻ ഇവിടെ കുട്ടികളെയും നോക്കി ഇരിക്കുന്നു...

നീ പോയില്ലേ?

ഇല്ലടി...  എന്തിനാ വെറുതെ  . .

അപ്പോ നീ അവിടെ ബോർ ആണ് ഇപ്പൊ

അല്ല ഡീ ....ഹരി സാബിൻ്റ് മെസ്സേജ് വന്നു ഫോട്ടോ അയക്കാൻ... എന്നോട് ഓരോന്ന് ചാറ്റ് ചെയ്യുക ആയിരുന്നു അപ്പോഴാ നിൻ്റെ ഫോൺ വന്നത്...

ഓഹോ!! ഞാൻ കട്ടുരുംബ് ആയോ.. കോൾ കട്ട് ചെയ്യണോ മോളെ

പോടി... നീ കഴിഞ്ഞല്ലേ  അവരുള്ളൂ..

മിഷേൽ ഒരു കാര്യം പറയട്ടെ

എന്താ ഡീ..

ഡീ ഹരിയെട്ടന് നിന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടോ എന്ന് ഒരു തോന്നൽ ....

ഉണ്ടേടി... അത് സാബ് പറഞ്ഞിരുന്നു... ഒറ്റക്ക് ഒരു സ്ത്രീ എന്ന ഒരു അനുകമ്പ ആണ്..

ശ്ശോ!!  അതല്ല...

പിന്നെ?

ഒരു ചായ്വു.. പുള്ളിടെ മനസ്സിൽ നീ കയറിയോ എന്ന് ഒരു സംശയം...

ഹ ബെസ്റ്റ്... സാബ് കേൾക്കണ്ട... ഡീ നീ ഈ പണി കളഞ്ഞ് വല്ല ബ്രോക്കർ ആയിക്കൊ... നല്ല ഭാവി ഉണ്ട്. ഇത്ര കാലം ഒരു പെണ്ണ്പോലും കെട്ടാതെ നടക്കുന്ന അയാളെ കുറിച്ച്  തന്നെ  വേണ്ടാത്തത് പറയണം.

ഡീ ഞാൻ സത്യം ആണ് പറഞ്ഞത്...  പെണ്ണ് കെട്ടിയിയില്ല .. അതാകും ഇപ്പൊ നിന്നെ നോക്കുന്നത്..

അതെ ഡീ... ഞാൻ ഇവിടെ കല്യാണം കഴിക്കാതെ അയാള് ഇപ്പൊ എന്നെ തിരക്കി വരും എന്നും പറഞ്ഞു വഴിക്കണ്ണും ആയി ഇരിക്ക അല്ലേ... ഞാൻ ആരു ഹേമമാലിനിയൊ 45 വയസിലും ആണുങ്ങൾ എൻ്റെ പുറകെ വരാൻ... ഏതു സിനിമയാ ഡീ ഇത്...

കളിയാക്കണ്ട .... നീ ഒന്ന് ശ്രദ്ധിക്കൂ... നിനക്ക് മനസ്സിലാകും

വേണ്ട മോളെ എനിക്ക് ഇപ്പൊ മനസിലാക്കാൻ ആഗ്രഹം ഇല്ല... പാവം മനുഷ്യൻ ഒന്ന് സഹായം ചെയ്തപ്പള് അവൾക്ക് ഓരോ... വച്ചിട്ട് പോടി..

ഡീ... ഇന്നലെ ടോമിച്ചൻ കൂടി ഇത് തന്നെ പറഞ്ഞു...

അത് പിന്നെ നിൻ്റെ അല്ലേ കെട്ടിയവൻ പറയും എനിക്ക് അറിയാം...

ശെരി ഇനി ഞാൻ ഒന്നും പറയുന്നില്ല... നീ ഒന്ന് ശ്രദ്ധിക്കൂ.. മനസ്സിലാകും

ഹും. ..  ആയിക്കോട്ടെ... പിന്നെ എന്നോട് പറഞ്ഞപോലെ അവിടെ പോയി പറയരുത്... എനിക്ക് ആകെ ഉള്ള കൂട്ടുകാരി ആണ് നീ.. വെടികൊണ്ട് മരിച്ചു എന്നറിയുന്നത് വിഷമം ആണ് എൻ്റെ ലിസി..

പോടി ... ഞാൻ നിന്നോട് മിണ്ടില്ല... ബൈ...

ഫോൺ വച്ച മിഷേൽ  വീണ്ടും ലിസി പറഞ്ഞ കാര്യം ആലോചിച്ചു... വെറുതെ പുഞ്ചിരിച്ചു... പാവം... അവളുടെ ഓരോ ആഗ്രഹങ്ങൾ ആണ് ഇങ്ങനെ വളച്ചു കെട്ടി പറയുന്നത്...

വിവാഹ ബഹളങ്ങൾ എല്ലാം കഴിഞ്ഞ് വീട്ടിൽ ചെന്ന് നന്നായി ഒന്നുറങ്ങി.... അപ്പനും അവളും മാത്രം ആണ് തിരിച്ച് വന്നത് ബാക്കി എല്ലാവരും മിയയുടെ വീട്ടിൽ ആണ്... അടുത്ത് തന്നെ ആണ് അവളുടെ വീട്... ഇനി വൈകിട്ടോടെ അവിടേക്ക് പോകാം എന്ന് വിചാരിച്ചാണ് അവളും അപ്പനും വന്നത്...

അപ്പോഴാണ് അവളുടെ ഫോണിൽ സിസിലി ചേച്ചിടെ ഫോൺ  വന്നത്.

മോളെ മിഷി....

എന്താ ചേച്ചി...

അപ്പൻ എവിടെ ഡീ...

ഇവിടെ ഉണ്ട്....എന്താ ചേച്ചി...

അത് നിൻ്റെ ജോർജിച്ചായൻ്റെ  വീട്ടില് നിന്നും ആള് വന്നിരിക്കുന്നു... ചേട്ടൻ വിൻസൻ്റ്ച്ചാൻ , പെങ്ങള് സ്റ്റേഫിയും പിന്നെ അവരുടെ എളെപ്പനും എളെമ്മയും ... നീ അപ്പനെയും കൂട്ടി വേഗം വാ...

ചേച്ചി... നമ്മള് ഇവരെ എല്ലാം അഞ്ജുവിൻ്റെ കല്യാണം വിളിച്ചോ???

അതെനിക്ക് അറിയില്ല.... വിളിച്ച് കാണും ബന്ധുക്കൾ അല്ലേ ഡീ..

ഓ!! വേണ്ടായിരുന്നു... എങ്കിൽ ശരി ഞാൻ അപ്പനെയും കൂട്ടി വരാം....

അപ്പനും അവളും ചെന്നപ്പോൾ വന്നവർ  ചായ കുടിക്കുക ആണ്.

അ!!! നീ അങ്ങു ക്ഷീണിച്ചലോ പെണ്ണെ...  പണ്ട് ജോർജിൻ്റെ കൂടെ വരുമ്പോ എങ്ങനെ ഇരുന്നത് ആണ്.... ഇളയമ്മയുടെ വക ആണ്...

ഓ!! അതങ്ങനെ അല്ലേ വരൂ ഇളയമ്മെ ചേച്ചി ഒറ്റക്ക് അല്ലേ... അതിൻ്റെ ക്ഷീണം ആണ്... അത് സ്റ്റെഫിടെ വക സ്നേഹം.

വിൻസിചാൻ  നോക്കി ഒന്ന് വെളുക്കെ ചിരിച്ചു...

എന്തുണ്ട് ഇളയമ്മെ സുഖം അല്ലേ...  റോബിനും പെണ്ണും വന്നില്ലേ? റോബിൻ വിൻസിച്ചായൻ്റെ മകൻ ആണ്.

അതെ ഡീ... സുഖം ആണ്...   ഇല്ല ഡീ അവനും പെണ്ണും അവളുടെ വീട്ടില് പോയി... മിക്കവാറും അവരു അവിടെ ആണേ... അവൾക്ക് അവിടെ നിൽക്കാൻ ആണ് ഇഷ്ടം പിന്നെ ഈ കൊച്ചൻ ഒറ്റക്കാകുമല്ലോ എന്ന് വിചാരിച്ചു ഞാനും ഇതിയാനും കൂടെ നിൻ്റെ തറവാട്ടിൽ വന്നു ഇവൻ്റെ കൂടെ താമസിക്കും... അവനും വെച്ചു വിളബാൻ ആള് വേണ്ടെ...

മിഷേൽ അവരുടെ ചരിത്രം  പറച്ചിൽ കേട്ട് ഒന്ന് ചിരിച്ചു... വിൻസെൻ്റ്നേ കുറിച്ച് ആണ് പറയുന്നത്...അദ്ദേഹത്തിൻ്റെ ഭാര്യ ഒരു പത്ത് വർഷം മുൻപ്   മലയാറ്റൂർ പള്ളിയിൽ നേർച്ച ഉണ്ട് എന്നും പറഞ്ഞു പോയത് ആണ്... പിന്നെ തിരിച്ച് വന്നില്ല... ആരുമായോ അടുപ്പം ആയിരുന്നു അങ്ങനെ പോയത് ആണ് എന്നും പറയുന്നു..  അന്നു മുതൽ അയാൾക്ക് വേണ്ടത് എല്ലാം ഇ ഇളയമ്മ ആണ് ചെയ്യുന്നത്.

ചേച്ചിക്ക് എന്നാണ് തിരിച്ച് പോകണ്ടത്?

സൺഡേ പോകണം സ്റ്റെഫി...

അപ്പോ ഇനി സമയം ഇല്ലല്ലോ...

അതിന് അവള് ഒന്ന് ചിരിച്ചു കാണിച്ച്...

മിലി വന്നിട്ട് ഇവിടെ നിന്നില്ലേ?

ഇല്ല... അവൾക്ക് എന്തോ കോച്ചിംഗ് ക്ലാസിനു പോകണം എന്ന് പറഞ്ഞു പോയി..

അതെ...   മിഷിഡെ അപ്പാ... ഞങ്ങൾ ഇവിടുത്തെ മോൾടെ വിവാഹം കൂടുന്നതിൻ്റെ കൂടെ ഒരു കാര്യം കൂടി സംസാരിക്കാൻ ആണ് വന്നത്...

എന്താ ജോർജിൻ്റെ ഇളയമ്മെ....പറഞ്ഞോളൂ...

അത് വേറെ ഒന്നും അല്ല .... മിഷി ഞങ്ങളുടെ കുടുംബത്തിലെ പെണ്ണ് അല്ലേ... അപ്പോ അവിടെ അല്ലേ അവള് നിൽക്കേണ്ടത്... അത് പറയുമ്പോൾ ഇളയമ്മ അവളെ അടുത്ത് പിടിച്ച് ഇരുത്തി തലയിൽ തടവുന്നുണ്ടായിരുന്ന്...

അതിന് അവിടെ മറ്റാരും ഇല്ലല്ലോ... അതല്ലേ അവള് ഇവിടേക്ക് വന്നത്. അവളുടെ മേൽ ഉള്ള നിങ്ങളുടെ അധികാരം ആരും ചോദ്യം ചെയ്യുന്നില്ല..

അങ്ങനെ അല്ല ഉദ്ദേശിച്ചത്.... ഞങൾ പറഞ്ഞു വന്നത്.....

പിന്നെ?

അത്... മിഷി മോളും ഒറ്റക്ക് ആയി വിൻസൻ്റും ഒറ്റക്ക് ആയി... ഇവളുടെ ഉദ്യോഗത്തിൻ്റ ആവശ്യം ഇല്ലല്ലോ നമ്മുടെ കുടുംബത്തിന്.. ഇവരെ തമ്മിൽ ഒന്നിപ്പിച്ചാൽ  അവൾക്ക് അവളുടെ തറവാട്ടിൽ തന്നെ ജീവിക്കാമല്ലോ....  ഒറ്റക്ക് ആണ് എന്ന വിഷമവും രണ്ടുപേർക്കും ഉണ്ടാവില്ല... മിലിയെയും കാണാം.   മിഷിടെ അപ്പൻ എന്ത് പറയുന്നു... ?

ഇളയമ്മയെ തുറിച്ച് നോക്കി ചാടി എഴുനേൽക്കുമ്പോൾ മിഷേൽ കണ്ടൂ ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന വിൻസിച്ച......
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

ശിഷ്ടകാലം ഇഷ്ടകാലം.10

ശിഷ്ടകാലം ഇഷ്ടകാലം.10

4.1
4011

ശ്ശോ!! ഇന്ന് കല്യാണം കഴിഞ്ഞല്ലോ... ഒരു മണിക്കൂർ ആയി ഞാൻ ഒരു മെസ്സേജ് അയച്ചിട്ട് ഇവൾക്ക് ഒന്ന് മറുപടി അയച്ചാൽ എന്താ.. അവിടെ ഇവള് എന്ത് ഉണ്ടമ്പൊരി ഉണ്ടാക്കുവ... ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ... സ്നേഹം ഇല്ലാത്ത ജന്തു.... ഇതിനെ ഒക്കെ ഓർത്തു നീറുന്ന എന്നെ പറഞാൽ മതി... ഹരിച്ചേട്ട ... എന്താ മുഖത്തിന് ഒരു തെളിച്ചം കുറവ്... എന്തോ ഗഹനമായ ചിന്ത ആണല്ലോ...ദേ കിട്ടൂ... എനിക്ക് എന്നെ തന്നെ പിടിക്കുന്നില്ല... നീ വെറുതെ ചൊറിയാൻ വരരുതേ...എന്ത് പറ്റി കള്ള കാമുകന്.... കാമുകിയും ആയി വഴക്ക് ഇട്ടോ?ആരാടാ നിൻ്റെ കള്ള കാമുകൻ ങ്ങേ!!അയ്യോ ചേട്ടാ... എൻ്റെ കൈ.... ഞാൻ വെറുതെ പറഞ്ഞത് ആണ്... ഇനി പറയില്ല...ഡാ.. നിൻ്റ