Aksharathalukal

❤️നിന്നിലലിയാൻ❤️-33

\"\"ആദിത്യൻ... ഞാൻ... എനിക്കറിയില്ലായിരുന്നു ഇതൊന്നും...
ആ അഭയ്... അവൻ... അവനെന്റെ  നതാഷയേ മുൻനിർത്തി എന്നിലേക്കു വിഷം കുത്തികയറ്റിയത് എനിക്ക് മനസിലായില്ല. അവന്റെ മനസ് ഇത്രത്തോളം അഴുകിയതാണെന്നു ഞാൻ അറിഞ്ഞില്ല.\"\" എന്ന് പറഞ്ഞു നവനീത് ആദിയുടെ മുൻപിൽ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

\"\"സഹോദരിയോടുള്ള സ്നേഹവും വാത്സല്യവുമാണ് തന്നെ കൊണ്ടു ഇങ്ങനെയൊക്കെ ചെയ്യിച്ചത്. ഇപ്പോഴെങ്കിലും മനസിലായില്ലേ അത് മതി.\"\"

\"\"അവൻ... ആഹ് അഭയ് എനിക്ക് അവനെയാണ് കാണേണ്ടത്. \"\"വന്യമായ കണ്ണുകളോടെ  അവൻ പറഞ്ഞു നിർത്തി.

\"\"അവൻ ഇപ്പോൾ  ഞങ്ങളുടെ കസ്റ്റഡിയിൽ ആണ്. നതാഷയ്ക്ക് ആണ്‌ നവനീതിനെ ഇപ്പോൾ ആവിശ്യം. അവനെപോലെ ഒരാൾക്ക് വേണ്ടി ജയിലിൽ പോകേണ്ട ആളല്ല നവനീത്. Let\'s wait.... \"\"എന്ന് പറഞ്ഞു ആദി ഒന്ന് പുഞ്ചിരിച്ചു. അതിന്റെ അർത്ഥം മനസിലായെന്നപോലെ നവനീതിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ആമിയുടെ ഡോക്ടറിന്റെ കാബിനിൽ ഇരിക്കുകയായിരുന്നു മാധവനും ചന്ദ്രശേഖറും. മകളെ കുറിച്ചുള്ള ആധിയായിരുന്നു രണ്ടുപേരുടെയും ഉള്ളിൽ.

\"\"ആത്മിയുടെ സ്കാനിംഗ് റിപ്പോർട്ട്‌ വന്നിട്ടുണ്ട്. പേടിക്കാൻ തക്കതായ ഒന്നുമില്ല. ആള് പെർഫെക്റ്റ്ലി അൾറൈറ്റ് ആണ്‌. കുഞ്ഞിനും കുഴപ്പമൊന്നുമില്ല.\"\"

രണ്ടുപേരുടെയും മുഖം പ്രസന്നമായി. പരസ്പരം ആശ്വാസത്തോടെ നോക്കി.

\"\"നാളെ നോക്കിയിട്ട് ഡിസ്ചാർജ് ചെയ്യാം കേട്ടോ. \"\"

\"\"ഓക്കേ dr. താങ്ക് യൂ \"\"എന്ന് പറഞ്ഞവർ ക്യാബിൻ വീട്ടിറങ്ങി. നേരെ ആമിയെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന റൂമിലേക്കു പോയി.

\"\"എന്തായി ശേഖരേട്ടാ... \"\" ഗായത്രി ചോദിച്ചു.

\"\"പേടിക്കാനൊന്നുമില്ലടോ മോൾക് ഒരു കുഴപ്പവുമില്ല. \"\"എന്ന് പറഞ്ഞയാൾ പുഞ്ചിരിച്ചു.എല്ലാരുടെയും മുഖം ആശ്വാസത്താൽ തിളങ്ങി. ഗായത്രിയും ശ്രീദേവിയും ദൈവത്തോട് നന്ദി പറഞ്ഞു.

കുറച്ചു കഴിഞ്ഞതും ആമി കണ്ണ് തുറന്നു. കുറച്ചു സമയമെടുത്തു അവൾ സ്വബോധത്തിലേക് വരാൻ. അത് കണ്ടു ലച്ചു വിളിച്ചു കൂവി..

\"\"ദേ അമ്മേ ഏട്ടത്തി കണ്ണ് തുറന്നു...\"\"

എല്ലാരും ആമിയുടെ ബെഡിലേക് നോക്കി. അവൾ എല്ലാവർക്കുമായി വാടിയൊരു പുഞ്ചിരി നൽകി. ഗായത്രി കരഞ്ഞുകൊണ്ട് അവളുടെ അടുത്തേക് വന്നു. അവളെ ചുംബനങ്ങൾ കൊണ്ടു മൂടി.

\"\"എന്താ അമ്മേ ഇത്‌... എനിക്ക് ഒരു കുഴപ്പവുമില്ല.. കരയാതിരിക്ക്.. \"\"എന്ന് പറഞ്ഞവൾ ഗായത്രിയെ ആശ്വസിപ്പിച്ചു.
അവൾ ചുറ്റും കൂടി നിന്നവരെ നോക്കി. എല്ലാവരോടും കണ്ണ് ചിമ്മി കാണിച്ചു.
പ്രതീക്ഷിച്ച ആളിന്റെ മുഖം കാണാത്തത് കൊണ്ടു അവൾ വീണ്ടും അവിടെയെല്ലാം വീക്ഷിച്ചു. എന്തുകൊണ്ടോ അവളുടെ മുഖം മങ്ങി.

\"\"ഏട്ടത്തി ഏട്ടൻ പുറത്ത് പോയിരിക്കയാ ഇപ്പോൾ വരും കേട്ടോ. \"\"അവളുടെ നോട്ടം കണ്ടു ലച്ചു പറഞ്ഞു. അത് കേട്ട് ആമിയിലും ഒരു പുഞ്ചിരി വിടർന്നു. ആപ്പോഴേക്കും ശിവയും അങ്ങോട്ടേക്കെത്തി പിന്നെ അവർ മൂന്നുപേരും കൂടെ ഹോസ്പിറ്റൽ അണെന്ന് കൂടെ നോക്കാതെ അവിടെ ബഹളം കൊണ്ടു മൂടി.

കുറച്ചു കഴിഞ്ഞതും ആദി നവിയുമായി അങ്ങോട്ടേക്കെത്തി. ആമിയെ കണ്ട രണ്ടും കണ്ണും തള്ളി നിൽക്കയായിരുന്നു. എന്താണെന്നല്ലേ, അമ്മാതിരി തീറ്റ ആയിരുന്നു അവൾ അവിടെ ഇരുന്നിട്ട്.
അടുത്ത കഷ്ണം ആപ്പിൾ എടുത്ത് വായിലേക്ക് വെയ്ക്കാൻ പോയതും ആദിയേ കണ്ടു അവൾ ചമ്മിയ ചിരി പാസ്സാക്കി. അവളുടെ നോട്ടം കണ്ടു എല്ലാരും വാതിൽക്കലേയ്ക്ക് നോക്കിയതും കണ്ണും തള്ളിപ്പിടിച്ചിരിക്കുന്ന ആദിയെയും നവീനിനെയും ആണ്‌ കണ്ടത്.

\"\"എന്താടാ രണ്ടും കൂടി അവിടെ, എന്റെ മോളുടെ വായിലോട്ടു നോക്കി നിൽക്കുന്നെ  \"\"  മാധവൻ നെറ്റി ചുളിച്ചുകൊണ്ടു ചോദിച്ചു.

\"\"അത് പിന്നെ ഞങ്ങള്.. \"\"എന്ന് പറഞ്ഞു നവീൻ നന്നായി ഇളിച്ചു കാണിച്ചു.

\"\"മതി.. കേറിപ്പോര് ഇങ്ങോട്ടേക്കു \"\" ശ്രീദേവി പറഞ്ഞു.

ആദി വേഗം തന്നെ തന്റെ മുഖത്തേക് നോക്കാൻ വീർപ്പുമുട്ടുന്ന ചന്ദ്രശേഖരന്റെ അടുത്തേക് പോയി.

\"\"അച്ഛാ... അച്ഛന്റെ പൊന്നുമോളെ ഞാൻ തിരിച്ചേൽപ്പിച്ചിട്ടുണ്ട് കേട്ടോ. \"\" അയാളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

\"\"മോനെ ഞാൻ \"\"എന്ന് പറഞ്ഞു അയാൾ വിതുമ്പി.

\"\"സാരില്ല അച്ഛാ, എനിക്ക് മനസിലാകും സ്വന്തം മകളെ നഷ്ടപ്പെടുന്ന ഒരവസ്ഥ വരുമ്പോൾ ഏതൊരച്ഛനും പറയുന്നതേ അച്ഛനും പറഞ്ഞുള്ളൂ. എനിക്ക് വിഷമം ഒന്നുമില്ലാട്ടോ. \"\"

\"\"മോനെ \"\"എന്ന് വിളിച്ചയാൾ അവനെ കെട്ടിപ്പിടിച്ചു. കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. എന്നിട്ട്  അവൻ ആമിയുടെ നേരെ നോക്കി അവളും നിറകണ്ണുകളോടെ അവനെ നോക്കി ചിരിച്ചു. അവർക്ക് ഒരു പ്രൈവസി ആയിക്കോട്ടെ എന്ന് കരുതി എല്ലാവരും റൂമിന് പുറത്തേക്ക് പോയി.

\"\"കണ്ണേട്ടാ...\"\"

\"\"ഹ്മ്മ്...\"\"

\"\"ഒരുപാട് പേടിച്ചല്ലേ ഇന്ന്...\"\"

\"\"ഹ്മ്മ്...\"\"

\"\"സാരില്ലാട്ടോ, കണ്ണേട്ടനെ വിട്ടു ഞാൻ എങ്ങോട്ടും പോകില്ല. ദൈവമായി കൂട്ടിച്ചേർത്തതാ നമ്മളെ അത്രപെട്ടന്നൊന്നും പിരിക്കില്ല.\"\"

\"\"ഹ്മ്മ്...\"\" എന്ന് പറഞ്ഞു അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.

അവൾ അവന്റെ നെഞ്ചിന്നിട്ട് ഒരു ഇടി വച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു. \"\"ദേ കണ്ണേട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട് ഹ്മ്മ്.. ഹ്മ്മ്.. ന്നു മൂളാനാണോ ഇങ്ങോട്ടേക്ക് വന്നത്. എന്നോടൊന്നും സംസാരിക്കാൻ  ഇല്ലേ.\"\"

\"\"എന്ത് ഇടിയാടി..\"\" നെഞ്ച് തടവിക്കൊണ്ട് അവൻ ചോദിച്ചു.

\"\"പിന്നെ എന്നോടൊന്നും സംസാരിക്കാത്തതെന്താ. \"\"ആമി പരിഭവം നടിച്ചു തിരിഞ്ഞ് നിന്നു.
അവൻ അവളുടെ മുഖം കൈയിൽ എടുത്തു.

\"\"ഒന്നുല്ലടീ... എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. നിനക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എനിക്കറിയില്ല ഞാൻ എന്താ ചെയ്യാ എന്ന്.. \"\"അവൻ വിതുമ്പി

\"\"പോട്ടെ കണ്ണേട്ടാ.. ഇങ്ങനെയും അനുഭവിക്കണം എന്നുണ്ടാകും ദൈവം വിധിച്ചത് അനുഭവിക്കാതെ പറ്റില്ലാലോ. ഇതൊരു ദുസ്വപ്നം ആയി മറക്കാം നമുക്ക്.\"\" അവന്റെ കൈയിലേക്ക് സ്വന്തം കൈകൾ ചേർത്തവൾ പറഞ്ഞു.

\"\"ഹ്മ്മ് \"\"എന്ന് പറഞ്ഞു അവൻ അവളെ ചേർത്ത് പിടിച്ചു.

പിറ്റേന്ന് തന്നെ ആമിയെ ഡിസ്ചാർജ് ചെയ്തു, വീട്ടിലേക് പോയി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അന്ന് രാത്രി ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ആദി. ആമി പുറകിലൂടെ വന്നു അവന്റെ തോളിൽ കൈ വച്ചു. അവൻ തിരിഞ്ഞു നോക്കി, എന്താണെന്നുള്ള ഭാവത്തിൽ.

\"\"കണ്ണേട്ടാ... അന്ന് ഞാൻ അവിടെ ഉണ്ടെന്ന് വിളിച്ചു പറഞ്ഞത് ആരാ..\"\"

\"\"അറിയില്ല പാറു... ആരായാലും അയാളെ ദൈവത്തിന്റെ സ്ഥാനത്താണ് ഞാൻ കാണുന്നത്. നീ കേട്ടിട്ടില്ലേ  നിസ്സഹായവസ്ഥയിലുള്ള മനുഷ്യരെ സഹായിക്കാൻ  ദൈവം ജനിക്കും.\"\"

\"\"അതേ കണ്ണേട്ടാ... അന്ന് അങ്ങനെ ഒരാൾ വിളിച്ചില്ലായിരുന്നെങ്കിൽ... ഞാനിപ്പോൾ...\"\"

\"\"മതി... ആമി... ഇനി ആ ടോപ്പിക് നമുക്കിടയിൽ വേണ്ടാ... കഴിഞ്ഞത് ഒക്കെ മറക്കാം \"\"അവൻ അവളുടെ രണ്ട് കൈയിലും പിടിച്ചു മുഖത്തോട് മുഖം അടുപ്പിച്ചു പറഞ്ഞു.

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അവൻ കൈ അയച്ചു. അവളെ കെട്ടിപ്പിടിച്ചു.

\"\"നിന്റെ അഭാവം... എന്റെ മരണം തന്നെ ആയിരിക്കും പാറു...\"\" അവൻ കരഞ്ഞു.

അവൾ അവന്റെ മുഖം കൈകുമ്പിളിലെടുത്തു ആ നെറ്റിയിൽ മുത്തി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഇന്നലെ ഉണ്ടായ കാർ ആക്‌സിഡന്റിൽ യുവ വ്യവസായി അഭയ് സത്യമൂർത്തി അന്തരിച്ചു. എന്ന വാർത്തയുമായി ആണ്‌ പിറ്റേന്നത്തെ പ്രഭാതം ഉണർന്നത്....
വാർത്ത കണ്ടതും ആദിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.

തുടരും...
✍️ദക്ഷ©️

അപ്പോൾ അടുത്ത പാർട്ടോടു കൂടി നമ്മടെ കഥ അവസാനിക്കുകയാണ് സുഹൃത്തുക്കളെ 😍.❤️നിന്നിലലിയാൻ❤️-അവസാനഭാഗം

❤️നിന്നിലലിയാൻ❤️-അവസാനഭാഗം

4.7
9721

✍️ദക്ഷ ©️ 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രണ്ട് വർഷങ്ങൾക്ക് ശേഷം... \"\"ഡാ കുറുമ്പാ നിക്കെടാ അവിടെ. ദേ അമ്മേയെ ഇട്ടിങ്ങനെ ഓടിക്കല്ലടാ.. മോനെ ആദൂട്ടാ...\"\" കുട്ടിക്കുറുമ്പൻ അദ്വിക് ന്റെ പിറകെ അവനെ ആഹാരം കഴിപ്പിക്കാനായുള്ള മത്സരത്തിലാണ് ആമി. അവൻ നേരെ ഓടി പത്രം വായിച്ചുകൊണ്ടിരിക്കുന്ന ആദിയുടെ മടിയിലേക് കയറി. \"\"തുടങ്ങിയല്ലോ രാവിലെ തന്നെ അമ്മയും മോനും \"\" വായിച്ചുകൊണ്ടിരിക്കുന്ന പത്രം മടക്കി വച്ചവൻ ചോദിച്ചു. \"\"ദേ കണ്ണേട്ടാ ആഹാരം കഴിപ്പിക്കാനുള്ള ഓട്ടം ആണ്. അവൻ ഒന്നും കഴിക്കുന്നില്ല.\"\" \"\"ആണോ... അച്ഛേടെ വാവ എന്താ അപ്പം തിന്നാതെ, മോനും അച്ഛയെ പോലെ വലുതാവണ്ടേ, ഇതുപോലെ മസിൽ ഒക്കെ