Aksharathalukal

നിനക്കായ് മാത്രം💜(പാർട്ട്‌:12)

വേഗം ഫ്രഷ് ആയിട്ട് താഴേക്ക് വാ.അവളോട് ചേർന്നുനിന്ന് അത്‌ പറഞ്ഞിട്ട് ശരത് റൂമിന് പുറത്തേക്ക് പോയി.

ഗായു കൈയിൽ ഇരിക്കുന്ന ഡ്രസ്സിലേക്ക് കുറച്ച് നേരം നോക്കി നിന്നിട്ട് ഫ്രഷ് ആകാനായി കയറി.ഫ്രഷ് ആകുന്ന സമയത്താണ് ഗായുവിന് ഇന്നലെ ശരത്തിന്റെ കൈയിൽ ഒരു കുഞ്ഞ് ഇരുന്നത് ഓർമ വന്നത്.

ആദ്യം ഫോട്ടോയിൽ ഉള്ള പെണ്ണ് ഇപ്പോൾ കുഞ്ഞ്. ഇനി ആ പെണ്ണും കുഞ്ഞും... അത്രയും ആലോചിച്ചപ്പോഴേക്കും അവൾക്ക് എന്തോ പോലെത്തോന്നി അവൾ വേഗം കുളിച്ച് ഡ്രെസ്സും മാറി റൂമിന് പുറത്തേക്ക് ഇറങ്ങി.

ഗായു റൂമിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശരത് ഓഫീസിൽ പോവാൻ റെഡിയായി വേറെ റൂമിൽ നിന്നും പുറത്തേക്ക് വന്നത്.

ഗായുവിനെ കണ്ടതും ശരത്തിന്റെ മുഖത് ഒരു പുഞ്ചിരി വിരിഞ്ഞു.എന്നാൽ അവൾ ഇത് വരെ യൂസ് ചെയ്തിട്ടില്ലാത്ത ഡ്രസ്സ്‌ ഇട്ട് നില്കുന്നതിനാൽ അവൾക്ക് എന്തോപോലെ തോന്നി.

ഗായത്രി ഞാൻ ഓഫിസിലേക്ക് പോകുവാ വരാൻ വൈകും അവളുടെ അടുത്ത് വന്നുനിന്നുകൊണ്ട് ശരത് പറഞ്ഞു.

എന്നാൽ അവൾ അവന്റെ മുഖത്തേക്ക് പോലും നോക്കാതെയാണ് നില്കുന്നത്. അത്‌ കണ്ടതും ശരത്തിന് ഒരു കുസൃതി തോന്നി.പതിയെ അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന് അവളുടെ ഇടുപ്പിലുടെ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു.

ശരത് അങ്ങനെ ചെയ്യുമെന്ന് ഗായു പ്രതീക്ഷിക്കാത്തതുകൊണ്ട് അവൾ ശെരിക്കും ഞെട്ടിയിരുന്നു.എന്നാൽ അവൾ അനങ്ങാതെ നിൽക്കുക മാത്രമാണ് ചെയ്തത്.

സോറി... ശരത് അവളുടെ കാതോരം അത്‌ പറഞ്ഞതും അവൾക്ക് എന്തോ വല്ലാതായി.

ഞാൻ ഇന്നലെ അറിയാതെ കൈയിൽ മുറുക്കെ പിടിച്ചതാ സോറി... അവൻ അത്രയും പറഞ്ഞ് ഗായുവിന്റെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് അവളിൽ നിന്നും അടർന്നു മാറി.

ഗായു ആണേൽ എന്താ ഇവിടെ ഇപ്പൊ നടന്നെ എന്നാ അവസ്ഥയിൽ നില്കുവാണ്. പക്ഷെ ശരത് തന്നോട് ഇങ്ങനെ സ്നേഹത്തിൽ ഒക്കെ മിണ്ടുമ്പോഴും അർപ്പിത എന്നാ പേരും ശരത് തന്നോട് പറഞ്ഞ വാക്കുകളും ഇപ്പോഴും അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ഗായു ശരത്തിനെ ഒന്ന് നോക്കുകപോലും ചെയ്യാതെ വേഗം താഴേക്ക് ഇറങ്ങി പോയി. അപ്പോഴും അവളുടെ കണ്ണുകൾ ആ കുഞ്ഞിനെ അവിടെയൊക്കെ തിരയുന്നുണ്ടായിരുന്നു.

ശരത് ഇത് എല്ലാം ഒരു പുഞ്ചിരിയോടെ നോക്കി കാണുന്നുണ്ടായിരുന്നു.

ഗായു കിച്ചണിൽ ചെന്നപ്പോൾ ജാനകിയമ്മ അവിടെ തിരക്കിട്ട പണിയിൽ ആണ്.

ഞാനും സഹായിക്കാം ജനാകിയമ്മേ ഗായു അവരുടെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു.

ആഹാ മോള്‌ എഴുന്നേറ്റോ? ഇവിടെ ഇനി പണി ഒന്നും ഇല്ല കുഞ്ഞേ ദേ ഇതെല്ലാം ഡൈനിങ് ടേബിളിൽ കൊണ്ട് വെച്ച മതി അതുടെ കഴിഞ്ഞാൽ പണി എല്ലാം തീർന്നു.

എന്നാ ഞാൻ കൊണ്ട് വെക്കാം.
ഏയ്‌ വേണ്ട മോളെ ഞാൻ വെച്ചോളാം മോൾടെ കൈ മുറിഞ്ഞിരിക്കുന്നതല്ലേ.അവർ അവളെ സ്നേഹത്തോടെ നോക്കി പറഞ്ഞു.

ഗായുവിന് അപ്പോൾ കുഞ്ഞിനെകുറിച്ച് ജാനകിയമ്മയോട് ചോദിക്കാണെന്ന് ഉണ്ടായിരുന്നു.പക്ഷെ എന്ത് ചോദിക്കും.
ചോദിച്ചു കഴിഞ്ഞ് താൻ എന്ത് കേൾക്കരുതെന്ന് ആഗ്രഹിക്കുന്നോ അതാണ് ജാനകിയമ്മ പറയുന്നതെങ്കിൽ അവൾക്ക് എന്തോ മനസ്സിന് വല്ലാതെ തോന്നി.

മോളെ കുഞ്ഞ് എഴുന്നേറ്റോ എന്ന് ഒന്ന് നോക്കാവോ?

ആഹ് ഞാൻ നോക്കാം അവൾ അത്‌ പറഞ്ഞ് അടുത്തുള്ള ഒരു റൂമിലേക്ക് പോയി.
അവിടെ തൊട്ടിലിൽ ഇന്നലെ ശരത്തിന്റെ കൈയിൽ ഇരുന്ന കുഞ്ഞ് സുഖമായി ഉറങ്ങുന്നത് അവൾ കുറച്ച് നേരം നോക്കി നിന്നു.

പെട്ടെന്നാണ് പുറത്ത് ഡോർ ബെൽ അടിക്കുന്ന സൗണ്ട് കേട്ടത്.ഗായു ആരാ വന്നിരിക്കുന്നെ എന്ന് നോക്കാനായി പുറത്തേക്ക് ഇറങ്ങിയതും ജാനകിയമ്മ കിച്ചണിൽ നിന്നും പുറത്തേക്ക് വന്നിരുന്നു.

ഞാൻ നോക്കാം ജാനകിയമ്മേ ഗായു അത്‌ പറഞ്ഞ് ഡോർ തുറക്കാനായി പോയി. അപ്പോൾ തന്നെ ഒരു നാലഞ്ച് പ്രാവശ്യം ഡോർ ബെൽ അടിച്ചിട്ടുണ്ടാവും.

ഗായു ചെന്ന് ഡോർ തുറന്നപ്പോൾ പുറത്ത് ഒരു കോട്ട പൂട്ടിയും മുഖത്തിട്ട് ടൈറ്റ് ജീൻസും ഷർട്ടും ഒക്കെ ഇട്ട് ഇന്നലെ ഗായു കണ്ട ഫോട്ടോയിലുള്ള പെണ്ണ് വന്ന് നില്കുന്നു.ഗായുവിന് ആ പെണ്ണിന്റെ കോലം കണ്ട് ശെരിക്കും വിശ്വസിക്കാനായില്ല. കാരണം ആ ഫോട്ടോയിൽ ഒരു സാരി ഉടുത്ത് അതികം മേക്കപ്പ് ഒന്നും ഇല്ലാതെ വളരെ സുന്ദരിയായിട്ടാണ് ആ പെണ്ണ് നില്കുന്നത് പക്ഷെ ഇപ്പോൾ.

എത്ര പ്രാവശ്യം ബെൽ അടിക്കണം ഒന്ന് ഡോർ തുറക്കണമെങ്കിൽ.ആ പെണ്ണിനെക്കുറിച്ച് ആലോജിച് നിന്നതുകൊണ്ട് ഗായു അവളുടെ ദേഷ്യത്തോടെയുള്ള സംസാരം കേട്ടാണ് ആലോചനയിൽ നിന്നും പുറത്തേക്ക് വന്നത്.

അല്ല നിന്നെ ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലാലോ ആരാ? ആ പെണ്ണ് ഗായുവിനെ ചൂഴ്ന്ന് നോക്കികൊണ്ട് ചോദിച്ചു.

ഞാൻ....

ഞാൻ പറഞ്ഞാൽ മതിയോ അർപ്പിതെ മുകളിൽ നിന്നും സ്റ്റെപ്പ് ഇറങ്ങി വന്നുകൊണ്ട് ശരത് ചോദിച്ചു.

അത്‌ കൂടുതൽ എന്ത് പറയാൻ ഇരിക്കുന്നു ഇവൾ ഇവിടെത്തെ ന്യൂ സെർവെന്റ് ആവും അല്ലെ ശർത്.അർപ്പിത ഗായുവിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

അർപ്പിത ഇതാണ് എന്റെ വൈഫ്‌ ഗായത്രി ശരത് നമ്പ്യാർ. ശരത് ഗായുവിനെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

ശരത് നീ എന്താ പറയുന്നതെന്ന് നിനക്ക് ബോധം ഇണ്ടോ അർപ്പിത ശരത്തിനോട്‌ ദേഷ്യത്തോടെ ചോദിച്ചു.

ഞാൻ നല്ല ബോധത്തോട് കൂടി തന്നെയാണ് അർപ്പിത പറയുന്നത് ഗായത്രി എന്റെ ഭാര്യയാണ്.

ശരത് അപ്പോൾ ഞാനോ? ഞാൻ നിന്റെ ആരാ പറ അവൾ ശരത്തിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു.

നീ എന്റെ ആരാണെന്ന് നിനക്ക് നന്നായിട്ട് അറിയാം.

അതെ ഞാൻ നിന്റെ ലൗവർ ആണ് അപ്പോൾ ഇവൾ നിന്റെ ഭാര്യ ആണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്.

ഞാൻ താലി കെട്ടിയ പെണ്ണാണ് ഗായത്രി അപ്പോൾ അവൾ എന്റെ ഭാര്യ അല്ലാതെ ആവില്ലല്ലോ അർപ്പിത.

ശരത് നീ ഇവളെ വിവാഹം കഴിച്ചതിലൂടെ എന്താ ഉദ്ദേശിക്കുന്നെ.

അതൊക്കെ നിനക്ക് ഞാൻ പിന്നീട് പറഞ്ഞ് തരാം.ഇപ്പോൾ എനിക്ക് അത്യാവശ്യമായി ഓഫീസിൽ പോവേണ്ടതുണ്ട്.ശരത് അത്‌ പറഞ്ഞ് ഗായുവിനെ നോക്കി പോയിട്ട് വരാം എന്ന് ഒരു പുഞ്ചിരിയോടെ പറഞ്ഞ് അവിടെ നിന്നും പുറത്തേക്ക് പോയി.

എന്നാൽ അതെല്ലാം കണ്ടിട്ട് അർപ്പിതക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്.

നിന്നെ ഒരുപാട് നാളൊന്നും ഇവിടെ ഞാൻ നിർത്തില്ല ശരത്തിനെയും അവന്റെ സോത്തും കണ്ടിട്ടാണ് നീ അവനെ വിവാഹം കഴിച്ചതെങ്കിൽ അതൊക്കെ അങ്ങ് മറന്നേക്ക്.അർപ്പിത ഗായുവിനെ തട്ടി മാറ്റി അകത്തേക്ക് കയറി പോയി.

ജാനകി കുഞ്ഞേവിടെ അർപ്പിത കിച്ചണിൽ നിന്ന ജാനകിയമ്മയോട് ദേഷ്യത്തോടെ ചോദിച്ചു.

റൂമിൽ ഉണ്ട് മാഡം എഴുന്നേറ്റിട്ടില്ല അവർ കുറച്ച് പേടിയോടെ പറഞ്ഞു.

അർപ്പിത കുഞ്ഞ് കിടക്കുന്ന റൂമിലേക്ക് ഒന്ന് നോക്കിയിട്ട് അവിടെയുള്ള വേറെ ഒരു റൂമിൽ കയറി ഒരു ബാഗും എടുത്ത് പുറത്തേക്ക് പോയി.

ഗായു ആശ്വാസത്തോടെ ജാനകിയമ്മയെ നോക്കി അവർ അവൾക്ക് ഒരു നിറഞ്ഞ പുഞ്ചിരി നൽകി.

ജാനകിയമ്മേ ആ കുഞ്ഞ് ആരുടേയ എന്തോ ഓർത്തെന്നപോലെ ഗായു ചോദിച്ചു.

മോൾക്ക് അറിയില്ലേ ദേ ഇപ്പൊ ഇവിടുന്ന് ഇറങ്ങി പോയില്ലേ ആ മാഡത്തിന്റെ കുഞ്ഞ് തന്നെ.

ഏഹ് ജാനകിയമ്മ എന്താ പറഞ്ഞെ അപ്പോൾ കുഞ്ഞിന്റെ അച്ഛനോ?

അത്‌ എനിക്ക് അറിയില്ല മോളെ കഴിഞ്ഞ മാസം ശരത് സാർ ആ പോയ മാഡത്തിനെയും ഈ കുഞ്ഞിനേയും കൂട്ടി ഇവിടേക്ക് വന്നതാണ്.പക്ഷെ ആ കുഞ്ഞിനെ ഇത് വരെ ആ മാഡം എടുത്ത് ഞാൻ കണ്ടിട്ടില്ല.ശരത് സാർ എടുത്ത് കൊഞ്ചിക്കുന്നതൊക്കെ കാണാം.

പിന്നെ ആ മാഡം എപ്പോഴും ഇവിടെ നിക്കാറില്ല ഇടക്ക് ഒക്കെ വരും എന്നാൽ വരുമ്പോൾ ഒക്കെ ശരത് സാറിന്റെ കൂടെ ആ റൂമിൽ തന്നെ ആവും.സാർ വേറെ റൂം ആ മാഡത്തിന് കൊടുത്തിട്ടുണ്ട് എങ്കിലും ആ റൂമിൽ തന്റെ സാധനങ്ങൾ മാത്രം വെച്ചിട്ട് ആള് സാറിന്റെ റൂമിലേക്ക് പോവും.

ഇന്ന് എന്തായാലും ഇവിടേക്ക് വരുമായിരിക്കും മാഡം. ജാനകിയമ്മ ഒരു നെടുവീർപ്പോടെ പറഞ്ഞു.അപ്പോഴേക്കും റൂമിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടു.

കുഞ്ഞിനെ ഞാൻ എടുത്തോളാം. ജാനകിയമ്മ കുഞ്ഞിനെ എടുക്കാൻ പോകാൻ തുടങ്ങിയതും ഗായു പറഞ്ഞു.

ഗായു പോയി കുഞ്ഞിനെ എടുത്ത് ഹാളിലേക്ക് വന്നു.

മോളെ കുഞ്ഞിനെ ഇങ്ങ് താ ഞാൻ കുളിപ്പിച്ച് കൊണ്ടോരാം ജാനകിയമ്മ കുഞ്ഞിനെ ഗായുവിന്റെ കൈയിൽ നിന്നും വാങ്ങിക്കൊണ്ട് റൂമിലേക്ക് പോയി.

ഗായു അപ്പോഴേക്കും കുഞ്ഞിനുള്ള പാല് തിളപ്പിച്ച്‌ കുപ്പിയിലാക്കി റൂമിൽ കൊണ്ട് വെച്ചിരുന്നു.

***

ഇതേ സമയം മറ്റൊരിടത്ത്.

അർജുൻ അവൻ ബാംഗ്ലൂർ എത്തിയിട്ടുണ്ട് കൂടെ അവളും ഉണ്ട് ഗായത്രി.
നിനക്ക് അറിയാമല്ലോ എന്റെ ലക്ഷ്യം എന്താണെന്ന് എനിക്ക് അവളെ വേണം.

എന്റെ വരുണെ ഗായത്രി നിനക്ക് ഉള്ളത് തന്നെയാ.പക്ഷെ ശരത് അവനെ ഇല്ലാതാക്കിയിട്ടേ നിനക്ക് അവളെ ഞാൻ തരു.

എന്റെ എല്ലാ തകർച്ചക്കും കാരണക്കാരൻ അവനാ ആ പന്നമോൻ ശരത്.
ഇനി അതികം നാൾ ഞാൻ അവനെ സുഖമായി ജീവിക്കാൻ സമ്മതിക്കില്ല അതിനുള്ള പണികൾ എല്ലാം ഞാൻ തുടങ്ങിയിട്ടുണ്ട്.

നീ എന്ത് ചെയ്തിട്ട് ആണെങ്കിലും വേണ്ടില്ല അവളെ എനിക്ക് നീ തന്നേക്കണം ഒരു പോറൽ പോലും എൽക്കാണ്ട്.

അത്‌ ഞാൻ ഏറ്റു വരുണെ അവൾ നിന്റെയാ നിന്റേത് മാത്രം അർജുൻ ഒരു നിഗൂഢമായ ചിരിയോടെ കോൾ ഡിസ്‌ക്കണക്ട് ചെയ്ത്  കൈയിൽ ഇരുന്ന ഗ്ലാസ്സിലെ മദ്യം വായിലേക്ക് ഒഴിച്ചു.

വരുണും ഇതേ സമയം ഗായത്രി തനിക്ക് സ്വന്തമാവുന്നതും ആലോജിച് തന്റെ അടുത്ത് കിടക്കുന്നവളെ ഒരു പുച്ഛത്തോടെ നോക്കി.

***

ഓഫീസിൽ ഒരുപാട് വർക്ക്‌ പെന്റിങ് ആയി കിടന്നതുകൊണ്ട് അത്‌ എല്ലാം കഴിഞ്ഞ് ശരത് തിരിച്ചു വീട്ടിലെക്ക് വന്നപ്പോൾ സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു.

ശരത് വന്നപ്പോൾ ഗായത്രി സിറ്റ്ഔട്ടിൽ കുഞ്ഞിനേയും കളിപ്പിച്ച് ഇരിക്കുന്നതാണ് കണ്ടത്.അവന് അത്‌ കണ്ടപ്പോൾ എന്തോ സന്തോഷം തോന്നി.

                                                തുടരും.....


അപ്പോൾ കുഞ്ഞ് ആരുടേത് ആണെന്നും അർപ്പിത ആരാണെന്നും ഒക്കെ മനസ്സിലായില്ലേ. ഇനി ഗായുവിനെ എങ്ങനേലും ഡിവോഴ്സ് ചെയ്തിട്ട് വേണം എന്റെ ശരത്തിന് ആ അർപ്പിത കൊച്ചിനെ കെട്ടിച് കൊടുക്കാൻ😁

സഖി🧸💞

നിനക്കായ് മാത്രം💜(പാർട്ട്‌:13)

നിനക്കായ് മാത്രം💜(പാർട്ട്‌:13)

4.7
14096

ശരത്തിനെ കണ്ടതും ഗായു വേഗം എഴുനേറ്റ് അടുത്തുള്ള തൂണിന്റെ മറവിലേക്ക് നീങ്ങി നിന്നു.ശരത് അവളെ ഒന്ന് നോക്കിയ ശേഷം വീടിന് അകത്തേക്ക് കയറി പോയി.അവൻ അകത്തേക്ക് പോയത് കണ്ടതും ഗായു കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കയറി.അപ്പോഴേക്കും ജാനകിയമ്മ ഹാളിലേക്ക് വന്നു.\"മോളെ കുഞ്ഞിനെ ഇങ്ങ് താ എന്നിട്ട് മോള്‌ പോയി സാറിനെ കഴിക്കാൻ വിളിക്ക്.\"അവൾ ശെരിയെന്ന് പറഞ്ഞിട്ട് കുഞ്ഞിനെ അവരുടെ കൈയിൽ കൊടുത്തിട്ട് ശരത്തിന്റെ റൂമിലേക്ക് പോയി.റൂമിന് പുറത്ത് എത്തിയതും അവൾക്ക് അകത്തേക്ക് കയറാണോ വേണ്ടന്നോ എന്ന് അറിയാതെ നിന്നു.അവൾ കുറച്ച് പേടിയോടെ അകത്തേക്ക് കയറി.പക്ഷെ ശരത്തിനെ റൂമിൽ